രചന – ഗൗരി ലക്ഷ്മി
കണ്ണും മനസ്സും ഒരുപോലെ നീറുന്നുണ്ട്..
അവൾ മുഖം തുടച്ചു..
ശേഷം മുഖത്തൊരു പുഞ്ചിരി ഫിറ്റ് ചെയ്തുകൊണ്ട് പുറത്തേക്കിറങ്ങി..
ജീവിതത്തിൽ അഭിനയിക്കാൻ ഉറച്ചുകൊണ്ട്..
***********************
വാം വെൽക്കം മിസ്റ്റർ ആൻഡ് മിസ്സിസ് ആദികേശവ്..
കാറിൽ നിന്നിറങ്ങിയപാടെ റോയിച്ചൻ ഓടിവന്ന് ആദിയെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു..
അവൻ അത്ഭുതത്തോടെ അയാളെ നോക്കി..
ആദ്യമായിട്ടാണ് അയാളെ ഇത്രമേൽ സന്തോഷത്തോടെ കാണുന്നത്..
തുള്ളിച്ചാടാൻ പോലും തയാറായി നിൽക്കുന്നത് പോലെ..
അപ്പോഴേയ്ക്കും അതിവേഗം ജോളിമ്മയും വന്നു..
അല്ലി അവരെ നോക്കി..
ആ കണ്ണിൽ കാണുന്ന സന്തോഷം..
അല്ലി സാരി ഒതുക്കിപ്പിടിച്ചു നടന്ന് അവർക്ക് അരികിൽ ചെന്നതും അവരവളുടെ മുഖം കോരിയെടുത്തു ചുംബനങ്ങൾ കൊണ്ടു മൂടി..
ആദിയും ആ കാഴ്ച കണ്ടു നിൽക്കുകയായിരുന്നു..
തങ്ങൾ ഒന്നിക്കാൻ അവർ അത്രത്തോളം ആഗ്രഹിച്ചിരുന്നു എന്നത് അവന് പുതിയ അറിവായിരുന്നു..
വാ മക്കളെ..
അവർ ആദിയെയും അല്ലിയെയും വിളിച്ച് വാതിൽക്കലേയ്ക്ക് നടന്നു..
അപ്പോഴേയ്ക്കും അല്ലിയെ അവിടെ പിടിച്ചു നിർത്തി ജോളിമ്മ അകത്തേയ്ക്ക് ഓടിയിരുന്നു..
തിരികെ വന്നത് ഒരു മെഴുകുതിരിയുമായിട്ടാണ്..
അത് അല്ലിയുടെ കയ്യിൽ കൊടുത്ത് കുരിശു വരച്ച് അവരെ അകത്തേയ്ക്ക് ആനയിക്കുമ്പോൾ ആ അമ്മമനസ് നിറഞ്ഞിരുന്നു..
ഒരിക്കൽ തന്നിലെ മാതൃത്വം ഏറ്റവും ആഗ്രഹിച്ച നിമിഷം..
പെട്ടെന്നവരുടെ കണ്ണിൽ വെള്ള പുതപ്പിച്ച മകളുടെ രൂപമൊന്ന് മിന്നി.
അതിന്റെ പ്രതിഫലനം അവരുടെ കണ്ണുകളിൽ തെളിഞ്ഞപ്പോൾ ആദിയും അല്ലിയും ഇരുവശത്തും നിന്നവരെ ചേർത്തു പിടിച്ചിരുന്നു..
കർമ്മം കൊണ്ടവരുടെ മക്കളായവർ.. മനസ്സിലെ നേരിയ മാറ്റങ്ങൾ പോലും ഒരൊറ്റ നോട്ടത്തിൽ തിരിച്ചറിയുന്നവർ..
ആ കാഴ്ച്ച കണ്ട് റോയിച്ചന്റെയും കണ്ണു നിറഞ്ഞു..
ആദിയും അല്ലിയും തങ്ങളുടെ വേദനകളൊക്കെയും ആ നിമിഷം മറന്നു പോയിരുന്നു..
അവർ ജോളിമ്മയുടെ കുസൃതി നിറഞ്ഞ മക്കളായി.. റോയിച്ചനെ സ്നേഹത്തോടെ ശാസിക്കുന്ന ഉള്ളുതുറന്ന് സ്നേഹിക്കുന്ന മക്കളായി..
ജോളിമ്മ വിഭവസമൃദ്ധമായ സദ്യ തന്നെ ഒരുക്കിയിരുന്നു..
ഉച്ചയായപ്പോൾ ക്രിസ്റ്റിയും മിത്രയും കൂടെ അവരോടൊപ്പം ചേർന്നു..
അതോടെ വീട്ടിൽ കളിച്ചിരികൾ നിറഞ്ഞു..
ആ അപ്പനും അമ്മയും മറ്റെല്ലാം മറന്നു..
ആദിയും അല്ലിയും ക്രിസ്റ്റിയും മിത്രയും അവരുടെ തമാശകളും കളിച്ചിരികളും കുസൃതികളും മാത്രമായി ആ വീട്ടിൽ..
വൈകുന്നേരം അവർ പോകാൻ ഇറങ്ങും വരെയില്ലാത്ത മൂകതയായിരുന്നു അവരെ യാത്ര അയയ്ച്ച ശേഷം ജോളിമ്മയ്ക്ക്..
എന്താടോ.. മുഖത്തൊരു വാട്ടം..
റോയി ചോദിച്ചു..
പിള്ളേർക്ക് വിഷമമാണ് എന്നവർ മറുപടി നൽകി.. അയാൾ പുഞ്ചിരിച്ചു..
എല്ലാം പുണ്യാളന്റെ തീരുമാനമാ ജോളിമ്മേ… അല്ലേൽ രണ്ടു ജീവിതത്തിലേയ്ക്ക് ഇറങ്ങിത്തിരിച്ച അവരെ ഇങ്ങനെ ഒന്നിപ്പിക്കുമായിരുന്നോ.. അങ്ങേര് ഏതാണ്ടൊക്കെയോ മനസ്സിൽ കരുതിയിട്ടുണ്ട്… അതെന്നായാലും അതേ നടക്കൂ..
അയാൾ അവരെ ചേർത്തു പിടിച്ചു പറഞ്ഞു..
അവർ പുഞ്ചിരിച്ചു..
അല്ലേലും ഈ ജോളിമ്മയ്ക്ക് പുഞ്ചിരിക്കുമ്പോ എന്നാ ചേലാ..
അയാളുടെ വാക്കുകൾ ആ സ്ത്രീയുടെ കവിളിൽ നാണം വിതച്ചു.. മനസ്സിൽ ചെറുപ്പം നിറച്ചു..
ഏത് ആപത്തിലും തുണയായി നിൽക്കുന്ന ആ മനുഷ്യനിലേയ്ക്ക് ആ സ്ത്രീ ചാഞ്ഞു കിടന്നു..
നാളുകൾക്ക് ശേഷം അവരുടെ മുഖത്തെ പുഞ്ചിരി മനസ്സിലും നിറഞ്ഞിരുന്നു..
ഒരിക്കലും കൈവിടില്ല എന്നുറപ്പുള്ളയാ ദൃഢമായ കൈകൾ അപ്പോഴും അവരെ പൊതിഞ്ഞിരുന്നു..
പ്രണയം.. അത് ചിലപ്പോൾ ഒരു അനുഭൂതിയാണ്.. മറ്റു ചിലപ്പോൾ പൊള്ളിക്കുന്ന അഗ്നിയും..
*************************
കോളിംഗ് ബെൽ കേട്ടാണ് അല്ലി എഴുന്നേറ്റത്..
അവൾ ക്ലോക്കിൽ നോക്കി..
സമയം 9 കഴിഞ്ഞിരിക്കുന്നു..
ട്രീസയും മുമ്മുവും പോയ ശേഷം വാതിൽ അടച്ചു വന്നു കിടന്നതാണ്.. മുറിയിൽ നിറഞ്ഞുനിൽക്കുന്ന പകൽ വെളിച്ചതോട് പോലും അവൾക്ക് പരിഭവം തോന്നി..
വീണ്ടും കോളിംഗ് ബെൽ മുഴങ്ങുന്നു..
അവൾ എഴുന്നേറ്റ് മുടി വാരിക്കെട്ടി.
ശേഷം വാഷ് റൂമിൽ പോയി മുഖത്ത് അതിവേഗം കുറച്ചു വെള്ളവും ഒഴിച്ചു മുഖമൊന്ന് തുടച്ചുകൊണ്ട് പോയി വാതിൽ തുറന്നു..
ആദിയാണ്..
അവൻ അവളെ നോക്കി..
മുഖമൊക്കെ എന്തോ പോലെ..
മിത്ര മിനിഞ്ഞാന്ന് പോകും വരെ കണ്ടവളല്ല.. അതിൽ നിന്നും ഒരുപാട് മാറ്റം വന്നിരിക്കുന്നു അവൾക്ക്..
എന്താ അല്ലി.. സുഖമില്ലേ..
അവൻ ചോദിച്ചു..
ഒന്നുമില്ല.. ഞാൻ എണീറ്റെയുള്ളൂ.. വാ..
അവൾ അവനെ അകത്തേയ്ക്ക് ക്ഷണിച്ചു..
അവൻ സോഫയിലേയ്ക്ക് ഇരുന്നു..
ഞാൻ ചായ എടുക്കാം..
അതും പറഞ്ഞവൾ അടുക്കളയിലേക്ക് പോയി..
എന്തിനാ അല്ലി നീയങ്ങനെ അടച്ചുപൂട്ടി ഇരിക്കുന്നത്.. ആരോടുള്ള പ്രതിഷേധമാണ് നീയീ കാണിക്കുന്നത്..
പാല് തിളച്ചു വരുമ്പോഴാണ് ആദിയുടെ പിന്നിൽ നിന്നുള്ള ചോദ്യം..
അവൾ അവനെ നോക്കി.. പിന്നെ പുഞ്ചിരിച്ചുകൊണ്ട് തേയില ഇട്ടു..
ആദി ആ കപ്പ് ഇങ്ങെടുക്കുമോ..
അവൾ ചോദിച്ചതും അവൻ ഷെൽഫിൽ നിന്ന് കപ്പെടുത്തു കഴുകി..
അപ്പോഴേയ്ക്കും അവൾ ചായ മധുരമിട്ട് എടുത്തിരുന്നു.. അവൻ കപ്പ് വെച്ചതും അവളത് രണ്ടു കപ്പിലാക്കി.. ശേഷം ആദിയ്ക്ക് ചായ നീട്ടി.. അവനത് വാങ്ങിയതും അവൾ ചായ ഇട്ട പത്രവും കഴുകി ചായ എടുത്തു സിപ്പ് ചെയ്തു..
ഒരു തലവേദന.. രാവിലെ മുതൽ ഉണ്ട്.. അതാ എണീക്കാൻ വൈകിയത്..
അവൾ പറഞ്ഞു..
മെഡിസിൻ കഴിച്ചോ.
മ്മ് . ഒരു ഡോളോ കഴിച്ചു..
അവൾ പറഞ്ഞതും അവൻ മുൻപോട്ട് വന്നു അവളുടെ നെറ്റിയിൽ കൈ ചേർത്തു..
ആം ഓകെ ആദി..
അവൾ പറഞ്ഞു..
മ്മ്..
അതും പറഞ്ഞവൻ ഹാളിലേക്ക് പോയി ഇരുന്നു..
അവളും പിന്നാലെ വന്നിരുന്നു..
ബ്രേക്ഫാസ്റ്റ് എന്താ..
ആദി ചോദിച്ചു..
എനിക്ക് വിശക്കുന്നില്ല..വിശക്കുവാണേൽ ഓർഡർ ചെയ്യാമെന്ന് കരുതി..
അവൾ പറഞ്ഞു..
ആദി കഴിച്ചോ..
നോ.. ഇനി താൻ ഓർഡർ ചെയ്യാൻ നിൽക്കേണ്ട.. ഞാൻ ഉണ്ടാക്കാം..
അവൻ പറഞ്ഞു..
അത് വേണ്ട.. ഞാനുണ്ടാക്കാം..
മ്മ്ഹും.. അതല്ലെങ്കിൽ ഒന്നിച്ച്.. ഹാ.. ഇന്നുച്ചയ്ക്ക് ജോളിമ്മയും റോയിച്ചനും വരുന്നുണ്ട് ഇങ്ങോട്ട്. ക്രിസ്റ്റിയും കാണും..സോ ഉച്ചയ്ക്കത്തേക്കിനും ഉണ്ടാക്കണം..
അവൻ പറഞ്ഞു..
വല്ലോം വാങ്ങാനുണ്ടോ..
ഇല്ല ആദി.. എല്ലാം ഇരിപ്പുണ്ട്..
അവൾക്ക് ഒന്നിനും താൽപര്യം തോന്നിയില്ല..
എന്നാൽ താൻ റെസ്റ്റ് എടുക്ക്.. ഞാൻ പോയി ഫുഡ് ഉണ്ടാക്കാം..
വേണ്ട ആദി.. ഞാനും വരാം.. നല്ല ഡ്രസ് ചീത്തയാക്കേണ്ട..
അവൾ ശാസനയോടെ പറഞ്ഞു..
ആ അല്ലെങ്കിൽ നിൽക്ക്..
അതും പറഞ്ഞവൾ അകത്തേയ്ക്ക് പോയി.. തിരിച്ചു വന്നത് ഒരു ടി ഷർട്ടുമായിട്ടാണ്..
ഇടയ്ക്ക് കടയിൽ പോയപ്പോൾ വാങ്ങിയതാണ്.. നിങ്ങൾക്ക് രണ്ടാൾക്കും ഓരോന്ന്.. മ്മ്..
അവൾ അവനു നേർക്കത് നീട്ടി..
അവൻ ഡ്രസ് മാറി വന്നപ്പോഴേയ്ക്കും അവൾ ഉള്ളി അറിഞ്ഞു കഴിഞ്ഞിരുന്നു.. അതല്ലെങ്കിലും പാചകത്തിൽ അല്ലി ഫാസ്റ്റ് ആണ്..
അവനും അവൾക്ക് പിന്നാലെ ചെന്നു.. ഞാൻ മാവ് കുഴച്ചു വെച്ചു.. ചപ്പാത്തി ആക്കാം..
അതും പറഞ്ഞു ഫ്രിഡ്ജിൽ നിന്ന് തക്കാളിയും എടുത്തു..
ഞാനെന്നാൽ ഇത് പരത്തി തരാം..
മ്മ്..
ഒരു 20 മിനിറ്റ് കൊണ്ട് പാചകം കഴിഞ്ഞവർ കഴിക്കാൻ ഇരുന്നു..
അപ്പോഴേയ്ക്കും ആദി ഓരോന്ന് സംസാരിച്ചവളുടെ മൂഡോഫ് മാറ്റിയിരുന്നു..
അവളുടെ മുഖത്തുണ്ടായ ചെറിയ തെളിച്ചം പോലും അവന് വല്ലാത്ത ആശ്വാസം നൽകി..
************************
ജോളിമ്മേ ഇത്തിരി കൂടെ കഴിക്ക്..
അവർ വേണ്ടെന്ന് പറഞ്ഞിട്ടും അല്ലി അവർക്കായി സ്നേഹത്തോടെ അൽപ്പം കൂടി വിളമ്പി..
എന്നാലും കുറെ നാള് കൂടി അല്ലികൊച്ചിന്റെ ബിരിയാണി കഴിച്ചപ്പോൾ വയറു നിറഞ്ഞു കേട്ടോ..
റോയിച്ചനും പറഞ്ഞു..
അവൾ പുഞ്ചിരിച്ചു..
എല്ലാവരും കഴിച്ചു കഴിഞ്ഞതും ആദിയും ക്രിസ്റ്റിയും ചേർന്ന് പാത്രങ്ങളൊക്കെ എടുത്തു കൊണ്ടുപോയി..
ആ നിങ്ങൾ രണ്ടാളോടും എനിക്കൊരു കാര്യം പറയാൻ ഉണ്ടായിരുന്നു..
ഭക്ഷണം കഴിച്ചു കഴിഞ്ഞ് എല്ലാവരും കൂടിയിരുന്നപ്പോഴാണ് റോയിച്ചൻ പറഞ്ഞത്..
ആദിയും അല്ലിയും അവരെ നോക്കി..
എന്നായാലും നിങ്ങളുടെ കല്യാണം കഴിഞ്ഞു.. ഇനിയും നിങ്ങൾ രണ്ടാളും ഇങ്ങനെ രണ്ടിടത്ത് നിൽക്കുന്നതിനോട് എനിക്ക് വലിയ അഭിപ്രായം ഇല്ല.. നിങ്ങളുടെ വീട്ടുകാർക്കും ഇല്ല..
അല്ലിയുടെയും ആദിയുടെയും മുഖം മങ്ങി..
നിങ്ങൾക്ക് വിഷമം ഉണ്ടെന്നറിയാം.. പെട്ടെന്നിങ്ങനെ ഒരു കല്യാണം പോലും നിങ്ങൾക്ക് അക്സപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടാണെന്നും.. എങ്കിലും ഇപ്പൊ നിങ്ങള് ഭാര്യയും ഭർത്താവും അല്ലെ. പിന്നെ ഈ ജീവിതവുമായി ഒന്ന് പൊരുത്തപ്പെടുകയാണ് വഴി.. അതിന് നിങ്ങളിങ്ങനെ മാറി നിന്നിട്ടെന്താ കാര്യം..
അതുകൊണ്ട് ഞാനും ജോളിമ്മയും ചേർന്നൊരു തീരുമാനം എടുത്തു.. ആദിയ്ക്കായി അല്ലി വാടകയ്ക്ക് എടുത്തയാ ഫ്ലാറ്റ് ഞങ്ങളങ്ങു വാങ്ങി. നിങ്ങളുടെ പേരിൽ..
ആദിയും അല്ലിയും ഞെട്ടി അവരെ നോക്കി…
നാളെ തന്നെ നിങ്ങൾ അങ്ങോട്ട് താമസം മാറണം..
റോയിച്ചാ.. അത്..
ഇക്കാര്യത്തിൽ എതിരഭിപ്രായം വേണ്ട മക്കളെ.. എന്നായാലും വേണ്ടതല്ലേ അതൊക്കെ..
റോയിച്ചൻ തീർത്തു പറഞ്ഞു..
ശേഷം എഴുന്നേറ്റു..
ജോളിമ്മേ.. ആ കീ അവർക്ക് ഐശ്വര്യമായി കൊടുത്തേ..
റോയിച്ചൻ പറഞ്ഞതും പേഴ്‌സ് തുറന്ന് ഒരു കീ എടുത്ത് ജോളിമ്മ മക്കളെ നോക്കി..
ശേഷം അല്ലിയെ തനിക്കരികിലേയ്ക്ക് ചേർത്തു പിടിച്ചു.. അവളുടെ കണ്ണു നിറഞ്ഞിരുന്നു.. മെല്ലെയാ നെറ്റിയിൽ മൃദുവായി ചുംബിച്ചു.. ആ അമ്മയുടെ കണ്ണും നിറഞ്ഞിരുന്നു..
അവർ ആർദ്രമായ അവളെ തഴുകി..
ശേഷം എഴുന്നേറ്റ് ആദിയുടെ അരികിൽ വന്നു..
അവനെയും തഴുകി.. അവന്റെ കൈപിടിച്ചു മെല്ലെ അവളുടെ അരികിൽ കൊണ്ടുനിർത്തി . അവളും എഴുന്നേറ്റുനിന്നു..
അവരുടെ രണ്ടാളുടെയും കൈ പിടിച്ചു ആ താക്കോൽ അവളുടെ കയ്യിലേക്ക് നൽകി…
ജോളിമ്മേ.. റോയിച്ചാ.. ഞങ്ങള്.. കുറച്ചു നാൾ കൂടെ ഇങ്ങനെ ഞങ്ങൾ പൊയ്ക്കോട്ടെ റോയിച്ചാ..
ആദി പറഞ്ഞു..
എനിക്കതിൽ വിരോധമൊന്നും ഇല്ല ആദി.. പക്ഷെ നിങ്ങളിങ്ങനെ രണ്ടായി നിന്നാൽ നിങ്ങൾക്കിടയിലെ അകലം കൂടുകയേയുള്ളൂ..
റോയിച്ചൻ പറഞ്ഞു..
ആദി ഒന്നും മിണ്ടിയില്ല. തിരിഞ്ഞ് അല്ലിയെ നോക്കി..
അവൾ ഇവിടെ എങ്ങുമില്ല എന്നു തോന്നി..
മ്മ്..
അവനൊന്ന് മൂളി..
നാളെ രാവിലെ നല്ല മുഹൂർത്തമാണ് ഹൗസ് വാമിങ്ങിന് എന്നാ മുരളി വിളിച്ചപ്പോൾ പറഞ്ഞത്…അങ്ങനെയാന്നേൽ അങ്ങനെ തന്നെ അങ്ങു നടക്കട്ടെ എന്നു വെച്ചു..
റോയിച്ചൻ ആത്മവിശ്വാസത്തോടെ പറഞ്ഞു..
ജോളിമ്മ അല്ലിയെ തട്ടി..
എന്താ ആലോചിക്കുന്നത് എന്നവർ ചോദിച്ചതും അല്ലി അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു..
എല്ലാം പാക്ക് ചെയ്യണ്ടേ.. അതാ..
അവൾ പറഞ്ഞു..
ആദിയും ക്രിസ്റ്റിയും അവളെ നോക്കി..
അത് പയ്യെ ചെയ്യാം.. പിന്നെ ഇതിന്റെ കൂടെ നമുക്ക് ഇവരുടെ കാര്യം കൂടി ആലോചിച്ചുറപ്പിക്കണം..
ക്രിസ്റ്റിയെ നോക്കി അയാൾ പറഞ്ഞു.. അവൻ ഒന്ന് പുഞ്ചിരിച്ചു . എങ്കിലും ആ പുഞ്ചിരിയിലും അവന്റെ ഉള്ളിൽ ആദിയെയും അല്ലിയെയും കുറിച്ചുള്ള വേദനയുണ്ടെന്ന് റോയ്ക്ക് മനസ്സിലായി..
എല്ലാം ശെരിയാകും എന്നുറച്ച വിശ്വാസമുള്ള പുഞ്ചിരി അയാളുടെ ചുണ്ടിൽ അപ്പോഴുമുണ്ടായിരുന്നു..
***********************
അല്ലി നീ ഒരുങ്ങി ഇറങ്ങിയില്ലേ..ആദി വന്നു..
ട്രീസ വിളിച്ചു പറഞ്ഞു..
എത്തി..
അല്ലി വിളിച്ചു പറഞ്ഞു.. ആദി ഹാളിലേക്ക് വന്നതും അല്ലി ഒരുങ്ങിയിറങ്ങി വന്നു..
അവൻ അത്ഭുതത്തോടെ അവളെ നോക്കി..
നല്ല വീതിയുള്ള കസവിന്റെ സെറ്റുസാരിയാണ് വേഷം.. ഭംഗിയായി ഒരുങ്ങിയിട്ടുണ്ട്. നെറ്റിയിൽ കുഞ്ഞുപൊട്ടിനു മുകളിൽ ചന്ദനക്കുറി..സീമന്തരേഖയിൽ ചുവപ്പണിഞ്ഞു കുങ്കുമം..ചുണ്ടിൽ നിറഞ്ഞ പുഞ്ചിരി..
ആദിയെ കണ്ടതും അവൾ ഭംഗിയായി പുഞ്ചിരിച്ചു.. അവനടക്കം മൂന്നുപേരും അവളെ നോക്കി ഞെട്ടലോടെ നിൽക്കുകയായിരുന്നു..
പോകാം ആദി.
അവൾ ചോദിച്ചു..
മ്മ്..
എന്നാലും എന്റെ അല്ലിക്കൊച്ചേ സൂപ്പറായിട്ടുണ്ട്.. ഒരു മിനിറ്റ്..
ട്രീസ അതും പറഞ്ഞ് അവളെ പിടിച്ച് അവന്റെ അരികിൽ നിർത്തി.. അവനും ജുബ്ബയും മുണ്ടുമായിരുന്നു ഉടുത്തിരുന്നത്.. അവന്റെ കൈപിടിച്ചവളുടെ തോളിൽ വെച്ചു..
ആ മുമ്മു വേം പോട്ടം പിടിക്ക്..
ട്രീസ പറഞ്ഞു..
അവൾ ഫോണെടുത്തു..
ആദി.. സ്‌മൈൽ പ്ലീസ്..
അവൻ അല്ലിയെ നോക്കി . അവൾ കണ്ണുചിമ്മി കാണിച്ചതും അവനും പുഞ്ചിരിച്ചു..
ആ പുഞ്ചിരി മുമ്മു ക്യാമറയിൽ പകർത്തി..
സൂപ്പർ.. പെർഫക്റ്റ് ജോടി..
ട്രീസ പറഞ്ഞതും അല്ലി ഫോൺ വാങ്ങി നോക്കി..
ആദി.. നമുക്ക് ഇത് ഫ്രെയിം ചെയ്യണം.. ഫ്ലാറ്റിൽ ചെന്നിട്ട് ക്രിസ്റ്റിയെയും കൂടെ പിടിച്ചു നിർത്തി ഇതുപോലെ ഒന്നൂടെ എടുക്കണം..
അവൾ സന്തോഷത്തോടെ പറയുന്നത് കേട്ടതും ആദിയും ആശ്വാസത്തോടെ ചിരിച്ചു..
യ്യോ.. അമ്പലത്തിൽ പോകാൻ സമയമായി.. ഞങ്ങൾ ഇറങ്ങുവാ.. ട്രീസാ.. മുമ്മു.. സമയത്ത് അവിടെ ഉണ്ടാകണം..
ആദി ഓർമിപ്പിച്ചു..
അതൊക്കെ ഓകെ.. പക്ഷെ രാവിലെ വല്ല പലഹാരത്തിലും ഒതുക്കരുത്.. ഇന്ന് ഞങ്ങൾക്ക് സദ്യ വേണം..നല്ല കേരള സ്റ്റൈൽ ട്രഡീഷണൽ സദ്യ.. പായസം അടക്കം എല്ലാം വേണം..
മുമ്മു പറഞ്ഞു..
ഏറ്റെന്റെ മുമ്മൂസെ.. ഇപ്പൊ സമയമില്ല.. പോയിട്ട് വരാട്ടോ..
അവൾ പറഞ്ഞു..
അവരോട് സന്തോഷത്തോടെ യാത്ര പറഞ്ഞിറങ്ങുന്ന അല്ലി ആദിക്ക് ഒരു വലിയ സന്തോഷമായിരുന്നു.. ദിവസങ്ങളായി അവളുടെ മുഖത്ത് വിരിഞ്ഞിരുന്നു നിരാശയും വേദനയും മാഞ്ഞ് അവിടെ നിറഞ്ഞ പുഞ്ചിരി വിരിഞ്ഞിരിക്കുകയായിരുന്നു..
**************************
നിലവിളക്കും കയ്യിൽ പിടിച്ചു നിറഞ്ഞ പുഞ്ചിരിയോടെ വലതുകാൽ വെച്ച് ഫ്ലാറ്റിലേക്ക് കയറുന്ന അല്ലിയെ എല്ലാവരും നിറഞ്ഞ മനസ്സോടെ നോക്കി..
പാൽ കാച്ചി എല്ലാവർക്കും മധുരമിട്ട അൽപ്പം പാലവൾ നൽകി..
ശേഷം ക്രിസ്റ്റിയും അല്ലിയും റോയിച്ചനും ചേർന്ന് സദ്യയ്ക്കുള്ള വിഭവങ്ങൾ ഉണ്ടാക്കി.. ആദിയും ജോളിമ്മയും ട്രീസയും മുമ്മുവും ചേർന്ന് എല്ലാം അരിഞ്ഞു നൽകിയിരുന്നു..
സന്തോഷമായിരുന്നു ചുറ്റും.. ആ സന്തോഷത്തിൽ ആദിയും അല്ലിയും മറ്റെല്ലാം മറന്നു.. അവർ പഴയ ആദിയും അല്ലിയുമായി മാറിയിരുന്നു.. ക്രിസ്റ്റിയുടെ പ്രിയപ്പെട്ട കൂട്ടുകാരായി റോയിച്ചന്റെയും ജോളിമ്മയുടെയും പ്രിയപ്പെട്ട മക്കളായി അവർ മാറിയിരുന്നു..അത്രമേൽ പ്രിയപ്പെട്ട സൗഹൃദമായി..
**********************
അല്ലി..
ആദിയുടെ വിളി കേട്ടവൾ തിരിഞ്ഞു നോക്കി..
താനെന്തിനാ മഞ്ഞും കൊണ്ടിവിടെ നിൽക്കുന്നത്..
ആദി ബാൽക്കണിയിലേയ്ക്ക് വന്നു ചോദിച്ചു..
വെറുതെ..
അവൾ നിറഞ്ഞ കണ്ണുകൾ അവനിൽ നിന്ന് ഒളിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞതും അവൻ അവളുടെ പിന്നിൽ വന്ന് തോളിൽ കയ്യിട്ടവളെ ചേർത്തുപിടിച്ചു..
എന്നിൽ നിന്ന് നീ എങ്ങോട്ടും ഒളിക്കേണ്ട അല്ലി..
അവൻ ആർദ്രമായി പറഞ്ഞു..
ആദി..
മ്മ്..
നമുക്ക് എപ്പോഴെങ്കിലും ഭാര്യയും ഭർത്താവുമായി ജീവിക്കാൻ പറ്റുമെന്ന് ആദിക്ക് തോന്നുന്നുണ്ടോ..
ആദിയുടെ ഭാഗം മൗനമായിരുന്നു..
അവൾ അവനെ നോക്കി..
എനിക്ക് തോന്നുന്നില്ല ആദി.. സത്യത്തിൽ ഇപ്പൊ എനിക്ക് പേടിയാ.. നമ്മളൊക്കെ തമ്മിലുള്ള ഈ ഫ്രണ്ട്ഷിപ്പ് പോലും നഷ്ടപ്പെടുവോന്ന്..
അവൾ പറഞ്ഞതും അവൻ ഞെട്ടലോടെ അവളെ നോക്കി..
സത്യമാ ആദി.. എനിക്ക് പേടിയാ..
അങ്ങനെ ഉണ്ടാവുമോ.. എനിക്ക് തോന്നുന്നില്ല.. നമ്മളെന്തിന് ഇങ്ങനെ ചിന്തിക്കണം.. ഇപ്പൊ നമ്മൾ അങ്ങനൊന്നും ചിന്തിക്കേണ്ട.. നമുക്ക് ഇങ്ങനെ പോവാടോ.. എപ്പോഴെങ്കിലും ഒരു മാറ്റം വേണമെന്ന് തോന്നിയാൽ അപ്പൊ അതിനനുസരിച്ചുള്ള തീരുമാനം നമുക്കെടുക്കാം..
ആദിയെന്താ ഉദ്ദേശിക്കുന്നത്..
അല്ലി ചോദിച്ചു..
സിംപിൾ.. ഇഷ്ടമില്ലാത്ത ഒരു ജീവിതം ആജീവനാന്തം ജീവിച്ചു തീർക്കേണ്ട കാര്യം നമുക്കില്ല.. എന്നെങ്കിലും ഈ ജീവിതത്തിൽ നിന്നൊരു മാറ്റം വേണമെന്ന് തോന്നിയാൽ ഒരു ഡിവോഴ്‌സ് പെറ്റിഷൻ സൈൻ ചെയ്യുന്നത്ര എളുപ്പമാണ് കാര്യങ്ങൾ.. അങ്ങനെ നമ്മളിൽ ഒരാൾക്ക് തോന്നും വരെ നമുക്കിങ്ങനെ ജോളിയായി ഇവിടെ കൂടാടാ..
അവൻ ചെറു പുഞ്ചിരിയോടെ പറഞ്ഞതും അവളും ചിരിക്കാൻ ശ്രമിച്ചു..
അവനും..
ഒരു നൂറു വേദനകൾ ഉള്ളിലൊതുക്കിയുള്ള ആ പുഞ്ചിരിയ്ക്ക് അവരുടെ ജീവിതത്തോളം അവരുടെ സൗഹൃദത്തോളം ഭംഗിയുണ്ടായിരുന്നു..
തുടരും..

by