രചന – ശംസിയ ഫൈസൽ
തിരിച്ച് അവളെ കൈയ്യിലേക്ക് കൈചേര്‍ക്കുമ്പോള്‍ അപ്പൂന്റെ കണ്ണില്‍ ചതിയുടേയും പ്രതികാരത്തിന്റേയും കനല് എരിയുന്നുണ്ടായിരുന്നു .,,
രണ്ട് പേരും ഒരു പുച്ഛത്തോടെ വിട്ട് നിന്നു
എന്നാ അവരെ സംസാരമോ നോട്ടമോ നന്ദു ശ്രദ്ധിച്ചിരുന്നില്ല
”അപ്പോ ശെരി പോയിട്ട് വരാം.,,
അപ്പു ദച്ചൂനെ ഒന്ന് നോക്കി നന്ദൂന്റെ കൈയ്യില്‍ പിടിച്ച് യാത്ര പറഞ്ഞ് ഐയര്പോട്ടിന്റെ അകത്തേക്ക് നടന്നു
അവരെ കണ്ണില്‍ നിന്ന് മറയുമ്പോള്‍ അവളൊന്ന് തിരിഞ്ഞ് കൈ വീശി
കാണിച്ചു
”പാവം അവള്‍ക്ക് ഒട്ടും പോകാന്‍ താല്പര്യമില്ല.,
ജോലി ഒാര്ത്തിട്ട് മാത്രം ആകും പോകുന്നത്.,
നന്ദു നെടുവീര്‍പ്പോടെ ദച്ചൂന്റെ കൈ പിടിച്ച് കാറിനടുത്തേക്ക് നടന്നു
”അയ്യോ നന്ദേട്ടന് പേടിക്കണ്ട
അവള് എത്രയും പെട്ടന്ന് മടങ്ങി വരും അതും നന്ദേട്ടന് വലിയൊരു സമ്മാനമായി.,
ദച്ചു അര്‍ത്ഥം വെച്ച് പറഞ്ഞു
”അത് നിനക്ക് എങ്ങനെ അറിയാം
നിന്നോട് അപ്പു പറഞ്ഞോ ?
നന്ദു മനസ്സിലാകാതെ ചോദിച്ചു
”ഒാ..ഹ് എന്നോട് പ്രത്യേകം പറഞ്ഞു.,
വരട്ടെ ഞാന്‍ നല്ല സര്‍പ്രൈസ് ഗിഫ്റ്റ് തിരിച്ച് കൊടുക്കുന്നുണ്ട്.,,
ദച്ചൂന്റെ ഉള്ളിലെ പ്രതികാരം നന്ദൂന് മനസ്സിലായില്ല
”വാ..കയറ്.,,
നന്ദു ഡോറിന്റെ ലോക്ക് തുറന്ന് അകത്ത് കയറി
കോ ഡ്രൈവര്‍ സീറ്റില്‍ ദച്ചുവും കയറി ഇരുന്നു
”നമുക്കൊന്ന് കറങ്ങാന്‍ പോയാലോ ?
നന്ദു കാറ് സ്റ്റാര്‍ട്ടാക്കി ദച്ചൂനെ നോക്കി
”വേണ്ട.,
എന്റെ വീട്ടിലേക്ക് പോകാം.,
എത്ര ദിവസായന്നോ എന്റെ അച്ഛനേയും അമ്മയേയും കണ്ടിട്ട്.,,
ദച്ചൂന്റെ മുഖത്ത് സങ്കടം നിഴലിച്ചു
”ഒാക്കെ എന്നാ പോകാം.
എന്തായാലും എന്റെ അളിയമ്മാരെ ഒന്ന് കാണണം.,
രണ്ടാളും പുറത്ത് നിന്ന് കണ്ടാല്‍ പോലും എന്നെ ഒന്ന് മൈന്റ് ചെയ്യില്ല.,
പലരും പറഞ്ഞ് തുടങ്ങി ഞങ്ങളത്ര രസത്തിലല്ലെന്ന്.,,
നന്ദു വണ്ടി ഒാടിക്കുന്നതിനിടെ പറഞ്ഞു
”ദേവനും ദീപുവും വീട്ടിലില്ലല്ലോ
അവര്‍ ട്രിപ്പ് പോയതാന്ന് പറഞ്ഞല്ലോ അമ്മ.,,
ദച്ചു മറുപടിയായി പറഞ്ഞു
”അവര്‍ വന്നല്ലോ
ഞാനിന്ന് രാവിലെ കൂടെ കണ്ടതാ.,
”എന്നാല്‍ ആദ്യമെ ഒരു കാര്യം പറഞ്ഞേക്കാം.,
ചേട്ടമ്മാരെ കണ്ട് സംസാരിക്കുന്നത് കൊണ്ടൊന്നും കുഴപ്പമില്ല
മൂന്ന് പേരും കൂടെ അടിയായി നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുത്.,,
ദച്ചു താക്കീതോടെ പറഞ്ഞു
”എന്നാ നീ തന്നെ പ്രശ്നം സോള്‍വാക്കി താ.,
എന്നോട് അവര്‍ക്കെന്താ ഇത്ര വലിയ ദേഷ്യം അത് മാത്രം എനിക്ക് അറിഞ്ഞാല്‍ മതി.,,
നന്ദു പറഞ്ഞത് ദച്ചുവും ഒാര്ക്കാതിരുന്നില്ല
ദേവനും ദീപുവും നന്ദുവും തമ്മില്‍ നല്ല കൂട്ടായിരുന്നു
പക്ഷെ ഇടക്ക് വെച്ച് താന്‍ നന്ദൂനെ വേണ്ടെന്ന് വെച്ചത് മുതല്‍ അവര്‍ക്ക് നന്ദൂനോട് ഭയങ്കര ദേഷ്യമാണ്
ഇപ്പൊ രണ്ട് വീട്ടുക്കാരും സന്തോഷത്തോടെ മുന്നോട്ട് പോകുമ്പോയും ദേവനും ദീപുവും മാത്രം എല്ലാത്തില്‍ നിന്നും വിട്ട് നില്ക്കാണ്
ഒരേയൊരു പെങ്ങളെ ജീവനോടെ കൊണ്ട് നടന്ന ആങ്ങളമാരാണ്
നന്ദു ആയുള്ള രജിസ്റ്റര്‍ മാരേജ് കഴിഞ്ഞതിന് ശേഷം തന്നോടും മിണ്ടുന്നില്ല
”ദച്ചൂ.. ഡാ ..നീയെന്താ ആലോചിക്കുന്നെ ?
നന്ദു ഇടത് കൈ കൊണ്ട് അവളെയൊന്ന് തട്ടി
” ഹേ.. ഞാനെന്തോ പെട്ടന്ന് ..,
പിന്നെ നന്ദേട്ടാ…
ദച്ചു ഒന്ന് വിളിച്ചു
” എന്താടാ..,,
നന്ദു ഡ്രൈവിംങിനിടെ അവളെ ഒന്ന് തല തിരിച്ച് നോക്കി
”ദേവന്റേയും ദീപൂന്റേയും മനസ്സില്‍ എന്തോ കെട്ടി കിടപ്പുണ്ട്.,
എന്നോട് നമ്മുടെ രജിസ്റ്റര്‍ മാരേജ് കഴിഞ്ഞത് മുതല്‍ മിണ്ടിയിട്ടേയില്ല.,,
നന്ദേട്ടന് നമ്മിളിപ്പോ വീട്ടിലേക്ക് പോയാലും അവരോട് സംസാരിക്കേണ്ട
നിങ്ങള്‍ സംസാരിച്ചാല്‍ എന്തായാലും അടിയിലെ അവസാനിക്കൂ..,,
ദച്ചു ഒന്ന് നിര്‍ത്തി
” നീയെന്താ പറഞ്ഞ് വരുന്നത് .,,
നന്ദു സംശയത്തോടെ ചോദിച്ചു
”’ദീപൂനോടും ദേവനോടും ഞാന്‍ സംസാരിക്കാം.,
എന്താണെങ്കിലും അവരെ ഉള്ളിലെന്താന്ന് ഞാനിന്ന് കണ്ടെത്തും.,,
ദച്ചു ആത്മവിശ്വാസത്തോടെ പറഞ്ഞു
”ദച്ചൂ ഞാന്‍ ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്.,
നമ്മുടെ ഫാമിലിയില്‍ ആണെങ്കിലും ഫ്രണ്ട്സ് സര്‍ക്കിളില്‍ ആണെങ്കിലും നമ്മള് ഒന്നിച്ചതില്‍ സന്തോഷിക്കാത്തത് ദേവനും ദീപുവും മാത്രമാണ്.,
ഇനി അവര്‍ പറഞ്ഞിട്ടായിരുന്നോ നീ
എന്നെ വേണ്ടെന്ന് വെച്ചത്.,,
നന്ദൂന് പലപ്പോയും ഉള്ള സംശയം ആയിരുന്നു ഇത്
”ഒറ്റ വീക്കങ് വെച്ചാ കാണാ.,
എന്റെ ചേട്ടമ്മാര് അത്തരക്കാരല്ല.,
നമ്മളുടെ വീട്ടുക്കാര് നമ്മുടെ കല്ല്യാണത്തിന് സമ്മതിച്ച ആ സമയത്ത് ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് അവരാ.,
എനിക്ക് നന്ദേട്ടനെ വേണ്ടെന്ന് വെക്കേണ്ടി വന്ന സമയത്തും എന്റെ കൂടെ താങ്ങായി നിന്നിരുന്നെങ്കിലും അവരെ ഉള്ളിലെ നോവ് ഞാന്‍ കണ്ടതാ.,
പിന്നെന്താ സംഭവിച്ചതെന്ന് എനിക്കറിയില്ല.,
നമ്മള് പിരിഞ്ഞതിന് ശേഷം പലപ്പോയും എന്നോട് പറയാറുണ്ടായിരുന്നു ഞാന്‍ എടുത്ത ഏറ്റവും നല്ല തീരുമാനമാണ് അഭിനന്ദിനെ വേണ്ടെന്ന് വെച്ചതെന്ന്.,,
ദച്ചു പറഞ്ഞ് നിര്‍ത്തിയതും നന്ദൂന്റെ മുഖം മാറി
” ആ കള്ള കിളവമ്മാര് അങ്ങനെ പറഞ്ഞോ ?
അളിയാ അളിയനാണ് ലോകത്തിലെ ബെസ്റ്റ് അളിയനെന്ന് പറഞ്ഞ തെണ്ടികളാ
എത്രപെട്ടന്നാ കാല് മാറിയത്.,
ഞാന്‍ കാണിച്ച് കൊടുക്കുന്നുണ്ട്.,,
നന്ദൂന്റെ മുഖത്തെ ദേഷ്യം കണ്ട് ദച്ചു സ്വയം തലക്കടിച്ചു
”നന്ദേട്ടാ ചുമ്മാ കളിക്കല്ലെ.,
ഞാന്‍ എങ്ങനേലും കണ്ട് പിടിച്ചോളാം അത് വരെയൊന്ന് അടങ്ങി നിന്നോണം പ്ലീസ്.,,
ദച്ചു കൈ കൂപ്പിയതും നന്ദു ഒന്ന് ചിരിച്ചു
”ഒാക്കെ എല്ലാം എന്റെ ഭാര്യ പറയുന്നത് പോലെ.,
എന്തായാലും അതവിടെ നില്ക്കട്ടെ
നീ കോളേജില്‍ നിന്ന് നേരെ വന്നതല്ലെ
നമുക്കൊരു ചായ കുടിച്ചാലോ ? .
നന്ദു വണ്ടി ഒരു കോഫി ഷോപ്പിന്റെ അടുത്തേക്ക് സൈഡാക്കി നിര്‍ത്തി
”വാ ഇറങ്ങ്.,,
നന്ദു കാറില്‍ നിന്നിറങ്ങി
ദച്ചുവും ഇറങ്ങി നന്ദൂന്റെ കൂടെ അകത്തേക്ക് കയറി
”ദച്ചൂ ചായ വേണോ കോഫി വേണോ ?
നന്ദു ടേബിളിനരികെ ഇരുന്ന് ചോദിച്ചു
”’കോഫി മതി,,,
ദച്ചുവും നന്ദൂന് ഒാപ്പോസിറ്റായി ഇരുന്നു
”രണ്ട് കോഫി രണ്ട് സാന്‍വിച്ച്.,,
നന്ദു ഒാഡര്‍ കൊടുത്തു
”ദച്ചൂ.. നമുക്കൊരു ട്രിപ്പ് പോയാലോ ?
നമ്മളിത് വരെ ലോങായി എങ്ങോട്ടും പോയില്ലല്ലോ ?
എനിക്ക് ആണെങ്കില്‍ തിരിച്ച് പോകാന്‍ സമയം ആയി തുടങ്ങി.,,
നന്ദു ദച്ചൂനെ നോക്കി അവളെ കൈയ്യില്‍ പിടിച്ചു
”വേണ്ട ട്രിപ്പ് പോകാനുള്ള മൂഡിലൊന്നുമല്ല ഞാന്‍.,,
ദച്ചു അവന്റെ കൈമാറ്റി പറഞ്ഞു
”ദച്ചൂ നിനക്കിപ്പോയും എന്നെ അംഗീകരിക്കാന്‍ ആയിട്ടില്ലെ.,
ഇനി ശെരിക്കും നിനക്ക് ഹരിയോട്
എന്തേലും ഇഷ്ടമുണ്ടായിരുന്നോ അത് കൊണ്ടാണോ ഹരിയുമായുള്ള കല്ല്യാണത്തിന് നീ സമ്മതിച്ചത്.
നന്ദു ദച്ചൂനെ ചൂഴ്ന്ന് നോക്കി
”ദേ ചുമ്മാ ഹരിയെ ഇതിലേക്ക് വലിച്ചിഴക്കണ്ട.,
ഹരി പ്രശ്നം ഉണ്ടാക്കിയതിന് അവനിപ്പോ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നുണ്ടല്ലോ.,
എനിക്ക് കുറച്ച് സമയം നന്ദേട്ടന് തന്നെ പറ്റൂ..,
അതിനിടക്ക് എന്നെ ഇങ്ങനെ ചോദ്യം ചെയ്യരുത് പ്ലീസ്.,,
ദച്ചു ശബ്ദം താഴ്ത്തി പറഞ്ഞു
”അല്ലെങ്കിലും ഞാനാണല്ലോ മണ്ടന്‍.,
ഒന്നും അറിയാതെ പൊട്ടനെ പോലെ ആട്ടന് കാണുന്നവന്.,
എല്ലാവര്ക്കും അവനവന്റെ കാര്യമാണ് വലുത്.,
ഞാന്‍ മാത്രം നിങ്ങളൊക്കെ പറയുന്നതിനനുസരിച്ച് തുള്ളുന്ന പാവ.,
നന്ദു പുറത്തേക്ക് നോക്കി പറഞ്ഞു
അപ്പോയേക്കും അവര്‍ ഒാഡര്‍ ചെയ്തത് കൊണ്ട് വന്നു
”നന്ദേട്ടാ പ്ലീസ് ഇതൊരു കോഫീ ഷോപ്പാണ്
നമ്മുടെ കുടുംബ പ്രശ്നം ബാക്കി ഉള്ളവരെ കൂടെ അറിയിക്കണ്ട.,,
ദച്ചു പറഞ്ഞതും നന്ദു പിന്നൊന്നും മിണ്ടിയില്ല
കോഫിയെല്ലാം കുടിച്ച് എണീറ്റ് ബില്ല് പേ ചെയ്യുമ്പോയാണ് ദച്ചൂന്റെ കോളേജിലെ സാര്‍ അങ്ങോട്ട് കയറി വന്നത്
”’ദൈവമെ ഇത് ഇന്ന് കോളേജില്‍ നിന്ന് ആ സൂര്യയുമായുള്ള പ്രശ്നത്തില്‍ പിടിച്ച സാറല്ലെ.,
എങ്ങാനും എന്നെ കണ്ടാല്‍ നന്ദേട്ടനോട് എല്ലാം പറയും .,
എന്നെ കാണാതിരുന്നാ മതിയായിരുന്നു .,,
ദച്ചു വേഗം നന്ദൂന്റെ പിറകില്‍ നിന്ന് അവന്റെ ഷര്‍ട്ടില്‍ കൊരുത്ത് പിടിച്ച് മറഞ്ഞ് നിന്നു
”എന്താ ?..,,
നന്ദു ദച്ചൂനെ തിരിഞ്ഞ് നോക്കിയതും അവള് ഒന്നുല്ലെന്ന് ചുമല് കൂചി
കറക്ട് സമയത്ത് സാര്‍ ദച്ചൂനെ കണ്ടു
”ഹായ് ദക്ഷ.,,
സാര്‍ അവളെ അടുത്ത് വന്നു
”ഹലോ സാര്‍.,,
ദച്ചു പെട്ട പോലെയൊന്ന് ചിരിച്ചു
”ദക്ഷ എന്താ ഇവിടെ ?
ഇതാരാ ?
നന്ദൂനെ നോക്കി സാര്‍ ചോദിച്ചു
”എന്റെ ഹസ്ബന്റാണ് അഭിനന്ദ് മാത്യൂ..
നന്ദേട്ടാ കോളേജിലെ സാറാണ്.,,
ദച്ചു രണ്ടാള്‍ക്കും പരസ്പരം പരിചയപ്പെടുത്തി കൊടുത്തു
”ഹസ്ബന്റ് ആണല്ലെ.,
എന്തായാലും കണ്ടത് നന്നായി.,
അഭിനന്ദ് ഒന്ന് വരോ
എനിക്ക് ഒന്ന് സംസാരിക്കണം.,,
നമുക്ക് അങ്ങോട്ട് മാറി നിന്നാലോ ?
നന്ദൂനെ കൊണ്ട് സാര്‍ മാറി നിന്നു
ദച്ചു പെട്ട പോലെ അവര്‍ മാറി
നില്‍ക്കുന്നത് നോക്കി നിന്നു
”കൃഷ്ണാ എന്നെ നീ തന്നെ കാത്തോണെ.,,
ദച്ചു മനസ്സാല്‍ പ്രാര്‍ത്ഥിച്ചു
സാര്‍ സംസാരിക്കുന്നതിനിടെ ഇടക്കിടെ നന്ദു ദച്ചൂനെ നോക്കുന്നുണ്ട്
ദച്ചൂന് അവര്‍ സംസാരിക്കുന്നത് കണ്ടിട്ട് നിന്നിട്ട് നില്‍പ്പുറക്കുന്നില്ലായിരുന്നു
അവള് ഉയര്‍ന്ന നെഞ്ചിടിപ്പോടെ അവരെ തന്നെ നോക്കി നിന്നു
*(തുടരും..)*

by