രചന – അഹം
മുൻപിൽ നിൽക്കുന്ന അമ്മുവിനെ കണ്ടപ്പോൾ ഒരു പുച്ഛ ചിരിയോടെ ഗീതുവിനെ കൈകളാൽ വീണ്ടും ചേർത്തു പിടിച്ച് ഹരി….
കണ്ട കാഴ്ച വിശ്വസിക്കാനാവാതെ അവളുടെ കൈവിരലുകൾ യദുവിന്റെ കൈയിൽ മുറുകി….
ഒരു തുള്ളി കണ്ണുനീർ ഭൂമിയിലേക്ക് ഉറ്റുവീണു അവളുടെ കണ്ണിൽ നിന്ന്….
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
മുന്നിൽ കണ്ട കാഴ്ച്ചയിൽ ഒന്ന് നടുങ്ങിയെങ്കിലും ഹരിയെ അവിശ്വസിക്കാൻ അവളുടെ മനസ്സ് തയ്യാറായില്ല…..
ഹരിയേട്ടനു ഗീതു നല്ലൊരു സുഹൃത്ത് ആണ്…. പലവട്ടം തന്നോടത് പറഞ്ഞിട്ടുണ്ട്… ഹരിയേട്ടന്റെ കണ്ണുകളിൽ താൻ കണ്ടത് ആത്മാർത്ഥ പ്രണയം തന്നെ ആണ്…. പണ്ടും ഇതുപോലൊരു കാഴ്ച കണ്ട് താൻ തെറ്റിദ്ധരിച്ചിട്ടുണ്ട്… ഇനി ഒരിക്കലും അങ്ങനെ ഒന്ന് ഉണ്ടാവില്ല…..
പകപ്പ് മാറി ചെറു ചിരിയോടെ തങ്ങളെ ഉറ്റുനോക്കുന്ന അമ്മുവിനെ കണ്ട് ഹരി ആസ്വസ്ഥനായി…… വിചാരിച്ച പോലെ കാര്യങ്ങൾ നടക്കാത്തത്തിൽ നിരാശ നിഴലിച്ചിരുന്നു….
“” ഗീതു എനിക്ക് കുളിക്കാനുള്ള വെള്ളമോന്ന് ചൂടാക്കി കൊണ്ട് വാ “‘
അത് കേൾക്കാൻ കാത്തു നിന്നത് പോലെ അവൾ അടുക്കളയിലേക്ക് ഓടി…..
“” യദു നീ കുറച്ച് സമയത്തേക്ക് റൂമിനു പുറത്ത് നിൽക്ക്….. ആരെങ്കിലും വരുന്നുണ്ടേൽ അറിയിക്കണം…. എനിക്ക് ഇവളോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്….. “”
അമ്മുവിനെ ഒന്ന് നോക്കി തലയാട്ടികൊണ്ട് പുറത്തേക്ക് നടന്നു യദു….
വാക്കറിന്റെ സഹായത്തോടെ പതുക്കെ നടക്കുന്ന ഹരിയെ സഹായിക്കാൻ മുൻപോട്ട് നീങ്ങിയ അമ്മുവിനെ തീക്ഷണമായി നോക്കികൊണ്ട് കൈകളാൽ തടഞ്ഞു ഹരി ……
ഹരിയുടെ പെട്ടെന്നുള്ള മാറ്റത്തിൽ അമ്മു ഒന്ന് പകച്ചു …. കണ്ണുകൾ ചെറുതായി നിറഞ്ഞു………
കാണുമ്പോൾ തന്നെ നെഞ്ചോട് ചേർക്കാനും അനുഭവിച്ച വേദനകൾ ആ നെഞ്ചിൽ ഇറക്കാനും എല്ലാം എല്ലാവരോടും തുറന്ന് പറഞ്ഞ് ഇനിയെന്നും കൂടെ നിൽക്കാനും ആഗ്രഹിച്ച് വന്നവളുടെ ഹൃദയം ഒരു മാത്ര നിലച്ചു പോയി….
അപ്പോഴേക്കും ഡോർ ലോക്ക് ചെയ്ത് ബെഡിൽ വന്നിരുന്നു ഹരി
അടുത്തുള്ള ചെയർ ചൂണ്ടി കാട്ടി അവളോട് അതിൽ ഇരിക്കാൻ ആവശ്യപ്പെട്ടു…..
അവനെ തന്നെ ഉറ്റുനോക്കി കൊണ്ട് അതിലേക്ക് ഇരുന്നു അവൾ….
അവളെ നോക്കുന്ന ഹരിയുടെ മിഴികളിൽ അവളെ കാണുമ്പോൾ വിരിയുന്ന പ്രണയമോ കുസൃതിയോ കുറുമ്പോ ഒന്നും തന്നെ അവശേഷിക്കുന്നില്ല….. അനിഷ്ടം നിറഞ്ഞിരുന്നു അവന്റെ മുഖത്ത്…. കാണാൻ ഇഷ്ടമില്ലാത്ത കാഴ്ച കാണുമ്പോൾ ഉണ്ടാകുന്നൊരനിഷ്ടം…..
താൻ ഹരിയേട്ടന് വെറുക്കപെട്ടവളായോ…. പക്ഷെ എന്തിന്??? ഇതുവരെ ഹോസ്പിറ്റലിൽ കൂടെ നിൽക്കാത്തതുകൊണ്ടാണോ…. ആഗ്രഹമില്ലാഞ്ഞിട്ടല്ലാലോ…… അവസ്ഥ അതായതുകൊണ്ടല്ലേ…. ഇനിയെങ്കിലും കൂടെ നിൽക്കാനല്ലേ ഞാൻ ഓടിപിടഞ്ഞു വന്നത്….
“” അമൃതാ…….. “”
ഹരിയുടെ ശബ്ദമാണ് അവളെ ഉണർത്തിയത്….. കണ്ണുകൾ ഉയർത്തി ആ മുഖമാകെ നോക്കി…. പരിഭവം കൊണ്ടാണോ ഈ വിളി….. സാരില്യ… തന്റെ തലോടലിൽ മാറ്റാവുന്നതേ ഉള്ളൂ ഈ പരിഭവങ്ങൾ……..
“” അമൃതാ….. ഇയാൾ ഈ ലോകത്തൊന്നു മല്ലേ…… എത്ര നേരമായി ഞാൻ വിളിക്കുന്നു “‘
“” എന്താ ഹരിയേട്ടാ….. “‘
പ്രണയത്തോടെ അവനെ നോക്കി
“” അമൃത ഇങ്ങോട്ട് വരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല…. ഞാൻ ഇത്ര നാൾ ആയിട്ടും നിന്നെ വിളിക്കാതിരിക്കുമ്പോൾ തന്നെ നിനക്ക് കാര്യങ്ങൾ മനസ്സിലായിട്ടുണ്ടാകുമെന്ന് കരുതി…. വളച്ചു കെട്ടില്ലാതെ പറയാം….. “”
ഹരി ഒന്ന് നിർത്തി അവളെ നോക്കി…ഒന്നാഞ്ഞു ശ്വാസമെടുത്ത് തുടർന്നു….
“” എനിക്ക് ഈ ബന്ധം ഇനി മുൻപോട്ട് കൊണ്ടുപോകാൻ താല്പര്യം ഇല്ല… ഇനി എന്നെ കാണാൻ ശ്രമിക്കരുത്…. നിന്നെ ഞാൻ ഇപ്പോൾ സ്നേഹിക്കുന്നില്ല…. ദയവ് ചെയ്ത് ഇനി ശല്യമായി മുൻപിൽ വരരുത്…. “‘
ഹരിയുടെ വാക്കുകൾ ഏതോ ഗർത്തത്തിൽ എന്നപോലെ അവൾ കേട്ടു….
നിറയാൻ തുടങ്ങിയ കണ്ണുകളെ തടഞ്ഞു നിർത്തി…. ആ കണ്ണുകളിലേക്ക് നോക്കി… തമാശ ആണോ … അതോ തന്നോട് കുറുമ്പ് കാണിക്കുന്നതാണോ അതോ പരിഭവത്താൽ ഉതിർന്ന വാക്കുകളാണോ…. എന്നേ ഇത്ര വേഗം വേണ്ടന്ന് വെക്കാൻ പറ്റുമോ…. പരസ്പരം മനസ്സും ശരീരവും പകുത്ത് നൽകിയവരല്ലേ…. ഭാര്യ അല്ലെ…. ഹരിയേട്ടന്റെ ജീവൻ അല്ലെ ….. നീ ഇല്ലെങ്കിൽ ഞാൻ ഇല്ലെന്ന് എപ്പോഴും പറയുന്ന ആൾ അല്ലെ…..
അല്ല…. ആ കണ്ണുകൾ പറയുന്നുണ്ട് പറഞ്ഞതൊക്കെ സത്യമാണെന്ന്….. എന്നിട്ടും ചെറു പ്രതീക്ഷയോടെ അവനോട് ചോദിച്ചു
“” ഞാൻ ഏട്ടന്റെ കൂടെ ഹോസ്പിറ്റലിൽ ഇല്ലാതിരുന്നതാണോ കാരണം?? “”
ആകാംഷയോടെ അവനെ നോക്കി
“” ഒരിക്കലും അല്ല അമൃത… നിനക്ക് അതിനുള്ള സ്വാതന്ത്രം ഇല്ല എന്ന് എനിക്കറിയാം…. ആർക്കും അറിയില്ലല്ലോ നമ്മുടെ ബന്ധം……അതൊന്നുമല്ല നിന്നെ വേണ്ടാന്ന് വെക്കാനുള്ള കാരണം…. എനിക്ക് എന്റെ ജീവനിൽ കൊതിയുണ്ട് അതുകൊണ്ട് മാത്രമാണ് “”…
ഗൗരവം നിറഞ്ഞിരുന്നാ വാക്കുകളിൽ
“” ഹരിയേട്ടനെന്താ പറഞ്ഞു വരുന്നേ… ഞാൻ കാരണം ആണ് ആക്‌സിഡന്റ് ഉണ്ടായതെന്നോ…. ഞാൻ പറഞ്ഞിരുന്നോ അന്ന് എന്നെ കാണാൻ വരാൻ… “”…. ദേഷ്യവും വേദനയും ഒരുപോലെ പ്രതിഫലിച്ചിരുന്നാ വാക്കുകളിൽ
“” അമൃത…. നിനക്ക് നിന്റെ ജാതകത്തിലെ പ്രേശ്നങ്ങൾ അറിയുമോ എന്നെനിക്ക് അറിയില്ല….. നീ ഒരു ദോഷ ജാതകക്കാരി ആണ്…. അത് അറിയാൻ ഞാൻ അല്പം വൈകിപോയി…. അറിഞ്ഞിരുന്നേൽ ഒരിക്കലും നിന്നെ എന്റേത് ആകില്ലായിരുന്നു… ഭർത്താവ് വാഴില്ല നിനക്ക്… ദാമ്പത്യ ജീവിതം അനുഭവിക്കാൻ യോഗമില്ലാത്തവളാ….
നീ തന്നെ ഒന്ന് ആലോചിച്ചു നോക്ക്… നിന്നെ വിവാഹം കഴിച്ച ശേഷം എത്ര എത്ര അപകടങ്ങൾ ഞാൻ നേരിട്ടു…. അവസാനം മരണത്തോട് മല്ലിട്ട് വരെ കിടന്നു…. ഒന്നര വർഷത്തെ ഈ ദാമ്പത്യത്തിൽ എത്ര തവണ ജീവൻ കൈപിടിയിൽ നിന്ന് വഴുതി പോയി……എല്ലാം നീ ഒരാൾ കാരണം…. നിന്നെ കെട്ടിയതുകൊണ്ട് മാത്രം….. എനിക്ക് ജീവിക്കണം അമൃത…. എന്നെ സ്നേഹിക്കുന്ന പെണ്ണുമൊത്ത്…. അതുകൊണ്ട് എനിക്ക് ഇപ്പോൾ ഇത്തരം കടുത്ത തീരുമാനങ്ങൾ എടുത്തേ പറ്റൂ……. എന്നെ ശപിക്കരുത്……. ഞാൻ എന്തുകൊണ്ടിങ്ങനൊരു തീരുമാനം എടുത്തെന്നു ഒരു നാൾ നീ അറിയും….. അതുകൊണ്ട് ഈ ബന്ധത്തിന്റെ പേരും പറഞ്ഞ് എന്റെ അടുത്തേക്ക് വരരുത്… അമൃതയ്ക്ക് പോകാം…..”‘
അവനിൽ നിന്നും ഉതിരുന്ന ഓരോ വാക്കുകൾ കേൾക്കുമ്പോഴും നിർവികാരമായി നിൽക്കാനേ അവൾക്ക് സാധിച്ചുള്ളൂ….
തന്റെ പ്രണയത്തിനും ആത്മാർത്ഥതയ്ക്കും അവൻ നൽകിയ വില അവളെ തളർത്തിയിരുന്നു….
പ്രണയ ഗോപുരത്തിന്റെ മുകളിൽ നിന്ന് അഗാധ ഗർത്തത്തിലേക്ക് ആരോ തള്ളിയിടും പോലെ…..
ചെവികൾ കൊട്ടിയടക്കപെട്ടു….
ഇനിയൊന്നും കേൾക്കാൻ താല്പര്യമില്ലാത്ത പോലെ ഇരു ചെവികളും കൈകൾ കൊണ്ട് പൊതിഞ്ഞവൾ തല ഇരുവശത്തേക്കും ചലിപ്പിച്ചുകൊണ്ടിരുന്നു…..
തന്റെ ജാതകം നോക്കിയപ്പോൾ ചില ദോഷങ്ങൾ പറഞ്ഞിരുന്നു… അത് ഇത്ര ഭീകരമാണെന്ന് അറിഞ്ഞിരുന്നെങ്കിൽ താൻ ഒരിക്കലും ഹരിയേട്ടനെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കില്ലായിരുന്നു….
ഇരുകൈകളാൽ നിറഞ്ഞ മിഴികൾ അമർത്തി തുടച്ചു …. പക്ഷെ തടയാനാവാതെ അത് വീണ്ടും വീണ്ടും നിറഞ്ഞുകൊണ്ടിരുന്നു…..
അവൾ എഴുന്നേറ്റ് ഹരിയെ ഒന്ന് നോക്കി….
ഒരു വിഷാദ ചിരി വിരിഞ്ഞു അവളുടെ ചുണ്ടിൽ…. കണ്ണുകളാൽ യാത്ര പറഞ്ഞവൾ മുന്പോട്ട് നടന്നു….
“” അമ്മു…. അല്ല… അമൃത….. ഈ കാര്യങ്ങളൊന്നും യദുവിനോട് ഒരിക്കലും പറയരുത്….. പിന്നെ എനിക്ക് എല്ലാം ഭേദമായാൽ ഉടനെ തന്നെ നിനക്ക് ഡിവോഴ്സ് തരാം ഞാൻ….”‘
അടഞ്ഞ വാതിലിന്റെ ലോക്ക് തുറക്കാൻ ആഞ്ഞ കൈകൾ ഒന്ന് നിശ്ചലമായി….
അവൾ പിന്തിരിഞ്ഞ് ഹരിയുടെ അടുത്തേക്ക് നടന്നു….
വിഷാദ ഭാവം മാറി അവളിൽ പുച്ഛം നിറഞ്ഞു…..
“” ഞാൻ കാരണമാണ് നിങ്ങൾക്ക് അപകടം സംഭവിച്ചെന്ന് പറഞ്ഞ നിമിഷം ഞാൻ നിങ്ങളുടെ ജീവിതത്തിൽ നിന്ന് പിന്മാറി ഹരിയേട്ടാ….. പിന്നെ പറയാനൊരു വിശേഷം ഉണ്ടായിരുന്നു നമുക്കിടയിൽ..
ഈ അവസ്ഥയിൽ അത് അറിയിച്ചു വിഷമിപ്പിക്കേണ്ട എന്ന് കരുതി തന്നെ ആണ് ഞാൻ ഇങ്ങോട്ട് വന്നത്…. പക്ഷെ ഇനി നിങ്ങൾ അറിയണം കാരണം നിങ്ങൾക്ക് അത് ഇനി സന്തോഷം നൽകുന്ന വാർത്ത ആയിരിക്കും…. “”
ഹരിയുടെ കൈ എടുത്ത് അമ്മു തന്റെ ഉദരത്തിലേക്ക് ചേർത്ത് വെച്ചു….
ഹരി ഒരു ഞെട്ടലോടെ അവളെ നോക്കി…
“” ഇവിടെ നമ്മുടെ പ്രണയത്തിന്റെ അംശം … ഓഹ് സോറി….. എന്റെ പ്രണയത്തിന്റെ അംശം വളർന്നിരുന്നു…. അവൻ വന്നത് ഞാൻ അറിയാതെ പോയി…. ഹരിയേട്ടനു പറ്റിയ ആക്‌സിഡന്റ് ഷോക്കിൽ എന്നിലെ മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചില്ല…. അവസാനം തലചുറ്റി ബാത്‌റൂമിൽ വയറിടിച്ചു വീണപ്പോൾ എന്റെ കുഞ്ഞ് പോയി…. വന്നതും പോയതും ഒന്നും ഞാൻ അറിഞ്ഞില്ല……. ഒരു തരം മരവിപ്പായിരുന്നു ആ സമയങ്ങളിൽ……അത് നന്നായി അല്ലെ ഹരിയേട്ടാ….. എന്റെ കുഞ്ഞ് ഉണ്ടായിരുന്നേൽ ഹരിയേട്ടാനിപ്പോൾ ഇഷ്ടപെട്ട ജീവിതം തിരഞ്ഞെടുക്കാൻ പറ്റില്ലായിരുന്നല്ലേ….”‘
പറയുമ്പോൾ ഒരു പുച്ഛ ചിരി വിരിഞ്ഞു അമ്മുവിന്റെ ചുണ്ടിൽ
“” ഹരിയേട്ടന്റെ ജീവിതത്തിൽ എനിക്ക് മുൻപും പിൻപും ഒരുപാട് പെണ്ണുങ്ങൾ വന്നിട്ടുണ്ടാകാം… ഇനിയും വരുമായിരിക്കാം…. പക്ഷെ ഈ അമൃതയുടെ ജീവിതത്തിൽ ഓർമവെച്ച നാൾ തൊട്ട് ഒറ്റ മുഖമേ ഉണ്ടായിട്ടുള്ളൂ…. ഇനി മരണം വരെയും അത് മാത്രമേ ഉണ്ടാവുകയുള്ളൂ…. കാരണം നിന്നെപ്പോലെ അല്ല ഞാൻ…. ഞാനൊരു പെണ്ണാണ് നല്ല നട്ടെല്ലുള്ള പെൺ “‘
അതും പറഞ്ഞവൾ തിരിഞ്ഞു നടന്നു…. അവന്റെ നിറഞ്ഞ കണ്ണുകളെ തഴഞ്ഞുകൊണ്ട്…..
“” അമ്മൂ…. ഞാൻ…. ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ മോളെ…… “”
ദയനീയമായ ഹരിയുടെ ശബ്ദം അമ്മുവിൽ യാതൊരു മാറ്റവും വരുത്തിയില്ല…
അവനെ ഒന്ന് തിരിഞ്ഞു നോക്കി അമ്മു…
“” ഇനി ഹരികൃഷ്ണന്റെ ജീവിതത്തിൽ ഒരു നിഴലായി പോലും അമൃത വരില്ല…. എന്നും സന്തോഷമായിരിക്ക്…. ഞാൻ ഒരിക്കലും ഒരു തടസമായി മുൻപിൽ ഉണ്ടാവില്ല “‘
മുഖമമർത്തി തുടച്ച് ചുണ്ടിൽ ഒരു പുഞ്ചിരി വരുത്തി അമ്മു പുറത്തേക്ക് ഇറങ്ങി…
അവളെയും കാത്ത് യദു പുറത്ത് നിൽക്കുന്നുണ്ടായിരുന്നു…. ചോദ്യങ്ങൾ നിറഞ്ഞ അവന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവന്റെ കൈപിടിച്ച് യദു നടക്കുമ്പോൾ അവളൊന്ന് തിരിഞ്ഞു നോക്കി…
എല്ലാം തകർന്ന പോലെ അവളെ തന്നെ ഉറ്റുനോക്കുന്ന ഹരി…..
അപ്പോൾ ആ കണ്ണുകളിൽ കണ്ടിരുന്നു അവളോടുള്ള പ്രണയം….
ആ ചിത്രം മനസ്സിൽ പതിപ്പിച്ചുകൊണ്ട് അമ്മു മുന്പോട്ട് നടന്നു…. കാലുകൾ ഇടറാതെ…..തല ഉയർത്തി… ഉറച്ച തീരുമാനത്തോടെ……
തുടർന്നുള്ള ദിവസങ്ങൾ ഹരിയെ കാണാതിരിക്കാൻ ശ്രമിച്ചു…. അതിൽ അവൾ വിജയിക്കുകയും ചെയ്തു….. രണ്ടുപേരും പിന്നീട് ഡിവോഴ്സ് ആവശ്യപ്പെട്ടില്ല…. ഹരിയിലെ ശെരിതെറ്റുകൾ ചികയുന്ന മനസ്സിനെ വരുത്തിയിലാക്കി മുന്പോട്ട് ചുവടുകൾ വെച്ചു അമ്മു …… അവളെ തിരഞ്ഞു വരാത്തവനെ അവളും പിനീട് അന്വേഷിച്ചില്ല……. പലപ്പോഴും പലയിടങ്ങളിലും അവന്റെ അദൃശ്യ സാനിധ്യം ഫീൽ ചെയ്തെങ്കിലും വെറും തോന്നൽ മാത്രമായി മനസ്സിലൊതുക്കി……മാസങ്ങളും വർഷങ്ങളും കടന്നുപോയി…. അമ്മുവും ഹരിയും അവരവരുടെ ജീവിതവുമായി മുന്പോട്ട് പോയി….
പക്ഷെ എല്ലാം മാറിമറഞ്ഞത് ഈ അടുത്ത കാലത്താണ് …. അച്ഛൻ കേസിൽ കുടുങ്ങിയപ്പോൾ…. ഹരിയേട്ടൻ വീണ്ടും തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നു… അന്ന് ഹരി നൽകിയ ഡോക്യൂമെന്റസും ഫോട്ടോസും കണ്ടപ്പൊഴാ അറിഞ്ഞത്… അവൻ ഇപ്പോഴും അതൊക്കെ സൂക്ഷിച് വെച്ചിട്ടുണ്ടെന്നു…. തങ്ങളുടെ മാര്യേജ് സർട്ടിഫിക്കറ്റ്സും മാര്യേജ് ഫോട്ടോസും….
അവളെ വേണ്ട എന്ന് പറഞ്ഞ ശേഷം പിന്നീട് പലപ്പോഴും ഹരിയെ കാണുമ്പോൾ ആ കണ്ണിൽ തന്നോട് വിരിയുന്ന പ്രണയം അവൻ ഒളിപ്പിക്കുന്നതായി തോന്നിയിരുന്നു … മനസ്സിന്റെ തോന്നലുകളാണെന്നു പറഞ്ഞ് എല്ലാം തള്ളിക്കളഞ്ഞെങ്കിലും ഇന്ന് ഉണ്ടായ സംഭവങ്ങൾ അതൊക്കെ സത്യങ്ങളാണെന്ന് മനസ്സിലാക്കി തന്നു…… ഗീതുവിന്റെയും അവളുടെ അച്ഛന്റെയും ചേട്ടന്റെയും അവിനാശിന്റെയും അറസ്റ്റ്……. ഇതുവരെ ഞങ്ങളുടെ ജീവിതത്തിൽ കരിനിഴൽ പടർത്തിയ വില്ലന്മാർ അവരാണെന്ന് കാട്ടിത്തന്നു…….
പക്ഷെ ചിത്രം ഇപ്പോഴും അവ്യക്തമാണ്…..
എന്തിനു അന്ന് ഹരിയേട്ടൻ അന്ന് ജാതകദോഷത്തിന്റെ കാര്യം പറഞ്ഞ് എന്നെ അകറ്റി നിർത്തി????
കാര്യങ്ങൾ തുറന്നു പറഞ്ഞിരുന്നെങ്കിൽ കൂടെ നിന്ന് അവർക്കെതിരെ പൊരുതാൻ ഞാനും കൂടില്ലായിരുന്നോ ….??….
ഇതിനൊക്കെപുറമെ എന്റെ വീട്ടുകാർ ഞങ്ങളുടെ വിവാഹം കഴിഞ്ഞത് എങ്ങനെ അറിഞ്ഞു ??
ഇതൊക്കെ ഇനി അറിയണമെങ്കിൽ ആ കരിമോൻ തിരുവാ തുറക്കണം…. അതിന് ഞങ്ങളുടെ താലികെട്ടൊന്ന് കഴിയണം….. അതിന് ഇനി ഒരു ദിവസം കൂടി കാത്തിരിക്കണം…..
അമ്മു ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് ജനലുകൾ അടച്ച് ബെഡിലേക്ക് കിടന്നു…. ഒരുപിടി ചോദ്യങ്ങളുമായി……..
( പാസ്ററ് കഴിഞ്ഞുട്ടോ…. പത്താമത്തെ പാർട്ടിൽ അമ്മു ജനലൊരം നിന്നുകൊണ്ട് ഓർക്കുന്നതാണ് പാസ്ററ് )
തുടരും

by