രചന – ശംസിയ ഫൈസൽ
‘നീയെന്നാടീ നിന്റെ വീട്ടിലേക്ക് പോകുന്നത് ?
കൃഷ്ണ ചോദിച്ചതും ദച്ചൂന്റെ മുഖം വാടി
”അറിയില്ല കൃഷ്ണാ അമ്മയും അച്ഛനും എന്നും ഫോണ്‍ വിളിക്കും.,
എന്നാ മകളോട് ഒന്ന് വീട്ടിലേക്ക് നില്ക്കാന് വിളിക്കാ അതില്ല.,
പിന്നെ ഉള്ള രണ്ട് തലതെറിച്ച ചേട്ടമ്മാര്
ആ രണ്ട് തെണ്ടികള്‍ക്ക് ഇങ്ങനെ ഒരു പെങ്ങളുള്ള കാര്യമെ ഒാര്‍മയില്ലാതെ നാട് ചുറ്റി നടക്കാ
സ്നേഹമില്ലാത്ത ദുഷ്ടമ്മാര്.,,
ദച്ചു ചുണ്ട് ചുളുക്കി പറയുന്നത് കേട്ട് കൃഷ്ണ പൊട്ടിചിരിച്ചു
”അതിന് പകരം എന്തായാലും ഭര്‍ത്താവിന്റെ വീട്ടില്‍ രണ്ട് അടിപൊളി ബ്രദേഴ്സിനെ കിട്ടിയില്ലെ.,,
പോരാത്തതിന് സ്നേഹ സമ്പന്നമായ ഭര്‍ത്താവും അതിനപ്പുറം എന്ത് വേണം.,,
കൃഷ്ണ പറഞ്ഞതിന് മറുപടി കൊടുക്കാന്‍ നിന്നപ്പോയാണ് ക്ലാസ് ടീച്ചര്‍ കയറി വന്നത്
ടീച്ചര്‍ ക്ലാസിലേക്ക് കയറി വന്നതും അവരെ സംസാരം അവിടെ മുറിഞ്ഞു
ക്ലാസ് നിശബ്ദമായി
ഒാരോ പിരിയേഡും പഠനവും എഴുത്തും ആയി കടന്ന് പോയി
ലെഞ്ച് ബ്രേക്കിന് കാന്റീനിലേക്ക് രണ്ട് പേരും ഭക്ഷണം കഴിക്കാന്‍ പോയി
വല്ലപ്പോയും പ്ലാന്‍ ചെയ്ത് മാത്രമെ കാന്റീനില്‍ നിന്നവര്‍ ഭക്ഷണം കഴിക്കാറൊള്ളു
”നമുക്ക് ബിരിയാണി പറഞ്ഞാലോ ?
കാന്റീനിലെ ഒഴിഞ്ഞ കോളിലുള്ള ടേബിളിനടുത്ത് ഇരുന്ന് കൃഷ്ണ ദച്ചൂനോട്
ചോദിച്ച് ബിരിയാണിക്ക് ഒാഡര്‍ കൊടുത്തു
ഭക്ഷണത്തിന് വേണ്ടി കാത്തിരുന്നപ്പോയാണ് അവരുടെ തൊട്ട് മുന്നിലെ ടേബിളില്‍ വേറെ ഡിപ്പാര്‍ട്ട്മെന്റില്‍ പഠിക്കുന്ന കുറച്ച് പിള്ളേര് വന്നിരുന്നത്
അതില്‍ വിഷ്ണു എന്നൊരുത്തന്‍ ദച്ചൂനെ മുമ്പ് പ്രൊപ്പോസ് ചെയ്തവനാണ്
അവന്റെ ഇഷ്ടം സ്വീകരിക്കാതെ ദച്ചു അത് നിരസിച്ചിട്ടും വിഷ്ണു കൂറെ കാലം അവളെ പിറകെ നടന്നിരുന്നു
ദച്ചൂന്റെ കല്ല്യാണം കഴിഞ്ഞതറിഞ്ഞ് പിന്നീടവളെ തേടി പ്രൊപ്പോസലൊന്നും വരാറില്ല
കോളേജിലെ ഒാരോ മണ് തരി പോലും അവളെ കല്ല്യാണ വാര്‍ത്ത അറിഞ്ഞിട്ടുണ്ട്
ഒളിച്ചോടി പോയതെന്നാണ് പരക്കെയുള്ള വാര്‍ത്ത
ദച്ചൂനെ ഇടക്കിടെ വിഷ്ണു നോക്കുന്നതവള്‍ അറിഞ്ഞെങ്കിലും ദച്ചു അത് കാര്യമാക്കാതെ കൃഷ്ണയോട് സംസാരിച്ചിരുന്നു
”ടേയ് വിഷ്ണു ഇത് അവളല്ലെ ആ ദക്ഷ .,
നിന്നെ വേണ്ടെന്ന് പറഞ്ഞ് പോയവളല്ലെ നമുക്കൊരു പണി കൊടുത്താലോ ?
വിഷ്ണുവിനോട് അവരെ കൂട്ടത്തിലുള്ള ഒരുത്തന് ചോദിക്കുന്നത് കൃഷ്ണക്കും ദച്ചൂനും കേള്‍ക്കാമായിരുന്നു
”ഹേയ് വേണ്ടടാ അവളെ കല്ല്യാണം കഴിഞ്ഞതാ വെറുതെ ഒരു പ്രശ്നത്തിന് പോകണ്ട.,,
വിഷ്ണു കൂട്ടുക്കാരനെ തടഞ്ഞു
”ഹാ ഒന്ന് മുട്ടി നോക്കട്ടെ അളിയാ.,
ഒന്നുല്ലെങ്കില് അവള് ഒളിച്ചോടി പോയ വാര്‍ത്ത കേട്ട് നീ കുറേ വിഷമിച്ചതല്ലെ അതിനുള്ള ഒരു ടോസ് കൊടുത്തിട്ട് വരാം.,,
വിഷ്ണുവിന്റെ കൂട്ടുക്കാരന് ഇതും പറഞ്ഞ് എണീറ്റു
”ദേ ഡീ ആ ചേട്ടന് ഇങ്ങോട്ട് വരുന്നു.,
എണീറ്റ് ഒാടിയാലോ ?
കൃഷ്ണ ദച്ചൂന്റെ കൈയ്യില്‍ പിടിച്ച് വലിച്ചു
”ബിരിയാണി ഒാഡര്‍ ചെയ്തിട്ട് കഴിക്കാതെ പോകാണോ ?
ദച്ചു കൂസലില്ലാതെ ചോദിച്ചു
”എനിക്കെന്താ എന്നറിയില്ല തീരെ വിഷപ്പില്ല.
നീ എണീറ്റെ അവന് നിനക്കുള്ള പണി ആയിട്ടാ വരുന്നത്.
ചുമ്മാ ഒാരോ പ്രശ്നത്തില്‍ ചെന്ന് ചാടണ്ട.,,
കൃഷ്ണ ദച്ചൂനെ കൊണ്ട് പോകാന്‍ നോക്കിയെങ്കിലും ദച്ചു അനങ്ങിയില്ല
അപ്പോയേക്കും വിഷ്ണുവിന്റെ കൂട്ടുക്കാരന് അവരെ മുന്നില്‍ വന്ന് നിന്നു
”ഹലോ നമ്മളെ ഒക്കെ അറിയോ ?
അവന് ദച്ചൂനോടിങ്ങനെ ചോദിച്ച് അവരെ മുന്നിലേക്കൊരു ചെയര്‍ വലിച്ചിട്ടിരുന്നു
”ഇല്ല ചേട്ടാ ,
ദച്ചു താല്പര്യമില്ലാതെ മറുപടി കൊടുത്തു
”ഞാന്‍ സൂര്യ, വിഷണുവിന്റെ ഫ്രണ്ടാ.,
അല്ലെങ്കിലും തനിക്ക് ഞങ്ങളെ ഒന്നും കണ്ണ് പിടിക്കൂലല്ലോ
അല്ല നീ ഏതോ ഒരുത്തന്റെ കൂടെ ഒളിച്ചോടി പോയെന്ന് കേട്ടല്ലോ ?
അവന് ഇപ്പോ എവിടെ ?
പ്രത്യേക ഭാവത്തില്‍ സൂര്യ ചോദിച്ചു
”വീട്ടിലുണ്ട്.,,
ദച്ചു മുന്നിലിരിക്കുന്നവനെ നോക്കാതെയാണ് ഒറ്റവാക്കില്‍ മറുപടി കൊടുത്തത്
”സുന്ദരിയായൊരു പെണ്ണിനെ വളച്ച് വിളിച്ചിറക്കി അവന് വീട്ടിലിരിപ്പാണല്ലെ.,
ആ..ഹ് അവന്റെ ഭാഗ്യം .,,
അല്ലടോ ഈ ബന്ധം എത്രനാള്‍ ഉണ്ടാകും.,,
സൂര്യ ചോദിച്ചതിന്റെ അര്‍ത്ഥം ദച്ചൂന് മനസ്സിലായില്ല
” ചേട്ടനെന്താ ഉദ്ദേശിച്ചത് ?.,,
ദച്ചു നെറ്റി ചുളിച്ചു
” അല്ല ഈ ഒളിച്ചോടി പോകുന്ന
ബന്ധമൊന്നും അതികം നാള് ഉണ്ടാകില്ലല്ലോ
ഒളിച്ചോടി കുറച്ച് കാലം ഒക്കെ കുഴപ്പം ഉണ്ടാകൂല.
പിന്നെ ആണിന്റെ ആവിശ്യം കഴിയുമ്പോ വല്ല തോട്ടിലോ പറമ്പിലോ ആകും പെണ്ണിന്റെ അവസാനം.,,
സൂര്യ പറയുന്നത് കേട്ട് ദച്ചു പല്ല് കടിച്ചു
”’തന്നെ പോലെ അല്ല എല്ലാ ആണുങ്ങളും.,
ഇയാള്‍ എനിക്കിട്ട് ചൊറിയാതെ പോകാന്‍ നോക്ക്.,,
ദച്ചു ഒരുവിധം ദേഷ്യം കണ്ട്രോള് ചെയ്താണിത് പറഞ്ഞത്
”ഹാ ദേഷ്യം വന്നോ കുട്ടിക്ക്.,
താന്‍ പേടിക്കണ്ട അവന് വേണ്ടെന്ന് പറഞ്ഞാലും ഞങ്ങളിവിടെ ഇല്ലെ.,
ഞങ്ങള്‍ക്കും ആഗ്രഹം ഉണ്ടാകില്ലെ ഇത്ര സുന്ദരിയായ പെണ്ണിനെ ആസ്വദിക്കാന്‍.,,
സൂര്യ പറഞ്ഞ് തീര്‍ന്നില്ല ദച്ചു ചാടി എണീറ്റു
”എണീക്കടാ.,
ഒരു പെണ്ണിന്റെ മുന്നില്‍ വെച്ച് അനാവിശ്യം
പറയുന്നോ അതും കോളേജില്‍ വെച്ച്.,
വിഷ്ണൂ..
തന്റെ ഫ്രണ്ടിനെ ഇപ്പോ ഇവിടെന്ന് കൊണ്ട് പോകുന്നതാ നല്ലത്.,
വായില്‍ തോന്നുന്നത് വിളിച്ച് പറഞ്ഞാല്‍ ഞാന്‍ ക്ഷമിച്ചെന്ന് വരില്ല.,,
ദച്ചൂന്റെ ശബ്ദം ഉയര്‍ന്നതും വിഷ്ണു കൂട്ടുക്കാരനെ പിടിച്ച് കൊണ്ട് പോകാന്‍ നോക്കി
”സൂര്യ പ്ലീസ് പ്രശ്നം ഉണ്ടാക്കല്ലെ.,,
”വിടടാ അവളെന്നെ പിടിച്ച് മൂക്കില്‍ കേറ്റോ ?
നീ പിറകെ നടന്നപ്പോ എന്തായിരുന്നു ഈ ഭൂലോക രംഭയുടെ അഹങ്കാരം . എന്നിട്ടവള് ഏതോ തെണ്ടീടെ കൂടെ ഒളിച്ചോടി പോയേക്കുന്നു.,
ഇതൊക്കെ കടി മൂത്ത് ഒളിച്ചോടിയതാ.,
അതങ് മാറുമ്പോ അവനും അവളും രണ്ട് വഴിക്കാകും അത് കഴിഞ്ഞാല്‍ ഇവളുമാര്‍ക്കെല്ലാം വേറെ ചെര്‍ക്കമ്മാരെ ആവിശ്യം വരും.,
ആ നറുക്ക് നമുക്കായാല്‍ പുളിക്കോ ?
ഒരു സുന്ദരിയായ പെണ്ണിനെ കിട്ടുമ്പോ എന്തിന് വേണ്ടെന്ന് വെക്കണം.,
നോക്കടാ എന്നാ ഫിഗറാ അവള്‍ക്ക്.,,
സൂര്യ പറഞ്ഞ് തീര്‍ന്നില്ല അവന്റെ ചെവി കുറ്റി നോക്കിയൊരു അടിപൊട്ടി
ദച്ചു നോക്കുമ്പോ കലി തുള്ളി നില്ക്കുന്ന കൃഷ്ണ
”പ്ഫാ..,,
എന്ത് പറഞ്ഞടാ
നിന്റെ വീട്ടില്‍ ഉള്ള നിന്റെ അമ്മക്കും ഇതെ ഫിഗറാ.,
പോയി അമ്മയോട് പറ.,
ഒാരോ തെണ്ടികള് പഠിക്കാനെന്നും പറഞ്ഞ് എഴുന്നള്ളും
എന്നിട്ട് പെണ്ണിന്റെ നെഞ്ചത്തോട്ടും.,
നീ അത്ര കടിമൂത്ത് നില്ക്കാണെല് നിന്റെ വീട്ടിലുള്ളവരോട് തീര്‍ക്കടാ.,,
കൃഷ്ണ പറഞ്ഞ് തീര്‍ന്നില്ല അതിന് മുമ്പ് സൂര്യ വലിഞ്ഞ് മുറുകിയ മുഖത്തോടെ അവളെ കൊല്ലിക്ക് കേറി പിടിച്ചു
ദച്ചുവും വിഷ്ണുവും ഒരുവിധം അവരെ പിടിച്ച് മാറ്റി
അപ്പോയേക്കും കുട്ടികളെല്ലാം ചുറ്റും കൂടി
കാന്റീനില്‍ കയറി വന്നൊരു മാഷ്
പ്രശ്നത്തില്‍ ഇടപെട്ടു
”എന്താ ഇവിടെ ?
മാഷ് അവര്‍ക്കിടയിലേക്ക് വന്ന് ചോദിച്ചു
”സാര്‍ ഇവന് വെറുതെ വന്ന് വൃത്തിക്കേട് വിളിച്ച് പറയുവാ.,
പെണ്ണുങ്ങളെ നോക്കി അസഭ്യം പറഞ്ഞാലും മിണ്ടാതെ കേട്ട് നില്ക്കും എന്നാ ഇവന്റെ വിചാരം.,,
ദച്ചു സൂര്യയെ ചിറഞ്ഞ് നോക്കി
മാഷ് നേരെ അവരെ സ്റ്റാഫ് റൂമിലേക്ക് കൊണ്ട് പോയി
നീണ്ട നേരത്തെ ചോദ്യം ചെയ്യലിന് ശേഷം സൂര്യയെ ഒരാഴ്ച്ചത്തേക്ക് സസ്പെന്റ് ചെയ്തു
സൂര്യനെ അടിച്ചതിന് കൃഷ്ണക്ക് ലാസ്റ്റ് വാണിംങും കൊടുത്ത് അവരെ ക്ലാസിലേക്ക് പറഞ്ഞയച്ചു
”ദക്ഷാ സോറി സൂര്യയുടെ ഭാഗത്തുണ്ടായ തെറ്റിന് ഞാന്‍ സോറി പറയുന്നു.,,
വിഷ്ണു ദച്ചൂനെ നോക്കി പറഞ്ഞതും അവളൊന്ന് മൂളി കൃഷ്ണയെ പിടിച്ച് നടന്നു
ക്ലാസിലേക്ക് പോകും വഴി ദച്ചു കൃഷ്ണയെ പിടിച്ച് ഉമ്മ വെച്ചു
”എന്താടീ..,,
”താങ്ക്യൂ സോ മച്ച് കൃഷ്ണ .,,,
പേടിച്ചോടാന്‍ നിന്ന നീ തന്നെ എനിക്ക് വേണ്ടി പ്രതികരിക്കും എന്ന് കരുതിയില്ല.,,
താങ്ക്യു ചങ്കെ.,,
ദച്ചു നല്ല സന്തോഷത്തിലായിരുന്നു
”നിന്റെ താങ്ക്യൂ ഞാന്‍ പുഴുങി തിന്നണോ.,
മനുഷ്യന് വിശന്നിട്ട് വയ്യ .,
ആ തെണ്ടി കാരണം എന്റെ ബിരിയാണിയാ പോയതാ.,,
കൃഷ്ണ സങ്കടത്തോടെ പറഞ്ഞു
”നിനക്ക് ഒന്നല്ല രണ്ട് ബിരിയാണിയും ചിക്കന്‍ ഫ്രൈയും ഞാന്‍ വാങ്ങി തരും.,,
ദച്ചു കൃഷ്ണയേയും കൂട്ടി വീണ്ടും കാന്റീനിലേക്ക് പോയി അവള്‍ക്ക് വേണ്ടതെല്ലാം വാങ്ങി കൊടുത്ത് ഭക്ഷണം കഴിച്ച് ക്ലാസിലേക്ക് പോയി
അവര്‍ വന്നപ്പോയേക്കും ക്ലാസ് തുടങ്ങിയിരുന്നു
ടീച്ചറെ പെര്മിഷന് വാങ്ങി സീറ്റില്‍ വന്നിരുന്നു
ക്ലാസ് നടന്നോണ്ടിരുന്നപ്പോയാണ് കൃഷ്ണ ദച്ചൂനെ തോണ്ടിയത്
ദച്ചു കൃഷ്ണയെ ഒന്ന് നോക്കി ക്ലാസില്‍ തന്നെ ശ്രദ്ധിച്ചിരുന്നു
കൃഷ്ണ വീണ്ടും തോണ്ടി
”ദച്ചൂ നന്ദു ചേട്ടനതാ വരുന്നു .,
കൃഷ്ണ ശബ്ദം താഴ്ത്തി പറഞ്ഞതും ദച്ചൂന്റെ ഉള്ളിലൊരു ആളലുണ്ടായി
*തുടരും..*

by