രചന – മിത്ര
“ഉണ്ണിയേട്ടാ എനിക്ക് അഞ്ചു കുട്ട്യോള് മതി ട്ടോ”.. “അതിന് നീ വല്ല നേഴ്സറിയും തുടങ്ങാൻ പോണുണ്ടോ പെണ്ണേ “… കുളക്കരയിലെ പടവിൽ, ഉണ്ണിയുടെ മടിയിൽ തല വെച്ചു കിടക്കുകയാണ് പാറു.. ഇടയ്ക്കു അവന്റെ തലമുടിയിൽ പിടിച്ചു വലിക്കുന്നും ഉണ്ട്.. “ഡീ, എനിക്ക് വേദനിക്കുന്നുണ്ട് കെട്ടോ.. മുടിയെന്ന് കൈ വിടെടി “.. കണ്ണു കുറുക്കി ദേഷ്യത്തോടെ നോക്കിയവളെ.. എവിടുന്നു, പെണ്ണിന് ഇച്ചിരി പോലും ആരെയും പേടിയില്ല.. എല്ലാരും എടുത്തു കൈവെള്ളേൽ അല്ലേ വെച്ചിരിക്കുന്നത്.. ഹും.. “ഉണ്ണിയേട്ടൻ എന്താ മുറുമുറുക്കണേ “.. “കുന്തം “.. “കുന്തം ഇപ്പോ എന്തിനാ ഏട്ടാ “… “ദേ പെണ്ണേ, കൂടുതൽ വിളച്ചിലെടുക്കരുത് കെട്ടോ… പിടിച്ചു ഞാൻ കുളത്തിലേക്കെറിയും, അല്ല പിന്നേ “… ഉണ്ണിയെ നോക്കി കോക്രി കാട്ടി പെണ്ണ്.. വീണ്ടും അവന്റെ മുടിയിൽ പിടുത്തം ഇടാൻ വന്നപ്പോഴേക്കും, അവൻ ആ കയ്യിൽ കേറി പിടിച്ചു..
“ഏട്ടാ, കയ്യിൽ നിന്നും വിട്ടേ “.. “വിടില്ല “… “എന്റെ ഏട്ടൻ അല്ലേ, ഇനി ഞാൻ മുടിയെ പിടിച്ചു വലിക്കുല്ലാ.. പ്ലീച്, ഒന്ന് വിടാവോ “.. വളരെ ദീനമായിട്ടുള്ള ചോദ്യം.. കീഴ്ച്ചുണ്ട് പുറത്തേക്കുന്തി, കണ്ണൊക്കെ കുഞ്ചാക്കി വെച്ചിട്ടുണ്ട്.. “നിനക്ക് ഈയെടെയായിട്ട് ഭയങ്കര അഹങ്കാരവാ പാറൂ “.. “പാറുനോ “… കണ്ണു മിഴിച്ചു കൈ കൊണ്ട് വായ പൊത്തിയവൾ… “പാറുവല്ലാതെ വേറെ ആരേലും ഇവിടെ ഇരിപ്പുണ്ടോ “.. ചുറ്റും കണ്ണോടിച്ചുകൊണ്ട് ഉണ്ണി അവളെ പുച്ഛിച്ചു… “മ്ച്ചും “.. ചുമല് ഒന്നാട്ടി കൊണ്ടു കണ്ണുകൊണ്ട് കുറുമ്പ് കാട്ടി പെണ്ണ്… “ഈ ഉണ്ണിയേട്ടൻ ഭയങ്കര സാധനാ.. ഇത്രേം സുന്ദരിയും സുമുഖയും സത്യസന്ധയും സർവോപരി സുഗുണയും ആയ ഈ പാറുവിനെ അഹങ്കാരിന്നു വിളിക്കാൻ എങ്ങനെ തോന്നുന്നു.. ഹും “.. “അച്ചോടാ ഒരു ചുന്ദരിയും, ചുമുഖയും.. എണിറ്റു പോയേ പാറൂ നീയൊന്നു”.. “ഞാനിപ്പോ പോണില്ല”… “ഡീ പെണ്ണേ എണീക്കെടി, കല്യാണം ഇങ്ങു അടുത്ത്.. വല്ല ജോലിയും നോക്കണ്ടേ ഞാൻ.. ജോലിയും കൂലിയും ഇല്ലാതെ നിന്നെ കെട്ടികൊണ്ടുവന്നു വീട്ടിൽ വെച്ചാൽ എങ്ങനെ പോറ്റും ഞാൻ “…
“എന്റെ നന്ദേട്ടൻ നോക്കിക്കോളും എന്നെ.”… “എന്നാൽ പിന്നേ അവനെ കെട്ടിയാൽ പോരാരുന്നോ “… കത്തുന്ന നോട്ടമായിരുന്നു അവളുടെ മറുപടി.. ദൈവമേ, ഒരു തമാശ പറഞ്ഞതാ… പെണ്ണ് കാര്യമായിട്ടെടുത്തു.. ഇനി എന്ത് പറഞ്ഞു സോപ്പിടും.. ഉണ്ണി തലയിൽ കൈവെച്ചു പൊയി.. ഒന്നും പറയാതെ അവന്റെ മടിയിൽ നിന്നും പാറു എണീറ്റിരുന്നു.. “മോളേ പാറൂ “… അടുത്ത് തന്നെയിരിപ്പുണ്ട്.. കൈമുട്ട് കാലിൽ കുത്തി, മുഖം കൈവെള്ളയിൽ ഊന്നിയാണ് ഇരിപ്പ്.. മുഖം ഒരു കുട്ടക്കുണ്ട്.. “എടിയേ, പാറുവേ “… വീണ്ടും മൗനം… “പാറൂട്ടിയെ, ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.. അതിനിങ്ങനെ ദേഷ്യപ്പെടല്ലേ.. പ്ലീസ് ഡീ “.. ഇടത്തു വശത്തിരിക്കുന്നയവളെ ഒരു കൈ കൊണ്ടു ചേർത്തു പിടിച്ചു.. പെണ്ണ് കിടന്നു കുതറുന്നുണ്ട്.. എങ്കിലും ഇറുക്കി പിടിച്ചവൻ.. “മോളേ, സോറിയെടി.. നിന്റെ ഉണ്ണിയേട്ടനല്ലേ ഞാൻ.. ഒന്ന് ക്ഷമി “… താടിയിൽ പിടിച്ചു കൊഞ്ചിക്കാൻ ശ്രമിച്ചു.. “ഏട്ടന് എല്ലാം തമാശയാണ്.. കേൾക്കുന്നോർക്കു. സങ്കടം ഉണ്ടാവുന്നതാണോ എന്ന് ആലോചിക്കാതെ എന്തിനാ ഇങ്ങനെ വിളിച്ചു കൂവണേ “.. കണ്ണു ചുവന്നിരുന്നവളുടെ… ശരിയാണ്, താൻ എന്തൊരു വിഡ്ഢിയാണ്..
അവളുടെ ഏട്ടൻ ആണവൻ.. സ്വന്തം സഹോദരന്റെ സ്ഥാനമാണ്.. വെറുതെ കുറുമ്പ് പിടിപ്പിക്കാൻ പറഞ്ഞതാണ്.. “എന്റെ പൊന്നല്ലേ, ഇനി പറയൂല്ല പോരെ.. മ്മ്””. ഒന്നൂടെ ചേർത്തു പിടിച്ചവളെ.. ആ കണ്ണുകളിൽ പെയ്യുന്ന നീരിനെ ചുണ്ടുകളാൽ ഒപ്പിയെടുത്തു.. “ഇനിയീ കണ്ണു ഞാൻ കാരണം നിറയില്ല പെണ്ണേ “.. അവളുടെ ചൊടിയിൽ ഒരു കുഞ്ഞി പുഞ്ചിരി മൊട്ടിട്ടു.. “ദേഷ്യാണോ ഇപ്പോഴും… മ്മ് “… ആ കവിളിണയിൽ വലം കയ്യിലെ തള്ളവിരൽ കൊണ്ടു തലോടിയവൻ .. മറുപടി അറിയാമായിരുന്നു.. എങ്കിലും അവളുടെ വായിൽ നിന്നും കേൾക്കാനുള്ള കൊതി കൊണ്ടു ചോദിച്ചു… “എന്തിനു.. അതും എന്റെ ഉണ്ണിയേട്ടനോട്… എന്റെ മരണം വരെ അതുണ്ടാവില്ല “… അതു പറയുമ്പോൾ പാറുവിന്റെ കണ്ണിൽ പ്രണയത്തോടൊപ്പം വാത്സല്യവും ഉണ്ടായിരുന്നു.. “എന്റെ പെണ്ണേ”… പറഞ്ഞു കൊണ്ടു അവളുടെ ചുണ്ടുകളിൽ ചുണ്ടു ചേർക്കുമ്പോൾ, വാശിയായിരുന്നു .. പ്രണയിക്കുവാൻ, പ്രണയിക്കപ്പെടുവാൻ.. ചുണ്ടുകൾ തമ്മിൽ കഥ പറയുമ്പോൾ, അവന്റെ കൈകൾ, അവളുടെ മൃദുലതകളെ തേടിയലഞ്ഞു .. തോളിലൂടെ കൈകൾ കൊണ്ടു ചെന്നു കഴുത്തിൽ ചുറ്റിപ്പിടിച്ചവൾ… വികാരത്തിന്റെ ആലസ്യത്തിൽ അവളൊന്നു പിടഞ്ഞു. ..
നുണഞ്ഞിറക്കുന്ന ഉമിനീരിന്റെ മാധുര്യമോ, അവന്റെ വിരലുകൾ ശരീരത്തിൽ മീട്ടുന്ന മാന്ത്രിക നാദമോ, അറിയാതെ കണ്ണുകൾ കൂമ്പി എന്തിനോ വേണ്ടി അവന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നിരുന്നു… പെട്ടെന്നാണ് മഴ പെയ്തത്… ഇടിയുടെ ഹുങ്കാര ശബ്ദത്തിൽ ഇരുവരും ഒരുമിച്ചു ഞെട്ടി പിടഞ്ഞു.. കുളപ്പാടവുകളിൽ നിന്നും വേഗം എഴുന്നേറ്റു മുകളിലേക്ക് കയറുവാൻ തുടങ്ങി.. പോടുന്നനെ പാറു കാല് വഴുതി താഴെക്ക് വീണു.. വീഴ്ചയുടെ ആഘാതത്തിൽ ഉരുണ്ടു ഉരുണ്ടു താഴെ കുളത്തിലേക്കു പതിച്ചു.. കുളത്തിന്റെ ആഴങ്ങളിലേക്ക് ഊഴിയിട്ടവൾ.. ശ്വാസം മുട്ടുന്നുണ്ട്.. തല പെരുക്കുന്നുണ്.. കണ്ണുകൾ തുറച്ചു പുറത്തേക്കു വന്നു.. ഒരിറ്റു ശ്വാസത്തിനായി അവൾ പിടഞ്ഞു.. മരണത്തിന്റെ ഗന്ധം തൊട്ടു അടുത്ത് വന്നതുപോലെ.. അലറിക്കരഞ്ഞവൾ.. പതിയെ കണ്ണുകൾ അടഞ്ഞു പോകുന്നത് പോലെ.. അവസാന ശ്വാസമെടുക്കാൻ ത്രാണിയില്ലാതെ, കൈകാലുകൾ ഇട്ടു അടിച്ചു… “അമ്മേ “…. അലറിക്കൊണ്ടവൾ ചാടി എണീറ്റിരുന്നു… വെട്ടി വിയർത്തു, കണ്ണുകൾ മിഴിച്ചു..
ശ്വാസം ഉച്ചത്തിൽ ആഞ്ഞെടുത്തു… നെഞ്ചു കൈകൾ കൊണ്ടൊന്നുഴിഞ്ഞു.. ഉച്ചത്തിൽ മിടിക്കുന്ന ഹൃദയതാളം.. ചുറ്റും ഇരുട്ടാണ്.. ഇനി തനിക്കു തോന്നുന്നതാണോ.. ഇത്രയും നേരം താൻ ഉണ്ണിയേട്ടന്റെ അടുത്തല്ലായിരുന്നോ.. കൈവെള്ള കൊണ്ടു കണ്ണുകൾ ഇറുക്കി തിരുമ്മി.. ഇല്ല, ഒന്നും കാണാൻ പറ്റുന്നില്ല.. താൻ എവിടെയാണ്.. വീട്ടിൽ അല്ലേ… ഒരു കട്ടിലിൽ ആണ് ഇരിക്കുന്നത്.. വീണ്ടും ചുറ്റുമൊന്നു കണ്ണോടിച്ചു.. കട്ടിലിന്റെ ക്രാസിയുടെ സൈഡിലെ ജനലിന്റെ ഗ്ലാസ് ചില്ലിലൂടെ വെട്ടം അകത്തേക്ക് വരുന്നുണ്ട്…. കടുത്ത നിറത്തിലുള്ള കർട്ടൻ ആയതു കാരണം നേരിയ വെട്ടം മാത്രേ ഉളളൂ .. പതിയെ എണിറ്റു കാലു കട്ടിലിന്റെ താഴെക്ക് ഇട്ടിരുന്നു.. തലക്കൊക്കെ നല്ല കനം.. ചുറ്റും കറങ്ങുന്നപോലെ ഒക്കെ തോന്നുന്നുണ്ട്.. കട്ടിലിൽ കൈകുത്തിക്കൊണ്ട് എഴുന്നേറ്റു നിന്നു.. താഴെ വീണുപോകുമെന്ന് തോന്നി.. എങ്കിലും വേച്ചു വേച്ചു ജനലിന് അടുത്തേക്ക് നടന്നു.. ഒരു കൈകൊണ്ട് കർട്ടൻ മാറ്റി, പുറത്തേക്കു നോക്കി..
മുറ്റത്തു വെള്ളം തളം കെട്ടിനിപ്പുണ്ട്.. മഴ പെയ്തതിന്റെയാവം.. തൂത്തിട്ട് കുറെ നാളുകൾ ആയതുപോലെ, നിറച്ചും കരിയില പൊഴിഞ്ഞു കിടപ്പുണ്ട്.. ചുറ്റിനും കാട് പോലെ മരങ്ങൾ വളർന്നു നിൽക്കുന്നു.. അവൾക്കു പേടി തോന്നി.. തിരിച്ചു കട്ടിലിനടുത്തേക്ക് nadannappoളാണ് മുറിയുടെ വാതിൽ കണ്ടത്.. വേഗം അങ്ങോട്ട് ചെന്നു, അതു തുറക്കാൻ ഒരു ശ്രമം നടത്തി.. പറ്റുന്നില്ല… കണ്ണുകൾ തോരാതെ പെയ്തു.. എവിടെയാണെന്ന് ഒരു ഊഹവും ഇല്ല.. ആരാണ് തന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്, എന്തിനു വേണ്ടി ആയിരിക്കും.. അമ്പലത്തിൽ നിന്നും പോന്നു, വീടിന്റെ മുറ്റം വരെ വന്നത് അവളോർത്തു.. ആരോ ഒരാൾ പുറകിൽ നിന്നും ചേർത്തു പിടിച്ചു എന്തോ മണപ്പിച്ചതും ഓർമ്മയുണ്ട്.. അപ്പോൾ തന്നെ തന്റെ ബോധം പോയിരുന്നോ… കൈകൾ കൊണ്ടു തലയിൽ അടിച്ചു.. ഉച്ചത്തിൽ കരഞ്ഞുകൊണ്ട് വാതിലിൽ ചാരി ഊർന്നു തറയിലേക്കിരുന്നവൾ.. 💞💞💞💞💞 മുറിയിൽ നിന്നും കാറിന്റെ കീയെടുത്തു ഉണ്ണി മുറ്റത്തേക്കിറങ്ങി.. പായുകയായിരുന്നവൻ… കണ്ണിൽ തീയായിരുന്നു.. ശത്രുവിനെ മുച്ചൂടും നശിപ്പിക്കുവാൻ അവൻ വെമ്പൽകൊണ്ടു…
ഡോർ തുറന്നു ഡ്രൈവിംഗ് സീറ്റിലേക്കു കയറിയിരുന്നവൻ… “ഉണ്ണി എടാ, പാറു എവിടെയാ.. നീ ഇപ്പോ എങ്ങോട്ടാ “… ഓടിയിറങ്ങി അവന്റെ അടുത്തേക്കിറങ്ങിവന്ന അപ്പുവിനെ ഒന്ന് നോക്കി… “ദേവരഗ്രാമം “… ആ പേരു കേട്ട് അപ്പു ഞെട്ടി.. അവന്റെ കണ്ണുകൾ മിഴിഞ്ഞു… “എന്താ, നമ്മടെ പാറുവിന് എന്താ പറ്റിയെ.. അവളെന്തിനാ അങ്ങോട്ട് പോയത് “… ദേവരാക്കാട് അവിടുന്ന്. 50 കിലോമീറ്റെറെ ഉളളൂ.. പണ്ട് നാടുവാഴികളുടെ വാഴ്ച്ച സമയത്തു, കൊട്ടാരം അവിടെയായിരുന്നു.. പിന്നീട് അതൊക്കെ ക്ഷയിച്ചു.. ഏതോ ദുർമന്ത്രവാദ ത്തിന്റെ ഫലമാണെന്ന് പറയപ്പെടുന്നു, പിന്നീട്ണ്ടായ അവരുടെ തലമുറയൊക്കെ മരണപ്പെടുകയാനുണ്ടായത്.. ജനങ്ങൾ ആരും തന്നെ പിന്നീട് അങ്ങോട്ടേക്ക് പോകാതെയായി.. ദുർമരണപെട്ട അവരുടെ പ്രേതങ്ങൾ അവിടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ടെന്നാണ് കേട്ടു കേൾവി.. ആ ഒരു ഗ്രാമം മുഴുവനും ആരും താമസമില്ലാതെ, കാട് പിടിച്ചു.. ഇന്നും ആരും അങ്ങോട്ടേക്ക് പോകാറില്ല എന്നതാണ് സത്യാവസ്ഥ… “എടാ, ദേവരഗ്രാമം, അങ്ങോട്ടേക്ക് നമ്മൾ ഒറ്റയ്ക്ക് .. നമ്മുക്ക് പോലീസിന്റെ സഹായം തേടിയാലോ “… “എന്റെ പാറു അവിടെ ഒറ്റക്കാണ്, പേടിച്ചു… അവളെ രക്ഷിക്കാൻ പറ്റിയില്ലെങ്കിൽ പിന്നേ ഞാൻ എന്തിനാടാ ജീവിച്ചിരിക്കുന്നെ.. കൂടെ നിന്നു ചതിച്ചുവനെ ഞാൻ വെറുതെ വിടില്ല “… വാക്കുകളിൽ ദേഷ്യം തീ തുപ്പി..
എരിയുന്ന പകയുടെ കണ്ണുകൾ.. ഒന്നും മിണ്ടാതെ അപ്പു ഡോർ തുറന്നു അകത്തേക്ക് കയറിയിരുന്നു.. “അപ്പു മാഷേ, ഞാൻ.. ഞാനും കൂടെ വന്നോട്ടെ “… ആധിയോടെ കാറിന്റെ അടുത്തേക്ക് വന്നു ചോദിച്ചവളെ കണ്ടു വേണ്ടെന്നു പറയാനായില്ല അപ്പുവിന്.. അവൻ ഉണ്ണിയെ നോക്കി.. “കേറു ടീച്ചറെ “… ഉണ്ണിയത് പറഞ്ഞതും, back ഡോർ തുറന്നവൾ ചാടി കയറിയിരുന്നു.. ഒരു മുരൾച്ചയോടെ കാർ മുന്നോട്ട് പാഞ്ഞു.. കുറെ കഴിഞ്ഞപ്പോൾ ദേവരാഗ്രാമം എന്ന ബോർഡ് കാണാറായി.. മെയിൻ റോഡിൽ നിന്നും അകത്തേക്കുള്ള പൊട്ടിപോളിഞ്ഞ ഒരു ഇടവഴി.. ഒരു വണ്ടിക്ക് പോകാനും മാത്രം വിസ്താരമുള്ള വഴി.. ഉണ്ണി കാർ അങ്ങോട്ടേക്ക് ഇറക്കി.. ചുറ്റും മരങ്ങൾ തിങ്ങി വളർന്നു നിൽക്കുന്നു.. ഇടയിലൂടെ അരിച്ചിറങ്ങുന്ന പ്രകാശത്തിൽ വഴി തെളിഞ്ഞു കാണാം.. ഇടക്ക്ക് കേൾക്കുന്ന ചീവിടിന്റെ മൂളലും കുറുക്കന്റെ ഓരിയിടലും ഒരു കാട് പോലെ തന്നെ തോന്നിപ്പിച്ചു…. 💞💞💞💞💞 വാതിലിൽ തുടരേയുള്ള തട്ട് കേട്ടാണ് അവൾ കണ്ണുകൾ തുറന്നത്.. വാതിലിൽ ചാരിയിരുന്നു ഉറങ്ങിപ്പോയിരുന്നു പാറു.. പുറത്തുനിൽക്കുന്ന ആൾക്ക് അതുകൊണ്ട് വാതിൽ തുറക്കാനായിരുന്നില്ല..
വേഗം ചാടിയെഴുന്നേറ്റു മാറിനിന്നു.. പേടി കൊണ്ടു ഉള്ളം ഒന്ന് വിറച്ചുവോ.. പോടുന്നനെ ഡോർ തുറന്നു ആജാനുബാഹു ആയൊരാൾ അകത്തേക്ക് വന്നു… കറുത്തിരുണ്ട തടിച്ച ഒത്ത പൊക്കവും ഉള്ളയൊരാൾ.. അവൾ പേടി കൊണ്ടു വിറച്ചു ചുമരിലേക്ക് ചാരി നിന്നു… “മാഡം ഇത് കഴിച്ചിട്ട് കിടന്നോണം കെട്ടോ “.. കയ്യിലിരുന്ന ഭക്ഷണം അവിടെ കട്ടിലിനു അടുത്ത് കിടന്ന ചെറിയൊരു സ്‌റ്റൂളിൽ വെച്ച് അയാൾ പറഞ്ഞു.. “നിക്കു… എനിക്ക് പോണം ഇവിടുന്നു “… വിറച്ചു കൊണ്ടു അവൾ പറഞ്ഞൊപ്പിച്ചു.. “അതെങ്ങനെയാ മാഡം, പറഞ്ഞു വിടാൻ ആരുന്നെങ്കിൽ സർ എന്തിനാ മാഡത്തിനെ കൊണ്ടു വന്നത് “… ചുവന്ന കണ്ണും, മുറുക്കി ചുവപ്പിച്ച ചുണ്ടുകളും പുകയില കറ പുരണ്ട പല്ലും അയാളിൽ ഒരു ചെകുത്താന്റെ രൂപമുണർത്തി… “എനിക്ക് പേടിയാകുന്നു “… കരഞ്ഞു കരഞ്ഞു, ഇനി കരയാൻ ത്രാണിയില്ലാതെ അവൾ വിതുമ്പി… “എന്തിനാ മാഡം പേടിക്കുന്നെ, സാറിനു മാഡത്തെ എന്തിഷ്ടം ആണെന്നറിയാവോ “… അവന്റെ പറച്ചിലിൽ നെറ്റി ചുളിച്ചവൾ… “സാറോ, ഏത് സാറ് “… ചോദിക്കാതിരിക്കാൻ ആയില്ലാവൾക്ക്… “അതൊന്നും ഞാൻ പറയില്ല… നേരിട്ടു തന്നെ കണ്ടാൽ പോരെ മാഡത്തിനു “… പറഞ്ഞു കൊണ്ടു പുറത്തേക്കു നടന്നവനെ പിന്നിൽ നിന്നും തട്ടി മാറ്റി മുറിക്കു വെളിയിലേക്ക് ഓടിയവൾ.. ഹാളിലേക്ക് ഓടിയിറങ്ങിയ അവൾ, അവിടെ കൂട്ടം കൂടി നിൽക്കുന്ന കുറെ ഗുണ്ടകളെ കണ്ടു ഞെട്ടി വിറച്ചു നിന്നു.. അവരുടെ മുന്നിൽ കസേരയിട്ടിരിക്കുന്ന അനന്തന്റെ പൊട്ടിച്ചിരി അവളുടെ കാതുകളിൽ ഇടിത്തീ പോലെ വന്നു വീണു… . (തുടരും )

by