സിന്ദൂരം… 14

സാർ ഞാൻ ബാക്കിൽ ഇരുന്നോളാം എനിക്ക് ഫ്രണ്ടിൽ ഇരിക്കുമ്പോൾ വല്ലാത്തൊരു അൺ കംഫർട്ടബിൾ ആണ് ഫീൽ ചെയ്യുന്നത്..

താൻ ബാക്കിൽ ഇരിക്കുമ്പോൾ എനിക്ക് അതിനും വലിയ അൺ കംഫർട്ടബിൾ ആണ് ഫീൽ ചെയ്യുന്നത് ഞാനെന്താ തന്റെ ഡ്രൈവർ ആണോ… ഫ്രണ്ടിൽ ഇരിക്കാൻ നോക്ക് കൊച്ചേ..

അഗ്നി ദേശത്തോടെ പറഞ്ഞതും ജ്വാല ഫ്രണ്ട് ഡോർ തുറന്ന് സീറ്റിലേക്ക് ഇരുന്നു..

ഓ രാവിലെ തന്നെ ചീത്തയാണല്ലോ ഈശ്വരാ  ഇന്നത്തെ ദിവസം കൊളമാവും എന്ന തോന്നുന്നെ.

നിശബ്ദയായി മുഖം കയറ്റി വെച്ചിരിക്കുന്നവളെ നോക്കി അഗ്നി അല്പനേരം ഇരുന്നു..

കാർ സ്റ്റാർട്ട് ആവാത്തത് കണ്ട് ജ്വാല അഗ്നിക്ക് നേരെ മുഖം തിരിച്ചു..

പോകണ്ടേ സാർ..

കാറിൽ കയറിയ സീറ്റ് ബെൽറ്റ് ഇടണം എന്നൊന്നും തനിക്ക് അറിയില്ലേ..

സാർ അത് പിന്നെ സീറ്റ് ബെൽറ്റ് ഇടണം എന്ന് എനിക്കറിയാം പക്ഷേ എങ്ങനെ ഇടണം  എന്ന് എനിക്ക് അറിയില്ല..

അത് കേട്ടതും അഗ്നി അവളെ അത്ഭുധത്തോടെ നോക്കി.

ശരി ഒരു തവണ ഞാൻ കാണിച്ചു തരാം ഇനി കാറിൽ കയറുമ്പോൾ താൻ തന്നെ ചെയ്യണം മനസ്സിലായോ..

അവൾ മനസ്സിലായി എന്നത് പോലെ തലയാട്ടി..

പെട്ടെന്ന് അവൾക്ക് നേരെ ചാഞ്ഞുകൊണ്ട് സീറ്റ് ബെൽറ്റ് എടുത്ത് ലോക്ക് ചെയ്തു..

അവളുടെ ഇളം ചൂടുള്ള ശ്വാസവും മനംമയക്കുന്ന നല്ല പെർഫ്യൂമിന്റെ   സുഗന്ധവും അവനെ ഒരു നിമിഷം  നിശ്ചലനാക്കി..

അറിയാതെ കണ്ണുകൾ അടച്ചവൻ ഒരു നിമിഷം  ആ സുഗന്ധം ആസ്വദിച്ചു.

പെട്ടെന്ന് തന്നെ സ്വബോധത്തിലേക്ക് വന്നവൻ കാറിന്റെ സ്റ്റിയറിങ്ങിലും രണ്ടുകൈയും അമർത്തിപ്പിടിച്ചു…

എന്നാ പോവാം..

ശരി സാർ…

കാർ പതിയെ തിരക്കുള്ള നഗരവീഥിയിലേക്ക് ഇറങ്ങിച്ചെന്നു…

അല്പനേരത്തെ നിശബ്ദത കീറിമുറിച്ചു കൊണ്ട് അഗ്നിയുടെ ചോദ്യങ്ങൾ അവൾക്ക് നേരെ വന്നു…

തന്റെ നാട് എവിടെയാടോ ഈയടുത്ത് ഇവിടെ കണ്ടിട്ടില്ലല്ലോ തന്നെ.

ഞാൻ ശ്രീകണ്ഠപുരത്തുള്ളതാ..

ശ്രീകണ്ഠപുരത്ത് നിന്നും ഇങ്ങോട്ടേക്ക്… ഈ ജോലിക്കായി വന്നതാണോ  .

ഒന്നുമറിയാത്തതുപോലെ അഗ്നി തിരക്കി..

ഇല്ല സാർ അത്…

പേഴ്സണൽ കാര്യമാണെങ്കിൽ പറയണം എന്നില്ല..

അവൾ ഒന്ന് മൂളി.

ഇതിനു മുന്നേ താൻ എവിടെ വർക്ക് ചെയ്തിരുന്നത്..

ഇല്ല സാർ ഞാൻ ഇതിനു മുന്നേ വർക്ക് ഒന്നും ചെയ്തിട്ടില്ല പഠനം നിർത്തിയിട്ട് രണ്ടു കൊല്ലത്തിൽ മീതെയായി….ഇനി ഈ സാലറി കൊണ്ട് വേണം പഠനവും ജീവിതവും മുന്നോട്ടുകൊണ്ടു പോകാൻ…

ജോലിയും പഠനവും എല്ലാംകൊണ്ടും മുന്നോട്ടുപോകുമെന്ന് തനിക്ക് തോന്നുന്നുണ്ടോ..

അറിയില്ല ശ്രമിച്ചു നോക്കൂ പറ്റുന്നില്ലെങ്കിൽ ഏതെങ്കിലും ഒന്ന് ഡ്രോപ്പ് ചെയ്യും..

അങ്ങനെ ഒരു അവസരം എന്ന താൻ ഏത് തിരഞ്ഞെടുക്കും..

അത് പിന്നെ….. പഠിക്കുന്നതല്ലേ സാർ എന്തുകൊണ്ട് നല്ലത്..

പഠിക്കാൻ പണം വേണ്ടേ കുട്ടി..

വേണം…

അവൾ ആരോടെന്നില്ലാതെ പറഞ്ഞു….

പിന്നീട് സംസാരം അവിടെ നിലച്ചു മീറ്റിംഗ് നടക്കുന്ന ഓഫീസിൽ എത്തുന്നത് വരെ കാറിനുള്ളിൽ നിശബ്ദതയായിരുന്നു….

അവിടെ എത്തിയതും അഗ്നി കാറിൽ ഇരുന്നുകൊണ്ടുതന്നെ ജ്വാലയോട് പറഞ്ഞു..

മീറ്റിംഗ് രണ്ടുമണിക്കൂർ ഉണ്ടാവും അതുകഴിഞ്ഞ് നമുക്ക് ഇവിടെ തന്നെ ഒരു പാർട്ടിയുണ്ട്. അതുകഴിഞ്ഞ് നമ്മൾ ഇവിടെ നിന്നും ഇറങ്ങും തനിക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലെ..

സർ ഒരുപാട് വൈകുവോ…

ഇല്ലില്ല കറക്റ്റ് ഓഫീസ്  ഇൽ നിന്നും ഇറങ്ങുന്ന ടൈം ആകുമ്പോഴേക്കും നമുക്ക് ഇവിടെ  നിന്നും ഇറങ്ങാം…

ഒകെ സർ..

ഇരുവരും കാറിൽ നിന്നും ഇറങ്ങിയതും ജ്വാല അവളുടെ സാരി കുടഞ്ഞ് മുന്താണി ഒന്ന് ശരിയാക്കി..

അവിടെ ഡ്രസ്സിങ് റൂം ഉണ്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അവിടെ പോയി നമുക്ക് ശരിയാക്കാം..

അഗ്നി പറയുന്നത് കേട്ടപ്പോഴാണ് അവൾക്കൊരു ആശ്വാസമായത്.

സാരിയാണ് എടുത്തിരിക്കുന്നത്… നല്ല നീറ്റും ക്ലീനും ആയിരിക്കണം എന്ന് അവൾക്ക് നിർബന്ധമായിരുന്നു….. താൻ കാരണം അഗ്നി സാറിന് ഒരിക്കലും ഒരു നാണക്കേട് ഉണ്ടാവരുതെന്ന് അവൾ മനസ്സിൽ വിചാരിച്ചു..

അകത്തേക്ക് കയറി അഗ്നി അവൾക്ക് ഡ്രസ്സിങ് റൂം കാണിച്ചു കൊടുത്തു..

സാർ ഞാൻ ഇറങ്ങുന്നത് വരെ സാർ ഇവിടെ തന്നെ ഉണ്ടാവില്ല..

അതെന്തിനാ.

അറിയാത്ത ഒരു സ്ഥലത്ത് ഒറ്റയ്ക്ക്..

അവൾ ഭയം പുറമേ കാണിച്ചു കൊണ്ട് പറഞ്ഞു..

ശരി ശരി തന്റെ കഴിയുന്നതുവരെ ഞാൻ ഇവിടെ ഉണ്ടാവും..

ജ്വാല ഡ്രസ്സിങ് റൂമിലേക്ക് കയറിക്കൊണ്ട് അവളുടെ സാരിയെല്ലാം ശരിയാണോ എന്ന് നോക്കി…..

പുറത്തു നിൽക്കുന്ന അഗ്നിയെ അധികം മുഷിമിപ്പിക്കാതെ ജ്വാല പെട്ടന്ന് തന്നെ പുറത്തേക്ക് വന്നു…….

അദ്ദേഹത്തെപ്പോലെ ഒരു വലിയ വ്യക്തി തനിക്ക് വേണ്ടി സമയം ചില വിട്ടതിൽ അവൾക്ക് വല്ലാത്ത അഭിമാനം തോന്നി…

എങ്കിലും താൻ ചെയ്തത് തെറ്റാണെന്ന് അവളുടെ ഉള്ളിൽ വല്ലാത്തൊരു വിങ്ങലായി തന്നെ ഉണ്ടായിരുന്നു…. തന്റെ സിഇയോ ആണ് തന്നെ കാത്തുനിന്നത്… അതും കോടികളുടെ ബിസിനസ് ഉള്ള ഒരു ക്കോടീശ്വരൻ … വെറുമൊരു PA തനിക് വേണ്ടി അവൾ മനസ്സിൽ ഓർത്തു…

ജ്വാല ഇനി ഉണ്ടാകരുത്..

അവൾ അവളോട് തന്നെ മനസ്സിൽ പറഞ്ഞു…

സോറി സർ.

അവൾ മനസ്സിൽ തട്ടിക്കൊണ്ടു തന്നെ അഗ്നിയോട് പറഞ്ഞു..

എന്തിന്.?

സാറിനെ ഇവിടെ ഞാൻ വെയിറ്റ് ചെയ്യിപ്പിച്ചതിന്..

ഓ വലിയ കാര്യമായി താൻ വരാൻ നോക്കൂ…

അഗ്നിയും ജ്വാലയും മീറ്റിംഗ് നടക്കുന്ന ക്യാബിൻ അരികിലേക്ക് നടന്നു…

അവിടെ എല്ലാ കമ്പനി ഉടമകളുടെയും PA ആയിട്ടുള്ളവർ പുറത്ത് നിൽക്കുന്നത് ജ്വാല കണ്ടു…

സാർ അവരെന്താ എല്ലാരും പുറത്തുനിൽക്കുന്നത്..

അഗ്നി അവളെ ഒന്നു നോക്കി……

സംശയ കുടുക്കയാണ് അല്ലേ….. അഗ്നി അവളെ നോക്കി കൊണ്ട് ചോദിച്ചു..

അവൾ ഒന്നും ചിരിച്ചുകൊണ്ട് തലയട്ടി..

സാർ അത് പിന്നെ എല്ലാരും കണ്ടപ്പോൾ ചോദിച്ചു എന്നെ ഉള്ളൂ

അതെല്ലാം ഓരോ കമ്പനിയിലെയും PA ആണ്…

അപ്പൊ സാർ ഞാനും ഇവരുടെ കൂടെ ഇവിടെ നിന്നാൽ മതിയാവും അല്ലെ..

എന്തോന്ന്…?

സാർ ഞാനും സാറിന്റെ പി എ അല്ലേ..

താൻ എന്തായാലും പുറത്തുനിൽക്കുന്നില്ല… താൻ എന്റെ കൂടെ മീറ്റിങ്ങിൽ ഉണ്ടായിരിക്കും. ഇനി ഒന്നും ചോദിക്കാൻ നിൽക്കണ്ട ഞാൻ പറയുന്നത് കേട്ടാൽ മാത്രം മതി..

ജ്വാല ചോദിക്കാൻ വന്നത് വിഴുങ്ങിക്കൊണ്ട് അവനെ നോക്കി നിന്നു..

ഹലോ  സാർ …. അകത്തേക്ക് വരാം.

ആഹാളിൽ നിന്നും ഒരാൾ പുറത്തേക്ക് വന്നു കൊണ്ട് അഗ്നിയെ അകത്തേക്ക് സ്വാഗതം ചെയ്തു…

സാർ ഇത്..

She is my personal assistant Jwala..

. But sir this meeting is highly important and confidential…..

ഈ മീറ്റിംഗ് വച്ചത് തന്നെ ഞാന പിന്നെ അകത്തേക്ക് ആരെ കയറ്റണം എന്ന് ഞാൻ തീരുമാനിക്കും  താൻ തന്റെ പണി നോക്കി പോകാൻ നോക്ക്..

പെട്ടെന്ന് മീറ്റിംഗ് ഹാളിൽ നിന്നും ഒരാൾ പുറത്തേക്കു വന്നു ഭവ്യതയോടെ അഗ്നിയെ നോക്കി.

അഗ്നിസാർ എന്താണ് പ്രശ്നം…

പുതിയ പയ്യൻ ആണെന്ന് തോന്നുന്നു അല്ലെ…..

ഗൗരവത്തോടെ അവന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അഗ്നി ചോദിച്ചു..

അതെ സാർ ഇന്നലെ ജോയിൻ ചെയ്തതേയുള്ളൂ കാര്യങ്ങളൊക്കെ അറിഞ്ഞു മനസ്സിലാക്കുന്നതേയുള്ളൂ…

എന്താ ഷാരോണി ഇത്… നീ എന്റെ കട്ടയും പടവും പൂട്ടുമോ…. ഇതാരാണെന്ന് നിനക്കറിയോ ഞാൻ ഇന്നലെ പറഞ്ഞില്ലേ അഗ്നിസാറിനെ പറ്റി അദ്ദേഹമാണിത്…

ഷാരോൺ ഒന്ന് അമ്പരന്നു കൊണ്ട് അഗ്നിയെ നോക്കി..

സോറി സാർ ഞാൻ ആളറിയാതെ…

അവനെ ഒന്ന് തറപ്പിച്ചു നോക്കിക്കൊണ്ട് ജ്വാലയെയും കൂട്ടി ഹാളിലേക്ക് കയറി..

അഗ്നിയുടെ  കൂടെ വന്നവളെ കണ്ടതും എല്ലാവരും ആശ്ചര്യത്തോടെ അവളെ തന്നെ നോക്കി…. ആ മീറ്റിങ്ങിൽ 3 ഗേൾസ് ഉണ്ടായിരുന്നു…… അവര് പോലും അവളെ അസൂയയോടെ നോക്കി…

എല്ലാവരുടെ കണ്ണും തന്നിലാണെന്ന് കണ്ടതും ജ്വാലയ്ക്ക് വല്ലാത്തൊരു  അങ്കഫർട്ടബിൾ ഫീൽ അനുഭവപ്പെട്ടു….

അവളുടെ മുഖത്തെ ഭാവമാറ്റം അഗ്നി നല്ല വ്യക്തമായി ശ്രദ്ധിക്കുകയും ചെയ്തു..

താൻ ഓക്കേ അല്ലേ..

അവരെ ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി അവൾ തലയട്ടി..

അഗ്നി അവന് അടുത്ത് ഇരുന്ന ചെയറിലേക്ക് അവളോട് ഇരിക്കാൻ പറഞ്ഞു…

ജ്വാല അവന് അരികിലേക്ക് ഇരുന്നു…

അല്പം നേരം കൊണ്ട് തന്നെ മീറ്റിംഗ് ആരംഭിച്ചു..

ജ്വാല അതിലെ ഇംപോർട്ടന്റ് ആയ ഭാഗങ്ങളും മറ്റുകാര്യങ്ങളെല്ലാം കുറിച്ചുവെച്ചു..

പലരും മീറ്റിംഗ് ശ്രദ്ധ ചെലുത്താൻ ശ്രമിച്ചെങ്കിലും അവരുടെയെല്ലാം കണ്ണുകൾ ജ്വാലയെ ചുറ്റിവരയുന്നുണ്ടായിരുന്നു…

എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ജ്വാല ഇമ്പോർട്ടന്റായി കാര്യങ്ങൾ എഴുതി കൊണ്ടിരിക്കുകയായിരുന്നു….

ഏകദേശം ഒന്നര മണിക്കൂർ കൊണ്ട് ആ മീറ്റിംഗ് അവസാനിച്ചു…. എല്ലാവരും പോ വേറെ മറ്റുകാര്യങ്ങളും ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്….. അഗ്നിയുടെ പലരും വന്നു സംസാരിക്കുന്നുണ്ട്…. ജ്വാല ഇതെല്ലാം ശ്രദ്ധയോടെ നോക്കി നിൽക്കുക മാത്രമാണ് ചെയ്യുന്നത്..

അഗ്നി സാർ പാർട്ടിക്ക് ഉണ്ടാവില്ലേ..

തീർച്ചയായും….

സാർ സാർ ഈ കുട്ടി ഉണ്ടാവുമോ….

ഒന്ന് രണ്ട് പേർ അവളെ നോക്കിക്കൊണ്ട് ചോദിച്ചു…

  അഗ്നിക്ക് അത് അത്ര പറ്റിയില്ലെങ്കിലും അവൻ ഉണ്ടാകും എന്ന് തലയാട്ടി..

ഹാളിനു പുറത്തേക്ക് ഇറങ്ങിയവർ എല്ലാവരും പാർട്ടി നടക്കുന്ന ഇടത്തേക്ക് നടന്നു..

ഒരു ഇരുണ്ട മുറി….. ലേസർ ബൾബുകൾ കുതിച്ചു പായുന്നു…..

ആ ഹാളിൽ ഒരുപാട് ജനക്കൂട്ടം…..

അകത്തേക്ക് കയറിയ ജ്വാലാ ആകെ അമ്പരന്നു…

അവിടെ എല്ലാം ലഭ്യമാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ അവൾക്ക് മനസ്സിലായി….

മദ്യം… ഡിജെ പാട്ടുകൾ…. കാതടിപ്പിക്കും ശബ്ദം… തുടയോളം മാത്രം ഇറക്കമുള്ള വസ്ത്രം ധരിച്ചുകൊണ്ട് ഡാൻസ് കളിക്കുന്ന ബാർ ലേഡീസ്…. സിൽക്ക് തുണികൊണ്ട് മാറും ജനനേന്ദ്രിയവും മറച്ചുകൊണ്ട് ഡാൻസ് കളിക്കുന്ന ഒരു കൂട്ടം സ്ത്രീകൾ…. എല്ലാം ഇവിടെ ലഭ്യമാണെന്ന് ഒറ്റനോട്ടത്തിൽ അവൾക്ക് മനസ്സിലായി…. അഗ്നിസാർ ഇങ്ങനെ ഒരാളാണോ

അവൾ അറിയാതെ തന്നെ അവൾക്കുള്ളിൽ ചോദ്യശരങ്ങൾ ഉയർന്നു…

അവളുടെ അമ്പര പോടെ ഉള്ള നോട്ടം കണ്ട് അഗ്നി അവളെ ഒന്ന് വിളിച്ചു…

താനെന്താ ഇത് ആദ്യമായി കാണുന്നതുപോലെ..

ശരിയാണ് ഞാനിതെല്ലാം ആദ്യമായിട്ട കാണുന്നത്..

എങ്കിൽ വരൂ നമുക്ക് അങ്ങോട്ടേക്ക് ഇരിക്കാം..

അതു പറഞ്ഞുകൊണ്ട് ഒരു വലിയ സോഫക്കെരിലേക്ക് അവളെയും കൂട്ടി നടന്നു..

അവരവിടെ ചെന്നിരുന്നതും ഒന്ന് രണ്ട് ഗേൾസ് അവിടെ വന്ന് ഡാൻസ് കളിക്കാൻ തുടങ്ങി..

ജ്വാല സത്യത്തിൽ അത് വല്ലാത്ത അസ്വസ്ഥത തോന്നിച്ചു.

പണ്ട് ടിവിയിൽ മാത്രം കണ്ടിരുന്ന ഒരു കൂട്ടാണ് താൻ നിന്ന് നേരിൽ കാണുന്നതെന്ന് അവൾക്ക് വിശ്വസിക്കാനായില്ല…

അപ്പോഴേക്കും അഗ്നിക്കുള്ള വൈൻ അവർക്ക് മുന്നിലേക്ക് എത്തി..

താൻ കുടിക്കുന്നില്ലേ..

അഗ്നി അവൾക്ക് നേരെ ഒരു ഗ്ലാസ് നീട്ടി കൊണ്ട് ചോദിച്ചു.

ഇല്ല… എനിക്ക് ഇതൊന്നും പരിചയമില്ല..

ഇങ്ങനെയൊക്കെയല്ലേ കുട്ടി എല്ലാം പരിചയപ്പെടുന്നത്…. ഒരുസിപ്പ് എടുത്ത് നോക്ക്…

അവിടെ ഡാൻസ് കളിക്കുന്ന ഒരു ലേഡി കുഴഞ്ഞുകൊണ്ട് അവൾക്ക് അരികിലേക്ക് വന്നു പറഞ്ഞു..

അവൾ കണ്ണുകൾ മുറുകി അടച്ചുകൊണ്ട് സമാധാനം തേടി…

ശരി തനിക്ക് ഞാൻ ഫ്രഷ് ജ്യൂസ് പറയട്ടെ..

അവൾ അതു വേണ്ടെന്നു വെച്ചില്ല..

ഒരു ഓറഞ്ച് ജ്യൂസ് അവൾക്ക് അഗ്നി പറഞ്ഞു..

ഏതാനും മിനിറ്റുകൾ കൊണ്ട് തന്നെ ഓറഞ്ച് ജ്യൂസ് അവൾക്കു മുന്നിലെത്തി…

Similar Posts

Leave a Reply