രചന – അഹാനിക അനു
സുധിഷിന്റെ കാർ ഗേറ്റ് കടന്നു പോവുന്ന ശബ്ദം കേട്ട് ജാനകി പുറത്തേക്ക് ഓടി വന്നു…..
“” അച്ഛൻ ഇത് എങ്ങോട്ടാ അമ്മേ പറയാതെ പോയത്…… “”
ജാനകിയുടെ കൂടെ ഉമ്മറത്തേക്ക് വന്ന ഹനിക കാർ പോയത് നോക്കി ചോദിച്ചു……
“” ഞാനും അതാ നോക്കുന്നത്……. വീട്ടിലേ വേഷത്തിൽ തന്നെയാണ്…… ചിലപ്പോൾ ഇവിടെ അടുത്തേക്ക് തന്നെയാവും…….. നീ വാ ക്ലാസ്സിൽ പോവാൻ ഉള്ളതല്ലേ……. “”
മോളെയും കൂട്ടി അവർ തിരിച്ചു അകത്തേക്ക് തന്നെ കയറി…………..
സുധീഷിന്റെ കാർ ചെന്നു നിന്നത് കൃഷ്ണപുരത്തായിരുന്നു………….. ആ വരവ് പ്രതീക്ഷിച്ച എന്ന പോലെ ഉമ്മറത്തു കൃഷ്ണൻ ഇരിക്കുന്നുണ്ടായിരുന്നു………. ചാരു കസേരയിൽ ഇരുന്നു അടുത്തുള്ള പെട്ടിയിൽ നിന്ന് വെറ്റില എടുത്തു നൂറ് തേച്ചു ചുരുട്ടി അയാൾ വായയിലേക്ക് ഇട്ടു ചവച്ചു………… കൃഷ്ണനെ ദേഷ്യത്തിൽ നോക്കി സുധീഷ് ഡോർ വലിച്ചടച്ചു ഉമ്മറത്തേക്ക് കയറി……………
“” എല്ലാം അറിഞ്ഞു കാണും ലേ……. “”
മുണ്ട് മടക്കി കുത്തി അയാൾ കൃഷ്ണന്റെ മുന്നിലേക്ക് നിന്നു……
വായയിലുള്ള വെറ്റില ചവച്ചു പുറത്തേക്ക് തുപ്പി കൃഷ്ണൻ സുധീഷിന്റെ നോക്കി നെറ്റി ചുളിച്ചു……
“” എന്തറിഞ്ഞുവെന്ന നീ പറയുന്നത്………. “”
“” അപ്പോൾ നാട്ടിൽ സംഭവിക്കുന്ന കാര്യം ഒന്നും അറിയുന്നില്ലേ……. “”
“” എനിക്ക് നിന്നേ പോലെ കണ്ടവരുടെ കാര്യം അന്വേഷിക്കേണ്ടതില്ല………. “”
ചുണ്ട് മുകളിലെക്ക് വച്ചു ഒന്ന് കാറി തുപ്പി കൃഷ്ണൻ സുധീഷിന്റെ നോക്കി……..
അത് കാണേ അയാളിൽ ദേഷ്യം ഇരച്ചു കയറി…..
“”ഇത് കണ്ടവന്റെ കാര്യം അല്ല……. സ്വന്തം മകൻ എഴുന്നള്ളിയിരുന്നു………… “”
“” അതിന് നിനക്കെന്താ…… “”
ഒരു ഭാവമാറ്റവും കൂടാതെ കൃഷ്ണൻ വെറ്റില എടുത്തു തണ്ട് പൊട്ടിച്ചു കൊണ്ട് ചോദിച്ചു…….
“”എനിക്ക് പ്രശ്നമുണ്ട്…. എനിക്ക് മാത്രമല്ല ഇവിടെ ഉള്ള പലർക്കും….അവനെ പോലെ ഉള്ള ഒരാളെ അംഗീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ട്….. ഈ വീട്ടിലേക്ക് എങ്ങാനും അവൻ കയറിയാൽ…………””
“” അവൻ കയറിയാൽ നീ എന്തു ചെയ്യുമെടാ…..ഇത് വരെ ഞാൻ സ്വത്തു ഭാഗം വയ്ക്കാത്തിടത്തോളം കാലം ഇപ്പോളും ഇതിന്റെ അവകാശി കൃഷ്ണൻ തന്നെയാണ്………… എന്റെ വീട്ടിൽ ആര് കയറാമെന്ന് ഞാൻ തീരുമാനിക്കും………… അവൻ നിങ്ങളെ പോലെ വാക്കിന് വിലയില്ലാത്തവൻ അല്ല……… ഈ പടി ചവുട്ടില്ല എന്ന് പറഞ്ഞാൽ അത് അവൻ ചെയ്യില്ല…….ഇനി അവൻ വന്നാൽ രണ്ട് കൈ നീട്ടി സ്വീകരിക്കും ഞാൻ ………………. തള്ളയ്ക്ക് വയ്യ എന്ന് കണ്ടപ്പോൾ പെമ്പറന്നോത്തിയെയും കൊണ്ട് ഇറങ്ങി പോയ നീ എന്തിനാടാ ഇങ്ങോട്ട് എഴുന്നള്ളിയത്………
സുധീഷിന്റെ സംസാരം അതിര് കടന്നു സഹിക്കാൻ കഴിയാതെ കൃഷ്ണൻ ഇരുന്നിടത്തു നിന്ന് ചാടി എഴുനേറ്റു പൊട്ടി തെറിച്ചു……….. വീണ്ടും പറയാൻ വന്ന സുധീഷിനെ കൈ കൊണ്ട് തടഞ്ഞു…….
“” അമ്മയെ കാണാൻ വന്നതാണേൽ കണ്ടിട്ട് പോവാ….. തന്തയുടെ കയ്യിൽ നിന്ന് ഒന്ന് കിട്ടാൻ ആണേൽ അങ്ങനെയും……….. രാജേഷിന്റെ കാര്യം സംസാരിക്കാനാണേൽ ഈ വഴിക്ക് വന്നു പോവരുത്…………. എന്റെ വീട്ടിൽ എന്ത് നടക്കണം എന്ന് ഞാൻ തീരുമാനിക്കും………. അതിൽ മറ്റൊരാളുടെ അഭിപ്രായം എനിക്ക് കേൾക്കണമെന്നില്ല………….. ഇനിയും ഉണ്ടല്ലോ വരാൻ ആളുകൾ …….. അവനോട് കൂടി പറഞ്ഞേക്ക് ഇത്…… “””
സുധീഷിനോട് അവസാന വാക്കെന്ന പോലെ പറഞ്ഞു കൃഷ്ണൻ ഉള്ളിലേക്ക് കയറി…….. അവരുടെ ശബ്ദം കേട്ട് പുറത്തേക്ക് വന്ന ഉണ്ണിയെ ദേഷ്യത്തിൽ ഒന്ന് നോക്കി കൊണ്ട് സുധീഷ് കാർ എടുത്തു പോയി…………
“”””””””””””””””””””””””””””””
“” ഹ്മ്മ്… ഇനി നിനക്കെന്താ വേണ്ടത്…. അനിയന് വക്കാലത്തു പിടിക്കാൻ വന്നതാണോ……. “”
അമ്മയുടെ റൂമിലേക്ക് കയറി വന്നു ഒന്നും മിണ്ടാതെ നിൽക്കുന്ന ഉണ്ണിയെ ഒന്ന് നോക്കി കൃഷ്ണൻ ചോദിച്ചു…………..
“” ഞാൻ ആരുടെയും വക്കാലത്തു പിടിക്കാൻ വന്നതല്ല……. അങ്ങനെ നിന്നിട്ടില്ല അന്നും ഇന്നും…..എല്ലാവരെയും പോലെ ശബ്ദമുയർത്താൻ പഠിച്ചില്ല………. എല്ലാം കേട്ടു നിന്നു…….. അതാണ് എന്നിലെ ഏറ്റവും വലിയ തെറ്റ്……….. “”
“” അതിന് തെറ്റെന്നല്ല പേടി എന്നാണ് പറയാറ്… “”
കർണിയുടെ വായയിലേക്ക് മരുന്ന് ഒഴിച്ച് കൊടുത്തു ഒന്ന് പുച്ഛിച്ചു കൊണ്ട് അയാൾ പറഞ്ഞു………..
“” ഞാൻ തർക്കിക്കുന്നില്ല……. പേടിയെന്നാണ് അച്ഛൻ പറയുന്നതെങ്കിൽ അങ്ങനെ….. പക്ഷെ ശബ്ദമുയർത്തി ബഹളം വച്ചു നടന്നവർ എന്ത് നേടി……….. അച്ഛന് നഷ്ട്ടം വന്നു…….. മക്കൾ അകന്ന നഷ്ട്ടം….. നാട്ടുകാർക്ക് ചിരിച്ചു ആസ്വദിക്കാൻ ഒരു കഥയും കൃഷ്ണപുരത്തെ മക്കൾ തെറ്റി പിരിഞ്ഞു…………. രാജേഷ് ബാക്കി ഉള്ളവരിൽ നിന്നകന്നു ആരും അറിയാത്തിടത് പോയി ഒളിച്ചു………… പുറത്തിറങ്ങി നടക്കാൻ കഴിയാഞ്ഞത് എനിക്കും….സുധിഷിനും… നിരഞ്ജനും……. ഇന്ദ്രനുമാണ് ……… വീട്ടിൽ ഇരിക്കുന്ന അച്ഛന് ഇതൊന്നും അറിയേണ്ട………. “”
“” നീ വിഡ്ഢിയാണുണ്ണി…. പരമ വിഡ്ഢി……മക്കളകന്നത് എനിക്കൊരു നഷ്ട്ടമായി ഇത് വരെ തോന്നിയിട്ടില്ല…… നിങ്ങളിൽ നിന്നും ഒന്നും പ്രതീക്ഷിച്ചിട്ടല്ല വളർത്തി വലുതാക്കിയത്…….. ഇന്നും നിനക്ക് ഒന്നും അറിയില്ല….. അല്ലേൽ അറിയാൻ ശ്രമിച്ചില്ല……… നീ നിന്റെ അമ്മയെ ഒന്ന് നോക്കി….. അവളുടെ കണ്ണീർ പറയുന്നുണ്ട് സത്യം……… ഒന്ന് എഴുനേൽക്കാൻ കഴിഞ്ഞിരുന്നുന്നേൽ എന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട്……….. “”
ഉണ്ണിയുടെ പുറത്ത് ഒന്ന് തട്ടി കൊണ്ട് കൃഷ്ണൻ പുറത്തേക്ക് ഇറങ്ങി……..
🌻🌻🌻🌻🌻🌻🌻🌻
കേക്ക് കട്ടിങ് കഴിഞ്ഞിട്ടും പാറുവും ദേവൂട്ടിയും മേശയിൽ തന്നെ ഇരുന്നു കേക്ക് കൊണ്ട് പൂക്കളം വരയ്ക്കുകയാണ്…..
ദേവൂട്ടിയുടെ കയ്യിലെ കേക്ക് പാറുവിന്റെ വായയിലേക്ക് വച്ചു കൊടുക്കുന്നു മുഖത്ത് തേക്കുന്നു………….. രണ്ട് പേരെയും നോക്കാൻ നന്ദുവിനെയും കിച്ചുവിനെയും ഏൽപ്പിച്ചു പോയ നില ഹാളിലേക്ക് വന്നു അവിടത്തെ കാഴ്ച കണ്ട് തലയിൽ കൈ വച്ചു………. രണ്ട് പേരുടെയും കൂടെ ആരും ഇല്ല………………
“” എന്റെ ഈശ്വര എന്തൊക്കെയാ രണ്ടും കൂടി ചെയ്തു കൂട്ടുന്നത്…….. ടാ നന്ദു…….. “”
നന്ദുവിനെ വിളിച്ചു കൊണ്ട് നില പാറുവിനെ പിടിച്ചു താഴെ ഇറക്കി ദേവൂട്ടിയെ ഒക്കത്തു വച്ചു….. രണ്ട് പേർക്കും മേശയിൽ നിന്ന് എഴുനേൽക്കാൻ ഒട്ടും താല്പര്യം ഇല്ല………. വീണ്ടും അതിന്റെ മുകളിലേക്ക് തന്നെ പറ്റി പിടിച്ചു കയറുകയാണ്……….. നില വിളിക്കുന്നത് കേട്ട് നന്ദുവും കിച്ചുവും ഉമ്മറത്തു നിന്ന് ഉള്ളിലേക്ക് വന്നിരുന്നു………
“” ആഹാ കൊള്ളാലോ കളി…….. എന്ത് രസ പാറുവിനെ കാണാൻ………. നിനക്ക് മേക്കപ്പ് അപ്പിന്റെ ആവശ്യമൊന്നും ഇല്ല….. ഇങ്ങനെ തന്നെ റോഡിലേക്ക് നിന്നാൽ മതി……… “”
ഉള്ളിലേക്ക് കയറി പാറുവിന്റെ കോലം കണ്ട് നന്ദു വാ പൊത്തി ചിരിച്ചു പറഞ്ഞപ്പോ പെണ്ണ് കൂർപ്പിച്ചു നോക്കി…..
“” വിക്രമൻ അല്ലേ കേക്ക് വാങ്ങി വന്നത്….. “”
“” ഞാൻ കൊണ്ട് വന്നെന്ന് വച്ചു അതിൽ കയറി കിടക്കാൻ ആരേലും പറഞ്ഞോ……. ഈ കോലത്തിൽ ശ്യാമേച്ചിയുടെ എടുത്തേക്ക് വിട്ടാൽ മതി…… വന്ന വഴിക്ക് പൊയ്ക്കോളാൻ പറയും……””
“” അച്ഛമ്മ അങ്ങനെ പരയൂല….. “”
“” ഓ തന്നെ കാണാം…. ഒന്ന് പോയി നോക്ക്…… “”
“” നന്ദു….. ഒന്ന് മിണ്ടാതെ നിൽക്കോ……ഇനി വാ തുറന്നാൽ എന്റെ എടുത്ത് നിന്നാവും കിട്ട…… രണ്ടിനോടും ഞാൻ പറഞ്ഞതല്ലേ ഒന്ന് നോക്കാം…… “”
മക്കളുടെ കോലം കണ്ട് ദേഷ്യം പിടിച്ചു നില നന്ദുവിനോട് പറഞ്ഞു രണ്ട് പേരെയും കൂട്ടി അടുക്കള ഭാഗത്തേക്ക് പോയി…പാറുവിനെ പൈപ്പിന്റെ ചുവട്ടിൽ നിർത്തി കൂടെ വന്ന ശ്രുതിയിൽ ദേവൂട്ടിയെ കൊടുത്തു….. മുഖവും കയ്യും കഴുകിച്ചു…… നില കലിപ്പിലാണെന്ന് കണ്ടപ്പോൾ പാറു ഒന്നും മിണ്ടാൻ പോയില്ല……… പാറുവിനെ കഴുകിച്ചു നില ശ്രുതിയോട് ഡ്രസ്സ് ഇട്ട് കൊടുക്കാൻ പറഞ്ഞു ദേവൂട്ടിയെ എടുത്തു….. ശ്രുതിയുടെ കൂടെ പോവാൻ താല്പര്യം ഇല്ലെങ്കിലും നില പറഞ്ഞത് കേൾക്കാതെ നിൽക്കാനും പറ്റില്ല എന്നായപ്പോൾ മനസില്ല മനസോടെ ശ്രുതിയുടെ കൂടെ പോയി…..
റൂമിലെത്തിയപ്പോളും പാറു ശ്രുതിയോട് ഒന്നും മിണ്ടിയിരുന്നില്ല…..നന്ദു വാങ്ങിയ ഡ്രെസ്സ് എടുത്ത് പാറുവിന് ഇട്ട് കൊടുക്കുമ്പോൾ ശ്രുതി അവളെ ഒന്ന് നോക്കി………..
“” പാറുവിന് എന്നേ ഇഷ്ട്ടമായില്ലേ…….. “”
പാറുവിന്റെ മുഖത്തേക്ക് നോക്കാതെ ആണ് ശ്രുതി ചോദിച്ചത്…… അവൾ ചോദിക്കുന്നത് കേട്ടപ്പോൾ പാറു വേഗം തല താഴ്ത്തി…..
“” പറ പാറുസേ എന്നേ ഇഷ്ട്ടമായില്ലേ….. എനിക്ക് പാറുവിനെ ഒത്തിരി ഇഷ്ട്ടമായി……. “”
“” നിക്ക് ഈസ്‌റ്റമാണല്ലോ…… ആര് പരഞ്ഞു പാരുവിന് ഈസ്‌റ്റമല്ലെന്ന്…… “”
ഇത് വരെ അങ്ങനെ ഒരു കാര്യം സംസാരിച്ചിട്ടേ ഇല്ല എന്ന മട്ടിലാണ് പെണ്ണ് പറയുന്നത്……..
“” അപ്പോൾ നന്ദു ചേട്ടൻ കള്ളം പറഞ്ഞതാവോ..””
താടിക്ക് കൈ കൊടുത്തു ശ്രുതി പാറുവിനെ സൂക്ഷിച്ചു നോക്കി……. മുഖത്ത് ഒരു കള്ള ലക്ഷണം ഉണ്ട്………
“” വിക്രമൻ അങ്ങനെ പരഞ്ഞോ ശുതി……. നോനയാന കല്ലം മത്രമേ പരയു…… “‘
അവളുടെ സംസാരം കേട്ട് ചിരി വന്നു ശ്രുതി കൈ കൊണ്ട് ചുണ്ട് പിടിച്ചു വച്ചു…………
“” ആന്നേ …. എന്നോട് അങ്ങനെ പറഞ്ഞു പാറു കുട്ടിക്ക് എന്നേ ഇഷ്ട്ടമായില്ല….. ഞാൻ നന്ദു ചേട്ടനോട് മിണ്ടുന്നതു പാറുവിന് ഇഷ്ട്ടമല്ല അങ്ങനെ ഒക്കെ………. അതൊക്കെ കള്ളം പറഞ്ഞതാവും ലേ…….. “”
“” ശേറിക്കും നോണ പരഞ്ഞത…… നാൻ അങ്ങനെ ചെയ്യോ….. ശുതി………. “”
“” എടി ദുഷ്ട്ടെ നീ ഒന്തെന്ന വർഗ്ഗത്തിന് പോലും ഭീഷണിയാടി…….കുടിക്കുന്ന വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ല…….. ഇപ്പോ എല്ലാം ഞാനാ ചെയ്തത് ലേ………….. “”
ഡോറിന്റെ എടുത്ത് നിന്ന് നന്ദുവിന്റെ ഒച്ച കേട്ടതും പാറു മുഖം ചുളിച്ചു കണ്ണടച്ചു ശ്രുതിയുടെ മേലേക്ക് ചാഞ്ഞു…… ശ്രുതി നന്ദുവിനെ നോക്കി ചിരിച്ചു……….
“” മുഖത്തേക്ക് നോക്കെടി….. കള്ളം പറഞ്ഞിട്ട് തിരിഞ്ഞു നിൽക്കുന്നോ….. “”
“” നാൻ അല്ല വിക്രമൻ ആണ് കല്ലം പരയുന്നത്….””
അവന്റെ മുഖത്തേക്ക് നോക്കാതെ ശ്രുതിയുടെ മേൽ നിന്ന് കൊണ്ടാണ് പറയുന്നത്…….
“” ഉളുപ്പുണ്ടോടി നിനക്ക്…… മുന്നിൽ നിന്ന് കൊണ്ട് കള്ളം പറയാൻ…… “”
“” നാൻ വിക്രമനോട് ഒരു ദിവസം ചോയ്ച്ചതാണ് ആ ശാതനം കയ്യിലുണ്ടോ എന്ന്…. അപ്പോ പരഞ്ഞു ഉണ്ട് തറില്ല എന്ന്……… “”
“” ഹോ ഒരു കത്തി കിട്ടിയിരുന്നേൽ ഞാൻ എന്നേ തന്നെ കുത്തി കൊന്നേനെ….
“”ബാ അടുക്കലയിൽ നിന്ന് എടുക്കാം……””
അവർ പറയുന്നത് കേട്ട് ശ്രുതി അന്തം വിട്ട് ഇരിക്കാണ്……..
“” ഹോ രണ്ടും വീണ്ടും തുടങ്ങി……… നിനക്ക് ആ കുട്ടിനെ ഇങ്ങനെ വെറുപ്പിച്ചില്ലേൽ സമാധാനം ആവില്ലേ നന്ദു……… “”
പുറത്തേക്ക് അവരുടെ ഒച്ച കേട്ട് റൂമിലേക്ക് വന്ന നില ദേവൂട്ടിയെ കട്ടിലിൽ ഇരുത്തി അലമാര തുറന്നു മോളെ ഡ്രസ്സ് എടുത്ത് കൊണ്ട് ചോദിച്ചു…..
“” ഇവളെ വെറുപ്പിക്കാനോ…….. വാ തുറന്നാൽ കള്ളം മാത്രേ പറയൂ…………. നോക്കുന്നത് കണ്ടില്ലേ കണ്ണ് ഞാൻ കുത്തി പൊട്ടിക്കും…….. “””
ശ്രുതിയുടെ മടിയിൽ ഇരുന്നു മുഖം ചുളിച്ചു നോക്കി നിൽക്കുന്ന പാറുവിന്റെ കണ്ണിലേക്കു രണ്ട് വിരൽ കൊണ്ട് വന്ന നന്ദുവിനെ എഴുനേറ്റു തല്ലാൻ പോയ പാറുവിനെ ശ്രുതി കൂട്ടി പിടിച്ചു…….
“” നാൻ അല്ല വിക്രമന കല്ലം പരയുന്നത് നോനയൻ….. “”
“” അത് നീ ആണേടി തടിച്ചി പാറു….. “”
ഈശ്വര എല്ലാം കയ്യിന്ന് പോയോ…….. മനസാലെ പറഞ്ഞു ശ്രുതി നന്ദുവിനെ നോക്കി……പാറുവിന് ഡ്രസ്സ് സെലക്ട് ചെയ്യാനാണ് നന്ദു ഏട്ടൻ തന്നെ കൂടി കൊണ്ട് പോയത്…….. ഷോപ്പിൽ നിന്ന് താൻ ഒരു കുഞ്ഞി ഫ്രോക്ക് എടുത്തപ്പോൾ അത് ഇഷ്ട്ടപെടാത്ത പോലെ ഒരു ഷോട്ട്സും ക്രോപ് ടോപ്പും നന്ദുവാണ് സെയിൽസ് ഗേൾ എടുത്തു വച്ചതിൽ നിന്ന് അത് മതി എന്ന് പറഞ്ഞത്………… താൻ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ തമാശയിൽ പറഞ്ഞതാണ്…… പാറുവിന് തന്നോട് ചെറിയൊരു കുശുമ്പ് ഉണ്ടെന്ന്……. അതൊന്ന് ചുമ്മാ ചോദിക്കാം എന്ന് വച്ചതാണ്…….. ഇത് ഇങ്ങനെ ആവുമെന്ന് കരുതിയില്ല….നില ആണേൽ എല്ലാം കേട്ട് ഭ്രാന്ത് പിടിച്ചു ദേവൂട്ടിയെ നേരെ നിർത്തി ഡ്രെസ്സ് ഇടിപ്പിച്ചു മോളെ നന്ദുവിന്റെ കയ്യിൽ കൊടുത്തു പുറത്തേക്ക് ഇറങ്ങി………ഇനി അവിടെ നിന്നാൽ ശെരിയാവില്ല എന്ന് തോന്നി വേഗം എഴുന്നേറ്റു പാറുവിന്റെ കൈ പിടിച്ചു ശ്രുതി പുറത്തേക്ക് ഓടി………
“””””””””””””””””””””””””””””””””
“” രേവതി ശ്രുതി എന്നാൽ നമുക്ക് ഇറങ്ങാം….. “”
ഉമ്മറത്ത് നിന്ന് ഉള്ളിലേക്ക് കയറി രാജേഷ് പറഞ്ഞപ്പോൾ ശ്രുതിയും രേവതിയും നിലയെ നോക്കി….. നില ഒരു വരണ്ട ചിരി ചിരിച്ചു……..
“” ഇപ്പോൾ പോണോ വൈകുന്നേരം പോയാൽ പോരേ…… “”
ശരത് പറഞ്ഞപ്പോൾ ഒരു പ്രതീക്ഷ പോലെ ശ്രുതിയും രേവതിയും രാജേഷിനെ നോക്കി………
“”നിനക്ക് ക്ലാസ്സ് ഇല്ലേ ശ്രുതി…….
“”അത് അച്ഛ ഇന്നൊരു ദിവസം പ്ലീസ്… പ്ലീസ്……””
താഴ്ന്നു കൊണ്ട് ശ്രുതി ചോദിച്ചപ്പോൾ അയാൾ ചിരിച്ചു തലനക്കി……… നിലക്കായിരുന്നു ഏറ്റവും കൂടുതൽ സന്തോഷം…….. അവർ പോവുകയാണെന്ന് പറഞ്ഞപ്പോൾ എന്തോ ഒരു വിഷമം ഉണ്ടായിരുന്നു……….ശ്രുതി തുള്ളി ചാടി പാറുവിനെയും ദേവൂട്ടിയെയും കൂട്ടി അടുക്കളയിലേക്ക് ഓടി…… ഉച്ചക്കത്തേക്ക് ഉള്ളതെല്ലാം രേവതിയും നിലയും കൂടിയാണ് റെഡി ആക്കിയത്………. അടുക്കള ഭാഗത്ത് ശ്രുതിയുടെ മടിയിൽ ദേവൂട്ടിയും അടുത്ത് പാറുവും ഇരുന്ന് മഴ നോക്കി ഇരിക്കുകയാണ്….
“” ശുതിക്ക് വിക്രമനെ അണോ മുത്തുവിനെ അണോ ഈസ്‌റ്റം…… “”
മടിയിൽ ഇരിക്കുന്ന ദേവൂട്ടിയുടെ കൈ പിടിച്ചു ഉമ്മ വച്ചു പാറു ചോദിച്ചപ്പോൾ ശ്രുതി അവളെ നോക്കി………..
“”നീ ആരുടെ കാര്യമാണ് ചോദിക്കുന്നത്…….””
“” ശോ…. ഈ ശുതിക്ക് ഒന്നും അറില….. കിച്ചു സേട്ടനെ അണോ വിക്രമനെ അണോ ഈസ്‌റ്റം എന്ന്……… “”
“” പാറുസ് എന്താ കിച്ചു ചേട്ടനെ ഏട്ടാ എന്നും നന്ദുവേട്ടനെ വിക്രമ എന്നും വിളിക്കുന്നത്….. “”
“” അറ്റ് നിലാന്റി വിലിക്കുന്നത് കേട്ടത…. “”
വായ പൊതി കുണുങ്ങി ചിരിച്ചു പെണ്ണ് ശ്രുതിയുടെ മടിയിൽ തല വച്ചു………
“” വിക്രമനെയും മുത്തുവിനെയും പാറുവിന് എങ്ങനെയാ മനസിലാവുന്നത്……. “”
“” അത് ശിമ്പിൾ അല്ലേ…. “”
മടിയിൽ നിന്ന് എഴുനേറ്റു ഒരു കൈ മലർത്തി പറഞ്ഞപ്പോൾ അത് എങ്ങനെയെന്നു ശ്രുതി ചോദിച്ചു…….
“” കിച്ചു സേട്ടൻ പാവ…. വിക്രമന് ഭയങ്കര വികൃതിയ….. അങ്ങനെയാ നിക്ക് ബേഗം മനസ്സിലാവും…””
ശ്രുതി എന്നിട്ടും ഒന്നും മനസിലാവാതെ പാറുവിനെ തന്നെ നോക്കി…….
“”ഓ ഈ ശുതി ഒരു പൊറ്റത്തിയ…. എൻറ്റിന സ്കൂലിൽ പോനത്……..””
“” നീ ആള് കൊള്ളാലോ കാന്താരി…. “”
പാറുവിനെ ഇക്കിളിയാക്കിയപ്പോൾ പെണ്ണ് ചിരിച്ചു കൊണ്ട് വീണ്ടും ശ്രുതിയുടെ മടിയിൽ കിടന്നു……. പാറുവിന്റെ തലയിൽ തല വച്ചു ദേവൂട്ടിയും കിടന്നു…… അവരുടെ കളിയെല്ലാം രേവതി അടുക്കളയിൽ നിന്ന് കാണുന്നുണ്ടായിരുന്നു…….. അവർ തല ചെരിച്ചു നിലയെ ഒന്ന് നോക്കി………. അവൾ കഥ പറഞ്ഞു കൊണ്ട് തന്നെ പണി ചെയ്തു കൊണ്ട് നിൽക്കുകയാണ്……….
🌻🌻🌻🌻🌻🌻🌻🌻🌻
ഡ്രൈവ് ചെയ്യുമ്പോളും സുധീഷിന്റെ മനസ് അവിടെയൊന്നും ആയിരുന്നില്ല ….. വണ്ടി ഒരു സ്ഥലത്ത് ഒതുക്കി നിർത്തി സിഗരറ്റ് എടുത്ത് കത്തിച്ചു പുറത്തേക് ഇറങ്ങി….. കാറിൽ നിന്ന് ഫോൺ എടുത്തു ഏട്ടൻ എന്ന നമ്പറിലേക്ക് വിളിച്ചു….. റിങ് ചെയ്യുന്നുണ്ട് കാൾ എടുക്കുന്നില്ല…. രണ്ട് മൂന്നു വട്ടം വിളിച്ചിട്ടും ഇത് തന്നെ ആയപ്പോൾ ദേഷ്യത്തിൽ സിഗരറ്റ് നിലത്ത് എറിഞ്ഞു ചവുട്ടി വണ്ടിയിൽ കയറി വീട് ലക്ഷ്യമാക്കി തിരിഞ്ഞു……
വീട്ടിലെത്തി ആരെയും നോക്കാതെ അയാൾ മുകളിലേക്ക് കയറി ഡോർ ലോക്ക് ചെയ്തു വീണ്ടും വിളിച്ചു….. ഈ വട്ടം കാൾ എടുത്തിട്ടുണ്ട്…..
“” എവിടെ പോയി കിടക്കുകയായിരുന്നു……. “”
അപ്പുറത്ത് നിന്ന് തിരിച്ചു എന്തേലും പറയുന്നതിന് മുന്നേ സുധീഷ് എടുത്ത് ചാടി… മറു വശത്തു നിന്ന് ചിരി കേട്ടപ്പോൾ വീണ്ടും ദേഷ്യം ഇരച്ചു കയറി…….
“” ചിരിച്ചോ…. എല്ലാം അറിഞ്ഞിട്ട് തന്നെയാണോ ചിരിക്കുന്നത്…… അവസാനം കൊല ചിരി ആവാതെ നോക്കിക്കോ……. “””
അവിടെ നിന്ന് ചിരിയുടെ മുഴക്കം കൂടുകയല്ലാതെ തിരിച്ചൊന്നും പറഞ്ഞില്ല…….
“” നിനക്ക് ഭയമുണ്ടോ….. “”
കലി പിടിച്ചു ഫോൺ വലിച്ചെറിയാൻ പോയ സുധീഷ് അപ്പുറത്ത് നിന്ന് ചോദിച്ചത് കേട്ട് ഒന്നും മിണ്ടാതെ ഫോൺ കയ്യിൽ പിടിച്ചു ഞെരിച്ചു…..
🦋തിരികെ വരും 🦋

by