പ്രണയമംഗല്യം… 14

പ്രണയമംഗല്യം  💞

നോക്കിയിരുന്നതുപോലെ രണ്ടുപേരും ഒന്നിച്ചു അവരെ കാണാൻ വന്നു.

മടിച്ചുമടിച്ച് ഡോറിൽ മുട്ടിക്കൊന്ന് തനു ആദ്യം തല അകത്തേക്ക് ഏന്തി വലിഞ്ഞു നോക്കി.h

കണ്ണാടിയിലൂടെ ഈ കോപ്രായങ്ങൾ അവർ രണ്ടുപേരും കാണുന്നുണ്ടായിരുന്നു തനുവിന്റെ തോളിൽ കൈ അമർത്തി മാധു എത്തിനോക്കി. കട്ടിലിൽ ഇരുന്ന് അരുന്ധതിയുടെ കാൽ തടവി കൊടുക്കുകയാണ് നരേന്ദ്രൻ.

ഇരുവരുടെ ചുണ്ടിലും ഒരു പുഞ്ചിരിയുണ്ട് എങ്കിലും രണ്ടു പേരും തല ഉയർത്തി നോക്കിയതുമില്ല, വാതിലിലേക്ക് ശ്രദ്ധിച്ചതുമില്ല,  അവർ സ്വയം വിളിക്കട്ടെ എന്ന് കരുതി.

തനു ആദ്യം മുരടനക്കി. പക്ഷേ, ആരുമത് കേട്ടതായി പോലും ഭാവിച്ചില്ല. തനുവിനെ നോക്കി പല്ല് കടിച്ചുകൊണ്ട് മധു അവളെ തിരിഞ്ഞു നോക്കി.

വാ ഇവിടെ നിന്നാൽ വേര് കിളിക്കത്തെ ഉള്ളു.

തനുവിന്റെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് മാധു റൂമിൽ കയറി.

അച്ഛാ….

ആഹാ മക്കളോ… എന്താടാ എന്തെങ്കിലും വേണോ… ന്തുപറ്റി?

അമ്മ അല്ല… അച്ഛൻ

ങേ.. അമ്മയല്ല അച്ഛനെന്നോ ഹ ഹ ഹ ന്തുവാ ഈ പറയുന്നേ..

മാധു പറഞ്ഞത് കേട്ട് ചിരിയോടെ നരേന്ദ്രൻ എഴുന്നേറ്റു, അരുന്ധതിയും ചിരിക്കുന്നുണ്ട്.

ഇവളെക്കൊണ്ട്… ചമ്മിനാറി നിൽക്കുന്ന മാധുനെ പിടിച്ചു പുറകിലേക്ക് നിർത്തി തനു അതു പറഞ്ഞിട്ട് അരുന്ധത്തിയുടെ അരികിലേക്ക് ഇരുന്നു.

അരുന്ധതി നരേന്ദ്രനെ ഒന്ന് നോക്കി. അയാളൊന്ന് കണ്ണുചിമ്മി കാണിച്ചു.

എന്താടാ

അത് അമ്മ ഒരു കാര്യം പറയാനുണ്ടായിരുന്നു.

എന്താണെങ്കിലും അമ്മയോട് പറയാമല്ലോ എന്റെ മക്കൾക്ക് എന്തിനാ ഇത്ര മുഖപര കാര്യം പറഞ്ഞോളൂ

അത് ഞങ്ങളെ സംബന്ധിക്കുന്ന കാര്യമാണ് എന്നാലും അത് ചേച്ചി ചേച്ചിയുടെ കാര്യമാ

ചേച്ചിയുടെ എന്തുകാര്യം എന്തായാലും തുറന്നു പറഞ്ഞോളൂ

അമ്മ പറഞ്ഞില്ലേ അവൾ ഒരുപാട് കഷ്ടപ്പെടുന്നുണ്ട് ഒത്തിരി ബുദ്ധിമുട്ടുണ്ട് എന്നൊക്കെ.. രക്ഷപ്പെടാനുള്ള ഒരു വഴികളിൽ ഒന്നായി നമ്മുടെ കമ്പനിയിലേക്ക് ബയോഡേറ്റ അയച്ചു തന്നു.

പ്ലീസ് അവരുടെ രക്ഷിക്കുമോ കൂടപ്പിറപ്പല്ലേ തകർന്നു നിൽക്കുന്നത് കാണാൻ വയ്യാത്തത് കൊണ്ട് ആണ്.

ഒരുതരത്തിൽ നോക്കിയാൽ അവൾ കാരണമല്ലേ എനിക്ക് ഈ സൗഭാഗ്യം ഉണ്ടായത്. അപ്പോ അവള് സങ്കടപ്പെടുന്നത് കാണാൻ കഴിയുന്നില്ല. പഴയ ഞങ്ങളുടെ ചേച്ചി ഇങ്ങനെയൊന്നും ആയിരുന്നില്ല, ഇന്നത്തെ ആ കോലവും അവളുടെ ഭാവവും കണ്ടപ്പോൾ ഒരു പക്ഷേ ഇനി അവളെ ഞങ്ങൾക്ക് നഷ്ടപ്പെടുമോ എന്ന് പോലും ആ നിമിഷം തോന്നിപ്പോയി.

അച്ഛനോടോ ദേവേട്ടനോടും ശിവേട്ടനോടും ഒന്നും സംസാരിക്കുമോ അമ്മ.?

അച്ഛനോട് ഒക്കെ പക്ഷേ, രുദ്രനോടും ശിവനോടും നിങ്ങൾ രണ്ടുപേരും സംസാരിക്കണം.

അതിനൊക്കെ എനിക്കെന്ത് തരും?

ചെറിയൊരു കുറുമ്പൂടെ അരുന്ധതി ചോദിച്ചതിന് സമാധാനത്തോടെ ഒരു ദീർഘശ്വാസം ഇരുവരും പുറംതള്ളി.

അത് അവർ ശ്രദ്ധിക്കുകയും ചെയ്തു.

അമ്മയ്ക്ക് എന്ത് സമ്മാനമാ വേണ്ടേ?

അത്രയും നേരം ചമ്മി നിന്നിരുന്ന മധു ചാടി മുന്നിലേക്ക് വന്ന് അരുന്ധതിയുടെ കൈ പിടിച്ചുകൊണ്ട് ചോദിച്ചു.

ഞാൻ ചോദിക്കുന്നത് എന്തും തരുമോ??

അല്പം കുസൃതിയോടെ അരുന്ധതി ചോദിച്ചു.

അച്ഛൻ സമ്മതം അറിയിച്ചാൽ ബാക്കി ആൾക്കാരെ കൊണ്ട് സമ്മതിപ്പിക്കുന്ന കാര്യം ഞങ്ങൾ ഏറ്റു ചിരിയോടെ മാധു പറഞ്ഞതിന് തനു  ആലോചിച്ചു നിൽക്കുന്നത് അരുന്ധതി ശ്രദ്ധിച്ചു. എങ്കിലും അവളുടെ കൈ പിടിച്ചുകൊണ്ട് സമ്മതിച്ചു.

എനിക്കുള്ള സമ്മാനം വരുന്ന പ്രോഗ്രാമുകളിൽ നിങ്ങൾ എനിക്ക് ബെസ്റ്റ് പെർഫോമൻസ് കാഴ്ചവയ്ക്കണം.

എന്റെ മരുമക്കൾ ഒന്നിലും പിറകിൽ അല്ലെന്നും എല്ലാത്തിനും മുൻപന്തിയിൽ ആണെന്നും എനിക്ക് എന്റെ കുറച്ച് ആൾക്കാരോട് മാത്രമല്ല ലോകം മൊത്തം ഉള്ളവരോട് എനിക്ക് തെളിയിച്ചു കൊടുക്കണം.

ഒന്നിലും പുറകിൽ അല്ലെന്നും ഒരു രീതിയിലും അവരെ തകർക്കാൻ കഴിയില്ലെന്ന് എനിക്ക് ലോകത്തോട് വിളിച്ചു പറയണം .

നിങ്ങൾ നൽകുന്ന ആ വലിയൊരു കാര്യം എന്റെ കരിയറിനെ തന്നെ മറ്റൊരു രീതിയിലേക്ക് വഴിതിരിച്ചുവിടുവാൻ കാരണമാകുമെന്ന് എനിക്കൊരു വിശ്വാസമുണ്ട്.

എന്തൊക്കെയോ ആലോചിച്ചു കൂട്ടിയും കിഴിച്ചും തനു നൽകുന്നത് അപ്പോഴും അരുന്ധതി ശ്രദ്ധിക്കുന്നുണ്ടായിരുന്നു..

എന്നാൽ ഞാനിത് അച്ഛനോട് പോയി ചോദിക്കട്ടെ….

ഉത്സാഹത്തോടെ മാധു ചോദിച്ചതിന് അവരും തലയാട്ടിയ സമ്മതം അറിയിച്ചു.

ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ട് ബാൽക്കണിയിൽ നിൽക്കുകയായിരുന്നു നരേന്ദ്രൻ. എങ്കിലും അവരുടെ വായിൽ നിന്ന് തന്നെ ഈയൊരു കാര്യം കേൾക്കാനായി അയാൾ അക്ഷമയോടെ നിൽക്കുകയായിരുന്നു.

മാധു ഓടി ബാൽക്കണിയിലേക്ക് പോയ സമയം അവൾക്ക് പുറകിൽ തനുവും നടക്കാൻ ഒരുങ്ങി. ആ നിമിഷം തന്നെ അരുന്ധതി അവളുടെ കൈകളിൽ പിടിച്ചു നിർത്തി.

നിനക്ക് എന്തെങ്കിലും എന്നോട് പറയാനുണ്ടോ?

അരുന്ധതിയുടെ ആ ചോദ്യത്തിൽ തനു ഒന്നും ഞെട്ടി.
അമ്മയോട് ഒരിക്കലും ഇങ്ങനെയുള്ള ഒരു വിഷയം സംസാരിക്കുവാൻ ആഗ്രഹിച്ചിട്ടില്ല.  എങ്ങനെ ഞാൻ പറയും?
ഒരുപക്ഷേ എനിക്ക് മുന്നേ ചേച്ചിയെ വധുവായി സ്വീകരിച്ചവനാണ് ദേവേട്ടൻ. മനസ്സു കൊണ്ടാണെങ്കിലും ഒരുപക്ഷേ ചേച്ചിയായിരുന്നില്ലേ വരേണ്ടിയിരുന്നത് ഇവിടെ..ആ  ആളല്ലേ ഒരു നിമിഷം എല്ലാവരുടെയും മുമ്പിൽവെച്ച് അപമാനിച്ച് ഇറങ്ങി പോയത്?

ആ വ്യക്തിക്ക് വേണ്ടി ഇനിയും ഒരു സഹായം ചെയ്യുമോ?

ശിവേട്ടനെക്കാളും ദേവേട്ടനല്ലേ അത് ഫീൽ ആവുക?

മനസ്സിലുള്ള എല്ലാ ചോദ്യങ്ങളും സംശയങ്ങളും അരുന്ധതിയെ തനു അറിയിച്ചു.

അവർക്കും അതിനൊരുത്തരമില്ലായിരുന്നു.

ശിവ ഒക്കെ പറഞ്ഞാലും രുദ്രൻ അക്സെപ്റ്റ് ചെയ്യുമോ എന്ന് സംശയമുണ്ടായി. എങ്കിലും നരേന്ദ്രൻ ഒക്കെ പറയുന്നിടത്ത് രുദ്രൻ ഒരിക്കലും വേണ്ട എന്ന് പറഞ്ഞിട്ടില്ല. ഇതുവരെയും ആ ഒരു വിശ്വാസത്തിന്റെ പുറത്താണ് അവർ നിൽക്കുന്നത് എങ്കിലും ഒരു ആശങ്ക അവരുടെ ഉള്ളിലുണ്ട്. അത് ഒരിക്കലും അവർ തനുവിനെ അറിയിച്ചില്ല.

ആശ്വാസവാക്കുകൾ കിട്ടിയതിനാൽ മാധുവിന്റെ പുറകിൽ പോയി.

അവിടെ നരേന്ദ്രന് അടുത്തായി മാധൂ ഇരിക്കുന്നു. എന്തൊക്കെയോ കാര്യമായി പറയുന്നുണ്ട്, അതിനൊക്കെയും നരേന്ദ്രൻ തലകുലുക്കുകയും ചിരിക്കുകയും അവളുടെ തലയിൽ തലോടുകയും ചെയ്യുന്നുണ്ട്.

വലിയ നീണ്ടൊരു ചാരുകസേരയിൽ ഇരിക്കുകയാണ് നരേന്ദ്രൻ. അയാളുടെ കാൽച്ചുവട്ടിൽ ആയിട്ടാണ് മാധുരി ഇരിക്കുന്നത്.
പണ്ടും  അവൾക്ക് അങ്ങനെയിരിക്കാൻ ആണ് ഏറെ ഇഷ്ടം. ആരെങ്കിലും കസേരയിൽ ഇരിക്കുകയാണെങ്കിൽ അവരുടെ അരികിലേക്ക് വന്ന് കാൽച്ചുവട്ടിൽ ആയിട്ടിരിക്കും.
മുട്ടിൽ കൈയും കൊടുത്തു അവൾ എങ്ങനെ നോക്കിയിരിക്കും,കാര്യങ്ങൾ പറയും,ചിരിക്കും,ചിരിപ്പിക്കും അങ്ങനെ മുമ്പോട്ട് പോകും. ഇവിടെ വന്നപ്പോഴും അതിന് അവൾക്കൊരു മാറ്റവുമില്ല.

അത്രയും കാര്യമായാണ് അവരെല്ലാം തങ്ങളെ ഇരുവരെയും കാണുന്നത്.

മോൾ എന്താ അവിടെത്തന്നെ നിൽക്കുന്നത്?
ദാ ഇവൾ എന്നോട് എന്തൊക്കെയോ പറയുന്നു ഞാനത് കേൾക്കുന്നു ഒന്നും മനസ്സിലാവുന്നില്ല.
മോള് വാ ഇവിടെ വന്നിരിക്ക്.
എന്നിട്ട് ഇവൾ എന്തായി പറയുന്നേ എന്നൊക്കെ ഒന്ന് പറഞ്ഞതാ അച്ഛന്.

ബാൽക്കണി വാതിലിൽ രണ്ടുപേരെയും നോക്കി നിൽക്കുന്ന തനുവിനെ യാദൃശ്ചികമായി നരേന്ദ്രൻ കണ്ടു അടുത്തേക്ക് വിളിച്ചു അവൾ അവർക്ക് അരികിലേക്ക് ചെന്നു മാതു ആരുടെയോ കാര്യം പറഞ്ഞ് നരേന്ദ്രനെ വട്ടു പിടിപ്പിക്കുന്നുണ്ട് ആരെക്കുറിച്ച് പറയുന്നത് ഒരു ധാരണയുമില്ല കിളി പോയപോലെ നരേന്ദ്രൻ അതെല്ലാം കേട്ട് തലകുലുക്കുന്നുണ്ട്.

അവർക്കരികിലേക്ക് വന്നു നിന്ന് തനു മധു പറയുന്നതെല്ലാം ശ്രദ്ധിച്ചു കേട്ടു.

അച്ഛാ ഇവൾ പറയുന്ന ഞങ്ങളുടെ വീട്ടിലെ കുറഞ്ഞു പൂച്ചയെക്കുറിച്ചാണ്.

പൂച്ചയാണോ ഈ കുറിഞ്ഞി.

കുറെ നേരമായി കുറിഞ്ഞിഅങ്ങനെ ചെയ്തു, കുറിഞ്ഞി  ഇങ്ങനെ ചെയ്തു, ഞാൻ അവൾക്ക് അടി കൊടുത്തു, ഞാൻ അവളോട് അങ്ങനെ പറഞ്ഞു, അതിൽ പിന്നെ അവൾ വന്നിട്ടില്ല കേറിട്ടില്ല കണ്ടിട്ടില്ല അങ്ങനെ എന്തൊക്കെയോ ഈ കുറുമ്പി എന്നോട് പറഞ്ഞിരുന്നു.
ഹഹഹ പൂച്ചയായിരുന്നൊ…കൊള്ളാം,, sg കൊള്ളാം ഇവളെന്നെ ശരിക്കും വട്ടാക്കി മോളെ….

ചിരിയോടെ നരേന്ദ്രൻ മാധുവിന്റെ തലയിൽ തലോടി പറഞ്ഞു.
തനു മാധുവിനെ നോക്കി കണ്ണുരുട്ടിയതും അവൾ ഒരു ചമ്മിയ ചിരി ചിരിച്ചു.

ഇനി മോൾ വന്ന കാര്യം പറ.

അത് അച്ഛാ, അമ്മ പറഞ്ഞു കാണുമല്ലോ ഇന്ന് ചേച്ചിയെ ഞങ്ങൾ ഷോപ്പിങ്ങിനു പോയി വരുന്ന വഴി കണ്ടിരുന്നു.

മ്മ്

അതിനായി നരേന്ദ്രൻ ഒന്ന് മൂളിയതേ ഉള്ളൂ.

ചേട്ടൻ എന്തോ ജോലിയുടെ ആവശ്യത്തിനുള്ള ബയോഡേറ്റ നമ്മുടെ കമ്പനിയിലേക്ക് അയച്ചിട്ടുണ്ടെന്ന് അമ്മ പറഞ്ഞു.

അത് ഞാനാണ് അരുവിനോട് പറഞ്ഞത്.

അവന്റെ ഒരു ബയോഡേറ്റ ഞങ്ങൾ മൂന്നുപേരുടെയും മെയിലിൽ വന്നു കിടപ്പുണ്ട്. അത് അവന്മാർ ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ഞാൻ അത് ഓപ്പൺ ആക്കിയിരുന്നു. ഹൈ എഡ്യൂക്കേഷനും ബെറ്റർ എക്സ്പീരിയൻസും ഒക്കെ ഉള്ള ഒരു വ്യക്തിയാണ് ആ പയ്യൻ. പിന്നെ എന്തു പറ്റി എന്നറിയില്ല ചെന്നൈയിലെ ഒരു ഓഫീസിലായിരുന്നു അവൻ നേരത്തെ വർക്ക് ചെയ്തിരുന്നത്. പൊതുവേ ആ കമ്പനിയിൽ സാലറി കുറവാണ്. അതിനാൽ തന്നെ ആ കമ്പനിയിലെ എംപ്ലോയീസ് വൺ ഇയർ മാക്സിമം ടു ഇയർ അതിനുള്ളിൽ അവർ റിസൈൻ ചെയ്യും. ഈ പയ്യനും അങ്ങനെ തന്നെയാണ് . ഒന്ന് ഒന്നര വർഷത്തോളം ആ കമ്പനിയിൽ ജോലി ചെയ്തിരുന്നു. ശേഷമാണ് നാട്ടിൽ ഒരു ചെറിയ കമ്പനിയിൽ ജോലി ചെയ്തിരുന്നത്. അതിൽ നിന്ന് കിട്ടുന്ന വരുമാനം അവന്റെ കുടുംബത്തിന് സാറ്റിസ്ഫൈഡ് അല്ലായിരുന്നു. മോളുടെ ചേച്ചി ചെന്നതിനു ശേഷം ചിലവുകൾ കൂടിയെന്നും ഉത്തരവാദിത്വങ്ങൾ കൂടിയെന്നും ഒക്കെ പറഞ്ഞു അവന്റെ അമ്മ അവനോട് ആദ്യമൊക്കെ പരാതി പറയുമായിരുന്നു. പിന്നീട് ആണ് കൂടുതൽ അന്വേഷിച്ചപ്പോൾ അമ്മയല്ല ഗ്രാൻഡ് മദർ ആണ് അതിനൊക്കെ കാരണം. അവരൊക്കെ മിലിറ്ററി ബേസ്ഡ് ആയിട്ടുള്ള ലേഡിയാണ്. ചിട്ടവട്ടങ്ങൾ ഒക്കെ കാണും പിന്നെ മോൾ വന്നു പറഞ്ഞതുകൊണ്ട് ഞാൻ അത് അപ്രൂവ് ആക്കി കൊടുക്കാം. ബെറ്റർ സാലറിയും കൊടുക്കാം. ശിവയും രുദ്രനും എങ്ങനെ ഇതിനെ നോക്കിക്കാണുന്നുവെന്നും ഇതിന് എന്ത് മറുപടി നൽകുമെന്നും ഏത് ഓപ്ഷൻ തിരഞ്ഞെടുക്കുമെന്ന് ഒന്നും അച്ഛനിപ്പോൾ പറയാൻ കഴിയില്ല. എന്തായാലും നിങ്ങൾ ഇതിനെക്കുറിച്ച് സംസാരിച്ചു നോക്ക്. പാതി സമ്മതം കിട്ടിയാൽ ബാക്കി അച്ഛൻ നോക്കിക്കോളാം.

നരേന്ദ്രൻ അത്രയും പറഞ്ഞതും രണ്ടു പെൺകുട്ടികളുടെയും മനസ്സിൽ മഞ്ഞുവീണ ഒരു അനുഭൂതിയായിരുന്നു.

എന്നാൽ ഞങ്ങൾ പോട്ടെ അച്ഛാ…കുറെ ജോലി ബാക്കിയുണ്ട്.

അമ്മയുടെ പ്രോഗ്രാമിന് ബെസ്റ്റ് പെർഫോമൻസ് കാഴ്ച വയ്ക്കണമെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. ഈ കാര്യം അച്ഛനോട് പറഞ്ഞു അമ്മ ഒക്കെ ആകാമെന്നാണ് പറഞ്ഞത്. അമ്മയുടെ സഹായമില്ലാതെ തന്നെ ഞങ്ങൾ ഒക്കെ ആക്കിയല്ലോ. എന്നാലും പാവം അല്ലെ അമ്മയ്ക്കൊരു സമ്മാനം കൊടുക്കണം. ഞങ്ങൾ നല്ല രീതിയിൽ പെർഫോമൻസ് ചെയ്താലേ അമ്മയ്ക്ക് സമ്മാനം കൊടുക്കാൻ പറ്റുള്ളു. ഞങ്ങളുടെ പെർഫോമൻസ് ആണ് അമ്മയ്ക്ക് നൽകാൻ പറ്റുന്ന ഏറ്റവും നല്ല സമ്മാനമെന്ന് അമ്മ തന്നെ പറഞ്ഞിട്ടുണ്ട്. അതിന്റെ ബാക്കി കാര്യങ്ങളിലേക്ക് ഞങ്ങൾ പോകട്ടെ…

നിങ്ങൾ രണ്ടുപേരും എന്നും അവൾക്കൊരു കൂട്ടായിരിക്കണം. ഈ പെർഫോമൻസിലൂടെ അവൾക്ക് രണ്ട് സ്റ്റുഡൻസിനെ മാത്രമല്ല ബെസ്റ്റ് പെർഫോമേസിനെയാണ് കിട്ടുന്നത്. ഏറ്റവും നല്ല ബെസ്റ്റ് വേർഷൻ ആയിരിക്കണം നിങ്ങൾ ചെയ്യേണ്ടിയിരിക്കുന്നത്. സമയം കളയാതെ പ്രോഗ്രാമിന്റെ പ്രാക്ടീസ് നടക്കട്ടെ. ഇക്കാര്യം ഓൾമോസ്റ്റ്‌ സക്സസ് ഫുൾ ആയെന്ന് തന്നെ കരുതിക്കോളൂ.

നരേന്ദ്രൻ രണ്ടുപേരുടെയും തലയിൽ തലോടി അവരോട് പറഞ്ഞതിന് ഹൃദയം നിറഞ്ഞ ഒരു ചിരിയായിരുന്നു രണ്ടുപേർക്കും തിരികെ നൽകാൻ ഉണ്ടായിരുന്നത്. ശേഷം മുറിയിൽ വന്നു അമ്മയോടും യാത്ര പറഞ്ഞു അവർ അവരുടെ മുറികളിലേക്ക് പോയി.

ശിവയെയും രുദ്രനേയും കാര്യങ്ങൾ എങ്ങനെ പറഞ്ഞു മനസ്സിലാക്കണമെന്ന് അവർക്ക് ഇപ്പോഴും ഒരു പിടിയും ഇല്ല.

ടെൻഷനോടെയാണ് ഇരുവരും മുറികളിലേക്ക് കയറിയത്.

അവരെ പ്രതീക്ഷിച്ചെന്നോണം ശിവരുദ്രന്മാർ അവിടെ ഉണ്ടായിരുന്നു.

💞

തുടരും…….

Similar Posts

Leave a Reply