18/04/2026

പല്ലവി : ഭാഗം 11

രചന – ചിലങ്ക

വൈകുന്നേരം ആയപ്പോൾ നല്ല മഴയുടെ ലക്ഷണം കണ്ട് ചെറിയമ്മായി പറഞ്ഞു… മോളെ അമ്മു… അപ്പുറത് വീട്ടിൽ തുണി പുറത്തിട്ടിട്ടുണ്ട് ഒന്ന് പോയി അതേക്കു എട്ടേക്കണേ….. ഇട്ടേക്കാം അമ്മായി എന്ന് പറഞ്ഞു അവൾ അനന്ദൻമാമയുടെ വീട്ടിലേക് പോയി…. അവിടെ ചെന്നപ്പോഴാണ് മുകളിൽ ടെറസിൽ കൂടെ തുണി കിടക്കുന്നതു കണ്ടത്…. ആദ്യം പുറത്തെ തുണിയെല്ലാം എടുത്തു അകത്തേക്കു വെച്ചു മുകളിലെ തുണിയെടുക്കാൻ പോയി.. മുകളിലെ മുറിയിൽ എന്തോ ബുക്ക്‌ വായിച്ചോണ്ടിരിക്കുവാരുന്നു നിവി…. അവൾ അത് അറിയാതെയാണ് ചെന്നത്…. തുണിയൊക്കെ എടുത്തു തിരിഞ്ഞതും അവളെ തന്നെ നോക്കി കൈയും കെട്ടി നിക്കുന്ന നിവിയെ കണ്ടതും അവളൊന്നു പേടിച്ചു പുറകോട്ടു പോയി… ദൈവമേ ഈ പെണ്ണിന് പേടി വരുമ്പോളും ദേഷ്യം വരുമ്പോളും ചിരിക്കുമ്പോളുമൊക്കെ എന്നാ രസവാ കാണാൻ…. ഇപ്പൊ തന്നെ പേടികൊണ്ട് പെണ്ണിന്റെ മുഖം ചുവന്നു തുടുത്തിട്ടുണ്ട്…

പോയി ഒരു കടി കൊടുക്കാനാ തോന്നണേ……. ദൈവമേ കണ്ട്രോൾ തരണേ… അമ്മു : ഡോ താൻ എന്ത് ആലോചിച്ചു നിക്കുവാ… ഒന്ന് മാറിക്കെ.. ഇല്ലേൽ… ഇല്ലേൽ…. വെറുതെ തൊട്ട് അശുദ്ധിയാകണ്ട.. നിവി : ആണോ എന്നാൽ നീ അശുദ്ധി ആക്കിട്ടു..പോയാൽ മതി.. അവൻ അവളുടെ കൈ പിടിച്ചു ചേർത്ത് നിർത്തി… അവളെയും കൊണ്ട് നടന്നു…. ഡോ താൻ ഇതെവിടാ ഓടുന്നെ….. വിട് എന്നെ… ഡി മിണ്ടാതെ നിന്നോ.. നീ എത്ര ഒച്ച വെച്ചാലും ഇവിടെ ആരും വരില്ല.. എല്ലാരും തറവാട്ടിലാ… ഇവിടെ നീയും ഞാനും മാത്രമേ ഉള്ളൂ… അതോണ്ട് എന്റെ കൂടെ മാരിയാതക്ക്‌ നടന്നോ…. അവൻ അവളെയും കൊണ്ട് റൂമിൽ അവനോട് ചേർത്ത് നിർത്തി…. വിട് എന്നെ എനിക്ക് പോണം….. പോണോ?… കുറച്ച് നേരം കൂടി ഇങ്ങനെ നിക്ക്… നിന്റെ എണ്ണയുടെ ഈ മണം ഞാൻ ഒന്ന് ആസ്വദിച്ചോട്ടേ… അതും പറഞ്ഞു അവൻ ഒന്നുടെ അവളോട് ചേർന്ന് നിന്നു.. വിട് എന്നെ….. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

അവളുടെ സംസാരം അവനിൽ ചെറിയൊരു ദേഷ്യം ഉണ്ടാക്കി… ഡി നിനക്ക് എന്നെ ശെരിക്കും അറിയാഞ്ഞിട്ടാ…. ഞാൻ ഒന്ന് ഒതുങ്ങിയപ്പോൾ.. എനിക്ക് പോണം…. ആ നീ പൊക്കോ പക്ഷെ എനിക്ക് ഒരു കാര്യം പറയാനുണ്ട് അത് കേട്ടിട്ടു പോയാ മതി…. എനിക്ക് ഇങ്ങനെ ദേഷ്യപ്പെടാനും ശുണ്ടി പിടിക്കാനും കൊതി തീരുവോളം സ്നേഹിക്കാനും ഒരാളെ വേണം… താൻ ആണേൽ കൊഴപ്പമില്ല…. തന്റെ കലിപ്പും പേടിയും എല്ലാം എനിക്ക് ഇഷ്ടായി…. എന്നെ ഇഷ്ടാണെന്നു പറഞ്ഞിട്ടു നീ പൊക്കോ.. എനിക്ക് ഇഷ്ടാവല്ല… എന്നെ വിട്ടേ…. ആണോ…. എന്നാൽ നീ എന്നെ ഇഷ്ടപെട്ടിട്ടു പോയാൽ മതി….. എന്നും പറഞ്ഞ് അവൻ അവളുടെ നാരങ്ങ അല്ലി പോലുള്ള അധരങ്ങൾ സ്വന്തമാക്കി…. പെട്ടന്നുള്ള അവന്റ പ്രവർത്തിയിൽ അവൾക് തടയാൻ കഴിഞ്ഞില്ല… ചുണ്ടിൽ ചോരയുടെ രുചിയറിഞ്ഞിട്ടും അവൻ വിട്ടില്ല… പിന്നെ ശ്വാസം കിട്ടാതെ വന്നപ്പോൾ അവൾ അവനെ ശക്തിയിൽ പിടിച്ചു തള്ളി…

അവൻ അവളുടെ അടുത്തേക് ചെന്ന് പറഞ്ഞു…. ഇനി ഞാൻ വിളിക്കുമ്പോലെങ്ങാനം ഇങ്ങനെ ഒച്ചവെക്കാനോ എന്നെ ദേഷ്യം പിടിപ്പിക്കാനോ നോക്കിയാൽ ഇതുപോലെ അല്ലായിരിക്കും ഇനി കേട്ടോടി…. പിന്നെ നിന്നെ ആർക്കും വിട്ടുകൊടുക്കില്ല മോളെ.. ഞാൻ നിന്നെയും കൊണ്ടേ പോകു… ഈ നിരഞ്ജൻ ഒന്ന് തീരുമാനിച്ചാൽ തീരുമാനിച്ചതാ… എനിക്ക് തന്നെ ഇഷ്ടല്ലാ….എനിക്ക് വേണ്ട.. ഉം.. എന്ത് വേണേലും പറഞ്ഞോ…. തന്നെ എനിക്ക് വേണം… ഈ നിരഞ്ജന്റെ പല്ലവി ആയിട്ടു….. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി… അമ്മു ദേ കരഞ്ഞു ഇനി എല്ലാരേയും അറിയിക്കാനാണോ… അപ്പോഴേക്കും അജു വന്നു… അവൾ അവനെ ഒന്ന് നോക്കിട്ട് കരഞ്ഞോണ്ട് താഴേക്കു പോയി…. അവൾ പോണ കണ്ടോണ്ട് അജു നിവിയുടെ അടുത്തേക് ചെന്നു…

നിവി നിനക്ക് എന്തിന്റെ കേടാഡാ.. ആ പാവത്തിനെ ഇങ്ങനെ…. ഉം… പാവം അത് നിങ്ങൾക്കേ ഉള്ളൂ… എന്റെയടുത്തു അങ്ങനെയല്ല നല്ല വാശിക്കാരിയാ അതൊന്നു ഞാൻ തീർത്തതാ… വേറെ ഒന്നും ഞാൻ ചെയ്തില്ല… അവനൊരു നിഷ്കു ഭാവത്തിൽ പറഞ്ഞു…. നീ ഇങ്ങനെ ഓരോന്നും കാട്ടിക്കൊ. അവൾ ഒരുപോക്കു പോയാൽ പിന്നെ നിനക്ക് മാത്രമല്ല അവളെ നഷ്ടപ്പെടാൻ പോകുന്നത് ഞങ്ങള്ക് കൂടിയ ഓർത്തോ… ഡാ ഒന്നു പോയെ പേടിപ്പിക്കാതെ… അവൾ എന്നെ വിട്ടു എങ്ങും പോകില്ല ഞാൻ സമ്മദിക്കില്ലടാ… പോയാൽ പിന്നെ ഈ നിരഞ്ജൻ ഉണ്ടാകില്ലടാ……… തുടരും…….