രചന – ശംസിയ ഫൈസൽ
നന്ദു എണീറ്റ് ഡോറിന്റെ അടുത്ത് വന്ന് നിന്ന് ബെഡില്‍ കിടക്കുന്ന ദച്ചൂനെ തിരിഞ്ഞ് നോക്കി
രണ്ടും കല്പിച്ച് നന്ദു വാതില്‍ തുറന്നു
”എന്താ അമ്മാ..,,
നന്ദു വാതില്‍ കുറച്ച് മാത്രം തുറന്ന് തല പുറത്തേക്കിട്ടു
”’നീ ആദ്യം വാതില്‍ തുറന്ന് മാറി നിന്നെ നന്ദൂ,,
അമ്മ വാതിലില്‍ പിടിച്ച് തള്ളിയെങ്കിലും വാതില്‍ ഒരടി അനങ്ങിയില്ല
”അമ്മ കാര്യം പറഞ്ഞിട്ട് ഒന്ന് പോ അമ്മാ.,
എനിക്ക് ഉറക്കം വന്നിട്ട് വയ്യ.,,
നന്ദു ഒരു കോട്ട് വാ ഇട്ട് ഉറക്കം നടിച്ച് പറഞ്ഞു
”നിന്ന് കളിക്കാതെ വാതില്‍ തുറക്കടാ ചെര്‍ക്കാ.,,
അമ്മ അവനെ കൂര്‍പ്പിച്ച് നോക്കി
ചത്താലും വാതില്‍ തുറക്കാന്‍ സമ്മതിക്കൂലെന്ന രീതിയിലുള്ള നില്പായിരുന്നു നന്ദുവിന്റേത്
”ദേ അമ്മാ മന്ഷ്യന്റെ ഉറക്കം കളയാതെ ഒന്ന് പോകുന്നുണ്ടോ.,,
ഇന്നലെ വര്‍ക്ക് കഴിഞ്ഞിട്ട് ഉറങ്ങിയപ്പോ സമയം ഒത്തിരിയായതാ.,
എനിക്കൊന്ന് ഉറങ്ങണം പ്ലീസ്
നന്ദു അമ്മയെ നോക്കി കെഞ്ചി
”ദച്ചു നിന്റെ കൂടെയുണ്ടോ?.,
എന്നും നേരത്തെ എണീക്കുന്ന ദച്ചൂനെ ഇന്ന് കണ്ടില്ല.,
അവളെ മുറിയിലും കാണാന്‍ ഇല്ല.,,
അമ്മ മുറിയിലോട്ട് തലയിട്ട് നോക്കാന്‍ ശ്രമിച്ചു
”ദ..ദച്ചു എവിടെയെന്ന് എന്നോടാണോ ചോദിക്കുന്നത്.,
എന്റെ ഭാര്യയെ ഒന്ന് എന്റെ അടുത്തേക്ക് അടുപ്പിക്കാന്‍ പോലും സമ്മതിക്കാത്ത ക്രൂര അമ്മായിയമ്മയാണ് നിങ്ങള്‍.,,
നന്ദു ഇമോഷണല്‍ ആകാന്‍ നോക്കിയതും അമ്മ അവനെ തുറിച്ച് നോക്കി
”ചെര്‍ക്കാ മടല് വെട്ടി നിന്റെ ചന്തിക്ക് രണ്ടെണ്ണം തരും.,
അപ്പോ തീരും നിന്റെ ഈ ഇളക്കം.,
ആ കൊച്ച് ഇവിടെ തന്നെ ഉണ്ടാകും.,
നീയൊന്ന് മാറിക്കെ ഞാനൊന്ന് നോക്കട്ടെ.,,
അമ്മ വീണ്ടും നന്ദൂനെ തള്ളിമാറ്റാന്‍ നോക്കി
”അവളാ മുറ്റത്തെങ്ങാനും ഉണ്ടാകും.,
അമ്മ പുറത്തെവിടേലും നോക്ക്.,
ഭാര്യക്കും ഭര്‍ത്താവിനും രണ്ട് റൂമും തന്ന് ഇനി ഇടക്ക് പരിശോധനയും ഉണ്ടോ?.,,
നന്ദു ഉള്ളിലെ ആളല്‍ മറച്ച് വെച്ചായിരുന്നു അമ്മയോട് തര്‍ക്കിച്ച് കൊണ്ടിരുന്നത്
”എന്റെ മൂത്ത മോന്റെ കൈയ്യിലിരിപ്പതാണല്ലോ.,
അതോണ്ട് ഇടക്കൊരു പരിശോധന നല്ലതാ.,
അമ്മ പറഞ്ഞതിന് നന്ദു അമ്മയെ ചിറഞ്ഞൊന്ന് നോക്കി
”ഡാ മോനെ ഒരോന്ന് പറഞ്ഞ് തമാശിക്കാതെ നീയൊന്ന് ഇങ് വാ നന്ദു.,,
ആ കൊച്ചിനെ കാണാനില്ലെന്ന്.,
പുറത്തൊക്കെ ഞാന്‍ നോക്കിയതാ.,,
ഭര്‍ത്താവായ നിനക്ക് ഒരു ഉത്തരവാദിത്യവും ഇല്ലെ ആ കുഞ്ഞിന്റെ കാര്യത്തിന്.,,
അമ്മക്ക് പേടിയായി തുടങ്ങിയിരുന്നു
”എന്റെ അടുത്ത് കിടക്കാന്‍ സമ്മതിച്ചിരുന്നെങ്കില്‍ ഞാന്‍ ഉത്തരവാദിത്യത്തോടെയും കാര്യപ്രാപ്തിയോടെയും നോക്കിയിരുന്നു.,
ഇനിയിപ്പോ മരുമോളെ അമ്മായിഅമ്മ തന്നെ കണ്ട് പിടിച്ചോ.,,
നന്ദു ഇതും പറഞ്ഞ് വേഗം വാതില്‍ അടക്കാന്‍ നിന്നു
”കിഡ്നാപ്പ് ചെയ്ത് കൊണ്ട് വരാന്‍ എന്തായിരുന്ന് മിടുക്ക്.,
ഇപ്പോ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞിട്ട് നിനക്ക് ഒരു കുഴപ്പവും ഇല്ല അല്ലെ.,,
അമ്മ നന്ദു അടക്കാന്‍ നിന്ന മുറിയുടെ വാതിലില്‍ പിടിച്ച് ഒരൊറ്റ തള്ള് തള്ളി
നന്ദു വിചാരിക്കാത്ത സമയത്തുള്ള തള്ളലായതിനാല് നന്ദു ചുമരില്‍ ചെന്ന് മുട്ടി നിന്നു
അമ്മ അകത്ത് കയറി
”എന്റെ ഭഗവാനെ ഈശ്വോയെ കാത്തോളണെ.,,
പിടിക്കപ്പെട്ടും എന്ന് മനസ്സിലായ നന്ദു കണ്ണടച്ച് മനസ്സില്‍ പ്രാര്‍ത്ഥിച്ചു
അമ്മേടെ അനക്കമൊന്നും ഇല്ലാതെ വന്നതും നന്ദു കണ്ണ് തുറന്ന് നോക്കുമ്പോ ദച്ചൂനെ ബെഡില്‍ കാണാനില്ല.,,
നന്ദു ആദ്യമൊന്ന് ഷോക്കായി.
അമ്മയാണെങ്കില്‍ ബാത്ത് റൂമിലും ബാല്‍ക്കണിയിലും കബോഡിലും വരെ ദച്ചൂനെ നോക്കാണ്
”എന്തോന്നമ്മെയിത് അവളെന്താ പൂച്ചകുട്ടിയാണോ കബോഡിലൊക്കെ പതുങ്ങിയിരിക്കാന്‍,,
നന്ദു മുഖത്ത് ഗൗരവം വരുത്തി അമ്മയോട് പറയുന്നുണ്ടെങ്കിലും നന്ദൂന്റെ കണ്ണ് ദച്ചൂനെ തിരിഞ്ഞ് കൊണ്ടിരിക്കായിരുന്നു
”എന്റെ നന്ദൂ..,,
ദച്ചു ഇവിടെയൊന്നും ഇല്ലല്ലോ.,
ദൈവമേ ഈ കൊച്ചിത് എവിടെ പോയി.,,
അമ്മ നെഞ്ചില്‍ കൈ വെച്ചു
”അവള് പറമ്പില്‍ വല്ലോം പോയതാകും.,
അമ്മ കരഞ്ഞ് ആളെ കൂട്ടണ്ട.,
അല്ലെങ്കില്‍ ദച്ചു വല്ല അത്യാവിശ്യ കാര്യത്തിനും പുറത്ത് പോയതാകും.,
അമ്മ താഴേക്ക് ചെല്ല്.,,
നന്ദു അമ്മയെ പറഞ്ഞയച്ച് ഡോറടച്ച് ലോക്ക് ചെയ്തു
നന്ദു റൂമ് മുയുവന്‍ അരിച്ച് പൊറുക്കിയിട്ടും ദച്ചൂനെ കണ്ടില്ല
”ഈ കുരുട്ടിത് എവിടെ പോയി.,
ഇനി എന്റെ അടുത്ത് കിടക്കുന്നത് ഞാന്‍ വല്ല സ്വപ്നവും കണ്ടതാണോ ,,
നന്ദു താടിയില്‍ കൈ വെച്ച് ആലോചിച്ചു
”അയ്യോ ഇനിയാ കുരുപ്പ് ഒളിച്ചോടി പോയോ.,,
നന്ദൂന്റെ ആത്മഗതം കുറച്ച് ഉച്ചത്തിലായി
”ഒളിച്ചോടി പോയത് നിന്റെ കുഞ്ഞമ്മ.,,
ദച്ചൂന്റെ ശബ്ദം കേട്ട് നന്ദു അന്തംവിട്ടു
”ദൈവമെ ഇവള് ഇന്വിസിബിളായോ.,,
നന്ദു ദച്ചൂന്റെ ശബ്ദം കേള്‍ക്കുന്നതല്ലാതെ അവളെ കാണുന്നില്ലായിരുന്നു
”ഡാ പൊട്ടാ ഇങ്ങോട്ട് നോക്ക് മുകളിലോട്ട്.,,,,
ദച്ചു പറഞ്ഞത് കേട്ട് നന്ദു നോക്കുമ്പോള്‍ ദച്ചു അതാ മുകളിലെ റാക്കില്‍ കയറി ഇരിക്കുന്നു
”നീയിത് എപ്പോ അവിടേക്ക് വലിഞ്ഞ് കയറി കൂടി.,,
നന്ദു അന്തംവിട്ടവളെ നോക്കി
”താനും അമ്മയും സംസാരിക്കുന്നത് കേട്ട് ഉണര്‍ന്നതാ.,,
വേഗം ജനല്‍ കമ്പിയില്‍ ചവിട്ടി കയറി ഇവിടെ തന്റെ ബാഗിന്റെ പിറകിലൊളിച്ചു.,,
ദച്ചു റാക്കില്‍ വെച്ച നന്ദൂന്റെ ട്രാവല്‍ ബാഗ് കാണിച്ച് കൊടുത്ത് പറഞ്ഞു
”എന്നാ ഇങ് ഇറങ്ങി വാ.,
ഇന്ന് അവിടെ കൂടാണോ.,
അമ്മ നിന്നെ അന്വേഷിച്ച് നടക്കാ.,
മിസ്സിംങ് കേസ് പോലീസ് സ്റ്റേഷനില്‍ എത്തുന്നതിന് മുന്നെ ഇറങ്ങി വാ.,,
നന്ദു ദച്ചൂനെ നോക്കി പറഞ്ഞു
”കാലമാടാ.,,
എല്ലാം വരുത്തി വെച്ചിട്ട് വാചകം അടിക്കുന്നോ.,
എനിക്ക് കയറിയ പോലെ ഇറങ്ങാന്‍ പറ്റണ്ടെ.,,
ദച്ചു നന്ദൂനെ കൂര്‍പ്പിച്ച് നോക്കി
നന്ദു ബെഡില്‍ കയറി നിന്നു
”നീ ചാടിക്കോ ഞാന്‍ പിടിച്ചോളാം.,,
നന്ദു കൈ കാണിച്ചു
”ഉറപ്പായിട്ടും പിടിക്കില്ലെ.,
എന്റെ അച്ഛനും അമ്മക്കും ഞാന്‍ ആകെ ഒരു പെണ്‍കുട്ടി ഉള്ളതാ.,,
ദച്ചൂന് ചാടാനെന്തോ പേടിയായി
”എനിക്ക് പിന്നെ നാല് ഭാര്യമാര്‍ വേറെ ഉണ്ടല്ലോ.,
ഹോ കാമുകിയെ വീട്ടുകാരറിയാതെ വീട്ടില്‍ കയറ്റി പാര്‍പ്പിച്ച അവസ്ഥയാണല്ലോ ദൈവമെ എനിക്ക്.,
ഇങ്ങനെ അട്ടത്ത് കയറി ഇരിക്കാതെ ഒന്ന് വേഗം ചാടന്റെ ദച്ചൂ..,,
വീണാലും ബെഡല്ലെ ഒന്നും പറ്റില്ല.,,
നന്ദു പറയേണ്ട താമസം ദച്ചു ഒറ്റച്ചാട്ടം
നന്ദു അവളെ പിടിക്കാന്‍ നോക്കിയെങ്കിലും രണ്ട് പേരും മറിഞ്ഞ് ബെഡിലേക്ക് വീണു
നന്ദു തന്റെ മുകളില്‍ കിടക്കുന്ന ദച്ചൂനെ നോക്കി അവളേയും കൊണ്ട് ഒറ്റ മറിച്ചില്‍ മറിഞ്ഞു
ഇപ്പോ ദച്ചു താഴെയും നന്ദു മുകളിലും
നന്ദു ദച്ചൂന്റെ കണ്ണിലേക്ക് നോക്കി
മുഖത്ത് വീണ മുടി ഇഴകളെ ചെവിക്കരുകിലാക്കി
പതിയെ അവളെ മുഖത്തോട് മുഖ അടുപ്പിച്ചതും ദച്ചു തല ചെരിച്ച് അവന്റെ ചുമലില്‍ അമര്‍ത്തി കടിച്ചു
നന്ദു ഒരു അലര്‍ച്ചയോടെ അവളില്‍ നിന്ന് മാറി കിടന്നു
”മനുഷ്യനാകെ വട്ട് പിടിച്ച് നില്ക്കുമ്പോയാ അങ്ങേരെ ഒരു റൊമാന്‍സ്.,,
ദച്ചു പിറുപിറുത്ത് ബെഡില്‍ നിന്ന് എണീറ്റ് ഡോര്‍ തുറന്ന് പുറത്തേക്ക് പോയി
നന്ദു ആണെങ്കില്‍ വായിം തുറന്ന് അവള് പോകുന്നതും നോക്കി ബെഡില്‍ തന്നെ കിടന്നു
നന്ദു തല ചെരിച്ച് അവന്റെ തോളിലേക്ക് നോക്കി
ചുവന്ന് ചോര കല്ലിച്ച പല്ലിന്റെ പാട്
”ഈ പട്ടികുട്ടിക്ക് പോയ്സണ്‍ വല്ലോം ഉണ്ടോ ആവോ.,,
നന്ദു ആ തിണര്‍പ്പില്‍ കൈയ്യോടിച്ച് ആത്മഗതം പോലെ പറഞ്ഞു
ദച്ചു ആണെങ്കില്‍ അമ്മയോട് എന്ത് പറയും എന്നറിയാതെ പേടിച്ചാണ് താഴേക്ക് ചെന്നത്
നേരെ ചെന്ന് ചാടിയത് അപ്പന്റെ മുന്നിലേക്ക്
”എടിയേ..ദേ കാണാതായ നമ്മടെ ഒാരേയൊരു മരുമോള്.,,
സ്റ്റെയര്‍ ഇറങ്ങി വരുന്ന ദച്ചൂനെ കണ്ട് അപ്പന് പുറത്തേക്ക് നോക്കി വിളിച്ച് പറഞ്ഞതും അമ്മ പുറത്ത് നിന്ന് ഒാടി കിതച്ച് അകത്തേക്ക് വന്നു
”എവിടെയായിരുന്നു പൊന്ന് കൊച്ചെ നീ.,
ഇനി തിരഞ്ഞ് നടക്കാന്‍ ഒരു സ്ഥലവും ബാക്കിയില്ല.,,
അമ്മ കിതപ്പടക്കി പറയുന്നത് കേട്ട് അന്ന ഉമിനീരിറങ്ങി പേടിയോടെ ഒന്ന് ചിരിച്ച് അമ്മേടെ അടുത്ത് വന്ന് നിന്നു
തുടരും

by