17/04/2026

മോഹം പോലെ : ഭാഗം 04

രചന – അഹം

ആടിയുലയുന്ന പായകപ്പലു പോലെയാണി ജീവിതം … ഒരു തെറ്റിൽ നിന്ന് മറ്റൊരു തെറ്റിലേക്കാണ് ഒഴുകികൊണ്ടിരിക്കുന്നത് …….. എന്നെങ്കിലും ശെരികളിലേക്ക് വഴിതിരിച്ചു വിടാനാകുമോ എനിക്ക് ……????

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

കണ്ണൂർ ടൗണിൽ തന്നെ ഉള്ള ഒരു അൺ ഐഡഡ് കോളേജിലാണ് പഠിപ്പിക്കുന്നത്…….. വീട്ടിൽ നിന്നും അരമണിക്കൂർ ബസ് യാത്ര ഉണ്ട് ……… രണ്ടു വർഷമായി ഇവിടെ ……. സാലറി കൃത്യമായി തരുമെങ്കിലും മാടിനെ പോലെ പണിയെടുപ്പിക്കും…… പോരാതെ പഠിക്കാൻ പിറകോട്ടുള്ള അത്യാവശ്യം നല്ല സാമ്പത്തീകമുള്ള വീട്ടിലെ പിള്ളേരും…… മേച്ചു നടക്കാൻ പാടാണ്……. എന്നാലും ഇഷ്ടമാണ് പഠിപ്പിക്കാൻ…….. ആഗ്രഹിച്ചു നേടിയ പ്രൊഫഷൻ…… ബി എഡ് കൂടി ചെയ്യണമെന്നുണ്ട്…… ഇനി എല്ലാം കല്യാണം കഴിഞ്ഞിട്ട് മതിയെന്നാ അമ്മയുടെ തീരുമാനം……

എന്റെ കൂടെ പഠിച്ച മിക്കവരുടെയും കല്യാണം കഴിഞ്ഞു… അതാണ് അമ്മയുടെ മെയിൻ ടെൻഷൻ……. പലരെയുംപോലെ ജാതകം തന്നെ ആയിരുന്നു മെയിൻ വില്ലൻ…. ആകെ ആറ് നക്ഷത്രമേ ചേരു….. ചേരുന്ന ജാതകം അല്ലെങ്കിൽ ആ ദാമ്പത്യം വാഴില്ല വഴിപിരിഞ്ഞു ജീവിക്കേണ്ടിവരുന്നൊക്കെയാ പണിക്കര് പറയുന്നേ….. അച്ഛനും അമ്മയ്ക്കും ഭയങ്കര വിശ്വാസമാ ഇതിലൊക്കെ….. അതുകൊണ്ട് എത്ര ലേറ്റ് ആയാലും പൊരുത്തമുള്ള ആൾ മതിയെന്നാ തീരുമാനം……

പിജി കഴിഞ്ഞതുമുതൽ തുടങ്ങിയതാ ചായ കൊടുക്കൽ മത്സരം….. മിക്കതും ഫസ്റ്റ് റൗണ്ടിൽ തന്നെ പൊട്ടും …. ചില പ്രൊപോസൽ സെക്കന്റ്‌ സ്റ്റേജ് വരെയൊക്കെ എത്തിയിട്ടുണ്ട്… ഈ ശനിയും ചൊവ്വയും ബുധനുമൊക്കെ എന്റെ കാര്യത്തിൽ നെട്ടോട്ടമാ…..

ഇനി എല്ലാം ചേർന്ന ചെറുക്കൻ വന്നാലോ പ്രായം…. വിദ്യാഭ്യാസം…. ജോലി…. സാമ്പത്തികം….. ഒക്കെ വില്ലന്മാരാകും…… ഇതൊക്കെ ഒക്കെ ആയി തേർഡ് സ്റ്റേജിലേക്ക് എത്തിയാൽ നാട്ടിലെ കല്യാണം മുടക്കികൾ അങ്ങ് ഏറ്റെടുത്തോളും …… അതുകൊണ്ട് തന്നെ എന്നെ കുറിച്ചുള്ള വീട്ടുകാരുടെ കല്യാണ സ്വപ്നങ്ങളൊക്കെ അങ്ങ് നീണ്ടുനീണ്ടു പോകുവാ ……

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ഇന്നേക്ക് ഹരിയേട്ടനെ കണ്ടിട്ട് മൂന്ന് ദിവസമായി ….. ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തതുകൊണ്ട് കാളും ഇല്ല…….

സമാധാനം…… സന്തോഷം….. എന്നും ഇങ്ങനെ ആയാൽ മതിയായിരുന്നു….

വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ അച്ഛനുണ്ട് വീട്ടിൽ….. സാധാരണ സന്ധ്യക്ക്‌ വരുന്ന ആളാണല്ലോ ഇന്നെന്താവോ നേരത്തെ….. രാവിലെ അപ്പുവും ഞാനും കൂടി പടക്കളം ആക്കിയ വീടൊക്കെ ബംഗ്ലാവ് പോലെ മിന്നിത്തിളങ്ങുന്നു …..
ആരേലും വിരുന്നു വരുന്നുണ്ടോ ആവോ….

“”ഹാ നീ എത്തിയോ….. വേഗം കുളിച്ച് ഡ്രസ്സ്‌ മാറിക്കേ……പെണ്ണ് കാണാൻ ഒരുകൂട്ടര് വരുണ്ട്…. ഇപ്പൊ എത്തും അവര്….””

അത് പറഞ്ഞുകൊണ്ട് അമ്മ സോഫയുടെ കവറൊക്കെ മാറ്റിയിട്ടു മൊത്തത്തിലൊന്നു നോക്കി വിലയിരുത്തി ……

റൂമിൽ പോയി ഡ്രെസ്സും എടുത്ത് കുളിക്കാൻ കയറി…… കുളികഴിഞ്ഞ് ഒരുങ്ങാൻ കണ്ണാടിയിൽ നോക്കുമ്പോൾ എന്നോട് തന്നെ പുച്ഛം തോന്നി ……

ഇനി ഒരു കല്യാണം ഈ ജീവിതത്തിൽ ഞാൻ അർഹിക്കുന്നുണ്ടോ ….. ഹരിയേട്ടന്റെ കൈയിൽ നിന്നും ഒരു മോചനം ഉണ്ടാകുവോ………….
അറിയില്ല…..
ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ നടുവിലാണ് ഞാൻ……

ശെരിക്കും ഞാൻ അച്ഛനെയും അമ്മയെയും പറ്റിക്കുവല്ലേ….. അല്ല…… ഞാൻ അവരെ മാത്രമല്ല എന്നെത്തന്നെയും പറ്റിക്കുവാണ്…. സ്വപനങ്ങൾക്ക് പോലും വിലക്ക് ഏല്പിച്ചിരിക്കുന്നു …. ഞാൻ കണ്ട സ്വപ്നങ്ങളൊക്കെ എന്നേ ഒരുപിടി ചാരമായി……..

“” അമ്മൂ “”

അച്ഛന്റെ വിളിയാണ് ചിന്തയിൽ നിന്നുണർത്തിയത്…..

ചായ ഗ്ലാസ്സിലാക്കി ട്രേ യിൽ നിരത്തി വെച്ച് അമ്മയുടെ പുറകെ ഹാളിലേക്ക് നടന്നു…..

ചെറുക്കനും അച്ഛനും അമ്മയും സഹോദരിയുമുണ്ട്….. എല്ലാവർക്കും ചായ കൊടുത്ത് ഞാൻ സൈഡിലേക് മാറി നിന്നു……

ഇനി കണക്കെടുപ്പാണ്….. നിറം… ഉയരം…. വണ്ണം…. പ്രായം…. വിദ്യാഭ്യാസം….. ജോലി…. അങ്ങനെ അങ്ങനെ നീണ്ടു പോകും …….
ഈ കൂട്ടത്തിൽ സ്ത്രീധനം മാത്രം ഇല്ല…. ഈ നാട്ടിൽ സ്ത്രീ തന്നെ ആണ് ധനം….

ചോദ്യോത്തര വേളയ്ക്ക് ശേഷം പെണ്ണിനെ ഇഷ്ടമായെന്നും മറുപടി പെട്ടെന്ന് തന്നെ അറിയിക്കണമെന്നും പറഞ്ഞവർ പുറത്തേക്കും ഞാൻ നേരെ റൂമിലോട്ടും പോയി…….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

“”അമ്മൂ വൈകുന്നേരം വന്ന ആലോചന നല്ലതാണെന്നാ തോന്നുന്നേ…. ചെറുക്കൻ ഗൾഫിൽ ഫ്ലോർ മാനേജരാണ്… അവര് വരുന്നതിനുമുൻപ് ഞങ്ങൾ ജാതകം നോക്കിയിരുന്നു… നല്ല ചേർച്ചയുണ്ട്…… നാളെ ഒന്ന് പോയി അന്വേഷിക്കണം…. …. പയ്യന് അടുത്ത ആഴ്ച്ച തിരിച്ചു പോകേണ്ടതാ ….. നമുക്ക് ഇഷ്ടമായെങ്കിൽ പോകുന്നതിനുമുൻപ് നിശ്ചയം നടത്താമെന്നാ പറഞ്ഞേ…. നിനക്ക് എന്ത് തോന്നുന്നു…..ചെറുക്കനെ ഇഷ്ടമായോ മോളെ….”‘

കൈയിൽ എടുത്തു വെച്ച ചപ്പാത്തി വാ കാണാതെ നിലം പതിച്ചു…..

എല്ലാവർക്കും ഇഷ്ടമായി…. ഇനി എന്റെ ഉള്ളം അറിഞ്ഞാൽ മതി…..

വിവാഹമേ വേണ്ട എന്ന് അലമുറയിടുന്ന ഒരു ഹൃദയമുണ്ടെനിക്ക് …… മനസ്സിൽ പതിഞ്ഞൊരു ചിത്രമുണ്ട്……ആരാലും മാറ്റിവരക്കാൻ പറ്റാത്തൊരു ചിത്രം….. ശരീരത്തിന് വേറെ അവകാശി വന്നാലും മനസ്സെന്നും ഒരുവന് മാത്രം സ്വന്തം……

അറിയാം…… ഈ വിവാഹവും നടക്കില്ലെന്നു….. നടത്തില്ലെന്നു….. അത് എന്നിൽ ഒരു ചലനവും സൃഷ്ടിക്കുന്നില്ല….. വേദന അച്ഛനെയും അമ്മയെയും ഓർക്കുമ്പോൾ മാത്രം………..

“” നാളെ അച്ഛൻ അന്വേഷിച്ചു വന്നതിനു ശേഷം ഞാൻ മറുപടി പറയാം അച്ഛാ…. “‘

വേഗം എഴുന്നേറ്റ് കൈ കഴുകി റൂമിലേക്ക് വന്നു….. അവിടെ ഇരുന്നാൽ അതിനെ കുറിച്ച് ചർച്ചകൾ ഉയരും….. പ്രതീക്ഷകൾ കൊടുക്കാൻ വയ്യ……. തുറന്നു പറയാനാവാത്ത സത്യങ്ങൾ നെഞ്ചിൽ ഞെരിപ്പോട് തീർക്കുന്നുണ്ട്…… കണ്ണുകളച്ചു കിടന്നു……. ഉറക്കം തഴുകുന്നതും കാത്ത്….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ജാലകവാതിലിൽ ശക്തിയായി മുട്ടുന്ന ശബ്ദമാണ് ഉറക്കത്തിൽ നിന്നുണർത്തിയത്…..
വീണ്ടും വീണ്ടും മുട്ടുകേട്ടു…..

കൈ എത്തിച്ച് ലൈറ്റ് ഇട്ട് എഴുനേറ്റിരുന്നു….
കള്ളനാണോ…..?? ഹേയ് കള്ളൻ ഇങ്ങനെ ഒച്ച ഉണ്ടാക്കിൽ എഴുനേൽപ്പിച്ചിട്ട് കക്കുവോ…..

നിരങ്ങി നിരങ്ങി ബെഡിനടുത്തുള്ള ജാലകത്തിനരികിലേക്ക് പോയി…..

“” ആരാ “‘???

“”നിന്റച്ഛൻ സുകു…… എന്നെക്കൊണ്ട് ഈ നേരത്ത് വേറൊന്നും പറയിപ്പിക്കരുത്…..ഈ ഡോർ ഒന്ന് തുറക്കെടി…..”” ആ അലറലിൽ തന്നെ ആളെ പിടി കിട്ടി…….

കരിമോൻ…..

ഡോർ തുറന്ന് ഒന്നേ നോക്കിയുള്ളു…. തൃക്കണ്ണ് തുറന്നു നിൽകുവാ സാക്ഷാൽ ഹരി കൃഷ്ണൻ……

“‘ നിന്റെ ഫോൺ എവിടെ??

“”അത് കേടായി പോയി “”പറയുമ്പോൾ അല്പം പതറിപ്പോയി

“” ഹ്മ്മ്……
അടുക്കള വാതിൽ തുറക്ക്…. ഞാൻ അവിടെ ഉണ്ടാകും….. വേഗം…. തുറന്നിലേൽ… അറിയാലോ എന്നെ… ഫ്രോന്റിൽ വന്ന് ഞാൻ കാളിങ് ബെൽ അടിക്കും….. ബാക്കി നിന്റെ അച്ഛൻ നോക്കിക്കൊള്ളും…..”‘ അതും പറഞ്ഞ് ആളോരോറ്റ പോക്ക്…..

ഈ പാതിരാത്രി അയാളെവിടുന്ന് പൊട്ടിമുളച്ചു….. ഇങ്ങനെ ഒരു വരവ് പ്രതീക്ഷിച്ചിരുന്നില്ല….. ആ കേസിനു മുൻപ് ഒരു നോക്ക് കൊണ്ടുപോലും ശല്യമാവാതിരുന്ന ആൾ ഇപ്പോൾ എന്നിൽ വാക്ക് കൊണ്ടും നോക്കുകൊണ്ടും അധികാരം ചെലുത്തുന്നു…..

ഈ കഴിഞ്ഞ രണ്ടു ദിവസങ്ങൾ സമാധാനത്തോടെയാണ് കഴിഞ്ഞത് ….. അപ്പോഴേക്കും വീണ്ടും ആ കുഴിയിലേക്ക് തന്നെ എന്നെ തള്ളിയിട്ടല്ലോ എന്റെ മുത്തപ്പാ…..

മൊബൈൽ ഫ്ലാഷ് ഓൺ ചെയ്ത് ശബ്ദമുണ്ടാക്കാതെ ഞാൻ പമ്മി പമ്മി അടുക്കള ഭാഗത്തേക്ക് ചെന്നു…. വർക്ക്‌ ഏരിയയുടെ ലോക്ക് തുറന്നതും കാറ്റുപോലെ ഒന്ന് അകത്തേക്ക് വന്ന് എന്നെ ചുമരിനോട് ചേർത്ത് വെച്ച് ചുണ്ടിൽ അമർത്തി ചുംബിച്ചതും ഒരുമിച്ചാണ് ….. കുതറി മാറാൻ ശ്രമിച്ചപ്പോൾ കൂടുതൽ ശക്തിയിൽ ചേർത്തുപിടിച്ചു…. കൈകൾ കൊണ്ട് പുറത്ത് അമർത്തി തല്ലിയും പിച്ചിയും മാറ്റാൻ ശ്രമിക്കുമ്പോഴൊക്കെ കൂടുതൽ കൂടുതൽ ആഴത്തിലേക്ക് പോയികൊണ്ടിരുന്നു ….. എന്നാൽ ആവും വിധം ചെറുത്തു നിന്നെങ്കിലും ചുണ്ടിൽ നിന്നും നാവിലേക്ക് കടന്ന ചുംബനത്തെ തടയനാവാതെ തളർന്നു നിന്നു ……….അവസാനം ശ്വാസമെടുക്കാനാവാതെ പിടഞ്ഞപ്പോൾ മാത്രം ദീർഘ ചുംബനത്തിൽ മോചനം ലഭിച്ചു……….

“” ഇത് നിനക്കുള്ള ശിക്ഷയാണ്…. ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തതിന്…. നീ എന്താടി കരുതിയെ എന്നെ നൈസ് ആയി അങ്ങ് ഒഴിവാക്കാമെന്നോ….. ഞാൻ ഇല്ലാത്ത തക്കം നോക്കി കല്യാണം ഉറപ്പിക്കാമെന്ന് വിചാരിച്ചോ….. ഇപ്പൊ കണ്ട് തുടങ്ങിയ കല്യാണ സ്വപ്നം മോളങ്ങ് മടക്കിവെചോ…. ചേട്ടൻ അത് നല്ലോണം ബൂസ്റ്റിട്ട് കലക്കിയിട്ടുണ്ട്….ഇനി നിന്റെ ജീവിതത്തിൽ നിന്നും ഒരു മടങ്ങിപോക്ക് ഞാൻ ആഗ്രഹിക്കുമ്പോൾ മാത്രമേ ഉണ്ടാകൂ…… അതുവരെ നീ എന്റേതാണ് …… എന്റേത് മാത്രം……. അതുകൊണ്ട് പൊന്നുമോള് ഇനി ഇതുപോലുള്ള വിഡ്ഢിത്തരങ്ങളൊന്നും ചെയ്യരുത് …… ഇപ്പൊ തന്നെ ചേട്ടൻ എത്ര ദൂരം ഡ്രൈവ് ചെയ്താ വന്നേ എന്നറിയോ….. കൂടെ ഉള്ളവന്മാരെ ഒഴിവാക്കാൻ എന്തോരം പാടുപെട്ടു….. ഇനി ഇതുപോലെ ഉണ്ടായാൽ എല്ലാം എല്ലാവരും അറിയും…… എനിക്കൊന്നും നഷ്ടപെടാനില്ല….. എല്ലാം നിനക്ക് മാത്രം…… അതുകൊണ്ട് എന്റെ അമ്മിക്കുട്ടി ഇനി ഇതുപോലെ ഫോണൊന്നും സ്വിച്ച് ഓഫ്‌ ചെയ്ത് വെക്കരുത് ……….. ഇരു കവിളിലും കൈ ചേർത്ത് വെച്ച് കണ്ണിൽ നോക്കി ഹരിയേട്ടൻ പറഞ്ഞു….

ഇനി ബാക്കി ശിക്ഷ നിന്റെ റൂമിൽ ചെന്നിട്ട്….. ഇങ്ങോട്ട് വാ……”‘

ഗ്രിൽസ് ലോക്ക് ചെയ്ത് എന്നെയും വലിച്ചുകൊണ്ട് റൂമിൽ കയറി വാതിലടച്ചു….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ഒരൊറ്റ തള്ളലിൽ ഞാൻ ബെഡിലേക്ക് മലർന്നു വീണു….. തൊട്ടുപുറകെ എന്റെ മേലെ കിടന്നു ഇരുകൈകളും കുത്തി ഉയർന്നു എന്നെത്തന്നെ നോക്കി നിന്നു ഹരിയേട്ടൻ …..

കണ്ണുകൾ ഇറുക്കി അടച്ചുകൊണ്ട് എന്റെ ശ്വാസഗതി നിയന്ത്രിക്കാൻ ശ്രമിച്ചു…. ഭയം അതിന്റെ ഉച്ചസ്ഥായിൽ എത്തിയിരിക്കുന്നു…. കൈകാലുകൾ വിറയ്ക്കുകയും വിയർപ്പു പൊടിയുകയും ചെയ്തു…….

“” ഡി നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ ഞാൻ തൊടുമ്പോൾ കുതറരുതെന്ന്….. എന്നിട്ടും നീ നേരത്തെ എന്താ ചെയ്തേ…. ഇനി ഒരിക്കൽക്കൂടി ഞാൻ ക്ഷമിചെന്ന് വരില്ല….. എനിക്ക് ആ പൂച്ചക്കുട്ടിയെ ആണിഷ്ടം…. കേട്ടോടി അമ്മിക്കുട്ടി….””

അറിയാതെ തന്നെ തലയാട്ടി പോയി….

അവന്റെ ചുണ്ടിൽ ചെറു ചിരി വിടർന്നതവൾ കണ്ടില്ല….

“” അമ്മൂസേ കണ്ണ് തുറന്നെ…..””
ഇരു കണ്ണിലും ഉമ്മ വെച്ചുകൊണ്ടവൻ പറഞ്ഞു…

ഞെട്ടിപ്പിടഞ്ഞു കണ്ണുകൾ തുറക്കുമ്പോൾ അവന്റെ മുഖം എന്റെ മുഖത്തിന്‌ തൊട്ട് മുകളിലായിരുന്നു…..

“”രണ്ടു ദിവസംകൊണ്ട് നീ വീണ്ടും തടിച്ചല്ലോ പെണ്ണെ…… എന്തുവാടി നീ കഴിക്കുന്നേ…… അങ്ങ് ആപ്പിൾ പോലെ അല്ലെ കവിളൊക്കെ തുടുത്തിരിക്കുന്നെ…… കടിച്ചു തിന്നാൻ തോന്നുന്നു…… ഞാൻ ഇതങ്ങു എടുക്കുവാണേ എന്നും പറഞ്ഞ് ഒരൊറ്റകടിതന്നു കവിളിൽ……

ഓഹ് സ്വർഗം കണ്ടുപോയി…… വേദനിച്ചിട്ട് വയ്യ…..

അവൻ പയ്യെ എന്നിലേക്ക് ചേർന്ന് കിടന്ന് കൊണ്ട് കഴുത്തിടുക്കിലേക്ക് മുഖം പൂഴ്ത്തി കിടന്നു…… ഒന്നെതിർക്കുവാൻ പോലും പറ്റാതെ ഞാനും……

അവിടെ ചുണ്ടുകളാൽ ചുംബനകളുടെ പെരുമഴ തീർത്തു……

ചുണ്ടുകൾ കഴുത്തിടുക്കിലൂടെ മുകളിലേക്ക് സഞ്ചാരപാത തീർത്തു…….

തള്ളാനും കൊള്ളാനും വയ്യാത്തൊരവസ്ഥയിലേക്ക് ഞാനും നീങ്ങിക്കൊണ്ടിരുന്നു…. ഞാനും ആസ്വദിച്ചു പോകുന്നുണ്ടോ ഈ നിമിഷങ്ങൾ….. അറിയില്ല…..

ഓർമ്മകൾ മനസ്സിൽ കുമിഞ്ഞുകൂടി…..
കണ്ണുനീർ കണ്ണുകളിൽ മറ തീർത്തു….. ഇതുപോലൊരു രാത്രി മനസ്സിലേക്ക് കടന്നു വന്നു…..

നിന്നെ ഞാൻ എടുത്തോട്ടെ പെണ്ണെ….. ചെവിയരികിൽ വന്ന് കമ്മൽ നുണഞ്ഞുകൊണ്ട് ചോദിച്ചു……

“” ങേ “‘ ഞെട്ടിത്തരിച്ചു പോയി……

“” പറ എടുക്കട്ടേ ഞാൻ…… “‘ കഴുത്തിടുക്കിലേക്ക് മുഖം പൂഴ്ത്തികൊണ്ട് ചോദിച്ചു…..

“‘ വേ… വേണ്ട “”

“”വേണ്ടേ?? …..

അപ്പൊ നിനക്കെന്നിൽ നിന്ന് രക്ഷപ്പെടണ്ടേ …?? രക്ഷപെടണമെങ്കിൽ ഞാൻ പറയുന്നതെന്തും നീ ചെയ്യണം …… എഗ്രിമെന്റ് ഓർമ്മയുണ്ടോ അതോ ഞാൻ ഓർമിപ്പിക്കണോ “” മാറിൽ മുഖമുറസിക്കൊണ്ട് പറഞ്ഞു….

പിടഞ്ഞു പോയി…….

“”അത്…. പിന്നെ….. അത്….. എനിക്ക്…. അങ്ങനൊന്നും…. അല്ല… അതല്ല….. പേടി…. “” ബാക്കി പറയാനാവാതെ വിറവലോടെ ഹരിയേട്ടന്റെ മുഖത്തേക്ക് നോക്കി….

ഒരു കുസൃതി ചിരി ആ മുഖത്ത് വിരിഞ്ഞു…. കുറച്ചു നേരം എന്നെ തന്നെ നോക്കി നിന്നു….

“”നീ വിർജിൻ ആണോ “”?

ഒന്നും മിണ്ടാനാവാതെ കണ്ണുകളടച്ചു ……

“”ഹാ…. പറ നീ വിർജിൻ ആണോ……?””

“”അല്ല “” കണ്ണുകൾ തുറക്കാതെ തന്നെ പറഞ്ഞു

“”അതെയോ അപ്പൊ പിന്നെ നൊ ടെൻഷൻ….. ചേട്ടൻ പതുക്കെ പതുക്കെ മോളുടെ പേടിയൊക്കെ മാറ്റിത്തരാട്ടോ…. കണ്ണുകളിൽ ഉമ്മവെച്ചുകൊണ്ടാണ് പറയുന്നത്

മെല്ലെ മുഖം ഉയർത്തി നോക്കി പതുക്കെ ചുണ്ടുകളിലേക്ക് ചേക്കേറി….. പതുക്കെ തലോടികൊണ്ട് നുകർന്നിരുന്നവ നിമിഷങ്ങൾ കഴിയും തോറും മുറുകികൊണ്ടിരുന്നു….. ഇനി തടഞ്ഞാലും അവൻ പിന്മാറില്ലെന്നു മനസ്സിലായി….. തൊട്ട് തലോടലുകളിൽ മനസ്സ് ചാഞ്ചടാൻ തുടങ്ങിരിക്കുന്നു….. ഞാനും ആഗ്രഹിക്കുന്നുണ്ടോ ഇതൊക്കെ….

“” ഹരിയേട്ടാ “”

ചുംബിക്കുന്നതിനിടയിൽ അവന്റെ മുഖം പിടിച്ചുയർത്തികൊണ്ട് വിളിച്ചു….

“”എന്താ “”

ചുംബനം മുറിഞ്ഞ അരിശം മുഖത്ത് തെളിഞ്ഞുകിടപ്പുണ്ട്…

“” അത് പ്രൊട്ടക്ഷൻ വേണം “”

“”എന്ത് “”??
കാര്യം മനസിലാവാതെ നെറ്റിചുളിച്ചു നോക്കുന്നുണ്ട് കാമദേവൻ…..

“” അത് ഗർഭിണിയാവാതിരിക്കാൻ “‘

ഞാൻ അത് പറഞ്ഞതും ഹരിയേട്ടൻ എന്നിൽ നിന്ന് അടർന്നു മാറി ഒന്ന് രൂക്ഷമായി നോക്കി ….. പിന്നെ കണ്ണുകൾ അടച്ചുകൊണ്ട് ശ്വാസം വലിച്ചു വിട്ടു…..

“” മോളെ അമൃതേ…… ഞാൻ നിനക്കിട്ട് പണിയുന്നുണ്ടേൽ നീ ഗർഭിണി ആകുവേം ചെയ്യും എന്റെ കൊച്ചിനെ പ്രസവിക്കുവേം ചെയ്യും….. ഞാൻ ഇന്ന് എന്തായാലും പരിധിവിട്ട് ഒന്നും ചെയ്യില്ല…. കുറച്ചു കാര്യങ്ങൾ കലങ്ങി തെളിയാനുണ്ട്…. അത് കഴിഞ്ഞേ നിന്നെ ഞാൻ സ്വന്തമാക്കൂ…. അത് വരെ ചേട്ടൻ ഇങ്ങനെ ഇടയ്ക്ക് തൊട്ട് തലോടി ആശ തീർക്കും….. കേട്ടോടി അമ്മിക്കുട്ടി “”

ഒന്നും മനസിലാവാതെ ഹരിയേട്ടനെ തുറിച്ചുനോക്കുന്നത് കണ്ട് ഇരുകണ്ണുകളും ചിമ്മി കാണിച്ചു…. എന്നെ ചേർത്തുപിടിച്ച് കിടന്നു….. കുറച്ചു നിമിഷങ്ങൾ മൗനമായി കടന്നുപോയി…. ഈ ചേർത്തുപിടിക്കൽ ഞാനും ആഗ്രഹിച്ചു പോകുന്നു….

കൈവിട്ടു പോകുന്ന മനസ്സിനെ കടിഞ്ഞാണിട്ട് പിടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു… ഗീതുവിന്റെ മുഖമാണ് മനസ്സ് നിറയെ

“” ഹരിയേട്ടൻ എന്തിനാ ഗീതു വിനെ വഞ്ചിക്കുന്നെ…. നിങ്ങളെ വിശ്വസിച്ച്…. സ്വപ്നം കണ്ട് നടക്കുന്ന കുട്ടി അല്ലെ….. നിങ്ങൾടെ പെണ്ണല്ലേ അവൾ…. ഇഷ്ടപെട്ട ആളെ നഷ്ടപെടുമ്പോൾ ഉണ്ടാകുന്ന വേദന എന്നോളം അറിഞ്ഞവരുണ്ടാവില്ല “”

ഹരിയേട്ടന്റെ കൈകൾ ഒന്നൂടെ ശരീരത്തിൽ മുറുകി…..

“” ഞാൻ എന്റെ പെണ്ണിനെ വഞ്ചിച്ചിട്ടില്ല…. ഇനി ഒരിക്കലും വഞ്ചിക്കുകയുമില്ല….. എന്നും ഈ ഇടനെഞ്ചിൽ അവൾ മാത്രേ ഉണ്ടാകൂ…..
അവൾക്കായ് ജനിച്ചവനാണ് ഞാൻ….. “‘

നെഞ്ചോട് ചേർത്തുപിടിച്ച് തലയിൽ താടി മുട്ടിച്ചുകൊണ്ട് ഹരിയേട്ടൻ പറയുമ്പോൾ ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ ഉയർന്നു വന്നെങ്കിലും ഉത്തരം കിട്ടില്ലെന്ന്‌ അറിയുന്നതുകൊണ്ടതന്നെ ഒന്നും പറയാതെ ആ നെഞ്ചിൻ ചൂടുപറ്റി കണ്ണുകളടച്ചു കിടന്നു…..

തുടരും….