16/04/2026

വിവാഹമോചനം : ഭാഗം 31 & 32

രചന – സുധീ മുട്ടം

ക്ഷേതത്തിൽ നിന്നും മടങ്ങിയെത്തുമ്പോൾ അവരെയും പ്രതീക്ഷിച്ചതു പോലെ ബാലൻ കാത്തിരിപ്പുണ്ടായിരുന്നു..തൊട്ടുരുമ്മി ഇണക്കുരുവികളായി നടന്നു വരുന്ന ആരവിനേയും നന്ദിനിയേയും കുറച്ചു സമയം നോക്കി ഇരുന്നു പോയി… രണ്ടു പേരും തമ്മിൽ കാഴ്ചയിൽ നല്ല പൊരുത്തമാണ് ..നന്ദിനിക്കുട്ടിക്ക് ആരവ് നന്നായി ചേരുന്നുണ്ട്… മകൾ അവനൊപ്പം സന്തോഷവതിയാണ്..എന്തെക്കയോ സംസാരിച്ചു ആരവിനൊപ്പം ചിരിച്ചാണ് വരവ്.. ബാലന്റെ കണ്ണുകളൊന്നു നനഞ്ഞു..കുറെ മാസങ്ങൾക്ക് മുമ്പ് മകൾ വീട്ടിലേക്ക് കയറി വന്നത് സഹിക്കാൻ കഴിയാത്ത നൊമ്പരത്തോടെ ആയിരുന്നു.. മുഖമാകെ കരുവാളിച്ചു ഓജസ്സും തേജസ്സും നഷ്ടമായി വാടിക്കൊഴിഞ്ഞ ഒരുവളായി…ഇന്നവൾ ഊർജ്ജസ്വലയാണ്..വർണ്ണച്ചിറക് വിരിച്ച് പാറിപ്പറന്നു നടക്കുന്ന പൂമ്പാറ്റയാണ്.. “അച്ഛാ… അച്ഛനെ കണ്ടു സന്തോഷത്തോടെ അയാൾക്ക് അരികിലേക്ക് വന്നു..അപ്പോഴും കോർത്തു പിടിച്ചിരുന്ന ആരവിന്റെ വിരലുകൾ വേർപ്പെടുത്തിയിരുന്നില്ല..

” മക്കൾ എവിടെ പോയതാ.. “ഞങ്ങളൊന്ന് നടക്കാനിറങ്ങിയതാ…അല്ലേ ആരവ്… മറുപടി അച്ഛനോട് ആയിരുന്നു എങ്കിലും ആരവിന്റെ സമ്മതത്തിനായി പ്രണയത്തോടെ അവന്റെ മുഖത്ത് മിഴികളർപ്പിച്ചു.. ” കുറച്ചു ദിവസം ഹോസ്പിറ്റലിൽ ആയിരുന്നില്ലേ ..അതാ പുറത്തേക്ക് ഇറങ്ങിയത്.. “അതേതായാലും നന്നായി മോനേ… ആരവൊന്നു പുഞ്ചിരിച്ചു.. നിറ ശോഭയോടെ…നന്ദിനിക്കുട്ടിയതും നോക്കി നിന്നു… വല്യ ഇഷ്ടമാണവൾക്ക് അവന്റെയാ പുഞ്ചിരി.. ” ആന്റിക്ക് എങ്ങനെയുണ്ട് അച്ഛാ… “അഡ്മിറ്റ് ചെയ്തു… പിന്നെ എനിക്ക് ആരവിന്റെയൊരു സഹായം ആവശ്യമാണ്… അയാൾ അവനെ നോക്കി പറഞ്ഞു.. ” പറയൂ..അച്ഛാ… വിളിയിലെ ആദരവും സ്നേഹവും വിനയവും ബാലന്റെ മനസ്സിനെ തണുപ്പിച്ചു.. “തുളസിയുടെ ട്രീറ്റ്മെന്റിനു ആരവിന്റെ സാന്നിധ്യം ആവശ്യമാണെന്ന് ഡോക്ടർ പറഞ്ഞു.. ബുദ്ധിമുട്ട് ആകില്ലെങ്കിൽ കുറച്ചു ദിവസം ഇവിടെ നിൽക്കാമോ…ഡോക്ടർ വിളിക്കുമ്പോൾ ഹോസ്പിറ്റൽ പോയാൽ മതി.. മോളേ ഇവിടെ നിന്ന് സ്കൂളിൽ വിടാം… ആരവിന്റെ മറുപടിക്കായി ഒരുനിമിഷം കാത്തു..നന്ദിനിക്കുട്ടി മിഴികൾ അവനിൽ പതിപ്പിച്ചു..ബാലനെക്കാൾ തിടുക്കം അവൾക്കാണു അവന്റെ മറുപടി അറിയാൻ.. അകന്നു നിൽക്കാൻ മനസ്സ് അനുവദിക്കുന്നില്ല..

ആരവിന്റെ സാമീപ്യം അവൾ അത്രയേറെ ആഗ്രഹിക്കുന്നുണ്ട്… ” നിൽക്കാം…എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല… നന്ദിനിക്കുട്ടിക്ക് ഒന്നു തുള്ളി ചാടണമെന്നുണ്ട്…അവനെ കെട്ടിപ്പിടിച്ചു ചുംബിക്കണമെന്നുണ്ട്..അച്ഛൻ അരികിൽ ഉളളതിനാൽ സ്വയം ഒതുങ്ങി.. ആരവിന്റെ മറുപടി ബാലനെ ഒരുപാട് സന്തോഷിപ്പിച്ചു.. അയാൾ കരുതിയ പോലെ ആയിരുന്നില്ല.. തെല്ലൊരു മടിയും കാണിച്ചില്ല അവൻ… “മക്കൾ ചെന്നു ചായ കുടിക്ക്… ബാലൻ അനുവാദം നൽകിയതോടെ അവർ അകത്തേക്കു പോയി.. ” താങ്ക്സ് ആരവ്… മുറിയിൽ കയറിയ ഉടനെ അവനെ ആഞ്ഞു പുൽകി സന്തോഷത്തോടെ ചുണ്ടുകൾ കവിളിൽ അമർത്തി.. “എനിക്ക് കുറച്ചു ദിവസം കൂടി ഇങ്ങനെ അടുത്തു കാണാനും ഒരുമിച്ച് കഴിയാനും സാധിക്കുമല്ലോ… ഹൃദയം തുറന്നൊരു പുഞ്ചിരി ആയിരുന്നു മറുപടി… 💜💜💜💜💜💜💜💜💜💜💜💜💜💜💜

രാത്രിയിൽ ആരതി മോൾ ഉമക്കും ബാലനുമൊപ്പമാണു കിടന്നത്..മുത്തശ്ശിയിൽ  നിന്നും കഥകൾ കേട്ടവൾ ഉറങ്ങിപ്പോയി… ” മോളുറങ്ങിയോ അമ്മേ… ആരതിക്കുട്ടിയെ എടുക്കാനായി നന്ദിനിക്കുട്ടി അമ്മയുടെ മുറിയിലെത്തി.. “കഥ കേട്ടു അവളുറങ്ങി പോയി..ഇനി ഇന്നിവിടെ കിടക്കട്ടെ… ” ശരി അമ്മേ.. മോൾ അടുത്ത് വേണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു.. എങ്കിലും അമ്മ അങ്ങനെ പറഞ്ഞതിനാൽ തിരികെ മുറിയിലേക്ക് മടങ്ങിപ്പോയി… “മോളെവിടെ… ” അമ്മക്കൊപ്പം കഥ കേട്ടു ഉറങ്ങിപ്പോയി…ഞാൻ എടുത്തു വരാൻ ഒരുങ്ങിയതാ..അമ്മ പറഞ്ഞു ഇന്നവിടെ കിടക്കട്ടെന്ന്… അതുകേട്ടതും ആരവിന്റെ കണ്ണുകൾ നിറഞ്ഞു… മോള് സന്തോഷിക്കട്ടെ…ഇതുവരെ ഇല്ലാതിരുന്ന മുത്തശ്ശന്റേയും മുത്തശ്ശിയുടേയും സ്നേഹവും വാത്സല്യവും ആവോളം ആസ്വദിക്കട്ടെ… “എന്തുപറ്റി ആരവ്… അവന്റെ കണ്ണുകൾ നിറഞ്ഞതു കണ്ടു അവൾ ചോദിച്ചു… ” മോളേ എടുത്തോണ്ട് വരട്ടെ… അവനത് ഇഷ്ടമായില്ലെന്ന് മനസ്സിൽ സംശയിച്ചു.. “എന്തിനേ… അവൾ അവിടെ കിടക്കട്ടെ നന്ദിനിക്കുട്ടി.. അവൾ അവരുടെ സ്നേഹം അനുഭവിച്ചു അറിയട്ടെ…ആരും ഇല്ലെന്നുളള സങ്കടം കുഞ്ഞിനു മാറിക്കിട്ടട്ടെ.. സ്വരമിടറി കണ്ണുകളിൽ നിന്നും രണ്ടു തുള്ളി മിഴിനീരിറ്റു വീണു.

” ആരവ്…ഈ മനസ്സ്…എനിക്ക് ഒരുപാട് ഇഷ്ടമാ..ലവ്വ് യൂ ആരവ്… സന്തോഷത്തോടെ അവനെ ആലിംഗനം ചെയ്തു കണ്ണുനീർ ചുണ്ടുകളാൽ ഒപ്പിയെടുത്തു.. നിമിഷങ്ങൾ പതിയെ കൊഴിഞ്ഞു വീണു.. എന്തോ ഓർത്തതു പോലെ നന്ദിനിക്കുട്ടി അവനിൽ നിന്നും തെന്നിമാറി… “ഞാനിപ്പോൾ വരാം ആരവ്… നന്ദിനിക്കുട്ടി വേഗം കിച്ചണിലേക്ക് പോയി..തിരികെ വരുമ്പോൾ ഗ്ലാസിൽ ചൂടു പാൽ കരുതിയിരുന്നു… ” ഇതെന്തിനാടോ… മുറിയിലേക്ക് കയറി വന്നവളെ നോക്കി കണ്ണുമിഴിച്ചു.. “അതേ ആഘോഷവും ആർഭാടവും ഇല്ലെങ്കിലും ഇന്നെന്റെ കഴുത്തിൽ ആരവ് ചരട് കെട്ടിയതല്ലേ…അതിന്റെ ഒരു സന്തോഷത്തിനാ.. ” ദുരുദ്ദേശ്യം വല്ലതും ആണോ.. ചെറിയ ചിരിയോടെ ചോദിച്ചതും അവളൊരു കളളച്ചിരി ചിരിച്ചു… ആരവ് മടിക്കാത അതുവാങ്ങി പകുതി കുടിച്ചിട്ട് നന്ദിനിക്കുട്ടിക്ക് നൽകി..ഗ്ലാസ് കാലിയാക്കിയ ശേഷം അവളത് മാറ്റിവെച്ചു.. “ഇന്നു നമുക്ക് ഉറങ്ങണ്ടാ ആരവ്..ആ നെഞ്ചൊട്ടി നേരം വെളുക്കുവോളം മതിവരാതെ സംസാരിച്ചു കിടക്കണം.. ആരവ് കൈകൾ നീട്ടിയതും ആ നെഞ്ചിലക്ക് ചാഞ്ഞു കിടന്നു ..ഒരുപാട് സംസാരിക്കാൻ ഉണ്ടായിരുന്നു എന്നിട്ടും ഒരക്ഷരം പോലും പുറത്തേക്ക് വന്നില്ല..ഹൃദയങ്ങൾ മാത്രം പരസ്പരം സംസാരിച്ചു…പ്രണയത്തിന്റെ ഭാഷയിൽ…

“ഉറങ്ങണ്ടേ… ” മ്മ്മ്‌.. ചെറിയൊരു മൂളൽ മാത്രം ഉയർന്നു കേട്ടു…നന്ദിനിക്കിയെ തന്നിൽ നിന്നും അടർത്തി മാറ്റി കിടത്തി മിഴികളിലേക്ക് ഇമ വെട്ടാതെ നോക്കി…അവളും അവനിൽ മിഴികൾ അർപ്പിച്ചു കിടന്നു.. “നന്ദിനിക്കുട്ടി… ” എന്തോ… വിറയാർന്ന സ്വരത്തിനൊപ്പം ഉച്ഛാസ വായു മുഖത്തേക്ക് തട്ടി…ആരവിന്റെ മുഖം താഴ്ന്നു വന്നു നന്ദിനിക്കുട്ടിയുടെ അധരങ്ങളെ ചുംബിച്ച ശേഷം കീഴ്ച്ചുണ്ടിനെ മുഴുവനായും കീഴടക്കി.. അവളിൽ നിന്നൊരു കുറുകലുയർന്നു..ശരീരമാകെയൊന്നു വലിഞ്ഞു മുറുകി..കൈകളാൽ അവന്റെ തലയിലേക്ക് ശക്തമായി അമർത്തിപ്പിടിച്ചു… ചൊടികൾ പരസ്പരം മൽസരിച്ചു കഥകൾ പറഞ്ഞു തുടങ്ങിയതോടെ ആരവിന്റെ കൈകൾ അവളുടെ മേനിയിലാകെ ഇഴഞ്ഞു നടന്നതും പെണ്ണ് വരാലിനെ പോലെ പിടിച്ചു തുടങ്ങി… ആരവിന്റെ ചുണ്ടുകൾ നന്ദിനിക്കുട്ടിയുടെ മുഖമാകെ ചിത്രങ്ങൾ രചിച്ചു കഴുത്തിലൂടെ താഴേക്കിറങ്ങി…ചെവിയിൽ മൃദുവായി കടിച്ചതും വീണ്ടുമൊന്നു പുളഞ്ഞു പോയി..

യാതൊരു ധൃതിയുമില്ലാതെ പുടവകൾ അഴിച്ചു മാറ്റിയപ്പോൾ നന്ദിനിക്കുട്ടി കണ്ണുകളടച്ചു പിടിച്ചു.. കഴുത്തും മാറും കടന്ന് വയറിനെ ചുംബിച്ചു അവന്റെ ചുണ്ടുകൾ താഴേക്ക് ഇറങ്ങിയതോടെ മുടികളിൽ കോർത്തു പിടിച്ചു തല അമർത്തി പിടിച്ചു.. “ആ… ര…വ്… അവളുടെ സ്വരം ശരിക്കും വിറച്ചു പോയി…അവനൊരു കളള പുഞ്ചിരിയോടെ നോക്കിയതും അവൾ വീണ്ടും മിഴികൾ പൂട്ടി കളഞ്ഞു…ബലമായി കൈകൾ പിടിച്ചു മാറ്റിയതും നാണത്തോടെ ആ നെഞ്ചിൽ മുഖം ഒളിപ്പിച്ചു.. കൈകൾ മുകളിൽ നിന്നും താഴേക്ക് അരിച്ചിറങ്ങിയതോടെ മുഖം മാറിൽ നിന്നും മാറ്റി… ” ആരവ്..ആരവ്…. വാക്കുകൾ പൂർത്തിയാക്കും മുമ്പേ വീണ്ടും ചൊടികൾ കവർന്നു അവളിലേക്കവൻ പതിയെ അമർന്നു…ഇളം കാറ്റിൽ നിന്നുമൊരു കൊടുങ്കാറ്റായി മാറിയതും ചെറു നോവിൽ നിന്നുമൊരു സുഖനോവായി അവളിലേക്ക് അവനിറങ്ങി ചെന്നു… ആരവങ്ങൾക്കൊടുവിൽ ശരീരം വലിഞ്ഞു ഉയർന്നതോടെ അവനെ കൂടുതൽ വരിഞ്ഞു മുറുക്കി തന്നിലേക്ക് അമർത്തി അണച്ചു പിടിച്ചു.. ദുർബലനായി അവളിലേക്ക് നിറഞ്ഞ് ഒഴുകുമ്പോൾ തന്നിലെ സ്ത്രീയെ പ്രണയത്തിന്റെ  പൂർണ്ണതയിലെത്തിച്ചവനെ സംതൃപ്തിയോടെ നെറ്റിയിൽ ചുണ്ടുകൾ അമർത്തി ചുംബിച്ചു…

പുതപ്പെടുത്ത് ഇടുപ്പ് വരെ മറച്ച ശേഷം കാലെടുത്തു അവന്റെ വയറിന്മേൽ വെച്ചു..ഒരു കൈ എടുത്ത് ആരവിനെ പൊതിഞ്ഞ് പിടിച്ചു.. മാറിടങ്ങൾ നെഞ്ചിലക്ക് അമർന്നതോടെ അവനവളെ ഒന്നുകൂടി വരിഞ്ഞു മുറുക്കി.. കുസൃതിയോടെ അവന്റെ മൂക്കിൻ തുമ്പിൽ ചെറുതായി ദന്തനിരകളാഴ്ത്തി പ്രണയം പ്രകടിപ്പിച്ചു.. ആദ്യ പ്രണയത്തിന്റെ ആദ്യ സുഗന്ധം നൽകിയവനെ നിറഞ്ഞ സംതൃപ്തിയോടെ പുണർന്നു കൊണ്ടു മിഴികളടച്ചു.. നിദ്രാ ദേവി മെല്ലെ അവളുടെ നയനങ്ങളെ തഴുകിയുറക്കി.. പുലരിയുടെ പൊൻ കിരണങ്ങൾ ജനാല വഴി മുഖത്തേക്ക് പതിച്ചതോടെ മിഴികൾ തുറന്നു.. വയറിന്മേൽ കൈകൾ ചുറ്റി തല ചായിച്ചു കിടന്നു ഉറങ്ങുന്ന ആരവിൽ മിഴികളുടക്കി നിന്നതും വാത്സല്യത്തോടെ മുടിയിഴകളിൽ തഴുകി..സുഖകരമായൊരു ആലസ്യത്തിലായിരുന്നവൻ…ഒരുപാട് നാളുകൾക്ക് ശേഷം മദ്യത്തിന്റെ മണ്മില്ലാതെ ,,ഓർമ്മകളുടെ നോവില്ലാതെ സമാധാനമായി ഉറങ്ങി.. കുറച്ചു സമയം കൂടി അങ്ങനെ കിടന്നു കണ്ണുകളടച്ചു കിടന്നു.. വയറിന്മേൽ ആരവിന്റെ ചുണ്ടുകൾ അമർന്നതോടെ വീണ്ടും കണ്ണുകൾ തുറന്നു..അവന്റെ തലമുടിയിൽ വിരലുകൾ കോർത്തു പിടിച്ചു ഒന്നു പുളഞ്ഞു.

ആരവിന്റെ നോട്ടം മാറിടങ്ങളിലേക്ക് നീണ്ടതോടെ കൈകൾ എടുത്തു മറച്ചു പിടിച്ചു.. കൈകൾ ബലമായി മാറ്റിയ ശേഷം ചുണ്ടുകൾ അമർത്തിയതോടെ കണ്ണുകൾ പൂട്ടിക്കളഞ്ഞു.. “ഇന്നലെ ഇത്രയും നാണമൊന്നും കണ്ടില്ലല്ലോ.. കാതിനരുകിൽ ആരവിന്റെ ഈണം കേട്ടു മിഴികൾ തുറന്നു‌‌..ഷീറ്റെടുത്ത് മാറു മറച്ചു പിടിച്ചെങ്കിലും കരങ്ങൾ കുസൃതി കാട്ടി തുടങ്ങി.. ” പോടാ… കൃത്രിമ കോപത്തോടെ അവനെ തള്ളി മാറ്റി പതിയെ എഴുന്നേറ്റു… ആരവ് കിടന്നു കൊണ്ട് നന്ദിനിയെ നോക്കി കണ്ണിറുക്കി .. “ഞാൻ ഫ്രഷായിട്ട് വരാം… നന്ദിനിക്കുട്ടി ബാത് റൂമിലേക്ക് കയറി ഷവറിൻ കീഴിൽ നിന്നു..ജലകണങ്ങൾ നഗ്നനേനിയെ പുണർന്നു താഴേക്ക് ഒഴുകി തുടങ്ങിയതോടെ സുഖകരമായൊരു അനുഭൂതിയിൽ മിഴികൾ പൂട്ടി നിന്നു.. കുറെ സമയം എടുത്താണ് കുളിച്ചിറങ്ങിയത്…മാറിനു കുറുകെ ടവ്വൽ കെട്ടി മുറിയിലേക്ക് വരുമ്പോഴും ആരവ് നല്ല മയക്കത്തിൽ ആയിരുന്നു… ” ആരവ് എഴുന്നേൽക്ക്… അവനെ കുലുക്കി വിളിച്ചെങ്കിലും വീണ്ടും കണ്ണുകൾ അടച്ചു കിടന്നു..വാർമുടിത്തുമ്പ് ആരവിന്റെ മുഖത്തേക്കിട്ടതും ജലകണങ്ങൾ  ഊർന്നിറങ്ങി നനച്ചതോടെ ചാടി എഴുന്നേറ്റു..

“ഒന്നൂടെ ഉറങ്ങട്ടെ നന്ദിനിക്കുട്ടി… “മതി ആരവ്‌..എഴുന്നേൽക്ക് അമ്പലത്തിലേ ക്ക് പോകാം..” നന്ദിനിക്കുട്ടി സമ്മതിക്കാഞ്ഞതിനാൽ മടിയോടെ എഴുന്നേറ്റു കുളിക്കാനായി കയറി.. അവൾ വേഗം സാരി ധരിച്ച് ഒരുങ്ങി തുടങ്ങി.. അപ്പോഴേക്കും ഫ്രഷായി ആരവ് എത്തി.. “ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതല്ലേ ആരവ്..അതുകൊണ്ട് ആണ് ക്ഷേത്രത്തിൽ പോകാമെന്ന് കരുതിയത്… ” അതുശരി…വിവാഹം കഴിക്കണ്ടേ…ആരെങ്കിലും മോശമായി കരുതില്ലേ.. “എന്റെ ആരവ് ലിവിങ്ങ് ടുഗെദർ എന്നു കേട്ടട്ടില്ലേ..വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുന്നത്..ഡിവോഴ്സ് നേടിയട്ട് നമുക്ക് വിവാഹം നിയമപരമായി നടത്താം.. ” നന്ദിനിക്കുട്ടി അതുപിന്നെ അച്ഛനമ്മമാർ വളർത്തു ദോഷമെന്ന് പറയില്ലേ.. “അങ്ങനെ പറയുന്നവർ കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിക്കുന്നവരാ ആരവ്…അവർക്ക് പുതിയ കാലഘട്ടം ഉൾക്കൊളളാനാകില്ല..കാലം മാറിയത്‍ പലരും ഇപ്പോഴും അറിഞ്ഞിട്ടില്ല.പണ്ടൊക്കെ ഭാര്യമാരെ അടിമകളായാണു കരുതിയെങ്കിൽ ഇന്നു തുല്യ പങ്കാളിത്തം കിട്ടിയില്ലെങ്കിൽ അവൾ അങ്ങു വേണ്ടെന്നു വെയ്ക്കും.. നന്ദിനിക്കുട്ടി പറയുന്നതിൽ കാര്യമുണ്ടെന്ന് മനസ്സിലായതിനാൽ ആരവ് ഒന്നും പറഞ്ഞില്ല..ഷർട്ടും മുണ്ടും ധരിച്ച് അവളുമായി ക്ഷേത്രത്തിലേക്ക് പോയി… 💜💜💜💜💜💜💜💜💜💜💜💜💜💜💜

“വക്കീൽ നോട്ടീസ് അയച്ചെങ്കിലും മറുപടി ഒന്നും വന്നില്ല ഹിമേ… ” അതിനെന്താ ഉണ്ണി…കോടതി വഴി മൂവ് ചെയ്യാമല്ലോ… “മ്മ്മ്…. ജോലി സ്ഥലത്ത് ഉണ്ണിയൊരു വാടക വീടു എടുത്തു..അതോടെ ഹിമയും അങ്ങോട്ടേക്ക് താമസം മാറ്റി..ഇപ്പോൾ അവർ ഭാര്യാഭർത്താക്കന്മാരെ പോലെയാണു ജീവിക്കുന്നത്… പാവം അമ്മ ഇതൊന്നും അറിഞ്ഞതേയില്ല.. ” വക്കീലിനെ ഇന്നു ഒന്നു കൂടി കാണാം ഹിമേ.. “മ്മ്മ്… ഹിമ അതൃപ്തിയോടെ അമർത്തി മൂളി… ക്ഷേത്രത്തിൽ പോയി മനസ്സ് നിറഞ്ഞു പ്രാർത്ഥിച്ചു തിരികെ ആരവിന്റെ വിരൽത്തുമ്പിൽ തൂങ്ങി നന്ദിനിക്കുട്ടി സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി… അവന്റെയൊപ്പം മാനസികമായും ശാരീരികവുമായി അവൾ ഉല്ലാസവതി ആയിരുന്നു.. അവർ തിരികെ എത്തുമ്പോൾ ബാലനും ഉമയും വെളിയിൽ ഉണ്ടായിരുന്നു.. മകളുടെ മുഖത്ത്‍ പതിവിൽ കവിഞ്ഞ പ്രസാദ ചുവപ്പ് തെളിഞ്ഞത് ശ്രദ്ധിച്ച ഉമയുടെ മുഖമൊന്ന് വിളറി… ” മക്കൾ ചെന്നു ചായ കുടിക്ക്… തങ്ങൾക്ക് അരികിലേക്ക് എത്തിയ നന്ദിനിക്കുട്ടിയേയും ആരവിനേയും വിഷ് ചെയ്തു കൊണ്ട് ബാലൻ പറഞ്ഞു.. പുഞ്ചിരിയോടെ തലയാട്ടി അകത്തേക്ക് പോയി..

“ബാലേട്ടാ… ഉമ ഭർത്താവിനെ മെല്ലെയൊന്നു തോണ്ടി.. ” എന്തേ… അയാൾ തല ചരിച്ചു ഭാര്യയെ നോക്കി… “അവർ തമ്മിൽ അരുതത്ത ബന്ധം ഉണ്ടായോന്ന് ഒരു സംശയം.. ഉമയുടെ നെഞ്ചിൽ തീ പടർന്നു.. ” ഞാനിന്നലെ പറഞ്ഞതല്ലേ വിവാഹം കഴിഞ്ഞു മതിയെന്ന് ഒരുമിച്ച് താമസം..നിങ്ങൾ സമ്മതിക്കില്ലല്ലോ… അവരുടെ സംസാരത്തിൽ കുറ്റപ്പെടുത്തലിന്റെയൊരു ധ്വനി അടങ്ങിയിരുന്നു… “എന്തോന്നാടീ ഇത്..ഒരു ആണും പെണ്ണും ഒരുമിച്ച് താമസിച്ചാൽ എന്താ കുഴപ്പം.. ചിലപ്പോൾ അവർ ഒന്നായെന്നും വരും..അതവർ തമ്മിലുള്ള കെമിസ്ട്രി ആണ്… ” എന്നാലും…. അവരിലെ കത്തൽ അടങ്ങിയിരുന്നില്ല.. “എന്റെ ഉമേ അവർ പരസ്പരം സ്നേഹിക്കുന്നവരാ…ചിലപ്പോൾ മനസ്സിനൊപ്പം ശരീരവും പങ്കു വെച്ചെന്നു വരും…അതിലൊന്നും കാര്യമില്ല..ആണിനില്ലാത്ത വിശുദ്ധിയൊന്നും പെണ്ണിനും വേണ്ടെടീ… ഒരുനിമിഷം നിർത്തിയിട്ട് അയാൾ വീണ്ടും തുടർന്നു… ” എന്റെ മോൾ ഭാര്യ ആയിരുന്നിട്ടും മറ്റൊരു പെണ്ണിനൊപ്പം താമസിച്ചവനല്ലേ ഉണ്ണി…ഇപ്പോൾ അവന്റെ താലി അവളുടെ കഴുത്തിൽ ഇല്ല…അവളുടെ നിലപാടുകൾ ആണ് അവളുടെ ശരികൾ…അവളുടെ സന്തോഷമാ എനിക്ക് വലുത്..അതിന്റെ പേരിൽ പഴി കേൾക്കേണ്ടി വന്നാൽ ഞാനങ്ങ് സഹിച്ചു….മറ്റാരും പങ്കുപറ്റാൻ വരണ്ടാ… ബാലന്റെ മുഖം മാറിയതോടെ ഉമയുടെ മുഖം കുനിഞ്ഞു..ഒന്നും പറയേണ്ടി ഇരുന്നില്ലെന്ന് അവർക്ക് തോന്നിപ്പോയി… തുടരും…