19/04/2026

കാർത്തിക ദീപം : ഭാഗം 30

രചന – സുധീ മുട്ടം

“തന്റെ കണക്ക് കൂട്ടലിനും അപ്പുറമാണ് ഡെറിക്കെന്ന മനുഷ്യൻ…..പ്രണയിച്ചവൾക്കായി ഉയിരും കൊടുക്കാൻ മനസ്സുള്ളവൻ…..

അങ്ങനെയുള്ള അവനെ വിട്ടു കളയാൻ അവൾ ഒരുക്കമല്ലായിരുന്നു…..

എടുത്ത തന്റെ പ്രതിജ്ഞയെ സ്നേഹത്താൽ തോൽപ്പിച്ചവൻ… തന്റെ ജീവന്റെ പ്രാണൻ….❣️❣️❣️❣️

മനസ്സ് സന്തോഷത്താൽ നിറഞ്ഞ് കവിഞ്ഞ് ഒഴുകുമ്പോൾ ഡെറിയെ കൂടുതൽ ശക്തമായി പുണർന്നിരുന്നു…

തന്റെ പ്രണയം അവനിലേക്കൊഴുക്കി നിറഞ്ഞ മനസ്സോടെ മിഴികൾ അടക്കുമ്പോൾ സന്തോഷത്താൽ ഡെറിയുടെ മനസ്സും നിറഞ്ഞിരുന്നു…

” ഇങ്ങനെയൊരു അവസരത്തിനായാണ് ഇത്രയും നാൾ കാത്തിരുന്നത്…….

പ്രണയമെന്ന അനുഭൂതി അവൾക്ക് നൽകിയത് മുറിവുകൾ മാത്രമായിരുന്നു… ആ മുറിവുകൾ ഉണങ്ങാൻ സ്നേഹത്താൽ മാത്രമേ കഴിയൂന്ന് അവനറിയാമായിരുന്നു..അതാണ് ക്ഷമയോടെ കാത്തിരുന്നത്..ആ കാത്തിരിപ്പിന് ഇന്ന് തിരശീല വീണിരിക്കുന്നു..

നിറഞ്ഞ മനസ്സോടെ പ്രിയതമയെ പുണർന്ന് ഇമകളടച്ചതും നിദ്ര പതിയെ മിഴികളെ തലോടി….

അടുത്ത ദിവസം പ്രഭാതത്തിൽ തന്നിലേക്ക് മാത്രം മിഴികൾ നാട്ടി കിടക്കുന്ന കാർത്തികയെയാണ് ഉറക്കം ഉണരുമ്പോൾ ഡെറിക്ക് കാണുന്നത്…

“ഇന്ന് നേരത്തെ ഉണർന്നല്ലോ?

” യെസ്…ഉറങ്ങുന്ന ഇച്ചായനെ കാണാനൊരു കൊതി…എത്ര ശാന്ത സുന്ദരമായാണ് ഇച്ചായൻ ഉറങ്ങുന്നത്..കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ ഉറക്കം പോലെ…ഞാനിതൊന്നും ശ്രദ്ധിച്ചട്ടേയില്ല ഇതുവരെ…

ഒരു നെടുവീർപ്പ് അവളിൽ ഉയർന്നു…ഇന്നുവരെ താൻ തന്നെ മാത്രമാണ് ശ്രദ്ധിച്ചിരുന്നത്… ഇനി മുതൽ തനിക്കൊരു അവകാശി കൂടിയുണ്ട്…

“ഇച്ചായൻ… തന്റെ മാത്രം ഇച്ചായൻ…

” എഴുന്നേൽക്കുന്നില്ലേ…

“ഇന്ന് ഞായറാഴ്ച അല്ലേ ഇച്ചായ കുറച്ചു സമയം കൂടി ഇച്ചായനോട് പറ്റി ചേർന്ന് കിടന്നോട്ടെ… ഇങ്ങനെ കിടന്ന് എനിക്ക് മതിയാകുന്നില്ല…

ശാന്തമായി കുസൃതിയോടെ പറയുന്നവളെ അരുമയായി തലോടിയ ശേഷം ആ മുഖം എടുത്തു മാറിലേക്ക് ചേർത്തു വെച്ചു ഒന്നൂടെ ഉറങ്ങി….

” എഴുന്നേൽക്ക് ഇച്ചായ സമയം ഒരുപാടായി…

കാർത്തികയുടെ തുടരെയുള്ള വിളി കേട്ടാണ് ഡെറിക്ക് വീണ്ടും കണ്ണുകൾ തുറന്നത്…

കുളിച്ചു കുറിയൊക്കെ തൊട്ട് കാർത്തിക നിൽക്കുന്നു…

“നീ എപ്പോൾ എഴുന്നേറ്റു…

” അതൊക്കെ എഴുന്നേറ്റു… ഇച്ചായൻ പള്ളിയിൽ പോണില്ലേ…

“ആം.. പോകണം…

” എങ്കിൽ എഴുന്നേറ്റു കുളിച്ചു വാ….

ഡെറിക്ക് എഴുന്നേറ്റു കുളിക്കാനായി പോയതും അവൾ താഴേക്ക് പോയി….

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

മൂന്ന് മാസങ്ങൾക്ക് ശേഷം ഒരു ദിവസം…

ഇന്നാണ് അമ്മാവനെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആക്കുന്ന ദിവസം… രാവിലേ കാർത്തികയും ഡെറിക്കും കൂടി അങ്ങോട്ടേക്ക് പോയി…

“ആഹ്.. മക്കളെത്തിയല്ലോ..

സന്തോഷത്തോടെ കാർത്തികയെ കെട്ടിപ്പിടിച്ചു അമ്മാവി…അവൾ സന്തോഷവതി ആണെന്ന് അറിഞ്ഞതും അവരുടെ മനസ്സ് തണുത്തു…

” ഞാൻ ബിൽ പേ ചെയ്തിട്ട് വരാം… നിങ്ങൾ പോകാനായി റെഡിയായിക്കോളൂ….

ഡെറി റൂം വിട്ട് ഇറങ്ങിയതും എല്ലാം പായ്ക്ക് ചെയ്യാൻ കാർത്തിക സഹായിച്ചു… അവൻ തിരികെ എത്തിയതോടെ പോകാനായി ഇറങ്ങി…

ഡെറിക്കിന്റെ താർ ജീപ്പിലായിരുന്നു മടക്കയാത്ര… വീടിന്റെ മുറ്റത്ത് വണ്ടി നിന്നതും എല്ലാവരും ഇറങ്ങി…അമ്മാവനെ റൂമിലാക്കാൻ സഹായിച്ച ശേഷം കാർത്തിക പുറത്തേക്ക് ഇറങ്ങി ചെന്നു…

“എങ്കിൽ ഞാനിറങ്ങട്ടെ…എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി…

” പോകാൻ ഇച്ചായന് ധൃതി ഇല്ലെങ്കിൽ ഒരു കപ്പ് കാപ്പി കുടിച്ചിട്ട് പോകാം….

“പോകാൻ ധൃതിയൊന്നും ഇല്ല… പക്ഷേ…

” എന്താ ഒരു പക്ഷേ…

“ഹേയ്.. ഒന്നൂല്ലാ…

മ്ം… എങ്കിൽ വാ…

അവൾക്ക് പിന്നാലെ അകത്തേക്ക് നടന്നു…

രണ്ടു കപ്പ് കാപ്പിയുമായി എത്തുമ്പോൾ ഡെറിക്ക് മൊബൈലിൽ ആയിരുന്നു…

” ദാ.. ഇച്ചായ…

ഒരു കപ്പ് കാപ്പി എടുത്തു നീട്ടി….

കാപ്പി കുടി കഴിഞ്ഞ ശേഷം ഡെറിക്ക് പോകാനായി ഒരുങ്ങി..

അവനെ വിടാനെ മനസ്സ് അനുവദിക്കുന്നില്ല…ഇപ്പോഴാണ് താനവനെ ശരിക്കും പ്രണയിക്കുന്നത്…

“ഇനി എന്തെങ്കിലും…

” ഇച്ചായനെ പറഞ്ഞു വിടാതിരിക്കാൻ ഒരു കാരണവും കിട്ടുന്നില്ല…

പുഞ്ചിരിയോടെ അങ്ങനെ പറഞ്ഞെങ്കിലും അവനെ പിരിയാൻ മനസ്സ് അനുവദിക്കുന്നില്ല…ആ സാമീപ്യം അത്രയേറെ ആഗ്രഹിക്കുന്നു..

മനസ്സില്ലാ മനസോടെ ഡെറിക്കിനെ യാത്രയാക്കിയ ശേഷം മുറിയിലെത്തി…മനസ്സ് ശൂന്യമായത് പോലെ ഒരൊറ്റപ്പെടൽ ഫീൽ ചെയ്യുന്നു…

മൂന്നു മാസങ്ങളോളം അവനൊപ്പം ഉണ്ടായിരുന്നു…ഏത് സമയത്തും എപ്പോഴും… അപ്പോഴൊന്നും ഒറ്റപ്പെടലിന്റെ ഫീൽ അറിഞ്ഞിരുന്നില്ല.. പക്ഷേ ഇപ്പോൾ….

ഡെറിക്കിന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല…എപ്പോഴും ഒപ്പമുണ്ടായിരുന്നവൾ ഇപ്പോൾ കൂടെയില്ല..ആ ഒറ്റപ്പെടൽ ആകെ അസ്വസ്ഥമാക്കി….

😍😍😍😍😍😍😍😍😍😍😍😍😍😍😍.

രാവേറെ ചെന്നിട്ടും ഫോൺ വിളി നിന്നില്ല…മണിക്കൂറുകളോളം ഫോൺ വിളി…പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല…

“എങ്കിൽ പിന്നെ ഉറങ്ങാം…സമയം വെളുപ്പിനെ മൂന്ന് മണി കഴിഞ്ഞു…

” അതേ … പിന്നെ.. ഇച്ചായ..വെയ്ക്കല്ലേ.. ഒരുകൂട്ടം കൂടി…

“മ്ം… പറയ്.,

മറുപടി മാത്രം ഒന്നുമില്ല…നിശാസങ്ങൾ മാത്രം ചെവിയിൽ കേൾക്കാം…അങ്ങനെ പിന്നെയും മണിക്കൂറുകൾ…

” ഇതിൽ ഭേദം നീ ഇങ്ങടോ ഞാൻ അങ്ങടോ വരുന്നതായിരുന്നു…

“അതേ ഇച്ചായ…ഇപ്പോൾ നിങ്ങൾ ഇല്ലാതെ, ആ ശ്വാസോച്ഛാസം മുഖത്ത് തട്ടാതെ, ഇച്ചായന്റെ മാറിൽ മുഖം അമർത്തി കെട്ടിപ്പിടിച്ചു കിടക്കാതെ എനിക്ക് ഉറക്കം വരുന്നില്ല.. നിങ്ങൾ ഒരാളാ എന്നെ അങ്ങനെ പഠിപ്പിച്ചത്…

ശരിയാണ് അവൾ പറഞ്ഞത്…അവളില്ലാതെ ഉറങ്ങാൻ കഴിയില്ലെന്ന് ഡെറിക്കിന് അറിയാമായിരുന്നു….

” ഞാനങ്ങോട്ട് വരട്ടെ കാർത്തുമ്പി…

ഒടുവിൽ രണ്ടും കൽപ്പിച്ചു ചോദിച്ചു…

“ഇനിയിപ്പോൾ വന്നിട്ടെന്ത് കാര്യം… നേരം വെളുക്കാറായി….

ഡെറിക്ക് ക്ലോക്കിലേക്ക് നോക്കി… സമയം അഞ്ചര….ഇന്നത്തെ ഉറക്കം പോയി….

” അതേ ഇച്ചായ അമ്മച്ചീയോടൊരു കാര്യം പറഞ്ഞേക്കണേ…

“എന്നതാ കൊച്ചേ…

എത്രയും പെട്ടെന്ന് വന്ന് മിന്നുകെട്ട് ഉറപ്പിക്കാൻ പറയ് ട്ടാ….

ഒറ്റശ്വാസത്തിൽ അത്രയും പറഞ്ഞു ഫോൺ കട്ടാക്കി….

തുടരും