രചന – അക്ഷര
“ഇത് ഗൗരി നന്ദ”…. പാലയ്ക്കൽ തറവാട്ടിലെ എബ്രഹാം കോശിയുടെ ചെറുമകനും മാത്യു എബ്രഹാമിന്റെ മകനുമായ എൽവിസ് മാത്യു എബ്രഹാം മിന്നു കെട്ടിയ പെണ്ണ്….. !
*********
ഇത് കേട്ട് ഇത് എപ്പോ സംഭവിച്ചു എന്ന രീതിയിൽ ആകെ അമ്പരന്ന് നിൽക്കുകയാണ് ആൽവിൻ.. ..!
എന്നാലും അവന്റെ മുഖത്തു ഒരു മന്ദഹാസം ഉണ്ടായിരുന്നു…
ഗൗരി ഞെട്ടി..! എൽവിസിന്റെ കയ്യിൽ നിന്നും തന്റെ കൈ മോചിപ്പിക്കാൻ നോക്കി….
അത് മനസിലാക്കിയ എൽവിസ് ഒന്നു കൂടി അവളുടെ കൈ ഞെരിച്ചു പിടിച്ചു…!
വേദന കാരണം ഗൗരി എൽവിസിന്റെ മുഖത്തേക് നോക്കി…
ഒരു ഭാവഭേദവും ഇല്ലാതെ നിൽക്കുകയാണ് അയാൾ…!
ആൽവിന് ഒഴികെ ആർക്കും ഇതൊന്നും മനസിലാവുന്നുണ്ടായിരുന്നില്ല…
“എന്താടാ നീ പറഞ്ഞത്….. നിനക്കെന്താ ഭ്രാന്ത് ഉണ്ടോ ….!” കോശി ചോദിച്ചു …
” എന്താ മോനെ ഇത്…. ആരാ ഈ കുട്ടി….!” അത് പറയുമ്പോൾ സ്റ്റെല്ല യുടെ കണ്ണുകൾ നിറഞ്ഞിരുന്നു…
“എൽവിച്ചാ……. “മാത്യു എൽവിസിനെ വിലക്കാൻ നോക്കി…. അത് മനസിലായ എൽവിസ് പറഞ്ഞു..
“ആരും ഒന്നും പറയണ്ട….!” ഇത് എന്റെ തീരുമാനം ആണ്…
“നീ മാത്രം തീരുമാനിച്ചാൽ മതിയോ അത്…!”
“ഞങ്ങളിൽ ചിലർ എവിടൊക്കെ തന്നെ ഉണ്ട്…!”
“കിള്ളികാട്ട് തറവാട്ടുകാരെയാണോ ചാച്ചൻ ഉദ്ദേശിക്കുന്നത്.. !”
“എന്നാൽ അത് വേണ്ട….!” കിള്ളികാട്ട് തറവാട്ടിലെ അപ്പച്ചൻ മാർക്കും അമ്മച്ചി മാർക്കും കേറി നിരങ്ങാൻ ഉള്ളതല്ല പാലയ്ക്കൽ തറവാട്ടിലെ തലമുറകൾ ….!”
“എൽവിച്ചാ….!” മാത്തച്ചൻ ദേഷ്യത്തിൽ വിളിച്ചു…
“ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റു അപ്പച്ചാ….. ഞാൻ പറയുന്നതെല്ലാം ശെരിയാണെന്നത് ചാച്ചനെ പോലെ തന്നെ അപ്പച്ചനും ഇവിടുള്ള എല്ലാപേർക്കും അറിയാം….. പിന്നെ ഞാനത് പരസ്യമായി പറഞ്ഞു….!”
“അതുകൊണ്ട് ഇത് എന്റെ തീരുമാനം ആണ്…..!”
“പാലയ്ക്കൽ തറവാട്ടിലെ എൽവിസ് മാത്യു എബ്രഹാമിന്റെ പെണ്ണ് ഈ നിൽക്കുന്ന ഗൗരി നന്ദയാണ്….അല്ലെങ്കിൽ ഇനി ഈ ജന്മത്തിൽ എൽവിസിന് മറ്റൊരു പെണ്ണില്ല ”
“ഗൗരി അകത്തേക്ക് കയറൂ…. !”എൽവിസ് പറഞ്ഞു.
ഗൗരി ദയനീയമായി എല്ലാപേരുടെയും
മുഖത്തു മാറി മാറി നോക്കി….
ആരും ഒന്നും മിണ്ടുന്നില്ല….
“കേറടീ.. !” എൽവിസ് അലറി…
ഗൗരി അകത്തേക്ക് കയറാൻ ഒരുങ്ങി…
“മോളവിടെ നില്ക്…..!” എന്ന് സ്റ്റെല്ല പറഞ്ഞു
അകത്തേക്ക് പോയി ഒരു കുരിശു മാലയുമായി തിരികെ വന്നു…
അവർ എൽവിസിനെയും ഗൗരിയേയും ചേർത്ത് നിർത്തി നെറ്റിയിൽ കുരിശ് വരച്ചു പ്രാർത്ഥിച്ചു….
എന്നിട്ട് പറഞ്ഞു “കേറി വാ മോളെ എന്റെ എൽവിച്ചന്റെ പെണ്ണായിട്ട്…!”
ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു….
“തന്റെ ജീവിതം ഒരു ഊരാ കുരുക്കിലേക്കാണ ല്ലോ പോകുന്നത്… !”..
ഗൗരി എൽവിസിന്റെ മുഖത്തേക്ക് രൂക്ഷമായിഒ ന്ന് നോക്കി… അയാളുടെ മുഖത്തു നിഗൂഢമായ ഒരു ചിരി
ഉണ്ടായിരുന്നു…!
“അയാളുടെ മുഖത്ത് തനിക്ക് വേണ്ടി ഇതുവരെ ഒരു ചെറു ചിരി പോലും താൻ കണ്ടിട്ടില്ല … ! ”
അവൾ സ്റ്റെല്ലയുടെ കാൽ തൊട്ടു നെറുകയിൽ വച്ചു …….എന്നിട്ട് അകത്തേക്ക് കയറി..
തറവാട്ടിലെ ആർക്കും ഞെട്ടൽ മാറിയിട്ടില്ല സ്റ്റെല്ലയുടെ പ്രവർത്തിയിൽ…!
സ്റ്റെല്ല ചാച്ചന്റെ അടുക്കലേക്കു വന്നു….
“ചാച്ചൻ ക്ഷമിക്കണം…. ചാച്ചന്റെ കണ്ണിൽ ഞാനീ ചെയ്തത് തെറ്റാണ് എന്നെനിക്കറിയാം …… ഇനിയും എനിക്ക് ഇത് കാണാൻ വയ്യ ചാച്ചാ….എന്റെ കുഞ്ഞ് ഇങ്ങനെ വേദനിക്കുന്നത്….. അവൻ ഇനി ആരെ കെട്ടി കൊണ്ട് വന്നാലും എനിക്ക് സമ്മതമാണ്… അവന്റെ അമ്മച്ചി എന്ന നിലയിൽ ഞാൻ കൂടെ കാണും….!”
ഇതും പറഞ്ഞ് സ്റ്റെല്ല തന്റെ കണ്ണുകൾ തുടച്ചു കൊണ്ട് അകത്തേക്ക് പോയി..
ഇത് കേട്ട് എൽവിസിന്റെയും
ആൽവിന്റെയും കണ്ണുകൾ നിറഞ്ഞു.
*****
“ഇച്ചായൻ എന്തിനാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്…..”
“ഹോസ്പിറ്റലിൽ നിന്നും മരിയ ചേച്ചിയോട് യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ഒന്നും പറഞ്ഞിരുന്നില്ല ഇച്ചായൻ…. ”
“ഞാൻ ചോദിച്ചില്ല അതാണ് സത്യം…!”
“ഗൗരിയെ ഏതെങ്കിലും ലേഡീസ് ഹോസ്റ്റലിൽ ആക്കാം എന്നാണ് തന്റെ മനസ്സിൽ ഉണ്ടായിരുന്നത്..”
“ഹോസ്പിറ്റലിൽ നിന്നും ഇറങ്ങുമ്പോൾ ഇച്ചായൻ തന്നെയാണ് ഗൗരിക്ക് കാറിന്റെ ബാക്ക് സീറ്റ് തുറന്നു കൊടുത്തത്…..അപ്പോഴേ മനസ് പറഞ്ഞത് ആണ് എന്തോ പ്രശ്നം ഉണ്ട് എന്ന്…. ”
“ഇച്ചായന്റെ ഈ തീരുമാനം ശരിയാണോ…. !”
” ഗൗരി ആരാണെന്നോ എന്താണെന്നോ അറിയില്ല….!”
“അവളുടെ പാസ്ററ് അവൾ ആരോടും
പറയാൻ ഇഷ്ടപ്പെടുന്നില്ല… എന്തൊക്കെയോ ദുരൂഹത ഉണ്ട് അവൾക്ക് …. ”
“ഇനി വിവാഹം കഴിഞ്ഞ പെണ്ണാണോ എന്ന് പോലും അറിയില്ല…”
“അങ്ങനെ ഉള്ള ഒരു പെണ്ണിനെ ജീവിതത്തിന്റെ ഭാഗം ആക്കുന്നത് വിഢ്‌ഡിത്തം ആണ്.. ”
“ഇത്രേം മണ്ടൻ ആണോ എന്റിച്ചയാൻ….”
“അല്ല….. ഇത് സ്വന്തം ജീവിതം നശിപ്പിക്കാൻ ഉള്ള ഇച്ചായന്റെ പോക്ക് ആണിത്… ”
“ഒരു കാര്യത്തിൽ സന്തോഷം ഉണ്ട്… ഞാൻ ഒരിക്കലും കരുതിയില്ല ഇനി ഒരു പെണ്ണ് ഇച്ചായന്റെ ജീവിതത്തിൽ വരുമെന്ന്…. !”
*****
സ്റ്റെല്ല റൂമിനകത്തു എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരുന്നപ്പോൾ ആണ് മാത്യൂസ് അങ്ങോട്ടേക്ക് കയറി വന്നത്….
മാത്തച്ചൻ വരുന്നത് സ്റ്റെല്ല അറിഞ്ഞിട്ട് കൂടി ഉണ്ടായിരുന്നില്ല…
അയാൾ അവളെ ചെന്നു തലയിൽ തൊട്ടു ഉണർത്തി….
“മാത്തച്ചയാ….” സ്റ്റെല്ല കരഞ്ഞു കൊണ്ട് അയാളെ കെട്ടിപ്പിടിച്ചു….” ഞാൻ ചെയ്തത് തെറ്റായിപോയോ ഇച്ചായ”..
“ഏയ് ഇല്ല… സ്റ്റെല്ലക്കുട്ടീ ഞാൻ ചെയ്യേണ്ട താണ് താൻ ചെയ്തത് … പക്ഷെ എനിക്കത് ചെയ്യാൻ പരിമിതികൾ ഉണ്ട് … എൽവിച്ചന്റെ അമ്മച്ചി എന്ന നിലയിൽ തനിക്ക് അതില്ല..”.
“എന്നാലും നമ്മൾ എന്തൊക്കെ സ്വപ്നം കണ്ടതാ ഇച്ചായാ….!” അവൻ നമ്മുടെ ഒരേയൊരു മകൻ അല്ലേ… നാടറിഞ്ഞു കല്യാണം നടത്താൻ നമുക്കും ആഗ്രഹം കാണില്ലേ… എന്താ അവൻ അത് ചിന്തിക്കാത്തത്… ”
” താൻ ഒന്ന് സമധാനിക്കു… നമ്മുടെ എൽവിച്ചൻ എടുത്ത ഏതെങ്കിലും തീ രുമാനങ്ങൾ തെറ്റിയിട്ടുണ്ടോ… അന്നയുടെ കാര്യത്തിൽ ഒഴിച്ച്… അത് കിള്ളിക്കാട്ട് തറവാട്ടു കാർ അവനെ ചതിച്ചത് കൊണ്ടല്ലേ… .ആ ചതി ഉൾകൊള്ളാൻ പെട്ടെന്ന് അവനു പറ്റിയില്ല… അതുകൊണ്ട് അവൻ കുറച്ച് നാൾ മാറി നിന്നു… .ചാച്ചനും പതിയെ കാര്യങ്ങൾ ഉൾകൊള്ളാൻ
ആകും… അത്രയും മനസാക്ഷി ഇല്ലാത്ത ഒരാൾ അല്ല നമ്മുടെ ചാച്ചൻ….”
..
സ്റ്റെല്ല മാത്തച്ചന്റെ നെഞ്ചിലേക് ചായ്ഞ്ഞു..
******
എൽവിച്ചൻ വന്നത് മുതൽ അബിയയുടെ മുറിയിൽ ഇരുന്നാണ് എല്ലാവരും വർത്തമാനം പറയുന്നത്… എലിസബത്തും ആദിയും എബിയും എമിലിയും ഒക്കെ ഉണ്ട്. .
അപ്പോഴേക്കും അവിടേക്കു ആലീസ് കയറി വന്നു…
“സ്റ്റെല്ലമ്മച്ചി എന്ത് ചെയ്യുകയാ മമ്മ…” അബിയ ആലീസിനോട് ചോദിച്ചു…
“ഏട്ടത്തി ആകെ തകർന്നു പോയി അബീ … .”
“ഞാൻ റൂമിലേക്കു ചെന്നപ്പോ മാത്തച്ചായൻ അങ്ങോട്ടെക്ക് വന്നു… ”
“ഇനി മാത്തച്ചൻ സമധാനിപ്പിച്ചോളും ഏട്ടത്തിയെ…. ”
“എന്നാലും ഇച്ചായൻ ഇങ്ങനെ
ചെയ്തല്ലോ….”
എമിലിയാണ് പറഞ്ഞത് .
“അതിനിപ്പോ എന്താ തെറ്റ് … സ്നേഹിക്കുന്നത് അത്ര വല്യ തെറ്റാണോ…. പ്രണയത്തിനു കണ്ണില്ലെന്നല്ലേ എമി ചേച്ചി പറയുന്നത്…. “ഇത് പറഞ്ഞു കൊണ്ട് അബിയ എന്തോ ആലോചിച്ചു നിന്നു..
“ടീ..മോളെ നീ ഇത് എങ്ങോട്ട് ആണ് പോകുന്നെ….” ഞങ്ങൾ അറിയാതെ എന്തെങ്കിലും ലൈൻ വലി ഉണ്ടോ”… എബി ചോദിച്ചു…
“ഒന്ന് പോ ഇച്ചായ ഞാൻ ഒരു പൊതു തത്വം പറഞ്ഞതല്ലേ..”.
“ആ…. അങ്ങനെ ആയ നിനക്ക് കൊള്ളാം…!
അങ്ങനെ പറഞ്ഞു കൊണ്ട് ആൽവിൻ റൂമിലേക്ക് വന്നു….
“എനിക്ക് മരിയേച്ചിയെക്കാൾ ഇഷ്ടമായി ഗൗരി ചേച്ചിയെ….. ഇച്ചായന് ചേരും നല്ലപോലെ….പിന്നെ ഒരു പ്രശ്നം ഉള്ളത് intercast ആണ് രണ്ടുപേരും… ഇച്ചായന് അതൊന്നും ഒരു വിഷയം ആകില്ല… എന്തൊരു നല്ല തലമുടിയാ ചേച്ചിക്… നല്ല
ആപ്പിൾ പോലല്ലേ ഇരിക്കുന്നെ ചേച്ചി…. ഇച്ചായനു ചേരുന്ന height.. നല്ല കണ്ണ്, ചുവന്ന ചുണ്ട്… മൊത്തത്തിൽ ഒരു തമ്പുരാട്ടികുട്ടി style… ”
“അല്ല അൽവിച്ചായാ…. ഇച്ചേച്ചി യെ എവിടെ വച്ചാ കണ്ടത് ഇച്ചായൻ… ആൽവിച്ചനോട് പറഞ്ഞിട്ടുണ്ടോ ഇച്ചായൻ…. ഒന്ന് പറ ഇച്ചായാ അവരുടെ love story…. ഇച്ചായന്റെ ചങ്ക് ബ്രോ അല്ലേ എന്തായാലും അത് ആൽവിച്ചനു അറിയാരിക്കുമല്ലോ…..”
“ഇച്ചേച്ചിയോ…..!”
“ആ….. ഇച്ചേച്ചി, ഇച്ചായന്റെ പെണ്ണ് നമുക്ക് ഇച്ചേച്ചി അല്ലേ…. !”
ആൽവിൻ കുറച്ച് നേരം എന്തോ ആലോചിച്ചു
നിന്ന ശേഷം ഒന്നും മിണ്ടാതെ പുറത്തേക് പോയി…
“ഈ ആൽവിച്ചനു ഇത് എന്ത് പറ്റി….!”
“ആ…. നീ കാത്തിരിരുന്നോ മോളെ ലവ് സ്റ്റോറി കേൾക്കാൻ….. ഇപ്പൊ തന്നെ പറഞ്ഞ് തരും…!”
ഇത് പറഞ്ഞു എമിലി അബിയയെ കളിയാക്കി.. അതുകേട്ട് എല്ലാവരും ചിരിച്ചു.. അബിയ കള്ള പിണക്കം കാണിച് ചുണ്ട് കോട്ടി നിന്നു…
****-*
തന്റെ റൂമിൽ തന്നെ എന്തോ ആലോചിച്ചു ഇരിക്കുകയാണ് കോശി
“എന്റെ എൽവിച്ചൻ… തന്റെ മക്കളെക്കാൾ താൻ കൂടുതൽ സ്നേഹിച്ച ചെറുമകൻ…!”
“അവൻ പറഞ്ഞതൊക്കെയും ശെരിയാണ്…”
“എന്തുകൊണ്ടോ അവൻ പറഞ്ഞതിന് ഒന്നും എന്റെ കയ്യിൽ മറുപടി ഇല്ലായിരുന്നു …”
“അവനെ കൊണ്ട് വരുന്നു… എന്ന് മാത്തച്ചൻ പറഞ്ഞപ്പോൾ തനിക്ക് ഉണ്ടായിരുന്ന സന്തോഷത്തിനു അതിരില്ലായിരുന്നു…!”
“അവനോട് മനസ് തുറന്നു ക്ഷമ പറയാൻ പലപ്പോഴും തോന്നിയിട്ടുണ്ട്… പക്ഷെ കഴിയുന്നില്ല… ചിലപ്പോൾ എല്ലാവരുടെയും ചാച്ചൻ ആയത് കൊണ്ടാവും…. ഇന്ന് ആ
പെൺകുട്ടിയെ കൂടി അവന്റെ കൂടെ കണ്ടപ്പോൾ എന്റെ ദേഷ്യം ഇരട്ടിക്കുകയാണ് ചെയ്തത്….ശരിക്കും അവൻ അവളെ മിന്നു കെട്ടികാണുമോ…!”
******
“എൽവിസിന്റെ മുറിയിൽ ആണ് താൻ വന്നപ്പോൾ മുതൽ പുറത്തേക്ക് ഇറങ്ങാൻ ഉള്ള ധൈര്യം തനിക്ക് ഇല്ല…”
“എങ്ങനെയെങ്കിലും ഇവിടെ നിന്നും രക്ഷപ്പെട്ടാൽ മതി.. !”
“എൽവിസിന്റെ അമ്മച്ചി ഒരു പാവം ആണ്…”
“ആരെയും ചതിക്കാൻ തനിക്ക് കഴിയില്ല….”
“നേരം പുലരുമ്പോൾ തന്നെ പോകണം…
പക്ഷെ ഈ രാത്രി അത് എങ്ങനെ കഴിച്ചു കൂട്ടും ഇതിനകത്ത്…..” അപ്പോൾ ആണ് വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്…. !”
തുടരും….

by