The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ശംസിയ ഫൈസൽ
ഞാനിതൊക്കെ എന്തിനാ പറയുന്നതെന്ന് നവനീത് ചിന്തിക്കുന്നുണ്ടാകും അല്ലെ?
ഡോക്ടറവനെ നോക്കി
”അതേ ഡോക്ടര്‍.,
ഇതൊന്നും പറഞ്ഞിരിക്കേണ്ട സമയമല്ലല്ലോ ഇത്.,
എന്‍റെ കുഞ്ഞിനെ കുറിച്ച് പറയൂ..,,
സിസേറിയന്‍ കഴിഞ്ഞില്ലെ.,,
നവി ആകാംശയോടെ അറിയാനായി തിരക്ക് കൂട്ടി
”ആദ്യം ഞാനൊന്ന് പറയട്ടെ.,
നിങ്ങള്‍ക്ക് ടെസ്റ്റ് ട്യൂബ് ശിശു ആണെന്നറിഞ്ഞത് ഞാനീ അടുത്താണ്.,
കല്ല്യാണം കഴിഞ്ഞ് ഒരുമാസത്തിനുള്ളില്‍ അവളീ തീരുമാനം എടുത്തെത് എന്തിന് വേണ്ടിയാണെന്ന് മനസ്സിലാകുന്നില്ല.,
ശാലിയെ
കുറച്ചധികം കോംപ്ലീകേഷന്‍സോടെ കൊണ്ട് വന്നെന്നും., പെട്ടന്ന് സിസേറിയന്‍ ചെയ്യണമെന്നും പറഞ്ഞപ്പൊ പെട്ടന്ന് വന്നതാണ് ഞാന്‍
ആ സമയം അവളെ സിസേറിയന്‍ ചെയ്യാനായി കയറ്റിരുന്നു.,,
ഇപ്പോ ഒാപ്പറേഷന്‍ കഴിഞ്ഞ് ഇറങ്ങാന്‍ നേരത്ത് ഞാനവളെ ഡോക്യുമെന്‍റ്സ് നോക്കി.,
അവള്‍ക്കൊരു ivf ട്രീറ്റ്മെന്‍റിലൂടെ കുഞ്ഞുണ്ടാകേണ്ട കാര്യമില്ല.,
നോര്‍മലായി അവള്‍ക്ക് ഗര്‍ഭിണിയാകാം.,,
ബട്ട് എന്ത്കൊണ്ട് നിങ്ങളീ ivf തിരഞ്ഞെടുത്തു.??
ഡോക്ടറൊരു ചോദ്യചിഹ്നത്തോടെ അവനെ നോക്കി
”ഡോക്ടര്‍ അത് ഞങ്ങളെ പേര്‍സണല്‍ കാര്യമാണ്.,
ഓപ്പറേഷന്‍ കഴിഞ്ഞെന്ന് പറഞ്ഞിട്ട് എന്‍റെ കുഞ്ഞെവിടെ?
അവന്‍ പരാവധി ദേഷ്യം പിടിച്ച്‌വെച്ചു
”ആദ്യം ശാലിനിയെ ഐ സി യുവിലേക്ക് മാറ്റിയിട്ടുണ്ട്.,
ഇരുപതിനാല് മണിക്കൂര്‍ ഒമ്പ്സര്‍വേഷനില്‍ വെച്ചിട്ടുണ്ട്
ഇപ്പോയും ബ്ലീഡിംങ് നിന്നിട്ടില്ല.,,
”കുഞ്ഞിനെ കുറിച്ചൊന്നും പറഞ്ഞില്ല.,,
അവന് ക്ഷമയുണ്ടായിരുന്നില്ല
”ലേബറൂമിന്‍റെ അങ്ങോട്ട് ചെന്നോളൂ.,,
ഡോക്ടര്‍ പറയേണ്ട താമസം നവി ഒാടുകയായിരുന്നു കുഞ്ഞിനെ കാണാന്‍.,
”സാര്‍.,ശാലിനി മേഡത്തിന്‍റെ ഹസ്ബന്‍റല്ലെ ഡോക്ടറുണ്ട് അകത്ത്,,
ഒരു നേഴ്സിന്‍റെ ബാക്കില്‍ ലേബറൂമിന്‍റെ ഉള്ളിലേക്ക് കടന്നു
ഒാരോ റൂമില്‍ നിന്നുള്ള സ്ത്രീകളുടെ നിലവിളിയും കരച്ചിലും അവനെ അലോസരപ്പെടുത്തി
അവനെ ഒരു മുറിയിലേക്ക് കൊണ്ട് പോയതും ഡോക്ടറെ കൈയ്യിലായി വെള്ളടര്‍ക്കിയില്‍ പൊതിഞ്ഞൊരു കുഞ്ഞും അടുത്തായി ഒരു സിസ്റ്ററുമുണ്ടായിരുന്നു
”എന്‍റെ കുഞ്ഞാണോ..,,
അവന്‍ ചോദിക്കപോലും ചെയ്യാതെ ഡോക്ടറെ കൈയ്യില്‍ നിന്നാ ചോരകുഞ്ഞിനെ വാരിയെടുത്തു
”എന്‍റെ കുഞ്ഞ്..,,
അവന്‍ നിറഞ്ഞ് വന്ന കണ്ണീരോടെ കുഞ്ഞിനെ ചുംബിച്ചതും തണുത്ത് നിശ്ചലമായ കുഞ്ഞാണ് തന്‍റെ കൈയ്യിലുള്ളതെന്ന സത്യം അവനെ മരവിച്ച അവസ്ഥയിലാക്കി
”സോറി നവനീത്
ആണ്‍ കുഞ്ഞായിരുന്നു.,
ഞങ്ങള്‍ മാക്സിമമം ശ്രമിച്ചു.,
കുഞ്ഞിനെ രക്ഷിക്കാന്‍ പറ്റിയില്ല.,,
ശാലിനി ഒാപ്പറേഷന്‍റെ മുമ്പെ പറഞ്ഞതാ അവളെ കാര്യം വിട്ട് കുഞ്ഞിനെ രക്ഷിക്കാന്‍.,
പക്ഷെ എല്ലാം വിധിക്ക് വിട്ട് കൊടുക്കേണ്ടി വന്നു.,
ബട്ട് ഡോണ്‍ട് വെറി.,
ശാലിനിയുടെ യൂട്രസിനൊരു പോറലും സംഭവിച്ചിട്ടില്ല.,
ഇനിയും നിങ്ങള്‍ക്ക് സമയമുണ്ട്.,
ശാലിനി ഒന്നും അറിഞ്ഞിട്ടില്ല.,
ബോധം വന്നാല്‍ ഞങ്ങള്‍ തന്നെ അറിയിച്ചോളാം.,
ഡോക്ടര്‍ പറയുന്നതൊന്നും അവന്‍റെ ചെവിയിലേക്ക് കയറുന്നുണ്ടായിരുന്നില്ല.,
ഭൂമി അവന് ചുറ്റും കറങ്ങുന്ന പോലെ.
അവന്‍റെ അശ്രുകണങ്ങള്‍ നിശ്ചലമായ ആ കുഞ്ഞില്‍ പതിച്ച് കൊണ്ടിരുന്നു
കുഞ്ഞിനെ ഡോക്ടറെ ഏല്‍പിച്ച് ഒരുവാക്ക് പോലും ഊരിയിടാനാവാത്ത ജീവനില്ലാത്ത ശരീരം പോലെ ഇറങ്ങി പോയി
നേരെ പോയത് ഫ്ലാറ്റിലേക്കാണ്
അവിടെ എത്തിയതും കണ്ണില്‍ കാണുന്നതെല്ലാം ഭ്രാന്തനെ പോലെ എടുത്തെറിഞ്ഞ് പൊട്ടിച്ചു
അവസാനം ബാത്ത് റൂമില്‍ പോയി ഷവര്‍ ഒാണ്‍ ചെയ്ത് അലറി വിളിച്ചു
അവന്‍ എന്താ ചെയ്യുന്നതെന്ന് അവന് പോലും മനസ്സിലാകുന്നുണ്ടായിരുന്നില്ല
ഷവര്‍ പോലും ഒാഫ് ചെയ്യാതെ നനഞ്ഞപാടെ ബെഡിലേക്ക് വീണു
കണ്ണ് ഇറുക്കെ അടച്ച് തലയിണയില്‍ മുഖമമര്‍ത്തി
പെട്ടന്ന് അച്ഛനേയും അമ്മയേയും ഒാര്‍മവന്നതും വേഗം ഡ്രസ്സ് മാറ്റി ആശുപത്രിയിലേക്ക് പോയി ഡോക്ടറെ കണ്ടു കാര്യങ്ങള്‍ പറഞ്ഞു
നിശ്ചലമായ കുഞ്ഞിനെ കൊണ്ട് എല്ലാവിധ സചീകരണങ്ങളോടെ ആംബുലന്‍സില്‍ കുട്ടനാട് ലക്ഷ്യമാക്കി ഒാടിച്ചു
കൂട്ടുകാരനെ വിളിച്ച് പെട്ടന്ന് കാര്യങ്ങളൊക്കെ പറഞ്ഞ് അച്ഛന്‍റേയും അമ്മയുടെയും അസ്ഥിതറയുടെ അടുത്തായി തന്‍റെ കുഞ്ഞിനും ഒരു കുഴിയെടുക്കാന്‍ ഏല്‍പിച്ചു
ദീര്‍ഘനേരത്തെ യാത്രക്ക് ശേഷം ഇരുനിലവീടിന്‍റെ വീടിന്‍റെ മുന്നില്‍ ആംബുലന്‍സ് വന്ന് നിന്നു
ശബ്ദം കേട്ട് അടുത്തുള്ളവരെല്ലാം വീടുകളില്‍ നിന്ന് ഇറങ്ങി വന്നു
അക്കൂട്ടത്തില്‍ ശാലിനിയുടെ അച്ഛനും അമ്മയുമുണ്ടായിരുന്നു
അമ്മ കരച്ചിലോടെ മുന്നോട്ട് വന്നതും അച്ഛന്‍ തടഞ്ഞ് വെച്ചു
നവി ആംബുലന്‍സില്‍ നിന്ന് വെള്ളപുതച്ച കുഞ്ഞിനെ കൈകളിലെടുത്ത് നെറ്റിയില്‍ ചുംബിച്ചു
വര്‍ഷങ്ങള്‍ കൊണ്ട് നെയ്ത് കൂട്ടിയ സ്വപ്നം കൈയ്യിലെത്തിയപ്പോ അനക്കമില്ലാത്ത ശരീരം മാത്രമായി
കുഞ്ഞിന്‍റെ കൂടെയുള്ള കണ്ട സ്വപ്നങ്ങള്‍ക്ക് ജീവനില്ലാതായിപോയിരുന്നു
”അച്ഛാ അമ്മേ..,,എന്‍റെ അമ്പാടികണ്ണനെ നിങ്ങളെ ഏല്‍പിക്കുന്നു.,,
എനിക്കെന്‍റെ കുഞ്ഞിന്‍റെ കൂടെ ജീവിക്കാന്‍ ഭാഗ്യമില്ലാതായിപോയി.,
അവന് നിങ്ങളെ കാണണമെന്ന് പറഞ്ഞ് ഭൂമിയിലെത്തുന്ന മുന്നെതന്നെ ഒാടി അങ്ങോട്ട് വന്നേക്കാണ് എന്നെ പറ്റിക്കാന്‍.,
പൊന്ന് പോലെ നോക്കില്ലെ എന്‍റെ അമ്പാടിയെ.,,
നവി കുഴിയിലേക്ക് കുഞ്ഞിനെ വെച്ച് കൊച്ച് കുഞ്ഞിനെ പോലെ തേങ്ങി കരഞ്ഞ് മണ്ണ് മുകളിലേക്കിട്ടു
കൂടെ നിന്നവരുടെ പോലും കണ്ണ് നിറക്കുന്ന കാഴ്ച്ച
നവി ആ മണ്ണില്‍ മുട്ട് കുത്തിയിരുന്ന് തല കുഞ്ഞിനെ അടക്കിയ കുഴിക്ക് മുകളില്‍ വെച്ചു
അല്പ സമയം അങ്ങനെ നിന്ന് ചളിപുരണ്ട കൈ കൊണ്ട് മുഖം അമര്‍ത്തി തുടച്ചെണീറ്റു
ശാലിനിയുടെ അച്ഛനേയും അമ്മയേയും ഒന്ന് നോക്കി ആംബുലന്‍സില്‍ കയറാന്‍ നിന്നതും അമ്മ അച്ഛനെ തള്ളിമാറ്റി നവിയുടെ കൈ കവര്‍ന്നു
”മോനേ..,,എന്‍റെ കുഞ്ഞെവിടെ.,
അവളെ ഒറ്റകാക്കി നീയിങ് വന്നോ..,,
എനിക്കെന്‍റെ മോളെ കാണണം.,,
അമ്മ പൊട്ടികരഞ്ഞതും അച്ഛന്‍ അമ്മയുടെ നേരെ ചീറി
”’നിന്‍റെ മോളോ..,,
അങ്ങനെ ഒരു മോള് ഇനിയില്ല.,
വല്ലവനും വേണ്ടിയവള്‍ ഗര്‍ഭം പേറിനടന്നേക്കുന്നു.,
എന്നിട്ടെന്തായി ആ നശിച്ച കുഞ്ഞ് ചത്തില്ലെ.,,
ഇനി നോക്കിക്കോ ഇവനവളെ ഒഴിവാക്കും.,
അവളോട് പറഞ്ഞേക്ക് എന്‍റെ വീടിന്‍റെ പടി ചവിട്ടരുതെന്ന്..,,
അച്ഛന്‍ പറയുന്നത് മുയുവന്‍ കേള്‍ക്കാന്‍ നില്‍ക്കാതെ അവന്‍ ആംബുലന്‍സില്‍ കയറി വാതിലടച്ചും ഡ്രൈവര്‍ വണ്ടിയെടുത്തിരുന്നു
ശാലിനിയുടെ അച്ഛന്‍റെ വാക്കുകള്‍ മനസ്സിലേക്കെത്തിയതും അവന്‍ ചെവിരണ്ടും പൊത്തിപിടിച്ച് അലറി.,,
അവന്‍റെ ഒാരോ മാറ്റവും കണ്ട് പേടിച്ചിരിക്കായിരുന്നു ഡ്രൈവര്‍.,,
നവി നേരെ പോയത് കൊച്ചിയിലെ ഫ്ലാറ്റിലേക്കായിരുന്നു.,
ശാലിനിയെ നാളെ റൂമിലേക്ക് മാറ്റുകയൊളളു
ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ അവന്‍ കമിഴ്ന്ന് കിടന്നു
കിടത്തത്തിനൊടുവില്‍ അവന്‍ ഉറങ്ങി പോയിരുന്നു
ഫോണ്‍ ബെല്ലടിക്കുന്നത് കേട്ട് അവന്‍ കണ്ണ്ചിമ്മിയെണീറ്റു
തലയാകെ കുത്തിപറിക്കുന്ന വേദന,
വിശപ്പ് കാരണം വയറ് അലമുറ കൂട്ടുന്നുണ്ടെങ്കിലും അവനത് അറിയുന്നെയുണ്ടായിരുന്നില്ല
ഇന്നലെ രാത്രി ഉറങ്ങിപോയതാണ് ഇപ്പോ ഉച്ചയോടടുത്തപ്പോയാണ് അവന്‍ എണീക്കുന്നത്
ശാലിനിയെ ഉച്ച തിരിഞ്ഞ് റൂമിലേക്ക് ആക്കുമെന്നറിഞ്ഞ് അവന്‍ എണീറ്റ് ബെഡിലിരുന്നു
പതിയെ എണീറ്റതും പൊട്ടിയ ചില്ലില്‍ കാല് തട്ടി പെട്ടന്ന് ബെഡിലേക്ക് തന്നെയിരുന്നു
കാലില്‍ കുത്തി കയറിയ ചില്ലവന്‍ വലിച്ചെടുത്തു
കാലില്‍ നിന്ന് വരുന്ന രക്തം കാര്യമാക്കാതെ അവന്‍ ബാത്ത് റൂമില്‍ കയറി
തിരിച്ചിറങ്ങുമ്പോയാണ് നിലം മുയുവന്‍ ചിന്നി ചിതറി കിടക്കുന്ന ചില്ലും ഫ്ലവര്‍ വേസുമെല്ലാം കണ്ടത്.,,
അവന്‍ ഫ്ലാറ്റിന്‍റെ സെക്ക്യൂരിറ്റിക്ക് വിളിച്ച് ക്ലീന്‍ ചെയ്യാന്‍ ആളെ വിടാന്‍ പറഞ്ഞ് ഫോണ്‍ വെച്ച് വീണ്ടും നിര്‍വികാരത്തോടെ തലക്ക് കൈ കൊടുത്ത് ബെഡില്‍ കിടന്നു
*(തുടരും..)*