18/04/2026

ആമി : ഭാഗം 01

രചന – സുധീ മുട്ടം

“എനിക്ക് ഉടനെയൊരു വിവാഹം വേണ്ടെന്ന് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്. എന്നിട്ടും അമ്മക്കും പപ്പക്കും മനസ്സിലാകില്ലേ….

കോളേജിൽ നിന്ന് എത്തിയ ഉടനെ വിവാഹക്കാര്യം വീട്ടുകാർ എടുത്തിട്ടതോടെ ആമി പൊട്ടിത്തെറിച്ചു…

” ഒരു ജോലി..കുറച്ചു നാൾ അടിച്ചു പൊളിച്ച് ജീവിക്കണം..എന്നതൊക്കെ എന്റെയൊരു സ്വപ്നവും മോഹവുമാണ്..

ഒടുവിലത്തെ വാചകങ്ങൾ പറയുമ്പോൾ നെഞ്ച് നീറിയിരുന്നു…കണ്ണുകൾ ചാലിട്ടൊഴുകിയതോടെ തളർന്ന് ചെയറിലേക്കിരുന്നു…

“പ്ലീസ് പപ്പാ… ഞാനൊന്ന് പറയുന്നത് കേൾക്ക്.. എനിക്ക് പഠിക്കണം.. സ്വന്തമായൊരു ജോലി വേണം..

ദയനീയമായ വാക്കുകൾക്കൊപ്പം മിഴിനീരുറവും ശക്തമായി ഒഴുകി തുടങ്ങി… എന്ത് മറുപടി കൊടുക്കുമെന്ന് അറിയാതെ രവീന്ദ്രൻ നായർ ഭാര്യ പത്മത്തെ നോക്കി…അവരുടെ മുഖവും ശോകമണിഞ്ഞു…

” മോളേ ..ആമി….

അമ്മ വിളിക്കുന്നത് കേട്ട് മിഴിനീരുറവയിലും പ്രതീക്ഷയോടെ അങ്ങോട്ടേക്ക് നോക്കി..മകളോടുള്ള ഉറവ വറ്റാത്ത സ്നേഹം നയനങ്ങളിൽ തെളിഞ്ഞു…

“ഇതിനാണോ അമ്മാ എന്നെ അർജന്റായി ഹോസ്റ്റലിൽ നിന്ന് വിളിച്ചു വരുത്തിയത്….

” അമ്മ ഒന്നു പറഞ്ഞോട്ടെ…എന്നിട്ട് നീ തീരുമാനിക്ക്….

അമ്മയുടെ മുഖം വലിഞ്ഞ് മുറുകുന്നത് ആമി കണ്ടു…ഏതോ ഗൗരവമായ പ്രശ്നം അവരെ അലട്ടുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി…

“മൂന്നാല് ദിവസങ്ങൾക്ക് മുമ്പ് പപ്പക്കൊരു അറ്റാക്ക് വന്നു…

ബാക്കി കേൾക്കും മുമ്പേ അവൾ ചാടിയെഴുന്നേറ്റ് പപ്പയുടെ അരികിലേക്ക് ഓടിയെത്തി….

പപ്പ അവളുടെ എല്ലാമെല്ലാമാണ്..ജീവൻ..എല്ലാ പെൺകുട്ടികളുടേയും പോലെ അവളുടെ റിയൽ ഹീറോ. അദ്ദേഹത്തെ ഒരുപാട് ഇഷ്ടം ആയതിനാൽ എന്തെങ്കിലും പപ്പക്ക് പറ്റുന്നത് ആമിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല…

” പപ്പാ….

പപ്പയെ കെട്ടിപ്പിടിച്ചു ഉറക്കെ കരഞ്ഞു തുടങ്ങി…

“എന്നിട്ടെന്തേ എന്നെ അറിയിക്കാതിരുന്നത്…

” എന്റെ മകൾക്ക് സഹിക്കാൻ കഴിയില്ലെന്ന് അറിയാം…അതോണ്ട് പപ്പ തന്നാ പറഞ്ഞത് മോളെ അറിയിക്കണ്ടാന്ന്….

വാത്സല്യത്തോടെ അദ്ദേഹം മകളുടെ തലയിലൂടെ വിരലുകളോടിച്ചു…

“പപ്പക്ക് അറിയാം മറന്നട്ടില്ല..നിന്നുടെ അംബീഷനും സ്വപ്നങ്ങളും..തന്ന വാക്കും മറന്നട്ടില്ല..പക്ഷേ ഇപ്പോൾ….

ഇടക്കൊന്ന് നിർത്തിയപ്പോൾ ആമിയിൽ ഭയം വർദ്ധിച്ചു..

” പക്ഷേ ഇപ്പോൾ.. ബാക്കി കൂടി പറയ് പപ്പാ….

“ഇപ്പോൾ പപ്പക്ക് ചെറിയൊരു പേടി…എനിക്കെന്തെങ്കിലും സംഭവിച്ഛാൽ എന്റെ മകളുടെ കാര്യം.. മോളുടെ വിവാഹം നടന്നു കണ്ടാൽ അച്ഛനു പാതി ആശ്വാസമാകും…

” ഇല്ലാ… എന്റെ പപ്പക്കൊന്നും സംഭവിക്കില്ല…

ആമിയൊന്ന് തേങ്ങി..എങ്കിലും ഉള്ളിലെ വേദന പുറമേക്ക് പ്രകടിപ്പിച്ചില്ല..

“പപ്പയുടെ ഒരു ആഗ്രഹമാ… എന്റെ മോൾ എതിര് പറയരുത്. നാളെ അവരൊന്ന് വന്ന് കണ്ടിട്ടു പോകട്ടെ..മോൾക്ക് ഇഷ്ടം ആയാലേ വിവാഹം ഉറപ്പിക്കൂ….

പപ്പയെക്കാൾ വലുതായി മറ്റൊന്നും ഇല്ലെന്ന് കരുതിയവൾക്ക് കൂടുതൽ ആലോചിക്കാൻ ഒന്നും ഇല്ലായിരുന്നു… സമ്മതമെന്ന മട്ടിൽ തലയാട്ടി അവൾ അദ്ദേഹത്തെ കെട്ടിപ്പിടിച്ചു അരികിലിരുന്നു….

രാത്രിയിൽ ഉറക്കം വരാതെ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു…തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം ജലരേഖയായി മാറിയത് അറിഞ്ഞു…

” പപ്പയെക്കാൾ വലുതല്ല മറ്റൊന്നും….

വെളുപ്പാൻ കാലത്ത് എപ്പോഴോ നിദ്ര മിഴികളെ തഴുകി ഉറക്കി…രാവിലെ അമ്മയുടെ വിളി കേട്ടാണ് ആമി ഉണർന്നത്…

“പത്ത് മണി കഴിയുമ്പോൾ ചെറുക്കനിങ്ങെത്തും..മോള് ഫ്രഷായിട്ട് വാ….

അമ്മ മുറിയിൽ നിന്ന് പോയതോടെ ഫ്രഷാകാനായി കയറി.. ആകെ ഒരു മൂഡോഫ് ആയിരുന്നെങ്കിലും പപ്പയെ വിഷമിപ്പിക്കാതിരിക്കാൻ നല്ലൊരു ചുരീദാറും ധരിച്ച് താഴേക്ക് ചെന്നു.. പപ്പക്കും അമ്മക്കും ഒപ്പം ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് ചെറുക്കന്റെ വരവിനായി ആമി കാത്തിരുന്നു…

തുടരും

കഥ ഇഷ്ടം ആയാൽ അഭിപ്രായം പറയണേ..