രചന – ആയിഷ അക്ബർ
കിരണിന്റെ കാര്യം ഓർത്ത് ശെരിക്കും സങ്കടം തോന്നുന്നു സൂര്യാ….
അവനത് പറയുമ്പോൾ അവളൊന്ന് നോക്കി….
എന്തൊക്കെ ഇല്ലെന്ന് പറഞ്ഞാലും ചേർത്ത് പിടിക്കാൻ ഒരാളുണ്ടെങ്കിൽ അവന് അതാശ്വാസമായേനെ….
വീണയെ ഉദ്ദേശിച്ചാണ് അവൻ പറയുന്നതെന്ന് അവൾക്ക് മനസ്സിലായി….
ആകാശം മുട്ടെ കണ്ട സ്വപ്നം പെട്ടെന്ന് തകർന്നടിഞ്ഞ ദേഷ്യം മാത്രമാനവൾക്ക്…..
അത് പതിയേ കുറഞ്ഞോളും…..
ഏയ്…. അല്ല….
സൂര്യയത് പറഞ്ഞതും കാശി പെട്ടെന്നായിരുന്നു അങ്ങനെ പറഞ്ഞത്…..
അവൾ വീണ്ടും തല ചെരിച്ചു കൊണ്ടവനെ നോക്കി……
വഴിയിൽ കണ്ടൊരു ഒതുക് കല്ലിന്മേലവൻ ഇരുന്നു….
അവനരികത്തായി അവളും….
എന്തോ പറയാനുണ്ടെന്ന പോൽ നിൽക്കുന്ന വന് നേരെ അവൾ പുരികമുയർത്തി…..
ഒന്നും തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും പോകാൻ നേരം വീണ എന്റെ അടുത്ത് വന്നിരുന്നു….
കാശി അത് പറഞ് തുടങ്ങിയതും സൂര്യയുടെ മനസും ആ കാഴ്ച്ചയിലേക്കോടി…..
എന്തിന്…
അവൾ അറിയാത്ത ഭാവത്തിൽ ചോദിച്ചു…..
പഴയ പ്രണയിനിക്കൊരു അവസരം തേടി …
അതും പറഞ്ഞവൻ പുച്ഛത്തോടെ തല ചെരിച്ചു…..
അവൾ ഒന്നും മിണ്ടാത്തെ അവന്റെ കയ്ക്കുള്ളിലൂടെ കൈ പിടിച് അവന്റെ തോളിലേക്ക് ചാഞ്ഞു….
ഞാനെന്താ പറഞ്ഞതെന്ന് നിനക്കറിയണ്ടേ …..
അവൾ ഒന്നും ചോദിക്കാത്തത് കൊണ്ട് തന്നെയാണ് അവൻ ചോദിച്ചത് …..
വേണ്ടാ……
അത് മാത്രം പറഞ്ഞവൾ കണ്ണുകൾ പതിയേ അടച്ചു കിടക്കുമ്പോൾ അവനിലൊരു ചിരി വിരിഞ്ഞു…
കാരണം ഞാൻ നിന്നെ വിശ്വസിക്കുന്നു എന്നായിരുന്നു വേണ്ടാ എന്ന അവളുടേ വാക്കവനിൽ പതിഞ്ഞത്……
അൽപനേരം കൂടി ഇരുന്നവർ വീട്ടിലേക്ക് തിരിച്ചു…….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ചൂട് വെള്ളം എടുത്ത് കൊണ്ട് അടുക്കളയിൽ നിന്ന് തിരിയുമ്പോഴാണ് മുമ്പിൽ വീണ നിൽക്കുന്നത്…..
ഇതാർക്കാടി…..
അവൾ ഗൗരവത്തോടെ അത് ചോദിക്കുമ്പോൾ പണ്ടത്തെ കാര്യങ്ങൾ സൂര്യക്കോർമ്മ വന്നു….
അവൾക്ക് വഴക്കടിക്കാൻ തോന്നുമ്പോൾ അവൾ വന്നു ഇങ്ങനെ എന്തെങ്കിലും ചോദിക്കും….
മിക്കവാറും മുത്തശ്ശണോ മുത്തശ്ശിയോ തന്നെ പുകഴ്ത്തിയാലായിരിക്കും….
പിന്നീടത് വലിയൊരു വഴക്കായി മാറുമായിരുന്നു….
ചൂട് വെള്ളം…. അവളും ഗൗരവത്തോടെ തന്നെ പറഞ്ഞു ….
ഇന്ന് തനിക്ക് ഭയന്ന് നില്ക്കേണ്ട കാര്യമില്ലല്ലോ….
മുത്തശ്ശനും മുത്തശ്ശിയും എന്റെയും കൂടെയാ…. നിനക്ക് സ്വന്തമെന്ന് പറയാൻ ആരുണ്ടെടി എന്ന അവളുടേ ചോദ്യത്തിന് മുന്നിലാണ് താൻ പതറി പോകാറുള്ളത് ….
ഇന്നതിന്റെ ആവശ്യമില്ല….
തന്നെ ജീവനെക്കാളേറെ സ്നേഹിക്കുന്ന ഒരുവൻ തനിക്ക് മാത്രമായിന്ന് ഭൂമിയിലുണ്ട്…..
ആർക്ക്….
എന്റെ ഭർത്താവിന്…..
വീണ ചോദിച്ചതിനെക്കാൾ ചടുലമായി അവളത് പറഞ്ഞതും ആ ഗ്ലാസ് വീണ കൈ കൊണ്ട് തട്ടി തെറിപ്പിച്ചിരുന്നു….
നിന്റെയൊരു ഭർത്താവ്…. ആരാടി അവൻ….
ഞാൻ വേണ്ടെന്ന് വെച്ച ഒരു വേസ്റ്റ് ആണവൻ….
ഞാൻ വേണ്ടെന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ നീയൊന്നും ആ വീടിന്റെ പടി പോലും കാണില്ലായിരുന്നു….
വീണ ദേഷ്യത്തോടെ അത് പറയുമ്പോൾ സൂര്യ കൈ രണ്ടും മാറിൽ പിണച്ചു കെട്ടി അവളെ നോക്കി നിന്നു….
ഞാൻ പടി കാണില്ലായിരിക്കാം….. പക്ഷെ നീയെന്നേ ആ പടിയിറങ്ങിയേനെ…..
സൂര്യ ചിരിയോടെ അത് പറയുമ്പോൾ വീണ മനസ്സിലാവാത്തത് പോലെ നിന്നു……
കാശിയുടെ സ്വത്ത് കണ്ട് മോഹിച്ചു പോയിട്ട് അവനവിടുത്തെ ആരുമല്ലെന്നും സ്വതുക്കളൊന്നും അവനില്ലെന്നും അറിഞ്ഞാൽ ഇപ്പൊ നീ കിരണിനെ ഇട്ടേച് വന്നത് പോലെ അവനെയും ഇട്ടേച് വരുമായിരുന്നു…..
അവന്റെ നല്ല കാലത്തിനു വേണ്ടി നീയൊരിക്കലും അവന്റെ കൂടെ നിൽക്കില്ലായിരുന്നു…..
സൂര്യയത് പറയുമ്പോൾ വീണ ക്ക് വല്ലാത്തൊരു ജാള്യത തോന്നി…..
അല്ലെങ്കിലും സ്വത്തിനു വേണ്ടി അനിയത്തിയുടെ ഭർത്താവിൽ പഴയ കാമുകനെ തിരഞ്ഞു പോയ നീയൊന്നും നിന്നെ സ്നേഹിക്കുന്ന കിരണിനെ അർഹിക്കുന്നില്ല….
കാരണം അവൻ സ്നേഹിക്കുന്നത് നിന്നെയാണ്…. നീയവന്റെ സമ്പത്തിനെയും….
സൂര്യ അതും കൂടി പറഞ്ഞപ്പോൾ വീണയറിയതെ തന്നെ അവളുടേ ശിരസ്സ് സൂര്യക്ക് മുമ്പിൽ താഴ്ന്നു പോയിരുന്നു……
സ്വത്ത് .. സ്വത്തെന്ന് പറഞ്ഞ് പഠിപ്പിച്ചു വളർത്തിയിട്ടാ ഇവളിങ്ങനെ ആയത്….
അങ്ങനെയല്ലെന്ന് സമയം കിട്ടുമ്പോൾ ചെറിയമ്മ മോൾക്കൊന്ന് തിരുത്തി കൊടുക്ക്…..
രംഗം കണ്ട് നിൽക്കുന്ന ചെറിയമ്മയോട് അതും കൂടി പറഞ്ഞവൾ ദേഷ്യത്തോടെ അകത്തേക്ക് നടന്നു…..
വീണ ഒന്നും തിരിച്ചു പറയാൻ പോലുമില്ലാതെ അതേ നിൽപ്പായിരുന്നു….
അവള് പറയുന്നതിലും കാര്യമുണ്ട് മോളേ….
ചെറിയമ്മ പതിയേ വീണയോടത് പറയുമ്പോൾ മനസ്സിൽ മുഴുവൻ രാവിലെ രമണി ചേച്ചി ചോദിച്ച ചോദ്യങ്ങളായിരുന്നു…..
ഓഹ്….. സ്വത്ത് പോയെന്ന് പറഞ് ആരെങ്കിലും ഭർത്താവിനെ ഇട്ടേച് പോരുമോ….
നാട്ടുകാരുടെ മുമ്പിൽ പരിഹാസ പാത്രമായതിന്റെ നിസ്സഹായത അവരുടെ മുഖത്ത് നിറഞ്ഞു നിന്നിരുന്നു……
വീണ അവരെ കടുപ്പിച്ചൊന്നു നോക്കിയതും പിന്നീടൊന്നും പറയാതെ അവരവിടെ നിന്ന് പോയി….
എങ്കിലും എല്ലാവർക്കും തന്നെ മടുത്തിട്ടുണ്ടെന്ന് അവൾക്കും മനസ്സിലായി തുടങ്ങിയിരുന്നു……
മുത്തശാ…. മുത്തശ്ശനിത് കിരണിന് കൊടുക്കണം….
കുറച്ചു പണം മുത്തശ്ശനെ ഏൽപ്പിച്ചാണ് കാശിയത് പറഞ്ഞത്….ടൗണിലെന്തെങ്കിലും കട സ്വന്തമായി തുടങ്ങാൻ പറയണം….
ഞാൻ കൊടുത്താൽ അവന് വാങ്ങാൻ ബുദ്ധിമുട്ടായാലോ….
അതും കൂടി പറഞ്ഞേൽപ്പിച്ചു അവിടെ നിന്നിറങ്ങുമ്പോൾ കാശിക്ക് എന്തെന്നില്ലാത്തൊരു സ്വസ്ഥത തോന്നി……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
എന്നും എല്ലാവരുടെയും സന്തോഷത്തിനു വേണ്ടിയല്ലേ നിന്നിട്ടുള്ളു….
ഇനിയെങ്കിലും നിന്റെ സ്വപ്നങ്ങൾക്ക് പിറകെ ഒന്ന് പറന്ന് നോക്കിക്കൂടെ……
തിരികെ പോകും വഴി ഡ്രൈവിംഗിനിടയിലാണ് കാശിയത് ചോദിച്ചത്…..
പെട്ടെന്നവനത് ചോദിച്ചതും അവളൊന്ന് നിശ്ചലയായി….
കണ്ണുകൾ കൂർപ്പിച്ചു അവളവനെയൊന്നു നോക്കി….
വളരേ വലിപ്പം കുറഞ്ഞൊരു ഡയറി അവൻ സൈഡിൽ നിന്നും എടുത്ത് അവളുടേ കൈയിലേക്ക് വെച്ചു കൊടുത്തു……
അതവളുടേതാണെന്ന് മനസ്സിലാക്കാനവൾക്ക് രണ്ടാമതൊന്നു നോക്കേണ്ടിയിരുന്നില്ല….
അതിലെ അവസാന വരികൾ അവളൊന്ന് മറിച്ചു നോക്കി….
ഇനി എന്നാണെനിക്ക് എന്റെ സ്വപ്നങ്ങൾക്ക് പിറകെ ചിറക് വിടർത്താനാവുക…..
വിവാഹതലേന്ന് എഴുതി വെച്ചതാണത്….
എല്ലാ പ്രതീക്ഷകളും അവസാനിച്ചെന്ന് തോന്നിയിടത് നിന്നാണ് പുതിയൊരു ലോകം തന്നെ തനിക്ക് മുമ്പിൽ തുറന്നത്…
അവനെന്ന ലോകം…..
അവൾ നിറ മിഴികളാലെ അവനെ നോക്കി.
അവൻ എല്ലാം വായിച്ചിട്ടുണ്ടെന്ന് അവൾക്ക് തോന്നി….
അവൻ കണ്ണുകൾ അവൾക് നേരെ ചിമ്മി കാണിച്ചു…
ഒന്ന് കുനിഞ്ഞു കൊണ്ട് അവളുടേ നെറ്റിയിൽ ചുണ്ട് ചേർത്തു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പിന്നീടങ്ങോട്ട് തന്റെ സ്വപ്നത്തിന്റെ കടിഞ്ഞാൺ അവനെറ്റെടുത്തത് പോലെയായിരുന്നു…..
അപ്ലിക്കേഷൻ കൊടുക്കലും വിവരങ്ങൾ അന്ന്വേഷിക്കലും എല്ലാം അവൻ തന്നെയായിരുന്നു….
ദിവസങ്ങൾ കുറച്ച് കഴിഞ്ഞാണ് ഓടി വന്നു തന്നെ എടുത്തുയർത്തി ആ വാർത്ത തന്നോടവൻ പറയുന്നത് …..
താൻ സ്വപ്നം കണ്ട അതെ സ്റ്റേജ് ഇന്ന് തന്റെ മുമ്പിലേക്ക് തുറന്നിട്ടിരിക്കുകയാണ്….
സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ മിഴികൾ പെയ്ത് തുടങ്ങിയിരുന്നു…..
ഓടി ചെന്നവനെ ചെർത്ത് പിടിച് ആ നെറ്റിയിൽ താൻ ചുണ്ടുകളമർത്തി….
അവൻ പറഞ്ഞത് ശെരിയാണ്….
നെറ്റിയിൽ നൽകുന്ന ഈ ചുംബനത്തിന് മറ്റേത് വികാരത്തേക്കാളും തീവ്രതയുണ്ട്…..
നെറ്റിയിൽ ചുണ്ടുകൾ അമരുന്നതോടൊപ്പം തന്റെ കണ്ണുകളിൽ നിന്നുതീർന്നു വീണ കണ്ണു നീർ അവന്റെ മുഖത്ത് പടർന്നിരുന്നു…..
ആ അവസരം ഒരു തുടക്കമായിരുന്നു…..സൂര്യാ കാശി നാഥനെ നൃത്ത ലോകം അറിഞ്ഞു തുടങ്ങാനുള്ള ഒരു ചുവട് വെപ്പായിരുന്നത്……
എന്തിനും ഏതിനും കൂടെ നിൽക്കാൻ അവനുള്ളപ്പോൾ എല്ലാത്തിനും കൂടുതൽ ശക്തി തോന്നി…..
അവന്റെ തിരക്കുകളെല്ലാം മാറ്റി വെച്ചവൻ തന്റെ പ്രോഗ്രാം കാണാനെത്തിയിരുന്നത് തനിക്കത്ര മേൽ ധൈര്യമായിരുന്നു…..
ആ യിടക്കാണ് അവന്റെ പ്രണയത്തിന്റെ ബാക്കി തന്റെ ഉദരത്തിൽ തുടിച്ചു തുടങ്ങിയിട്ടുണ്ടെന്ന് അവരറിയുന്നത്…..
കാശി ഓഫീസിൽ നിന്ന് വന്ന നേരമാണ് പ്രെഗ്നൻസി പോസിറ്റീവ് എന്ന റിസൾട്ട് അവന് കാണിച്ചു കൊടുക്കുന്നത്…
സന്തോഷം കൊണ്ടവൻ തുള്ളി ചാടുമെന്ന് കരുതിയ അവൾക്ക് തെറ്റിയിരുന്നു….
നിലത്തേക്കൂർന്നിരുന്നു ഒരു പൊട്ടി കരച്ചിലായിരുന്നു….
അവളും നിലത്തേക്കിരുന്നു….
രണ്ടു കൈ കൊണ്ടും അവനവളെ ചുറ്റി പിടിച്ചു….
അവന്റെ കണ്ണു നീർ അവളെ പാടെ നനച്ചിരുന്നു…..
നാലാം വയസ്സിൽ രക്ത ബന്ധങ്ങളെ മുഴുവൻ നഷ്ടപ്പെട്ടവനാണ് ഞാൻ….
വർഷങ്ങൾക്ക് ശേഷം എനിക്കീ ഭൂമിയിലൊരു രക്ത ബന്ധം പിറക്കാൻ പോകുകയാണ്….
അതും പറഞ് കൊണ്ട് അവനവളെ ചുംബനങ്ങൾ കൊണ്ട് മൂടി…
അവന്റെ ഹൃദയ താളത്തിലെ സന്തോഷം ആസ്വദിച്ചു അവളും അവനോട് ചേർന്നു കിടന്നു……..
പിന്നീടങ്ങോട്ട് അവനവളെ കൈ വെള്ളയിൽ കൊണ്ട് നടന്നു……
ഒരു നിമിഷം അവളെ പിരിഞ്ഞിരിക്കാൻ പറ്റാത്തൊരു അവസ്ഥ…..
സാധാരണ പ്രസവത്തിനു സ്വന്തം വീട്ടിലേക്ക് പോകുന്നതിൽ നിന്ന് വ്യത്യസ്തമായി അവളെ ഞാൻ നോക്കി കോളാം എന്ന് പറഞ്ഞവനവളെ ചേർത്ത് പിടിച്ചു…..
പിടയുന്ന പ്രസവ വേദനയിലും ഉരുകുന്ന വന്റെ മുഖമായിരുന്നു അവളുടേ മനസ്സിനെ വേദനിപ്പിച്ചത്……
ഒരു വലിയ വേദനയുടെ അകമ്പടിയായി അവൾ ഭൂമിയിലേക്ക് പിറന്ന് വീണു….
അവന്റെ മാലാഖ…..
അവളെ കയ്യിലേക്ക് വാങ്ങുമ്പോൾ ശരീരം ഒന്നാകേ വിറക്കുന്നുണ്ടായിരുന്നു…
ഈ ലോകം സൃഷ്ടിച്ചത് പോലും തനിക്ക് വേണ്ടി മാത്രമാണെന്നൊരു നിമിഷം അവന് തോന്നിപ്പോയി…..
നിധി…..
അവൻ അവളുടേ കാതോരം വിളിച്ചു….
അതേ തനിക്ക് കിട്ടിയ നിധിയാണവൾ…..
കാശിയുടെ നിറവും സൂര്യയുടെ ഭംഗിയും ഒത്തിണങ്ങിയ നിധി സുന്ദരിയായിരുന്നു…
നിധി കറുപ്പ് നിറമില്ലാത്തതിൽ നിനക്ക് ആശ്വാസം തോന്നുന്നുണ്ടാവും അല്ലേ….
കാശി ചെറു ചിരിയോടെ സൂര്യയോടത് ചോദിക്കുമ്പോൾ സൂര്യയും ഒന്ന് പുഞ്ചിരിച്ചു…..
ആശ്വസിക്കുമായിരുന്നു ഞാൻ…… നീ എന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നെങ്കിൽ….
കറുപ്പെന്ന നിറത്തിനെ പോലും ഞാൻ പ്രണയിച്ചു തുടങ്ങിയത് നീ എന്നിലേക്ക് വന്നതിനു ശേഷമാണ്…..
സൗന്ദര്യം അതവളുടെ പെരുമാറ്റത്തെ ആശ്രയിച്ചല്ലേ ഇരിക്കുന്നത്….
സൂര്യ അത് പറഞ്ഞതും കാശി അവളുടേ നെറ്റിയിൽ ചുണ്ടമർത്തി….
ഒപ്പം കയ്യിൽ പിടിച്ചിരുന്ന കുഞ്ഞിന്റെ നെറ്റിയിലും ചുണ്ടുകൾ ചേർത്തു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഇന്ന് മുത്തശ്ശൻറെ സപ്തതിയാണ്……
നാട്ടിലേക്കുള്ള വഴിയാണ് ഞങ്ങൾ…
അവിടെ എത്തിയതും മുത്തശ്ശനും മുത്തശ്ശിയും കുഞ്ഞിനെ കോരിയെടുത്തു ചുംബങ്ങൾ കൊണ്ട് മൂടി….
അകത്തായി നിൽക്കുന്ന ശങ്കരനും ജാനകിയും തങ്ങളെ കണ്ടപ്പോൾ അകത്തേക്ക് മറഞ്ഞിരിക്കുന്നത് പോലെ തോന്നി……
കിരണോടി വന്നു കുഞ്ഞിനെ എടുത്തു….
നാട്ടുകാരുടെയും വീട്ടുകാരുടെയും അടക്കം പറച്ചിൽ കാരണമാവാം വീണ വീണ്ടും കിരണിന്റെ അടുത്തേക്ക് പോയിരുന്നു…
മുഖം പ്രസന്നമല്ലെങ്കിലും അവൾ അമർശങ്ങളെല്ലാം ഉള്ളിലൊതുക്കി യാണ് കഴിയുന്നതെന്ന് ആ മുഖം കണ്ടാലറിയാം…..
ആ തറവാടിന്റെ അകത്തളങ്ങളിൽ മുഴുവൻ ഒരു കുഞ്ഞി കാലുകളുടെ കിലുക്കം ഓടി നടന്നു……
ആഘോഷങ്ങൾക്കിടയിൽ അസൂയയോടെ നോക്കുന്ന കണ്ണുകളെ കണ്ടിലേന്ന് നടിച്ച് അവൻ ഒരു കയ്യിൽ അവളെയും മറു കയ്യിൽ കുഞ്ഞിനേയും ചേർത്ത് പിടിച്ചു….
ഓഹ്… ആ കറുത്ത പെണ്ണിന് കിട്ടിയൊരു ചെക്കനെ കണ്ടോ…
ചെക്കനും കുഞ്ഞും എന്തോരു നിറമാ….
അങ്ങനെ എന്തെല്ലാമോ അടക്കം പറച്ചിലുകൾ അവർ പിറകിൽ നിന്നും കേട്ടിരുന്നു….
അവർ പരസ്പരം നോക്കിയൊന്ന് പുഞ്ചിരിച്ചു…..
അസൂയ കൂടുമ്പോൾ ഓരോന്ന് പറഞ് സ്വയം സന്തോഷം കണ്ടെത്തുന്ന വരെ നോക്കുകയെ ചെയ്യരുത് ….
നമ്മൾക്കുള്ളിലെ സന്തോഷത്തിനു മാത്രം പ്രാധാന്യം നൽകുക …..
കേവലം നിറത്തിലല്ല സന്തോഷം…..
അവൻ അവളുടെ കാതോരം പറയുമ്പോൾ അവളൊന്ന് ഉറക്കെ ചിരിച്ചു…..
കാരണം പറയുന്ന അവർക്കറിയില്ലല്ലോ ഞങ്ങൾക്കിടയിലെ സന്തോഷത്തിന്റെ ആഴം….
അവളൊന്നു കൂടി അവനോട് ചേർന്ന് നിന്നു…….
ശുഭം…..
പ്രതിലിപിയിലെ ടെക്നിക്കൽ ഇഷ്യൂ കാരണം കോപ്പി ചെയ്യാൻ പറ്റിയിരുന്നില്ല…
അത് കൊണ്ടാണ് വൈകിയത്….
വാക്കുകൾ കൊണ്ട് ഊർജം പകർന്ന് കൂടെ നിന്ന പ്രിയ സൗഹൃദങ്ങൾക്ക് നന്ദി…… ❤
കാശിക്കും സൂര്യക്കും ജീവൻ നൽകിയത് നിങ്ങൾ ഓരോരുത്തരുമാണ്…….
സ്നേഹം ❤
Aysha Akbar

by