അഗ്നിമിത്ര : ഭാഗം 29

രചന : റിസ്വാന

എങ്കിലും അവൾക്ക് അൻഷാദിന്റെയും അഫ്‌സലിന്റെയും കാര്യത്തിൽ ഒരു ഉറച്ച തീരുമാനം ആയിട്ടില്ലായിരുന്നു,ദിവസേനയുള്ള കണ്ട്‌മുട്ടലിലൂടെയും സംസാരത്തിലൂടെയും അവൾക്ക് അവനെ പരിചയമായിരുന്നു എങ്കിലും, മറുത്ത് പറയാൻ മറ്റൊന്നും ഇല്ലാത്തത് കൊണ്ടും അവൾക്ക് ആ ആലോചനക്ക് സമ്മതം മൂളേണ്ടി വന്നു,പഴയ പ്രണയ പുനരാവിഷ്കാരത്തിന്റെ ഭാഗമായിട്ട്‌ താനും ഇടയ്ക്ക് ആ പഴയ സുഹറയിലേക്ക് മടങ്ങിപോവുന്നുണ്ടോ എന്ന് അവൾക് പലപ്പോഴും തോന്നിയിട്ടുണ്ട്, അതിനാൽ തന്നെ ഇതാകാം തന്നിലെ പ്രണയം എന്ന തെറ്റിദ്ധാരണയിൽ ആയിരുന്നു അവൾ നികാഹിന് സമ്മതം അറിയിച്ചത്,

അവൾ സമ്മതം മൂളിയതോടെ നടുത്തൊടി തറവാട്ടിലും കാരിപാടത്ത്‌ വീട്ടിലും സന്തോഷത്തിന്റെ നാളുകൾ വന്നെത്തി, ഫസീലയുടെ സഹോദരൻ വിദേശത്ത് ആയത് കൊണ്ട്, അവനും കല്യാണത്തിൽ പങ്കെടുക്കുക എന്ന ഉദ്ദേശത്തോടെ ഇപ്പോൾ നികാഹ് കഴിച്ചിടാം എന്നും, അവന്റെ ലീവിനനുസരിച്ച് നാട്ടിൽ എത്തിയിട്ട് കൂട്ടികൊണ്ട് പോകൽ നടത്താം എന്നുള്ള തീരുമാനത്തിൽ എത്തി,
അങ്ങനെ ഇൗ വർഷത്തെ റമളാൻ വ്രതാനുഷ്ഠാങ്ങൾക്ക്‌ ശേഷം, ശവ്വാലിനമ്പിളി പിറയുടെ ശോഭായാൽ ചെറിയ പെരുന്നാൾ കഴിഞ്ഞുള്ള അടുത്ത വെള്ളി, അതായത് ശവ്വാൽ പത്തിന് അവരുടെ നികാഹ് കുറിക്കപ്പെട്ടു,

ഈ കാര്യം അവൾ തന്റെ അടുത്ത കൂട്ടുകാരായ, അപ്പു, ജീന, റോഹൻ, ഗിരി എന്നിവരെ അറിയിച്ചു, ഈ വാർത്ത മറ്റു ചിലർക്ക് പല കാര്യങ്ങൾക്കും ആദ്യം ആശങ്ക ഉണർത്തുകയും പിന്നീട് സഹായമാവുകയും ചെയ്തു,അങ്ങനെ ഏവരും കാത്തിരുന്ന ഫസീലയുടേയും അഫ്സലിന്റെയും നികാഹ് ദിവസം വന്നെത്തി, നികാഹ് പരിപാടികൾ ചെറുതാക്കി, കൂട്ടികൊണ്ട് പോകൽ വലുതാക്കി ഉണ്ടാക്കാം എന്ന തീരുമാനം ഉള്ളത് കൊണ്ട് തന്നെ വളരെ അടുത്ത ചുരുക്കം ചില ബന്ധുക്കളെ മാത്രമാണ് ക്ഷണിച്ചിരുന്നത്‌,

അത്കൊണ്ട് തന്നെ അൻഷാദ്‌ ഇതൊന്നും അറിഞ്ഞിരുന്നില്ല, അവനിപ്പോഴും ഫസീല തനിക്ക് അനുകൂലമായ മറുപടി നൽകുന്നതും സ്വപ്നം കണ്ട് നടക്കുകയാണ്, കോളേജ് അവസാനിച്ചതോടെ എങ്ങനെ ഒന്ന് കാണും എന്ന ചിന്തയിൽ മുഴുകി ഇരിപ്പാണ് ആൾ,നികാഹിന്റെ അന്ന് കൂട്ടുകാർ എത്തിയപ്പോഴേക്കും അവൾ മണവാട്ടിയുടെ കുപ്പായവും മുല്ലയും എല്ലാം അണിഞ്ഞ് സുന്ദരി ആയി അണിഞ്ഞൊരുങ്ങി നിന്നിരുന്നു, നിക്കാഹിന് സമ്മതം മൂളി എങ്കിലും, എടുത്ത് ചാടി എടുത്ത തീരുമാനം ആയോ എന്ന് ആ ഒരു നിമിഷം അവൾക്ക് തോന്നിപ്പോയി, അൻഷാദിനെ ഓർക്കുംതോറും അവൾക്ക് ഖൽബിൽ വിങ്ങൽ കൂടി വന്നു, പ്രണയം കൈവിട്ട് പോയപോലോരു തോന്നൽ,

ശരീരത്തെ മരണം കവർന്നെടുത്താലും യഥാർത്ഥ പ്രണയം ഒരിക്കലും ഖൽബിനെ വിട്ട് പോകില്ല എന്ന ഉമ്മമ്മയുടെ വാക്കുകൾ കാതിൽ പ്രതിധ്വനിച്ചപ്പോൾ, വൈകിപ്പോയ നിമിഷത്തിൽ വിധിയെന്നും സമാധാനിച്ച് മരിക്കാത്ത പ്രണയത്തിന്റെ ഓർമകളെ മരണത്തിന് വിട്ട്കൊടുത്ത് ദീർഘനിശ്വാസം എടുത്തു,
“എന്താണ് മണവാട്ടിപെണ്ണിന് ഒരു ആലോചന..”
“ജീനാ.. എത്ര നാളായി കണ്ടിട്ട്..”കോളേജ് കഴിഞ്ഞതിന് ശേഷമുള്ള കൂടിച്ചേരലിൽ അവർക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നു,

“എന്നിട്ട് പറയ്.., എന്തൊക്കെ വിശേഷം, രഘുവേട്ടൻ വിളിക്കാറുണ്ടോ..?””ഒരു പാട് വിശേഷങ്ങൾ പറയാനുണ്ട്, ദാ കണ്ടോ.. വിവാഹ നിശ്ചയം കഴിഞ്ഞു,””ആഹാ.. അതൊക്കെ എന്ന്,”
മകരം 14, ജനുവരി 30ന്, ബുധൻ രാത്രി 8നും 9നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ, ശ്രീപുരം കോവിലകത്ത് വെച്ച് താലികെട്ട്..””അമ്പമ്പോ.. ശ്രീപുരത്ത് വെച്ചോ..? അതും രാത്രി.. അതെന്താ അങ്ങനെ..””തമ്പുരാക്കന്മാർ അല്ലേ.. എന്തെങ്കിലും ഉണ്ടാകും..””ഹം.. അപ്പോ ‘മഞ്ഞു പെയ്യണ മനം കുളിരണ മകരമാസ പെണ്ണേ…. നനനനന ന്നന്നന്ന നാനാ..'””ഫസീ.., പെണ്ണല്ല, പെണ്ണുങ്ങൾ ഉണ്ട്..”

“അപ്പൂ.. എവിടെ ആയിരുന്നു..””ഇവിടെ ഉണ്ട്, അവൾ പറഞ്ഞ ഡേറ്റിൽ അവളുടെ മാത്രമല്ല, എന്റേയും ഗിരിയുടെയും, ശ്രീയേട്ടന്റെയും റോഹൻന്റെ സഹോദരി അനുരാധയും തമ്മിലുള്ള വിവാഹവും അന്ന് അതേ പന്തലിൽ അതേ മുഹൂർത്തത്തിൽ നടക്കുന്നുണ്ട്..”എന്റമ്മേ.. 3 കല്യണമോ.. വെറുതെയല്ല ശ്രീപുരം കോവിലകത്ത് ഒക്കെ കൊണ്ട് വെച്ച് കല്യാണം നടത്തുന്നത്..””ഹാ.. അവിടെ വെച്ച് നടത്തിയാൽ എല്ലാവർക്കും സ്വന്തം തറവാട്ടിൽ വെച്ച് ഓർമകൾ പുതുക്കാമല്ലോ..”

അല്ലാ, അപ്പു നിന്റെ ശ്രീയേട്ടൻ റോഹൻന്റെ സഹോദരി, അപ്പോ തെന്നൽ..?””ഫസി, അതിനുള്ള ഉത്തരം ഞാൻ പറഞ്ഞ് തരാം..””ഹാ.. ആരിത്.. റോഹൻ ഒരു വിവരും ഇല്ലാട്ടോ.. അല്ല എവിടെ ഗിരി..”ഫസി, ഞാൻ ഇവിടെയുണ്ട്,”അപ്പോ ചുരുക്കി പറഞാൽ നിങ്ങൾ എല്ലാവരും ബന്ധുക്കളും ഞാൻ പുറത്തും ആയി അല്ലേ..”ഫാമിലി വേറെ, ഫ്രണ്ട്ഷിപ്പ് വേറെ..””ഹം.. കണ്ടറിയാം.. അല്ല തെന്നൽ എങ്ങനെ സമ്മതിച്ചു എന്ന് പറഞ്ഞില്ല..”അതൊക്കെ വലിയൊരു കഥയാണ് കുട്ടീ.. ഞങ്ങൾ റിലേറ്റീവസ് ആണെന്ന് അറിഞ്ഞത് എങ്ങനെ ഓർമയുണ്ടല്ലോ..”

“ഹാ.. അത് അന്ന് ആ കല്യാണത്തിൽ വെച്ച്,”
“ആ.. അന്ന് ഞങ്ങൾ തമ്മിൽ ഒന്ന് ഉടക്കിയിരുന്ന്‌, പിന്നെ എല്ലാവരും കണ്ട് ബന്ധം പുതുക്കിയ കൂട്ടത്തിൽ ഞങ്ങളും അങ്ങ് ബന്ധം പുതുക്കി, ശ്രീയും അനുവും കൂടി ബന്ധം പുതുക്കുന്നുണ്ടെന്ന് പിന്നെയാ അറിഞ്ഞത്,””അതെന്തായാലും നന്നായി, എന്നാ പിന്നെ വെച്ച് താമസിപ്പിക്കാതെ നിങ്ങളുടെയും കൂടെ അങ്ങ് നടത്താൻ മേലായിരുന്നോ,””അത് ഞങ്ങൾ ചോദിച്ചതാണ്, ആദ്യം പോയി ജോലി നേടി വരാൻ പറഞ്ഞു, പിന്നെ അവൾ പഠിക്കുകയും അല്ലേ, അതും കഴിയട്ടെ..”

“ഹം.. അപ്പോ എല്ലാവർക്കും എന്റെ വക അഡ്വാൻസ്ഡ് ആശംസകൾ..”താൻക്‌ യു.., തിരിച്ചും ഞങ്ങളുടെ വക ഒരു വിവാഹ ആശംസകൾ..””അല്ല, നിങ്ങൾ എന്നെ കല്യാണം വിളിക്കുന്നില്ല..? ഞാൻ വരണ്ടെ..?””അതിന് കൂടെ വരാനുള്ള ആൾ ഇങ്ങ് എത്തട്ടെ, രണ്ട് പേരേയും ഞങ്ങൾ ഒരുമിച്ച് ക്ഷണിക്കുന്നുണ്ട്..”അവരുടെ വിശേഷങ്ങൾ പങ്ക് വെച്ചാലും തീരാത്ത അത്രയും ഉണ്ടായിരുന്നു, അതിനിടയിൽ മണവാട്ടിയെ മഹർമാല അണിയിക്കാൻ വരനും കൂട്ടരും എത്തി,

മഹർമാല അണിയിക്കാനൊരുങ്ങുമ്പോഴും അവൾക്ക് എവിടെയോ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു, ഖൽബിലെ പ്രണയത്തെ വരിക്കനാകും എന്ന്, പക്ഷേ ആ പ്രതീക്ഷ തീർത്തും വിഫലമായിരുന്നു, മഹർമാല ചാർത്തിയപ്പോൾ അവളൊന്നു പിന്നോട്ട് വലിഞ്ഞു, അത് ശ്രദ്ധിച്ച അഫ്സൽ അവളുടെ കണ്ണുകളിലെ നിരാശയെ ഞെട്ടലോടെ മനസ്സിലാക്കി, ശേഷം ഫോട്ടോ എടുക്കാനായി പോയത് ഇരഞ്ഞിമരച്ചുവട്ടിലും ഇടവഴിയിലും ഒക്കെ ആയിരുന്നു, അപ്പോഴും അവളിലെ പഴയ ചിരിമാഞ്ഞത് അവനറിഞ്ഞിരുന്നു,

തിരക്കുകൾ കഴിഞ്ഞപ്പോൾ അവരെല്ലാം ചേർന്ന് അവരെ രണ്ട് പേരെയും കല്യാണത്തിന് ക്ഷണിച്ചു, എല്ലാവരുടെയും കല്യാണം ഒരേ ദിവസം ഒരേ സ്ഥലത്ത് വെച്ച് നടക്കുന്നത് എന്താണെന്ന് അഫ്സലിന് മനസ്സിലായില്ല, അതെല്ലാം താൻ പിന്നീട് പറഞ്ഞ് തരാം എന്ന ഫസീലയുടെ വാക്കിൽ അവൻ പിന്നെയൊന്നും അറിയാൻ നിന്നില്ല,ചന്ദ്രശോഭയുടെ ഏറ്റവും കുറച്ചിലും മാറിക്കൊണ്ടിരിക്കെ ദിവസങ്ങളും ഓടിപ്പോയി മാസങ്ങളായി മാറിക്കൊണ്ടിരുന്നു,

മകരം പിറന്ന നാൾതൊട്ട് കല്യാണ വീടുകളിൽ ചർച്ചകൾ കൂടിവന്നു, മുഹൂർത്തത്തിന് ഒരാഴ്ച്ച മുന്നേ തന്നെ എല്ലാവരും ശ്രീപുരത്ത് എത്തി ചേർന്നു, കല്യാണവേദി ഒരുക്കലും കർമങ്ങൾക്കുള്ള സ്ഥലം ഒരുക്കലുമായി ആ ഒരാഴ്ച്ച പെട്ടന്ന് കടന്ന് പോയി, മിത്രയെ ബന്ധിക്കാൻ കളമൊരുക്കിയ സ്ഥലത്തായിരുന്നു ഇപ്പോഴത്തെ പൂജക്കുള്ള സ്ഥലം ഒരുക്കിയത്, അത് പോലെ അവളുടെ ‘വിജ്ഞാന സദസ്സ്’ ഒരുക്കിയിരുന്ന സ്ഥലത്താണ് വിവാഹ വേദിയും ഒരുക്കിയിട്ടുള്ളത്,കല്യാണ നാൾ ആയപ്പോഴേക്കും, തിങ്കൾ രാവിലെ തന്നെ എല്ലാവരും എത്തിച്ചേർന്നു, കൂട്ടുകാരും മറ്റു ബന്ധുക്കളും എല്ലാം, കോവിലകത്തിന്റെ പഴക്കംമൂലം പല കാര്യങ്ങളും നശിച്ചിരുന്നു, നിശ്ചയം മുതൽ ഇടവിട്ടുള്ള ദിവസങ്ങളിൽ കോവിലകത്തും ക്ഷേത്രത്തിലും പൂജ ഉണ്ടായിരുന്നത് കൊണ്ട് തന്നെ അവിടെയെല്ലാം പുനർനിർമാണത്തിലൂടെയും മറ്റും വൃത്തിയാക്കി വെച്ചിരുന്നു, അത് കൊണ്ട് തന്നെ അതിഥികൾക്ക് സൗകര്യകുറവുകൾ ഉണ്ടായില്ല,

ഫസീലയും അഫ്‌സലും എത്തിയതോട് കൂടി അവിടമാകെ കാലാവസ്ഥക്ക് മാറ്റം വന്നു, ചാറ്റൽമഴ പെയ്തു, ഇളം കാറ്റുകളുടെ ഗതിമാറി വീശിതുടങ്ങി, അവൾ കോവിലകത്ത് കാൽ കുത്തിയതും ഒരു മിന്നൽപ്പിണർ ഭൂമിയിലേക്ക് ഇറങ്ങി വന്നു, പാലപൂവിന്റെ ഗന്ധം നിറയാൻ തുടങ്ങി, പലരും പരിഭ്രാന്തിയിൽ ആയെങ്കിലും അവൾ അതെല്ലാം ആസ്വദിക്കുക ആയിരുന്നു, പൂജാരിമാരുടെ മന്ത്രജപത്താൽ എല്ലാം നിയന്ത്രിക്കപ്പെട്ടു,
അവൾ മണവാട്ടികളേയും മണവാളൻമാരേയും കാണുവാൻ അവരുടെ അടുത്തേക്ക് പോയി, കോവിലകത്തിലൂടെ നടക്കുമ്പോൾ, പല കാര്യങ്ങളും അവളുടെ മനസ്സിലൂടെ മിന്നിമറയുന്ന പോലെ തോന്നി, വിവാഹ വേദി കണ്ടപ്പോൾ അൻഷാദിന്റെ ഓർമകൾ മനസ്സിലേക്ക് ഓടിക്കയറി വന്നു, പല ചിന്തകളിലൂടെയും കടന്ന് അവൾ അവരുടെ അടുത്തെത്തി,

“ഹെല്ലോ, മണവാളൻസ് ആൻഡ് മണവാട്ടീസ്..”
“ഹ, ആരിത്‌.. വാ..””ഹം, എന്ത് നല്ല അച്ചായത്തി പെണ്ണ് ആയിരുന്നു, ഇപ്പൊ കണ്ടാൽ ശരിക്കും ഒരു കോവിലകത്തെ തമ്പുരാട്ടി കുട്ടിയുടെ ലുക്ക് ഒക്കെ ഉണ്ട്, സുന്ദരി ആയിട്ടുണ്ട്,””താൻക്‌ യു..””അപ്പൂ.. എന്തുണ്ട്, എവിടെ നമ്മുടെ ശ്രീയേട്ടന്റെ ആൾ,”
“ഫസീ.. എന്താ ലേറ്റ് ആയേ.. ഞാൻ കരുതി നീയും അഫ്സൽക്കയും ഇന്നലേ എത്തും എന്ന്,”
“ഹം, അതൊന്നും നടക്കത്തില്ല മോളേ.. അല്ല ബാക്കിയുള്ളവർ ഒക്കെ എവിടെ..?””അവരൊക്കെ ദാ ആ റൂമിൽ ഉണ്ട്,””ഹം, ഞാനൊന്ന് പോയി നോക്കട്ടെ,””ഉം.. പോയി വാ..””ഹലോ.. മണവാളൻസ്, ഗിരീ.. ശ്രീയേട്ടാ എന്തൊക്കെ ഉണ്ട്, രഘുവേട്ടാ.. സുഖമല്ലേ..”

“ഹ, ഫസീ, താൻ എത്തിയോ.., എവിടെ ആയിരുന്നു?, എന്ന് എത്തേണ്ട ആൾ ആണ്, എന്നിട്ട് ഇപ്പോഴാ എത്തുന്നത്..””സോറി, ഗിരി..”
“ഹം.. ഇപ്പൊ എങ്കിലും വന്നത് നന്നായി, ഇല്ലെങ്കിൽ ഞാൻ പിന്നെ ഇൗ ജന്മത്തിൽ മിണ്ടില്ലായിരുന്നു,”
“ഉം.. ഞാൻവന്നല്ലോപിന്നെഎന്താ..””അഫ്സൽക്കാ എന്തൊക്കെ വിശേഷം, സുഖമല്ലേ..””നല്ല വിശേഷം..”ആകെ ക്ഷീണിച്ച് പോയല്ലോ.. എന്ത് പറ്റി? ഇവൾ ഒരു സ്വസ്ഥതയും തരുന്നുണ്ടാകില്ല അല്ലേ..””കുറച്ച് നിമിഷത്തേക്ക് ആണെങ്കിൽ പോലും മനസ്സിന് സമാധനം ഇല്ലെങ്കിൽ പിന്നെ ക്ഷീണിച്ച് പോകും..” എന്ന് പറഞ്ഞ് ഫസീലയെ നോക്കി അവൻ വിഷാദ ഭാവത്തോടെ പുറത്തേക്ക് പോയി.

തുടരും

Leave a Reply