24/04/2026

ജീവാംശമായി : ഭാഗം 69

രചന – കൃഷ്ണ

ഞാൻ പറഞ്ഞില്ലേ ആദി നിന്നെ ഞാൻ എന്നെന്നേക്കുമായി ഇല്ലാതാക്കുമെന്ന്. നിന്റെ മരണം എന്റെ കൈകൾ കൊണ്ടാണ്.

അവർക്ക് നേരെ തോക്ക് ചൂണ്ടി പിടിച്ചു നിൽക്കുന്ന കിരണിനെ കണ്ടതും അശ്വനി പേടിയോടെ ആദിയുടെ കൈയ്യിൽ പിടിച്ചു.

happy journey…

കിരൺ ആദിക്ക് നേരെ റെവോൾവർ ചൂണ്ടി ഒരു പുച്ഛ ചിരി ചിരിച്ച് ട്രിഗ്ഗറിൽ പിടിച്ചതും പെട്ടന്നായിരുന്നു കിരണിന്റെ പുറകിൽ നിന്നും ആരോ ചവിട്ടി വീഴ്ത്തിയത്… ആ വീഴ്ചയിൽ കൈയ്യിൽ പിടിച്ചിരുന്ന റെവോൽവർ തെറിച്ചു വീണു.

ഞാൻ കറക്ട് ടൈമിൽ തന്നെ വന്നില്ലേ ബ്രോ… അഭിയുടെ പറച്ചില് കേട്ട് ആദി ആചര്യത്തോടെ അവനെ നോക്കി..

അഭി…

താങ്ക്സ് ഒക്കെ പിന്നെ ഇപ്പോ നമുക്ക് ഇവന്റെ കാര്യത്തിൽ ഒരു ഫുൾ സ്റ്റോപ്പ്‌ ഇടം എന്തേ…

ആദി ഒന്ന് ചിരിച്ച് അശ്വനിയെ നോക്കി.

അപ്പോ നിന്റെ ആദി പോയി അവനെ ഒന്ന് ശരിയാക്കട്ടെ… എല്ലാ കണക്കും ഇതോടെ അവസാനിക്കും. എനിക്കും നിനക്കും ഇനി സമാധാനത്തോടെ ജീവിക്കണ്ടേ…

ആദി… കിരണിനെ..?

അശ്വനിയുടെ ചോത്യത്തിന് ആദി ഒന്ന് പുഞ്ചിരിച്ച് കിരണിന് നേരെ തിരിഞ്ഞു…

കിരൺ നിലത്തു നിന്നും ഒരു വിധം എണീറ്റ് നിന്നതും ആദി അവന്റെ നെഞ്ചിനു നോക്കി ഒരു ചവിട്ട് കൊടുത്തു. അവൻ വീണ്ടും നിലത്തേക്ക് വീണു…

ശോ…. നിനക്കോട്ടും സ്റ്റാമിന ഇല്ലല്ലോ മോനേ… ഒന്ന് പിടിച്ച് നിക്കട അഭിയായിരുന്നു അത് പറഞ്ഞത്…
ആദി അഭിയെ നോക്കി ഒന്ന് സൈറ്റടിച്ചു കാണിച്ച് ഒന്നിളിച്ചു കൊടുത്തു. പിന്നെ കിരണിന് നേരെ തിരിഞ്ഞു. അവനെ അടിച്ച് ഇഞ്ച പരുവമാക്കി… എന്നിട്ടും അവൻ ആദിയെ അടിക്കാൻ ശ്രെമിച്ചു കൊണ്ടിരുന്നു അവസാനം ആദി ഒരു ചവിട്ട് കൊടുത്തപ്പോൾ കിരൺ നേരെ ചെന്ന് വീണത് അശ്വനിയുടെ മുന്നിലായിരുന്നു. അവൾ പേടിയോടെ പുറകിലേക്ക് നീങ്ങി. മുന്നിൽ നിൽക്കുന്ന അശ്വനിയെ കണ്ടതും അവൻ വേഗം അവളെ പിടിച്ച് കഴുത്തിൽ കൈ അമർത്തി ആദിക്ക് നേരെ തിരിഞ്ഞു. അത് കണ്ടതും ആദിയും അഭിയും ഒരു പോലെ ഞെട്ടി…

എന്നെ കൊന്നിട്ട് നീയും ഇവളും ഒരുമിച്ചു ജീവിക്കണ്ട… അതും പറഞ്ഞ് കിരൺ ഒരു വിജയ ചിരി ചിരിച്ച് കൊണ്ട് അവളെ അവർ നിന്നിരുന്ന നിലയിൽ നിന്നും താഴേക്ക് തള്ളിയിട്ടു.

ആദി….

No…. ആദി അലറി…

കിരൺ വിജയി ഭാവത്തിൽ ചിരിച്ചു. കിരണിന്റെ കൈയ്യിൽ നിന്നും നിലത്തു വീണ റെവോൾവർ എടുത്ത് കിരണിനെ ഷോട്ട് ചെയ്തു.. അതിലെ ബുള്ളറ്റ് മുഴുവൻ കിരണിന്റെ ശരീരത്തിലേക്ക് ഉതിർത്തു. കിരൺ നിലത്തേക്ക് വീണു പിടഞ്ഞു അവന്റെ അനക്കം നിലച്ചു. ആദി റെവോൾവർ ദൂരേക്ക് വലിച്ചെറിഞ്ഞു താഴെക്കോടിയിറങ്ങിയപ്പോൾ അഭി അവളെ കൈയ്യിൽ പൊക്കിയെടുത്തു പുറത്തേക്ക് കൊണ്ടുപോകാൻ ഉരുങ്ങിയതും ആദി അവളെ കൈയ്യിലേക്കെടുത്തു അഭിയോടെ വണ്ടി വേഗം വണ്ടിയെടുക്കാൻ പറഞ്ഞു. പുറത്തേക്ക് വന്നതും അശ്വനിയെ ബാക്ക് സീറ്റിലേക്ക് കിടത്തി കൂടെ ആദിയും കയറി. അഭി ഡ്രൈവിംഗ് സെറ്റിലേക്ക് കയറി കാർ ഹോസ്പിറ്റലിലേക്ക് പറപ്പിച്ചു…

അശ്വനി… കണ്ണ് തുറക്ക് അശ്വനി… പ്ലീസ്… ഒന്ന് കണ്ണ് തുറക്ക്… അശ്വനിയെ തന്റെ മടിയിലേക്ക് കിടത്തി അവൻ അവളെ വിളിക്കാൻ ശ്രെമിച്ചു. പക്ഷേ അവൾക്ക് അനക്കമൊന്നും ഇല്ല… ആദിയുടെ ഹൃദയം ശരവേഗത്തിൽ മിടിക്കാൻ തുടങ്ങി. അവളുടെ പ്രീതികരണമില്ലായ്മ അവനെ ഭയത്തിലാക്കി… കണ്ണിലേക്കു ഇരുട്ട് കയറും പോലെ… നിയന്ത്രണമില്ലാതെ കണ്ണിൽ കവിളിലൂടെ ഒഴുകി ഉറങ്ങുന്നു… ആദിയുടെ മനസിലേക്ക് അശ്വനിയുടെ കുറുമ്പ് നിറഞ്ഞ മുഖം തെളിഞ്ഞു വന്നു…

no… അശ്വനി… അശ്വനി…. പ്ലീസ്… ഒന്ന് കണ്ണ് തുറക്കടി… ദേ നിന്റെ അന്യനാടി വിളിക്കുന്നത് കണ്ണ് തുറക്കടാ… നിന്റെ ആദിയാ വിളിക്കുന്നത്… പ്ലീസ് മോളെ ഒന്ന് കണ്ണ് തുറക്ക്… അവൻ അവളെ നെഞ്ചോട് ചേർത്ത് പൊട്ടികരഞ്ഞു… ആദിയുടെ അവസ്ഥ കണ്ട് അഭിയുടെ കണ്ണുകളും ഈറനണിഞ്ഞു. അവൻ കാറിന്റെ സ്പീഡ് മാക്സിമം കൂട്ടി പറപ്പിച്ചു വിട്ടു…

അശ്വനിയുടെ മുഖമെല്ലാം ചോര പടർന്നിരുന്നു…. പെട്ടന്ന് അവളിൽ ചെറിയൊരു അനക്കം അറിഞ്ഞതും ആദി അവളെ നോക്കി നിറഞ്ഞ കണ്ണുകളോടെ അവൻ അവളെ വിളിച്ചു..

അ.. അശ്വനി… അശ്വനി… അവന്റെ ശബ്‌ദം കേട്ടതും വളരെ ആയാസപ്പെട്ടു കൊണ്ട് അവൾ കണ്ണുകൾ തുറക്കാൻ ശ്രെമിച്ചു…

അ.. ആദി… അവളുടെ ആ വിളികൾ അവന്റെ ഹൃദയത്തിൽ തണുപ്പേകി…
ഒന്നുല്ലടാ.. നിനക്കൊന്നും വരുത്താൻ ഞാൻ സമ്മതിക്കില്ല… നിന്നെ ഞാൻ മരണത്തിനു വിട്ടുകൊടുക്കില്ല. എനിക്ക് വേണം നിന്നെ ജീവിതകാലം മുഴുക്കെ… ചോര പടർന്ന അവളുടെ നെറ്റിയിൽ അമർത്തി ചുമ്പിച്ചു. അവൾ ആ വേദനയിലും ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചു. അപ്പോഴേക്ക് കാർ സിറ്റി ഹോസ്പിറ്റലിന് മുന്നിൽ വന്നു നിന്നു. അഭി കാറിൽ നിന്നും ഇറങ്ങി ഹോസ്പിറ്റലിലേക്ക് കയറി ഡോക്ടർസിനെ വിളിച്ച് വരുത്തി.. ആദി അപ്പോഴും അവളെ ചേർത്ത് പിടിച്ചിരിക്കുവായിരുന്നു…

ആദി… വേഗം വേഗം പിടിക്ക്.. അഭി പറഞ്ഞതും ആദി അശ്വനിയിയെ വേഗം കോരിയെടുത്ത് സ്ട്രക്ചറിലേക്ക് കിടത്തി.. അവൾടെ കൈകളിൽ മുറുകെ പിടിച്ചു. icu ലേക്ക് കയറ്റുന്നത് വരെ അവളുടെ കൈകളിൽ മുറുകെ പിടിച്ചിരുന്നു. icu ലേക്ക് കയറ്റിയതും ആ ഡോർ മേല്ലേ അടഞ്ഞു… ആദി തളർച്ചയോടെ നിലത്തേക്കിരുന്നു. പെട്ടന്ന് അവന്റെ ഷോൾഡറിൽ അഭിയുടെ കൈകൾ അമർന്നു. ആദി അവനെ മുഖമുയർത്തി നോക്കി.

അഭി… അവള്.. ബാക്കി പറയാൻ പറ്റാതെ വാക്കുകൾ മുറിഞ്ഞു കണ്ണുകൾ നിറഞ്ഞൊഴുകി…

ഒന്നും പറ്റില്ല ആദി… അശ്വനി… അല്ല എന്റെ ഏട്ടത്തി തിരിച്ചുവരും…

പിന്നെ അങ്ങോട്ട് സമയം ഓടി പോയി…icu നിന്നും ഡേക്ടർസ് ഇതു വരെ ഇറങ്ങിയിട്ടില്ല. ആദി ടെൻഷനടിച്ചു icu ന് മുന്നിൽ തന്നെ നിക്കുവായിരുന്നു… അവൾക്ക് ഒന്നും പറ്റാതെ തിരിച്ച് തരണമേ എന്ന് മാത്രമായിരുന്നു അവന്റെ പ്രാർത്ഥന. ഈ സമയം അഭി അശ്വനിയുടെ വീട്ടിൽ കാര്യങ്ങൾ അറിയിച്ചു. അവർ കരഞ്ഞു ഓടിപിടച്ചു വന്നു. എല്ലാവരും icu ന് മുന്നിൽ തന്നെ നിക്കുവാണ്…
കുറെ മണിക്കൂറുകൾക്ക് ശേഷം ഡോക്ടർ പുറത്തേക്ക് വന്നു. ആദി ഉൾപ്പെടെ എല്ലാവരും ഡോക്ടറുടെ അടുത്തേക്ക് ഓടിയടുത്തു.

ഡോക്ടർ… എന്റെ മോള്.. എന്റെ മോൾക്കിപ്പോൾ എങ്ങനെയുണ്ട്? അശോകൻ

ആ കുട്ടിയെ കൃത്യ സമയത്ത് തന്നെ എത്തിച്ചത് കൊണ്ട് ജീവൻ രക്ഷിക്കാൻ പറ്റി.പിന്നെ പേഷ്യന്റ് തലയിടിച്ചു വീണത് കൊണ്ട് തന്നെ മുറിവ് അൽപ്പം ആഴത്തിലുള്ളതാണ്… മാത്രവുമല്ല ബ്ലഡ്‌ കുറച്ചതികം പോയിട്ടുണ്ട്. കാലിനും കൈയ്ക്കും ഓടിവുമുണ്ട്…

ഡോക്ടറിന്റെ വാക്കുകൾ എല്ലാവർക്കും ആശ്വാസമേകി…

ഡോക്ടർ എന്റെ കുഞ്ഞിനെ ഒന്ന് കാണാൻ പറ്റുമോ..?

i am sorry… പേഷ്യന്റിനെ ഇപ്പോ കാണാൻ സാധിക്കില്ല… കുറച്ച് മണിക്കൂറ് കഴിയുമ്പോൾ കയറി കാണാം. പക്ഷേ പേഷ്യന്റിനെ കൂടുതൽ ബുദ്ധിമുട്ടിക്കരുത്.
അതും പറഞ്ഞുകൊണ്ട് ഡോക്ടർ പോയി.
എല്ലാവർക്കും ശ്വാസം നേരെ വീണു.

ആദി ദൈവത്തിന് നന്ദി പറഞ്ഞു. അവൻ അവിടന്ന് പുറത്തേക്ക് നടന്നു. കൂടെ അഭിയും ഉണ്ടായിരുന്നു. അഭിയോടെ കാര്യങ്ങൾ പറഞ്ഞ് നേരെ വണ്ടിയെടുത്ത് കിരണിന്റെ വീട്ടിലേക്കായിരുന്നു.

വീടിന്റെ മുന്നിൽ വണ്ടി നിർത്തി ആദി കാറിൽ നിന്നും ഇറങ്ങി. പുറകെ രണ്ട് പോലീസ് ജീപ്പ്പും വന്നു നിന്നു. അഭിയും പുറകെ കോൺസ്റ്റബിൾസും ഇറങ്ങി. ആദി മുന്നോട്ടു കയറി കാളിങ് ബല്ലടിച്ചു… രണ്ട് തവണ കാളിങ് ബല്ലടിച്ചതും വാതിൽ തുറക്കപ്പെട്ടു. റിയ ആയൊരുന്നു ഡോർ തുറന്നത്. മുന്നിൽ നിൽക്കുന്ന ആദിയെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു..

ആദി… നീ… ബാക്കി പറഞ്ഞു മുഴുവിക്കും മുന്നേ പുറകിൽ നിൽക്കുന്ന പോലീസ് കാരെ കണ്ട് അവൾ മുഖം ചുളിച്ച് കൊണ്ട് ആദിയിലേക്ക് നോക്കി.

ഇതെന്താ ആദി പോലീസിയൊക്കെ?

അതോ ഇവര് ഇവിടേക്ക് വന്നിരിക്കുന്നത് നിന്നെയും നിന്റെ തന്തപ്പടിയെയും കിണ്ടുപോകാൻ വേണ്ടി….മനസിലായില്ലേ… നീയും നിന്റെ പുന്നാര ബ്രദറും തന്തപ്പടിയും ചേർന്ന് ചെയ്ത് കൂട്ടിയതിനൊക്കെയുള്ള ഭലം… നിന്നെയും നിന്റെ തന്തയെയും അറസ്റ്റ് ചെയ്യാൻ വന്നതാണ്… നീ ഞാൻ എന്റെ ജീവനു തുല്യം സ്നേഹിച്ച എന്റെ രാധുവിനെ കൊല്ലാൻ നിന്റെ ആ കഴുവരുടെ മോൻ കിരണിന്റെ കൂടെ നിന്നു.

അത് കേട്ടതും റിയ ഞെട്ടി തരിച്ചു നിന്നു..

പിന്നെ രണ്ടാമത്തത് അശ്വനിയെ കൊല്ലാൻ ശ്രെമിച്ചത്… നിന്റെ തന്തപ്പടിയെ അറസ്റ്റ് ചെയ്യുന്നത് കമ്പനി തട്ടിപ്പിന്… തട്ടിപ്പിലൂടെ പിടിച്ചെടുത്തതല്ലേ ഈ കാണുന്നതെല്ലാം… കമ്പനി വളർത്തിയെടുക്കാൻ നിന്റെ തന്ത ചെയ്തുകൂട്ടിയ കാര്യങ്ങൾ എല്ലാം തെളിവ് സഹിതം എന്റെ കൈയ്യിലുണ്ട്.

അപ്പോഴേക്കും പ്രതാപ് പുറത്തേക്ക് വന്നു… പോലീസിനെ കണ്ടതും അയ്യാൾ രക്ഷപെടാൻ നോക്കിയെങ്കിലും അയ്യാളെ കൈയ്യോടെ പിടി കൂടി.. പോരാത്തതിന് രക്ഷപെടാൻ നോക്കിയതിനു അയ്യാളുടെ ചെകിട് നോക്കി ഒന്ന് പൊട്ടിച്ചു അഭി…

കൂട്ടത്തിലുള്ള തലവൻ അതായത് നിന്റെ ബ്രദർ കിരണിന് ചെയ്ത് കൂട്ടിയ തെറ്റുകൾക്കുള്ളത് കൊടുത്തിട്ട് വന്ന വഴിയാ… നീ എന്റെ രാധുവിന്റെ മരണത്തിനു കൂട്ട് നിന്നന്നറിഞ്ഞ ആ നിമിഷം നിന്നെ കൊല്ലാൻ തീരുമാനിച്ചതാ… പക്ഷേ നിന്നെ പോലൊരുത്തിയെ കൊന്നിട്ട് ഞാൻ എന്തിനാ ജയിലിൽ കിടക്കുന്നത്… നീ ജയിലിൽ കിടന്ന് അനുഭവിക്കണം. നരകിച്ചു നരകിച്ചു അവിടെ കിടന്ന് നീ അവസാനിക്കണം… റിയയെ നോക്കി അദി പകയോടെ പറഞ്ഞു…

ജീവിതകം എന്നെ ജയിലിൽ കിടത്താമെന്നു കരുതണ്ട… ഞാൻ തിരിച്ച് വരും.

നീ വരില്ല റിയെ… ഇനി ഒരിക്കലും പുറം ലോകം കാണാത്ത വിധം നിന്നെ ഞാൻ പൂട്ടി കഴിഞ്ഞു. ഇനിയൊരു മോചനം നിനക്കോ നിന്റെ തന്തപ്പടിക്കോ ഉണ്ടാകില്ല.. ആദിയാ പറയുന്നത്.. ആമ് പോകുന്നതിനു മുന്നേ ഒരു കാര്യം കൂടി അറിഞ്ഞേക്ക്. എനിക്ക് വേണ്ടി എന്നെ സ്വന്തമാക്കാൻ വേണ്ടിയല്ലേ നീ എന്റെ രാധുവിനെ കൊന്നത്… പിന്നെ അശ്വനിയെയും… ആ നീ ശ്രെദ്ധിച്ചു കേട്ടോ… ഇനി എന്റെ ജീവിതത്തിൽ ഒരു പെണ്ണിന് സ്ഥാനമുണ്ടെൽ അത് അശ്വനിക്ക് മാത്രമായിരിക്കും… മനസ്സിലായോടി… അവളെ തുറിച്ച് നോക്കി പറഞ്ഞു. പിന്ന പോകുന്നതിനു മുന്നേ ചെറിയൊരു ഗിഫ്റ്റ് എന്റെ വക അതും പറഞ്ഞ് ആദി ഊക്കോടെ റിയയുടെ കവിളിൽ ആഞ്ഞടിച്ചു. അടിയുടെ പവറിൽ അവൾ ഒന്ന് പുറകോട്ടാഞ്ഞു പോയി…

ഇതെങ്കിലും നിനക്ക് തന്നില്ലേ എനിക്ക് മനസമാധാനം കിട്ടില്ല…

പിന്നെ അവളെ ഒരു ലേഡി കോൺസ്റ്റബിൾ പിടിച്ചു കൊണ്ട് പോയി ജീപ്പിൽ കൊണ്ടിരുത്തി. പുറകെ പ്രതാപ്പിനെയും കയറ്റിയിരുത്തി പോലീസ് ജീപ്പ് വീടിന്റെ കോമ്പൗണ്ട് കടന്നു…

അപ്പോ എങ്ങനെ ബ്രോ… എല്ലാം കലങ്ങി തെളിഞ്ഞ സ്ഥിതിക്ക് പോകുവല്ലേ…
അഭി പറഞ്ഞതും ആദി അവനെ നോക്കി ഒന്ന് പുഞ്ചിരിഞ്ഞു.

പിന്നെ അവര് നേരെ ഹോസ്പിറ്റലിലേക്ക് തിരിച്ച്…

_______________________________________

അങ്ങനെ അശ്വനി ഒരുവിധം റിക്കവർ ആയപ്പോൾ ഹോസ്പിറ്റലിൽ നിന്നും ഡിസ്റ്റർജ് ചെയ്ത് വീട്ടിലേക്ക് കൊണ്ടുവന്നു. പിന്നിടുള്ള ദിവസം അവളുടെ കാര്യങ്ങൾ അനിതയും കൂടെ അപ്പുവും കൃത്യമായി നോക്കി. അങ്ങനെ നിച്ചുവിന്റെ കൈയ്യിലെയും കാലിലെയും കേട്ട് അഴിച്ചു. ഇപ്പോ അശ്വനി പഴയപോലെ ആരോഗ്യ നില കൈവരിച്ചു. അതിന്റെ കൂടെ ആദി തന്നെ അശ്വനിയുടെ കാര്യം വീട്ടിൽ പറഞ്ഞു. ആദിയുടെ വീട്ടിൽ ഡബിൾ ok പറഞ്ഞു. അശ്വനിയുടെ വീട്ടു കാർക്കും സമ്മതം തന്നെ. അപ്പുവും നിച്ചും വീണ്ടും ഒരുമിച്ച് ഒരേ വീട്ടിൽ കഴിയാമല്ലോ എന്ന സന്തോഷത്തിലാണ്…

അങ്ങനെ ദിവസങ്ങൾ ശരവേഗത്തിൽ കടന്നു പോയി…
ഇന്നാണ് ആദിയുടെയും അഭിയുടെയും പ്രണയം സഭല്യമാകുന്ന ദിനം…

തുടരും