രചന – ആതിര
ഗീതു വീട്ടിൽ എത്തിപ്പോഴേക്കും വെളിയിൽ എല്ലാം ലൈറ്റ് ഇട്ടുണ്ടായിരുന്നതിനാൽ പേടിക്കാതെ തന്നെ വാതിലനടുത്ത് എത്തി..അകത്ത് നിന്നും ലോക്കായിയിരുന്നു..അവൾ പിന്നിലെ അടുക്കൽവാതിൽ തുറന്നു.. പുറത്ത്നിന്നുമായിരുന്നു അത് പൂട്ടിയിരുന്നത്..അടുക്കളവാതിൽ അടച്ച് മുറിയിലേക്കവൾ നടന്നു.. പാതിചാരിയ വാതിൽ മലർക്കെ തുറന്നതും അകത്തെ കാഴ്ചയിൽ അവൾ സ്തംഭിച്ചു..കാവ്യയെ ചുംബനത്തതാൽ മൂടുന്ന വ്യക്തിയെ കണ്ടവൾ തറഞ്ഞുനിന്നു.. വിവേകേട്ടൻ….!!!!! മുന്നിൽ കണ്ട കാഴ്‌ച വിശ്വസിക്കാനാകാതെ വാതിലിന് പുറത്ത് ചുമരിൽ ഊർന്നവൾ നിലത്തിരുന്നു..അപ്പോഴും അകത്ത് ഇതൊന്നും അറിയാതെ വിവേകും കാവ്യയും അവരുടെ ലോകത്ത് മതിമറന്നിരുന്നു.. എന്തോ തീരുമാണിച്ചെന്നോണം ഗീതു നിലത്ത് നിന്നും എഴുനേറ്റു വാതിലിനടുത്തേക്ക് ചെന്നു.. വിവേകിന്റെ ചുണ്ടുകൾ അപ്പോഴും കാവ്യയുടെ കഴുത്തിൽ ഒഴുകിനടന്നുകൊണ്ടേയിരുന്നു..ചുണ്ടുകൾ മാറിടുക്കിലേക്ക് സ്ഥാനം മാറിയപ്പോൾ അവളിൽനിന്നും ഒരേങ്ങൽ പുറത്തേക്ക് വന്നു..
അവിടെനിന്നും ചുണ്ടുകൾ താഴോട്ടനീങ്ങി അണിവയറിനെയും കടന്ന് പൊക്കിൾചുഴിയിൽ മുത്തമിട്ടു..അവളിൽ നിന്നും ഉയരുന്ന കുറുകലുകൾ വിവേകിനെയും അവന്റെ കാരലാളനകൾ കാവ്യയെയും പ്രണയത്തിൽ നിന്നും കാമമെന്ന വികാരത്തിലേക്ക് കൊണ്ടുപോയി..രണ്ടുടലും ഒന്നായി മാറാൻ ഇരുവരും മോഹിച്ചു..അവന്റെ കൈകൾ അവളുടെ അരയിലെ മുണ്ടിലേക്ക് നീണ്ട് അവളിൽ നിന്നും വേർപ്പെടുത്തി… ‘വിവി’ !!!.. വേണ്ടയെന്നവൾ പറയുമ്പോഴേക്കും ഇരുകൈകളാൾ അവളെ കോരിയെടുത്ത് ബെഡിൽ കിടത്തി അവളിലേക്ക് അമരാൻ തുടങ്ങിയിരുന്നു ” ചേച്ചീ……!!!!!!” ഗീതുവിന്റെ ഉറക്കെയുള്ള വിളികേട്ട് വിവേകും കാവ്യയും ഞെട്ടി യാഥാർഥ്യത്തിലേക്ക് വന്നു..വാതിക്കൽ കണ്ണിൽ കനലെരിയുന്ന ദേഷ്യത്തോടെ നിൽക്കുന്ന ഗീതുവിനെ കണ്ടതും കാവ്യയും വിവേകും പരിഭ്രമിച്ചു..
അവൻ വേഗം തന്നെ അവളിൽ നിന്നും എഴുനേറ്റ് മാറി..ഒപ്പം ബെഡിൽ കിടന്ന നേര്യത് അവളുടെ മാറ്റിലേക്ക് ഇട്ടു..കാവ്യയും മാറ് മറച്ചു കൊണ്ട് അവനൊപ്പം എഴുനേറ്റു… വിവേകിന് ഗീതുനെ നോക്കാൻ ജാള്യത തോന്നി..അവൾക്ക് മുൻപിൽ തലകുനിച്ചുകൊണ്ടുനിന്നവൻ നിന്നു..എന്നാൽ കാവ്യയിൽ ഭാവഭേദങ്ങൾ ഒന്നും തന്നെയില്ലായിരുന്നു.. “നിങ്ങൾ എന്താ ചെയ്‌കൊണ്ടിരുന്നതെന്ന് വല്ല ബോധോം ഉണ്ടോ..ഒരു നിമിഷം ഞാൻ വരാൻ വൈകിയിരുന്നെങ്കിൽ… ഞാൻ വിവേകേട്ടനെ കുറിച്ച് ഇങ്ങനെയൊന്നും കരുതിയില്ല..ച്ഛേ…” ഗീതു വെറുപ്പാൽ തലകുടഞ്ഞു.. “ഗീതു ..സോറി..ഞങ്ങൾ അറിയാതെ…… മൂന്ന് വർഷത്തോളമായി ഞങ്ങൾ പ്രണയതത്തിലാണ്..എന്റെ വീട്ടിൽ സമ്മതമാണ്.. ഇപ്പൊ ഇങ്ങനെയൊക്കെ…. ഞങ്ങൾ അറിയാതെ… നീ കരുതുന്ന പോലൊന്നും സംഭവിച്ചിട്ടില്ല..”
“നിങ്ങൾ തമ്മിൽ അതിരുവിട്ട് ഒന്നും സംഭവിച്ചില്ലായിരിക്കും..പ്രണയത്തിലുമായിരിക്കാം..പക്ഷേ എനിക്ക് പകരം വേറെ ആരെങ്കിലും ആണിത് കാണുന്നതെങ്കിലോ.. അവരെങ്ങാനാ പെരുമാരുന്നതെന്ന് ഞാൻ പറയാതെ തന്നെ അറിയാമല്ലോ..??” “നീ കൂടുതൽ ഒന്നും കിടന്ന് വായിത്താരി ചൊല്ലണ്ട..ഞങ്ങൾക്ക് പരസ്പരം നല്ലപോലെ അറിയാം..പിന്നെ ഒരു നിമിഷം എല്ലാം മറന്നുപോയി..ശരീരം കൊണ്ട് ഒന്നാകാൻ തീരുമാനിച്ചു..അതൊക്കെ ഈ പ്രായത്തിൽ എല്ലാർക്കും തോന്നുന്നതാ..” “ചേച്ചി..എന്തു നിസ്സാരമായിട്ടാ ഇതൊക്കെ പറയുന്നത്..ശരീരം കൊണ്ട് ഒന്നാകാൻ തീരുമാനിച്ചുപോലും..കഴുത്തിൽ ഒരു താലിയുടെ ബലം പോലും ഇല്ലാതെ എങ്ങനെ തോന്നി..എന്തെങ്കിലും സംഭവിച്ചുപോയാൽ കൊച്ചച്ചനും ചിറ്റയും പൊറുക്കുമോ..അവർക്കത് താങ്ങാൻ പറ്റുവോ..????” ഗീതു നേരെ വിവേകിന്റെ മുഖത്തേക്ക് നോക്കി.
“വിവകേട്ടാ..ചേച്ചി ഇതുവരെ നിങ്ങളുടെ ഭാര്യയായിട്ടില്ല.. എത്ര വലിയ പ്രണയമാണെന്ന് പറഞ്ഞാലും വീട്ടിൽ ആരും ഇല്ലാത്ത നേരം നോക്കി കാമുകിയുടെ കൂടെ മുറിയിൽ കയറി പ്രണയാസല്ലാപത്തിൽ മുഴുകുന്നത് ആണുങ്ങൾക്ക് ചേർന്ന പണിയല്ല..ചേട്ടൻ ഈ കാണിച്ചത് തരംതാണ പണിയായിപ്പോയി…ചേച്ചിയെ അത്രക്ക് ഇഷ്ടമായിരുന്നെങ്കിൽ അതാദ്യം ചിറ്റയോടും കൊച്ചച്ഛനോടും പറയണമായിരുന്നു..വിവാഹത്തിന് മുൻപ് എന്തിന്റെ പേരിലായാലും ചേച്ചീടെ ദേഹത്ത് തൊടാൻപാടില്ലായിരുന്നു.. ഇപ്പോൾ നിങ്ങൾ ഇവിടെ കാണിച്ചുകൂട്ടിയേന്റെ പെര് വേറെയാ..😡😡.. ഞാൻ ഇത് ചിറ്റയോടും കൊച്ചനോടും പറയാതിരുന്നാൽ അവരോട് കാണിക്കുന്ന നന്ദികേടാകും..അവർ നിങ്ങളുടെ കാര്യതത്തിൽ എന്താച്ചാ ചെയ്യട്ടെ..” ദേഷ്യംകൊണ്ട് തിളക്കുകയായിരുന്നു ഗീതു..ആരോടും നാവുയർത്തി സംസാരിക്കാത്ത ഗീതുനെ മാത്രമേ കാവ്യയ്ക്ക് അറിയുമായിന്നുള്ളൂ.. അവളുടെ ഭാവം കാവ്യയിൽ പോലും ഞെട്ടൽ ഉളവാക്കി….
എന്നാൽ ഒരിക്കലും അവളുടെ മുന്നിൽ തോൽക്കാൻ കാവ്യ ഒരുക്കമല്ലായിരുന്നു.. “നീ എന്തായാലും അമ്മയോടും അച്ഛനോടും പറയാൻ തീരുമാണിച്ചില്ലേ..എങ്കിൽ ഇതും കൂടി പറഞ്ഞേക്ക്..നീ വിചാരിക്കുന്ന പോലെയല്ല..ഞങ്ങൾ എന്നേ ശരീരം കൊണ്ടും മനസ്സ് കൊണ്ടും ഒന്നായി കഴിഞ്ഞവരാണ്…ഒരിക്കൽ അല്ല പലവട്ടം..ഒരേ ഫ്ലാറ്റിൽ ആണ് താമസിയ്ക്കുന്നത് പോലും..പറഞ്ഞു കഴിയുമ്പോൾ അവർക്ക് വല്ലതും സംഭവിച്ചാൽ അത് നീ കാരണമായിരിക്കും..നിന്റെ തുറന്ന് പറച്ചച്ചിൽ മൂലമായിരിക്കും ഓർത്തോ.. നിരവധി പ്രകോഷൻസ് അവൈലബൾ ആയ ഈ കാലത്ത് ഇതിനൊക്കെ എന്ത് പേടിക്കാൻ..നീ വാ വിവി..” ഗീതുന് തന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല..ഇതൊന്നും സത്യമല്ലന്ന് അവൾ പുലമ്പികൊണ്ടേയിരുന്നു.. അവൾ റൂമിൽ നിന്നും ഇറങ്ങി ഹാളിൽ ചെന്നിരുന്ന് കരയാൻ തുടങ്ങി.. ചേച്ചിയൊരിക്കലും ഇങ്ങനെയൊന്നും ചെയ്യില്ലന്ന് അവൾ ഉറച്ച് വിശ്വസിച്ചു..
അപ്പോളും അവളുടെ മനസ്സിൽ ചിറ്റയുടെയും കൊച്ചച്ചന്റെയും മുഖമായിരുന്നു.. കാവ്യ കൂസലൊന്നും ഇല്ലാതെ വിവേകിന്റെ വാതിൽ തുറന്ന് പുറത്തിറക്കി.. “നീ എന്തിനാ കാവ്യ ..ഇല്ലാത്ത കാര്യങ്ങളൊക്കെ ഗീതുനോട് പറഞ്ഞത്..നിന്നിൽ പൂർണമായും അവകാശം കിട്ടുന്നവരെ നമ്മൾ തമ്മിൽ ഒരുതരത്തിലും ശാരീരിക ബന്ധം ഉണ്ടാകില്ലെന്ന് നമ്മൾ തന്നെ തീരുമാനിച്ചതല്ലേ..ഒരേ ഫ്‌ളാറ്റിൽ ആണെങ്കിലും ഒരു ചുംബനത്തിനപ്പുറം ചേർത്തുപിടിക്കലിനപ്പുറം ഒന്നും തന്നെ നമുക്കിടയിൽ ഉണ്ടായിട്ടില്ലെന്ന് നിനക്കും അറിയാം.. പിന്നെ ഇന്ന് അങ്ങനൊക്കെ സംഭവിച്ചുപോയി..സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല എനിക്ക്..സോറി..ഞാൻ വരാൻ പാടില്ലായിരുന്നു..ശ്ശേ..ഗീതുവെന്നേ വല്ലാതെ തെറ്റിദ്ധരിച്ചു കാണും..” “അതൊന്നും ഓർത്ത് നീ വറീഡ് ആവണ്ട..ഞാൻ മാനേജ് ചെയ്‌തോളാം..പിന്നെ അവളോടാങ്ങനെ മനപ്പൂർവം പറഞ്ഞതാ..അവൾ എന്നെ ഉപദേശിക്കാൻ മാത്രം ആയില്ല..നീ പൊയ്ക്കോ..” വിവേകിനെ പറഞ്ഞുവിട്ടവൾ വാതിൽ കുറ്റിയിട്ട് വാതിൽ ചാരി നിന്നു..
കണ്ണിൽ പകയേരിഞ്ഞു..ഗീതുനോട് പകരം ചോദിക്കും എന്ന് തന്നെ മനസ്സിൽ കുറിച്ചിട്ടു..തനിക്കു നേരെ വന്ന അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കാൻ അവൾ തീരുമാനിച്ചു..അപ്പോൾ തന്നെ തന്റെ കൂടെനിൽക്കാൻ പറ്റിയൊരാളേയും മനസ്സിൽ കണ്ടു.. ലതയപ്പച്ചി….!!! കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും വീട്ടിൽ എല്ലാവരും തന്നെ എത്തിച്ചേർന്നു..അപ്പോഴെക്കും കാവ്യ നല്ല ഉറക്കമായിരുന്നു..ഗീതുന് ഉറങ്ങാനേ കഴിഞ്ഞില്ല.. കണ്ണടയ്ക്കുമ്പോഴെല്ലാം കാതിൽ കാവ്യയുടെ ശബ്ദം മുഴങ്ങി കെട്ടുകൊണ്ടേയിരുന്നു.. “””””ഞങ്ങൾ എന്നേ ശരീരം കൊണ്ടും മനസ്സ് കൊണ്ടും ഒന്നായി കഴിഞ്ഞവരാണ്…ഒരിക്കൽ അല്ല പലവട്ടം..””””” നാളെയോട് കൂടി ഉത്സവം കൊടിയിറങ്ങുകയാണ്.. ഗീതുവിനാണെങ്കിൽ അന്നത്തെ സംഭവത്തിനു ശേഷം സുമിത്രയെയും പ്രദാദിനെയും നോക്കാൻ പോലും കുറ്റബോധം ആയിരുന്നു… താൻ അവരോട് മറച്ചുവയ്ക്കുന്ന രഹസ്യം അവളെപൊള്ളിച്ചുകൊണ്ടേയിരുന്നു.. എന്നാൽ കാവ്യായാകട്ടെ അങ്ങാനൊരു കാര്യം നടന്നിട്ടേയില്ല എന്നമട്ടിലാണ്..ഒപ്പം മനസ്സിൽ നെയ്തുകൂട്ടിയ പദ്ധതികൾ നടപ്പിലാക്കാനുള്ള ശ്രമത്തിലും..
വൈകിട്ട് എല്ലാകാവർക്കുമുള്ള ചായ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് ലത.. ചായ ഓരോ ഗ്ലാസ്സിലും പകരുകയാണവർ. “അപ്പച്ചി പറഞ്ഞതോർമ്മയുണ്ടല്ലോ.. ഗ്ലാസ് മാറി പോകരുത്..അവൾക്ക് തന്നെ കൊടുക്കണം..” “ഞാൻ ഏറ്റു.. എനിക്കും കൂടി ഗുണമുള്ള കാര്യമല്ലേ..” കാവ്യ കൊടുത്ത പൊടി ഗ്ലാസ്സിൽ കലക്കി അത് മാറ്റിവെച്ചുകൊണ്ടവർ പറഞ്ഞു.. “എല്ലാം നമ്മൾ ഉദ്ദേശിച്ചപോലെ നടന്നാൽ അപ്പച്ചി ആഗ്രഹിച്ചതൊക്കെ ഈ കൈയ്യിൽ വന്നുചേരും..രാജീവിനെ ഇവിടെ തന്നെ പിടിച്ച് നിർത്താൻ നോക്കണം..അവൻ ഇനി എപ്പോഴും ഇവിടെ കാണണം..” “അത് ഞാൻ ഏറ്റു..” ലത ട്രേയുമായി ഹാളിലേക്ക് പോയി..ഓരോരുത്തര്ക്കും ചായ കൊടുത്തു..അവസാനം മാറ്റിവെച്ച ചായയുമായി ഗീതുവിനടുത്തേക്ക് ചെന്നു.. “ഗീതു..ചായ..” “എനിക്ക് വേണ്ടപ്പച്ചി..” “ദേ ..പെണ്ണേ ,കുടിക്കുന്നുണ്ടോ.. ബാക്കിയുള്ളവർ സമയം മേനക്കെട്ടു ഉണ്ടാക്കിക്കൊണ്ട് വന്നതാ..എല്ലാരും കുടിച്ച ഗ്ലാസ് വരെ ഇനി കഴുകണം.. നിന്റെ സൗകര്യത്തിനൊന്നും നോക്കി നിൽക്കാൻ എനിക്ക് പറ്റില്ല.. വേഗം കുടിച്ചിട്ട് താ..” അവരുടെ വർത്താനം കേട്ട ഗീതു വേഗം തന്നെ ചായ കുടിച്ചിട്ട് ഗ്ലാസ് അവരെ ഏൽപ്പിച്ചു..
തങ്ങളുടെ പാദ്ധതിയുടെ ആദ്യഘട്ടം വിജയിച്ചത്തിൽ അവർ സന്തോഷിച്ചു..സിദ്ധൂ ജോലിത്തിരക്ക് കാരണം അന്ന് താസിച്ചേ വരികയുള്ളൂയെന്ന് ദേവിയെ വിളിച്ച് പറഞ്ഞു..അവനുള്ള ചായ ഫ്‌ളാസ്കിൽ ആക്കി അവന്റെ മുറിയിൽ വെച്ചിട്ടുണ്ട് ദേവി.. അങ്ങനെ എല്ലാവരും അമ്പലത്തിലേക്ക് പുറപ്പെട്ടു..എല്ലാവരും പോയി കഴിഞ്ഞശേഷമാണ് സിദ്ധു വന്നത്.. കുളികഴിഞ്ഞുടനെ അവൻ ഫ്‌ളാസ്ക്കിലെ ചായ പകർന്ന് കുടിച്ചു..ബാങ്കിൽ നിന്നും താമസിച്ച് ഇറങ്ങിയതിനാൽ അവന് നന്നേ ക്ഷീണം തോന്നിയിരുന്നു.. ഉറക്കം അവനെ മാടിവിളിച്ചുകൊണ്ടേയിരുന്നു.. ക്ഷീണത്താൽ പെട്ടന്ന് തന്നെ അവൻ ഉറങ്ങിപ്പോയി.. ഇതേ സമയംഅമ്പത്തിലായിരുന്ന ഗീതുവിനും തലചുറ്റുന്നപോലെയും കണ്ണിൽ ഇരുട്ടു കയറുന്ന പോലെയും തോന്നി തുടങ്ങി..അവൾ എങ്ങനെയൊക്കയോ കാര്യം സുമിത്രയെ അറിയിച്ചു..ഗീതുനോട് വീട്ടിൽ പൊയ്ക്കൊള്ളാൻ പറഞ്ഞു..അവളെ ഒറ്റക്ക് വിടാൻ പറ്റാത്ത തിനാൽ കാവ്യയും ലതയും കൂടെപോകാമെന്നു സമ്മതിച്ചു..ഗീതുവിനെയും കൊണ്ട് അവർ രണ്ടുപേരും ഓട്ടോയിൽ ശങ്കരമംഗലത്തേക്ക് പോയി..
മനസ്സിലെ പദ്ധതികൾ വിജയിക്കുന്നതറിഞ്ഞ് അവരുടെ ചുണ്ടുകളിൽ ഗൂഢസ്മിതം വിരിഞ്ഞു.. ഓട്ടോയില്നിന്നും ഇറങ്ങിയ ഗീതു വളരെപാടുപെട്ടാണ് നടന്നത് ..അവളെ ലത പിടിച്ചിട്ടുണ്ട്..അടുക്കളവാതിൽ പുറത്ത് നിന്നും തുറന്ന് ഗീതുവിനെ അവർ മുറിയിൽകൊണ്ട് കിടത്തി.. പാതിമയക്കത്തിലും അവൾ അവരോട് നിങ്ങൾ നിക്കണ്ട പൊയ്ക്കോ എന്നു പറഞ്ഞു..പിന്നെപ്പഴോ ഉറങ്ങിപ്പോയി..സിദ്ധു നല്ല ഉറക്കത്തിലാണെന്നവർ ഉറപ്പിച്ചു..ആ മുറിയിൽ അപ്പോഴും വെളിച്ചം അണഞ്ഞിരുന്നില്ല… “നിങ്ങൾ എന്താ ഗീതുമോളെ ഒറ്റയ്ക്കാക്കി ഇങ്ങു പോന്നത്..??”(സുമിത്ര) “അവൾ തന്നാ നാത്തൂനെ ഞങ്ങളെ നിർബന്ധിച്ച് ഇങ്ങോട്ട് വിട്ടത്..പറഞ്ഞിട്ടും കേൾക്കണ്ടേ…പിന്നെ സിദ്ധു മോൻ ഉണ്ടല്ലോന്നോർത്താ ഇങ്ങു പോന്നത്..” “ഹ് മ്മ്..” ഗീതുവിനായി അവർ ഒരുക്കിയ ചതിക്കുഴി അറിയാതെ അവൾ ഉറങ്ങുകയായിരുന്നു..നാളെ കൊണ്ട് തന്റെ ജീവിതം മാറിമാറിയാൻ പോകുന്നതറിയാതെ…(തുടരും)

by