രചന – ആയിഷ അക്ബർ
ശാരി …. അവനെന്താ പറഞ്ഞത്…..
വിറക്കുന്ന വാക്കുകളോടെ സുഭദ്ര യത് ചോദിക്കുമ്പോൾ ശാരിയും ഞെട്ടലിൽ തശാരിന്നെയായിരുന്നു….
അത്…. അവന്റെ കുഞ്ഞാണെന്നല്ലേ പറഞ്ഞത്….
ശാരി പരിഭ്രമത്തോടെ യത് പറഞ്ഞ് കൊണ്ട് സുഭദ്രയെ നോക്കി..
സുഭദ്ര തിരിച്ചൊന്നും പറയാനാവാതെ അതേ നിൽപ്പ് തന്നെയായിരുന്നു…
എടി…. സത്യം പറയടി… നീയാരാ….. അവൻ പറഞ്ഞത് സത്യമാണോ….
അവന്റെ കുഞ്ഞാണോ നിന്റെ വയറ്റിൽ…..
ശാരി അവൾക്ക് നേരെ നിന്ന് ചീറുമ്പോഴും തിരിച്ചെന്ത് പറയണമെന്ന് അവൾക്കറിയില്ലായിരുന്നു….
അവളൊന്നും മിണ്ടാതെ കട്ടിലിലേക്കിരുന്നു….
എത്ര ചോദിച്ചിട്ടും കാര്യമില്ലെന്നറിയുന്നത് കൊണ്ട് തന്നെ ശാറി ദേഷ്യത്തോടെ അവിടെ നിന്നും പ്പോയി..
എങ്കിലും ഇതെങ്ങനെ ചേച്ചി….
ഏട്ടന് കുഞ്ഞുങ്ങളുണ്ടാവില്ലെന്ന് പറഞ്ഞല്ലേ സന്ധ്യയേച്ചി പോലും ഇട്ടിട്ട് പോയത്….
പിന്നെയിതെങ്ങനെ സംഭവിച്ചു…..
അമ്മയെ സമാധാനിപ്പിക്കുന്നതിനിടയിൽ നീതു ഏറെ പരിഭവത്തോടെയത് ചോദിക്കുമ്പോൾ ശാരിയും അതേ ചോദ്യങ്ങളിൽ ചുറ്റി പിണഞ്ഞു കിടക്കുകയായിരുന്നു….
അതാണെനിക്കും മനസ്സിലാവാത്തത്…..
ഒരുപക്ഷെ ഡോക്ടർക്ക് തെറ്റ് പറ്റിയതാണെന്ന് കരുതാം…. എന്നാൽ പാർത്ഥൻ ഇങ്ങനൊരു കാര്യം ചെയ്യുമെന്ന് എനിക്കങ്ങു വിശ്വസിക്കാൻ കഴിയുന്നില്ല……
അവള് പ്പോയി നിയമ പരമായി പോലും രണ്ടാകുന്നതിനു മുന്പേ അവന്റെ ഭാഗത്തു നിന്നിങ്ങനൊരു കാര്യം എനിക്കോട്ടും ഉൾകൊള്ളാൻ കഴിയുന്നില്ല…..
ശാറി മൂക്കത്തു വിരൽ വെച്ചത് പറയുമ്പോൾ നീതു ദയനീയമായി അവളെ നോക്കി….
അതൊന്നുമല്ല എന്റെ സങ്കടം…..
ഷിജുവേട്ടന്റെ വീട്ടുകാർ ഇതറിയുമ്പോഴുള്ള അവസ്ഥ എനിക്കാലോചിക്കാൻ വയ്യ…..
നീതുവത് പറയുമ്പോൾ അതിനെ ശെരി വെച്ചെന്ന വണ്ണം ശാരിയും അവളെ നോക്കി…..
എന്റെ കാര്യവും മറിച്ചല്ല നീതു…..
തത്കാലം ഇതാരും അറിയേണ്ട…..
ശാരി സങ്കടത്തോടെയത് പറഞ് നിർത്തുമ്പോഴാണ് അത് വരെ നിശബ്ദയായിരുന്ന സുഭദ്ര അവരോടായി പറഞ്ഞത്….
പിന്നേ….. പൂഴ്ത്തി വെക്കാൻ പറ്റുന്ന കാര്യമല്ലേ ഇത്…..
ഗർഭം….
സുഭദ്രയുടെ നേർക്ക് ചവിട്ടി തുള്ളി കൊണ്ട് തന്റെ അമർഷം വാക്കുകളിലൊതുക്കി ശാരി അവിടെ നിന്നും പ്പോയി……
ഇനിയെന്തെന്ന ചോദ്യവുമായി കുഴഞ്ഞിരിക്കുകയായിരുന്നു സുഭദ്രയപ്പോൾ….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പാർത്ഥന്റെ വണ്ടി നേരെ ചെന്നു നിന്നത് ആ പുഴയോരത്തു തന്നെയായിരുന്നു……
പറഞ് പോയ വാക്കുകൾ എത്രത്തോളം തെറ്റായിരുന്നെന്ന് ഓർക്കും തോറും ഹൃദയം കുറ്റ ബോധത്താൽ നീറിപ്പുകഞ്ഞു……
ആ സമയം മറ്റൊന്നും ചിന്തിച്ചിരുന്നില്ല താൻ….
ആ കുഞ്ഞിനെ കുറിച്ചുള്ള നിസ്സഹായത മാത്രമായിരുന്നു തന്റെ മനസ്സ് മുഴുവൻ…..
അവൾക്ക് മരിക്കാനുള്ള കാരണം ആ കുഞ്ഞാണെങ്കിൽ തനിക്ക് ജീവിക്കാനായിരുന്നു അത് പോലൊരു കുഞ്ഞിന്റെ ആവശ്യം……
അപ്പൊ പറയുന്നതിലെ തെറ്റോ ശെരിയോ ആലോചിച്ചില്ല…..
അച്ഛനാവാൻ പോകുന്നെന്ന് തന്നോടായി ഡോക്ടർ പറയുമ്പോൾ മനസ്സിൽ തോന്നിയ നിർവികാരതക്ക് അതിരില്ലാത്തൊരു സന്തോഷത്തിന്റെ കലർപ്പുണ്ടായിരുന്നില്ലേ ….
അവളെ കുറിച്ചോ പറയുന്നതിലെ തെറ്റോ അപ്പൊ ശ്രദ്ധിച്ചില്ലെന്നത് തന്റടുത് നിന്നും വന്ന വീഴ്ചയായിരുന്നു…….
ഓർക്കുമ്പോൾ അവന് മനസ്സിൽ ഭാരം തോന്നിയിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അവൻ വീട്ടിലേക്ക് ചെല്ലുമ്പോൾ അവിടം നിറഞ്ഞു നിന്നിരുന്ന ശാന്തത എല്ലാവരുടെയും മനസ്സിലെ ആവലാതിയിൽ നിന്നാണെന്ന് അവനറിയാമായിരുന്നു….
അവൻ മുറിയുടെ വാതിലിൽ പതിയേ തട്ടി കൊണ്ടാണ് അകത്തേക്ക് കയറിയത്….
അവന്റെ വരവറിഞ്ഞതും അവൾ വേഗം കട്ടിലിൽ എഴുന്നേറ്റിരുന്നു…..
മുറിയിൽ കിടന്നിരുന്ന കസേര കട്ടിലിനടുത്തേക്ക് വലിച്ചിട്ടു അവനും അവൾക്കരികിലായിരുന്നു….
ഞാൻ…. ഞാൻ പൊയ്ക്കോളാം….
എന്ത് പറഞ് തുടങ്ങണമെന്നറിയാതെ അവനിരുന്നപ്പോഴേക്കും അവൾ പറഞ്ഞ് തുടങ്ങിയിരുന്നു…..
അവളുടേ നിറഞ്ഞ മിഴികൾ അവനെ ആഴത്തിൽ കുത്തി നോവിക്കുന്നുണ്ടായിരുന്നു…
ഞാൻ…. ഞാൻ പറഞ്ഞതിന് ക്ഷമ ചോദിക്കാനല്ലാതെ ഇനിയൊന്നിനും കഴിയില്ല….
അപ്പൊ നിന്നെ കുറിച് ചിന്തിച്ചില്ല….
നിന്റെ മേൽ അവകാശിയാകാൻ നോക്കുകയാണെന്നും കരുതിയില്ല……
തെറ്റായി പ്പോയി…
മാപ്പ്…..
അവനവളുടെ മിഴികളിൽ നോക്കിയത് പറഞ്ഞവൾക്ക് നേരെ കൈ കൂപ്പി…..
ഏയ്….. നിങ്ങൾ പറഞ്ഞതിലുള്ള തെറ്റിനെ മുൻ വെച്ചു കൊണ്ടല്ല ഞാൻ പോകണമെന്ന് പറഞ്ഞത്…..
ഒത്തിരി പ്രശനങ്ങൾക്ക് നടുവിൽ നിൽക്കുന്ന നിങ്ങൾക്ക് ഞാനും കൂടിയൊരു ഭാരമാവരുതെന്നെ കരുതിയുള്ളു…..
അല്ലെങ്കിലും നിങ്ങൾ അവകാശിയാകാൻ ശ്രമിച്ചത് എനിക്കല്ലല്ലോ….
ആരോരും അവകാശം പറയാനില്ലാത്ത എന്റെ കുഞ്ഞിനല്ലേ…..
ഞാൻ പോലും കൊല്ലാൻ തുനിഞ്ഞ ആ ജീവനു ആദ്യമായി അവകാശം പറഞ്ഞത് നിങ്ങളാണ്…..
നിങ്ങളുടെ മനസ്സിന്റെ വലിപ്പത്തിന് മുമ്പിൽ ഓരോ നിമിഷവും ഞാൻ ചെറുതായി കൊണ്ടിരിക്കുകയാണ്….
അവളത് പറയുന്നതോടൊപ്പം അവളുടേ മിഴികൾ നിറഞ്ഞു കൊണ്ടിരുന്നു….
പാർത്ഥനെന്ത് പറയണമെന്നറിയില്ലായിരുന്നു……
അവൾക്ക് മുമ്പിൽ ചെറുതായി പോയെന്ന് തോന്നിയ നിമിഷത്തെ പോലും തന്റെ മനസ്സത്ര മേൽ മനസ്സിലാക്കി നിന്ന അവളോട് അവന് വല്ലാത്തൊരു ബഹുമാനം തോന്നിയിരുന്നു…..
എവിടെ നിന്നോ വന്ന അവൾ തന്നെ മനസ്സിലാകുന്നതിന്റെ പാതിയെങ്കിലും തന്റെ രക്ത ബന്ധങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ എന്നവൻ വല്ലാതെ ആഗ്രഹിച്ചു…..
അവളുടെയും തന്റെയും അവസ്ഥയിലുള്ള പൊരുത്തമാവാം ഒരുപക്ഷെ അവളെ ഇത്രയേറെ തന്നെ മനസ്സിലാക്കാൻ സഹായിക്കുന്നതെന്നും അവനോർത്തു…..
അപ്പൊ നിന്റെ വീട്ടുകാരും മറ്റുള്ളവരുമൊക്കെ….
അവൻ ചോദ്യ ഭാവത്തിൽ അവൾക്ക് നേരെയതെറിഞ്ഞതും അവൾ ഒന്നും മിണ്ടാത്തെ നിർവികാരയായി ദൂരേക്ക് നോക്കിയിരുന്നു…..
ഒറ്റക്ക് നീയെങ്ങനെ ഈ കുഞ്ഞിനെ….
ബന്ധങ്ങളെ കുറിച് പറയാനവൾക്ക് താല്പര്യമില്ലെന്ന് തോന്നിയത് കൊണ്ട് തന്നെയാണ് ആ ചോദ്യത്തെ ഉപേക്ഷിച്ചു കൊണ്ട് പാർത്ഥനത് ചോദിച്ചത്……
അറിയില്ല…. എങ്കിലും ഇനി മരിക്കാൻ നിൽക്കില്ല….
ഒരു കുഞ്ഞുണ്ടായിരുന്നെങ്കിൽ മനോഹരമായി മാറുമായിരുന്ന നിങ്ങളുടെ ജീവിതം കണ്ടയെനിക്ക് ദൈവം തന്ന ഈ അനുഗ്രഹത്തെ ഇനിയൊരിക്കലും കൊന്നു കളയാൻ കഴിയില്ല…..
എങ്കിലും….. നിങ്ങൾക്ക് ഇനിയും ഒരു ഭാരമായി മാറാനും ഞാൻ ആഗ്രഹിക്കുന്നില്ല…..
അവളങ്ങേയറ്റം ദുഖത്താലത് പറയുമ്പോൾ പാർത്തനൊന്നു ചിരിച്ചു….
ഒന്നും നഷ്ടപ്പെടാനില്ലാത്ത പാർത്തന് ഇനിയാരെ ഭയക്കണം…..
നിന്റെ കയ്യിലേക്ക് നിനക്ക് കൂട്ടായി ഉള്ളിലുള്ള ആൾ പുറത്ത് വരുന്നത് വരെ നിനക്കിവിടെ നിൽക്കാം….
ആരും നിന്നെ ചോദ്യം ചെയ്യില്ല…. എല്ലാവരുടെയും വാ മൂടാനുള്ള ഉത്തരം ഞാൻ നൽകി കഴിഞ്ഞു….
നിനക്ക് താല്പര്യമുണ്ടെങ്കിൽ മാത്രം…….
അതും പറഞ്ഞ് കൊണ്ട് പാർത്ഥൻ അവിടെ നിന്നും നടന്നകലുമ്പോൾ അവൾക്കെന്ത് ചെയ്യണമെന്നറിയില്ലായിരുന്നു…..
എങ്കിലും തനിക്കും കുഞ്ഞിനും ഇപ്പോൾ അവനെ പോലൊരു ആശ്രയം അത്യാവശ്യമാണെന്നത് അവൾക്കും തോന്നിയിരുന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പാർത്ഥൻ അടുക്കളയിലേക്ക് ചെല്ലുമ്പോൾ അവിടെ എല്ലാവരുടെ യും മുഖം കനത്തിരിക്കുന്നത് അവൻ കണ്ടിരുന്നു…..
അവനെ കണ്ടില്ലെന്ന ഭാവത്തിൽ അവരെല്ലാം ഇരിക്കുമ്പോഴും അവരിൽ നിറഞ്ഞു നിന്ന അസ്വസ്ഥത അവനിലൊരു പുഞ്ചിരി നൽകി…..
അവൻ ഭക്ഷണം വിളമ്പി മേശ മേൽ വന്നിരുന്നു കഴിച് തുടങ്ങി…..
അങ്ങേയറ്റം തൃപ്തിയോടെ…..
അപ്പോഴും തന്നെ കനപ്പിച്ചു നോക്കി നിൽക്കുന്ന അവരുടെയെല്ലാം കണ്ണുകളിൽ അവനെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു…..
അപ്പോഴാണ് മുറിയിൽ നിന്നും അവളോടി അടുക്കള പുറത്തേക്ക് വന്നത്…..
വലിയൊരു ശബ്‍ദത്തോടെ അവൾ ശർദ്ധിക്കുമ്പോൾ ആരും അവളെ കണ്ടില്ലെന്ന് നടിക്കുമ്പോഴും കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം പാതിക്ക് വെച്ച് നിർത്തി അവനെഴുന്നേറ്റു…..
ശാരിയോട് ചേർന്നുള്ള കുടത്തിൽ നിന്നും ഗ്ലാസ് കൊണ്ടല്പം വെള്ളം മുക്കുമ്പോഴും അവൻ അവരെയാരെയും നോക്കിയിരുന്നില്ല…..
ശർദിച്ചു കഴിഞ്ഞ അവൾക്ക് നേരെയത് നീട്ടുമ്പോൾ അവൾ നിറ കണ്ണുകളാൽ അവനെ നോക്കി…..
വാ..
അവൻ അടുക്കളയിൽ നിന്നൊരു പാത്രം കൂടിയെടുത്. അവൾക്കും അല്പം ഭക്ഷണം വിളമ്പി മേശ മേൽ കൊണ്ട് വെച്ചു….
അവൾക്കോട്ടും കഴിക്കാൻ തോന്നിയിരുന്നിലേങ്കിലും തനിക്കായി അവൻ വിളമ്പി വെച്ച ഭക്ഷണത്തിലേക്കും അവനെ ഉറ്റ് നോക്കി നിൽക്കുന്ന മുഖങ്ങളിലേക്കും ശ്രദ്ധ കൊടുത്തത് കൊണ്ട് തന്നെ അവൾ കഴിച്ചെന്നു വരുത്തി എഴുന്നേറ്റു…
കുറച്ച് നേരം പ്പോയി കിടന്നോളു…
അങ്ങേയറ്റം സ്നേഹത്തോടെ അവനത് പറഞ്ഞ് കൊണ്ട് അവൾ കഴിച്ച പാത്രം കൂടി അവൻ കഴുകി വെക്കുമ്പോൾ സുഭദ്രയും മക്കളും ദേഷ്യത്താൽ അവിടെ നിന്നും പോയിരുന്നു….
എന്നാൽ തന്നോടിത്രയേറെ അലിവ് കാണിക്കുന്ന അവനോടെങ്ങനെ നന്ദി പറയണമെന്നറിയാതെ അവളുടേ മനസ്സുരുകി…..
(തുടരും )

by