16/04/2026

എന്നെന്നും എന്റെ മാത്രം : ഭാഗം 47(2)

രചന – മഞ്ജിമ സുധി

നാണത്താൽ ചുവന്ന് തുടുത്ത മുഖം മറയ്ച്ഛ് ഏട്ടത്തിന്റെ കൈ തട്ടിമാറ്റി ഞാൻ ധൃതിയിൽ മുന്നോട് നടന്നു…. പുറക്കിൽ നിന്നുള്ള ഏട്ടത്തി ഒന്നമർത്തി മൂളലും നടക്കട്ടെ നടക്കട്ടെ ന്നുള്ള പറച്ചിലും കേട്ട് ഞാൻ നടത്തതാലെ തിരിഞ്ഞു നോക്കി ചുണ്ട് കൂർപ്പിച്ഛ് ഒരു ഫ്ലയിങ് കിസ് കൊടുത്തു, ചിരിച്ചോണ്ട് ഹാളിലേക്ക്  ഛേ ഛേ ഛേ…….യ്യേ…. സിദ്ധു…..നീ എന്തു പണിയാ കാണിച്ചത്….???ഛേ… മോശം….അവള് എന്ത്വിചാരിച്ചു കാണും….അയ്യേ….ആകെ നാണം കെട്ട്…..ഡ്രസിങ്റൂമിലെകണ്ണാടിയിൽ നോക്കി ഞാൻ എന്നെ തന്നെ കുറേ ചീത്ത വിളിച്ചു കൊണ്ട് കണ്ണാടിയോടെ ചേർന്നുള്ള ചെറിയ സ്ലാബിൾ രണ്ട് കയ്യും കുത്തി  പ്രതിബിംബത്തിലേക്ക്  നോക്കി…..

‘ അല്ലെങ്കിൽ തന്നെ,, ഇതിലിപ്പോ നാണം കെട്ടാൻ എന്തിരിക്കുന്നു…??? വേറെ ആരെയും അല്ലല്ലോ എന്റെ ഭാര്യയെ അല്ലെ..??? ‘ ഞാൻ’ ആരെ….????? ‘കണ്ണാടി’ഭാര്യ…..!!!!!ന്താ ഒരു സംശയം പോലെ…..???   ‘ഞാൻ ‘ഇതൊക്കെ ഇപ്പോ…???’കണ്ണാടി’ആഹ്… അതൊക്കെ സംഭവിച്ചു..’ ഞാൻ *” നീ നിന്നെ മറക്കുന്നു സിദ്ധു….”* ചുണ്ടിൽ നിറഞ്ഞ ചിരിയോടെ കുറച്ഛ് മുൻപ് നടന്ന കാര്യങ്ങൾ മനസ്സിലേക്ക് ഓടിയടുതെങ്ങിലും നിമിഷങ്ങൾ കൊണ്ട് തന്നെ ആ ചിരി ചുണ്ടിൽ നിന്ന് തെന്നിമാറി…. കണ്ണാടിയുടെ മുന്നിൽ നിന്ന് തിരിഞ്ഞ് ആ സ്ലാബിൽ കൈഊന്നി ഞാൻ നിന്നു മനസ്സ്വ ല്സ്സ്ഥതമായിരിക്കുന്നു….. അവള് എന്നോട് ഇത്രയൊക്കെ എടുത്തിട്ടും എന്തോ മനസ്സ് തുറന്ന് സന്തോഷിക്കാൻ കഴിയുന്നില്ലല്ലോ….???? അച്ഛന്റെ മുഖം,,,,,ഒരു ഉണങ്ങാത്ത മുറിവായി തുടരുന്നത് കൊണ്ടവോ….????

കുറെ നേരം തല താഴ്ത്തി കണ്ണടച്ച് ദീർഘമായി ഒരു ശ്വാസം എടുത്ത് ഡ്രസ് മാറ്റി താഴേക്കിറങ്ങി…അധികം വൈകാതെ തന്നെ അവര് വന്നു…..അച്ഛന്റെ ഫ്രണ്ടിന്റെ ഫാമിലിയാണ്….. അങ്കിളിന്റെ മകനാണ് പയ്യൻ,,വിവേക്.. അവൻ സ്റ്റേറ്റ്സിൽ ഒരു ഫേമസ് ഹോസ്പിറ്റലിൽ ന്യൂറോ സർജൻ ആയി വർക്ക് ചെയ്യാ….. അങ്കിൾ ഫാമിലിയോടെ അവിടെ സെറ്റിൽ ആണ്….ഏട്ടത്തി ചായ സേർവ് ചെയ്തു കഴിഞ്ഞതും അമ്മ നിമ്മിയെ വിളിച്ചു… അനൂന്റെ കൂടെ നടന്ന് വന്ന നിമ്മിയുടെ ആന്റി സ്നേഹത്തോടെ പിടിച്ഛ്                  ടുത്തഇരുത്തി….വിവേകിനെ കൂടാതെ അങ്കിളിന് മൂത്ത ഒരു മകൾ കൂടി ണ്ട്… അധികം വൈകാതെ തന്നെ നിമ്മിയും വിവേകും ഞങ്ങൾക്കിടയിൽ നിന്ന് മാറി മുറ്റത്തെ ഗാർഡാനിലേക്ക് ഇറങ്ങി സംസാരിച്ചു….. രാത്രി ഒരുമിച്ചിരുന്നു ഫുഡ് കഴിച്ചാണ് അവര് തിരിച്ചു പോയത്….. അനൂനെ ഞാൻ എല്ലാർക്കും പരിചയപ്പെടുത്തി കൊടുത്തു… എല്ലാർക്കും അവളെ വലിയ ഇഷ്ടായി…..

രാത്രി അവര് പോയതും ഞാനും അമ്മയും അച്ഛമ്മയും സോഫയിൽ ഇരുന്നു….” നല്ല പയ്യൻ അല്ലേ അമ്മേ….???നല്ല സംസാരവും പെരുമാറ്റവും ബഹുമാനവും ഒക്കെണ്ട്…ല്ലേ…??”അമ്മ”പയ്യൻ മാത്രോ,,,,, ആ പെങ്ങള്ക്കുട്ടിക്കും എന്തു നല്ല സ്വഭാവാ….. പയ്യന്റെ അമ്മയ്ക്കും അതേ… നല്ല ആൾക്കാരാ ന്ന് തോന്നുന്നു……” അച്ഛമ്മ”അതേ അമ്മേ,,,,,,എനിക്ക് അറിയാൻ അവരെ… സേതു ഏട്ടൻ ഉള്ളപ്പോ പല ബിസിനസ്സ് മീറ്റിംഗിൽ വെച്ചും ഞാൻ അവരെ കണ്ടിട്ടുണ്ട്….പണത്തിന്റെ യാതൊരു ഹുങ്ങും ഇല്ല…  നല്ല ആൾക്കാരാ…””അപ്പോ നമ്മുക്ക് ഇതങ്ങു ഉറപ്പിക്കാൻ ല്ലേ,,,,, അച്ചമ്മേ…???
അമ്മേ…????” ഞാൻ”എനിക്ക് പൂർണ സമ്മതം….”അച്ഛമ്മ”എനിക്കും അഭിപ്രായവ്യെത്യസം ഒന്നുല്ല…… പക്ഷേ,,, എന്നാലും നീ നിമ്മിയോട് ഒന്ന് ചോദിക്ക്…..?? ആ പയ്യനോടുള്ള അവളുടെ സംസാരവും പെരുമാറ്റവും ഒക്കെ കണ്ടിട്ട് അവൾക്ക് സമ്മതകുറവൊന്നും ഉള്ളതായി തോന്നുന്നു…..അവൾക്ക് ഇഷ്ടായ മട്ടാണ്…..എന്നാലും നീ ചോദിക്ക്……?????” അമ്മ

~~~~~~~~~~~~~~~~~~~

അടുക്കളയിൽ ഞാനും ഏട്ടത്തിയും പാത്രങ്ങൾ കഴുകി എല്ലാം ഒതുക്കി വെക്കുന്നതിന്റെ ഇടയിൽ തിണ്ണയിൽ കയറി ഇരുന്ന് അവരുടെ കൂടെ ഇരുന്നതോണ്ടു കാര്യമായിട്ട് ഒന്നും കഴിക്കാൻ പറ്റിയില്ലെന്ന് ഖേദിച്ഛ് കൊണ്ട് വെട്ടിവിഴുങ്ങന്ന നിമ്മിയെ അമ്മ ഹാളീന്ന് വിളിച്ചത്…. തിന്നാനും സമ്മതിക്കില്ല ന്ന് പറഞ്ഞ് മുഷിച്ചിലോടെ തിരക്കിട്ട് പ്ലേറ്റിലേക്ക് കുറച്ചൂടെ ചോറും കറിയും എടുത്തിട്ടുന്ന നിമ്മിയെ കണ്ട് ചിരിച്ചോണ്ട് ഞാനും ഏട്ടത്തിയും അവളെയും കൂടി ഹാളിലേക്ക് നടന്നു….പ്ളേറ്റ് കയ്യിൽ പിടിച്ഛ് വായിലേക്ക് ഒരുള ചോറ് വെച്ചോണ്ട് അവള് സോഫയിൽ കയറി പടിയിട്ട് ഇരുന്നു….. ഞാനും ഏട്ടത്തിയും അമ്മയുടെ കൂടെ ഇടവും വലവും ഇരുന്നപ്പഴാണ് ദേവൂന്റെ മടിയിൽ കിടന്ന് കനി കിടന്നുറങ്ങുന്നത് ഏട്ടത്തി ശ്രദ്ധിച്ചതും വേഗം എണീറ്റ്  പതിയെ ഉണർത്താതെ എടുത്ത് കിടത്താൻ കൊണ്ട് പോയി…..

“നിമ്മി അടുത്ത മാസം, പതിനാറിന് നിശ്ചയം ഉറപ്പിച്ചിട്ടാ അവര് പോയത്….”അടുത്ത ഉരുള ചോറ് വായിലേക്ക് വെക്കാൻ പോയതും സിദ്ധു പറഞ്ഞത് കേട്ട് ഒന്ന് നിന്ന് അവൾ ചോറ് പ്ലാറ്റിലേക്ക് തന്നെ കുടഞ്ഞു എണീറ്റ് നടന്ന പ്ളേറ്റ് ടേബിളിലേക്ക് വെച്ഛ് വാഷ്‌റൂമിൽ കയറി കൈകഴുകി തിരിച്ഛ് അവിടെ തന്നെ വന്നിരുന്നു ഒരു പുച്ഛത്തോടെ ചുണ്ട് കോട്ടി സോഫയിലേക്ക് ചാരി ഇരുന്നു സിദ്ധു നെ നോക്കി…. കനിയെ കിടത്താൻ പോയ ഏട്ടത്തിയും അപ്പഴേക്കും ഞങ്ങളെ അടുത്ത് വന്നിരുന്നിരുന്നു…..”ഹും….
ആരോട് ചോദിച്ചിട്ട്…..????”” ആരോടാ ഇത്രയ്‌കൊക്കെ ചോദിക്കാൻ ഉള്ളത്…???
ഞങ്ങൾക്ക് എല്ലാർക്കും ചെക്കനേയും ഫാമിലിയേയും നല്ലോണം ബോധിച്ചു…. അവർക്ക് നിന്നെയും ഇഷ്ടായി…ഇനി ഇതിലിപ്പോ സ്‌പെഷ്യൽ ആയി  ആരോടാ ചോദിക്കാൻ ഉളളത്…..???” സിദ്ധുചിരിച്ഛ് അത്ര കാര്യമാക്കാതെ തമാശരൂപേണ സിദ്ധു ചോദിച്ചതും നിമ്മി സോഫയിൽ മുന്നോട്ട് ആഞ്ഞു…”എന്നോട്…….!!!!!
എന്നോട് ചോദിക്കണം….!!!കാരണം, ഇതേന്റെ കല്യാണക്കാര്യാ… അതോണ്ട്,എന്റെ ഇഷ്ടത്തിനാ അല്ലാതെ നിങ്ങളെയൊക്കെ ഇഷ്ടത്തിനല്ല മുൻഗണന നൽകേണ്ടത്…….!

അപ്പൊ എൻഗേജ്‌മെന്റും കല്യാണവും ഒക്കെ തീരുമാനിക്കുന്നതിന് മുൻപ് എന്നോട് കൂടി ചോദിക്കണം…..!!!”കുറച് രോക്ഷത്തോടെ ദേഷ്യവും അമർഷവും കലർത്തി അവള് പറഞ്ഞത് കേട്ടതും സിദ്ധു ന്റെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു….. അത് കണ്ടതും ഞാൻ വേഗം കളിയായി നിമ്മിയോട് പറഞ്ഞു…..”ഹോ…ഓകെ……
ഇനിയിപ്പോ നിന്നോട് ചോദിച്ചില്ലെന്ന പരാതി വേണ്ട……ദാ ചോദിച്ചിരിക്കുന്നു….മിസ് നിരഞ്ജന സേതുമാധവന് മിസിസ് വിവേക് ആക്കാൻ സമ്മതമാണോ….??”പള്ളിയിൽ മനസമ്മതത്തിന് ചോദിക്കുന്ന പോലെ അതേ ഈണത്തിലുള്ള എന്റെ ചോദ്യം കേട്ട് എല്ലാരും ചിരിച്ചെങ്കിലും നിമ്മി മാത്രം ചിരിക്കാതെ മുഖം വെട്ടിച്ഛ് താഴേക്ക് നോക്കി ഇരുന്നു… പിന്നെ തലയുയർത്തി ഞങ്ങളെ എല്ലാരേയും മാറിമാറി നോക്കി…

*” അല്ല….. എനിക്ക് ഇഷ്ടല്ല… “*പെട്ടെന്ന് എടുത്തടിച്ചപ്പോലെയുള്ള അവളുടെ മറുപടി കേട്ട് എല്ലാരും ചിരി പൊടുന്നനെ നിന്നു…. ഒട്ടും കൂസാതെയുള്ള അവളുടെ മുഖവും ഭാവവും കാണേ സിദ്ധുന് ദേഷ്യം ഇരച്ഛ് കയറി…. ദേഷ്യത്തോടെ ചാടി എണീറ്റു കൊണ്ട് അവൻ അവളോടായി പറഞ്ഞു…..”എന്താ….????എന്താ നിനക്ക് ഇഷ്ടല്ലാത്തത്…..????
ഇതിപ്പോ കുറേ ആയി നീ ഓരോന്ന് പറഞ്ഞ് ഒഴിവാക്കാൻ തുടങ്ങീട്ട്…. പോരാത്തതിന് ഇതൊരു നല്ല ആലോചനയാണ്,, പയ്യനും വീട്ടുക്കാരും ഒക്കെ കൊള്ളാം, എല്ലാം പോലെ നിന്റെ കുട്ടികളിക്ക് ഒഴിവാക്കാൻ പറ്റില്ല….ഞങ്ങളിത്‌ ഉറപ്പിക്കാ…..!!!””ഇല്ല ഏട്ടാ…
ഞാൻ സമ്മതിക്കില്ല…..എനിക്ക് ഇഷ്ടല്ല…..”

~~~~~~~~~~~~~~~~~~~~~

നിമ്മി പറയുന്നത് കേട്ട് എനിക് തല പെരുത് വരുന്നുണ്ട്… കുറെയായി ഓരോ മുടന്തൻ ന്യായം പറഞ്ഞു അവള് ഓരോ ആലോചനകളും തള്ളിക്കളയുന്നു…. പക്ഷേ,,,,ഇത്,,,, ഈ ആലോചന അങ്ങനെ എളുപ്പം വിടാൻ ഞാൻ എന്തായാലും ഉദ്ദേശിച്ചിട്ടില്ല….. അവളുടെ ഈ തറുതല കേൾക്കുമ്പഴാ എനിക്ക് ചൊറിഞ്ഞു വരുന്നത്……. അവളെ അടുത്തേക്ക് ദേഷ്യത്തോടെ നടക്കാൻ ആഞ്ഞതും അച്ഛമ്മ എന്നെ ശാസിച്ഛ് കൊണ്ട് സോഫയിൽ തന്നെ പിടിച്ഛ് ഇരുത്തിച്ചു…..”എന്താ നിമ്മി…നല്ല ഫാമിലി അല്ലേ മോളേ…. പോരാത്തതിന് നമ്മുക്ക് അടുത്തറിയാവുന്ന ആൾക്കാരും, പയ്യനും കൊള്ളാം
പിന്നെന്താ പ്രോബ്ലം….???? ” അച്ചമ്മഅച്ചമ്മ വളരെ സൗമ്യമായി പറഞ്ഞത് ആലോസരത്തോടെ കേട്ട് അവൾ മുഖം തിരിച്ചു…. ” എനിക്ക് ഇഷ്ടല്ലന്ന് പറഞ്ഞാൽ ഇഷ്ടല്ല……!!!!!അത്രന്നെ….”അച്ചമ്മയുടെ നേരെ ചാടികടിച്ഛ് കൊണ്ടുള്ള അവളുടെ ഈ മറുപടിയും ആരെയും കൂസാതെയുള്ളഇരിപ്പും ദേഷ്യവും എല്ലാം കൂടി നിയന്ത്രിക്കാൻ കഴിയാത്ത വരുന്നുണ്ട്….

പക്ഷേ,,,,, നിമ്മിയോട് ദേഷ്യം പിടിച്ചിട്ട് കാര്യല്ല… അവൾക്ക് വാശി കൂടും അതോണ്ട് ഒരു നേടുവീർപ്പിട്ട് സമാധാനത്തോടെ ഞാൻ അവളുടെ അടുത്ത ചെന്നിരുന്നു തോളിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചു….. “എന്താ…. എന്താ നിനക്ക് ഇഷ്ടല്ലാത്തത്….????
കാരണം പറ….???അവള് ഒരു പതർച്ചയോടെ എന്നെ നോക്കി പ്രതീക്ഷയോടെ പറഞ്ഞു…നമ്മുക്ക് പരിഹാരം ഉണ്ടാക്കാ… പറ… എന്താ നിന്റെ പ്രശ്നം…???””അത്… പിന്നെ ഏട്ടാ….ഞാൻ ഇപ്പൊ ലാസ്റ്റ് ഇയർ അല്ലെ…ഇനി ഏറിപോയാൽ ആറോ, ഏഴോ മാസം കൂടി…… അതു കഴിഞ്ഞിട്ട് പോരെ കല്യാണവും നിശ്ചയവും ഒക്കെ….എനിക്ക് പഠിക്കണം….” ” ok fine……..നീ പഠിക്കുന്നതിനൊന്നും അവര് എതിരല്ല…. നിനക്ക് ഇഷ്ടമുള്ള അത്രയും പഠിക്കാന്ന് അവര് നേരത്തേ പറഞ്ഞിട്ടുണ്ട്,,പിന്നെ കല്യാണം നിൻ്റെ കോഴ്സ് തീർന്നിട്ടേള്ളൂ, നിശ്ചയം മാത്രം ഇപ്പോ നടത്തിയിട്ടുന്നതിന് എന്താ…???
അതൊന്നും നിന്റെ പഠനത്തെ ഒരുതരത്തിലും ബാധിക്കില്ല….!!!”ഞാൻ ചിരിച്ചോണ്ട് സാവധാനം പറഞ്ഞു..

” അതല്ല ഏട്ടാ…….എനിക്ക്…. എനിക്ക് ഗൈനക്കിൽ സ്‌പെഷ്യലൈസ് ചെയ്താ കൊള്ളാനുണ്ട്…അതിന് മുന്നേ കല്യാണവും കളവാണവും ഒന്നും വേണ്ട….”നിറഞ്ഞ കുറുമ്പോടെ മുഖം കുനിച്ഛ് തലയാട്ടി കൊണ്ട് അവള് പറയുന്നത് കേട്ടപ്പോ എനിക്ക് ചിരി വന്നു… അവളോട് ഒന്നൂടെ ചേർന്നിരുന്ന് കൂട്ടിയണച്ഛ് കൊണ്ട് ഞാൻ വീണ്ടും പറഞ്ഞു…” ഓകെ ഗുഡ് ഐഡിയ….!!!! സ്‌പെഷ്യലൈസ് ചെയ്യാൻ അബ്രോഡ് ആണ് ഏറ്റവും ബെസ്റ്റ്……വിവേകും ഫാമിലിയും അബ്രോഡ് സെറ്റിൽ ആണ്, so,, നിനക്ക് അവിടെ  വർക്ക് ചെയ്തോണ്ട് തന്നെ MD ചെയ്യാം…അവളെ കോണവിൻസ് ചെയ്ത് ഞാൻ പറഞ്ഞു നിർത്താൻ ഇടയില്ലാത്ത അതിയായ ദേഷ്യത്തോടെ ശക്തിയിൽ എന്റെ കൈ തട്ടിയെറിഞ്ഞു അവള് ചാടി എണീറ്റ് അമർഷത്തോടെ അവളെന്നെ നോക്കി…. “അതെന്താ,,,,,,, എന്നെ പഠിപ്പിക്കാന്നുള്ള പണം ഇവിടെ ഇല്ലേ…..????? അതോ,,,, നൈസായിട്ട് ഒഴിവാക്കണോ….??*ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ കല്യാണത്തിന് ഞാൻ ഒരുക്കമല്ല….*ഫോഴ്സ് ചെയ്ത എന്നെ കല്യാണം കഴിപ്പിക്കാന്ന് ആരും വെറുതെ മനകോട്ട കേട്ടണ്ട…..നടക്കില്ല,,,,ഞാൻ സമ്മതിക്കില്ല……!!!!”

~~~~~~~~~~~~~~~~~~~~~

എല്ലാരേയും നോക്കി കൈ ചൂണ്ടി ഭീക്ഷണിപ്പോലെ പറഞ്ഞ്, സിദ്ധു പറഞ്ഞതൊന്നും വകവെക്കാതെ കോണിയുടെ സൈഡിലെ സ്റ്റാൻഡിൽ വെച്ച ഫ്‌ളവർവേസ് തട്ടി തെറിപ്പിച്ചു ദേഷ്യത്തോടെ അവൾ കോണിപ്പടിക്കൾ ഓടി കയറി…….സിദ്ധു ദേഷ്യത്തോടെ അമ്മയെ നോക്കിയതും ‘ നിന്റെ ബാക്കി അല്ലേ,,, ദേഷ്യത്തിലും വാശിയിലും അവള് നിന്റെ അനിയത്തി അല്ല മൂത്ത ചേച്ചിയാ ‘ ന്ന് പറഞ്ഞു ചിരിച്ചോണ്ട് എല്ലാരും പിരിഞ്ഞു പോയി…..സിദ്ധു റൂമിലേക്ക് കയറി പോകുന്നത് നോക്കി എല്ലാരേയും കൂടി കിച്ചണിലേക്ക് നടക്കുമ്പോ അവൾക്ക് പെട്ടന്ന് ഉൾകൊള്ളാൻ കഴിഞ്ഞു കാണില്ല, എല്ലാരേയും വിട്ട് പിരിയാണുള്ള മനപ്രയാസം ആണെന്നും ഒക്കെ പറഞ്ഞ്, അവളുടെ ഈ ദേഷ്യത്തേയും പ്രകടനത്തേയും എല്ലാരും നിസ്സാരവൽകരിക്കുമ്പോ  എനിക്ക് എന്തോ,,,,, അതത്ര നിസ്സാരമായി തള്ളി കളയാൻ തോന്നിയില്ല….. എങ്കിലും പണിയൊക്കെ ഒതുക്കി പൊട്ടിയ ഫ്ലവർ വേസ് എടുത്ത് മാറ്റി ഞാൻ റൂമിലേക്ക് നടന്നു…