രചന – സരിത മനു
ആർത്തനാദത്തോടെ തെറിച്ചു വീഴുന്ന ജാനകിയെ ജിത് കാണുന്നുണ്ടായിരുന്നു…പക്ഷേ അവന് എഴുന്നേൽക്കാൻ കഴിഞ്ഞില്ല…
എല്ലു നുറുങ്ങുന്ന വേദനയിലും അവൻ കണ്ടൂ ഓടിക്കൂടുന്ന ആ ആൾക്കൂട്ടവും …റോഡിലൂടെ ഒഴുകിയിറങ്ങുന്ന രക്തവും…
കണ്ണ് തുറക്കുമ്പോൾ വിശ്വജിത് കണ്ടൂ അരികിൽ നിൽക്കുന്ന ദേവനെ….കൂടെ….തന്റെ അമ്മയെ….,അനുരാധ ചേച്ചിയെ ….
“ചെറിയമ്മ……?”
അവൻ ദേവനോട് ചോദിച്ചു…
“ഒന്നും പറയാറായിട്ടില്ല എന്ന് ഡോക്ടർ പറയുന്നു..ബോധം വീണിട്ടില്ലാ.തലയ്ക്കാണ് ഇൻജുറി..പ്രാർത്ഥിക്കാം..”
“ഹോസ്പിറ്റലിൽ …അവിടെ…..പ്രേം…?”
“അവിടെ ….അച്ഛനെ അറിയിച്ചിട്ടില്ല….. പ്രെമിനോട് പറഞ്ഞു. ബട് ഇത്ര ക്രിടിക്കൽ ആണെന്ന് പറഞ്ഞില്ല .”
“നന്ദു…..അവള്…..?”
ജിത്ത് ചോദിച്ചു.
“ഇല്ല…പറഞ്ഞിട്ടില്ല…..ഒന്നും….”
അപ്പോഴേക്കും നന്ദനയുടെ കോൾ എത്തി..
“ദേവേട്ടാ…. ജിത്തെട്ടൻ വന്നിരുന്നോ ഏട്ടനെ കാണാൻ….?വരുമെന്ന് പറഞ്ഞതാ….ഇപ്പൊ വിളിച്ചിട്ട് ഫോൺ കിട്ടുന്നില്ല ഏട്ടാ….”
“വന്നിരുന്നു മോളെ….ഞങൾ സംസാരിച്ചു…അതിന്റെ ഇടക്ക് പറയാൻ വിട്ടതാ…. ജിത്തിന്റെ ഫോൺ നഷ്ടപെട്ടു….ഇനി അതിൽ വിളിക്കണ്ടാട്ടോ..പുതിയ നമ്പർ എടുത്തിട്ട് വിളിക്കാനാണ് പറഞ്ഞ് ജീത് പോയത്…”
പെട്ടെന്ന് നാവില് വന്ന ഒരു കള്ളം ദേവൻ പറഞ്ഞു.
അപ്പോഴാണ് ജീത് തന്റെ ഫോൺ അന്വേഷിച്ചത്.പക്ഷേ അത് കിട്ടിയില്ല.
അപ്പോ ദേവൻ പറഞ്ഞു.
“അത് ഇനി നോക്കണ്ട ജീത്…അതൊക്കെ ആരെങ്കിലും കൊണ്ട് പോയിട്ടുണ്ടാകും .ഞാൻ വിളിച്ചു നോക്കി. സ്വിച്ച് ഓഫ് ആണ്. നോർമലി ആക്സിഡന്റ് കേസ് ഉണ്ടാകുമ്പോൾ ഇത് സ്ഥിരം ഏർപ്പാട് ആണ്…”
“സാരമില്ല ജീത്….അത് പോട്ടെ….ജീവൻ തിരിച്ച് കിട്ടിയല്ലോ…..”
“ഞാൻ ഡോക്ടറെ ഒന്ന് കൂടി കണ്ടിട്ട് വരാം.അമ്മേ….നിങ്ങള് വെയിറ്റ് ചെയ്യു…”
ദേവൻ അത് പറഞ്ഞു പുറത്തേക്ക് പോയി..
“നീ ഭാഗ്യം ചെയ്തതാ മോനെ…ഇല്ലേൽ നിനക്ക് ഇങ്ങനൊരു എട്ടനേം, ആ ഏട്ടന്റെ പെങ്ങളെം കിട്ടില്ലാർന്നൂ.. ഇൗ അവസ്ഥയിൽ പറയുന്നത് ശരിയല്ല എന്നറിയാം. …എങ്കിലും ….അമ്മയ്ക്ക് സമ്മതാണ്….നൂറുവട്ടം.നന്ദന മോളെ നീ കൈ പിടിച്ച് കൊണ്ട് വരാൻ കാത്തിരിക്കുക യാ ഞങൾ….”
അവർ അത് പറഞ്ഞപ്പോൾ ജീത് അനുരാധ യെ നോക്കി..
“നീ അവളെ നോക്കണ്ട…വിധി പോലെയെ വരൂ…ഇതാണ് ആദ്യം എങ്കിൽ അത് നടക്കട്ടെ മോനെ….അവൾക്കും സന്തോഷമേ ഉള്ളൂ.”
ദേവൻ ഡോക്ട റെ കണ്ടിട്ട് തിരികെ വരുമ്പോൾ കണ്ടൂ അനുരാധയെ…ജിതിന്റെ റൂമിനു പുറത്ത് അവള് വിശന്നയായി കാത്തു നിൽക്കുകയാണ്…
അപ്പോഴാണ് ദേവൻ ശെരിക്കും അവളെ ശ്രദ്ധിക്കുന്നത് തന്നെ…ഇത്രയും നേരം മനസ്സ് മറ്റൊന്നിലും നിന്നില്ല…ആക്സിഡന്റ് എന്ന് കേട്ട പാടെ. ഓടിയിരങ്ങിയതാ…ചെറിയ മ്മ കൂടി ഒന്ന് കണ്ണ് തുറന്നാൽ പിന്നെ സമാധാനമായി…
ദേവൻ അനുരാധയുടെ അടുത്ത് ചെന്നു..
.”താൻ എന്താ ഇവിടെ…..”?
“അത് ….സർ…..വെറുതെ….”
അവള് വാക്കുകൾക്കായി പരതി.
“താൻ എന്നെ സർ എന്നൊന്നും വിളിക്കണ്ട..നാളെ നമ്മൾ ബന്ധുക്കൾ ആകാൻ പോകുന്നവര് ആണ്..അത് മാത്രമല്ല…എങ്ങനെ നോക്കിയാലും ജിത് പറഞ്ഞത് വെച്ചു നോക്കിയാൽ എന്നെക്കാൾ ഒരു മൂന്നാല് വയസെങ്കിലും ഇളപ്പം തനിക്ക് തന്നെ ആവും..”
“അതുകൊണ്ട് ഇനി സർ എന്ന് വിളിച്ച് ബുദ്ധിമുട്ടേണ്ട..ദേവേട്ടാ എന്ന് വിളിച്ചോളൂ…നന്ദു വും,ജിതും അങ്ങനെയാ വിലിക്കാറും…”
അവൻ പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു..ചിരിച്ചപ്പോൾ അവളുടെ മുഖത്ത് കണ്ട ആ നുണക്കുഴി വീണ്ടും അവളുടെ ഭംഗി കൂട്ടിയത് ദേവൻ കണ്ടൂ… ആ ചിരി അവന്റെ ഹൃദയത്തില് പതിഞ്ഞിരുന്നു… ആ നുണക്കുഴി കളും….
അനുരാഥയെ അന്വേഷിച്ച് പുറത്തേക്ക് അവളുടെ അമ്മ വന്നപ്പോൾ കണ്ടതും ദേവന്റെ അടുത്ത് നിന്ന് സംസാരിക്കുന്ന അനുരാഥയെ ആണ്…
ആ അമ്മയുടെ മനസ്സ് അപ്പോൾ മന്ത്രിച്ചതും മറ്റൊന്നായിരുന്നില്ല…
“ഇതാവും ഒരുപക്ഷേ…തന്റെ മകൾക്ക് വേണ്ടി ദൈവം കാത്തു വെച്ചത്….”
അവർ അത് മനസ്സിൽ കണക്കു കൂട്ടി…അപ്പോഴാണ് ദേവൻ അമ്മയെ കണ്ടത്….
“മോനെ …ഡോക്റ്റർ എന്ത് പറഞ്ഞു…’?
“പേടിക്കാൻ ഒന്നുമില്ല അമ്മേ…. ഫ്രാക്ചസ് ആണ് മുഴുവൻ. റെസ്റ്റ് വേണ്ടി വരും….കുറെ നാൾ…വേറെ പേടിക്കണ്ട..”
അത് കേട്ടപ്പോ അവർക്ക് സമാധാനമായി..
* * * * * * * * * * * * * *
പ്രേം ഇനി അച്ഛനോട് എന്ത് പറയും എന്ന ആധിയിൽ ആയിരുന്നു.ഉറക്കമുണർന്നു കിടന്നിട്ട് കുറെ നേരമായി അമ്മയെ വിളിക്കുന്നു .
വീട്ടിൽ പോയി എന്ന് പറഞ്ഞിട്ട് വരാൻ ഇത്ര താമസം എന്താ..എന്നാണ് മറു ചോദ്യം….
അച്ഛനെ പറഞ്ഞിട്ട് കാര്യമില്ല..കിടപ്പിലായി പോയ ഈ വർഷങ്ങൾ ….അമ്മയെ കൺമുന്നിൽ നിന്ന് മാറി അച്ഛൻ കണ്ടിട്ടില്ല.അതാണ് ഇത്ര വേവലാതി…
അപ്പോഴാണ് ദേവൻ അവിടേക്ക് വന്നത്…
അവനെ കണ്ട ഉടനെ പ്രേം അടുത്തേക്കൊടി ചെന്നു.അച്ഛൻ കേൾക്കാതെ അവൻ ചോദിച്ചു…
“ഏട്ടാ…അമ്മയ്ക്ക്…?…. ജിത്തെട്ടനോ….?”
“ചെറിയമ്മയുടെ കാലിന് ഫ്രാക്ചർ ഉണ്ട്.അതുകൊണ്ട് അവിടെ അഡ്മിറ്റ് ആണ് മോനെ… ജിത്തിനും കുഴപ്പം ഒന്നുമില്ല.”
“അച്ഛൻ ഇവിടെ അമ്മയെ ക്കാണാഞ്ഞിട്ട്….കുറെ നേരമായി ഏട്ടാ….ബഹളം വയ്ക്കുവാ….ഇനീം എന്തെങ്കിലും പറയാതെ വയ്യ..”
“മോന് വാ…അച്ഛനോട് ഏട്ടൻ സംസാരിക്കാം….”
ദേവൻ അച്ഛന്റെ അടുത്തേക്ക് വന്നു….
“എന്താ അച്ഛാ…..ഇപ്പൊ എങ്ങനെ ഉണ്ട്…”?
“എനിക്ക് കുഴപ്പം ഒന്നും ഇല്ല മോനെ….പോകാം നമുക്ക് വീട്ടിലേക്ക്…ജാനകി ഇവിടെ പോയി….അവളെ വിളിക്ക്…”
“അത്…അച്ഛാ….ചെറിയ മ്മ വീട്ടിൽ ഒന്ന് വീണു..കാലിന് ചെറിയൊരു പൊട്ടലുണ്ട്.അത് കൊണ്ട്….നടക്കാൻ വയ്യ.അതാ ഞാൻ വന്നത്…റെസ്റ്റ് എടുക്കാൻ പറഞ്ഞു ഡോക്ടർ..”
“ജാനകി….എന്നിട്ട്….വേറെ …കുഴപ്പം ഒന്നും ഇല്ലാലോ…..അവൾക്ക് ….”?
വേണുഗോപാൽ സംശയത്തിൽ ദേവനെ നോക്കി.
“ഇല്ലച്ചാ…അച്ഛന് ഇപ്പൊ കുറവായൊണ്ട് ഞാൻ വരണ്ടാ എന്ന് പറഞ്ഞിട്ട് ചെറിയ വരാതിരുന്നെ..”
അത് കേട്ടതും വേണുഗോപാൽ ആശ്വാസത്തോടെ കിടന്നു..
ദേവന് ആകെ ഒാട്ടമായിരുന്നു.ലീവ് എടുത്തു അവൻ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നു.
നന്ദനക്ക് ആകെ സംശയമായി…ഏട്ടനെ ഇങ്ങനെ അസ്വസ്ഥമായി കണ്ടിട്ടില്ല…. എപ്പഴും തിരക്ക്…. ശെരിക്കും ഒന്ന് കാണാൻ കൂടി കിട്ടുന്നില്ല….. ജിത്തെട്ട ൻ ആണേൽ ഫോൺ എടുത്തിട്ട് വിളിക്കാനാണ് പറഞ്ഞിട്ട് അതും ഇല്ല…
അവൾക്ക് ആകെ ദേഷ്യവും,സങ്കടവും തോന്നി..എന്ന് രാത്രി ഏറെയായി ദേവൻ വീട്ടിൽ വന്നപ്പോൾ…നന്ദന അവനെ കാത്തിരുന്നു.
ദേവൻ വന്നു കയറിയപ്പോൾ അവള് അവന്റെ അടുത്ത് ചെന്നു.
“ഏട്ടാ….എന്താ….ഏട്ടന് ഇത്ര തെരക്ക്…? എട്ടനിപ്പൊ….എന്റെ കാര്യത്തിൽ ഒരു ശ്രദ്ദേം ഇല്ല….എന്താ പറ്റിയത്….”?
“ഒന്നുല്യ ടാ….കുറച്ച് ബിസി….ഓഫീസിൽ….കുറെ കേസസ ഉണ്ട്. ..ജോയിൻ ചെയ്തതല്ല ഉള്ളൂ…അതിന്റെ കുറച്ച് ബുദ്ധിമുട്ട്….”
അവളുടെ നേരെ നോക്കാതെ ആണ് അതവൻ പറഞ്ഞത്…
“ഏട്ടാ….”
“എന്താ മോളെ….?”
“ഏട്ടൻ എന്നോട് എന്തെങ്കിലും മറയ്ക്കുന്നുണ്ടോ….”?
“ഇല്ലടാ….എന്തെ…ഇപ്പൊ …നിനക്ക്…..ഇങ്ങനെ തോന്നാൻ….”?
“അല്ല…ഇതിന് മുൻപ് ഏട്ടൻ എത്ര ജോലി തിരക്ക് ഉണ്ടെങ്കിലും ഇങ്ങനെ…ആയിരുന്നില്ല….പിന്നെ….എന്‍റെട്ടനെ ഞാൻ കാണാൻ തുടങ്ങിയത് ഇന്നും,ഇന്നലേം ഒന്നും അല്ലാലോ…..”?
അതിനു മറുപടി പറയാൻ തുടങ്ങവെ ദേവന്റെ ഫോൺ ചിലച്ചു തുടങ്ങി….
അതും പരിചയമില്ലാത്ത നമ്പർ….അവൻ ആ കോൾ അറ്റൻഡ് ചെയ്തു…
“ഹെല്ലോ…..ദേവേട്ടൻ അല്ലേ…”?
ഫോണിലൂടെ അവൻ കേട്ടത് ഒരു പെൺകുട്ടിയുടെ അപരിചിതമായ ഒരു ശബ്ദം ആയിരുന്നു…
“അതേ ”
എന്ന് പറഞ്ഞപ്പോൾ ദേവൻ കണ്ടൂ തന്നെ തന്നെ ഉറ്റു നോക്കുന്ന നന്ദനയെ….
(തുടരും)

by