19/04/2026

പല്ലവി ഭാഗം 07

രചന – ചിലങ്ക

നിവി…. മോനെ…. ചെറിയമ്മായി ഞാൻ ബാൽക്കണിയിൽ ഉണ്ട്… നിനക്ക് ഭക്ഷനൊന്നും വേണ്ടേ സമയമെത്രയായിന്ന വിചാരം…. ചെറിയമ്മയ് സ്റ്റെപ് കേറി വരുന്നതിനിടയിൽ പറഞ്ഞു….. ചെറിയമ്മായി ഞങൾ വരാന്പോകുവരുന്നു….. ഹാ… ഏട്ടനും ഉണ്ടാരുന്നോ ഇവന്റെ കൂടെ…. വാ കഴിക്കാം എല്ലാരും അവിടെ കഴിക്കാൻ ഇരുന്നു നിങ്ങളെ കാത്തിരിക്കുവ…. മനുഷ്യാ നിങ്ങള് അമ്മുനെ കുറിച് പറഞ്ഞുകാണുമല്ലേ അവനോട് നിനക്ക് എങ്ങനെ മനസിലായി… കണ്ണ് കലങ്ങി ഇരിക്കാനാകണ്ടൽ അറിയില്ലേ…. ഉം.. അനന്ദൻ പതിയെ തറവാട്ടിലേക് നടക്കുന്നതിനിടെയിൽ നിവിയോട് പറഞ്ഞു.. ഡാ ഇവളെ എനിക്ക് തന്നത് എന്റെ അമ്മുവാ.. അതൊന്നും ഒരു വൈദ്യശാസ്ത്രത്തിനും പറഞ്ഞാൽ മനസിലാകില്ല… ഞാൻ ഒരു ഡോക്ടർ ആണ് പക്ഷെ തോറ്റു പോയത് ഇവളുടെ കാര്യത്തിലാണ്… എപ്പോഴും അവരോട് കടപ്പാടുണ്ടാകും….. മുത്തശ്ശന്റെ കുറച്ച് കഴിവൊക്കെ അമ്മുനും കിട്ടിട്ടുണ്ട്…

മതി രണ്ടുപേരുടെയും സംസാരം വാ കഴിക്കാം ചെറിയമ്മയ് അവരെ അകത്തേക്കു വിളിച്ചു… വാടാ കഴിക്കാം ഇന്ന് അമ്മു വന്നതുകൊണ്ട് സ്പെഷ്യൽ എന്തേലും കാണും.. എല്ലാരും കൂടെ ഭക്ഷണം കഴിക്കാൻ ഇരുന്നു… അയ്യേ ഇതാണോ സ്പെഷ്യൽ എന്നൊക്കെ പറഞ്ഞത് ഇത് ഇവിടെ മിക്കവാറും ഉണ്ടാകാറുള്ളതല്ലേ.. ഹോ എന്തൊക്കെയായിരുന്നു അമ്മു ഇങ്ങനെയാണ് അങ്ങനെയാണ് എന്നൊക്ക പറഞ്ഞിട്ട്… എന്ത് തള്ളലാ ഇവരൊക്കെ… എന്നിട്ട് അവളെ എവിടെന്നും കണ്ടില്ലല്ലോ…. ശ്രാവൺ മാത്രം വന്നില്ല കഴിക്കാൻ… അനന്തൻമാമ : ലക്ഷ്മി ശ്രാവൺ എന്തെ അവനെന്താ കഴിക്കാൻ വരാത്തെ അവൻ റൂമിലുണ്ട് എന്തോ വർക്ക്‌ ഉണ്ട് അത് ചെയുവാ പിന്നെ കഴിച്ചോളാന്ന് പറഞ്ഞു…. അജു : അമ്മുവന്നാൽ അങ്ങനെയല്ലല്ലോ എല്ലാരും കൂടെയല്ലേ ഇരിക്കാറു… ഇന്നിതിപ്പൊ എന്ത് പറ്റി… നിവി : ഞാൻ പോയി വിളിക്കാം അവനെ..

അമ്മായി : വേണ്ട മോനെ നീ കഴിക്കു… കൊഴപ്പമില്ല ചെറിയമ്മയ് ഞാൻ പോയി വിളിച്ചോളാം.. അതുംപറഞ്ഞു അവൻ ശ്രാവണിന്റെ റൂമിലേക്കു പോയി… ഡാ നീ അവിടെ എന്തെടുക്കുവാ… എന്താ കഴിക്കാൻ വരാത്തെ… എല്ലാരും ഇരുന്നു വാ നീ… നിവിച്ചേട്ടാ ഞാൻ പിന്നെ കഴിച്ചോളാം… നിങ്ങൾ കഴിച്ചോ… എന്ത് പറ്റിയടാ… അമ്മുനെ വിളിക്കാൻ പോകാൻനേരത്തൊക്കെ വലിയ സന്തോഷമായിരുന്നല്ലോ… ഇപ്പൊ എന്ത് പറ്റി.. അവളുമായി വഴക്കിട്ടോ… അപ്പോൾ ആരോ വന്നു ഡോറിൽ മുട്ടി… നിവിയും ശ്രാവണും അങ്ങോട്ടേക് നോക്കി… അവിടെ നിക്കുന്ന ആളെ കണ്ട് അവനൊന്നു ഞെട്ടി… കണ്ണുതിരുമ്മിക്കൊണ്ട് ഒന്നുടെ നോക്കി… ഈ പിശാശ് ആണോ അമ്മു ഇവൾക് മാനേഴ്സ് ഒക്കെ ഉണ്ടോ ഡോർ മുട്ടിട്ടാണല്ലോ എങ്ങോട്ടെക് വന്നത് (ആത്മ )…. അമ്മു അകത്തേക്കു കേറിയപ്പോഴും നിവി അങ്ങനെ തന്നെ നോക്കി നിക്കുവാണ്… അമ്മു : ഇയാളെന്താ ഇങ്ങനെ നോക്കുന്നെ? നിവിയോട് അമ്മു ചോദിച്ചപ്പോഴാണ് അവൻ സ്വബോധത്തിലേക് വന്നത്..

നിവി : എന്ത് അഹങ്കാരിയാ ഈ പെണ്ണ്.. പൂരപ്പറമ്പിൽ വെച്ച് കണ്ട പരിചയം പോലും കാണിക്കുന്നില്ലല്ലോ…. എന്താ അഭിനയം… ഓസ്കാർ കൊടുക്കണം ഇവൾക്…. എല്ലാരുടെയും മുമ്പിൽ പഞ്ചപാവം… എനിക്കല്ലേ അറിയൂ മൊത്തം ഷോ ആണെന്ന്… അമ്മു : സച്ചു( ശ്രാവൺ ) നീ വരുന്നില്ലേ….. സച്ചു അവളെ ഒന്ന് രൂക്ഷമായി നോക്കിയപ്പോ അവൾ താഴോട്ട് പോയി.. നിവി : ശേ.. ഇവളുടെ പേരിൽ ആണ് അമ്മയുമായി വഴക്കിട്ടെ.. ചേ.. ആരോടും പറയണ്ട അറിഞ്ഞാൽ നാണക്കേട.. ഒന്നും ആരോടും പറയണ്ട അവളും അങ്ങനെയല്ലേ പെരുമാറുന്നെ… ഒരുപക്ഷെ ഞാൻ അന്ന് അങ്ങനെയൊക്കെ പറഞ്ഞതുകൊണ്ടാകും അറിയാത്തപോലെ അഭിനയം.. ഉം അഭിനയിക് അഭിനയിക്… എന്തായാലും നീയാണ് അവളെന്നു ഞാൻ ആരോടും പറയില്ല മോളെ…. അങ്ങനെയിപ്പോൾ നീ വലിയ ആളാവണ്ട ഇപ്പോഴേ നിന്നെ എല്ലാരും പൊക്കി കൊമ്പത്തു വെച്ചേക്കുവാ… ഇനി നീയങ്ങു ആകാശം മുട്ടണ്ട… ചേ ഈ പിശാശിനോടാണല്ലോ ഈശ്വര ഞാൻ സഹതാപം കാട്ടിയെ.. അവൻ സച്ചനെയും കൂട്ടി താഴേക്കു കഴിക്കാൻ ചെന്നു…

കഴിച്ചോണ്ടിരുന്നപ്പോഴും അവൻ അവളെ ശ്രേധിച്ചു പക്ഷെ അവൾ നോക്കിയതേ ഇല്ല.. പിറ്റേന്ന് രാവിലെ അമ്മു ഫോൺ ചെയ്യുവാരുന്നു… ഓ അവള് ആ ആവണിയെയും അജ്മലിനെയും വിളിച്ചു പറയുവാരിക്കും ഇവിടെ എന്നെ കണ്ട കാര്യം 😏അഹങ്കാരം അങ്ങ് തലക് മുകളിൽ കേറി നിക്കുവാ എല്ലാം പൊളിച്ചടുക്കും മോനെ.. ഭാഗ്യം സച്ചു ആയിട്ടു എന്തോ കലിപ്പുണ്ട്…. പക്ഷെ അനന്തൻമാമ പറഞ്ഞത് രണ്ടും ഭയങ്കര ചുങ്കാണെന്നാണല്ലോ….. ആ നോക്കാം… നിവി : മാക്സിമം അവളുമായി അടുക്കാൻ അടുക്കാൻ ശ്രേമിക്കുന്നുണ്ട് പക്ഷെ അവളുടെ രീതിയിൽ എന്തോ…… ഒട്ടും പിടിക്കുന്നില്ല എനിക്ക്…. ഞാൻ വഴക്കുപറയുമ്പോളും ദേഷ്യം കാണിക്കുമ്പോളും മാറി നിക്കുന്ന അമ്മുവല്ല…. ഇവിടെ അവളുടെ രൂപം എല്ലാം മാറി…. ഏതുസമയവും ഫോണിലാണ്…. അവനു അതൊട്ടും ബോധിക്കുന്നില്ല…. അവളോട് ദേഷ്യമുണ്ടെങ്കിലും പുറത്ത് കാണിക്കാൻ പറ്റണില്ല… നിവി ഇത്രയും കടിച് പിടിച്ചു നിക്കുന്നത് ഇതാദ്യമാ… അവനു അവളുടെ ഓരോ പ്രവർത്തികളും കൂടുതൽ അസ്വസ്ഥമാക്കുന്ന പോലെ തോന്നി….

അവനു അവിടുന്ന് പോയാമതിയെന്നായി… അജു ഷോപ്പിലേക് പോകാന്നേരം അവനു കൂടെ പോയി… പക്ഷെ തിരിച്ചു വന്നപ്പോൾ അവൾപോയി…… അവനു അവൾ പോയത് എന്തൊപോലെയായി… സങ്കടം ഒന്നുമില്ല പക്ഷെ അവളുടെ മാറ്റം അവനെ വല്ലാതെ അസ്വസ്ഥനാക്കി…. ഇനി ഞാൻ അവളുമായി ദേഷ്യപെട്ടിട്ടാണോ അവളുടെ ഈ മാറ്റം…. പോണത് പോട്ടെ കോപ്പ്… എന്തായാലും ചെന്നിട് സംസാരിക്കാം….. അപ്പോൾ എനിക്ക് തോന്നുവാണേൽ സോറി പറയാം….. വല്യമ്മായിയുടെ പ്രിയപുത്രിയല്ലാരുന്നോ പക്ഷെ വന്നിട്ടും പോയിട്ടും ആർക്കും ഒരു മൈൻഡ് ഇല്ലല്ലോ… ചെലപ്പോൾ അവളുടെ സ്വഭാവമാറ്റം കൊണ്ടായിരിക്കും…. തുടരും……