രചന : ജിഫ്ന നിസാർ
അവസാനവരിയും പാടി തീരും മുന്നേ പ്രിയ ആദിക്ക് നേരെ തിരിഞ്ഞു.ശ്വാസം പോലും വിടാതെയുള്ള അവന്റെയാ നിൽപ്പ്..ഹൃദയത്തിനാഴങ്ങളിലേക്കിറങ്ങി ചെല്ലുന്നത്പലെയുള്ളആനോട്ടം..അവിശ്വസനീയമായൊരു ഭാവം..പുലർച്ചെ… ഹൃദയം കവർന്നൊരു പാട്ടിന്റെ സ്വരത്തിനുടമയെ തേടി അമ്പലപടികൾ ഓടി കയറി കിതച്ചു നിൽക്കുന്നൊരു ആദി പ്രിയയുടെ ഓർമകളിൽ അഴക് പടർത്തി.അവന് വേണ്ടിയെന്നത് പോലെയുള്ള അവസാനവരികൾ മൂളുമ്പോൾ അതിനെന്നത്തെക്കാളും മാധുര്യമുണ്ടായിരുന്നു.
പ്രണയം കൊണ്ട് വിങ്ങുന്ന അവളുടെ ഹൃദയത്തിന്റെ അടയാളപ്പെടുത്തൽ പോലെ അതങ്ങനെ ഭംഗിയായി ആദിയെ ചുറ്റി വട്ടമിട്ടു പറന്നു..കണ്ട് കൊതിച്ചൊരു സ്വപ്നത്തിന്റെ ആവർത്തനം പോലെ.. അവനെ നോക്കി.. അവനെ മാത്രം നോക്കി… അവനായി മാത്രം ഭംഗിയായവളത് പാടി തീർക്കുമ്പോൾ അവളും അവളുടെ സ്വരവും മാത്രമീ ഭൂമിയിൽ അവശേഷിക്കുന്നത് പോലൊരു തോന്നൽ.
കണ്ണിമവെട്ടാതെ നോക്കി നിൽക്കുന്നവനെ ഞെട്ടിച്ചു കൊണ്ടവിടിൽ പ്രിയക്കുള്ള അംഗീകാരം പോലെ അലയടിച്ച കൈയ്യടികൾ.
ആദിയെ അത് അൽപ്പം പോലും അലോസരപ്പെടുത്തിയില്ല.അവനെതോ സ്വപ്നലോകാത്തിലെന്നത് പോലെ അവളെ മാത്രം നോക്കി…ശ്വാസം പോലും വിടാനാവാതെ ഹൃദയം നിറഞ്ഞു നിൽപ്പുണ്ട്..സദ്ദസ്സിനെ നോക്കി കൈ കൂപ്പി കാണിച്ചു കൊണ്ട് പ്രിയ കയ്യിലുള്ള മൈക് ഇന്ദുവിനെ ഏല്പിക്കുമ്പോൾ ഇന്ദു അവളെ കെട്ടിപിടിച്ചു കൊണ്ട് കവിളിൽ അമർത്തി ഉമ്മ വെച്ചതും പ്രിയക്ക് നാണം വന്നിരുന്നു.അവൾ ചമ്മലോടെ വൈഷ്ണവിനെയൊന്നു നോക്കി.അവനും നിറഞ്ഞ ചിരിയോടെ അവൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.
രാജീവിന്റെ അവസ്ഥയാണ് കാണാൻ വയ്യാത്തത്.
എരിതീയിൽ നിൽക്കുന്നത് പോലുള്ള അവന്റെ പരവേശം കണ്ടു നിൽക്കുന്നവർക്ക് കൂടി മനസ്സിലാവുന്ന വിധത്തിലായിരിക്കുന്നു.ഒളിഞ്ഞും തെളിഞ്ഞും പ്രിയയെ കുറ്റം പറഞ്ഞവരെല്ലാം അവൾക്ക് വേണ്ടി കയ്യടിക്കുന്നയത് സ്വന്തം കണ്മുന്നിൽ കണ്ട് നിൽക്കേണ്ടി വന്നതിന്റെ രോഷം മുഴുവനും അവനെ പോലെ ജയശ്രീയിലും പ്രകടമായിരുന്നു.പക്ഷേ ഒന്നും പറയാൻ കഴിയാതെ എല്ലാം ഉള്ളിലൊതുക്കി നിൽക്കുന്ന അവരുടെ മനസ്സൊരു അഗ്നിപർവതം പോലെ പുകഞ്ഞു കൊണ്ടിരുന്നു.
കാൽ കാശിനു വകയില്ലാതെ നിഷ്കരുണം ഉപേക്ഷിച്ചു കളഞ്ഞവളാണ്.. മറ്റാരും നൽക്കാത്തത്രേം വിലപ്പെട്ട സമ്മാനം ഇന്ദുവിന് നൽകിയത്..കൂട്ടുകാരിക്ക് വേണ്ടി… എന്ന് പറഞ്ഞു കൊണ്ടവൾ പാടുമ്പോൾ… ആ സ്നേഹം അംഗീകരിക്കുന്നത് പോലെയുള്ള കയ്യടികൾ കൂടി കൊണ്ടവളെ ആളുകൾ ചേർത്ത് വെക്കുന്നത് കാണുമ്പോൾ കണ്മുന്നിൽ കാണുന്നതിനോടെല്ലാം ദേഷ്യം വരുന്നൊരു മാനസികവസ്ഥയിലേക്ക് മാറിയിരുന്നു ജയശ്രീ..മക്കളുടെ കല്യാണമാണെന്നും നല്ലമനസ്സോടെ അവരുടെ ഭാവി ജീവിതത്തിന് വേണ്ടി പ്രാർത്ഥന നടത്തി അനുഗ്രഹിക്കേണ്ടതാണെന്നും മറന്നു കൊണ്ടാ മനസ്സിൽ അനുനിമിഷം പ്രിയയോടുള്ള ദേഷ്യവും വൈര്യാഗ്യവുമാണ് അപ്പോഴും കുമിഞ്ഞു കൂടിയതും..
❣️❣️
“ആദിയേട്ട…”പ്രിയ തൊട്ട് വിളിക്കുമ്പോൾ ആദി ഞെട്ടിയത് പോലൊന്നു വിറച്ചു.”പോവല്ലേ..?”
മനോഹരമായൊരു ചിരിയോടെ പ്രിയ ചോദിക്കുമ്പോൾ അവൻ അതെയെന്ന് തലയാട്ടി..
ആരെയും നോക്കാതെ.. പ്രിയയെ പോലും ശ്രദ്ധിക്കാതെ താഴെക്കുള്ള സ്റ്റെപ്പുകൾ ഓടിയിറങ്ങി പോകുന്നവൻ..അത് വരെയും തോന്നിയ സന്തോഷമൊക്കെയും അവളിൽ നിന്നകന്ന് പോയി..
മനസ്സിൽ ഭയപ്പെട്ടിരുന്നത് പോലെ… സ്വരത്തെ സ്നേഹിച്ചിരുന്ന ആദി ആ സ്വരത്തിനുടമ താനാണെന്ന് വെളിപ്പെട്ടത്തോടെ ആ ഇഷ്ടത്തെ എടുത്തു കളഞ്ഞിരിക്കുന്നു.
ഹൃദയമൊരു നൂറായിരം കഷ്ണങ്ങളായി ചിതറി തെറിക്കുന്ന അസഹനീയമായൊരു നോവവളെ അപ്പാടെ തകർത്ത് കളഞ്ഞിരുന്നു.എന്നിട്ടും ഉള്ളിലെ നൊമ്പരമാർക്കും മനസ്സിലാവാതിരിക്കാൻ അവളൊരു ചിരിയേ കൂട്ട് പിടിച്ചാണ് ആദിയുടെ പിറകെ നടന്നത്.
പാട്ട് നന്നായി ട്ടോ മോളെ..പാട്ട് അടിപൊളിയായിട്ടോ പ്രിയാ…ഇത്രേം നന്നായി പാടിമെന്ന് അറിഞ്ഞില്ലല്ലോ കുട്ടി..”യെന്നൊക്കെ നടന്നു പോകും വഴി പലരും വിളിച്ചു പറഞ്ഞിട്ടും എരിയുന്ന ഹൃദയചൂടല്പം പോലും കുറയാതെ പ്രിയ നേർത്തൊരു ചിരിയോടെ തലയാട്ടി..അവൾ പുറത്തേക്കെത്തുമ്പോൾ ആദി കാറിൽ കയറിയിരുന്നിരുന്നു.
അങ്ങോട്ട് കയറി ചെന്നതവന്റെ കൈപിടിച്ചു കൊണ്ടാനെന്നുള്ള ഓർമയിൽ പ്രിയയുടെ ചങ്കിലൊരു കരച്ചിൽ പിടച്ചു.പക്ഷേ അവളത് സമർദ്ദമായി മറച്ചു പിടിച്ചു കൊണ്ട് ആദിയുടെ അരികിലേക്ക് കയറിയിരുന്നു.ചോദ്യവും പറച്ചിലുമൊന്നുമില്ല..അവൾ കയറിയിരുന്നു ഡോർ അടച്ചയുടനെ ആദി വണ്ടിയെടുത്തു..ഹൃദയഭാരത്തോടെ പ്രിയ അവനെയൊന്നു നോക്കിയിട്ടും വലിഞ്ഞു മുറുകിയ മുഖത്തോടെയുള്ള അവന്റയിരുപ്പ് കണ്ടതും വീണ്ടും അവൾക്കുള്ളം മുറിഞ്ഞു.. ചോര പൊടിഞ്ഞു..
പിന്നെവളും ഒന്നും മിണ്ടിയില്ല.. വീടെത്തുവോളം…
💞💞
ആദിയെ നോക്കി പാടുന്ന പ്രിയ..അവളെ കണ്ണെടുക്കാതെ.. നോക്കി നിൽക്കുന്ന ആദി..
മനോഹരമായൊരു ചിത്രം വരച്ചു ചേർത്തത് പോലൊരു ഫോട്ടോ..ഇന്ദു സെന്റ് ചെയ്തു കൊടുത്ത ഫോട്ടോയിലേക്ക് നോക്കുമ്പോൾ സഞ്ജുവിന്റെ ചുണ്ടിൽ വിരിഞ്ഞ ചിരിക്ക് വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു.”അന്ന്… നിങ്ങള് മുത്തച്ഛന്റെ കൂടെ അമ്പലത്തിൽ വന്നന്ന് ഞാനായിരുന്നു സഞ്ജു കൃഷ്ണസ്തുതി പാടിയതെന്നുള്ള “പ്രിയയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പോയിരുന്നു.ഇവളെ ആയിരുന്നോ അന്നവൻ അത്രത്തോളം അന്വേഷിച്ചു നടന്നതെന്നോർക്കുമ്പോൾ സഞ്ജുവിന് തന്നെ അത്ഭുതമായിരുന്നു.
ഒന്നുകൂടി ഉറപ്പിച്ചതിനു ശേഷമാണ് ആദിയുടെ അന്നത്തെ പരവേശം മുഴുവനും പ്രിയയോട് പറഞ്ഞത്..കാണേണ്ടതായിരുന്നു പെണ്ണിന്റെ മുഖം.
പ്രണയവും നാണവും ഒരു പോലെ അവളിൽ മഴവില്ല് പടർത്തിയ അപൂർവ നിമിഷം..ആദിയവളെ അങ്ങനൊന്നു കണ്ടങ്കിലെന്ന് സഞ്ജു അതിയായി കൊതിച്ചു പോയിരുന്നു..അന്നുറപ്പിച്ചതാണ് ഇനിയത് ആദിയെ കൂടി അറിയിച്ചു കൊടുക്കണമെന്നുള്ളത്.
ആദിയോട് ഇപ്പോഴൊന്നും പറയേണ്ട.. അവനായിട്ട് അറിയുന്നതാണ് അതിന്റെ ഭംഗിയെന്നു അവളോട് പറഞ്ഞു ശട്ടം കെട്ടി.ഇല്ലെങ്കിൽ പെട്ടന്നുള്ള ആവേശത്തിൽ പെണ്ണ് അവനോടത് പറയുമെന്നുറപ്പായിരുന്നു.
അന്നത്തെ ദിവസം മുഴുവനും ആലോചിച്ചു നോക്കിയത് അവനെ അതെങ്ങനെ അറിയിക്കും എന്നതായിരുന്നു.അവനത്ര മാത്രം കൊതിയോടെ കാത്തിരുന്നൊരു നിമിഷം കണ്മുന്നിൽ അരങ്ങേറുമ്പോൾ അത്.. അതല്പം ഭംഗിയോടെ.. അവനൊരിക്കലും മറക്കാതെ രീതിയിലാവണം എന്നുമുണ്ടായിരുന്നു.ഒരുപാട് ആലോചനക്ക് ശേഷമാണ് അത്രയും ആൾക്കൂട്ടത്തിനിടയിൽ ഗ്രാൻഡായിട്ട് തന്നെ ആദി പ്രിയയെ തിരിച്ചറിയട്ടേ എന്ന് കരുതി ഇന്ദുവിന്റെ വിവാഹവേദി തന്നെ തിരഞ്ഞെടുത്തത്.കല്യാണം വിളിക്കാത്ത പരിഭവം പറയാനെന്ന പേരിൽ പ്രിയയുടെ കയ്യിൽ നിന്നും നമ്പർ വാങ്ങിക്കുമ്പോൾ മനസ്സിൽ ഈ ഉദ്ദേശം മാത്രമായിരുന്നു..
കാര്യം പറഞ്ഞു കഴിഞ്ഞപ്പോൾ നടക്കുമോ എന്നൊരു സംശയം പോലും ചോദിച്ചു തളർത്താതെ ഇന്ദു ആ ദൗത്യം ഏറ്റെടുത്തു..അവനെ കല്യാണത്തിന് വിളിക്കാത്ത അവളുടെ ഖേദം അവൻ ലാഘവത്തോടെ തന്നെ പറഞ്ഞു തീർത്തു..
ഏറ്റെടുക്കുക മാത്രമല്ല.. അവളത് ഭംഗിയായി നിറവേറ്റുക കൂടി ചെയ്തിരിക്കുന്നു..സഞ്ജു ചിരിയോടെ വീണ്ടും വീണ്ടുമാ ഫോട്ടോയിലേക്ക് നോക്കി..രണ്ടു പേർക്കുള്ളിലും തുറന്നു പറയാത്തൊരു പ്രണയത്തിന്റെ ഭാരം അനുഭവപെട്ട് തുടങ്ങിയിരിക്കുന്നു..ഇനിയൊരു പറച്ചിലിൻറെ ആവിശ്യം മാത്രം ബാക്കിയെന്നിരിക്കെ… ഇന്നത്തോടെ അതിനൊരു പ്രതിവിധിയാവുമല്ലോ എന്നവൻ ആശ്വാസത്തോടെയിരിക്കുന്ന ആ നിമിഷം തന്നെയാണ് ആദിയുടെ ബുള്ളറ്റിന്റെ ശബ്ദം കുന്നിന് താഴെ നിന്നും കേൾക്കുന്നത്.
സഞ്ജുവിന്റെ നെറ്റി ചുളിഞ്ഞു..മിനിട്ടുകൾ കൊണ്ട് തന്നെ ആദിയും അങ്ങോട്ട് ഓടി കയറി വന്നിരുന്നു..
സഞ്ജു തുറിച്ചു നോക്കുന്നത് കണ്ടിട്ടും ആദി കിതപ്പോടെ നടുവിന് കൈ കൊടുത്തു കൊണ്ടവനെ നോക്കി.”എന്താടാ..?”അവന്റെയാ ഭാവം കണ്ടതും സഞ്ജു നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.”അന്ന്.. അന്ന് അമ്പലത്തിൽ.. പാട്ട് പാടിയ ഒരാളെ കുറിച്ച്.. ഞാൻ ഞാൻ പറഞ്ഞില്ലേ…?”കിതപ്പിനിടെ പലയിടത്തും മുറിഞ്ഞു പോകുന്ന അവന്റെ വാക്കുകൾ “മ്മ്.. അതിനെന്താ..?”നേർത്തൊരു ചിരിയോടെ സഞ്ജു ചോദിച്ചു..എടാ .. അതുണ്ടല്ലോ.. ആ ആള്.. അവള്.. അവളെന്റെ കൃഷ്ണയാണെടാ…”
ഹൃദയത്തിൽ പ്രിയയോടുള്ള സ്നേഹം മുഴുവനും നിറച്ചു കൊണ്ട് ആദി പറയുമ്പോൾ സഞ്ജുവിന്റെ മുഖം വിടർന്നു പോയി..എന്റെ കൃഷ്ണ….ആ വാക്കിലുണ്ട് അവനവളെ സ്നേഹിച്ചു തുടങ്ങി എന്നതിന്റെ മുഴുവൻ അവകാശങ്ങളും..അത്രമേൽ പ്രിയപ്പെട്ട ഒരാളെയല്ലാതെ നമ്മളാരും എന്റെയെന്ന് കൂട്ടി അവകാശം സ്ഥാപിക്കാറില്ലല്ലോ..!ഉള്ള് നിറഞ്ഞൊരു ചിരിയോടെ ആദി സഞ്ജുവിന്റെ അരികിൽ വന്നിരുന്നു.എന്നിട്ടത് നീ അവളോട് പറഞ്ഞോ ആദി..?”സഞ്ജു ചിരിയോടെ തല ചെരിച്ചു നോക്കി കൊണ്ട് ചോദിക്കുമ്പോൾ അവനെ നോക്കാതെ ആദി ഇല്ലെന്ന് തലയാട്ടി..
“ഏഹ്… പറഞ്ഞില്ലേ..?”സഞ്ജു കണ്ണ് മിഴിച്ചു.ഇല്ലെടാ.. എനിക്ക്.. എനിക്കെന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. ആ നിമിഷം ആകെ വണ്ടറടിച്ചു പോയി ഞാൻ.. ഒരക്ഷരം മിണ്ടാനാവാതെ… അവളെ നോക്കാൻ കൂടി കഴിയാതൊരവസ്ഥയിലേക്ക് മാറി പോയി ഞാൻ…”
ആദി സഞ്ജുവിനെ നോക്കി..അവന്റെ അപ്പോഴത്തെ മാനസികവസ്ഥ മനസിലായതും സഞ്ജുവിന് പിന്നൊന്നും പറയാൻ തോന്നിയില്ല.വെറുത്തു വെറുത്തു വെറുപ്പിന്റെ അവസാനം.. കുട്ടിശങ്കരൻ അവളെ സ്നേഹിച്ചു തുടങ്ങി.. അല്ലേടാ..”
ആദിയെ നോക്കാതെ അകലേക്ക് നോക്കി സഞ്ജുവത് ചോദിക്കുമ്പോൾ ആദി മനോഹരമായൊരു ചിരിയോടെ അവനെ നോക്കി.അവളോട് പറയണ്ടേ…?”സഞ്ജുവും ചിരിയോടെ ആദിയെ നോക്കി…”മ്മ്…”ആദിയൊന്നു മൂളുക മാത്രം ചെയ്തു..”എപ്പഴാ….”സഞ്ജു പതിയെ പാറ പുറത്തേക്ക് മലർന്ന് കിടന്നു കൊണ്ട് ചോദിച്ചു.
“പറയണം…”ആദി പറഞ്ഞു..അധികം വൈകാതെ പറയണേ.. പെങ്ങളത് ആഗ്രഹിക്കുന്നുണ്ടാവും ഇന്ന്…””ഏഹ്.. അപ്പൊ.. അപ്പൊ കൃഷ്ണക്കറിയാമായിരുന്നോടാ ഈ കാര്യം…?”
ആദി സഞ്ജുവിനെ നോക്കി കണ്ണ് മിഴിച്ചു.”മ്മ്.. ഞാൻ പറഞ്ഞിരുന്നു…”നേർത്തൊരു ചിരിയോടെ സഞ്ജു പറയുമ്പോൾ ആദി ചിരിയോടെ തലയാട്ടി.
“അപ്പൊ ഇന്ന് നടന്നത് മുഴുവനും നിന്റെ പ്ലാൻ ആണല്ലേ..?”ആദി ചിരിയോടെ അവന്റെ നേരെ തിരിഞ്ഞിരുന്നു…”യാ… പക്ഷേ നിന്റെ പെണ്ണിനറിയില്ല കേട്ടോ.. ഇന്നവിടെ അങ്ങനൊരു വേദിയിൽ പാടേണ്ടി വരുമെന്നുള്ളത്.. ഇന്ദുവായിരുന്നു എന്റെ സഹായി..അവളുടെ പാട്ട് തേടി നീ അലഞ്ഞു എന്നുള്ളത് മാത്രമേ അവൾക്കറിയൂ.. അവളോടുള്ള നിന്റെ ഇഷ്ടം അവൾക്കിപ്പോഴും അറിയില്ലടാ.. ഇനിയത് പറയേണ്ടത് മാറ്റാരുമല്ലല്ലോ…നീയല്ലേ..?”
സഞ്ജു ആദിയെ നോക്കി കണ്ണ് ചിമ്മി കാണിച്ചു..
“രാജീവ് രാധാകൃഷ്ണനുള്ള ഫസ്റ്റ് ഡോസ് കയ്യോടെ കൊടുത്തില്ലേ..?””മ്മ് ”
ആദിയുടെ മുഖം ആ ഓർമയിൽ വലിഞ്ഞു മുറുകി.
അടുത്ത മൂവ്മെന്റ് പെട്ടന്ന് വേണ്ട.. വെടി കൊണ്ട പന്നിയെ പോലെ അവനൊന്നോടട്ടെ.. ഓടി ഓടി തളരുമ്പോൾ നമ്മുക്ക് പോണം.. അടുത്ത ഡോസുമായി..”സഞ്ജു ഓർമ്മിപ്പിക്കുമ്പോൾ ആദി ക്രൂരത നിറഞ്ഞൊരു ചിരിയോടെ തലയാട്ടി..
“നിനക്കെന്റെ പെങ്ങളെ തന്നത് അവനല്ലേ.. അതിനുള്ള ചെറിയൊരു പരിഗണന.. അതല്ലാതെ ഒന്നും രാജീവിനോട് തോന്നരുത്.. അവന് പിന്നിലുള്ളവരെ കൂടി അവനെ കൊണ്ട് തന്നെ പറയിപ്പിക്കണം…”സഞ്ജു ആദിയെ നോക്കി കൊണ്ട് തന്നെ എഴുന്നേറ്റിരുന്നു.
സഞ്ജുവിനെ നോക്കി തലയാട്ടിയതല്ലാതെ ആദിയൊന്നും പറഞ്ഞില്ല.ഉള്ളിനെ കൂടി തണുപ്പിക്കാൻ കെല്പുള്ള സായാഹ്നകാറ്റിൽ രണ്ട് പേരും അൽപ്പനേരം മൗനമായിരുന്നു..
പെട്ടന്നാണ് സഞ്ജുവിന്റെ ഫോൺ ബെല്ലടിച്ചത്..”അമ്മയാണ്..”ആദിയോട് പറഞിട്ടവൻ അതെടുത്തു കാതോട് ചേർത്ത് വെച്ചു.”പറയമ്മാ “യെന്ന് ചിരിയോടെ സംസാരിച്ചു തുടങ്ങിയവൻ ഇടയിൽ മൗനമായിരിക്കുന്നത് കണ്ടിട്ടാണ് ആദി തല ചെരിച്ചു നോക്കിയത്.ശ്വാസം പിടിച്ചിരിക്കുന്നത് പോലൊരു പിടച്ചിൽ അവന്റെ മുഖത്തുണ്ട്.
ആദിയുടെ നെറ്റി ചുളിഞ്ഞു..
“എന്താടാ…?”സഞ്ജു പതിയെയൊന്ന് മൂളി കൊണ്ടാ സംസാരം അവസാനിപ്പിക്കാൻ കാത്തിരുന്നത് പോലെ ആ നിമിഷം ആദിയുടെ ചോദ്യമെത്തി.കഴുത്തൊടിഞ്ഞത് പോലെ സഞ്ജുവിന്റെ മുഖം കുനിഞ്ഞു പോയിരുന്നു..”സഞ്ജു.. നിന്നോടാ ഞാൻ ചോദിച്ചത്.. എന്താ പ്രശ്നം.. എന്താ നളിനിയാന്റി പറഞ്ഞത്…?”ആദി സഞ്ജുവിന്റെ തോളിൽ പിടിച്ചുലച്ചു..”മറ്റന്നാൾ… രാവിലെ.. നന്ദുവിന്റെ കല്യാണം…”ചിലമ്പിച്ച അവന്റെ സ്വരത്തിലൊരു കണ്ണീർ കടൽ ഒളിച്ചിരുന്നു.ഏഹ്.. കല്യാണം.. ഇത്ര പെട്ടന്നോ..?”ആദിയുടെ കണ്ണുകൾ മിഴിഞ്ഞത് പോലായി.”മ്മ്..”സഞ്ജു തല ഉയർത്താതെ ഒന്ന് മൂളി.നിന്ന് മൂളി കളിക്കാതെ മുഴുവനും പറയെടാ കോപ്പേ.. എന്താ ആന്റി പറഞ്ഞത്..”
ആദിക്ക് വെറുതെ ദേഷ്യം വരുന്നുണ്ടായിരുന്നു.
“പ്രകാശ് അങ്കിൾ കണ്ട് പിടിച്ച അവളുടെ… അവളുടെ ചെക്കന് ലീവില്ലന്ന്. അവർക്കിവിടെ അധികദിവസം സ്റ്റെ ചെയ്യാനും കഴിയില്ലെന്ന്.. എത്രയും പെട്ടന്ന് നന്ദുവുമായി കാശ്മീരിലേക്ക് പോണം. അതിന്… അതിന് വിവാഹം രെജിസ്റ്റർ ചെയ്‌യുകയാണെന്ന്… അല്ലാതെ ഇനിയും.. ഇനിയും അതിന് വേണ്ടി വരാൻ അവർക്ക് ടൈമില്ലെന്ന്.”ചോര ചുവപ്പാർന്ന അവന്റെ കണ്ണിലേക്കു നോക്കുമ്പോൾ ആദിക്കും നോവുന്നുണ്ടായിരുന്നു..”എടാ.. എന്നാലും ഇത്ര പെട്ടന്ന്.. അങ്കിൾ മരിച്ചിട്ട് വെറും ദിവസങ്ങൾ മാത്രമല്ലേ ആയുള്ളൂ… മാത്രമല്ല അവൾക്കും കാലിന് വയ്യല്ലോ.. ഈ അവസ്ഥയിൽ.. ഇതെന്താ സഞ്ജു ഇങ്ങനെ..?”ആദി വെപ്രാളത്തോടെ ചോദിച്ചു.
“എനിക്ക്… എനിക്കറിയില്ലേടാ… അവളുടെ… പപ്പാ കണ്ട് പിടിച്ചതല്ലേ.. മകൾക്ക് ദോഷം വരുന്ന ഒന്നും… ഒരച്ഛനും ചെയ്യില്ലല്ലോ ആദി…?”
വികൃതമായൊരു ചിരിയോടെ സഞ്ജു ഉള്ളിലെ വേദനയൊതുക്കി.അത് വരെയും നിറഞ്ഞു നിന്നിരുന്ന സന്തോഷമൊക്കെയും രണ്ടു പേരിൽ നിന്നും എങ്ങോ പോയി മറഞ്ഞിരുന്നു.. പകരമവിടെ വേദനയാണ് നിറഞ്ഞത്..ഉള്ള് കടയുന്ന വിങ്ങലും.”എടാ.. ഞാൻ.. ഞാനൊന്ന് സംസാരിച്ചു നോക്കട്ടെ…?”
മുഖം കുനിച്ചിരിക്കുന്ന സഞ്ജുവിന്റെ തോളിൽ പിടിച്ചു കൊണ്ട് ആദി ചോദിച്ചു.”എന്ത് പറയും ആദി..?”
സഞ്ജു വിളറിയ ചിരിയോടെ അവനെ നോക്കി.
“നിനക്കവളെ ഇഷ്ടമല്ലേ സഞ്ജു…?””എന്റെ.. എന്റെ പ്രാണനോളം…”ആത്മനിന്ദയുടെ ഒരു ചിരിയോടെ സഞ്ജു പതിയെ പറഞ്ഞു..”അത് പറയാം ഞാൻ.. അവർക്ക് മനസിലാവും..”
ആദി ഉറപ്പോടെ പറഞ്ഞു..അവൾക്കെന്നെയും ഇഷ്ടമായിരുന്നു.. ഞാനിപ്പോ സ്നേഹിക്കുന്നതിനേക്കാൾ ഒരായിരമിരട്ടി അവളെന്നെ കൊതിച്ചിട്ടുണ്ട്.. എന്റെയൊരു നോട്ടത്തിന് വേണ്ടി കൊതിച്ചവളെ നിഷ്കരുണം അപമാനിച്ച എനിക്കിനി എന്റെ സ്നേഹം പറഞ്ഞു കൊണ്ട് ചെല്ലാൻ എന്ത് യോഗ്യതയാനുള്ളത്.. വീണ്ടും വീണ്ടും അവളെ അവഹേളിക്കാൻ.. എനിക്ക്.. എനിക്ക് വയ്യെടാ …”സഞ്ജുവിന്റെ സ്വരം നേർത്തു.”പക്ഷേ…”
ആദിക്കാവനോട് എന്ത് പറയണമെന്നറിയാത്തൊരു നിസ്സഹായവസ്ഥയാണ് തോന്നിയത്.
“മറക്കാനാവില്ല ആദി.. ആ നോട്ടം.. ചിരി.. സ്നേഹത്തോടെയുള്ള വാക്കുകൾ.. എനിക്കായ് മാത്രമുള്ള കുസൃതികൾ.. ഇതെല്ലാം മരിക്കുന്നത് വരെയും എന്നെ വേദനിപ്പിക്കും.. സുഖമുള്ളൊരു നോവായി എന്നെ ഓരോ നിമിഷവും എന്റെ നന്ദു വേദനിപ്പിക്കും…”ചെമ്പരത്തി പൂ പോലെ സഞ്ജുവിന്റെ മുഖം ചുവന്നു..”സത്യത്തിൽ.. ഇത് പോലെ അവളും വേദനിച്ചിട്ടുണ്ടാവില്ലേ ആദി ഞാൻ ഒരിക്കലും സ്നേഹിക്കില്ലെന്ന് പറഞ്ഞപ്പോൾ.. ഇത് പോലൊരു വേദന അവളെയും…”സഞ്ജുവൊന്ന് ശ്വാസമെടുത്തു…”എന്തിന്റെ പേരിലായാലും ഒരിക്കൽ നമ്മൾ ഉപേക്ഷിച്ച പലതും ഇത് പോലെ നമ്മൾക്ക് മാത്രമായി മനസ്സിലാക്കി തരും ഒരിക്കൽ..അവ നമുക്കെന്ത് മാത്രം പ്രിയപ്പെട്ടതായിരുന്നുവെന്ന്.. ആശ്വാസമായിരുന്നുവെന്ന്…”
സഞ്ജു പതിയെ പറഞ്ഞു…”ചിലപ്പോൾ ഒരു തുറന്നു പറച്ചില് കൊണ്ട്.. എല്ലാം ശെരിയായാലോ സഞ്ജു.. ഒന്ന് ശ്രമിച്ചു നോക്കുന്നത് കൊണ്ട് നഷ്ടമില്ലല്ലോ സഞ്ജു.. നീ ജീവിതവസാനം വരെയും ഒറ്റക്കിങ്ങനെ നീറാൻ നന്ദന ഒരു കാരണമാവരുത്…”ആദി അവന്റെ നേരെ നോക്കി.”ഒറ്റക്കോ.. ഞാനോ.. ഒരിക്കലുമില്ല ആദി.. ഉള്ളിലൊരു കടലാഴത്തോളം എന്റെ നന്ദു നിറഞ്ഞു നിൽക്കുമ്പോൾ ഞാനെങ്ങനെയാ കരയിൽ ഒറ്റക്കാവും…”
വേദന തിങ്ങിയാ അവന്റെ മുഖത്തു നോക്കാൻ കഴിയാതെ ആദി മുഖം കുനിച്ചു..”പ്രണയം സുഖമാണെന്ന് ആരാണ് ആദി പറഞ്ഞത്…?”
വീണ്ടുമാ പാറ പുറത്തേക്ക് മലർന്ന് കിടന്നു കൊണ്ട് സഞ്ജു ചോദിക്കുമ്പോൾ ആദി ഉത്തരമില്ലാത്തത് പോലിരിന്നു..
“അത് വേദനയാണെടാ..വിങ്ങലാണ്..അനേകായിരം ആളുകൾ നിറഞ്ഞ ഈ ലോകത്തിൽ ഒരൊറ്റയാളിലെങ്കിൽ തോന്നുന്ന ശൂന്യതയാണ്.. ഒന്ന് കാണാൻ കൊതിക്കുമ്പോൾ അതിനായില്ലെങ്കിലുള്ള കരളു പിടയുന്ന നോവാണ്.. ഒന്ന് മിണ്ടാൻ തോന്നുന്നുമ്പോൾ അതിനായില്ലെങ്കിലുള്ള നീറ്റലാണ്…നഷ്ടപ്പെടുമെന്നോർക്കുമ്പോൾ ഒന്നാകെ വിഴുങ്ങി കളയുന്ന തീ ഗോളമാണ്…എന്നിട്ടും.. എന്നിട്ടും പിന്നാരാണത് സുഖമാണെന്ന് പറഞ്ഞത്….?”സഞ്ജു പിറുപിറുത്തു…ആദി നിസഹായതയോടെ അവനെ നോക്കിയിരുന്നു.
എനിക്ക് തിരികെ കിട്ടിയിരുന്നങ്കിലെന്ന് ഞാൻ.. ഞാനെത്ര മാത്രം കൊതിച്ചിട്ടുണ്ടന്നോ ആദി… ഒരിക്കലും.. ഇനിയൊരിക്കലും പഴയ പോലെ നന്ദു എന്നിലേക്ക് വരില്ലെന്ന് ഓർക്കുമ്പോൾ തോന്നുമൊരു വേദനയുണ്ട്… ഇന്നോളം.. ഞാൻ.. ഞാനിത് പോലെ….”സഞ്ജുവിന്റെ സ്വരമിടറി..
“നീ പറഞ്ഞത് പോലെ എത്ര പ്രാവശ്യം എനിക്ക് തോന്നിയിട്ടുണ്ടന്നോ അവൾക്ക് മുന്നിൽ പോയിട്ടെന്റെ മനസ്സൊന്നു തുറന്നു കാണിക്കണമെന്ന്.. പക്ഷേ.. പക്ഷേ അപ്പോഴും അവൾക്ക് നോവും എന്നോർക്കുമ്പോൾ എന്റെ വേദന ഞാൻ.. ഞാനൊറ്റക്ക് സഹിക്കും..”സഞ്ജുവൊന്ന് ശ്വാസമെടുത്തു.നെഞ്ച് തടവി കൊണ്ടവൻ എഴുന്നേറ്റിരുന്നു.മതിയെടാ…”ആദി അവന്റെ കയ്യിൽ അമർത്തി പിടിച്ചു.”ഇതൊരു തുടക്കം മാത്രമാണെടാ ആദി. ജീവിച്ചിരിക്കുന്നത്രേം കാലം ഇത് പോലൊരു വിങ്ങലായ് നന്ദു ഇനിയെന്റെ കൂടെ കാണും.. ആത്മാർത്ഥ പ്രണയത്തിന് നേരെ മുഖം തിരിച്ചവനുള്ള ദൈവത്തിന്റെ ശിക്ഷയാണിത്.. അനുഭവിക്കാതെ വേറെ വഴിയില്ല..”
സഞ്ജു ചിരിയോടെ പറഞ്ഞു.
“ആത്മാർത്ഥമായി സ്നേഹിക്കുന്ന നന്ദുവിന് നിന്നെ മനസ്സിലാവും സഞ്ജു..”ആദി അവന് പോലും ഉറപ്പില്ലാഞ്ഞിട്ടും സഞ്ജുവിനെ ആശ്വാസിപ്പിക്കാൻ വേണ്ടി മാത്രം പറഞ്ഞു.ആകുമായിരിക്കും.. അതിലെനിക്ക് സംശയമില്ല.. പക്ഷേ മരിച്ചു മണ്ണോടു ചേർന്ന് പോയ അച്ഛന്റെ വാക്ക് പാലിക്കേണ്ട ഗതികേട് മുന്നിൽ വരുമ്പോൾ അവൾക്കേറ്റവും എളുപ്പം എന്നെ ഉപേക്ഷിച്ചു കളയാനാവും..”സഞ്ജു പതിയെ പറഞ്ഞു..പക്ഷേ അപ്പോഴും അവളും വേദനിക്കുകയല്ലേ സഞ്ജു.. അവൾക്കൊരിക്കലും നിന്നെ മറക്കാൻ കഴിയാതെ.. വെറുക്കാൻ കഴിയാതെ മറ്റൊരാൾക്കൊപ്പം…”
ആദി പാതിയിൽ നിർത്തി..
“അല്ലെങ്കിലും ജീവനോളം പ്രണയിച്ചവർക്കെങ്ങനെ മറക്കാൻ കഴിയും ആദി..അതൊരു നുണയല്ലേ.. മറന്നുവെന്നും… വെറുത്തുവെന്നും മനോഹരമായി നുണ പറയുമ്പോൾ പോലും നമ്മളൊരിക്കലും അവരെ മറന്ന് കളയുന്നില്ലല്ലോ.. പകരം മറ്റാരും കാണാതെ ഹൃദയത്തിലൊളിപ്പിച്ചു കൊണ്ട് നടക്കും… വീണ്ടുമെടുത്തു നോക്കിയാൽ നോവുമെന്ന് ഉറപ്പായാലും നമ്മളവരെ മനഃപൂർവം മറവിക്ക് വിട്ട് കൊടുക്കില്ല.. ആ നോവിന്റെ നീറ്റലും സഹിച്ചിട്ട്….”
സഞ്ജു മുഖം കുനിച്ചു..”മതി.. എഴുന്നേറ്റു വന്നേ നീ.. ഇന്നത്തോടെ കല്യാണം എന്നല്ലല്ലോ പറഞ്ഞത്.. പ്രശ്നം ഉണ്ടെങ്കിൽ അതിനൊരു പരിഹാരവും ഉണ്ടാവും..നീയിപ്പോ വന്നേ..”
വീണ്ടും അവന്റെ സങ്കടം സഹിക്കാൻ വയ്യെന്നത് പോലെ ആദി പിടിച്ചു വലിച്ചെഴുനേൽപ്പിക്കുമ്പോൾ സഞ്ജു ഫോണും കയ്യിലെടുത്തു കൊണ്ട് എഴുന്നേറ്റു…
തിരികെയുള്ള യാത്രയിൽ രണ്ട് പേരും മൗനമായിരുന്നു..ആദി വീട്ടിലേക്ക് പോകാമെന്നു പറഞ്ഞിട്ടും സഞ്ജു വഴങ്ങിയില്ല..ഒറ്റയ്ക്ക് വിടെടാ എന്ന് ദയനീയമായി പറയുന്നവനെ പിന്നെ നിർബന്ധിച്ചു കൊണ്ട് പോരാനും തോന്നിയില്ല.ഭക്ഷണം കഴിച്ചിട്ട് പോരാമെന്ന് പറഞ്ഞിട്ട് കൂടി സഞ്ജു വഴങ്ങിയില്ല..അവന്റെ മാനസികവസ്ഥ അറിയാവുന്നത് കൊണ്ട് തന്നെ ആദി അവനെ അവന്റെ വീട്ടിലാക്കി കൊടുത്തു.പെങ്ങളോടും മാഷിനോടും പറയണ്ട കേട്ടോ ആദി.. വെറുതെ എന്തിനാ അവരെ കൂടി….”ആദിയുടെ ബൈക്കിന്റെ വെളിച്ചത്തിൽ വാതിൽ തുറക്കുന്നതിനിടെ സഞ്ജു പറഞ്ഞു.
“മനസ്സിൽ തിങ്ങുന്ന നിന്റെയാ ഇഷ്ടം.. അതൊന്ന് അവളോട് പറയെടാ..ഇനിയും വൈകല്ലേ… നഷ്ടപ്പെടുമ്പോൾ വേദനിക്കാൻ ആ ഇഷ്ടത്തിനെ നീ വിട്ട് കൊടുക്കല്ലേ… ഉള്ളിലുള്ള മുഴുവനും സ്നേഹം പകർന്നു കൊടുത്തിട്ട് അവളെ നിന്നിലേക്ക് ചേർത്ത് പിടിക്ക്..അല്ലെങ്കിൽ.. അല്ലെങ്കിൽ… വല്ലാത്ത നോവാടാ.. സഹിക്കാൻ കഴിയില്ല..നമ്മള്.. നമ്മക്കില്ലാതായി പോവും ആദി… വേദനിച്ചു വേദനിച്ചു.. ജീവിക്കാനും മരിക്കാനും കഴിയാതെ…”
അകത്തേക്ക് കയറുന്നതിനിടെ സഞ്ജു പറയുന്നുണ്ടായിരുന്നു..ആദി വാക്കുകൾ നഷ്ടം വന്നത് പോലെ അവനെ നോക്കിയിരുന്നു…
❣️❣️
“നീ.. നീയെവിടെ പോയതാ…?”അനൂപിന്റെ കൂർത്ത സ്വരം.അവനെ അവിടെ പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ മാളുവൊന്ന് പകച്ചുപോയി..
വൈകുന്നേരം ഷമീർ ഓഫീസിൽ നിന്നും വന്നതിന് ശേഷമാണ് അവളന്നും തിരികെ പോന്നത്.ദുഹാ മോൾ അന്നത്തോടെ കൂടുതൽ ഉഷാറായിരുന്നു.
മിക്കവാറും നാളെ ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞു.അതൊരു ആശ്വാസം തന്നെയാണേലും നാളെ മുതൽ മകളെ എവിടെ ഏല്പിക്കും എന്നതോർത്തു കൊണ്ട് ഷമീർ അസ്വസ്ഥനായിരുന്നു.മനസ്സിലുള്ള ആശയം അവനോട് പറയാൻ മാളവികയ്ക്കോരു ചമ്മലുണ്ടായിരുന്നു.
അവസരം മുതലെടുപ്പ് നടത്തുകയാണോ എന്ന് തോന്നിയാലോ എന്നൊരു ആശങ്കയുള്ളത് കൊണ്ട് തന്നെ അവളത് അവനോട് പറയാതെ മനസ്സിലൊതുക്കി.നിനക്കെന്താടി ചെവി കേട്ടൂടെ.. നിന്നോടല്ലേ ഞാൻ ചോദിച്ചത്…?”അനൂപ് മാളുവിന് നേരെ ചാടി..ഞെട്ടി കൊണ്ട് അവളൊന്നു പിന്നിലേക്ക് നീങ്ങി.”അത് ചോദിക്കാൻ നിങ്ങളാരാ…?”ഉള്ളിൽ അവനെ നോക്കുമ്പോൾ ഭയമുണ്ടായിട്ടും മാളു പതറാതെ ചോദിച്ചു.
“അതല്ലല്ലോ എന്റെ ചോദ്യത്തിനുള്ള ഉത്തരം…”
അവളെയൊന്ന് ചുഴിഞ്ഞു നോക്കി കൊണ്ട് അനൂപ് പറഞ്ഞു.
“അമ്മേ…”അവന്റെ നോട്ടം കണ്ടതും വെറുപ്പോടെ മാളു അകത്തേക്ക് നോക്കി വിളിച്ചു.വിളിച്ചു കൂവാതെടി… നിന്റെ തള്ള ഇവിടില്ല ”
അനൂപൊരു ചിരിയോടെ പറഞ്ഞതും മാളു ഞെട്ടി പോയി..”ചോദ്യത്തിനുള്ള ഉത്തരം പറയ്യ് മോളെ നീ…”വല്ലാത്തൊരു വഷളൻ നോട്ടത്തോടെ അനൂപ് വീണ്ടും ചോദിച്ചു.”നിങ്ങളെന്റെ ചേച്ചിയുടെ ഭർത്താവല്ലേ.. തത്കാലം ചേച്ചിയുടെ കാര്യം നോക്കിയാൽ മതി…”അവനെ കടന്ന് അകത്തേക്ക് നടക്കാൻ തുനിഞ്ഞു കൊണ്ട് മാളവികയെ അനൂപ് കയ്യിൽ അമർത്തി പിടിച്ചു..”ഇത് ചോദിക്കാൻ നിന്റെ തന്ത ഇവിടില്ലല്ലോ.. അങ്ങേരെ കൊന്നിട്ടല്ലേ പൊന്നു മോള് കാമം മൂത്ത് ഓടി പോയത്.. ഏഹ്.. എന്നിട്ടെന്നെ ഭരിക്കാൻ വരുന്നോ നീ…?”
അവന്റെ ചോര ചുവപ്പാർന്ന കണ്ണിലേക്കു നോക്കി മാളവിക പകച്ചു നിന്നു…
….തുടരും..
പ്രണയത്തിനു വല്ലാത്തൊരു വേദനയാണല്ലേ….
അത്നമ്മേകൊല്ലാതെകൊല്ലുകയാണല്ലേ….വെറുതെ…. വെറും വെറുതെ…😔അങ്ങനെ നമ്മൾ 100ൽ എത്തി നിൽക്കുന്നു.. കഥ പറഞ്ഞതിലേറെ ഇനിയും പറയാനുണ്ട്.. പക്ഷേ ഈ നൂറ് പാർട്ടിലും നീട്ടി വലിക്കാൻ വേണ്ടി ഞാനൊന്നും എഴുതി ചേർത്തിട്ടില്ല കേട്ടോ..എല്ലാം കഥക്ക് ആവിശ്യമുള്ളതായിരുന്നു..
ഇനിയും അതങ്ങനെ തന്നെയാവും 💪പിന്നെയുള്ളത് എനിക്കീ കഥയിൽ പ്രണയം പറയാൻ അവസരം കിട്ടിയിട്ടില്ല.തമ്മിൽ തല്ലി അതിനുള്ള അവസരം ഇവിടാരും തന്നില്ല..പ്രണയം പറയാതെ ഞാനെങ്ങനെ പൂർത്തിയാവും..ജിഫ്… എന്നാൽ തന്നെ പ്രണയമല്ലേ 🥰🥰കാത്തിരിക്കണേ…ഇന്നലത്തെ നിങ്ങളുടെ ഓരോ വാക്കും എന്നെയൊരുപാട് സന്തോഷപ്പെടുത്തി..സന്തോഷം കൊണ്ട്… അഭിമാനം കൊണ്ട് കരച്ചിൽ വരുന്നോരവസ്ഥ 💞
പ്രിയപ്പെട്ടവരോട് ഞാൻ നന്ദിയും സോറിയും പറയാറില്ല..🥰അത് കൊണ്ട് ആ വാക്കുകൾ ഞാനെന്റെ ഹൃദയം കൊണ്ട് സ്വീകരിച്ചിരിക്കുന്നു എന്ന് മാത്രം അടയാളപെടുത്തുന്നു..എന്റെ സമയകുറവ് കൊണ്ട് മാത്രമാണ് റിപ്ലൈ ചെയ്യാത്തത്.. അല്ലാതെ ജിഫു അഹങ്കാരിയായി പോയതല്ല കേട്ടോ… മനസ്സിലാവുമല്ലോ ല്ലെ 🥰🥰റിവ്യൂ ഇട്ടിട്ട് പോണേ…ഇന്ന് നമ്മൾ സെഞ്ചറിയടിച്ചില്ലേ… 😀അയിന്റെ ഒരു സന്തോഷം….
സ്നേഹത്തോടെ jiff❤️

by