18/04/2026

സാഫല്യം : ഭാഗം 13

രചന – അജി

അവർ ഒന്നായി കാണുമോ….? ഏയ്‌ ഇല്ല മീനു അതിനൊരിക്കലും സമ്മതിക്കില്ല…. ഇനി അവൾ കാണിക്കുന്നതൊക്കെ ഡ്രാമ ആണെങ്കിൽ അവൾ എബിയോടൊപ്പം ജീവിതം തുടങ്ങും…. അങ്ങനെ വല്ലതും സംഭവിച്ചാൽ പിന്നെ ഞാൻ ഇവിടെ നിൽക്കുന്നതിൽ ഒരു അർത്ഥവും ഇല്ലാതായിപ്പോവും….

സാന്ദ്ര സ്വസ്ഥത ഇല്ലാതെ മുറിയിൽ നടന്നു കൊണ്ട് ചിന്തിച്ചു….!

കാലത്ത് തന്നെ അവൾ അവരുടെ മുറിയുടെ മുന്നിൽ കൂടി നടക്കാൻ തുടങ്ങി….ശ്രദ്ധ മുഴുവൻ അവരുടെ മുറിക്കകത്താണ്….അത് കണ്ടപ്പോൾ തന്നെ എബിക്ക് കാര്യം മനസ്സിൽ ആയി മതി…!

മീനു ഇതൊന്നും അറിയാതെ ബാത്‌റൂമിൽ നിന്നും ഇറങ്ങുന്നത് കണ്ടതും എബി അവൾക്കരികിൽ ചെന്നു…..

അവൾ എന്തെന്ന ഭാവത്തിൽ നോക്കിയതും അവൻ അതിന് മുന്നേ അവളെ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു….

അരയിൽ കൂടി അവന്റെ കയ്കൾ തന്നെ ചുറ്റി വരിഞ്ഞത് കണ്ടതും അവൾ ഞെട്ടലോടെ തന്നെ അവന്റെ മുഖത്തേക്ക് നോക്കി….!

“എന്താ….?!!”

“ശൂ…..”

അവൻ അവളുടെ അധരങ്ങളിൽ വിരൽ വെച്ച് മിണ്ടരുത് എന്ന് കാണിച്ചു…. മീനു ഒന്നും മനസ്സിൽ ആയില്ലെങ്കിലും ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിന്നു…..!

“എന്റെ മീനു നിന്നെ ആസ്വദിച്ചു എനിക്ക് മതിയായില്ല…. ഞാൻ ഇന്ന് ലീവ് എടുത്താലോ…. നിന്നോടൊപ്പം ഇവിടെ ഇങ്ങനെ കെട്ടിപിടിച്ചു കിടക്കണം എനിക്ക്….”

സാന്ദ്ര അവന്റെ സംസാരം കേട്ടതും അവിടെ തന്നെ നിന്നു….

മീനു അതൊക്കെ കേട്ട് കിളി പോയ പോലെ നിന്നതും എബി ഒന്ന് കണ്ണ് ഇറുക്കി കാണിച്ചു വീണ്ടും തുടങ്ങി…..!

“നിന്റെ നാണം ഇത് വരെ മാറിയില്ലേ…. എന്തെങ്കിലും ഒന്ന് പറയെടോ….”

മീനു അപ്പോഴും കണ്ണും തള്ളി നിൽപ്പായിരുന്നു….!

“നിന്റെ നാണം ഞാൻ ഇപ്പൊ മാറ്റി തരാം കേട്ടോ….”

എന്നും പറഞ്ഞു അവൻ അവളുടെ മുഖത്തിന്‌ നേരം മുഖം അടുപ്പിച്ചതും മീനുവിന് തൊണ്ട വളരുന്നത് പോലെ തോന്നി….അവൾ അവന്റെ കയ്യിൽ കിടന്നു പിടഞ്ഞു…..!

സാന്ദ്ര അത് കേട്ട് നിൽക്കാൻ ആവാതെ ശക്തിയായി ഡോർ തുറന്നു മുറിയിലേക്ക് കയറിയതും മീനു ഞെട്ടലോടെ അവളെ നോക്കി…..!

എബി വലിയ ഭാവ മാറ്റം ഒന്നും ഇല്ലാതെ അതെ നിൽപ്പ് ആയിരുന്നു…..

“ഒരാളുടെ മുറിയിൽ കേറി വരുന്നത് ഇങ്ങനെ ആണോ….ഞങ്ങൾ ആണെങ്കിൽ കാര്യത്തിലേക്ക് കടക്കുകയായിരുന്നു….എല്ലാം തുടങ്ങി കഴിഞ് ആണ് നീ കയറി വരുന്നതെങ്കിലോ ഞങ്ങൾ നാണം കെട്ടേനെ…..”

സാന്ദ്ര അരിശത്തോടെ മീനുവിനെ നോക്കി….

“ഇറങ്ങി പോടീ….”

അവൻ മീനുവിനെ മോചിപ്പിക്കാതെ തന്നെ പറഞ്ഞു….

“ഡോക്ടർ എന്നെ വിട്…. എന്താ ഈ കാണിക്കുന്നേ…..”

“അവളെ കണ്ടതിനുള്ള നാണം ആണോ….. ഭാര്യ ഭർത്താക്കന്മാർ തമ്മിൽ ഇതൊക്കെ സ്വാഭാവികം ആണ്…. നമ്മൾ അല്ല വലിഞ്ഞു കേറി വരുന്നവരാ സൂക്ഷിക്കേണ്ടത്…..”

“ഹ്മ്മ്…. എന്നെ കാണിക്കാൻ വേണ്ടി ആണെങ്കിൽ ഈ ഡ്രാമയുടെ ആവശ്യം ഒന്നും ഇല്ല എബി….. അവളെ ഡോക്ടർ വിളി കേട്ടാൽ തന്നെ അറിയാം നിങ്ങൾ തമ്മിൽ ഉള്ള ബന്ധത്തിന്റെ അകൽച്ച….”

മീനുവിന്റെ തല താണു…. എബി അപ്പോഴും വിട്ടു കൊടുക്കാൻ തയാർ അല്ലായിരുന്നു…..!

“അതൊന്നും നിന്നെ ബോധ്യപ്പെടുത്തേണ്ട ആവശ്യം ഞങ്ങൾക്കില്ല….കൂടുതൽ സീൻ പിടിക്കാൻ നിക്കാതെ ഞങ്ങളെ മുറിയിൽ നിന്ന് ഇറങ്ങാൻ നോക്ക്…..”

സാന്ദ്ര ദേഷ്യത്തോടെ ഇറങ്ങിയതും മീനു എബിയെ ദയനീയമായി നോക്കി…..!

“എന്താ പേടിച്ചു പോയോ….”

“അവളെ കാണിക്കാൻ വേണ്ടിയാണോ ഇതൊക്കെ….”

“അല്ല,,,, ശരിക്കും ഇപ്പൊ എന്റെ ആഗ്രഹം തന്നെയാ ഇത്….നിന്നോടൊപ്പം ഇങ്ങനെ ചേർന്ന് നിൽക്കാൻ,,,,,എല്ലാം മറന്ന് നിന്നിലേക്ക് അലിയാൻ….”

“ഡോക്ടറുടെ ആഗ്രഹം എല്ലാം ഒരിക്കൽ നടക്കും….”

“നീ ഒന്ന് മനസ് വെച്ചാൽ മതി…..”

അവൻ ഒന്ന് കൂടി അവളെ തന്നിലേക്ക് അടുപ്പിച്ചു കൊണ്ട് പറഞ്ഞതും മീനു ഒന്ന് അനങ്ങാൻ പോലും ആവാതെ നിന്നു…..!

“പ്ലീസ് ഡോക്ടർ….”

“ഹ്മ്മ്…. നീ എന്ന് ഈ ഡോക്ടർ വിളി നിർത്തുന്നോ അപ്പോഴേ ഞാൻ നിന്നെ വിടൂ…..”

“അ…. അത്….ഞാൻ…..”

“എനിക്കറിയാം നീ എന്നെ അങ്ങനെ വിളിച്ചു ശീലിച്ചത് കൊണ്ടാണെന്ന്….പക്ഷെ ഇനി അത് പറ്റില്ല…. ഇപ്പൊ ഇവിടെ വെച്ച് നമുക്ക് ആ വിളി അങ്ങ് മാറ്റാം….”

“പ്ലീസ് ഡോക്ടർ എന്നെ വിട്…. ദേ മക്കൾ ഉണർന്നാൽ കാണും കേട്ടോ…..”

“നീ വിളിക്കാതെ അവർ ഉണരില്ല…. നിന്നെ ഞാൻ വിടണം എങ്കിൽ എന്നെ എബിച്ചായൻ എന്ന് വിളിക്കണം…..”

മീനു കണ്ണും മിഴിച്ചു അവനെ നോക്കി നിന്നു…. അത് കണ്ടതും അവൻ അവളുടെ അരയിൽ മുറുക്കിയ കയ് അവിടെ ചലിപ്പിക്കാൻ തുടങ്ങിയതും അവൾ വേണ്ടെന്ന പോലെ തലയാട്ടി…..!

“എത്രയും പെട്ടെന്ന് വിളിക്കുന്നോ അത്രയും പെട്ടെന്ന് വിടാം….”

“ഡോക്ടർ… അത്… ഞാൻ പിന്നെ വിളിക്കാം….”

“ദേ പിന്നേം ഡോക്ടർ…..ഇനി ഒരു വഴിയേ ഉള്ളൂ…. ഞാൻ നേരത്തെ ബാക്കി വെച്ചത് അങ്ങ് തന്നേക്കാം…..”

“എന്ത്…..?!!”

മീനു അവനെ നോക്കി ചോദിച്ചതും അവൻ അവളുടെ അധരങ്ങളിലേക്ക് നോക്കി അതിലേക്ക് ചുണ്ടുകൾ അടുപ്പിച്ചു…. അത് കണ്ടതും മീനുവിന്റെ ശരീരം വിറ കൊണ്ടു…. ഇനി ഒരിക്കലും അങ്ങനെ ഒരു ജീവിതം പോലും താൻ ആഗ്രഹിച്ചതല്ല…..!

“പ്ലീസ് ഡോക്….”
അവൾ മുഴുവൻ ആക്കാതെ നിർത്തി കണ്ണുകൾ അടച്ചു…. എബിച്ചായൻ അവൾ മനസ്സിൽ ഒന്ന് ഉരുവിട്ട് നോക്കി….

“നീ വിളിക്കുന്നോ അതോ….”

“പ്ലീസ് എബിച്ചായാ…. എന്നെ വിട്….”

അത് കേട്ടതും അവൻ പുഞ്ചിരിയോടെ അവളെ നോക്കി…..!

“ഒന്നൂടെ….”

“എബിച്ചായൻ….”

“ഒന്നൂടെ വിളിക്കോ….”

അവന് ആ വിളി കേട്ട് മതിയാവാത്ത പോലെ പറഞ്ഞു…..!

“അയ്യോ അമ്മ….”

മീനു പറഞ്ഞതും എബി അവളിൽ ഉള്ള പിടി വിട്ടു ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കി…. മീനു അപ്പൊ തന്നെ ചിരിയോടെ അവന്റെ അടുത്ത് നിന്നും മാറി….!

“മ്മ്…ഇപ്പൊ നീ രക്ഷപെട്ടു…. പക്ഷെ ആ വിളിയിൽ വല്ല മാറ്റവും കേട്ടാൽ ഞാൻ ഇങ്ങനെ ആയിരിക്കില്ല പ്രതികരിക്കുന്നത്…..”

അത് കേട്ടതും അവൾ ഒരു ചിരിയോടെ തന്നെ മുറിയിൽ നിന്നും ഇറങ്ങി….. അപ്പോൾ തന്നെ മുന്നിൽ നിൽക്കുന്ന സാന്ദ്രയെ കണ്ട് സ്തംഭിച്ചു നിന്നു….

“നിന്റെ ഈ ചിരി അധിക കാലം നില നിൽക്കില്ല…. ഒരിക്കൽ ദേവന് മടുത്ത പോലെ എബിക്കും നിന്നെ മടുക്കുന്നത് വരെ ഞാൻ വെയിറ്റ് ചെയ്തോളാം….പുതു മോഡിയിൽ കാണുന്ന താല്പര്യം ഒന്നും പിന്നെ അവന്മാർക്ക് ഉണ്ടാവണം എന്നില്ല….”

അവളുടെ വാക്കുകളിൽ മീനുവിന്റെ സന്തോഷം ഒക്കെ അസ്തമിച്ച പോലെ….

എങ്കിലും ഒരിക്കലും എബി അങ്ങനെ ഒരാൾ അല്ലെന്ന് അവൾക്ക് നന്നായി അറിയാം…..!

“ഇത്രയും നല്ല ഒരു ഭർത്താവിനെയും മോളെയും ഉപേക്ഷിച്ചു പോയ നിനക്ക് അങ്ങനെ ഒക്കെ തോന്നും…. പക്ഷെ എനിക്ക് എബിച്ചായനെ അറിയാം…..ഒരിക്കലും അങ്ങനെ ഒരാൾ അല്ല അദ്ദേഹം…..”

“ഓഹോ…. ഒരു രാത്രി കൊണ്ട് നീ അത്രയ്ക്ക് ഒക്കെ മനസിൽ ആക്കിയോ…..”

“ഞാൻ അദ്ദേഹത്തെ മനസ്സിൽ ആക്കിയത് അദ്ദേഹത്തിന്റെ മനസ് കണ്ടിട്ടാ…..ഒരാളെ മനസ്സിൽ ആക്കാൻ നീ പറഞ്ഞ പോലെ കൂടെ കിടക്കണം എന്നില്ല…. അങ്ങനെ ആണെങ്കിൽ സാന്ദ്രയ്ക്ക് അദ്ദേഹത്തെ മനസിൽ അവണ്ടേ….”

“കൂടെ കിടന്നപ്പോൾ നിനക്കെന്താ എബിയെ എനിക്ക് വിട്ടു തരാൻ തോന്നുന്നില്ലേ…. ഇന്നലെ വരെ നീ എബിയെ എനിക്ക് വിട്ടു തരാം എന്ന് സമ്മതിച്ചത് ആണല്ലോ….”

“അതിന് ഞാൻ അദ്ദേഹത്തെ പിടിച്ചു വെച്ചിട്ടില്ല….എബിച്ചായന് നിന്നെ വേണ്ടാത്തത് എന്റെ തെറ്റാണോ….”

“അല്ല എന്റെ തെറ്റ് തന്നെയാ…. നിന്റെ കണ്മുന്നിൽ വെച്ച് ഞാൻ എബിയെ സ്വന്തം ആക്കിയിരിക്കും… നീ കാത്തിരുന്നോ….”

അവൾ വാശിയോടെ പറയുന്നത് കേട്ട് മീനു അത് ചിരിച്ചു തള്ളി….!

“അന്ന് നിന്റെ ഈ ചിരി ഒക്കെ അവസാനിക്കും….പകരം നിനക്ക് ഇനി അങ്ങോട്ട് കണ്ണീർ മാത്രമേ കൂടെ കാണൂ….”

സാന്ദ്ര പറഞ്ഞു തീരുന്നതിനു മുന്നേ എബിയുടെ വിളി കേട്ട് മീനു അവളെ ഒന്ന് നോക്കി പുഞ്ചിരിയോടെ മുറിയിലേക്ക് നടന്നു….. അത് കണ്ടതും സാന്ദ്ര ദേഷ്യത്തോടെ അവൾ പോവുന്നതും നോക്കി നിന്നു…..!

&&&&&&&&&&&&&&&&&&

എബിയുടെയും മീനുവിന്റെയും സ്നേഹം കാണുന്നത്തോടെ സാന്ദ്രക്ക് സ്വസ്ഥത ഇല്ലാത്ത ദിവസങ്ങൾ ആയിരുന്നു….!

മോൾ വഴി അല്ലെ മീനു എബിയുടെ മനസ്സിൽ കയറി കൂടിയത്….

മോളെ കൊണ്ട് തന്നെ പറയിക്കണം അമ്മയെ വേണം എന്ന്…. മോൾക്ക് വേണ്ടി എബി എന്തും ചെയ്യും…. അതിന് ആദ്യം മോളെ കയ്യിൽ എടുക്കണം…. സാന്ദ്ര അതും തീരുമാനിച്ചു മോളെ അടുത്ത് ചെന്നു… മീനു അവളെ ഫുഡ്‌ കഴിപ്പിക്കുന്നത് കണ്ട് അവൾ മോളെ അടുത്ത് ചെന്നിരുന്നു….

“ഇങ്ങ് താ… എന്റെ മോളെ കാര്യം നോക്കാൻ തത്കാലം ഞാൻ ഇവിടെ ഉണ്ട്… നീ നിനക്ക് അവിഹിതത്തിൽ കിട്ടിയ നിന്റെ കുഞിന്റെ കാര്യം നോക്കിയാൽ മതി….”

അതും പറഞ്ഞു മീനുവിനെ പുച്ഛിച്ചു അവൾ മോളെ കഴിപ്പിക്കാൻ തുടങ്ങിയതും മോൾ ഫുഡ്‌ അവളെ മുഖത്തിന്‌ നേരെ തട്ടി തെറിപ്പിച്ചു….

“മോളെ…..”

മീനു അത് കണ്ടപാടെ വിളിച്ചു പോയി….

“എനിക്ക് അമ്മ ഫുഡ്‌ തന്നാൽ മതി….”

“അതിനെന്താ അമ്മ തരാലോ….”

സാന്ദ്രയെ ഒന്ന് നോക്കുക പോലും ചെയ്യാതെ മീനു മോളെ കാര്യങ്ങൾ നോക്കുന്നത് കണ്ട് സാന്ദ്ര കത്തി ജ്വലിക്കുന്ന ദേഷ്യത്തോടെ രണ്ട് പേരെയും നോക്കി….

“നീ മോളെ പഠിപ്പിച്ചു കൊടുത്തതല്ലെടി എന്നെ ഉപദ്രവിക്കണം എന്ന്….”

“എന്റെ അമ്മയെ ചീത്ത പറഞ്ഞാൽ ഉണ്ടല്ലോ…. നീ പോടീ….”

മോൾ തന്നെ അവളോട് പ്രതികരിച്ചതും സാന്ദ്ര മോളെ തുറിച്ചു നോക്കി മുറിയിലേക്ക് നടന്നു…..

“ആ കുട്ടി പിശാശ് എന്റെ വയറ്റിൽ തന്നെയാണോ ജനിച്ചത്….കയ്യിൽ എടുക്കാൻ പാട് പെടേണ്ടി വരും…. അതെങ്ങനെയാ ആ പിഴച്ചവൾ അല്ലെ അതിനെ വളർത്തി എടുത്തത്….എന്തൊക്കെ സംഭവിച്ചാലും വിട്ടു തരില്ല ഞാൻ എന്റെ എബിയെ….”

അവൾ ഇരച്ചു വന്ന ദേഷ്യം കടിച്ചമർത്തി കൊണ്ട് പറഞ്ഞു….

“മോളെ…. ദാ ഇത് കണ്ടോ അമ്മയുടെ ഫോൺ…. ഇതിൽ മോൾക്ക് ഇഷ്ടപ്പെട്ട ഏത് ഗെയിം വേണെലും കളിക്കാലോ….”
“നോക്ക് സാന്ദ്ര,,,, മക്കൾക്ക് ഫോൺ കൊടുക്കുന്നത് എബിച്ചായന് ഇഷ്ടം അല്ല….”

“എന്റെ മോൾക്ക് ഞാൻ ഫോൺ കൊടുക്കുന്നതിന് നിനക്കെന്താ….”

സാന്ദ്ര മീനുവിനോട് ദേഷ്യത്തോടെ പറഞ്ഞു മോൾക്ക് ഫോൺ നീട്ടിയതും മോൾ ഒരു ചിരിയോടെ അത് കയ്യിൽ വാങ്ങി…. മീനു അല്പം വിഷമത്തോടെ ആണെങ്കിലും കിച്ചണിലേക്ക് നടക്കുമ്പോ ആണ് അവളുടെ കാലിന് മീതെ ഫോൺ പാർട്സ് വന്ന് തെറിച്ചത്…. മീനു ഞെട്ടി കൊണ്ട് തിരിഞ്ഞു നോക്കിയതും ചിന്നു മോൾ സാന്ദ്രയുടെ ഫോൺ എറിഞ്ഞുടച്ചത് ആണെന്ന് മനസിൽ ആയി….

“ഹ്മ്മ്…. എനിക്ക് ഫോൺ ഒന്നും വേണ്ട….”

“എടീ നിന്നെ ഞാൻ….നീ എന്റെ ഫോൺ എറിഞ്ഞു കളയും അല്ലേ….”

സാന്ദ്ര മോളെ തല്ലാൻ കയ് ഓങ്ങിയതും മീനു മോളെ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു…..

“എന്റെ മോളെ തൊട്ടാൽ ഈ മീനു ആരാണെന്ന് നീ അറിയും…..”
“എന്റെ മോളെ ഞാൻ തല്ലും വേണ്ടി വന്നാൽ കൊല്ലും…. അതിന് നിനക്കെന്താടി…. ഏതു വകയിലാ ഇവൾ നിന്റെ മോൾ ആയത്….”

“ചിന്നു മോൾ എന്റെ മോൾ തന്നെയാ…. നിന്റെ മോൾ നിന്റെ മോൾ എന്ന് നീ നാഴികക്ക് നാല്പത് വട്ടം പറയുന്നുണ്ടല്ലോ…. എന്നിട്ടും മോൾ നിന്നെ ഒരിക്കൽ പോലും അമ്മ എന്ന് വിളിച്ചിട്ടുണ്ടോ….”

“അതെങ്ങനെയാ നീയല്ലേ അവളെ വളർത്തിയത്…. ഇങ്ങനെ ആയില്ലേൽ അല്ലെ അത്ഭുതം ഉള്ളൂ….”

“അതിൽ എനിക്ക് അഭിമാനമേ ഉള്ളൂ…. ഇപ്പൊ നിന്നോട് തർക്കിക്കാൻ ഉള്ള താല്പര്യം എനിക്കില്ല… കാരണം നാട്ടുകാർ കേട്ടാൽ അദ്ദേഹത്തിനാ അതിന്റെ നാണക്കേട്…..”
എന്നും പറഞ്ഞു മീനു മോളെയും കൊണ്ട് മുറിയിലേക്ക് നടന്നു…..!

സാന്ദ്ര വെറുപ്പോടെയും ദേഷ്യത്തോടെയും നിന്നു….. എല്ലാറ്റിനും ഞാൻ വഴി ഉണ്ടാക്കി തരാം…. അവൾ അതും ചിന്തിച്ചു ഒന്ന് ചിരിച്ചു…..!!

“മോളെ… മോൾ അമ്മയുടെ കൂടെ ഷോപ്പിംഗിന് വരുന്നോ…. മോൾക്ക് ഇഷ്ടം ഉള്ള ടെഡിയെയും പിന്നെ ചോക്ലേറ്റ്സും ഐസ്ക്രീമും ഒക്കെ അമ്മ വാങ്ങി തരാം…..”

ഓഹ് ഇതിനേക്കാൾ ബേധം അവളുടെ ചാര സന്തതി ആണ്…. ഇത് ആ എബിയുടെ തനി പകർപ്പ് തന്നെയാ…. ഒരു തരത്തിലും പിടി തരുന്നില്ലല്ലോ…. സാന്ദ്ര പല്ലും കടിച്ചു പിടിച്ചു മോളെ നോക്കി ചിന്തിച്ചു…. മോളെ നോട്ടം കണ്ടതും പുറമെ ഒന്ന് ചിരിച്ചു…..!

“മോളോടുള്ള സ്നേഹം കൊണ്ടല്ലേ അമ്മ വിളിക്കുന്നത്…. ആർക്കും ഈ അമ്മയോട് സ്നേഹം ഇല്ല…. മോളെങ്കിലും ഈ അമ്മയോട് ഇത്തിരി സ്നേഹം കാണിക്കണം….”

അവൾ ദയനീയഭാവം വരുത്തി മോളെ നോക്കി കൊണ്ട് പറഞ്ഞു…. അവളിൽ അനക്കം ഒന്നും കാണാത്തത് കൊണ്ട് മനസ് മാറുന്നുണ്ടെന്ന് തോന്നി സാന്ദ്ര ഇത്തിരി തുപ്പൽ എടുത്തിട്ട് ആണെങ്കിലും കണ്ണ് നിറച്ചു…..

“നിന്റെ പപ്പ നീ അമ്മ എന്ന് വിളിക്കുന്ന ആ മീനുനെ കെട്ടാൻ വേണ്ടി ഈ അമ്മയെ ഈ വീട്ടിൽ നിന്നും പുറത്താക്കി…. എന്നിട്ടും അമ്മ ഇങ്ങോട്ട് വന്നത് എന്റെ മോൾക്ക് വേണ്ടിയാ…..എന്നിട്ടും മോൾക്ക് ഈ അമ്മയോട് ഒരു സ്നേഹവും ഇല്ല…. എല്ലാർക്കും മീനു മതി….മോളെങ്കിലും ഈ അമ്മയെ മനസ്സിൽ ആക്കണം…..”

മോൾ ശ്രദ്ധയോടെ എല്ലാം കേട്ട് നിൽക്കുന്നത് കണ്ട് അവൾ ഉള്ളിൽ ഒന്ന് ചിരിച്ചു…..

“മോളോടുള്ള സ്നേഹം കൊണ്ടാ എല്ലാം സഹിച്ചും അമ്മ ഇവിടെ മോളെ കൂടെ നിൽക്കുന്നത്…..”

“ആണോ…..”

“മ്മ്…. മോൾ അമ്മയുടെ കൂടെ വന്നാൽ മനസ്സിൽ ആവും ഈ അമ്മയുടെ സ്നേഹം….”

“ഞാൻ അമ്മയോട് പറഞ്ഞിട്ട് വരാവേ….”

“മോൾ ഇവിടെ നിക്ക്…. അമ്മ പറഞിട്ട് വരാം….”

അവൾ മോളെ അവിടെ നിർത്തി വിജയ ഭാവത്തോടെ ഒന്ന് ചിരിച്ചു മീനുവിന്റെ അടുത്ത് ചെന്നു…..!

“നീ ഈ വീട്ടിൽ നിന്നും എബിയുടെ മനസ്സിൽ നിന്നും ഇറങ്ങാൻ റെഡി ആയിക്കോ മീനു….മോൾ ഇനി അങ്ങോട്ട് എന്നെയാ സ്നേഹിക്കാൻ പോവുന്നത്…. മോൾ വഴി എബിയുടെ മനസ്സിൽ ഞാൻ കയറികൂടും….അതിനിനി അധിക ദിവസങ്ങൾ ഇല്ല…..”

മീനു അവൾ പറയുന്നത് ഒന്നും കാര്യം ആക്കാതെ തന്റെ ജോലി ചെയ്തു….!

“നീ ഇവിടെ ഇങ്ങനെ വിഴുപ്പ് അലക്കിയും ഉണക്കിയും ഒക്കെ നിന്നോ…. ഒരു ജോലിക്കാരിയെ സാലറി കൊടുക്കാതെ കിട്ടുമല്ലോ….”

“നിനക്കെന്താ ഇപ്പൊ വേണ്ടത്….”
“അയ്യോ,,,, നീയായിട്ട് ഒന്നും തരേണ്ട…. എല്ലാം ഞാൻ നേടി എടുത്തോളാം….ഞാൻ എന്റെ മോളെയും കൊണ്ട് പുറത്തേക്ക് ഒക്കെ ഒന്ന് ഇറങ്ങുവാ…. ഇത് നിന്നോട് ഞാൻ പറയുന്നത് നിന്റെ അനുവാദം വാങ്ങിക്കാൻ അല്ല മോൾ പെറ്റമ്മയായ എന്നെ സ്നേഹിച്ചു തുടങ്ങി എന്ന് കാണിക്കാൻ വേണ്ടിയാ….. നീ വെറും സെക്കന്റ്‌ ആണെന്ന് ഇനിയെങ്കിലും മനസ്സിൽ ആക്ക്…..”
അവൾ അതും പറഞ്ഞു ചിരിയോടെ ഇറങ്ങിയതും മീനു വിഷമത്തോടെ നിന്നു…. ടെറസിൽ നിന്നും ചിന്നു മോൾ അവളെ കൂടെ ഇറങ്ങുന്നത് കണ്ട് അവൾ വേദനയോടെ അത് നോക്കി നിന്നു…..മോൾ ആദ്യമായി തന്നെ നോക്കി അമ്മ എന്ന് വിളിച്ചതും തന്റെ നെഞ്ചിൽ ചേർന്ന് കിടന്ന് ഉറങ്ങിയതും ഒക്കെ അവൾ ആ ഒരു നിമിഷം ഓർത്തു…..!

“മോളെ അമ്മയല്ലേ അത്…. ഞാൻ എന്തിനാ വിഷമിക്കുന്നത്,,,, സന്തോഷിക്കുകയല്ലേ വേണ്ടത്….അവൾ പുഞ്ചിരിയോടെ കണ്ണ് തുടച്ചു കൊണ്ട് മോളെ ഒന്ന് കൂടി നോക്കി തിരിഞ്ഞതും…..

“ആ…. ഹ്…. അമ്മേ…..”

എന്ന മോളുടെ വിളി കേട്ടതും മീനു ഞെട്ടി തരിച്ചു തിരിഞ്ഞു നോക്കി….സ്ലാബിന് താഴേക്ക് പോകുന്ന മോളെ കയ് കണ്ടതും മീനു മോളെ എന്നും വിളിച്ചു താഴേക്ക് ഓടി ഇറങ്ങി….!

“ഓഹ്…. എന്തൊരു സ്മെൽ…. ഈ അഴുക്ക് വെള്ളത്തിൽ എങ്ങനെ ഇറങ്ങും….”
സാന്ദ്ര മോൾ വീണ സ്ലാബിലേക്ക് നോക്കി ചിന്തിച്ചു…..

“മോളെ…..”

മീനു ഓടി അവൾക്കരികിലേക്ക് വന്നതും സാന്ദ്ര അയ്യോ മോളെ എന്നും വിളിച്ചു കരച്ചിൽ തുടങ്ങി….

“മീനു….എന്റെ മോൾ…..”

മീനു ഒന്നും ചിന്തിക്കാതെ സ്ലാബിലേക്ക് എടുത്തു ചാടിയതും സാന്ദ്ര കണ്ണും തള്ളി നിന്നു….!

“സാന്ദ്ര….മോളെ പിടിക്ക്….”
മോളെ ഉയർത്തി പിടിച്ചു കൊണ്ട് മീനു പറഞ്ഞതും സാന്ദ്ര മോളെ മേലെയുള്ള അഴുക്ക് കണ്ട് അറപ്പോടെ നിന്നു….

അപ്പൊ തന്നെ എബിയുടെ കാർ വരുന്നത് കണ്ടതും അവൾ അവിടെ മുട്ട് കുത്തി ഇരുന്നു….മോളെ വാങ്ങാൻ എന്ന പോലെ ആക്ഷൻ കാണിക്കാൻ തുടങ്ങി…..!

“എന്താ…..?!!”

എബി കാറിൽ നിന്നും ഇറങ്ങിയപാടെ അവളെ നോക്കി ചോദിച്ചു…..!

“എബി നമ്മുടെ മോൾ….”

അവൾ കരച്ചിലോടെ അതും പറഞ്ഞു മോളെ മീനുവിന്റെ കയ്യിൽ നിന്നും വാങ്ങി….

“മോളെ…. എന്ത് പറ്റി…. മോൾ എങ്ങനെയാ ഇതിൽ വീണത്…..”

എബി വെപ്രാളത്തോടെ മോളെ കയ്യിൽ വാങ്ങി കൊണ്ട് ചോദിച്ചു…..!മോൾ അനക്കം ഇല്ലാത്തത് കണ്ട് എബി അവളെ കവിളിൽ തട്ടി വിളിക്കാൻ തുടങ്ങി….

അപ്പോഴേക്കും മീനു എങ്ങനെ ഒക്കെയോ മുകളിലേക്ക് കയറി….മോളെ അടുത്ത് ചെന്ന് അവളെ മുഖം തന്റെ സാരി തലപ്പ് കൊണ്ട് തുടച്ചു…..!

“നീ എന്തിനാ മോളെയും കൊണ്ട് ഇങ്ങോട്ട് വന്നത് മീനു…..”

അത് കേട്ടതും സാന്ദ്ര ഉള്ളിൽ ഒരു ചിരിയോടെ എബിയുടെ തോളിലേക്ക് വീണു…..മീനു ഒന്നും തിരിച്ചു പറയാൻ ഉള്ള അവസ്ഥയിൽ ആയിരുന്നില്ല…..!
“അയ്യോ എന്റെ മോൾക്ക് എന്താ പറ്റിയെ എബി…..നമുക്ക് മോളെയും കൊണ്ട് ഹോസ്പിറ്റലിൽ പോവാം…..”

എബി കൂടുതൽ ഒന്നും ചിന്തിക്കാതെ മോളെ എടുത്തു വണ്ടിയിൽ ഇരുത്തി ഡ്രൈവിങ് സീറ്റിൽ ഇരുന്നതും സാന്ദ്ര കരച്ചിലോടെ വണ്ടിയിൽ കയറി മുഖം ചുളിച്ചു പിടിച്ചു മോളെ മടിയിൽ ഇരുത്തി….

തത്കാലം ഈ നാറ്റം സഹിക്കാം….ഇത് വഴി എബിയുടെ മനസ്സിൽ കയറി കൂടാൻ നോക്കാം…. അവൾ ഉള്ളിൽ ഒരു ചിരിയോടെ ചിന്തിച്ചു…..

അവരുടെ ഒരുമിച്ചുള്ള പോക്ക് മീനുവിന്റെ കണ്ണുകൾ നിറച്ചിരുന്നു…. എന്തൊക്കെയോ തന്നിൽ നിന്നും നഷ്ടപ്പെടുന്നുവെന്ന ഒരു തോന്നൽ….

“മീനു മോളെ കയ്യിൽ മുറിവ് ഉണ്ടല്ലോ….”

“ഇത് ആ പൊട്ടിയ സ്ലാബിന്റെ സൈഡിൽ കൊണ്ടതാ….അതൊന്നും സാരല്ല അമ്മേ…..”
“നിനക്കും അവരുടെ കൂടെ ഹോസ്പിറ്റലിൽ പോവാം ആയിരുന്നില്ലേ…..”

“ഏയ്‌ എന്റെ ആവശ്യം ഒന്നും ഇല്ല…. മോളുടെ അച്ഛനും അമ്മയും അല്ലെ കൂടെ ഉള്ളത്…..”
അവൾ വിഷമത്തോടെ അതും പറഞ്ഞു അകത്തേക്ക് നടന്നു….
മോളെ കാര്യം അറിയാൻ വേണ്ടി അവൾ ഫോൺ എടുത്തു എബിയെ വിളിച്ചു….

“മോൾക്ക് എങ്ങനെ ഉണ്ട്….”
“കയ്യിലും നെറ്റിയിലും മുറിവ് പറ്റിയിട്ടുണ്ട്…. ബ്ലേഡ് കുറച്ചധികം പോയി അതിന്റെ മയക്കവാ….നീ എന്താ മോളെ സൂക്ഷിക്കാതിരുന്നത്….”

“ഇനി അത് പറഞിട്ട് എന്താ കാര്യം….എന്തായാലും മോൾ എണീറ്റാൽ ഉടൻ ഞങ്ങൾ വന്നോളാം….”

“മ്മ്….”

മീനു ഫോൺ വെച്ചു എബിയുടെ വാക്കുകളിലെ അകൽച്ച ഓർത്തു….ഒരു വീഴ്ചയും തന്നിൽ നിന്ന് പറ്റിയിട്ടില്ലെന്ന് ദൈവത്തിന് അറിയാം….അവൾ സ്വയം ആശ്വസിച്ചു…..!

&&&&&&&&&&&&&&&

അഴുക്ക് പറ്റിയ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു സാന്ദ്ര പുറത്തേക്കിറങ്ങിയതും മുന്നിൽ എബിയെ കണ്ട് ഒന്ന് പുഞ്ചിരിച്ചു….!

“നമ്മുടെ മോൾക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ എബി….”

അവൾ ദയനീയമായി ചോദിച്ചു….

“ഇല്ല….”

എന്ന് മാത്രം അവൻ പറഞ്ഞു അവിടെ നിന്നും പുറത്തേക്കിറങ്ങി….

ഇത്തിരി മയം ഉണ്ട്…. ഈ മഞ്ഞു മല ഇത് വെച്ച് ഞാൻ ഉരുക്കി എടുത്തോളാം….എബി പോയ വഴിയേ നോക്കി അവൾ ചിരിച്ചു…..!

“പപ്പാ…..”

മോളെ വിളിയിൽ ആണ് എബി മോൾ ഉണർന്നത് അറിഞ്ഞത്….മോളെ അടുത്തായി ഇരുന്നു കൊണ്ട് അവൻ മോളെ കവിളിൽ ഉമ്മ വെച്ചു….!

“എന്താ മോളെ…..”
“അമ്മ എവിടെ…..?!!”

“മോൾ വിഷമിക്കേണ്ട ഞാൻ ഇവിടെ തന്നെ ഉണ്ട്…..”

സാന്ദ്ര ഒരു ചിരിയോടെ മോൾക്ക് അരികിൽ വന്ന് കൊണ്ട് പറഞ്ഞു….

“എന്റെ അമ്മ എവിടെ പപ്പാ….”

അത് കേട്ടതും സാന്ദ്രയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു…..ഞാൻ കൂടെ ഉള്ളപ്പോഴും അവൾ തിരക്കുന്നത് ആ മീനുവിനെയാണ്…. സത്യം എങ്ങാനും എബി അറിഞ്ഞൽ പിന്നെ എല്ലാം അതോടെ അവസാനിക്കുകയും ചെയ്യും…. അവൾ ആ ചിന്തയോടെ മോൾക്കരികിൽ ഇരുന്നു…..!

“അമ്മ എന്ത് മാത്രം വിഷമിച്ചു എന്ന് അറിയോ…. ഇപ്പോഴാ ഈ അമ്മയ്ക്ക് ആശ്വാസം ആയത്….”

എബിക്കരികിൽ ഇരുന്നു അവൾ മോളെ തലോടി കൊണ്ട് പറഞ്ഞു….അത് കണ്ട് എബി അവിടന്ന് മാറുന്നതിന് മുന്നേ മോൾ അവന്റെ കയ്യിൽ പിടിച്ചു….!

“പപ്പാ എനിക്ക് അമ്മയെ കാണണം…. അമ്മയെവിടെയാ…., അമ്മയാ എന്നെ രക്ഷിച്ചത്…..”

അത് കേട്ടതും സാന്ദ്ര ഞെട്ടി കൊണ്ട് എബിയുടെ മുഖത്തേക്ക് നോക്കി…..!

“മോൾ എങ്ങനെയാ അതിൽ വീണത്….”
“എനിക്ക് ചോക്ലേറ്റ്സും ഐസ്ക്രീമും ഒക്കെ വാങ്ങി തരാന്ന് പറഞ്ഞു ഇവർ കൊണ്ട് പോയതാ….അപ്പോഴാ മോൾ അതിൽ വീണത്….”

“മ്മ്…. എനിക്കെല്ലാം മനസ്സിൽ ആയി….ഒരു നിമിഷം എങ്കിലും മീനുന്റെ അശ്രദ്ധ കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് ഞാൻ കരുതി….. നീ ഒരു അമ്മയാണോടി….സ്വന്തം മനസാക്ഷിയോട് തന്നെ ഇടക്ക് ഒന്ന് ചോദിച്ചു നോക്ക്…..”

“എബി,,,,,ഞാൻ…..”

“നിനക്ക് എന്താ വേണ്ടത്…. എന്റെ സമ്പത് മുഴുവൻ നിനക്ക് വേണെങ്കിൽ ഞാൻ തരാം…. പക്ഷെ ഇനിയെങ്കിലും ഞങ്ങളെ ജീവിതത്തിലേക്ക് കടന്ന് വരരുത്….”
സാന്ദ്ര നിരാശയോടെ തലയും താഴ്ത്തി നിന്നു…. ശരിയാണ് സ്വന്തം മകൾ ആയിട്ടും എനിക്ക് മോളെ രക്ഷിക്കാൻ ആയില്ല….ആരും അല്ലാത്ത മീനുവാണ് സ്വന്തം ജീവൻ പോലും നോക്കാതെ മോളെ രക്ഷിച്ചത്…..!

തുടരും…