രചന – വൈദേഹി വൈഗ
ശ്രീദേവ് ശ്രീനിവാസൻ അക്‌സെപ്റ്റഡ് യുവർ ഫ്രണ്ട് റിക്വസ്റ്റ്… ! എഫ് ബി തുറന്നപ്പോൾ തന്നെ കണ്ട നോട്ടിഫിക്കേഷൻ മനസ്സിൽ വല്ലാതെ സന്തോഷം ആയി… ആള് ഓൺലൈനിൽ ഇല്ല.. എങ്കിലും ഒരു ഹായ് അയച്ചു… ലോഗ് ഔട്ട് ചെയ്തു കിടന്നുറങ്ങി… ദിവസങ്ങൾ കണ്ണ് ചിമ്മി തുറക്കുന്ന വേഗത്തിൽ കടന്നു പോയി… ഓണം പരീക്ഷയും വെക്കേഷൻ ഉം കഴിഞ്ഞു സ്കൂൾ തുറന്നിട്ട് കുറച്ചു ദിവസമായി… ശ്രീയേട്ടനിൽ അല്ലാതെ മറ്റൊന്നിലും എനിക്ക് ശ്രദ്ധ ഇല്ലാതെയും ആയി… “മീനു… ” “ആ സ്വാതിയോ… നീ ഇപ്പൊ വന്നു… ” “കുറച്ചു നേരായി… താഴെ നിന്റമ്മയോട് സംസാരിക്കുവാരുന്നു… ” “എന്തെ ഇങ്ങോട്ടൊക്കെ ഇറങ്ങാൻ തോന്നിയെ… ” “പിന്നെ ഇറങ്ങാതെ… നീ രണ്ടു ദിവസം ആയില്ലേ സ്കൂളിലോട് വന്നിട്ട്…. വയറു വേദന ഇപ്പൊ എങ്ങനെയുണ്ട്..? ”
“അത്…. ആ കുറവുണ്ട് ” “വയറുവേദന…. മണ്ണാങ്കട്ടയാണ്… നിനക്ക് അസുഖം വയറിനല്ല മനസിനാണ്.. ശ്രീയേട്ടൻ അല്ലേ മനസ് നിറയെ.. എന്നേ കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കണ്ട… ” “അതിനിപ്പോ ഇവിടെ ന്താ ണ്ടായേ?? ” “ഇല്ല… ഒന്നും ണ്ടായില്ല.. ഓണ പരീക്ഷ കഴിഞ്ഞു സ്കൂൾ തുറന്നു.. ഈ രണ്ടു ദിവസത്തിനിടയിൽ പരീക്ഷ പേപ്പർ ഒക്കെയും കിട്ടി ബോധിച്ചു.. നീ ആകെ ജയിച്ചത് ഒരു മലയാളത്തിൽ.. അതും കഷ്ടി പാസ്സ്.. ” “മം.. ” “എന്താ നിന്റെ ഉദ്ദേശം.. sslc ആണു ന്നു വല്ല ബോധവും ണ്ടോ… ” “മം ” ” ഇത്രയൊക്കെ പറഞ്ഞിട്ടും നിനക്കെന്താടി ഒരു കൂസലും ഇല്ലാതെ. ” “ആ.. ഇതൊക്കെ ഞാൻ പ്രതിക്ഷിച്ചതാണ്.. പഠിച്ചാൽ അല്ലേ പാസ്സ് ആവു…. ”
“നിനക്ക് ഒരു പേടിയും ഇല്ലേ.. ” ” ഞാൻ എന്തിനു പേടിക്കണം ” ” ടീച്ചേർസ് നിന്റെ പേരെന്റിസിനെ വിളിപ്പിക്കും മിക്കവാറും… എത്ര നന്നായി പേടിച്ചിരുന്നതാ നീയ്യ്.. ” ” നീ അതൊക്കെ വിട്.. എനിക്ക് ശ്രീയേട്ടനോട്….” “മതി… നിർത്ത്.. എല്ലാം ഞാൻ ശെരിയാക്കി തരം… ഞാൻ ഇപ്പൊ തന്നെ ദേവേട്ടനെ കാണാൻ പോവുവാ.. നിന്റെ ഈ സൂക്കേട് ഞാൻ പറഞ്ഞോളാം.. ഇന്നത്തോടെ ഇതിനൊരു തീരുമാനം ആക്കണം.. അല്ലെങ്കിൽ sslc പാസ്സ് ആവാതെ നീ വീട്ടിൽ ഇരിക്കും.. ” “ഡാ.. സ്വാതി.. ഇപ്പൊ ഒന്നും പറയല്ലേ.. ” അവള് പോയതിനു ശേഷം എന്തോ വല്ലാത്തൊരു പേടി.. അവളെങ്ങാനും പെട്ടന്നു ശ്രീയേട്ടനോട് പറഞ്ഞാൽ എന്താവും പ്രതികരണം.. രണ്ടു ദിവസം കഴിഞ്ഞു.. ശനിയും ഞായറും ആയതിനാൽ സ്വാതിയെ കണ്ടു കിട്ടിയില്ല… അവളെന്തെങ്കിലും പണി ഒപ്പിച്ചോ ആവോ …… ആലോചിച്ചിട്ട് ഒരു സമാധാനവും ഇല്ല.. എന്തെങ്കിലും ചോദിക്കണേൽ നാളെ സ്കൂളിൽ എത്തണം…
സ്കൂൾ വിട്ടു വീട്ടിലേക് പോവാൻ ഒരുങ്ങുവാരുന്നു.. “മീനു… ഒന്ന് നിന്നെ… ” “എന്താ സ്വാതി… എനിക്കിട്ടു ന്തേലും പണി ഒപ്പിച്ചോ നീയ്യ്… ” “അതൊക്കെ പറയാം.. നീ എന്റെ കൂടെ ഒന്ന് നമ്മുടെ പാർട്ടി ഓഫീസ് വരെ വരണം.. ” “ഞാനെങ്ങുമില്ല… നീ തനിയെ പോയാമതി… ” “അതൊന്നും പറഞ്ഞാൽ പറ്റില്ല നീ വാ… ” “ഹ… എന്തിനാ ഇപ്പൊ ഈ വൈകുനേരം അവിടേക്ക് പോന്നെ… ” “അതൊക്കെ അവിടെ എത്തിയിട്ട് പറയാം.. നീ നടക്ക് ” മറുത്തൊന്നും പറയാതെ അവളുടെ പുറകെ നടക്കാനെ എനിക്കായുള്ളൂ…. പാർട്ടി ഓഫീസിനു പുറത്തു അർജുവേട്ടനോട് വർത്തമാനം പറഞ്ഞു നിൽക്കുന്ന ആളെ കണ്ടതും അതുവരെ ഉണ്ടായിരുന്ന ധൈര്യം കൂടെ പോയി കിട്ടി… അർജുവേട്ടൻ എന്റെ അയൽക്കാരനാണ്… ഈശ്വരാ… ശ്രീയേട്ടൻ… എത്രയും നാൾ കാണാൻ ആയിരുന്നു ആഗ്രഹം..
ഇപ്പൊ വേണ്ടാന്നും.. സ്വാതി എങ്ങാനും പോയി എല്ലാം പറഞ്ഞെങ്കിൽ തീർന്നു… “ടി.. സ്വാതി… നീ എന്താ ഈ കളിക്കുന്നെ… നമ്മുക്ക് തിരിച്ചു പോവാം… ” “മിണ്ടാതെ നടയ്ക്ക് ” എന്തിനാ വന്നേ ന്നു അർജുവേട്ടൻ ചോതിച്ചാൽ താൻ എന്ത് പറയും… ന്റെ ദേവി.. കാത്തോണേ… “ഹലോ ആരിത്.. മീനുട്ടിയോ… എന്താ ഇവിടെ.. ” “അത് അർജുവേട്ടാ… ഞാൻ.. ഞാൻ സ്വാതിടെ കൂടെ വന്നതാ… ” “ആ… എന്നാ അകത്തേക്ക് കയറിക്കോ രണ്ടാളും.. ” ഒപ്പം നിന്നിരുന്ന ശ്രീയേട്ടനെ നോക്കി ഞാൻ ഒന്ന് പുഞ്ചിരിച്ചു… തിരുച്ചു പ്രതീക്ഷിച്ചില്ല.. പ്രതീക്ഷിച്ചില്ലെങ്കിലും പുള്ളിക്കാരൻ എന്നേ നോന്നോക്കി ചിരിച്ചു… ആ ചിരിയിൽ ഞാൻ എന്നേ തന്നെ മറന്നു പോവുവല്ലോ ദേവി… ഈ ചിരി ഇനി ഇത്ര നേരത്തേക്ക് എന്ന് അറിയില്ല… അകത്തേക്ക് കയറിയപ്പോ സ്വാതി ഏതോ രണ്ടു ഏട്ടന്മാരോട് സംസാരിക്കുവാരുന്നു… ഞാൻ അവിടുള്ള മാസികയും നോക്കി ഇരുന്നു…
“ദേവേട്ടാ… ഒന്നിങ്ങു വന്നേ… ” ” എന്താ സ്വാതി… ” ഈശ്വരാ.. ഈ കുരിപ്പെന്തിനാ ഇപ്പൊ ശ്രീയേട്ടനെ വിളിക്കുന്നെ.. കയ്യും കാലും വിറച്ചിട്ടു ഇരിക്കാൻ വയ്യ… “ദേവേട്ടാ… ഞാൻ വിളിച്ചത്…. ” “എന്താടി കാര്യം പറ… ” “എനിക്കല്ല ദേവേട്ടാ.. മീനുവിനാ പറയാൻ ഉള്ളെ… ” സംശയ ഭാവത്തിൽ ശ്രീയേട്ടൻ എന്നെയൊന്നു നോക്കി… ദഹിച്ചു പോയി ഞാൻ… ഇവളെന്തിനാ ഇപ്പൊ എന്റെ പേര് പറഞ്ഞെ.. എനിക്കെന്താ പറയാൻ ഉള്ളെ…. “നിങ്ങള് സംസാരിക്ക്… ഞാൻ രവിയേട്ടനെ ഒന്ന് കാണട്ടെ ” ഇതും പറഞ്ഞു അവള് പോയി… ഫാനിന്റെ കാറ്റിലും ഞാൻ നിന്ന് വിയർത്തു… “ന്താ തനിക്കു പറയാനുള്ളേ… ” “അത് ശ്രീ…….. ” കടുപ്പിച്ചൊരു നോട്ടം നോക്കി ശ്രീയേട്ടൻ.. അതിനാൽ ബാക്കി പുറത്തേക്കു വന്നില്ല… “സോറി.. ” “മം.. ന്താ പറയാൻ? ” എന്താ ദേവി ഞാൻ പറയുവാ… എന്തായാലും ഇപ്പൊ തന്നെ ഉള്ള കാര്യം തുറന്നു പറയണം..
ഇതിലും നല്ല അവസരം ഇനി കിട്ടില്ല… “അത്… എനിക്ക് ” “ന്ത്.. ” “ഒരു കാര്യം… പറയാൻ… എനിക്ക് ശ്രീയേട്ടനെ… ” “മതി…. നിർത്ത്… ഇനി പറയണം എന്നില്ല… ബാക്കി എനിക്ക് ഊഹിക്കാൻ പറ്റും… ” അൽപ്പം നന്നായി കടുപ്പിച്ചുള്ള ആ ആ സംസാരം എന്തോ വല്ലാതെ കൊണ്ടു… “ഏട്ടാ.. ഞാൻ… എനിക്ക് ഇഷ്ടാ.. ഒരു പാട്… ” “നിനക്കെന്താ കുട്ടി പറഞ്ഞാൽ മനസിലാവില്ലേ… ” “ഇല്ല.. ആവില്ല.. ഇനിയും ഇത് പറഞ്ഞില്ലച്ഛാ… എനിക്ക് എന്നേ തന്നെ നഷ്ട്ടപ്പെട്ടു ന്നു വരും… ” എത്രയും പറഞ്ഞപ്പോഴേക്കും കണ്ണിൽ വെള്ളം നിറഞ്ഞിരുന്നു “മീനാക്ഷി.. നീ പറയുന്നത് കേൾക്കു…. തന്നെ എനിക്ക് മനസിലാക്കാൻ പറ്റും.. പക്ഷെ ഇത് പ്രായത്തിന്റെ തോന്നല് മാത്രമാണ്… ഒരു നോട്ടം കൊണ്ട് പോലും തന്നെ ഈ ജന്മം സ്നേഹിക്കാൻ എനിക്കാവില്ല…
അഞ്ചു കൊല്ലമായി എന്നേ മാത്രം മനസ്സിൽ വിചാരിച്ചു നടക്കുന്ന ഒരു പെണ്ണുണ്ടെനിക്… എന്റെ ലച്ചു… ദേവന് ഒരു ജീവിതം ഉണ്ടെങ്കിൽ അത് അവളോടൊപ്പം മാത്രമാവും…. ” ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യം ആണു ശ്രീയേട്ടൻ ഇപ്പൊ പറഞ്ഞത്… മറ്റൊരു പെണ്ണോ…. “ശ്രീയേട്ടാ….. ” “അങ്ങനെ വിളിക്കരുത് എന്ന് ഞാൻ തന്നോട് പറഞ്ഞു കഴിഞ്ഞു.. ലച്ചു അല്ലാതെ മറ്റൊരാൾ ശ്രീയേട്ടാന്ന് വിളിക്കുന്നത് നിക്ക് ഇഷ്ട്ടല്ല… ” മറുത്തൊന്നും പറയാൻ എനിക്കായില്ല… പൊട്ടിക്കരഞ്ഞു കൊണ്ട് അവിടെ നിന്നും ഇറങ്ങുമ്പോൾ പൊലിഞ്ഞു പോയത് ഇത്രയും നാൾ മനസ്സിൽ സ്വരുക്കൂട്ടി വച്ച കുറച്ചു സ്വപ്‌നങ്ങൾ ആയിരുന്നു സ്വാതിയെ പോലും ശ്രദ്ധിക്കാതെ അവിടെ നിന്നും ഇറങ്ങി…
” ഡീ മീനു… എന്താ പെട്ടന്ന് ഇറങ്ങി പോവുന്നെ…? “”ടി.. എന്തെ നീ കരയുന്നെ… പറ.. ന്താ പറ്റിയെ… ദേവേട്ടൻ വഴക്ക് പറഞ്ഞോ? പറ മീനു ” “എന്തിനാ സ്വാതി.. നീ എന്നേം കൂട്ടി വന്നേ… എന്റെ മനസ്സിലെങ്കിലും ശ്രീയേട്ടൻ എനിക്ക് മാത്രം സ്വന്തമായി കാണുവായിരുന്നില്ലേ ഞാൻ… ആരെയും ഒന്നും അറിയിക്കാതെ മനസ്സിൽ സ്നേഹിക്കുമായിരുന്നിലെ ഞാൻ എന്റെ ശ്രീയേട്ടനെ.. ” “അതിനി ഇവിടെ ന്താ ണ്ടയെ.. ദേവേട്ടൻ നിന്നെ ഇഷ്ടല്ല ന്നു പറഞ്ഞോ… ” “അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ഞാൻ ഇങ്ങനെ നെഞ്ചുരുകി കരയുവാരുന്നോ… ” “പിന്നെ… ” “ശ്രീയേട്ടൻ മറ്റൊരു പെൺകുട്ടിയുമായി അഞ്ചു വർഷായിട് അടുപ്പത്തിലാണ്… ”
“ആരുമായിട് ” “ഏതോ ഒരു ലച്ചു.. ” “ലച്ചുവോ… ” “മം ” “നീ എന്തായാലും വാ നമ്മുക്ക് നോക്കാം… ” ഇത്രയൊക്കെ ആയപ്പോഴേക്കും ഞാൻ മാനസികമായി തകർന്നു.. മറ്റൊന്നിലും താൽപ്പര്യം ഇല്ലാതായി.. സ്കൂളിൽ പോകുന്നു എന്നല്ലാതെ മറ്റാരോടും അതികം സംസാരം ഇല്ല.. സ്വാതിയൊഴികെ… വായ പൂട്ടാതിരുന്ന എന്റെ ഈ അവസ്ഥ അച്ഛനെയും അമ്മയെയും വിഷമത്തിലാക്കി.. അതിനിടയിൽ ശ്രീയേട്ടന്റെ കാമുകി ലച്ചുവിനെ പറ്റി സ്വാതി പറഞ്ഞു കേട്ടു… മെഡിസിൻ അവസാന വർഷ വിദ്യാർത്ഥിനി.. വീട് നമ്മുടെ അടുത്ത നാട്ടിൽ തന്നെ.. കാണാനും സുന്ദരി…. മാനസിക നില തെറ്റുമെന്നായപ്പോൾ അച്ഛനും അമ്മയും കൗണ്സിലിംഗിന് കൊണ്ട് പോയി… പഴയ രീതിയിലേക് തിരിച്ചു വരാൻ പിന്നെ അതികം താമസിച്ചില്ല…. എസ് എസ് എൽ സി പൊതു പരീക്ഷ നന്നായി പഠിച്ചു തന്നെ എഴുതി…. എല്ലാം ശെരിയായി എന്ന് വീട്ടുകാരും കൂട്ടുകാരും വിശ്വസിച്ചപ്പോഴും രാത്രിയെ കൂട്ടുപിടിച്ചു ശ്രീയേട്ടന്റെ ഓർമയിൽ തലയിണയെ കണ്ണീരു കൊണ്ട് നനയ്ക്കാറുണ്ട് ഞാൻ….. തുടരും……

by