രചന – അക്ഷര
പുറത്ത് എൽവിസിന്റെ ശബ്ദം കേട്ടതും അവൾ മുറിക്ക് പുറത്തേക്ക് ഇറങ്ങി….
*******
വീട്ടിനുള്ളിലെ കോറിഡോറിലൂടെ എൽവിസിന്റെ ശബ്ദം കേട്ട ഭാഗത്തേക്ക് നടന്നു…
ഹാളിൽ എത്തി ….
അവിടെ എൽവിസും അബിയയും ആൽവിനും എല്ലാവരും ഉണ്ട് .. …
എൽവിസ് വലിയ എന്തോ പണിയിലാണ്…. വാങ്ങി വന്ന സാധനങ്ങൾ ഒക്കെ ധൃതി തിയിൽ പാക്ക് ചെയ്യുന്നുണ്ട്.. ..
ഗൗരി വന്നത് കണ്ടങ്കിലും ഒന്ന് അവളെ നോക്കിയ ശേഷം എൽവിസ് തന്റെ കാര്യങ്ങളിൽ തന്നെ കൂടുതൽ ശ്രെദ്ധ കേന്ദ്രീകരിച്ചു ..
ഗൗരി എൽവിസിനെ തന്നെ നോക്കി നിന്നു….എന്നാൽ എൽവിസ് അത് ശ്രെദ്ധിച്ചില്ല…
ഗൗരി വന്നതും, എൽവിസിനെ തന്നെ നോക്കി നിൽക്കുന്നതും, എൽവിസ് ശ്രെദ്ധിക്കാത്തതും, ഗൗരിയുടെ മുഖം വാടുന്നതും എല്ലാം അബിയ കാണുന്നുണ്ട്…
എല്ലാവരും കേൾക്കെ അബിയ ചിരിച്ചു കൊണ്ട് പറഞ്ഞു
“എന്റെ പൊന്നിച്ചായാ ഇതിനെ ഒന്ന് ശ്രെദ്ധിക്ക്….!”
അത് പറഞ്ഞു കൊണ്ട് ഗൗരിയെ പിടിച്ചു എൽവിസിന് മുന്നിലേക്ക് നിർത്തി..
“എത്ര നേരമായെന്നറിയാമോ… !”
“ഇച്ചായന്റെ നോട്ടത്തിന് വേണ്ടിയാണ് ഈ പാവം ഇവിടെ കാത്തു നിൽക്കുന്നത് … !”
ഇന്ന് ഇച്ചേച്ചി മുറിക്ക് പുറത്തിറങ്ങിയിട്ടില്ല…. !
ഇപ്പൊ ഇച്ചായന്റെ ശബ്ദം കേട്ടത് കൊണ്ട് മാത്രമാണ് ഒന്ന് പുറത്തേക്കു വന്നത് …
“എന്റെ പാവം ഇച്ചേച്ചി കുട്ടിയെ ഇങ്ങനെ വിഷമിപ്പിക്കല്ലേ…. !”
അത് കേട്ട് എല്ലാവരും ഗൗരിയെ നോക്കി… കൂടെ എൽവിസും…. !
എൽവിസ് ഗൗരിയെ നോക്കി ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു ..
അവളുടെ കൈ പിടിച്ചു കൊണ്ട് അകത്തേക്ക് നടന്നു..
റൂമിലെത്തിയ ശേഷം അവളെ ബെഡിലേക്കു ഇരുത്തി…. ആയാളും ഒരു വശത്തായി ഇരുന്നു…
അയാൾ അവളുടെ താടി മെല്ലെ ഉയർത്തി കൊണ്ട് ചോദിച്ചു…
“എന്താ മോളെ…..!’എൽവിസിന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു…
“ഇച്ചായൻ എന്താ എന്നോട് പറയാതെ പോയത് …. !” അല്പം പരിഭവത്തോടെ ചോദിച്ചു.
മം… ഇതിപ്പോ മുൻപ് ഞാൻ തമാശയ്ക്ക് ചോദിച്ചത് സത്യമായി… നിനക്ക് നല്ല രീതിയിൽ തന്നെ പ്രേമം തുടങ്ങി….എന്നോട് !
ഗൗരി പുഞ്ചിരിച്ചു….
അവൾ അയാളോട് ചേർന്നിരുന്നിട് എൽവിസിന്റെ കൈ എടുത്ത് സ്വന്തം കൈയോട് ചേർത്ത് കൊണ്ട് പറഞ്ഞു…
“എനിക്ക് എപ്പോഴും ഇച്ചായുടെ അടുത്ത് ഇരിക്കാനാണ് ഇഷ്ടം .. ”
“നമ്മുടെ കല്യാണ ആവശ്യങ്ങൾക്കായി പോയിരുന്നതാ ഞാൻ… !”
“നീ നല്ല ഉറക്കമായിരുന്നു…ശല്യപെടുത്തണ്ടാന്ന് കരുതി.. .
“എന്നാലും എന്നെ വിളിക്കാമായിരുന്നു …”
എന്റെ കയ്യിൽ നിന്നും ചായ വാങ്ങീലല്ലോ….! ഗൗരി പരിഭവിച്ചു കൊണ്ട് പറഞ്ഞു
ഓഹോ … !എൽവിസ് ചിരിച്ചു കൊണ്ട് അവളുടെ താടി ഉയർത്തി… എന്നിട്ട് തുടർന്നു…
ഈ ജന്മം മുഴുവൻ ഞാൻ നിനക്കുള്ളതല്ലേ പെണ്ണേ … പിന്നെ നീ എന്തിനാ ഇപ്പൊ പരിഭവിക്കുന്നത്…
“പിന്നെ നീ അന്നയെ പിന്നെ കണ്ടിരുന്നോ… !”
“ഇല്ല ഇച്ചാ… ഞാൻ പുറത്തേക്ക് ഇറങ്ങിയില്ല .. ”
“അതെന്താ എന്നെ കാണാത്തത് കൊണ്ട് ആണോ . .. !
“അല്ല…. ”
“പിന്നെ… !”എൽവിസ് ഒരു കള്ള ചിരിയോടെ ചോദിച്ചു..
ഗൗരി നാണിച്ചു തല താഴ്‌ത്തി…
അവൾ തന്റെ ചുണ്ടിനെ പറ്റിയാണ് പറയുന്നത് എന്ന് അയാൾക്ക് മനസിലായി….
അയാളുടെ മുഖത്ത് കുസൃതി നിറഞ്ഞു
നിന്റെ ചുണ്ട് ഇത്രേം ചുവന്നിരിക്കുന്നതിന് ഞാൻ എന്ത് ചെയ്യാനാ …. എന്റെ തെറ്റല്ല അത്…!
ഇങ്ങനെ ആണെങ്കിൽ കല്യാണം കഴിഞ്ഞു ഞാൻ കുറച്ച് കഷ്ടപെടുമല്ലോ….!
നിന്നെ നേരെ ഒന്ന് ചുംബിക്കാൻ പറ്റുമോ…. എനിക്ക്… !
എന്ന് വച്ച് നീ രക്ഷപെടും എന്ന് കരുതണ്ട… !
ഗൗരി പുഞ്ചിരിച്ചു കൊണ്ട് തല താഴ്‌ത്തി… അവളുടെ തോളിൽ കൂടി കൈ ഇട്ടുകൊണ്ട് അയാൾ തുടർന്നു…
സാരമില്ല മോളെ …. നമുക്ക് കല്യാണം കഴിഞ്ഞ് നമ്മുടെ ഗസ്റ്റ് ഹൗസിലേക്ക് വച്ച് പിടിക്കാം …. എന്താ… !
അതിനും പുഞ്ചിരിയായിരുന്നു മറുപടി…
പിന്നെ മോളെ വളരെ serious ആയി നിന്നോട് ഞാൻ ഒരു കാര്യം പറയാം….
അന്നയെ നീ സൂക്ഷിക്കണം…. !
എന്റെ കണ്ണ് ചിലപ്പോ എല്ലാടത്തും എത്തിന്നു വരില്ല…”
അവൾ അയാളുടെ കണ്ണിലേക്കു നോക്കികൊണ്ട് പറഞ്ഞു…
“ഇച്ച… ഉള്ളപ്പോ എനിക്ക് എന്ത് പറ്റാനാ… !”
“അങ്ങനെ അതിരു കവിഞ്ഞ ആത്മവിശ്വാസം ഒന്നും വേണ്ട…. !”
“സ്വയം ശ്രെദ്ധിക്കാൻ പഠിക്കണം …മനസ്സിലായോ… !”
ഗൗരി പുഞ്ചിരിച്ചു…
ഡീ മനസിലായൊന്ന്… ! ഗൗരി തലയാട്ടി സമ്മതിച്ചു…
ഇനി ഞാൻ പൊക്കോട്ടെ … ഒരുപാട് പണി ഉണ്ട് മോളെ… കല്യാണം അടുത്ത് വരികയല്ലേ..
“നല്ല മിടുക്കിയായിട്ട് ഇരിക്കണം… !
വേഗം പോയിട്ടു വരാം ഞാൻ… !
ഇത് പറഞ്ഞു കൊണ്ട് അയാൾ അവളുടെ കവിളിൽ കൈ കൊണ്ട് ഒന്ന് തട്ടിയ ശേഷം എഴുന്നേറ്റു … .
“പോവല്ലേ…. ഇച്ചാ… പ്ലീസ് കുറച്ചു നേരം കൂടി… !”
അവൾ അയാളുടെ കയ്യിൽ പിടിച്ചു ഇരുത്തി.. …
“ഞാൻ ഇച്ചയേ കുറച്ച് കൂടി കണ്ടോട്ടെ… ”
എൽവിസ് ചിരിച്ചു കൊണ്ട് അവളെ നോക്കി…
കണ്ണു നിറച്ചു കണ്ടോ…. എന്ന രീതിയിൽ കൈ കെട്ടി അവൾക്കെതിരായി ഇരുന്നു …
അവൾ എൽവിസിന്റെ കണ്ണുകളിലേക്ക് നോക്കി… അയാൾ ചിരിക്കുന്നുണ്ട്… അത് കണ്ട് അവൾ തല താഴ്‌ത്തി…
“എന്താ നോക്കുന്നില്ലേ…. !
“കണ്ട് കൊതി തീർന്നോ..”, എന്നാ ഇനി പൊക്കോട്ടെ… !ഞാൻ അയാൾ ചിരിച്ചു കൊണ്ട് എഴുന്നേറ്റു….
“പ്ലീസ് ….ഇച്ചാ കുറച്ച് നേരം കൂടി …
അവൾ വീണ്ടും അയാളെ തടഞ്ഞു….
എൽവിസ് ചിരിച്ചു കൊണ്ട് ഗൗരിയുടെ അടുത്തേക്ക് നീങ്ങിയിരുന്ന് അവളെ തന്നിലേക്ക് അടുപ്പിച്ചു കൊണ്ട് പറഞ്ഞു.
കുറച്ച് ദിവസം കൂടി ക്ഷമിക്ക് മോളെ …
പിന്നെ നമുക്ക് വേണ്ടി ഒരു സ്വർഗരാജ്യം തന്നെ നമുക്കിവിടെ പണിതുയർത്താം .. എന്താ
ഗൗരി പുഞ്ചിരിച്ചു കൊണ്ട് എൽവിസിന്റെ മുഖം കൈകളിൽ എടുത്ത് കൊണ്ട് ആ കണ്ണുകളിൽ ചുംബിച്ചു…
എൽവിസ് കണ്ണുകൾ അടച്ചു വച്ചു കൊണ്ട് അത് ഏറ്റു വാങ്ങി…
എന്നിട്ട് കണ്ണു തുറന്നിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു
“ഇന്ന് എന്ത് പറ്റി എന്റെ ശ്രീമതിക്ക്… !”
“ചോദിക്കാതെ തന്നേ ഉമ്മയൊക്കെ തരുന്നുണ്ടല്ലോ…!”
“ഇന്നലത്തെ ഹാങ്ങ് ഓവർ ആണോ…!” എൽവിസ് ചിരിച്ചു കൊണ്ട് ചോദിച്ചു… ഗൗരി പുഞ്ചിരിച്ചു..
അപ്പോഴേയ്കും ആൽവിൻ
ഇച്ചായാ എന്ന് വിളിച്ചു കൊണ്ട് മുറിയിലേക്ക് കടന്നു വന്നു…
“ഇച്ചായാ നമുക്ക് പോണ്ടേ…. ലേറ്റ് ആയി… !”
“ദാ വരുന്നടാ… നമുക്ക് ഓരോ ചായ കുടിച്ചിട്ട് പോയാൽ പോരെ… !” .
അത് പറഞ്ഞ ശേഷം എൽവിസ് എഴുന്നേറ്റു അവളെ നോക്കി കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞ ശേഷം പുറത്തേക്കിറങ്ങി…
അവളുടെ ഇച്ചയെ കണ്ട സന്തോഷത്തിൽ ഗൗരി അടുക്കളയിലേക്കും നടന്നു …
അടുക്കളയിൽ എല്ലാവരും ഉണ്ട്….
ഗൗരിയെ കണ്ട ഉടനെ എല്ലാവരുടെയും മുഖം വിടർന്നു…
“ആ മോളെ വാ..ഇന്ന് എന്താ ഇങ്ങോട്ട് കാണാത്തത്… ”
ഗൗരി പുഞ്ചിരിച്ചു…
ദേ .. ചായയും പഴം പൊരിയും ഇരുപ്പുണ്ട്.. മോള് അത് എടുത്തു കഴിക്ക്… സ്റ്റെല്ല പറഞ്ഞു
സ്റ്റെല്ല പഴം പൊരി ഉണ്ടാക്കി കൊണ്ടിരിക്കുകയാണ് …. അടുപ്പിൽ നിന്നും അത് വറുത്തു കോരി പാത്രത്തിലേക്ക് ഇടുന്നുണ്ട്…
അവിടെല്ലാം അതിന്റെ മണം പരന്നിട്ടുണ്ട് .. .
അന്ന ചെയറിൽ ഇരുന്ന് ചായ കുടിക്കുന്നു…
അബിയ സ്ലാബിന്റെ മുകളിൽ കയറി ഇരിപ്പാണ്… കയ്യിൽ ഒരു പഴം പൊരിയും ചായയും ഉണ്ട്… ..
അടുക്കളയിൽ ഓരോ സ്ഥലം ഓരോരുത്തർ കയ്യേറിയിട്ടുണ്ട്….
ഗൗരി വന്നപ്പോൾ തന്നെ സ്റ്റെല്ലയുടെ അരികിലേക്ക് നിന്നു….
അവൾ ചായ കയ്യിലെടുത്തു കുടിക്കാൻ ആയി ചുണ്ടിലേക്കു അടുപ്പിച്ചപ്പോൾ ചെറിയ വേദന തോന്നി…
അവൾ ചുണ്ട് തൊട്ട്കൊണ്ട് ചെറുതായി ഒന്ന് ചിരിച്ചു…
ഗൗരി മറ്റൊരു ലോകത്തായിരുന്നു ….
അന്ന ഇത് മുഴുവൻ ശ്രെദ്ധിച്ചിരുന്നു….
ഗൗരിയുടെ നിൽപ്പും ലക്ഷണവും എല്ലാം കണ്ടപ്പോൾ അന്നയ്ക് ഏകദേശം കാര്യം മനസിലായി….
അവൾക്ക് ഭ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു….
ചായ കുടിച്ചതിനു ശേഷം അവൾ ഗൗരിയുടെ അടുത്തേക്ക് ചെന്നു… സ്ലാബിന്റെ പുറത്ത് ചായ ഗ്ലാസ് വച്ചതിന് ശേഷം എല്ലാപേരെയും ഒന്ന് നോക്കി….
ആരും തന്നേ ശ്രെദ്ധിക്കുന്നില്ല എന്ന് മനസിലാക്കിയതോടെ സ്ലാബിന്റെ മുകളിലേക്കു കിടന്നിരുന്ന ഗൗരിയുടെ സാരി തുമ്പ് ആരും കാണാതെ അടുപ്പിന്റെ അരികിലേക്ക് നീക്കി വച്ചു …
പെട്ടെന്ന് അവിടന്ന് മാറി പോയി… ഇത് ആരും ശ്രെദ്ധിച്ചില്ല
ഒന്നും അറിയാതെ ഗൗരി സ്വപ്നം കാണുകയാണ്….
കുറശേ തീ സാരിയിലേക്കു കത്തി തുടങ്ങി തുടങ്ങിയിരുന്നു..
“അയ്യോ ഇച്ചേച്ചി തീ….!” അബിയയുടെ നിലവിളി കേട്ടാണ് ഗൗരി തിരിഞ്ഞു നോക്കിയത്…
എല്ലാവരും നിലവിളിച്ചു..
പുറത്ത് നിന്ന് എല്ലാരും ചായ കുടിക്കുകയായിരുന്നു…
നിലവിളി കേട്ട് എല്ലാരും അകത്തേക്കോടി….
അടുക്കളയിൽ എത്തിയ എൽവിസ് കണ്ടത് ഗൗരിയുടെ സാരിയിലേക്ക് തീ ആളി പടരുന്നതാണ്…
അയാൾ ഗൗരിയുടെ സാരിയിലേക്കു പിടിച്ചുകൊണ്ടു അതിനെ വലിച്ചൂരി നിലത്തേയ്ക്കെറിഞ്ഞു ….
അപ്പോഴേക്കും ആൽവിനും ആദിയും എബിയും ചാച്ചനും എല്ലാം അവിടെ എത്തി…
ഗൗരി കരഞ്ഞു കൊണ്ട് തന്റെ കൈകൾ വച്ച് അവളെ തന്നെ മറച്ചു പിടിച്ചു …
എൽവിസ് അവളെ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു…
അയാളുടെ കണ്ണു നിറയുന്നുണ്ടായിരുന്നു….
അയാൾ അവളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് റൂമിലേക്ക് പോയി…
അവളെ ബെഡിലേക്ക് കിടത്തിയ ശേഷം ബെഡ് ഷീറ്റ് എടുത്ത് മൂടികൊടുത്തു … അപ്പോഴേക്കും എല്ലാവരും അവിടേക്കു എത്തി…. …. ഗൗരിയെ എമിയെ ഏല്പിച്ച ശേഷം അയാൾ അന്നയെവിടെ എന്ന് ചോദിച്ചു കൊണ്ട് പുറത്തേക്കു പോയി..
“അന്നേ… !”എന്ന് വിളിച്ചു കൊണ്ട് അയാൾ അവളുടെ റൂം തള്ളി തുറന്നു….
“നീ എന്താടീ ഈ ചെയ്തത്…. !’
അയാൾ ദേഷ്യം കൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു….
അയാൾ അവളുടെ കരണം നോക്കി ഒന്ന് പൊട്ടിച്ച ശേഷം കഴുത്തിൽ പിടിച്ചു ഞെരിച്ചു കൊണ്ട് ചുവരിലേക്കു ചേർത്തു….
അപ്പോഴേക്കും ചാച്ചനും അബിയും ആൽവിനുംറോസും എല്ലാം ഓടിക്കൂടി….
അന്ന പിടയുന്നുണ്ടായിരുന്നു…
അവൾക്ക് ശ്വാസം കിട്ടാതായി…
കണ്ണൊക്കെ തള്ളി പുറത്ത് വന്ന് തുടങ്ങിയിരുന്നു…
എൽവിച്ചാ എന്ന് പറഞ്ഞു ചാച്ചൻ അവനെ പിടിച്ചു മാറ്റി…
ചാച്ചൻ പറഞ്ഞത് കൊണ്ടാവാം എൽവിസ് അടങ്ങിയത്…
“ചാച്ചാ ഇവളെന്താ ചെയ്തത് എന്നറിയാമോ… !”
“എന്തിനാടീ ആ പാവത്തിനോട് ഇങ്ങനെ ചെയ്തത്…!
അന്ന കഴുത്തു തടവിക്കൊണ്ട് ശ്വാസമെടുത്തു…
“ഒരു കാലത്ത് നിന്നെ ഞാൻ സ്നേഹിച്ചത് അല്ലെടീ…. ” അയാളുടെ കണ്ണുകൾ നിറഞ്ഞു
ചാച്ചാ ഇനി ഇവൾ ഇവിടെ നില്കാൻ പാടില്ല
എന്നാൽ ഞാൻ ഇവിടന്ന് പോകും ഗൗരിയേയും കൊണ്ട്…. ! എനിക്ക് സമാധാനം കിട്ടില്ല ഇവൾ ഇവിടുണ്ടെങ്കിൽ… ”
“എന്ത്… ! ഇച്ചായന് ഞാൻ സമാധാനക്കേട് ആണെന്നോ….!” അന്നയുടെ കണ്ണുകൾ നിറഞ്ഞു…
“അവളെ കണ്ടത് മുതൽ അല്ലേ ഇത്…. !”
അവളുടെ സൗന്ദര്യം കണ്ടല്ലേ… ഇച്ചായൻ എന്നെ… (അവളുടെ കണ്ണ് നിറഞ്ഞൊഴുകി)
“ഞാൻ എന്ത് ചെയ്തിട്ടാ ഇച്ചായൻ എന്നെ കൊല്ലാൻ നോക്കിയത്.. !” അന്ന ദേഷ്യത്തിൽ ചോദിച്ചു…
“നീ ഒന്നും ചെയ്തില്ലല്ലേ…. പറയടീ…ചെയ്തില്ലെന്ന്…. !
അതിലും ദേഷ്യത്തിൽ ആയിരുന്നു എൽവിസ്
ഇല്ലന്നല്ലേ പറഞ്ഞത്….!
നീ ആ സമയത്തു എവിടെയായിരുന്നു… !
വേണ്ട…. നീ പറയണ്ട ഞാൻ പറയിക്കാം അത്… !
അബിയാ…. ! അയാൾ ഉറക്കെ വിളിച്ചു
“എന്താ ഇച്ചായാ… “എൽവിസിന്റെ രൗദ്ര ഭാവം കണ്ട് അവൾ പേടിച്ചു മുന്നോട്ട് വന്നു
” അന്ന നിങ്ങൾക്ക് ഒപ്പം അവിടെ ഉണ്ടായിരുന്നില്ലേ … !
അത്… ഇച്ചായ.. അന്ന ചേച്ചി അവിടെ ഉണ്ടായിരുന്നു
എപ്പോ പോയെന്നു എനിക്ക് അറിയില്ല…
ഞാൻ ശ്രെദ്ധിച്ചില്ല അത്…
ഗൗരി വന്ന ശേഷം അല്ലേ അന്ന പോയത്…
“ഞാൻ… ഞാനത് ശ്രെദ്ധിച്ചില്ല ഇച്ചായാ… ”
അവൾ തല കുനിച്ചു കൊണ്ട് പറഞ്ഞു…
ആരും ഒന്നും ശ്രെദ്ധിക്കണ്ട ഞാൻ ഇറങ്ങാം ഇപ്പൊ ഈ നിമിഷം ഇവിടെ നിന്ന്… !
കല്യാ-ണം കഴിഞ്ഞി-ല്ലെന്നു വച്ച് ഗൗരി ഇപ്പോഴും എന്റെ- ഭാ-ര്യ-യാ-ണ്… !
തുടരും..

by