രചന – ആർദ്ര അമ്മു
രാവിലെ ആമിയേയും ശ്രീയേയും വിളിച്ചുണർത്താൻ വന്ന ജാനകി കാണുന്നത് പരസ്പരം കെട്ടിപിടിച്ചു കിടന്നുറങ്ങുന്ന അവരെയാണ്. ഒരുവിധം മൂന്നിനേയും കുത്തി പൊക്കി എണീപ്പിച്ചു വിട്ടു. ആമിയും ശ്രീയും ഫ്രഷായി വന്നപ്പോൾ ജാനകിയും സരസ്വതിയും അവർക്ക് ഭക്ഷണം വാരി കൊടുത്തു. അപ്പോഴേക്കും ബ്യൂട്ടീഷ്യൻ എത്തിയിരുന്നു. രണ്ടുപേരെയും സെറ്റ് സാരി ഉടുപ്പിച്ചു ആഭരണങ്ങൾ അണിയിച്ചു. സിമ്പിൾ മേക്കപ്പ് ചെയ്തു മുടി ബൻ ചെയ്തു മുല്ല പൂവ് വെച്ചു. പിന്നെ ദക്ഷിണ കൊടുക്കൽ ആയിരുന്നു കുനിഞ്ഞു കുനിഞ്ഞു രണ്ടു പേരുടെയും നടു ഒടിഞ്ഞു. സാരി ചുറ്റി ആഭരങ്ങളും അണിഞ്ഞു കുനിയുന്ന പാട് വെറുതെ നിന്ന് അനുഗ്രഹം കൊടുക്കുന്നവർ അറിയുന്നുണ്ടോ???? എല്ലാം വലിച്ചു പറിച്ചു കളഞ്ഞിട്ട് ഓടിയാലോ എന്നുവരെ അവർ ചിന്തിച്ചു പോയി. ഒരുവിധം ദക്ഷിണ കൊടുത്ത് കഴിഞ്ഞ് സമാധാനത്തോടെ നിവർന്നതും എവിടുന്നോ പൊട്ടി വീണത് പോലെ ജനിച്ചിട്ട് ഇന്നേവരെ കാണാത്ത ബന്ധുക്കൾ അനുഗ്രഹം കൊടുക്കാൻ എത്തി.
ആമിയും ശ്രീയും കണ്ണും തള്ളി നിന്നു മനസ്സിൽ പറഞ്ഞു. ആരെങ്കിലും ആ നിലവിളി ശബ്ദം ഒന്നിടൂ……………………… ഇതിലും കഷ്ടം ആയിരുന്നു ഋഷിയുടെ വീട്ടിലെ അവസ്ഥ രാവിലെ ചെക്കനെ ഒരുക്കണം എന്ന് പറഞ്ഞു മനു ഋഷിയുടെ റൂമിലേക്ക് കയറി. അവൻ ഋഷിയെ ക്രീമിൽ കുളിപ്പിച്ചെടുക്കാൻ നോക്കി. ഓൺ ദി സ്പോട്ടിൽ ഋഷി അവനെ ചവിട്ടി പുറത്താക്കി. ദക്ഷിണ കൊടുക്കാൻ ഒരുവിധത്തിലാണ് അവനെ മനു കൊണ്ടുവന്നു നിർത്തിയത്. വല്യ താല്പര്യമില്ലാതെ ഓരോരുത്തരുടെ കാലിൽ വീഴുന്നുണ്ട്. ചെക്കന് പണ്ടേ തീരെ ക്ഷമയില്ലാത്തത് കൊണ്ട് അടുത്ത ബന്ധുക്കളുടെ കാലിൽ മാത്രം വീണ് പരിപാടി അവസാനിപ്പിച്ചു.
രാഹുകാലം കഴിഞ്ഞതും എല്ലാവരും ക്ഷേത്രത്തിലേക്ക് പോവാൻ ഇറങ്ങി. ആമിയും ശ്രീയും ഒരു കാറിൽ ആയിരുന്നു യാത്ര തിരിച്ചത്. അഭി ആയിരുന്നു ഡ്രൈവർ. അവർ ക്ഷേത്രത്തിൽ എത്തിയപ്പോൾ വരന്മാരും ബന്ധുക്കളും എത്തിയിരുന്നു. ഇരുവരും കാറിൽ നിന്നിറങ്ങിയപ്പോൾ തന്നെ ക്യാമറാമാന്മാർ അവരെ പൊതിഞ്ഞു. അവർ അകത്തേക്ക് കയറി തൊഴുതു. അവരുടെ ഓരോ ചലനവും ക്യാമറ ഒപ്പി എടുത്തു. മുഹൂർത്തത്തിന് സമയം ആയപ്പോൾ നേരെ ക്ഷേത്രനടയിലേക്കവരെ ആനയിച്ചു. അവർക്ക് മാച്ചായ ഡ്രസ്സ് ഒക്കെ ധരിച്ചു വരന്മാർ അക്ഷമയോടെ അവരെ കാത്തു നിൽപ്പുണ്ടായിരുന്നു. സർവ്വാഭരണ വിഭൂഷിതയായി വരുന്ന തന്റെ പാതിയെ അവർ പ്രണയത്തോടെ നോക്കി. അവൻ സെലക്ട് ചെയ്ത വേഷത്തിൽ സുന്ദരിയായി ഒരുങ്ങി വരുന്ന ശ്രീയെ ഋഷി കണ്ണിമ ചിമ്മാതെ നോക്കി നിന്നു. ശ്രീ കണ്ണുകൾ ഉയർത്തി ഋഷിയെ നോക്കി അവന്റെ നോട്ടം അവളിലാണെന്ന് കണ്ടതും അവൾ കണ്ണുകൾ താഴ്ത്തി.
അവൾ അടുത്ത് വന്നു നിന്നിട്ടും അവൻ നോട്ടം മാറ്റിയില്ല. അവന്റെ കണ്ണുകൾ തന്നിൽ ആണെന്ന് അറിഞ്ഞിട്ടും അവൾ തലയുയർത്തി നോക്കിയില്ല എന്തോ നാണമോ പരിഭ്രമമോ എന്തോ ഒന്ന് അവളെ പൊതിഞ്ഞു. അതേ അവസ്ഥയിൽ തന്നെ ആയിരുന്നു ആമിയും നിരഞ്ജന്റെ നോട്ടം താങ്ങാനാവാതെ അവൾ തലകുനിച്ചു നിന്നു. താലി കെട്ടാനുള്ള സമയം ആയപ്പോൾ ഹരി ഋഷിയുടെ കയ്യിലും ശിവനന്ദൻ നിരഞ്ജന്റെ കയ്യിലും താലി എടുത്തു നൽകി. വർധിച്ച സന്തോഷത്തോടെ അവർ തന്റെ പ്രണയത്തെ താലി ചാർത്തി സ്വന്തമാക്കി. ആമിയും ശ്രീയും കണ്ണുകൾ അടച്ചു കൈകൂപ്പി അത് സ്വീകരിച്ചു. താലി കെട്ടുന്നതിനിടയിൽ ഋഷി ശ്രീയുടെ കവിളിൽ ചുംബിച്ചു. അവൾ ഞെട്ടി അവനെ കണ്ണുകൾ ഉയർത്തി നോക്കിയപ്പോൾ അവൻ അവളെ നോക്കി കണ്ണിറുക്കി. ഇതെല്ലാം കണ്ട് എല്ലാവരും കൂടി പൂര കളിയാക്കൽ ആയിരുന്നു. ഋഷിക്ക് ഇതൊക്കെ നെവർ മൈൻഡ് ആണ്. പാവം ശ്രീ നാണംകെട്ടു. ഇരുവരും തന്റെ പാതിയെ സിന്ദൂരം അണിയിച്ചു.
ശേഷം പരസ്പരം ഹാരം അണിയിച്ചു. നിറഞ്ഞ മനസ്സോടെ ഒരച്ഛന്റെ കടമ നിർവഹിക്കുന്നതിന്റെ ആത്മനിർവൃതിയോടെ ഹരി ശ്രീയെ ഋഷിക്ക് കൈപിടിച്ച് കൊടുത്തു. ഒരിക്കലും വിടില്ല എന്നർത്ഥത്തിൽ അവൻ അവളുടെ കൈയിൽ മുറുകെ പിടിച്ചു. അതുപോലെ ശിവനന്ദൻ ആമിയെ നിരഞ്ജന്റെ കയ്യിൽ പിടിച്ചേൽപ്പിച്ചു. മൂന്നു തവണ വലംവെച്ച് കള്ളകണ്ണന് മുന്നിൽ കൈകൂപ്പുമ്പോൾ ഒരിക്കലും പിരിയാതെ ജീവികാലം മുഴുവൻ ജീവിക്കാൻ കഴിയണേ എന്നായിരുന്നു പ്രാർത്ഥന. ഋഷി കണ്ണ് തുറന്നവളെ നോക്കി. അവൾ അപ്പോഴും കണ്ണുകൾ അടച്ചു കാര്യമായ പ്രാർത്ഥനയിലാണ്. അവൾ കണ്ണ് തുറന്നതും കാണുന്നത് അവളെ നോക്കി നിൽക്കുന്ന ഋഷിയെയാണ്. മ്മ്മ്മ്………… അവൾ പുരികം പൊക്കി ചോദിച്ചു. മ്മ്ച്ചും…….. അവൻ ഷോൾഡർ പൊക്കി ഒന്നുമില്ലെന്ന് പറഞ്ഞു. അപ്പോഴേക്കും വൈഷ്ണവിയും ഋതുവും ഐഷുവും കൂടി അവരുടെ അടുത്തേക്ക് വന്നിരുന്നു. കുറച്ചു നേരം അവരുമായി സംസാരിച്ചു നിന്നപ്പോൾ ഫോട്ടോഗ്രാഫർമാർ എത്തിയിരുന്നു.
പിന്നെ അങ്ങോട്ട് അവർ പറയുന്നത് പോലെ ആയിരുന്നു കാര്യങ്ങൾ അമ്പലക്കുളത്തിന്റെ പടിയിലും ക്ഷേത്രമുറ്റത്തും കൽവിളക്കിനടുത്തും അവർ പറയുന്നത് പോലെ പോസ് ചെയ്തു. കുറച്ചു ഫോട്ടോ എടുത്തു കഴിഞ്ഞ് പിന്നെ ഓഡിറ്റോറിയത്തിൽ ചെന്നിട്ടാവാം ബാക്കി എന്നവർ പറഞ്ഞു. പിന്നെ സമയം കളയാതെ ഓഡിറ്റോറിയത്തിലേക്ക് യാത്രയായി. അവിടെ ചെന്ന് കഴിഞ്ഞപ്പോൾ അവർ വേഷം മാറിവന്നു. മണ്ഡപത്തിൽ കയറുന്നതിന് മുന്നേ അഭി ഋഷിയുടെയും നിരഞ്ജന്റെയും കഴുത്തിൽ സ്വർണ്ണ ചെയിൻ അണിയിച്ചു. വധൂവരന്മാർ മണ്ഡപത്തിൽ കയറിയ ശേഷം സദസിനെ വണങ്ങി. പിന്നെ തമ്മിൽ മോതിരം കൈമാറി. ഋഷി അവളുടെ വിരലുകളിൽ കോർത്തു പിടിച്ചു. പിന്നെ അങ്ങോട്ട് ഫോട്ടോ സെക്ഷൻ ആയിരുന്നു. ബന്ധുക്കൾ ഫ്രണ്ട്സ് അങ്ങനെ ഒരുപാട് പേര് വന്നു പരിചയപ്പെടുന്നു ഫോട്ടോ എടുക്കുന്നു ചിരിച്ച് ചിരിച്ച് നാലുപേരും ഒരു വഴിയായി.
ബിസിനസ് ഫീൽഡിൽ ഉള്ളവരും മെഡിക്കൽ ഫീൽഡിൽ ഉള്ളവരും അങ്ങനെ ആകെക്കൂടെ ആൾക്കാരുടെ ബഹളം. അതിനിടയിൽ കസിൻസിന്റെ വക സെൽഫി എടുക്കലും മേളവും. അവർ വന്നു നാലാൾക്കും വെക്കാൻ കൂളിംഗ് ഗ്ലാസ് നൽകി അത് വെച്ചായിരുന്നു പിന്നെ ഉള്ള ഫോട്ടോ എടുപ്പ്. തിരക്കെല്ലാം ഒന്നൊഴിഞ്ഞു നാലാളും ഒന്നിരുന്നപ്പോഴാണ് മണ്ഡപത്തിലേക്ക് ശരണും ശീതളും പൊന്നുവിനെയും കൊണ്ട് കയറി വരുന്നത്. അവരെ കണ്ടപ്പോഴേ ശ്രീയും ആമിയും മുഖം വീർപ്പിച്ചു നിന്നു. സോറി ആമി ശ്രീക്കുട്ടി തലേന്ന് തന്നെ വരാനിരുന്നതാ അപ്പോഴാ അമ്മക്ക് വയ്യാതെ ആയത് ഇന്നലെ മുതൽ ഹോസ്പിറ്റലിൽ ആയിരുന്നു ഇന്ന് രാവിലെ ആണ് ഡിസ്ചാർജ് ആയത്. എല്ലാം ഒതുങ്ങി ഞങ്ങൾ ക്ഷേത്രത്തിൽ എത്തിയപ്പോഴേക്കും കെട്ട് കഴിഞ്ഞിരുന്നു. സോറി……… ശീതൾ അവരുടെ കയ്യിൽ പിടിച്ചു പറഞ്ഞു. സാരമില്ല പോട്ടെ നിന്നെ കാണാതെ വന്നപ്പോൾ വിഷമമായി അതാ. അമ്മയ്ക്കിപ്പോ എങ്ങനുണ്ട്????? ശ്രീ അവളോട് ചോദിച്ചു.
കുഴപ്പമില്ല ശ്രീക്കുട്ടി ചെറിയൊരു ശ്വാസംമുട്ടൽ ആളിപ്പോ ഒക്കെയാണ്. ശരൺ ഉത്തരം കൊടുത്തു. അല്ല നിങ്ങളിങ്ങോട്ട് പോന്നപ്പോൾ അമ്മ വീട്ടിൽ ഒറ്റയ്ക്കല്ലേ????? ഋഷി ചോദിച്ചു. ഏയ് അമ്മയുടെ കാര്യം അപ്പുറത്തെ വീട്ടിലെ ചേച്ചിയെ പറഞ്ഞേൽപ്പിച്ചാ പോന്നത്. അവര് നോക്കിക്കോളും. അമ്മ തന്നെയാ നിർബന്ധിച്ചു ഞങ്ങളെ പറഞ്ഞു വിട്ടത്. ശരൺ പറഞ്ഞു നിർത്തി. ആമിയും ശ്രീയും പൊന്നുവിനെ കളിപ്പിക്കാൻ തുടങ്ങി. പൊന്നുമോളും അവരെ കണ്ട സന്തോഷത്തിലായിരുന്നു. ശീതൾ നീ ഹാപ്പിയല്ലേ????? ശ്രീ ശീതളിനെ അടുത്തേക്ക് വിളിച്ചു ചോദിച്ചു. ഒരുപാട്…….. ഇങ്ങനെ ഒരു ജീവിതം എനിക്ക് തന്നതിൽ ഞാനെങ്ങനാ നിങ്ങളോട് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല. നന്ദി ഒന്നും വേണ്ട എത്രയും വേഗം ഒരു കുഞ്ഞു ശരണിനെ ഞങ്ങൾക്കെല്ലാം കളിപ്പിക്കാൻ തന്നാൽ മതി. ശ്രീ കുസൃതിയോടെ പറഞ്ഞതും ശീതളിന്റെ മുഖം ചുവന്നു തുടുത്തു. അത് കാൺകെ അവളിൽ സന്തോഷം നിറഞ്ഞു. ശരൺ എങ്ങനാ റൊമാന്റിക് ആണോ??? അവളുടെ തോളിൽ ഇടിച്ചു കൊണ്ട് ശ്രീ ചോദിച്ചു.
ഒന്ന് പോ പെണ്ണെ………. നാണത്തോടെ അവൾ തല താഴ്ത്തി. മ്മ്മ്മ്മ്…… മ്മ്മ്മ്……….. അവൾ ഒന്നാക്കി മൂളി. കുറച്ചു നേരം സംസാരിച്ച് ഫോട്ടോ എടുത്തു അവർക്ക് ഗിഫ്റ്റും കൊടുത്തവർ പോയി. പോവുന്നതിനു മുന്നേ റിസെപ്ഷന് വരണം എന്നുള്ള കാര്യം ഋഷി അവരെ ഓർമ്മിപ്പിച്ചു. പിന്നെ അങ്ങോട്ട് കപ്പിൾസിന്റെ ഫോട്ടോ സെക്ഷൻ ആയിരുന്നു. ഇരുന്നും കിടന്നും എടുത്തും എല്ലാം ഫോട്ടോ എടുപ്പിച്ചു. ഋഷി കിട്ടിയ അവസരം നല്ല അന്തസായി മുതലാക്കുന്നുണ്ട്. അതേ ഇനി പെണ്ണിനെ എടുത്തൊന്ന് പോക്കാമോ???? ഫോട്ടോഗ്രാഫർ ഋഷിയോട് ചോദിച്ചു. പിന്നെന്താ?????? ചോദിക്കണ്ട താമസം ചെക്കൻ ശ്രീയെ കയ്യിൽ കോരി എടുത്തിരുന്നു. ഫോട്ടോഗ്രാഫർ കണ്ണും തള്ളി നിന്നുപോയി. അയ്യോ അങ്ങനെ അല്ല നേരെ എടുത്തു പൊക്കണം. അത് കേട്ടതും അവൻ അവളെ നേരെ നിർത്തി. എന്നിട്ട് കയ്യിൽ എടുത്തുയർത്തി. ആ മതി ഇനി പെണ്ണ് ചെക്കന്റെ നെറ്റിയിൽ ഉമ്മ കൊടുക്കണം. അത് കേട്ട് ശ്രീ കണ്ണും തള്ളി നിന്നു???? എന്താ??????? എടി ദേവിന്റെ നെറ്റിയിൽ ഒരുമ്മ കൊടുക്കാൻ. ഐഷുവുമായി സൊള്ളികൊണ്ടിരുന്ന അഭി വിളിച്ചു പറഞ്ഞു.
ശ്രീ ആകെ ചമ്മി. കൊടുക്കണോ വേണ്ടയോ എന്ന രീതിയിൽ നിന്നു. ഡീ വേഗം താടി……. ഋഷി പറഞ്ഞു. അപ്പോഴേക്കും മനുവും വൈഷ്ണവിയും ഋതുവും കൂടി അവളെ ചീയർഅപ്പ് ചെയ്യാൻ തുടങ്ങി. ആകെ ചടച്ചു ഒരുകണക്കിന് അവന്റെ നെറ്റിയിൽ ചുംബിച്ചവൾ അവന്റെ കയ്യിൽ നിന്നിറങ്ങി. അയാളത് നല്ല ഭംഗിയായി ക്യാമറയിൽ പകർത്തി. പിന്നെ സദ്യ കഴിക്കാനായി പോയി. 27 കൂട്ടം കറികളും കൂട്ടി ഗംഭീര സദ്യയും പാൽപായസം അടങ്ങുന്ന മൂന്നു കൂട്ടം തരം പായസവും. അവർ കഴിച്ചോണ്ടിരുന്നപ്പോൾ ഫോട്ടോഗ്രാഫർമാർ വീണ്ടും വന്നു. പരസ്പരം ഊട്ടുന്ന അവരുടെ ഫോട്ടോയും എടുത്തവർ പോയി. എല്ലാം കഴിഞ്ഞു അവർക്ക് പോവാനുള്ള സമയമായി. അത്രയും നേരം ചിരിച്ചുകൊണ്ടിരുന്ന രണ്ടുപേരുടെയും മുഖം വാടി. ആമിയും ശ്രീയും തറവാട്ടിലെ എല്ലാവരെയും കെട്ടിപിടിച്ചു കരഞ്ഞു. അവരുടെ കരച്ചിൽ കണ്ടു എല്ലാവർക്കും വിഷമം തോന്നി. അഭിയുടെ കണ്ണുകൾ നിറഞ്ഞു. അവൻ അത് മറ്റാരും കാണാതിരിക്കാൻ മാറി നിന്നു. എല്ലാവരെയും കെട്ടിപിടിച്ചു കഴിഞ്ഞപ്പോൾ ശ്രീയുടെ കണ്ണുകൾ അഭിയെ തിരഞ്ഞു.
അവസാനം എല്ലാവരിൽ നിന്നും ഒഴിഞ്ഞു ഒരു സൈഡിലായി നിൽക്കുന്ന അവന്റെ കണ്ണുകൾ എത്തി. അഭിയേട്ടാ…………. അവൾ വിതുമ്പികൊണ്ടവനെ വിളിച്ചു. അയ്യേ നാണമില്ലേടി ഇങ്ങനെ നിന്ന് മോങ്ങാൻ. പോയെ വേഗം ഇറങ്ങാൻ നോക്ക് സമയം വൈകുന്നു. നീയൊക്കെ പോയിട്ട് വേണം എനിക്കൊന്ന് അടിച്ചു പൊളിക്കാൻ. നിറഞ്ഞു വരുന്ന കണ്ണുകൾ അവളിൽ നിന്ന് മറച്ചു കൊണ്ടവൻ പറഞ്ഞു. എന്നാൽ അവൾ അവന്റെ നെഞ്ചിൽ വീണ് കരയാൻ തുടങ്ങി. അത് കണ്ട് ആമിയും അവനെ കെട്ടിപിടിച്ചു കരഞ്ഞു. അവരുടെ കരച്ചിൽ കണ്ടവന് ചങ്ക് പൊട്ടുന്ന വേദന തോന്നി. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. എല്ലാവരും നോക്കി കാണുകയായിരുന്നു അവരുടെ കളങ്കമില്ലാത്ത സ്നേഹബന്ധത്തെ. കണ്ടു നിന്ന ഓരോരുത്തരുടെയും കണ്ണുകൾ നിറഞ്ഞു. നിരഞ്ജൻ ആമിയെ ഒരുവിധം സമാധാനിപ്പിച്ച് കാറിൽ കയറ്റി. അപ്പോഴും ശ്രീ അവനെ ഇറുകെ കെട്ടിപിടിച്ചു കരയുകയായിരുന്നു. ഋഷി അവളെ സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും അവൾ വീണ്ടും കരഞ്ഞു കൊണ്ടിരുന്നു.
ഇനിയും നോക്കി നിന്നാൽ ശരിയാവില്ല എന്ന് തോന്നിയ ഋഷി മുണ്ട് മടക്കി കുത്തി അവളെ എടുത്തു തോളിലിട്ട് എല്ലാവരെയും നോക്കി ചിരിച്ച് അവളെ കാറിനടുത്തേക്ക് കൊണ്ടുപോയി. കാറിൽ അവളെ ഇരുത്തി അഭിയുടെ അടുത്തെത്തി അവനെ മുറുകെ പുണർന്നു. അവന്റെ മാനസികാവസ്ഥ മറ്റാരേക്കാളും ഋഷിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. എടാ ഒന്ന് നുള്ളി പോലും നോവിക്കാതെ വളർത്തിയതാ അവളെ ഞാൻ കണ്ണ് നിറയാതെ നോക്കിക്കോളാണേ?????? അഭി ഒരേട്ടന്റെ കരുതലോടെ പറഞ്ഞു. നിനക്കറിയില്ലേടാ എന്നെ അവളെ വേദനിപ്പിക്കാൻ എന്നെകൊണ്ട് കഴിയോ?????? നീ vishachirikkaruth കൂടെ അവനും കയറി. മനു വണ്ടി മുന്നോട്ടെടുത്തപ്പോൾ ശ്രീ ഋഷിയുടെ നെഞ്ചിൽ വീണ് കരഞ്ഞു. അവൻ അവളുടെ പുറത്ത് തട്ടി അവളെ സമാധാനിപ്പിച്ചു. അവരുടെ കാർ മുന്നോട്ട് പോവുന്നതും നോക്കി അഭി നിറഞ്ഞ കണ്ണുകളോടെ നിന്നു. അവരുടെ കാർ കണ്ണിൽ നിന്നകലുന്നതും നോക്കി വേദനയോടെ അവൻ നിന്നു. തുടരും……………………..

by