17/04/2026

അവൾ : ഭാഗം 21

രചന – അക്ഷര

ചാച്ചനും എൽവിസും തമ്മിലുള്ള പ്രശ്നം തീർന്നത് തന്നെ എല്ലാവരുടെയും സന്തോഷിപ്പിച്ചു…

അതുകൊണ്ട് തന്നെ  അതിനിടയിൽ ഗൗരിയോടുള്ള അകൽച്ച എല്ലാവരും മറന്നിരുന്നു…..

********
തിരികെ റൂമിലേക്ക്‌ എത്തിയിട്ടും ഗൗരി ആകെ അസ്വസ്ഥയായിരുന്നു….

എൽവിസ് റൂമിൽ തിരിച്ചെത്തിയിട്ടുണ്ടാ രുന്നില്ല….

“ഇച്ചായൻ എന്താണീ ചെയ്തത്……”

“ഇച്ചായൻ എന്ത്‌  ചെയ്യുമെന്ന്  മുൻകൂട്ടി പറയാനാവില്ല  …
തനിക്ക് താങ്ങവുന്നതിലും അപ്പുറമാണിത്‌  …. ”

അവൾ എൽവിസ് തന്റെ കഴുത്തിലണിയിച്ച  താലിയിലേക്കു നോക്കി…

എൽവിസിന്റെ വിശ്വാസം അനുസരിച്ച്  കുരിശ് രൂപം കൊത്തിയിട്ടുള്ള  താലിയാണത്‌  …..

താൻ ജനിച്ചു വളർന്ന ചുറ്റുപാടും ഇപ്പൊ ജീവിക്കുന്ന ചുറ്റുപാടും തമ്മിലുള്ള അന്തരം  അവൾ ഓർത്തു…..

ആകാശവും ഭൂമിയും തമ്മിലുള്ള അന്തരം ഉണ്ടതിന്…. !

“ജിത്തേട്ടന്റെ താലി യാണ് താൻ ആഗ്രഹച്ചിരുന്നത്…. ”

“എന്തെല്ലാം ആചാരങ്ങളോടെ നടക്കുന്ന  കല്യാണമാണ്   തന്റേത്…. ”

“താൻ ജനിച്ചിട്ട് ഇത്‌ വരെ  അനുഭവിച്ചിട്ടില്ലാത്ത ഒരു സുരക്ഷിതത്വം ഇപ്പോ  ഇച്ചായന്റെ അടുത്ത് നിന്ന് തനിക്ക് ലഭിക്കുന്നുണ്ട്  ….”

“ഒരുപക്ഷെ മുത്തശ്ശിയുടെ അടുത്ത് നിൽകുമ്പോൾ കിട്ടുന്ന പോലെ…. ”

“സാധാരണ ഒരു ജീവിതമായിരുന്നെങ്കിൽ താൻ ഒരിക്കലും   ഇച്ചായനെ ഉപേക്ഷിച്ചു  പോവില്ലായിരുന്നു…. ”

“ഇച്ചായന്റെ ഭാര്യ ആയിരിക്കുന്നതിനേക്കാൾ സുരക്ഷിതത്വം മറ്റൊന്നില്ല …. ”

“ഒരു പക്ഷെ എല്ലാം അറിയുമ്പോൾ ഇച്ചായൻ തന്നെ ഈ താലി തന്നിൽ നിന്നും തിരികെ  വാങ്ങും….”

“ചാച്ചനും തന്നെ അംഗീകരിച്ചു കഴിഞ്ഞു  ….. ”

“ഈ വീട്ടിൽ വന്നു കേറിയപ്പോൾ തന്നോട് കയർത്തു സംസാരിച്ച ചാച്ചനെ അല്ല താനിപ്പോ കാണാറുള്ളത് … ”

“ഇച്ചായനും ചാച്ചനും ആയുള്ള പിണക്കം മാറി…”.

“ചിലപ്പോ തോന്നാറുണ്ട് ചാച്ചന്റെ മറ്റൊരു പതിപ്പാണ് ഇച്ചായനെന്ന്…..”

“അന്ന…. കല്യാണ ദിവസം  എന്തിനാവും അവൾ  ഇച്ചായനെ ഉപേക്ഷിച്ചു പോയത്  ….”

“തനിക്ക് മനസിലായിടത്തോളം സ്നേഹിച്ചാൽ ഹൃദയം തന്നെ   കൊടുക്കുന്ന ആളാണ് ഇച്ചായൻ…..”

“ഒരു പാട് സ്നേഹിച്ചിട്ടുണ്ട് അവളെ ..പാവം   ”

“അവൾക്കും  ഒരുപാട് ഇഷ്ടമായിരുന്നതല്ലേ….  പിന്നെന്താവും …. ”

“ഇത്രെയും സ്നേഹമുള്ള ഒരാളെ എന്തിനാവും അവൾ വേണ്ടന്ന്  വച്ചത്….”

“കാര്യങ്ങൾ കൂടുതൽ വഷളാകുകയാണ്  … ”

“ഇച്ചായനോട് തന്നെ പറ്റിയുള്ള എല്ലാം സത്യങ്ങളും  തുറന്ന് പറയണം….”

“ആ മനസ് തന്നെ ഒരുപാട് മോഹിക്കുന്നുണ്ട്… ”

“അങ്ങനെ മോഹിക്കുമ്പോൾ പോലും തന്നിൽ ഒരു കുറ്റബോധം ഉടലെടുക്കുന്നുണ്ട്…. . ”

” പാവമാണ് ഇച്ചായൻ …  തനിക്ക് ഒരിക്കലും അദ്ദേഹത്തെ ചതിക്കാൻ ആവില്ല … ”

“ഒരുപക്ഷെ…. തനിക്ക് എല്ലാം വിട്ട് പോകേണ്ടി വന്നാൽ …. ആ മനസ് താൻ കാരണം വേദനിക്കരുത്….”

“അറിയാതെ തന്റെ  മനസിൽ എവിടെയോ ഇച്ചായൻ സ്ഥാനം പിടിച്ചിട്ടുണ്ട്….. ”

“ഇവിടെ ആർക്കും താൻ കാരണം ഒരു
പ്രശ്നങ്ങളും ഉണ്ടാകരുത്…. ”

“ഇന്നത്തെ സംഭവത്തിനു ശേഷം ഇച്ചായനെ താൻ  കണ്ടിട്ടില്ല .. ”

മിക്കവാറും ഈ സമയം ഇച്ചായൻ  മുകളിയായിരിക്കും….

എല്ലാം തനിക്ക് ഇച്ചായനോട് തുറന്നു പറയണം   …. ”

അവൾ എൽവിസിനരികിലേക്ക്‌   നടന്നു…..

*******
അന്നയുമായുണ്ടായ പ്രശ്നങ്ങൾ അധികം ആരെയും ബാധിച്ചിരുന്നില്ല….

ഒരുപക്ഷെ എൽവിസും കോശിയും തമ്മിലുള്ള പിണക്കം മാറിയത് കൊണ്ടാവാം…..

അന്നയും റോസ്മേരിയും  ആ വീട്ടിൽ ഉണ്ടെന്ന ഒരു ഭാവം പോലും ആരും കാണിച്ചില്ല….

അത് അന്നയ്ക് മനസ്സിലാവുകയും ചെയ്തു….

മുൻപ് താൻ ഈ തറവാട്ടിലെ  രാജകുമാരി ആയിരുന്നു …

********

സ്റ്റെപ് കയറി ഗൗരി മുകളിലേക്ക് വന്നു  ….

കയ്യിലൊരു ഗ്ലാസുംപിടിച്ച്  ഒറ്റയ്ക്കു എന്തൊക്കെയോ ചിന്തിച്ചു  ഇരിക്കുകയാണ് നമ്മുടെ  നായകൻ……

അന്ന് തനിക്ക് സുഖമില്ലാതായതിനു ശേഷം  ഇച്ചായൻ  അധികം മദ്യപിക്കാറില്ല….

മദ്യപിച്ചാലും മദ്യപിച്ചുകൊണ്ട് തന്റെ അടുത്തേക്ക്  വരാറില്ല….

അന്നയും  അതുപോലെ ഇന്ന് ഇവിടെ അരങ്ങേറിയ സംഭവങ്ങളും  ഇച്ചായനെ   ഒരുപാട്  സ്വാധീനിച്ചിട്ടുണ്ട്  …

*********
“ഇച്ചായൻ ഇവിടെ ഇരിക്കുകയാണോ…. ”

എന്ന്  ചോദിച്ചു കൊണ്ട് ഗൗരി എൽവിസിനരികിലേക്ക്‌  ചെന്നു  ….

എൽവിസ് അവളുടെ മുഖത്തേക്ക് നോക്കി…

അവൾക്ക്‌  തന്നോടെന്തൊക്കെയോ  സംസാരിക്കാൻ ഉണ്ടെന്ന്  ആ കണ്ണുകൾ തന്നെ  പറയുന്നുണ്ടായിരുന്നു  …..

മിന്നു കെട്ടിയ ശേഷം തനിക്ക്‌  അവളോട്‌ ഒന്ന് സംസാരിക്കാൻ സാധിച്ചിട്ടില്ല ….

എൽവിസ് തന്നെ നോക്കുന്നത് കണ്ട് ഗൗരി തന്റെ മിഴികൾ  മാറ്റി….

(എൽവിസും ഗൗരിയും തമ്മിലുള്ള പ്രശ്നങ്ങൾ  മാറിയിട്ടും  പലപ്പോഴും എൽവിസിന്റെ കണ്ണുകളെ  ഗൗരിക്ക് നേരിടാൻ സാധിച്ചിരുന്നില്ല … . )

********
എൽവിസ്  എഴുന്നേറ്റു ഗൗരിയുടെ അടുത്തേക്ക് വന്നു  ….

മുന്നിലൂടെ  പാറി  നടന്നിരുന്ന  അവളുടെ മുടിയിഴകളെ  ഒതുക്കി വച്ചു….

അവളെ തന്നിലേക്ക് ഒന്ന്  അടുപ്പിച്ചു കൊണ്ട് അയാൾ  ചോദിച്ചു…

“എന്താ മോളേ…. ”

“അത്……..  .”

അവൾ വാക്കുകൾക്ക് വേണ്ടി പരതി തുടങ്ങി …

അല്ലെങ്കിലും എൽവിസിന്റെ മുൻപിൽ വരുമ്പോൾ പലപ്പോഴും ഗൗരിക്ക്  വാക്കുകൾ നഷ്ടപ്പെടാറുള്ളത്  പതിവാണ്….

അത് മനസിലാക്കിയ എൽവിസ് ഒന്ന്  ചിരിച്ച ശേഷം പറഞ്ഞു…

“പറയെടോ….ഭാര്യേ…. ”

ഗൗരി ആ കണ്ണുകളിലേക്കു നോക്കി…

നോക്കും തോറും ആ കണ്ണുകൾ തന്നെ വലിച്ചു കൊണ്ട് പോകും പോലെ  തോന്നി….
നോട്ടം മാറ്റിയ ശേഷം അവൾ പറഞ്ഞു തുടങ്ങി….

“വേണ്ടായിരുന്നു ഇച്ചായാ  ….. അത്  .. … ”

രാവിലെ നടന്നതാണ് ഗൗരി ഉദ്ദേശിക്കുന്നത് എന്ന് അയാൾക്ക്  മനസ്സിലായിരുന്നു…..

ഒന്നുകൂടി  തന്നോടവളെ അടുപ്പിച്ചു കൊണ്ട് അയാൾ  മൃദുവായി ചോദിച്ചു..

“എന്താ തനിക്കെന്നെ ഇഷ്ടമല്ലന്നുണ്ടോ…. ”

“അങ്ങനെ അല്ലിച്ചായാ….. ഞാൻ പറഞ്ഞത്….”

അവളിൽ നിന്നും വാക്കുകൾ മുറിഞ്ഞു പോയി തുടങ്ങിയിരുന്നു …. അവൾ തല താഴ്ത്തി…..

അയാൾ അവളുടെ താടിയിൽ പിടിച്ചു മുഖം ഉയർത്തി…

“അപ്പൊ ഇഷ്ടമാണോ…. “എൽവിസ് തന്റെ കണ്ണുകളിൽ ഒരു ചെറിയ  കുസൃതി ഒളിപ്പിച്ചു  കൊണ്ട്  ചോദിച്ചു….

അതിന്റെ മറുപടിക്കായി  കാത്തു നില്ക്കാതെ പെട്ടന്ന്  അയാൾ അവളോട്‌ പറഞ്ഞു….

******
“പിന്നെ… അന്ന ഇവിടെ നിന്ന് പോകുന്നത് വരെ മോളധികം അവളുടെ മുന്നിൽ ചെന്നുചാടേണ്ട  കേട്ടോ…! ”

“നിന്നെപ്പോലെ അല്ല അവൾ ….!” “മനസ്സിലായോ….” അയാൾ ചോദിച്ചു…

ഗൗരി ഒന്നും മിണ്ടാതെ എൽവിസിന്റെ മുഖത്തേക്ക്  നോക്കി നിന്നു..

അയാൾ അവളുടെ  ചുമലിൽ പിടിച്ചു കൊണ്ട്  ചോദിച്ചു..

“ടീ മനസിലായോന്ന് …. !”

അവൾ ആയെന്നു തലയാട്ടി…. (അവൾ ആയെന്നു തലയാട്ടി എങ്കിലും എൽവിസിന്റെ മനസ്സിൽ അന്നയെ ഭയം  ഉണ്ടായിരുന്നു…. അന്നയെ എൽവിസിനെ പോലെ മറ്റാർക്കും അറിയില്ലായിരുന്നു )അതിനു ശേഷം ചെറുപുഞ്ചിരി അയാൾക്ക് സമ്മാനിച്ചു….

********-

“ഇച്ചായാ… എനിക്ക് ഇച്ചായനോട് സംസാരിക്കണം…. ”

(എൽവിസിനെ നോക്കാതെ അവൾ പറഞ്ഞു…)

“ഇച്ചായൻ കരുതുന്ന പോലെ അല്ല കാര്യങ്ങൾ ….. ”

“എനിക്ക്… എനിക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്  …. ”

“ഞാൻ ഇച്ചായനെയോ ഈ കുടുംബത്തെയോ എന്നിലേക്ക്‌ അടുപ്പിച്ചു അപകടം ക്ഷണിച്ചു വരുത്താൻ ആഗ്രഹിക്കുന്നില്ല ….”

“ദയവ് ചെയ്ത് എന്റെ പിന്നാലെ വരരുത് ഇച്ചായാ …. “അത് പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞു…

അയാൾ തന്റെ ചൂണ്ട് വിരൽ  കൊണ്ട് ഗൗരിയുടെ ചുണ്ടുകളിൽ അമർത്തി ഇനി സംസാരിക്കരുത്  എന്ന രീതിയിൽ ആഗ്യം കാണിച്ചു…

അതിന് ശേഷം  ചിരിച്ചു കൊണ്ട് പറഞ്ഞു…  ….

“നിന്റെ വിവാഹം കഴിഞ്ഞതാണെന്നു  മാത്രം പറയരുത് മോളെ … ”

“മറ്റെന്തും ഞാൻ സഹിക്കാം……”

“അതെനിക് സഹിക്കാനാവില്ല …. ”

“നിന്നെ കണ്ടപ്പോ തന്നെ ഈ  നെഞ്ചിൽ കേറിയതാ നീ.. ”

“നിന്നോട് കൂടുതൽ അടുത്ത് പോകുമോ എന്നൊരു ഭയം മുൻപ്  എന്നിൽ ഉണ്ടായിരുന്നു……

നിന്നോട് കാണിച്ചിട്ടുള്ള അവഗണനയ്‌ക്ക്‌ അതും ഒരു കാരണമാണ് …. ”

അയാൾ അവളിൽ നിന്നു ഒന്ന്  മാറിയിട്ട് തുടർന്നു…

“ഇന്ന് ഈ ഭൂമിയിൽ ഞാൻ എന്റെ അമ്മച്ചിയേയും അപ്പച്ചനെയും ചാച്ചനെയും ആൽവിനെയും ഒക്കെ  സ്നേഹിക്കുന്ന പോലെ നിന്നെയും സ്നേഹിക്കുണ്ട്… ഒരു പക്ഷെ ചിലപ്പോൾ എന്റെ  ജീവിത പങ്കാളി എന്ന നിലയിൽ അതിൽ കൂടുതൽ …. ”

“നിന്നെ മാത്രമേ ഞാൻ സ്നേഹിക്കുന്നുള്ളു എന്നൊന്നും ഞാൻ  ഒരിക്കലും പറയില്ല… ”

“എന്റെ ഈ ഹൃദയം  മുഴുവൻ ഇപ്പൊ നീയാണ് നിറഞ്ഞു നില്കുന്നത് .. . നിന്നോടുള്ള  പ്രണയം  …. ”

“ഇതിൽ  നിന്നൊരു തിരിച്ചു പോക്ക്  ഇനി ഉണ്ടാവില്ല ഗൗരീ …. ”

ഗൗരിയെ ചേർത്ത് പിടിച്ചു കൊണ്ട് അയാൾ തുടർന്നു…

“ഈ എൽവിസ്  എന്ന മനുഷ്യനെയും പുരുഷനെയും എല്ലാം തരത്തിലും തൃപ്തിപെടുത്താൻ കഴിയുന്ന  സ്ത്രീയാണ്   നീ…” ഇതിൽ കൂടുതൽ  എങ്ങനെയാ എന്റെ പെണ്ണേ   നിനക്കു ഞാൻ  പറഞ്ഞ് തരേണ്ടത് ….   ”

പിന്നെ…. നിന്നെ വിട്ട് കൊടുക്കാതെയുള്ള നിന്റെ എന്ത് പ്രശ്നവും എന്നിലൂടെ മാത്രമേ നിന്നിൽ വന്നു ചേരൂ ….
അത് പോരെ…. നിനക്ക്… അതെന്റെ വാക്കാണ്‌…. ഈ എൽവിസിന്റെ വാക്ക് !”

“അതല്ല… നീ എന്നെ ഉപേക്ഷിച്ചു പോവുകയാണെങ്കിൽ പിന്നെ  ഞാൻ ഇല്ല …ഒരു തകർച്ചയിൽ നിന്നും കര കയറിയതാണ്  …. മറ്റൊന്നും കൂടി ചിലപ്പോൾ താങ്ങാനാവില്ല .. ”

അത് പറഞ് തീർന്നതും അങ്ങനെ പറയരുത് എന്ന രീതിയിൽ  ഗൗരി  അയാളുടെ ചുണ്ടുകളിൽ  തന്റെ വിരലുകൾ  അമർത്തി.ആ കണ്ണുകൾ നിറഞ്ഞിരുന്നു.. .  ..

********
ഗൗരി തന്റെ ചുണ്ടുകളെ തൊട്ടെന്ന്  മനസിലായപ്പോൾ എൽവിസിന്റെ കണ്ണുകൾ തിളങ്ങി….അയാളുടെ  മുഖത്ത് ഒരു കുസൃതി നിറഞ്ഞു….

ഗൗരി പെട്ടന്ന് തന്റെ വിരലുകൾ പിൻവലിച്ചു….

എൽവിസ് ഒന്നുകൂടി അവളുടെ അടുത്തേക്ക് വന്നു…

“ഇച്ചായാ ഞാൻ പറയുന്നത് ഒന്ന് കേൾക്കു   …. ”

ഗൗരിപറയുന്നത് കേൾക്കാതെ ഒരു കുസൃതി ചിരിയുമായി എൽവിസ് അവളുടെ  അടുത്തേക്ക് വന്നു …

അതിനനുസരിച്ചു ഗൗരി പിറകിലേക്ക് നീങ്ങി…  .. അവൾ ഭിത്തിയിൽ തട്ടി നിന്നു…

അയാൾ തന്റെ കൈകൾ എടുത്ത്
അവളുടെ തോളുകൾക്കു ഇരു വശമായി വയ്ച്ചു….

അതിനു ശേഷം അവളുടെ മുഖത്തേക്ക്  തന്നെ  കുറെ നേരം നോക്കി നിന്നു…..

ഒരോ പ്രാവശ്യവും,  നോക്കി നിൽകുമ്പോഴും  അവളുടെ ഭംഗി പതിൻ മടങ് വർധിക്കുന്നതായി അയാൾക്ക്‌ തോന്നി….

അപ്പോഴാണ്  ഗൗരിയുടെ കഴുത്തിലെ കാക്കപുള്ളിയിലേക്കു അയാളുടെ ശ്രെദ്ധ പതിഞ്ഞത്…..

അയാളുടെ മുഖത്ത് ഒരു കുസൃതിചിരി വിരിഞ്ഞു…..

തന്നെ ഒരുപാട് മോഹിപ്പിച്ചതാണത്….

അയാൾക്കത്‌ അത് കവർന്നെടുക്കാൻ തോന്നി….

എൽവിസിന്റെ  ഹൃദയതാളം  മാറുന്നത് അവളറിഞ്ഞു…..

അയാളുടെ മുഖം തന്റെ ശരീരത്തിനടുത്തേക്ക്‌   വരുന്നത് മനസിലാക്കിയ ഗൗരി വീണ്ടും  പിന്നിലേക്ക് വലിഞ്ഞു….

എൽവിസ് കൂടുതൽ  അടുത്ത് വരുന്നത് കണ്ട്  അവൾ വിളിച്ചു

“ഇച്ചായാ….”

എന്നാൽ എൽവിസിൽ നിന്നും  മറുപടി ഉണ്ടായിരുന്നില്ല ….

“ഇച്ചായാ… വേണ്ടിച്ചായാ….” ഗൗരി എൽവിസിനെ നോക്കി പറഞ്ഞു… എന്നാൽ ഗൗരിയുടെ  ശബ്ദം എൽവിസിൽ എത്തുന്നുണ്ടായിരുന്നില്ല…

അവൾ അയാളെ കൈ കൊണ്ട്  പിറകിലേക്ക് തള്ളി….

എന്നാൽ എൽവിസിന്റെ ശക്തമായ കരങ്ങൾക്ക്   മുന്നിൽ ഗൗരിയ്ക്കു പിടിച്ചു നിൽക്കാനായില്ല ….

പെട്ടെന്ന് എൽവിസ് അവളുടെ നഗ്നമായ  ഇടുപ്പിൽ പിടിച്ചുമുറുക്കി അവളെ പുണർന്നു കൊണ്ട്  അവളുടെ കഴുത്തിലെ മറുകിലേക്കു തന്റെ അധരങ്ങൾ ചേർത്തു …..

ഗൗരിക് മിന്നൽ വേഗത്തിൽ തന്റെ ശരീരത്തിലൂടെ   വൈദ്യുതി പ്രവഹിക്കും പോലെ തോന്നി…  ഗൗരി ഒന്നു പിടഞ്ഞു..അവൾ എൽവിസിനെ മുറുകെ പിടിച്ചു….

ഗൗരിയുടെ തന്റെ മേലുള്ള പിടി മുറുകും തോറും എൽവിസ്  ആവേശത്തോടെ തന്റെ അധരങ്ങൾ കൊണ്ട് അവളുടെ മറുകിനെ കവരാൻ തുടങ്ങി…

********
എൽവിസിനെ ഫുഡ്‌ കഴിക്കാൻ വിളിക്കാൻ വരികയായിരുന്നു ആൽവിനും അബിയായും ആദിയും ….

ഒരുമിച്ച് ഫുഡ്‌ കഴിക്കുക എന്നുള്ളത് ചാച്ചന്  നിർബ്ബന്ധമുള്ളതാണ്….

ചാച്ചനും എൽവിസും തമ്മിലുള്ള പിണക്കം മാറിയത് കൊണ്ട് പിള്ളേരെല്ലാം വല്യ ഹാപ്പിയിലാണ് ….

ആൽവിനും ആദിയും മുന്നിലും അബി പുറകിലും ആയിട്ടാണ് നടത്തം  ….

സ്റ്റെപ് കയറി മുകളിൽ  എത്തിയ ആൽവിൻ കണ്ടത് ഗാഢമായി ഗൗരിയുടെ കഴുത്തിൽ  ചുംബിച്ചു കൊണ്ടിരിക്കുന്ന എൽവിസിനെയാണ്….

ആൽവിൻ ആകെ വെട്ടിലായി…
അവൻ പെട്ടെന്ന് തിരിഞ്ഞു
അതിനു ശേഷം  തിരിച്ചിറങ്ങി…
അവന്റെ തൊട്ടു പിന്നാലെ തന്നെ ആദി ഉണ്ടായിരുന്നു …

“കിസ്സ് അടിച്ചടാ കിസ്സ് അടിച്ചു…..! ”
ഇത് പറഞ്ഞ് അവനെയും പിടിച്ചു താഴേക്ക് ഇറങ്ങി….
“ആരാ ഇച്ചായാ… ആരാ… ആരാ… എൽവി ച്ചായനാണോ….. ”
“ഞാൻ നോക്കട്ടെ…”

“ഒറ്റ വീക് വച്ച് തരും ഞാൻ..!”(ആൽവിനാണ് )

“നീ ഒന്ന് വന്നേ…!”

ആൽവിൻ ആദിയെ വലിച്ചു എടുത്തോണ്ട് താഴേക്കു  പോയി….

അവൻ മനസില്ല മനസോടെ അവനോടൊപ്പം താഴേക്ക്  ഇറങ്ങി….

അവരുടെ തൊട്ടു പിന്നാലെ തന്നെ അബിയു ണ്ടായിരുന്നു…

“എന്താ ഇച്ഛായ… എന്താ നിങ്ങൾ തിരികെ വരണേ… എൽവിച്ചായൻ എവിടെ…. !”

“നിനക്കൊന്നും കാണാൻ പറ്റിയ കാഴ്ച അല്ല മോളെ അവിടെ…. “എന്ന് സ്വയം പിറുപിറുത്തു കൊണ്ട്
“എൽവിച്ചൻ ഇപ്പൊ വരും…”എന്ന് പറഞ്ഞ് ആൽവിൻ അവളെ കയ്യിൽ പിടിച്ചു  താഴേക്ക് കൊണ്ട് പോയി….

*******–
സ്ഥാലകാല ബോധം തിരിച്ചു വന്ന ഗൗരി എൽവിസിനെ തള്ളി മാറ്റി…..

എൽവിസിന്റെ കണ്ണുകൾ പതിൻ മടങ് തിളങ്ങി…. മുഖത് ഒരു കുസൃതിചിരിയുണ്ട്…. കൂടാതെ മറുക് കവർന്നെടുത്തതിന്റെ ഒരു സംതൃപ്തി അയാളിൽ തെളിഞ്ഞു കാണാം ….

അവളുടെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു…. അവൾക്ക് എൽവിസിനെ നോക്കാൻ പോലും കഴിഞ്ഞില്ല…അവൾ തന്റെ കൈ ഉയർത്തി  അയാളുടെ  ചെകിടത്ത് അടിച്ചു… എന്നിട്ട് സ്വയം കരഞ്ഞു…

എൽവിസിന്റെ  മുഖം  ദേഷ്യവും സങ്കടവും കൊണ്ട് ചുവന്നു ..

ഗൗരിയെ ഒന്ന് നോക്കിയ ശേഷം അയാൾ  താഴേക്ക് ഇറങ്ങിപ്പോയി..

“ഇച്ചായാ…… “ഗൗരി പിറകിൽ നിന്നും വിളിച്ചു…

തുടരും…