17/04/2026

അവൾ : ഭാഗം 26

രചന – അക്ഷര

അന്ന ചേച്ചിയുടെ സ്വഭാവവും ഇച്ചായന്റെ സ്വഭാവവും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട് … ചേച്ചി

**********
വിഷമത്തോടെയാണ്  അബിയ  അത് പറഞ്ഞത്…

അബീ…  എന്താ ഇച്ചായന്റെ ജീവിതത്തിൽ സംഭവിച്ചത്…. ഗൗരി ആകാംഷയോടെ ചോദിച്ചു

ഇച്ചായൻ ചേച്ചിയോട് ഒന്നും  പറഞ്ഞിട്ടില്ലേ….

ഇല്ല.. ഞാൻ ചോദിച്ചിട്ടില്ല അബീ …. ചോദിച്ചു വിഷമിപ്പിക്കേണ്ട എന്ന് കരുതി…

(തന്നെ പറ്റിയൊന്നും  പറയാതെ താൻ എങ്ങനെയാ ഇച്ചായന്റെ കാര്യങ്ങൾ  ചോദിക്കുന്നത്..  എന്ന് മനസ്സിൽ ഓർത്തു )

അത് വല്യ ഒരു കഥയാണ്….

പാലയ്ക്കൽ തറവാട്ടിന്റെയും കിള്ളിക്കാട്ട് തറവാട്ടിന്റെയും കഥ….

ചേച്ചി ഈ തറവാടിന്റെ ഫ്രണ്ടിൽ ഒരു ഫോട്ടോ വച്ചേക്കുന്നത് കണ്ടിട്ടുണ്ടോ…

ഗൗരി ഉണ്ടെന്നു തലയാട്ടി….

അതാണ് ഞങ്ങളുടെ വല്യമ്മച്ചി..
“മിസ്സിസ് .സാവന്ന എബ്രഹാം….”.

ആള് മരിച്ചുപോയി…. !

“കുറച്ച് പഴയ കഥയാണ്. …. ചാച്ചന്റെ കഥ…. ബോർ ആവുമോ … ”

“ഇല്ല മോള് പറഞ്ഞോ … ഞാൻ കേൾക്കാം

ഗൗരി ആകാംഷയോടെ ഇരുന്നു.. …

“ഇന്നു കുറച്ച് പറയാം…  നാളെ വൈകിട്ട് ബാക്കി  പറയാം….എന്താ
ഗൗരി ചിരിച്ചു കൊണ്ട് സമ്മതം മൂളി…”

ചേച്ചി നമ്മുടെ ചാച്ചന്റെ അപ്പച്ചനും അതായത്
പാലയ്ക്കൽ തറവാട്ടിലെ കോശികുര്യനും
കിള്ളിക്കാട്ടു തറവാട്ടിലെ അലക്സാണ്ടർ
വര്ഗീസും ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു….

രണ്ടുപേരും ഒരുമിച്ച് പഠിച്ചു വളർന്നവർ…
വലുതായി അവർ വിവാഹം കഴിച്ചപ്പോൾ ഭാര്യമാർ തമ്മിലും ആ അടുപ്പം നിലനിർത്തി പോന്നു  …

ഈ അലക്സാണ്ടർ വര്ഗീസിന് 6 മക്കൾ… പേരൊന്നും എനിക്കറിയില്ല…
ഇത്രമാത്രം അറിയാം 4ആണും 2പെണ്ണും.
.5 പേർക്ക് കൂടി  കാത്തിരുന്നു കിട്ടിയ അവരുടെ  കുഞ്ഞു പെങ്ങളാണ്  എസ്തർ…. അലക്സാണ്ടറിന്റെ ഏറ്റവും ഇളയ മകൾ…

കുട്ടികാലം തൊട്ടേ  ആകാശത്തിനു കീഴെയുള്ള എന്ത് ചോദിച്ചാലും അവർക്ക് കഴിയുന്നതെന്തും അവർ  അവൾക്ക് നേടികൊടുക്കുമായിരുന്നു….. ഒരു അല്ലലും അറിയിയ്ക്കാതെ വളർത്തി ….

അതിന്റെതായ പ്രശ്നങ്ങളും എസ്തറിനുണ്ടായിരുന്നു….നിർബന്ധം, വാശി….  അങ്ങനെയൊക്കെ….

വളർന്നു വരും തോറും എസ്തറിന്റെ   ഈ പിടിവാശികളും കൂടി വന്നു….

അവളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അലക്സാണ്ടർ അവളെ രഹസ്യമായി ഒരു
psychiatrist നെ കാണിച്ചു…

പഴയ കാലത്തിന്റെ പരിമിതികളും എസ്തർ ഒരു  പെൺകുട്ടി ആയതു കൊണ്ടും എസ്തറിന്റെ  അപ്പച്ചൻ രഹസ്യമായാണ് ഡോക്ടറെ  കാണിച്ചത് …

എന്നാൽ ഡോക്ടറിൽ നിന്നും അറിഞ്ഞ വിവരങ്ങൾ അലക്സാണ്ടറിനെയും ഭാര്യയെയും ഞെട്ടിച്ചു…. തന്റെ മകൾക്കു സ്കീസോഫ്രീനിയ
(schizophrenia)എന്ന രോഗാവസ്ഥയാണെന്ന്  ഡോക്ടർ  പറഞ്ഞു

സ്കീസോഫ്രീനിയ എന്ന അസുഖം  ഒരു വ്യക്തിയുടെ ചിന്തകളെയും പെരുമാറ്റത്തെയും വികാരങ്ങളെയും പ്രവർത്തനശേഷിയേയും വരെ  ബാധിക്കുന്ന മാനസികരോഗമാണെന്നും  അതിതീവ്രമായ വിഭ്രാന്തിയിൽ മനസ്സ് അകപ്പെടുന്ന അവസ്ഥയാണെന്നും ഡോക്ടറിൽ നിന്നും അവർ തിരിച്ചറിഞ്ഞു….

ഒന്നല്ല, ഒരായിരം മുഖങ്ങളുടെ  സ്വഭാവങ്ങൾ ഉള്ള ഒരു  ഉന്മാദാവസ്ഥയാണ് സ്കീസോഫ്രീനിയ( schizophrenia)
എന്നും  ഡോക്ടർ അവരോട് വെളിപ്പെടുത്തി…

ഒരുവശത്ത്  പരാക്രമവുമായി കൂടെയുള്ളവരെ ദേഷ്യം പിടിപ്പിക്കുന്നവർ ആണെങ്കിൽ  മറ്റൊരു ഭാഗത്ത് ആരോടും ഒന്നും സംസാരിക്കാതെ  ഒതുങ്ങിക്കൂടുന്നവരാണ് ….

ഈ രണ്ട് ക്യാരക്ടറും ഒരു അസുഖത്തിന്റെ ഭാഗം  തന്നെയാണ്…

ഇത്രയൊക്കെയെ ഈ അസുഖത്തെ പറ്റി എനിക്ക്  അറിയൂ … കൂടുതൽ അറിയണമെങ്കിൽ നമുക്ക് എമി ചേച്ചിയോട് ചോദിക്കണം .. പലരും പറഞ്ഞു കേട്ട  അറിവുകൾ  ആണിതൊക്കെ…

നമുക്ക് കഥയിലേക്ക് പോകാം…

തന്റെ മകളുടെ ഭാവി ജീവിതത്തെ പറ്റി ആലോചിച്ചു അലക്സാണ്ടർ ഒരുപാട് വിഷമിച്ചു….

എന്നാൽ ഇതൊന്നും അയാൾ കോശി കുര്യനോട് അതായത് നമ്മുടെ ചാച്ചന്റെ അപ്പച്ചനുമായി  പങ്കു വച്ചിരുന്നില്ല ….

എന്നാൽ അലക്സാണ്ടറിന് എന്തോ വലിയ മാനസിക വിഷമം ഉണ്ടെന്നു മനസിലാക്കിയ കുര്യൻ അയാളെ കൊണ്ട് നിർബന്ധിച്ചു കാര്യം പറയിച്ചു …

മകളുടെ ഭാവി ജീവിതത്തെ ഓർത്തു വിഷമിച്ചിരുന്ന അലക്സാണ്ടറിനോട് അതിനെ ഓർത്ത് വിഷമിക്കണ്ട എന്നും പാലയ്ക്കൽ തറവാട്ടിലെ മരുമകൾ ആയി അതായത് ചാച്ചന്റെ ഭാര്യയായി സ്വീകരിക്കാമെന്നും സ്നേഹ നിധിയായ കുര്യൻകോശി വാക്ക് കൊടുത്തു….

തിരികെ വീട്ടിലെത്തിയ അലക്സാണ്ടർ തന്റെ മക്കളോടും ഭാര്യയോടും ഇത് പങ്കുവച്ചു …

കുടുംബങ്ങൾ തമ്മിൽ  നല്ല സൗഹൃദം ഉണ്ടായിരുന്നത് കൊണ്ട് തന്നെ ചാച്ചൻ കിള്ളിക്കാട്ട് തറവാടുമായി അടുത്തിടപഴകിയിരുന്നു….

തന്റെ ഭാവി വര നാണ് എബ്രഹാം കോശി എന്ന് തിരിച്ചറിഞ്ഞ എസ്തർ ചാച്ചനെ ശക്തമായി മോഹിക്കാൻ തുടങ്ങി.. തന്റെ വീട്ടിലെ പലപ്പോഴായുള്ള ചാച്ചന്റെ സാനിധ്യം എസ്തറിനെ ചാച്ചനിലേക്ക് കൂടുതൽ  ആകൃഷ്ടയാക്കി….

എന്നിട്ട് അബി ചിരിച്ചു കൊണ്ട് പറഞ്ഞു… അത് പറഞ്ഞിട്ടും കാര്യമില്ല ചേച്ചി…. ചാച്ചൻ ഭയങ്കര രസമായിരുന്നു അത്രേ കാണാൻ …
ചാച്ചന്റെ തനി പ്രതിരൂപമാണ് ഇച്ചായനെന്നു ഞാൻ കേട്ടിട്ടുണ്ട്….
ഗൗരി പുഞ്ചിരിച്ചു…
അബി തന്റെ കഥ തുടർന്നു…

ചാച്ചനെ കൊണ്ട് എസ്തറിനെ കല്യാണം കഴിപ്പിക്കാമെന്നു ചാച്ചന്റെ അപ്പച്ചൻ വാക്ക് കൊടുത്തിരുന്ന കാര്യം വല്യമ്മച്ചി (സാവന്ന ) യുമായി പ്രണയത്തിലായിരുന്ന  ചാച്ചൻ  അറിഞ്ഞിരുന്നില്ല….

തന്റെ കല്യാണ തീരുമാനം  തന്റെ അപ്പച്ചനിൽ നിന്നും അറിഞ്ഞ  ചാച്ചൻ ശക്തമായിപ്രതികരിക്കുകയും  താൻ  ഒരു പെൺകുട്ടിക്ക് വാക്ക് കൊടുത്തിട്ടുണ്ടെന്നും അവളെ മാത്രമേ വിവാഹ കഴിക്കൂ എന്ന് പറയുകയും ചെയ്തു…..

എന്നാൽ ഇത് ചാച്ചന്റെ അപ്പച്ചൻ ആദ്യമൊന്നും ഇത്  സമ്മതിച്ചില്ല… അവസാനം ചാച്ചന്റെ നിര്ബന്ധ ത്തിനു വഴങ്ങി അദ്ദേഹത്തിന്റെ സമ്മതത്തോടെ ഒരു ഇടത്തരം കുടുംബത്തിലെ സാവന്ന ജോർജിനെ വിവാഹം കഴിച്ചു .. അങ്ങനെ സാവന്ന ജോർജ്  സാവന്ന എബ്രഹാം ആയി…. അതായത് ഞങ്ങളുടെ വല്യമ്മച്ചി…

എന്നാൽ കാര്യങ്ങൾ ഇതുകൊണ്ടൊന്നും അവസാനിച്ചിരുന്നില്ല…. ചാച്ചനോട് അമിതമായ ആസക്തി ഉണ്ടായിരുന്ന എസ്തറിനു തന്റെ മാനസിക നില കൈവിട്ടു പോകുകയും ആത്മഹത്യ ചെയ്യുകയും ചെയ്തു….

എന്നാൽ ഇത് അറിഞ്ഞ ചാച്ചൻ വളരെ വിഷമിച്ചു… അദ്ദേഹം എസ്തറിന്റെ മരണം കാരണം താൻ ആണെന്ന് ഉറച്ചു വിശ്വസിച്ചു….

അതോടെ കിള്ളിക്കാട്ട് തറവാട്ടിന് പാലയ്ക്കൽ തറവാട്ടുകാരോട് തീർത്താൽ തീരാത്ത പകയുണ്ടായി….

വര്ഷങ്ങളോളം ആ പക നീണ്ടു നിന്നു..

ചാച്ചന്റെ അപ്പച്ചന്റെ മരണ ശേഷം കിള്ളിക്കാട്ട് തറവാട്ടിലെ കാരണവന്മാർ  പാലയ്ക്കൽ തറവാട്ടിലേക്ക് വന്നു….

കഴിഞ്ഞ കാര്യങ്ങൾ എല്ലാം മറക്കണമെന്നും  കിള്ളിക്കാട്ട് തറവാട്ടിലേക്ക് അലക്സാണ്ടറിന്റെ ചെറുമകനായ ഫിലിപ്പിനെ കൊണ്ട് റോസ് മേരിയെ വിവാഹം കഴിപ്പിക്കണമെന്നും  പറഞ്ഞു…

ഇതിൽ പരം സന്തോഷം ചാച്ചനുണ്ടായില്ല… താൻ കാരണം ഉണ്ടായ പ്രശ്നങ്ങൾ തന്റെ മകളെ വിവാഹം ചെയ്ത് കൊടുക്കുന്നതോടെ  തീരുമെന്നും ചാച്ചൻ പ്രതീക്ഷിച്ചു… എന്നാൽ കാര്യങ്ങൾ അവിടെ വച്ചു തീർന്നില്ല….

വിവാഹം കഴിഞ്ഞ ശേഷം റോസ് ആന്റീ(റോസ് mary) സന്തോഷത്തോടെ ജീവിച്ചിട്ടില്ല…. കൊടും പീഡനങ്ങൾക്ക്  ഒടുവിൽ 2 മക്കൾക്ക്‌ ജന്മം നൽകി
ആൻ മരിയയും അഡോനിസും…

അപ്പോഴേക്കും ആലീസ് അബിയയുടെ റൂമിലേക്ക്‌ വന്നു…

“ആ… ഇച്ചേച്ചിയും അനുജത്തിയുമായിട്ടു എന്താണ് പരിപാടി.. “.. അവർ ചിരിച്ചു കൊണ്ട് ചോദിച്ചു….

“ഏയ്‌ ഒന്നുമില്ല മമ്മ..ഞങ്ങൾ  ചാച്ചന്റെ കഥ പറയുകയായിരുന്നു…. ”

“ആ കഥയൊക്കെ ഇനി നാളെ പറയാം… ഗൗരി മോള് ഇവിടെതന്നെ ഉണ്ടാകുമല്ലോ…
പോയി കിടക്കു രണ്ടു പേരും…. ഒരുപാട് ലേറ്റ് ആയി.. ”
ആലീസ് സ്നേഹത്തോടെ അവരെ ശാസിച്ചു

ബാക്കി നാളെ പറയാമെന്നു കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചതിന് ശേഷം അബിയ തന്റെ ബെഡിലേക്കു പോയി…. ഗൗരിയും അവളുടെ അടുത്തായി  കിടന്നു….

തുടരും…..

….