16/04/2026

ഹൃദയതാളം : ഭാഗം 05

രചന – ചിലങ്ക (അല്ലി)

ലെച്ചുവിന്റെയും കാർത്തിയുടെയും ചിരി കേട്ട് അച്ഛനും മോനും അങ്ങോട്ടും ഇങ്ങോട്ടും നോക്കി… അവരുടെ നോട്ടം കണ്ട് അവര് രണ്ടും ചിരി നിർത്തി…. നിങ്ങൾ എന്തിനാ ഇത്ര ചിരിക്കുന്നെ ഇത് ഞങ്ങൾ അച്ഛനും മോനും തമ്മിലുള്ള അടിയാ.. ഞങൾ അടിക്കും പിടിക്കും വേണ്ടിവന്നാൽ ഉമ്മിക്കും. അല്ലേടാ അളിയാ,. അച്ഛന്റ്റെ തോളിൽ കൈഇട്ടു കൊണ്ട് കിരൺ പറഞ്ഞതും അയാൾ നട്ട പൊറത്ത് ഒറ്റ അടി വെച്ച് കൊടുത്തു.. അയ്യോ എന്റെ അമ്മേ…. ഈ കിളവൻ എന്റെ പുറം അടിച്ചു പൊട്ടിച്ചേ…. അവൻ നല്ല വായിൽ കീറാൻ തുടങ്ങി….. തന്തയേകേറി അളിയാന്ന് വിളിക്കുന്നോ അസത്തെ ജോലിക്ക് പോടാ,…. . അത് കേട്ടതും അവൻ പുറു പുറുത്തുകൊണ്ട് അവിടെ നിന്നും പോയ്‌…. ഹ്മ്മ്… നിനക്ക് ഹോസ്പിറ്റലിൽ പോകണ്ടേ…… പോണം…. എന്നാ പോടാ…..,.അത് കേട്ടതും ലെച്ചു വിനെ ഒന്ന് നോക്കി അവൻ അവിടെ നിന്നും പോയ്‌…. അതേ കാർത്തിയേട്ടാ.. ഉച്ചയ്ക്ക് ഉണ്ണാൻ വരുവോ …. പുറകിൽ നിന്നുമുള്ള അവളുടെ പറച്ചിൽ കേട്ട് അവൻ ഒന്ന് തിരിഞ്ഞ് നോക്കി….

ഈ… അവൾ ഒന്ന് ഇളിച്ചു…. ഞാൻ വരും ഉണ്ണും… നീ ഊട്ടിക്കണ്ടാ…. അതും പറഞ്ഞ് അവളെ ഒന്ന് കടുപ്പിച്ച് നോക്കിയിട്ട് അവൻ പോയ്‌…. അവൾ സങ്കടം ഫിറ്റ്‌ ചെയ്ത് അച്ഛനെ നോക്കി… പോട്ടെ മോളെ…. സാരമില്ല അച്ഛാ… നിങ്ങളുടെ ഒക്കെ നിർബന്ധം കൊണ്ട് എന്നെ കല്യാണം കഴിച്ചതല്ലേ…… അതിന്റെ ഇഷ്ടക്കേടാണ്…….അതും പറഞ്ഞ് സങ്കടം ഫിറ്റ്‌ ചെയ്ത് ലെച്ചു അടുക്കളയിലേക്ക് പോയ്‌… ഇതാ പറയണേ…കണ്ണീർ കഥ വായിക്കണം വായിക്കണം എന്ന്.. കണ്ടാ ഇപ്പോൾ കണ്ടാ…… നീ മുടുക്കിയാ മുത്തേ…..ഒന്ന് ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു… തല ചൊറിഞ്ഞു കൊണ്ട് ആലോചനയിൽ ആണ് അച്ഛൻ….. ഇതെന്താ ഇങ്ങനെ….. ഞാൻ വിചാരിച്ച് എന്റെ മോന് മോളോട് ഇളക്കം ആണെന്ന്… പക്ഷെ……. എന്തൊക്കെയോ ചീഞ്ഞ് നാറുന്നുണ്ട്… രാവിലെ എഴുന്നേറ്റ് പല്ലും തേക്കില്ല എന്നാ ഒന്നും രണ്ടുo സാധിക്കുവോ അതും ഇല്ല …. എന്നിട്ട് ചീഞ്ഞ് നാറുന്നെന്ന് പോലും……. അതു വഴി പോകുന്ന അമ്മ കൌണ്ടർ കേട്ട് അച്ഛൻ വാ പുളച്ച് അവരെ നോക്കി . എടി ഭാനുമതി എനിക്ക് അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവാ നീ എന്നെ ട്രോളി ട്രോളി ഒരു ട്രോളിച്ചി ആകുവാണല്ലോ……അല്ല എന്താ നിന്റെ ഉദ്ദേശം……. ഈ…. ഇതൊക്കെ ഒരു മനസ്സുഖം അല്ലെ മുത്തേ……… ശവം……

സിസ്റ്ററിന് ഈ കരിവള നന്നായി ചേരും…… സച്ചു അടുത്ത് നിന്ന നേഴ്സിനോട്‌ പറഞ്ഞതും അവർ നാണം കൊണ്ട് മുഖം താഴ്ത്തി… ശ്ശോ… ഒന്ന് പോ ഡോക്ടറേ ആരെങ്കിലും കാണും… അവൾ നാണത്തോടെ പറഞ്ഞു….. ആര് കാണാൻ.. സൂസന് അറിയോ ശബളo കുറവാണെങ്കിലും ഞാൻ ഈ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നതെന്തിനാണെന്ന് എന്റെ സൂസ്സന്നെ കാണാൻ…… അവളുടെ കൈയിൽ പിടിച്ചു കൊണ്ട് അവൻ മൊഴിഞ്ഞതും അവൾ പെട്ടെന്ന് ഞെട്ടി തിരിഞ്ഞു നോക്കി… അവളുടെ നോട്ടം കണ്ട് അവൻ തിരിഞ്ഞതും അതാ നിൽക്കുന്നു കാർത്തി…. കണ്ണുരുട്ടി അവനെ നോക്കിയിട്ട് നേഴ്സിനോട് പോകാൻ പറഞ്ഞു…. നാശം പിടിച്ചവൻ…. ഒരുത്തിയെ വളച്ച് കുപ്പിയിലാക്കാൻ നോക്കുമ്പോൾ കറക്റ്റ് ടൈമിൽ വന്നോളും…. ഹും പല്ല് ഞെരിച്ച് കൊണ്ട് സച്ചു പറഞ്ഞതും കാർത്തി അവന്റെ മോന്തയ്ക്കിട്ട് ഒറ്റ അടി കൊടുത്തു….

ഹ… പന്ന ₹₹+%*%-%-%-എന്തിനാടാ എന്നെ അടിച്ചത്…. ഫ എരപ്പാളി…. കണ്ട പെണ്ണുങ്ങളെ വളയ്ക്കാൻ ആണോടാ നിനക്ക് ശബളം തരുന്നത്…… ഓഹ് ഇയാൾ വല്യ പുണ്യളൻ…നിന്റെ തനി കൊണം എന്നെ കൊണ്ട് പറയിപ്പിക്കരുത്……. ഹ……. എന്താടാ പറയാൻ ഏഹ്… ഒരുത്തിയെ ഇഷ്ടപ്പെട്ടെങ്കിൽ ഈ കാർത്തി അവളെ കെട്ടി…. നീ ആണെങ്കിൽ ആഴ്ചയിൽ ആഴ്ചയിൽ ഓരോ പെണ്ണുങ്ങളാ…. നടക്കില്ല മോനെ എന്റെ ഹോസ്പിറ്റലിൽ നടക്കില്ല….. ഓഹോ അങ്ങനെ ആണല്ലേ… നിന്റെ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നുണ്ടല്ലേ ഇങ്ങനെ പറയുന്നേ…. ഹും ഞാൻ പോവാ.. മൂക്കള പിഴിഞ്ഞ് കാണിച്ച് അവൻ പറയുന്നത് കേട്ട് അവന് ചിരി വന്നു…. അയ്യടാ …..പോയ്‌ ജോലി നോക്കടാ …. എനിക്ക് ഒരിടം വരെ പോകണം… നാളെ കാണാം. ഓക്കെ അളിയാ……

ഇത് സച്ചു എന്നാ സായിനന്ദ് നമ്മൾക്ക് നേരത്തെ പരിചയം കാണുമാലോ അല്ലെ….. കാർത്തിയും സച്ചു വും പണ്ടുമുതലേ കട്ട ഫ്രണ്ട്‌സ് ആണ്.. അതുകൊണ്ട് തന്നെ കാർത്തി പ്ലസ് ടു വിന് സയൻസ് എടുത്തപ്പോൾ സച്ചു അതെടുത്തു… കാർത്തി ഡോക്ടർ ആയപ്പോൾ സച്ചുവും ഡോക്ടർ ആയി. . കാർത്തിയുടെ സ്വന്തം ഹോസ്പിറ്റലിൽ തന്നെയാണ് അവൻ ജോലി ചെയ്യുന്നത്… വിദേശത്ത് ഹൈ സാലറിയിൽ ജോബ് ഓഫർ വന്നിട്ടും പോകാതെ തന്റെ ഒറ്റ ചങ്കിന്റെ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ആളാണ് സച്ചു… ………………………… ഇതും കൂടി കഴിക്ക് മോനെ…..ലെച്ചു വിന്റെ അമ്മ ശാരദ കാർത്തിയുടെ അടുത്ത് പറഞ്ഞതും അപ്പുറത്ത് ഇരുന്ന ലെച്ചു കൊതിയോടെ അവനെ നോക്കി…. ഇന്നാ വേണോ…കോഴിക്കാല് അവൾക്ക് നേരെ നീട്ടി അവൻ ചോദിച്ചതും അവൾ പുച്ഛിച്ചു…. വേണ്ടാ ആന്റി..മതി വയർ ഫുൾ ആയി..അവൻ സ്നേഹത്തോടെ പറഞ്ഞു…. ആന്റിയല്ലാ അമ്മ .മാധവൻ അവനെ തിരുത്തി … കാർത്തി ഒന്ന് ചിരിച്ചു….. മോൾ കഴിക്ക്…. മാധവൻ ലെച്ചു വിനെ നോക്കി പറഞ്ഞതും അവൾ അത് ശ്രദ്ധിക്കാതെ അവിടെ നിന്നും എഴുനേറ്റു….. അച്ഛൻ വിഷമത്തോടെ കാർത്തിയെ നോക്കി അവനും അതേ അവസ്ഥയിൽ ആയിരുന്നു….

അമ്മ അവളെ പുറകിൽ നിന്നും വിളിച്ചെങ്കിലും അത് കേൾക്കാത്ത ഭാവത്തിൽ പോയ്‌… അച്ഛാ അവൾ … ഞാൻ പോയ്‌ വിളിക്കാം.. കാർത്തി എഴുന്നേൽക്കാൻ പോയതും മാധവൻ തടഞ്ഞു…. വേണ്ടാ മോനെ …. അവൾക്ക് എന്നോട് ദേഷ്യവാ… USA യിൽ ജോലിക്ക് വിടാതെ കല്യാണം നടത്തിയില്ലേ അതിന്റെയാ…വിഷമത്തോടെ പറയുന്ന അ മനുഷ്യന്റെ ശബ്ദം ഇടറി….. മോന് അറിയാലോ ഒറ്റ മോളാ ഒരുപാട് സ്നേഹം കൊടുത്ത് വളർത്തിയതാ … പെട്ടെന്ന് ഞങ്ങളെ വിട്ട് ദൂരെ പോകുന്നെന്ന് അറിഞ്ഞപ്പോൾ നെഞ്ച് ഒന്ന് പിടഞ്ഞു…. വിടാൻ തോന്നിയില്ല…. നാട്ടിൽ ഒരു ജോലിക്ക് പോകാൻ പറഞ്ഞാൽ മോൾ കേട്ടില്ല…… അവസാനം കല്യാണം എന്ന ഒരു മാർഗ്ഗമേ ഉണ്ടായുള്ളൂ….. പക്ഷെ…… എനിക്കറിയാം ഞാൻ സ്വാർത്ഥൻ ആണ്.. പക്ഷെ അത് എന്റെ മോൾക്ക് വേണ്ടിയാ മോനെ…. അവൾ ദൂരെ പോയാൽ ഞാൻ ഇല്ലാണ്ടാകും…. അതും പറഞ്ഞ് കണ്ണും തുടച്ച് കൊണ്ട് അദ്ദേഹം പോയ്‌…. അമ്മയുടെ കണ്ണുകളും നിറഞ്ഞു…

നീ ചെയ്തത് ശരിയായില്ല ലെച്ചു..റൂമിലേക്ക് വന്ന കാർത്തി ദേഷ്യത്തോടെ പറഞ്ഞതും അവൾ എന്തെന്ന രീതിയിൽ അവനെ നോക്കി… അച്ഛനോട് അങ്ങനെ കാണിക്കരുതായിരുന്നു… നിന്നോട് എന്ത് സ്നേഹമാ ആ മനുഷ്യന്… എന്നിട്ടും നീ… ശ്ശെ….. നോക്ക് വയറ്റാട്ടി എന്റെ പ്രതികാരം എന്റെ പക അത് എന്റെ മാത്രം സ്വകാര്യതയാണ്… ………. Are you so stupid even angry with your father? ഇത് ഞാനും എന്റെ അച്ഛനും തമ്മിൽ ഉള്ള കാര്യം നീ അതിൽ ഇടപെടണ്ടാ…. വയറ്റാട്ടി തെണ്ടി…… അതും പറഞ്ഞ് പോകാൻ പോയതും കാർത്തി അവളെ പിടിച്ച് അവന്റെ നെഞ്ചോട് ചേർത്ത് നിർത്തി.. അവൾ ഒന്ന് വിറച്ച് കൊണ്ട് അവന്റെ കണ്ണുകളിൽ നോക്കി… അവന്റെ കൈകൾ അവളുടെ മാറി കിടന്ന സാരിയുടെ വിടവിലൂടെ ഇഴഞ്ഞ് ഒന്നും കൂടി അവളെ ചേർത്ത് നിർത്തി… അവൾ ഒന്ന് പൊള്ളി പിടഞ്ഞു…. ഹൃദയം വല്ലാതെ ഇടിക്കുന്ന പോലെ അവൾക്ക് തോന്നി…. അവന്റെ മുഖം അവളുടെ കഴുത്തിലേക്ക് അടുപ്പിക്കാൻ പോയതും അവൾ അവനെ തെള്ളി മാറ്റാൻ നോക്കി. പക്ഷെ അതേ വേഗത്തിൽ അവൻ അവളെ തന്നോട് ചേർത്ത് നിർത്തി……

പെട്ടെന്ന് അവന്റെ നഖം അവളുടെ വയറ്റിൽ പോറൽ ഏൽപ്പിച്ചതും അവൾ വേദനയോടെ അവനെ നോക്കി… വയറ്റാട്ടി നിന്റെ തന്ത മാധവൻ…..കുസൃതിയോടെ അവന്റെ പറച്ചിൽ കേട്ട് ദേഷ്യത്തോടെ ഒറ്റ തള്ളൽ വെച്ചുകൊടുത്തു….. നിനക്ക് ഈയിടയായി ഇച്ചിരി ഇളക്കം കൂടുതലാ….ശരിയാക്കി തരുന്നുണ്ട് ഞാൻ… ഹും……അതും പറഞ്ഞ് അവൾ പോയതും അവൻ ചിരിയോടെ ബെഡിൽ മറിഞ്ഞു…. ഇച്ചിരി കഴിഞ്ഞ് അവൻ റൂമിൽ നിന്നും ഇറങ്ങിയതും അതാ ഹാളിൽ ഇരുന്ന് അച്ഛൻ മോൾക്ക് ചോറ് വാരി കൊടുക്കുന്നു…. അമ്മ അവളുടെ തലയിൽ തലോടുന്നു….. അവന് അതുകണ്ട് ഒരേ സമയം അത്ഭുതവും സന്തോഷവും തോന്നി..എത്ര പെട്ടെന്നാ അച്ഛനും മോളും ഒന്നായത്……ഇതാണ് ഒരു മകളും അച്ഛനും തമ്മിലുള്ള ബദ്ധം…

കിരൺ സർ ഒന്ന് നിന്നേ….. പുറകിൽ നിന്നുള്ള വിളി കേട്ട് അവൻ തിരിഞ്ഞ് നോക്കി… വരാന്തയിലൂടെ അവന്റെ അടുത്തേക്ക് നടന്നു വരുന്ന പാറു വിനെ കണ്ടതും അവന്റെ മുഖത്ത് പുച്ഛം നിഴലിച്ചു…… ഹ്മ്മ് എന്തോ വേണം… എന്തായി സാറേ ഞാൻ പറഞ്ഞിട്ട്… എത്ര വർഷം ആയി നിങ്ങളുടെ പുറകെ നടക്കുന്നു… എന്നെ ഇഷ്ടം ആണെന്ന് ഒന്ന് പറഞ്ഞുടെ നിങ്ങൾക്ക്… ഇടുപ്പിൽ കൈ വെച്ച് കൊണ്ട് അവൾ ചോദിച്ചു… ഭ്രാന്ത് ആണോടി നിനക്ക് ഞാൻ നിന്റെ സാർ അല്ലെ അതു മാത്രമല്ല എന്റെ എൻഗേജ്മെന്റ് കഴിഞ്ഞതാണ്….. അതിന്??? ആ ശില്പയുമായല്ലേ?? അവൾ നിങ്ങൾക്ക് ചേരില്ല… ദേ ഈ എന്നെ കണ്ടോ എന്തൊരു സുന്ദരിയാ. . എന്ത് നല്ല സ്വഭാവമാ നോക്കിക്കേ… പാറു അങ്ങോട്ടും ഇങ്ങോട്ടും നടന്നു കൊണ്ട് പറഞ്ഞതും അവന് കലി കേറി.. നിർത്തടി എനിക്ക് അടക്കവും ഒതുക്കവുമായി നടക്കുന്ന ഒരു പെണ്ണിനെയാ വേണ്ടേ അല്ലാതെ നിന്നെ പോലെ മരം കേറിയെ അല്ലാ.. അതും പറഞ്ഞ് അവൻ മുന്നോട്ട് നടന്നു… ഓയ് സാറേ…. പാറു പുറകിൽ നിന്നും വിളിച്ചതും അവൻ ദേഷ്യത്തിൽ അവളെ നോക്കി… ദാ ഇങ്ങനെ പിന്നാമ്പുറം കുലുക്കി നടക്കുന്നതാണോ അടക്കവും ഒതുക്കവും…………. എന്നും പറഞ്ഞ് അവൾ കുലുക്കി കുലുക്കി നടന്നതും കിരൺ തലയിൽ കൈ വെച്ച് അവളെ നോക്കി…. തുടരും…..