രചന – ശ്രീമിഴി
ഉണ്ണിമോളെ കുഞ്ഞൻമാമക്കു ഒരു ആഗ്രഹം ഉണ്ട് അത് എന്റെ കുട്ടി സാധിച്ചു തരുമോ കുഞ്ഞൻ അപേക്ഷ പോലെ ഉണ്ണിയെ നോക്കി…….. എന്താ മാമേ…….. എന്റെ കുട്ടി ഒരു പ്രാവിശ്യം എന്നെ അച്ഛന്നു വിളിക്കുമോ കേൾക്കാൻ ഉള്ള കൊതികൊണ്ട അത് പറഞ്ഞു തീർന്നതും ഉണ്ണി കുഞ്ഞനെ അച്ഛന്നു വിളിച്ചു മുറുകെ കെട്ടിപിടിച്ചു പൊട്ടികരഞ്ഞു…….. അന്ന സ്റ്റീഫനോട് ചേർന്നു നിന്നു കരഞ്ഞു…….. മാർട്ടിന്റെയും സ്റ്റീഫന്റെയും അവസ്ഥ മറിച്ച് ആയിരുന്നില്ല…….. അപ്പോഴേക്കും പുറത്തു പോലീസ് വണ്ടി വന്നു നിന്നു…….. സ്റ്റീഫ പോലീസ് വന്നെന്നു തോന്നുന്നു…….. കുഞ്ഞേട്ടൻ…….. കുഞ്ഞേട്ടനെ കുറിച്ച് ഓർത്തു എന്റെ മക്കള് സങ്കടപെടേണ്ട ഞാൻ ഈ ജീവിതത്തിൽ ചെയ്ത ഏറ്റവും നല്ല കാര്യം ദാ ആ കിടക്കുന്ന രണ്ടെണ്ണത്തെ ഈ ലോകത്തു നിന്ന് പറഞ്ഞു വിട്ടത് തന്നെയാണ് എന്നും പറഞ്ഞു ഉണ്ണിയെ നോക്കി എനിക്കു ആകെ ഉള്ള സങ്കടം എന്റെ മോളെ കുറിച്ച് ഓർത്ത അവൾക്കു നല്ലൊരു ജീവിതം ഉണ്ടാവണം ഇനി എന്റെ ആഗ്രഹം അത് മാത്രമേ ഉള്ളു ഇവളെ ഞാൻ നിങ്ങളെ ഏല്പിക്കുകയാ എത്ര നാളേക്ക് എന്ന് അറിയില്ല ഇനി എനിക്കു ഒരു തിരിച്ചു വരവ് ഉണ്ടോ എന്നും അറിയില്ല…….. അങ്ങനെ ഒന്നും പറയല്ലേ കുഞ്ഞേട്ടാ ഞാൻ ഇല്ലേ പുറത്തു അധിക നാള് ഞാൻ എന്റെ കുഞ്ഞേട്ടനെ അകത്തു നിർത്തില്ല ഉറപ്പ് അപ്പോഴേക്കും പോലീസ് അവിടെ എത്തി……..
ഈ ആൾ താമസം ഇല്ലാത്ത കെട്ടിടത്തിൽ നിങ്ങൾക് എന്താ കാര്യം ആരാ വിളിച്ചേ…….. ഞാനാ സാറെ വിളിച്ചേ എന്നും പറഞ്ഞു സ്റ്റീഫൻ അവിടെ നടന്ന കാര്യങ്ങൾ എല്ലാം പോലീസിനോട് പറഞ്ഞു…….. ഇതു എന്താ സിനിമ കഥയോ…….. കേട്ടതു ഒന്നും വിശ്വസo വരാതെ പോലീസ് എല്ലാവരെയും നോക്കി…….. ലോക്ക് ഹിം എന്നും പറഞ്ഞു കുഞ്ഞനെ നോക്കി…….. ഒരു പോലീസകാരൻ കുഞ്ഞന്റെ കയ്യിൽ വിലങ്ങു വച്ചു ജിപ്പിന്റെ അടുത്തേക്ക് കൊണ്ടു പോയി രണ്ടു പോലീസ് വന്നു മരിച്ചവരെ പരിശോദിച്ചു അതിന് കാവൽ നിന്നു…….. മാർട്ടിൻ ഉണ്ണിയെയും കൊണ്ടു കുഞ്ഞന്റെ അടുത്തേക്ക് ചെന്നു കുഞ്ഞൻ ജിപ്പിലേക്കു കയറുന്നത് കണ്ടതും ഉണ്ണി മാർട്ടിന്റെ നെഞ്ചിൽ വീണു കരഞ്ഞു…….. ഇച്ചായ എന്റെ അച്ഛൻ എന്നും പറഞ്ഞു കരയുന്ന പെണ്ണിനെ മാർട്ടിൻ ചേർത്ത് പിടിച്ചു…….. അപ്പോഴേക്കും രണ്ടു ആംബുലൻസ് വന്നു ബോഡി ഹോസ്പിറ്റലിലേക്കു മാറ്റി…….. കുഞ്ഞൻ അകന്നു പോകുന്നതും നോക്കി നിറകണ്ണുകളോടെ നിന്നു എല്ലാവരും……..
കുറച്ചു ദിവസത്തിനുശേഷം…….. മാർട്ടി ഇന്ന് അല്ലെ കുഞ്ഞേട്ടന്റെ വിധി വരുന്ന ദിവസം…….. അതേടാ ഇന്ന് തന്നെ…….. ഉണ്ണി വരുന്നുണ്ടോ കൂടെ…….. പെണ്ണിനോട് വരണ്ട എന്ന് പറഞ്ഞിട്ട് കേൾക്കുന്നില്ല…….. വന്നോട്ടെ പെങ്ങള് പാവം അങ്ങനെ എങ്കിലും അവള് കുഞ്ഞേട്ടനെ കണ്ടോട്ടെ മാർട്ടി അല്ല അവള് എവിടെ ????…….. അമ്പലത്തിൽ പോയിരുന്നു പിന്നെ ശ്രീകുട്ടിയെ കണ്ടേ വരൂ എന്ന പറഞ്ഞെ…….. ശ്രീകുട്ടിയെ കാണാനോ എന്തിനാടാ അവള് പോയത് അവരെല്ലാം അറിഞ്ഞു കാണില്ലേ വെറുതെ അവരുടെ വീട്ടിൽ പോയി പ്രശ്നം ഉണ്ടാക്കാൻ വേണ്ടി നീ എന്തിനാ മാർട്ടി പെങ്ങളെ വിട്ടത്…….. ഉണ്ണിയെ കൊണ്ടു വിൽക്കാൻ പോയതും അവിടുന്നു നമ്മള് രക്ഷിച്ചതും കുഞ്ഞേട്ടൻ ഉണ്ണിയെ രക്ഷിക്കാൻ വേണ്ടി ആണ് അയാളെ കൊന്നത് എന്നൊക്കെ അന്ന് പോലീസ് തന്നെ അവരോട് പറഞ്ഞിരുന്നു അവരോടും അയാള് ദുഷ്ടതരാം മാത്രമേ ചെയ്തുള്ളു അത് കൊണ്ടു തന്നെ ആ വീട്ടിൽ വലിയ പ്രശ്നം ഉള്ളതായി തോന്നിയിട്ടില്ല ഞാൻ ഇന്നലെ അവിടെ പോയിരുന്നു എന്തേലും ഉണ്ടെങ്കിൽ അത് എന്നോട് അവര് കാണിച്ചേനെ അവിടെ പ്രശ്നം ഒന്നും ഇല്ല എന്ന് ഞാൻ പറഞ്ഞപ്പോ ശ്രീക്കുട്ടിയെ കാണണം എന്നും പറഞ്ഞു വാശി പിടിച്ചപ്പോ ഞാൻ പൊയ്ക്കോളാൻ പറഞ്ഞു…….. അപ്പൊ അവര് അറിഞ്ഞില്ലേ ഉണ്ണിമായ അയാളുടെ മോളാണ് എന്ന്……..
ഇല്ല സമയം ആകുമ്പോ ഉണ്ണി തന്നെ ശ്രീകുട്ടിയോടും ശ്രീകാന്ത്നോടും അവരുടെ അമ്മയോടും പറയട്ടെ അവൾക്കു ഇഷ്ടം ഉണ്ടെങ്കിൽ മാത്രം പറയട്ടെ അല്ലാതെ എന്തിനാ വെറുതെ…….. അതാടാ അതാണ് നല്ലത് ഇല്ലേ അവര് വേറെ ഏതേലും വഴി അറിയട്ടെ…….. മ്മ്…….. സമയം പോയി വാക്കിലു വരുമ്പോഴേക്കും നമുക്ക് അവിടെ എത്തണം…….. നീ ഒരു കാര്യം ചെയ്യൂ സ്റ്റീഫ നീ ഉണ്ണിയെയും കൊണ്ടു കൊണ്ടു കുറച്ചു കഴിഞ്ഞു കോടതിയിലേക്ക് വന്ന മതി ഞാൻ പോകുവാ…….. ശരി അങ്ങനെ ചെയ്യാം വെറുതെ എന്തിനാ ഉണ്ണിയെ കൊണ്ടു നേരത്തെ വന്നിട്ട്…….. എങ്കിൽ ഞാൻ ഇറങ്ങുവാ ഉണ്ണി വന്ന പറഞ്ഞമതി……..
മോളെ ഉണ്ണി നീ ഞങ്ങളോട് ക്ഷമിക്കില്ലേ അയാള് ഇത്രയും ദുഷ്ടൻ ആണ് എന്ന് അറിഞ്ഞില്ല കുഞ്ഞേ…….. അമ്മ എന്നോട് പൊറുക്കണം ഞാൻ കാരണം അല്ലെ ശ്രീക്കു അച്ഛൻ ഇല്ലാതെ ആയതു ഒരു ശാപം പിടിച്ച ജന്മo ആണ് എന്റെ ഞാൻ കാരണം എല്ലാരും എന്നും പറഞ്ഞു കരയുന്ന പെണ്ണിനെ ശ്രീക്കുട്ടി ചേർത്ത് പിടിച്ചു ഇതെല്ലാം കണ്ടു ഒന്നും മിണ്ടാതെ ശ്രീകാന്ത് ഉണ്ണിയെ തന്നെ നിറകണ്ണാലെ നോക്കി നിന്നു…….. അയാൾക്കും ഇല്ലേ മോളെ നിന്റെ പ്രായത്തിൽ ഒരു പെണ്ണ് ഇവിടേം എന്നിട്ടും ആ ദുഷ്ടൻ ചാവട്ടെ അയാള് ചാവട്ടെ എന്നും പറഞ്ഞു കരയുന്ന അമ്മയെ നോക്കി ഉണ്ണി എഴുന്നേറ്റു ശ്രീയോട് കണ്ണ് കൊണ്ടു പോകുന്നു എന്ന് പറഞ്ഞു ഇറങ്ങി വാതിലിന് പുറത്തു നിൽക്കുന്ന ശ്രീകന്തിനെ ഉണ്ണി ഒരു നിമിഷം നോക്കി നിന്നു പിന്നെ കണ്ണ് രണ്ടും അമർത്തി തുടച്ചു ഇറങ്ങി നടന്നു…….. വഴി നടക്കുമ്പോ കേട്ടു സഹതപിക്കുന്നവരെ അടക്കം പറയുന്നവരെ ഒന്നും കേൾക്കാത്ത പോലെ നടന്നു ആർക്കും മുഖം കൊടുക്കാൻ തോന്നിയില്ല വാശി ആയിരുന്നു ജീവിക്കാൻ ഉള്ള വാശി നിറഞ്ഞു ഒഴുക്കുന്ന കണ്ണ് വാശിയോടെ തുടച്ചു മാറ്റി…….. വീടിന്റെ ഗേറ്റ് തുറക്കുമ്പോ കണ്ടു വീടിനു പുറത്തു നിൽക്കുന്ന സ്റ്റീഫനെ അന്നയും മുത്തും ഉണ്ട് കൂടെ…….. എന്താ പെങ്ങളെ വൈകിയെ മാർട്ടിൻ നേരത്തെ ഇറങ്ങി……..
ചേട്ടായി എനിക്ക് അച്ഛനെ കാണണം എന്നെ ഒന്ന് കൊണ്ടു പോകുമോ…….. അതിനല്ലേ കൊച്ചേ ഞാൻ ഇവിടെ നില്കുന്നെ വാ വന്നു വണ്ടിയിൽ കയറ്…….. ചേച്ചി ഞാൻ പോയി വരാം…….. പോയി വാ മോളെ…….. മുത്തിന് റ്റാറ്റാ കൊടുത്തു കാറിൽ കയറുമ്പോ മനസ് ശുന്യം ആയിരുന്നു ഇനി മുന്നോട്ടു എന്ത് എന്ന ചിന്ത മാത്രം അച്ഛനെ കാണണം സംസാരിക്കണo അച്ഛൻ പറയട്ടെ ബാക്കി…….. കോടതിയിൽ എത്തുമ്പോ കണ്ടു പുറത്തു ചെയ്യറിൽ തല കുനിച്ചു ഇരിക്കുന്ന ഇച്ചായനെ…….. കാറിൽ നിന്നു ഇറങ്ങിയതും നേരെ ഇച്ചായന്റെ അടുത്തേക്ക് ചെന്നു…….. എന്നെ കണ്ടപ്പോ തന്നെ ഇച്ചായൻ അടുത്തേക്ക് വന്നു…….. ഇച്ചായ അച്ഛൻ…….. ജീവപര്യന്തം ഉള്ളത് കുറച്ചു 6 കൊല്ലത്തേക്കു ആക്കി അത്രെ പറ്റിയുള്ളൂ വാക്കിലു പരമാവധി ശ്രെമിച്ചു പക്ഷെ രണ്ടു പേരെ അല്ലെ കൊന്നത്……… കുഞ്ഞേട്ടനെ അധികം കണ്ടു നിൽക്കാൻ പറ്റാത്തത് കൊണ്ടു ഞാൻ വേഗം പുറത്തേക്കു ഇറങ്ങി കുഞ്ഞേട്ടൻ പുറത്തേക്കു വരുന്നതേ ഉള്ളു ഇവിടെ നിന്നോ അച്ഛനെ കാണാം നിനക്ക് സംസാരിക്കാൻ പറ്റുമോ എന്നറിയില്ല പറഞ്ഞു തിരുമ്പോഴ്ക്കും കുഞ്ഞനെയും കൊണ്ടു പോലീസകാർ വന്നിരുന്നു കുഞ്ഞനെ കണ്ടപ്പോ ഉണ്ണി നിറഞ്ഞു വന്ന മിഴികൾ തുടച്ചു മാറ്റി……..
സാർ രണ്ടു മിനിറ്റ്…….. മ്മ് വേഗം വേണം…….. മോൾക്ക് പ്രശ്നം ഒന്നും ഇല്ലാലോ എന്ത് ആവിശ്യം ഉണ്ടേലും മാർട്ടിൻകുഞ്ഞിനോട് ചോദിക്കാൻ മടി ഒന്നും കാണിക്കരുത് നല്ല കുട്ടി ആയിട്ട് പഠിക്കണം എന്റെ മോള് സ്വന്തം കാലിൽ നിൽക്കണo ആരെയും എന്റെ കുഞ്ഞു ബുദ്ധിമുട്ടിക്കരുത് പറഞ്ഞ് തീർന്നതും കുഞ്ഞന്റെ മിഴികൾ നിറഞ്ഞു ഒഴുകി…….. ഉണ്ണി ഒന്നും മിണ്ടാതെ കുഞ്ഞനെ നോക്കി നിന്നു…….. സമയം കഴിഞ്ഞു പോകാം…….. അച്ഛൻ പോട്ടെ മോളെ…….. പെണ്ണ് അതിന് ഒന്ന് തല അനക്കി…….. മാർട്ടിനോടും സ്റ്റീഫനോടും യാത്ര പറഞ്ഞു കുഞ്ഞൻ ഇറങ്ങുമ്പോ ചുമരിനോട് ചേർന്ന് നിന്നു ഉണ്ണി കരഞ്ഞു കരയുന്ന ശബ്ദം കേൾക്കാതിരിക്കാൻ പാടു പെടുന്ന പെണ്ണിനെ കണ്ടപ്പോ മാർട്ടിൻ അടുത്തേക്ക് ചെന്നു നെഞ്ചോടു ചേർത്തു…….. ജീപ്പ് കണ്ണിൽ നിന്ന് മറയുന്നത് വരെ മൂന്നു പേരും നോക്കി നിന്നു…….. തുടരും

by