20/04/2026

ഹൃദയസഖി : ഭാഗം 29

രചന – കൃഷ്ണ

ഗേറ്റ് കടന്ന് മൂന്ന് ബൈക്ക് ഒരു ഇരുനില വീടിന് മുറ്റത്ത് വന്ന് നിന്നു… മാളവിക നിലയം…

വന്നത് ജിത്തുവും ദിച്ചുവും നിയാലുമായിരുന്നു… ഒപ്പം ആതിയും മാധുവും ഉണ്ട്… മാളൂന്റെ ബിർത്ത് ഡേ കൂടാൻ വന്നതാണ്…

മാധു ജിത്തുന്റെ ബൈക്കിന് പിറകിൽ നിന്നിറങ്ങി… വീടൊന്ന് കണ്ണോടിച്ചു…

എന്താടി പെണ്ണേ നീ ഇങ്ങനെ നോക്കി നിക്കണേ…?
മാധുന്റെ നോക്കി നിപ്പ് കണ്ട് ജിത്തു ചോദിച്ചു…

എന്റെ ഭാവി വീട് ഞാൻ ഒന്ന് കൺ കുളിർക്കേ വീക്ഷിച്ചതാ അന്യാ…
മാധു പറഞ്ഞു…

ജിത്തു മാധുനെ നോക്കി ചിരിച്ചു… അപ്പോഴേക്കും വണ്ടി വന്ന ശബ്‍തം കേട്ട് ലക്ഷ്മി പുറത്തേക്കിറങ്ങി വന്നു…

നിയാലിന്റെ കണ്ണുകൾ ആരെയോ പ്രേതീക്ഷിച്ചു എന്നാൽ ആളെ കണ്ടില്ല…

ദേ നിന്റെ അമ്മായിയമ്മ മാധു…
മാധു കേൾക്കെ മാത്രം ആതി പറഞ്ഞു…

അത് നിനക്കെങ്ങനെ മനസിലായി…? (മാധു )

ആ മുഖം കണ്ടാൽ തന്നെ അറിയില്ലേ… അത് ജിത്തുവേട്ടന്റെ അമ്മയാണെന്ന്… (ആതി )

രണ്ടും പിറുപിറുക്കാതെ വാ…
ജിത്തുവാണ്…

ദിച്ചുനെയും നിയാലിനെയും കണ്ടപ്പോൾ ലക്ഷ്മി ചിരിയോടെ അവരെ ചേർത്തു പിടിച്ചു…

ആഹാ… അപ്പോ ഞാൻ ഔട്ട്‌ അല്ലേ… ജിത്തു കള്ള പിണക്കത്തോടെ പറഞ്ഞു…

അത് കേട്ട് മാധു ജിത്തുനെ നോക്കി… അവന്റെ നോട്ടം ലക്ഷ്മിയിൽ ആയിരുന്നു… അവന്റെ മുഖ ഭാവം കണ്ട് മാധുന് ചിരി വന്നു…

പോടാ ചെക്കാ… നിങ്ങള് മൂന്നും എന്റെ മക്കള് തന്നെയല്ലേ…

ലക്ഷ്മി പറഞ്ഞത്‌ കേട്ട് ജിത്തു ചിരിച്ചു…

എവിടെ മാളു… ബർത്ത് ഡേ ഗേളിനെ പുറത്തേക്ക് കണ്ടില്ല… (ദിച്ചു )

ദിച്ചു ചോദിച്ചത് കേട്ട് നിയാലിന്റെ മനസും അവളെ ഒന്ന് കാണാൻ തുടിച്ചു…

മാളു റൂമിലുണ്ട് ദിച്ചുട്ടാ… അതും പറഞ്ഞ് ലക്ഷ്മി ആതിക്കും മാധുനും നേരെ നോട്ടം കൊടുത്തു…

ലക്ഷ്മി നോക്കിയത് കണ്ട് രണ്ടും നന്നായൊന്ന് ചിരിച്ചു കൊടുത്തു…

നിങ്ങൾ…

ഹായ് അമ്മ ഞാൻ ആധ്വിക… ആതിന്ന് വിളിക്കും…
ലക്ഷ്മി മുഴുവിക്കും മുന്നേ ആതി പറഞ്ഞ് ഫുൾ സ്റ്റോപ്പിട്ടു…

ലക്ഷ്മി ആതിയെ നോക്കി ചിരിച്ചു…

വായാടിയാണെന്ന് തോന്നുന്നു… (ലക്ഷ്മി )

ഇത് നമ്മടെ മാളൂന്റെ മറ്റൊരു പതിപ്പാ അമ്മേ… ലക്ഷ്മി പറഞ്ഞത്‌ കേട്ട് ജിത്തു പറഞ്ഞു…

ലക്ഷ്മി വാത്സല്യത്തോടെ അവൾടെ കവിളിൽ തലോടി മാധുനെ നോക്കി…

മോൾടെ പേര്…? ലക്ഷ്മി ചോദിച്ചു…

മാധുരി…
ചോദിച്ചത് മാധുനോടായിരുന്നേലും മറുപടി വന്നത് ജിത്തുനിൽ നിന്നായിരുന്നു…

ലക്ഷ്മി മുഖം തിരിച്ച് ജിത്തുനെ ഒന്ന് നോക്കി…
അവൻ അബദ്ധം പറ്റിയ പോലെ ലക്ഷ്മിയേയും നോക്കി ഒപ്പം മാധുനെയും പാളി നോക്കി… ജിത്തുന്റെ നിൽപ്പ് കണ്ട് ലക്ഷ്മി ഉള്ളാലെ ചിരിച്ച് അവനെ ഒന്ന് ഇരുത്തി നോക്കി മാധുന് നേരെ തിരിഞ്ഞു…

മാധുവാണേൽ ചെറിയ പരിഭ്രമത്തിലാണ് നിൽപ്പ്… അവൾടെ മുഖത്തെ പേടി കണ്ട് അവർ ചിരി വിരിഞ്ഞു…
അത് കണ്ട് തെല്ലൊരു ആശ്വാസം തോന്നി അവളിൽ…

മക്കള് വാ… രണ്ടാളെയും കൂട്ടി ലക്ഷ്മി അകത്തേക്ക് നടന്നു… പോകെ മാധു ജിത്തുനെ നോക്കാൻ മറന്നില്ല… ചുണ്ട് കൂർപ്പിച്ചുള്ള മാധുന്റെ നോട്ടം കണ്ട് ജിത്തു അവളെ നോക്കി സൈറ്റടിച്ചു കൊടുത്തു…

അവർക്ക് പിന്നാലെ മൂന്നാളും അകത്തേക്ക് കേറി…

അകത്തേക്ക് കേറിയതും നിയാലിന്റെ നോട്ടം സ്റ്റേയർകേഴ്സിനങ്ങോട്ടേക്ക് നീണ്ടു… ഒരു നിമിഷം അവന്റെ കണ്ണുകൾ വിടർന്നു…

കാണാൻ കൊതിച്ചത് എന്തോ കണ്ട് കിട്ടിയ കണക്കെ അവന്റെ മനസ് തുടി കൊട്ടാൻ തുങ്ങി… അവന്റെ ഹൃദയമിടിപ്പിന്റെ വേഗത അറിഞ്ഞ് ഇടം കൈ നെഞ്ചോട് ചേർത്ത് മുന്നോട്ട് തന്നെ നോക്കി നിന്നു പോയി…

ലൈറ്റ് സ്കൈ ബ്ലു ആൻഡ് വൈയിറ്റ് കോമ്പിനേഷൻ ചേർന്ന ഒരു സിംപിൾ മോഡൽ ചുരിദാർ ഇട്ട് സ്റ്റേയർ ഇറങ്ങി വരുന്ന മാളു… മുഖത്ത് യാതൊരു ചമയങ്ങളുമില്ല… മുടി അഴിച്ചിട്ടിരിക്കുന്നു… മാളു അവർക്കടുക്കലേക്ക് വന്നു…

മനസിലേക്ക് മാളൂ നിറകണ്ണുകളോടെ തന്റെ മുറിവിട്ടിറങ്ങി ഓടി പോയ നിമിഷം തെളിഞ്ഞു
വന്നതും നിയാലിൽ തെല്ലൊരു നോവുണർന്നു…

ആഹാ… ബർത്ത്ഡേ ഗേൾ വന്നല്ലോ… മാളൂനെ കണ്ട് ദിച്ചു പറഞ്ഞു…

അവൾ ചെറു ചിരിയോടെ അവരെ നോക്കി… നിയാലിനെ അവൾ മനസില്ല മനസോടെ അവഗണിച്ചു… അവന്റെ നോട്ടം തന്നിലേക്കാണെന്ന് അവൾ അറിഞ്ഞെങ്കിലും കണ്ണുകളെ കടിഞ്ഞാണിട്ടു…
ഹൃദയം അലമുറയിട്ട്… എങ്കിലും അവൾ പിടിച്ചു നിന്നു…

തന്റെ മനസിൽ മറ്റൊരു പെണ്ണുണ്ടെന്ന് നിയാൽ പറഞ്ഞത്‌ കാതുകളിൽ മുഴങ്ങിയതും
ഉള്ളം കൊളുത്തി വലിഞ്ഞു… കണ്ണുകൾ നിറയാതിരിക്കാൻ അവൾ നന്നെ പാടുപെട്ടു…

ഇതാണ് മാളു… മാളവിക… നിങ്ങടെ പ്രായം തന്നെ വരും… പെണ്ണ് അനിമേഷൻ കോഴ്സിന് പഠിക്കുവാ…
മാളൂനെ ചേർത്ത് പിടിച്ചു കൊണ്ട് ജിത്തു ആതിക്കും പരിചയപ്പെടുത്തി…

രണ്ടാളും മാളൂനെ നോക്കി പുഞ്ചിരിച്ചു…

ഹായ് ബർത്ത് ഡേ ഗേൾ… ഫസ്റ്റ് ഓഫ് ഓൾ മെനി മോർ ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ…

ആതി ചിരിയാലേ മാളുനെ വിഷ് ചെയ്തു…

താങ്ക്സ്…
ഇളം ചിരിയാലേ മാളു പറഞ്ഞു…

മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ നാ… മാളു…
മാധു പറയാൻ വന്നത് പെട്ടന്ന് വിഴുങ്ങി തിരുത്തി…
ജിത്തുന് അത് കത്തി… അവൻ ചിരിയോളിപ്പിച്ചു കൊണ്ടവളെ നോക്കി…

മാളു നിന്നെ കൂട്ട് തന്നെ നാക്കിന് കൺട്രോളില്ലാത്ത രണ്ടെണ്ണമാണ് ഇതുങ്ങളും… നിനക്ക് പറ്റിയ ടീമ്സ്… അതും പറഞ്ഞ് ജിത്തു രണ്ടിനെയും മാളുന് പരിചയപ്പെടുത്തി കൊടുത്തു…

അപ്പോഴും ഒരിളം പുഞ്ചിരി മാത്രം സമ്മാനിച്ചു…

വായാടിയാണെന്ന് പറഞ്ഞിട്ട്… വയങ്കര സൈലന്റ് ആണല്ലോ… (ആതി )

അതിനും ഒന്ന് ചിരിച്ചതു മാത്രം…

ഈ ഇടെ ആയിട്ട് എന്റെ കൊച്ച് സൈലന്റാ… ഒന്നോർത്താ അത് നന്നായി… അല്ലേൽ ചെവിക്ക് സ്വര്യം തരില്ലാത്ത പെണ്ണാ…

ജിത്തു കളിയാലേ ആണ് പറഞ്ഞതെങ്ങിലും മനസിന്റെ ഉള്ളിൽ മാളൂന്റെ ഈ അവസ്ഥ അവനെ വേദനിപ്പിച്ചിരുന്നു…

മാളു ആണേൽ ജിത്തു പറഞ്ഞത്‌ കേട്ട് അവനെ ഒന്ന് നോക്കി…

അപ്പോഴേക്കും ലക്ഷ്മി ട്രെയിൽ അവർക്ക് കുടിക്കാനുള്ളതുമായി വന്നു…

ഈ കുറച്ച് സമയത്തിനുള്ളിൽ ആതിയും മാധുവും നന്നായി അടുത്തു… മാളു പുറമേ ചിരിക്കുന്നുണ്ടേലും ഉള്ളിൽ വല്ലാത്തൊരു വേദന… പലവട്ടം കണ്ണുകൾ നിയാലിലേക്ക് കൊതിയോടെ തേടി പോകാൻ ശ്രെമിച്ചെങ്കിലും നിയന്ത്രിച്ചു…

ഇതെ സമയമെല്ലാം നിയാലിന്റെ കണ്ണുകൾ മാളുവിൽ മാത്രമായിരുന്നു… അവളിൽ നിന്ന് ഒരു നോട്ടം പോലും തന്നിലേക്ക് വീണില്ലല്ലോ എന്നത് അവനെ ചെറുതായി വേദനിപ്പിച്ചു…

കേക്ക് മുറിയൊക്കെ കഴിഞ്ഞ് മാളുന് വേണ്ടി മേടിച്ച ഗിഫ്റ്റ് വിതരണവും കഴിഞ്ഞ് എല്ലാം സോഫയിൽ നിരന്നിരിക്കെയാണ്…

മാളുന് ഓപ്പോസിറ്റായിട്ടായിരുന്നു നിയാൽ ഇരുന്നേച്ചത്… എന്തുകൊണ്ടോ മാളൂന്റെ ഹൃദയം ദ്രുതവേഗത്തിൽ മിടിക്കാൻ തുടങ്ങി…
കേക്ക് മുറിച്ച് എല്ലാവർക്കും വായിൽ വെച്ച് കൊടുത്തു എങ്കിൽ നിയാലിന് ഒരു ചെറിയ പീസ് കൈയ്യിലേക്ക് വെച്ച് കൊടുക്കെയാണ് താൻ ചെയ്തത്… മനസ് കൊതിച്ചിരുന്നു എങ്കിലും കടിഞ്ഞാണിട്ടു… എല്ലാവരുടെ കൈയ്യിൽ നിന്നും ഗിഫ്റ്റ് കിട്ടിയെങ്കിലും നിയാലിൽ നിന്ന് തനിക്ക് ഒരു വിഷ് പോലും ഉണ്ടായില്ല… അത് അവളെ ഒത്തിരി വേദനിപ്പിച്ചു…
മാളു ഓരോന്നും ചിന്തിച്ചു കൂട്ടി…

അപ്പോഴേക്കും അടുത്തിരുന്നവരൊക്കെ എണീറ്റ് പോയിരുന്നു…

മാളു… ചിന്തകളിൽ നിന്ന് വിട്ടുണരുമ്പോൾ അവിടെ ആരെയും കണ്ടില്ല…
ആ നിമിഷം മാധുന്റെ കണ്ണുകൾ നിയാലിനെ തേടി… കണ്ടില്ല… അവൾ എണീറ്റ് റൂമിലേക്ക് നടന്നു…

……………

എടോ കലിപ്പാ താൻ എന്നാ എന്നെ തന്റെ വീട്ടിൽ കൊണ്ട് പോകുന്നെ…?

മുറ്റത്ത് ഒരു വശത്തായി കുട പോലെ പന്തലിച്ചു നിക്കുന്ന മാവിന് ചുവട്ടിലെ വുഡ് ബെഞ്ചിൽ ഇരിക്കെയാണ്…

ദിച്ചു അവളെ നോക്കിയതല്ലാതെ ഒന്നും തന്നെ പറഞ്ഞില്ല…

സത്യം പറഞ്ഞാൽ തന്റെ ചരിത്രമൊന്നും ആതിയോട് പറഞ്ഞിട്ടില്ല…

നീ എന്റെ വീട്ടിൽ വന്നിട്ടുണ്ടല്ലോ കാ‍ന്താരി…

ദിച്ചു പറഞ്ഞത്‌ കേട്ട് അവൾ മുഖം ചുളിച്ചു…

എന്റെ ഫ്ലാറ്റിൽ നീ ഒരിക്കെ വന്നട്ടില്ലേ… അത് തന്നെയാണ് എന്റെ വീടും…

ആതി ഒരു നിമിഷം അവനെ തന്നെ ഉറ്റു നോക്കി…

എടി പെണ്ണേ എനിക്ക് സ്വന്തമെന്ന് അധികാരത്തോടെ പറയാൻ ആരും തന്നെയില്ല…

ദിച്ചു പറഞ്ഞത്‌ കേട്ട് ആതി ശെരിക്കും ഷോക്കായി…

My parents separated… ഇപ്പോ രണ്ട് പേരും രണ്ട് ദ്രുവങ്ങളിൽ അവരോടെ ഫാമിലിയായിട്ട് ഹാപ്പിയായി ജീവിക്കുന്നു…
അവർ അവരുടെ ശെരി തിരഞ്ഞെടുത്തപ്പോൾ കാണാതെ പോയ ഒന്നുണ്ടായിരുന്നു… ഒരഞ്ചു വയസുകാരന്റെ മനസ്… തകർന്ന് പോയ ആ കുഞ്ഞ് മനസ് കാണാൻ ഇരുവർക്കും കഴിഞ്ഞില്ല…

പറയുമ്പോൾ ദിച്ചുന്റെ ശബ്‌ദമൊന്നിടറി പോയി…

ആതി എല്ലാം കേട്ട് സ്റ്റക്കായി ഇരിക്കുവാണ്‌…
അവൾക്ക് എന്ത് പറയണമെന്നാറില്ലായിരുന്നു… ഈ കാര്യങ്ങൾ താൻ ഇപ്പോഴാണ് അറിയുന്നത് തന്നെ…

ഞാൻ പറഞ്ഞത്‌ കേട്ട് കാന്താരി ഷോക്കയെല്ലേ… പറയാതിരുന്നത് മനപ്പൂർവം ആയിരുന്നു… ഒരു പക്ഷേ എല്ലാം അറിഞ്ഞു കഴിയുമ്പോൾ നീ എന്നെ വിട്ട് പോ…

ദിച്ചു ബാക്കി മുഴുവിപ്പിക്കും മുന്നേ ആതി അവനെ ഇറുകെ കെട്ടിപ്പിടിച്ചു…

ഞാൻ എന്റെ കലിപ്പിനെ വിട്ട് ഒരിക്കലും പോകില്ല… ഒരിക്കലും… പിന്നെ അധികാരത്തോടെ സ്വന്തമെന്ന് പറയാൻ ഞാനുണ്ടേ…

അവൾടെ വാക്ക് കേട്ട് ദിച്ചുന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു… അവളെ അവനിലേക്ക് ഒന്ന് കൂടി ചേർത്ത് പിടിച്ചു…
…………………

ജിത്തുന്റെ റൂം മുഴുക്കെ കണ്ണോടിച്ചു നിക്കെയാണ് മാധുന്റെ പിറകിലൂടെ രണ്ട് കൈകൾ അവളെ ചുറ്റി പിടിച്ചത്…

ആദ്യം ഞെട്ടിയെങ്കിലും പിന്നെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു… എങ്കിലും പിടി വിടുവിച്ചു അവന് നേരെ തിരിഞ്ഞു…

മമ്… എന്താ അന്യാ ഉദ്ദേശം…? മാധു പിരികം പൊക്കി ചോദിച്ചു…

ദുരുദ്ദേശം എന്തേ…
ജിത്തു കള്ള ചിരിയോടെ അവളെ നോക്കി പറഞ്ഞതും മാധു അവനെ കൂർപ്പിച്ചു നോക്കി…

അയ്യടാ… ദുരുദ്ദേശവും കൊണ്ട് മോൻ ഇങ്ങോട്ടേക്ക് വാ…
അതും പറഞ്ഞ് പുറത്തേക്ക് വലിയാൻ പോയ മാധുന്റെ ശ്രെമത്തെ ഇല്ലാതാക്കി ജിത്തു നിമിഷ നേരം കൊണ്ട് അവളെ അവന്റെ കൈപ്പിടിക്കുള്ളിലൊതുക്കി…

മാധു ഞെട്ടി ജിത്തുനെ നോക്കി…

ജിത്തുവിന്റെ ചുണ്ടിൽ അപ്പോഴും കള്ള ചിരി തന്നെ…

വി… വിട് അ… അന്യാ… മാധു വിക്കി വിക്കി പറഞ്ഞു…

ജിത്തുവിന്റെ കണ്ണുകൾ അവൾടെ പിടയ്ക്കുന്ന കരിമഷി കണ്ണുലേക്കും വിറയാർന്ന ചുണ്ടിലേക്കും കൗതുകത്തോടെ നോക്കി…

ശെരി വിടാം… പക്ഷേ ഞാൻ പറയുന്ന ഒന്ന് നീ അനുസരിക്കണം…
അവൾടെ ചുണ്ടിലേക്ക് നോട്ടം കൊടുത്ത് കൊണ്ട് ജിത്തു മൃദുവായി പറഞ്ഞു…

എന്തേ കേൾക്കുവോ… അവൾടെ കണ്ണിലേക്കു നോക്കി അവൻ ഒരിക്കെ കൂടി ആവർത്തിച്ചു…
അവൾ യാന്ത്രികമായി തലയാട്ടി…
അത് കണ്ട് ജിത്തു ചിരിച്ച് അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു…

മമ്… എന്നാ എന്റെ മോള് നിന്റെ ഈ ചേട്ടനെ അഭിയേട്ടാന്ന് വിളിച്ചേ…

മാധു ചുണ്ടിൽ പുഞ്ചിരി മിന്നി മാഞ്ഞു… അവൾ ജിത്തുനെ നോക്കി അവന്റെ കാതിനോരം മുഖമടുപ്പിച്ചു…

അഭിയേട്ടാ… പതിഞ്ഞ സ്വരം ഒപ്പം അവൾടെ നിശ്വാസം ജിത്തുന്റെ കാതിൽ തട്ടി…
അവന്റെ ചുണ്ടിൽ പുഞ്ചിരിയും…

…………………

മാളു റൂമിൽ വരുമ്പോൾ അവിടെ നിക്കുന്ന നിച്ചുവിനെ കണ്ട് അവൾ ഞെട്ടി… അവനെ ഇവിടെ ഒട്ടും പ്രേതീക്ഷിച്ചില്ല… ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി…

നിയാലാണേൽ തിരിഞ്ഞു നിന്നിരുന്നത് കൊണ്ട് മാളു വന്നത് കണ്ടതുമില്ല…

തന്നെ വരച്ചിരിക്കുന്ന ചിത്രവും അതിന് തൊട്ട് താഴെയായി എഴുതിയ വാക്കുകളിലും ഉറ്റു നോക്കി നിക്കുവായിരുന്നു നിച്ചു…

തനിക്ക് പിറകിൽ ആരോ ഉള്ളത് പോലെ തോന്നി നിച്ചു തിരിഞ്ഞു നോക്കുമ്പോൾ മാളു നിക്കുന്നു…

മാളുവാണേൽ നിച്ചുനെ റൂമിൽ കണ്ടതിന്റെ ടെൻഷനിൽ ആയിരുന്നു കൂടെ അവൾടെ ഡയറി അവന്റെ കൈയ്യിൽ ഇരിക്കുന്നത് കണ്ട് ടെൻഷൻ ഇരട്ടിയായി…

നീ എന്താ മാളു ഒന്നും മിണ്ടാതെ പിറകിൽ തന്നെ നിന്നെ…
മുഖത്ത് യാതൊരു ഭാവ വ്യത്യാസവും കൂടാതെ നിച്ചു ചോദിച്ചു…

അ.. അത് ഞാൻ ഇപ്പോ റൂമിലേക്ക് വന്നതേയുള്ളു… അല്ല നി… നിച്ചുവേട്ടനെന്താ ഈ റൂമിൽ…? (മാളു )

അതെന്ത് ചോദ്യമാ മാളു… നിന്നോട് ചോദിച്ചിട്ടായിരുന്നോ ഞാൻ നിന്റെ റൂമിൽ വരാറുണ്ടായേ…

മാളു ഒന്നും മിണ്ടിയില്ല… അവൾ മുഖം താത്തി നിന്നു…

നിച്ചു കൈയ്യിലെ ഡയറി ടേബിളിലേക്ക് വെച്ച് അവൾക്കടുക്കൽ വന്നു നിന്നു…

എന്താ മാളു ഉത്തരമില്ലാതെ… ഇനി ഞാൻ നിന്റെ റൂമിൽ കേറിയത് നിനക്ക് ഇഷ്ട്ടമാ…

നിച്ചു പറഞ്ഞു മുഴുവിക്കും മുന്നേ മാളു അവനെ തടഞ്ഞു…

ഞാൻ അങ്ങനെ പറഞ്ഞോ… എന്തിനെ ഇങ്ങനെ ഓരോന്നും പറഞ്ഞ് എന്നെ വേദനിപ്പിക്കുന്നെ… എനിക്ക് ഒരിഷ്ട്ട കുറവുമില്ല ഏട്ടനോട്…
പറഞ്ഞ് തീരുമ്പോൾ അവൾടെ കണ്ണുകൾ നിറഞ്ഞിരുന്നു…

അപ്പോ നീ എന്നെ ഇപ്പോഴും പ്രേണയിക്കുന്നുണ്ടോ മാളു…

നിച്ചു ചോദ്യം കേട്ട് മുഖം താഴ്ത്തി…

പറയ് മാളു… നീ എന്നെ പ്രേണയിക്കുന്നുണ്ടോ ഇപ്പോഴും…
നിയാൽ ആവർത്തിച്ചു…

മമ്… മാളു മുഖം താഴ്ത്തി കൊണ്ട് തന്നെ അതേയെന്ന് മെല്ലെ തലയാട്ടി…

അത് കണ്ട് നിച്ചു ഒരു നിമിഷം പോലും പാഴാക്കാതെ മാളൂനെ വലിച്ചവന്റെ നെഞ്ചോട് ചേർത്ത് ഇറുകെ പുണർന്നു…
എന്ത് കൊണ്ടോ നിച്ചുന്റെ കണ്ണ് നിറഞ്ഞു…

അപ്രതീക്ഷിതമായ നിച്ചുന്റെ ആ പ്രേവർത്തിയിൽ മാളു ഞെട്ടി…

ഐ ആം റിയലി സോറി മാളു… നിന്റെ പ്രണയം ഞാൻ കാണാൻ ശ്രെമിച്ചില്ല… ഞാൻ കാരണം നീ കുറെ വേദനിച്ചുന്ന് എനിക്കറിയാം… ഇപ്പോഴും നീ എന്നെ ഓർത്ത് ഉരുകി ജീവിക്കുവാണെന്നും അറിയാം… ഇനിയും നീ എന്നെ ഓർത്ത് വേദനിക്കാൻ ഞാൻ സമ്മതിക്കില്ല… എനിക്ക് വേണം നിന്നെ… എന്റെ പെണ്ണാ… ഈ നിച്ചു മാത്രം…

അത്രയും പറഞ്ഞ് നിച്ചു അവൾടെ മുഖം കൈക്കുമ്പിളിൽ എടുത്തു തുരു തുരെ ചുമ്പിച്ചു…
മാളു അപ്പോഴും നിച്ചു പറഞ്ഞ വാക്കുകളിൽ കുരുങ്ങി കിടക്കുവായിരുന്നു…
താൻ കേൾക്കാൻ കൊതിച്ച വാക്ക്… മാധു നിച്ചുനെ നോക്കി… ഒന്നും പറയാൻ പറ്റാത്ത പോലെ… കണ്ണുകൾ നിറഞ്ഞൊഴുകി… അത്രത്തോളം സന്തോഷം…

ഏ… ഏട്ടൻ എന്താ പറഞ്ഞേ… ഒരു വട്ടം കൂടി പറയോ…

വീണ്ടും കേൾക്കാൻ കൊതിച്ച പോലെ മാളു നിച്ചുന്റെ മുഖത്തേക്ക് ഉറ്റ് നോക്കി കൊണ്ട് ചോദിച്ചു…

നിച്ചു മറുപടിയായി മാളൂനെ ഒന്ന് കൂടെ അവനോട് അടുപ്പിച്ച് ഞൊടിയിടയിൽ അവൾടെ ചുണ്ടുകളെ സ്വന്തമാക്കി…
മാളുന്റെ കണ്ണുകൾ മിഴിഞ്ഞു…

നിയാൽ അവൾടെ ചുണ്ടുകളെ ആഴത്തിൽ ചുമ്പിച്ചു… മാളു കുതറിയില്ല… അവന്റെ ചുമ്പനത്തിൽ ലയ്ച്ചു കണ്ണുകൾ കൂമ്പിയടഞ്ഞു…

നിച്ചുന്റെ ഒരു കൈ മാളൂന്റെ ഇടുപ്പിലൂടെ വട്ടം ചുറ്റി പിടിച്ചു മറു കൈ അവൾടെ മുടിക്കിടയിലൂടെ കോർത്തു പിടിച്ച് അവനിലേക്ക് അടുപ്പിച്ചു കൊണ്ടിരുന്നു…
മാളൂന്റെ കൈ നിച്ചുന്റെ പുറത്ത് മുറുകി…

ദീർഘനേരത്തെ ചുമ്പനത്തിനോടുവിൽ നിച്ചു മാളൂന്റെ ചുണ്ടുകളെ മോചിപ്പിച്ച് അവൾക്ക് കാതോരം മുഖമടിപ്പിച്ചു…

This is my birthday gift and
I love you മാളു 💜

നിറഞ്ഞ പുഞ്ചിരിയോടെ നിച്ചു പറഞ്ഞത്‌ കേട്ട് മാളു പൊട്ടിക്കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു… നിച്ചു അവളെ പൊതിഞ്ഞു പിടിച്ചു…

തുടരും…