രചന – ശ്രീമിഴി
ഇന്നും തുടങ്ങിയോ അയാള്
ഇവർക്ക് ഇത് എന്തിന്റെ കേട് ആ കൊച്ചിനെയും കുട്ടി അങ്ങോട്ടു പോകാൻ
എന്താ ചേച്ചി എന്താ അവിടെ ബഹളം
അത് ഇവിടെ പതിവ് അ ഉണ്ണി പിന്നെ ഈ സ്റ്റീഫഇച്ചായന് ഇത് എന്തിന്റെ കേട് ആ എന്ന എനിക്കു
ചേച്ചി വാ നമുക്ക് അങ്ങോട്ടു പോയി നോകാം വാ ചേച്ചി
വേണ്ട ഉണ്ണി
വാ ചേച്ചി പ്ലീസ്
എന്ന വാ പോയി നോകാം പിന്നെ ഇച്ചായന്റെ കയ്യിനു ചീത്ത കിട്ടിയ എന്നോട് പരാതി പറയണ്ട എനിക്കു ചീത്ത കിട്ടിയ നിന്റെ ചെവി ഞാൻ പൊന്നാകും വാ
ബഹളം കേൾക്കുന്ന വീടിന്റെ അടുത്ത് എത്തും തോറും മാർട്ടിന്റെ ശബ്ദം കേൾക്കാമായിരുന്നു
അവിടെ എത്തിയപ്പോ കണ്ടു ഒരാളെ ചുമരിനോട് ചേർത്ത് പിടിച്ചു നിൽക്കുന്ന മാർട്ടിനെയും സ്റ്റീഫനെയും അയാളെ കണ്ട തന്നെ അറിയാം നല്ല പോലെ കുടിച്ചിട്ടു ഉണ്ട് എന്ന് മുത്തിനെ കുഞ്ഞൻ എടുത്തിട്ടുണ്ട്
അയാളുടെ ഭാര്യയും മക്കളും ഒരു സൈഡിൽ പേടിച്ചു നില്കുന്നുണ്ട്
ഇനിയും നീ ഇവരെ എന്തേലും ചെയ്താൽ ഇപ്പൊ കിട്ടിയപോലെ ആയിരിക്കില്ല കേട്ടോടാ എന്നും പറഞ്ഞു മാർട്ടിൻ തല്ലാൻ കൈ ഉയർത്തിയതും ഉണ്ണി മാർട്ടിന്റെ കൈ പിടിച്ചു
മതി ഇച്ചായ മതി ഇനി തല്ലിയാൽ അയാള് ചത്തു പോകും
നേരാ കുഞ്ഞേ മതി വാ
ഇനി എങ്കിലും മര്യാദക്ക് നടക്കാൻ നോക്കു എവിടെ പോയാലും ഉണ്ടാകും മലയാളികളുടെ പേര് കളയാൻ വേണ്ടി കൊറേ എണ്ണം എന്നും പറഞ്ഞു മാർട്ടിൻ അയാളെ പിടിച്ചു ഉന്തായിരുന്നു
താഴെ വീണ അയാൾ കയ്യിൽ കിട്ടിയ കല്ല് എടുത്തു മാർട്ടിനെ ലക്ഷ്യം വച്ചു എറിഞ്ഞതും അത് ഉണ്ണിയുടെ നെറ്റിയിൽ കൊണ്ടതും ഒരുമിച്ചു ആയിരുന്നു
ഉണ്ണീടെ നെറ്റി പൊട്ടി ചോര വരുന്നത് കണ്ടതും
സ്റ്റീഫൻ അയാളെ പിടിച്ചു എഴുന്നേൽപ്പിച്ചു തലങ്ങും വിലങ്ങും തല്ലി എന്റെ കൊച്ചിന് വല്ലതും പറ്റിയ പിന്നെ നീ ജീവനോടെ ഉണ്ടാവില്ല ഡാ പന്നമോനെ എന്നും പറഞ്ഞു തല്ലി അയാളെ ഒരു സൈഡിൽ ഇട്ടു കൊണ്ട് ഉണ്ണീടെ അടുത്തേക്ക് ഓടി
ഉണ്ണീടെ മുഖം മുഴുവനും ചോരയായതും മാർട്ടിൻ ഉടുത്തിരുന്ന മുണ്ട് കിറി ഉണ്ണിമായയുടെ തലയിൽ കെട്ടികൊടുത്തു
കുഞ്ഞൻ മുത്തിനെ അന്നകു കൊടുത്തു വണ്ടി എടുക്കാൻ ആയി ഓടി
ഉണ്ണിമായ മുഖത്തൂടെ ഒഴുകുന്ന ചോര തുടച്ചു മാറ്റികൊണ്ടേ ഇരുന്നു പെട്ടെന്ന് തല കറങ്ങുന്നത് പോലെ തോന്നി മാർട്ടിനെ മുറുകെ പിടിച്ചു ഉണ്ണി
സ്റ്റീഫൻ അയാളെ അവിടെ ഇട്ടു ഉണ്ണീടെ അടുത്തേക്ക് വരുമ്പോഴേക്കും ഉണ്ണിമായ മാർട്ടിന്റെ കൈയിലേക്ക് വീണു
മാർട്ടിൻ ഉണ്ണിയെ എടുത്തു കാറിന്റെ അടുത്തേക്ക് ഓടി അപ്പോഴേക്കും കുഞ്ഞാൻ കാറും എടുത്തു വന്നിരുന്നു മാർട്ടിൻ ഉണ്ണിയെ കാറിൽ കിടത്തി കാറിൽ കയറി കൂടെ സ്റ്റീഫനും
കുഞ്ഞേട്ടാ വേഗം വണ്ടി എടുക്കു
അന്നകൊച്ചേ മുത്തിനെയും കുട്ടി വേഗം വീട്ടിലേക്കു പോയിക്കോ ഇവിടെ നിൽക്കണ്ട
ഇച്ചായ അത്
എന്റെ കൊച്ച് ഇപ്പൊ ഞാൻ പറയുന്നത് കേട്ടാ മതി കുഞ്ഞേട്ടാ വേഗം
സ്റ്റീഫച്ചായ വിളിക്കണേ
വിളികാം കൊച്ചേ
കുഞ്ഞേട്ടാ കുഞ്ഞേട്ടൻ മാറ് ഞാൻ വണ്ടി എടുകാം എന്ന് പറഞ്ഞു സ്റ്റീഫൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു
പിന്നെ ഒരു പറപ്പിക്കൽ ആയിരുന്നു വണ്ടി ഹോസ്പിറ്റലിൽ എത്തി ആയിരുന്നു പിന്നെ നിന്നത്
മാർട്ടിൻ ഉണ്ണിയെ എടുത്തു ഓടി അപ്പോഴേക്കും സ്ട്രാച്ചാർ എടുത്തു ഒരാൾ വന്നിരുന്നു മാർട്ടിൻ ഉണ്ണിയെ അതിൽ കിടത്തി ഒപിയിലേക്ക് കൊണ്ട് പോയി മാർട്ടിൻ അകത്തേക്കു കയറി സ്റ്റീഫനും കുഞ്ഞാനും പുറത്തു നിന്നു
ഒരാൾ വന്നു മാർട്ടിനോട് ഉണ്ണീടെ കാര്യങ്ങൾ തിരക്കി
എന്താ കുട്ടീടെ പേര്
ഉണ്ണിമായ
വയസ്സ് എത്ര
17
ഓക്കേ നിങ്ങള് പുറത്തു നില്ക്കു ഞാൻ വിളികാം എന്ന് പറഞ്ഞു അയാൾ മാർട്ടിനെ പുറത്തു നിർത്തി
സിസ്റ്റർ വന്നു ഉണ്ണീടെ മുഖത്തുള്ള ബെഡ് മൊത്തം തുടച്ചു മാറ്റി മുറിവ് തുന്നികെട്ടി ബോധം വരാത്തത് കൊണ്ട് കഷ്ലിറ്റിയിലേക്ക് മാറ്റി
ഡോക്ടർ സിസ്റ്ററെ വിളിച്ചു ഉണ്ണിമയെടെ കൂടെ ഉള്ളവരെ വിളിക്കാൻ പറഞ്ഞു
സിസ്റ്റർ പുറത്തു ഇറങ്ങി ഉണ്ണിമായടെ കൂടെ ഉള്ളവർ ആരാ എന്ന് ഹിന്ദിയിൽ ചോദിച്ചതും
മൂന്നുപേരും വേഗം തന്നെ സിസ്റ്ററുടെ അടുത്തേക്ക് വന്നു
ഉണ്ണിമായയുടെ ബന്ധക്കൾ അല്ലെ
അതെ സിസ്റ്റർ ഉണ്ണിമായക്ക് എങ്ങനെ ഉണ്ട് പേടിക്കാൻ ഒന്നും ഇല്ല രണ്ടു സ്റ്റിച് ഉണ്ട് പിന്നെ ബോധം ഇത് വരെ വന്നിട്ടില്ല കുറച്ചു സമയം കുടി നോക്കിട്ട് വന്നില്ലെങ്കിൽ തല ഒന്ന് സ്കാൻ ചെയ്യണം
സിസ്റ്റർ അത്
പേടിക്കാൻ പറഞ്ഞത് അല്ല നമുക്ക് നോകാം എന്താ പറ്റിയെ ശരിക്കും
അത് സിസ്റ്റർ മോള് ഒന്ന് വീണു അതാണ് കുഞ്ഞൻ പറഞ്ഞു
ഓഹോ ഓക്കേ മറ്റു വല്ലതും അന്നെൽ പോലീസിൽ കംപ്ലന്റ് ചെയ്യണം അതാണ് ചോദിച്ചേ
അയ്യോ സിസ്റ്റർ അതിന്റെ ഒന്നും ആവിശ്യം ഇല്ല ഉണ്ണിമായ കല്ല് തട്ടി ഒന്ന് വീണത സ്റ്റീഫൻ മാർട്ടിനെ നോക്കി പറഞ്ഞു
ഒരാൾക്ക് വരാം കുട്ടിയെ കാണാൻ ഇയാള് വന്നോളൂ എന്ന് സിസ്റ്റർ മാർട്ടിനെ നോക്കി പറഞ്ഞു
മാർട്ടിൻ കുഞ്ഞനെ നോക്കി
കുഞ്ഞ് പോയി വാ
മാർട്ടിൻ അകത്തു കയറുമ്പോൾ തന്നെ കണ്ടു ബോധം ഇല്ലാതെ കിടക്കുന്ന ഉണ്ണിമായയെ പെണ്ണിനെ അങ്ങനെ കണ്ടപ്പോ നെഞ്ചുപൊടിയുന്ന പോലെ തോന്നി മാർട്ടിനു
മാർട്ടിൻ ഉണ്ണീടെ അടുത്ത് ചെന്ന് പെണ്ണിന്റെ നെറ്റിയിൽ ചുണ്ട് ചേർത്തു
ഇത് കണ്ടു നിന്ന ഡോക്ടറും സിസ്റ്ററും പരസ്പരം നോക്കി ചിരിച്ചു
ഡോക്ടർ മാർട്ടിനോട് ചിരിച്ചു കൊണ്ട് ഒന്നും പേടിക്കാൻ ഇല്ല എന്ന് ഹിന്ദിയിൽ പറഞ്ഞു കൊണ്ട് പുറത്തേക്കു പോയി
സിസ്റ്റർ ഉണ്ണി നോക്കി പിന്നെ മാർട്ടിനോട് ചോദിച്ചു ഇത് നിങ്ങടെ ആരാ എന്ന്
മാർട്ടിൻ ചിരിച്ചു കൊണ്ട് ഉണ്ണിയെ നോക്കി പിന്നെ സിസ്റ്റരെ നോക്കി പറഞ്ഞു എന്റെ പെണ്ണ്
ആഹാ എന്ന നടക്കട്ടെ എന്നും പറഞ്ഞു സിസ്റ്റർ പുറത്തേക്കു പോയി
മാർട്ടിൻ ഉണ്ണീടെ കൈ പിടിച്ചു
നീ എന്തിനാ ഉണ്ണി അവിടേക്കു വന്നത് എന്റെ തലയിൽ കൊള്ളേണ്ടത് അല്ലെ അത് എന്നും പറഞ്ഞു ഉണ്ണിമായേ നോക്കിയതും
മാർട്ടിൻ കാണുന്നത് തന്നെ നോക്കി കിടക്കുന്ന ഉണ്ണിയെ ആയിരുന്നു
നിനക്ക് ബോധം വന്നോ
എന്താ വരണ്ടേ
എനിക്കു സിസ്റ്റർ നിങ്ങളെ വിളിക്കാൻ വന്നപ്പോഴ് തന്നെ ബോധം വന്നു
ആണോ
മ്മ് അതെ സിസ്റ്റർ ചോദിച്ചപ്പോ എന്താ പറഞ്ഞെ
എന്ത് പറഞ്ഞു
ഞാൻ ആരാന്നു ചോദിച്ചപ്പോ
എന്റെ പെണ്ണ് ആണ് എന്ന് പറഞ്ഞു
ആണോ
അല്ലെ
അല്ല എന്ന് ഉണ്ണി ചിരിച്ചു കൊണ്ട് പറഞ്ഞു
നീ മിണ്ടാതെ കിടന്നോ അവിടെ എന്നും പറഞ്ഞു മാർട്ടിൻ എഴുന്നേറ്റു
ഞാൻ പോയി കുഞ്ഞേട്ടനോടും സ്റ്റീഫനോടും പറഞ്ഞിട്ട് വരാം
അതെ
എന്താ പെണ്ണെ നിന്നോട് ഞാൻ പറഞ്ഞിട്ടിലെ എന്നെ ഇച്ചായ വിളിക്കണo എന്ന്
എന്റെ പൊന്ന് ഇച്ഛയോ
എന്തോ
നമുക്ക് ഇവിടുന്നു പോകാം പോയി അവരോട് പറഞ്ഞു ഡിസ്ചാർജ് ആക്കുവോ ഇച്ചായ എനിക്ക് വീട്ടിൽ പോയമതി
പോകാം പെണ്ണെ ഞാൻ ഇപ്പൊ വരാം
മാർട്ടിൻ പോയി കുഞ്ഞാനോടും സ്റ്റീഫനോടും പറഞ്ഞു ഉണ്ണിക്കു പ്രശ്നം ഒന്നും ഇല്ല എന്ന് കേട്ടപ്പോ തന്നെ രണ്ടു പേർക്കും ആശ്വാസം ആയി
കാണാൻ പറ്റുമോ കുഞ്ഞേ
ഉണ്ണി വീട്ടിൽ പോകാം എന്ന പറയുന്നേ നമുക്ക് ഏതായാലും ഡോക്ടറോട് പറഞ്ഞിട്ട് വരാം
വേറെ പ്രശ്നം ഒന്നും ഇല്ലേ പോകാൻ പറ്റുമായിരിക്കും അല്ലെ
അറിയില്ല കുഞ്ഞേട്ടാ നമുക്ക് പോയി ചോദിക്കം
സ്റ്റീഫ നീ അന്ന കൊച്ചിനെ ഒന്ന് വിളിച്ചു പറ ഉണ്ണിക്കു പ്രശ്നം ഇല്ല എന്ന്
ശരി മാർട്ടി
സ്റ്റീഫൻ ഫോൺ എടുത്തു അന്നയെ വിളിച്ചു
ഇച്ചായ എന്റെ ഉണ്ണി
ഒന്നും ഇല്ല കൊച്ചേ നെറ്റിയിൽ രണ്ടു സ്റ്റിച് ഉണ്ട്
പ്രശ്നം ഒന്നും ഇല്ലാലോ
ഇല്ല കൊച്ചേ പെങ്ങള് ഇപ്പൊ വീട്ടിൽ പോവാം എന്നും പറഞ്ഞ പ്രശ്നം
ആണോ ഇച്ചായ
അതെ വാവേ മുത്തേ എവിടെ
ഇവിടെ ഉണ്ട് കുറുമ്പൻ
നീ എങ്ങനെ ആ കൊച്ചേ മാർട്ടിന്റെ വീട്ടിലോട്ട് പോയെ
അത് ഇച്ചായ ഒരു ഔട്ടോ പിടിച്ച പോയെ
ആഹാ നന്നായി കൊച്ചേ
ഇച്ചായ ആരോ പുറത്തു വന്നിട്ട് ഉണ്ട് ഞാൻ നോക്കട്ടെ ഇച്ചായ
എന്തേലും ഉണ്ടായ വിളിക്കണേ കൊച്ചേ
ആഹാ ഇച്ചായ
സ്റ്റീഫൻ ഫോൺ വച്ചു ഡോക്ടറുടെ റൂമിലേക്ക് ചെന്നതും
കുഞ്ഞാനും മാർട്ടിനും പുറത്തേക്കു വന്നു
മാർട്ടി ഡോക്ടർ എന്ത് പറഞ്ഞു
പ്രശ്നം ഒന്നും ഇല്ലേ പോകാം എന്ന് പറഞ്ഞു ഡോക്ടർ
ആണോ
ആഹാ അന്ന അവിടെ എത്തിയില്ലേ
എത്തി
കുറച്ചു കഴിഞ്ഞപ്പോൾ സിസ്റ്റർ വന്നു മാർട്ടിയെ വിളിച്ചു കുഴപ്പം ഒന്നും ഇല്ല നിങൾക്ക് പോകാം എന്ന് പറഞ്ഞു
കുഞ്ഞാനും സ്റ്റീഫനും ഉണ്ണീടെ അടുത്തേക്ക് പോയി ഉണ്ണിയെയും കുട്ടി കാറിന്റെ അടുത്തേക്ക് നടന്നു
മാർട്ടിൻ പോയി മരുന്നും ഗുളികയും വാങ്ങി കാറിന്റെ അടുത്തേക്ക് നടന്നു
കുഞ്ഞേ ഇനി എപ്പോഴാ വരേണ്ടേ
അത് കുഞ്ഞേട്ടാ ഒരാഴ്ച കഴിഞ്ഞു വന്ന മതി
ആണോ
ആഹാ
സ്റ്റീഫൻ ഉണ്ണിമായയെ പിടിച്ചു കാറിന്റെ ഡോർ തുറന്നു മുൻപിൽ ഇരുത്തി
മാർട്ടിൻ ആയിരുന്നു വണ്ടി എടുത്തത്
സ്റ്റീഫനും കുഞ്ഞാനും ബാക്കിൽ കയറി മാർട്ടിൻ ഉണ്ണിയെ നോക്കി ഏതോലോകത്തു എന്ന പോലെ പുറത്തേക്കു നോക്കി ഇരിക്കുക ആയിരുന്നു ഉണ്ണി മാർട്ടിൻ ഉണ്ണീടെ കയ്യിൽ പിടിച്ചു
ഉണ്ണിമായ ഞെട്ടി മാർട്ടിനെ നോക്കി
അപ്പോഴേക്കും മാർട്ടിൻ ഉണ്ണിയെ നോക്കി കണ്ണ് ഇറുക്കി
മാർട്ടിൻ നല്ലൊരു ലൗ സോങ്ങും വച്ചു വണ്ടി സ്റ്റാർട്ട് ചെയ്യ്തു
എന്റെ കുഞ്ഞേ ആ പാട്ടു ഒന്ന് നിർത്തു ഒന്നാമതെ സമാധാനം ഇല്ല ഇനി പാട്ടു കുടി കേൾക്കാൻ വയ്യ
ഓഹോ ഇയാള് സമ്മതികുല എന്നും പറഞ്ഞു മാർട്ടിൻ പാട്ടു ഓഫ് ആക്കി
ഉണ്ണിമായ ചിരി കടിച്ചു പിടിച്ചു സ്റ്റീഫന്റെയും അവസ്ഥ അത് തന്നെ ആയിരുന്നു
മാർട്ടിൻ പിന്നെ ഒന്നും മിണ്ടാതെ വണ്ടി എടുത്തു
ഉണ്ണി ഇടക്ക് ഇടക്ക് മാർട്ടിനെ നോക്കി കൊണ്ടേ ഇരുന്നു
വണ്ടി വീടിനു പുറത്തു എത്തിയതും അന്ന ഓടി കൊണ്ട് പുറത്തേക്കു വന്നു
മാർട്ടിൻ വണ്ടി ഓഫ് ആക്കി പുറത്തു ഇറങ്ങി
കുഞ്ഞൻ ഉണ്ണിയെ പിടിച്ചു മെല്ലെ ഇറക്കി
അന്ന ഓടി മാർട്ടിന്റെ അടുത്തേക്ക് വന്നു
എന്താ കൊച്ചേ നീ എന്തിനാ ഇങ്ങനെ ഓടുന്നെ പതുക്കെ വന്ന പോരെ പ്രശ്നം ഒന്നും ഇല്ല എന്ന് സ്റ്റീഫൻ നിന്നെ വിളിച്ചു പറഞ്ഞില്ലേ
അതല്ല ഇച്ചായ
എന്നതാ കൊച്ചേ നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ മുത്ത് എവിടെ
ഇച്ചായ ഉണ്ണിയെ തിരഞ്ഞു രണ്ടു പേര് ഇവിടെ വന്നിരുന്നു
ആര്??????????
തുടരും 🌺😍

by