രചന – ഇഷ ജാൻവി
ദീപു
എന്താ അമ്മേ
നീ എവിടെക്കാ
ഇത് എന്ത് ചോദ്യ അമ്മ ഈ സമയം ഞാൻ എപ്പോഴും പോകുന്നത് ഓഫീസിലേക്ക് അല്ലെ പിന്നെന്താ ഒരു പുതുമ
അമ്മയുടെ അരികിൽ പോയി കവിളിൽ പിടിച്ചു ചോദിച്ചു
ദീപുട്ട വിട്ടേ
എന്റെ അമ്മക്കുട്ടി ഇനിയും മാറിയില്ലേ എന്നോടുള്ള പിണക്കം
എനിക്ക് അല്ലല്ലോ നിനക്ക് അല്ലെ എന്നോട് മിണ്ടാൻ പോലും സമയം ഇല്ലാതെ
ഭാര്യയൊക്കെ ആയത് കൊണ്ട് ഇനി അമ്മ വേണ്ടല്ലോ അല്ലെ
അമ്മേ എന്തൊക്കെയാ ഈ പറയുന്നേ
എന്തെ ഞാൻ പറഞ്ഞത് സത്യമല്ലേ എന്റെ മോൻ എന്നോട് മര്യാദക്ക് മിണ്ടിയിട്ട് തന്നെ എത്ര ദിവസമായി
അത് അമ്മ ഞാൻ
വേണ്ട ദീപു നിന്നെ എന്തൊക്കെയോ പ്രശ്നങ്ങൾ അലട്ടുന്നുണ്ട് എന്ന എനിക്ക് അറിയാം അതിനിടയിൽ അമ്മയെ പോലും മറന്നു പോയി അല്ലെ
അമ്മേ സോറി എന്നോട് ഇങ്ങനെ ഒന്നും പറയല്ലേ പ്ലീസ്
സന്ദീപ് രേണുകക്ക് മുന്നിൽ മുട്ട് കുത്തിയിരുന്ന് കൈയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു
ദീപുട്ടാ എന്താ ടാ ഇത് നീ കരയുകയാണോ
അവന്റെ മുഖം പിടിച്ചു ഉയർത്താൻ നോക്കി eന്നിട്ടും സന്ദീപ് ഭലം പ്രയോഗിച്ചു അമ്മയുടെ മടിയിൽ കിടന്നു കരഞ്ഞു
അമ്മയെ മറന്നിട്ടൊന്നുമല്ല എന്റെ അമ്മയെ കഴിഞ്ഞാലേ എനിക്ക് മറ്റാരുമുള്ളൂ ഓഫീസിലെ പ്രശ്നവും പിന്നെ അച്ചുവിന്റെ പ്രശ്നവും എല്ലാം കൂടെ ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിലായി പോയി അതാ ഞാൻ അമ്മയുടെ മുന്നിൽ വരാതിരുന്നേ
എന്നെ ആ അവസ്ഥയിൽ കണ്ടാൽ എന്റെ അമ്മക്ക് സഹിക്കാൻ പറ്റില്ലാന്ന് എനിക്ക് നന്നായി അറിയാം അതാ അമ്മ സോറി സോറി
കൊച്ചു കുട്ടികളെ പോലെ സന്ദീപ് ഓരോന്നും പറഞ്ഞു കരഞ്ഞു കൊണ്ടേയിരുന്നു
അയ്യേ എന്താ ടാ ഇത് നീ എന്റെ സൂപ്പർ ബോയ് അല്ലെ എന്നിട്ടാണോ ഇങ്ങനേ കിടന്നു കരയുന്നെ
രേണുക തമാശയായി അതും പറഞ്ഞു അവനെ പിടിച്ചു അരികിൽ ഇരുത്തി നെറ്റിയിൽ അരുമയായി ചുംബിച്ചു
സന്ദീപ് പണ്ട് മുതലേ ഇങ്ങനെയാണ എന്തേലും ചെറിയ പ്രശ്നത്തിൽ പോലും പെട്ടെന്ന് സങ്കടം വരും അപ്പോഴൊക്കെ രേണുക അവനെ സൂപ്പർ ബോയ് എന്ന വിളിച്ചാണ് ആശ്വസിപ്പിക്കുന്നത് അത് കേൾക്കുമ്പോൾ അവനും ഹാപ്പിയാവും
ദീപുട്ടാ
ഹ്മ്മ്
ദേ എന്നെ നോക്കിയേ
അവൻ പതിയെ അവരെ നോക്കി
ഭാര്യയും ഭർത്താവും ആകുമ്പോൾ ചില പിണക്കങ്ങളും പരിഭവങ്ങളും ഉണ്ടാവും പക്ഷെ അത് മറ്റൊരാൾ അറിയാതെ ആ പ്രശ്നം പരിഹരിക്കണം നിനക്കും അച്ചുവിനും ഇടയിൽ എന്തൊക്കെയോ പ്രശ്നമുണ്ട് അത് ഇപ്പൊ നീ പറയാതെ തന്നെ ഇവിടെ എല്ലാവർക്കും മനസിലായിട്ടുണ്ടാവും അത് നിങ്ങളെ രണ്ടാളെയും തന്നെയാണ് ബാധിക്കുക
ഒരു ചെറിയ തീപ്പൊരി മതി അത് ഊതി വീർപ്പിച്ചു വലുതാക്കാൻ ആളുകൾ ഒരുപാട് ആയിരിക്കും
ഞാൻ പറയുന്നതൊക്കെ മനസിലാവുന്നുണ്ടല്ലോ
ഹ്മ്മ്
അല്ല അച്ചു അവളുടെ വീട്ടിൽ അല്ലെ
ഹാ
നീ താലി കെട്ടിയ നിന്റെ പെണ്ണ് നിന്റെ വീട്ടിലാണ് നിൽക്കേണ്ടത് അല്ലാതെ അവളുടെ വീട്ടിൽ അല്ല
രേണുക കുറച്ചു പരുഷമായി തന്നെ പറഞ്ഞു
അമ്മ അത് അവള് കുറച്ചു മര്യാദ പഠിക്കട്ടെ എന്ന വിചാരിച്ചു അവിടെ ആക്കിയതാ
ഇത്രയും കാലം അവള് അവിടെ നിന്നിട്ട് മര്യാദ പഠിച്ചോ ഇല്ലല്ലോ അപ്പൊ പിന്നെ മോൻ അവളെ ഇങ്ങോട്ട് വിളിച്ചിട്ട് വാ അവളെ മര്യാദ പഠിപ്പിക്കാൻ പറ്റുമോന്ന് ഞാൻ ഒന്ന് നോക്കട്ടെ
ഓക്കേ അമ്മക്കുട്ടി 😘
അമ്മയെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മയും കൊടുത്ത് സന്ദീപ് പോയി
💙💙💙💙💙💙💙💙💙💙💙💙💙💙💙💙
എന്താ അനു എന്താ എന്റെ കുഞ്ഞുസിന് പറ്റിയെ
ഹോസ്പിറ്റലിന്റെ മുന്നിൽ ഓട്ടോ വച്ച അനുവിന്റെ അടുത്ത് എത്തിയപ്പോഴേക്കും കാർത്തി നന്നായി കിതക്കുന്നുണ്ടായിരുന്നു
അനു കാർത്തിയെ കാത്ത് വരാന്തയിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു
ഏയ്യ് ഇപ്പൊ കുഴപ്പമൊന്നുമില്ല ഏട്ടാ കുഞ്ഞേച്ചിയെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്
വാ
കാർത്തിയുടെ വിയർപ്പ് നിറഞ്ഞ മുഖവും വിറക്കുന്ന കൈകളും ചുവന്ന കണ്ണുകളും അവൻ എത്രത്തോളം മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടെന്ന് അനുവിന് മനസിലായി.
അനു കാർത്തിയുടെ കൈയിൽ പിടിച്ചു കുഴപ്പമൊന്നുമില്ല എന്ന പറഞ്ഞു ആശ്വസിപ്പിച്ചു എങ്കിലും അവളെ കാണുന്നത് വരെ അവന്റെ നെഞ്ച് ദ്രുതഗതിയിൽ ഇടിച്ചു കൊണ്ടേയിരുന്നു
വാർഡിൽ കേറിയപ്പോൾ തന്നെ നല്ല ബഹളമായിരുന്നു ഓരോ ആൾക്കാരും മെല്ലെയാണ് സംസാരിക്കുന്നത് എങ്കിലും എല്ലാവരും കൂടിയാകുമ്പോൾ നല്ല ശബ്ദമായി മാറുന്നുണ്ട്. (ഗവണ്മെന്റ് ഹോസ്പിറ്റലിലെ ജനറൽ വാർഡിന്റെ അവസ്ഥ അറിയില്ലേ )
ഒരറ്റത്തായാണ് ഐഷുവിന്റെ ബെഡ് കാർത്തിയെയും കൂട്ടി അനു അവിടേക്ക് പോയി
ഐഷുവിന്റെ ഒരു കൈയിൽ ഡ്രിപ് ഇട്ട് കിടത്തിയിരിക്കുകയാ, ആള് മയക്കത്തിലാണ് അവളുടെ മുടിയിൽ ഒന്ന് തലോടി, ഒരു നിമിഷം ഐഷുവിന്റെ വലത്തേ കൈ കണ്ട് കാർത്തി ഞെട്ടി പോയി
എന്താ അനു ഇത് എങ്ങനെയാ ഇത് പറ്റിയെ
അനുവിനോട് കാർത്തി അലറുകയായിരുന്നു. അത്രയും സമയം കലപില ആയിരുന്ന അന്തരീക്ഷം ഒരു നിമിഷം കൊണ്ട് ശാന്തമായി മാറി
ഐഷുവിന്റെ വലത്തേ കൈമുട്ട് മുതൽ ഉള്ളം കൈ വരെ പൊള്ളിയിട്ടാണുള്ളത് അവിടെയുള്ള തൊലിയൊക്കെ പറഞ്ഞു പോയത് പോലെയാണ് ഇപ്പൊ ഉള്ളത്, കുറച്ചു മുകളിലായി കൈ ചുവന്നു കിടപ്പുണ്ട് അത് അത്ര കാര്യമല്ല പക്ഷേ കൈ മുട്ടിനു താഴോട്ടു നല്ലത് പോലെ പൊള്ളിയിട്ടുണ്ട്
അത് ഏട്ടാ ചായ കൈയിൽ വീണതാ
അനു ഒരു വിറയലോടെയാണ് അത്രയും പറഞ്ഞത്
അനു പറഞ്ഞു നിർത്തിയതും കാർത്തിയുടെ നോട്ടം പോയത് അച്ചുവിന്റെ നേരെയാണ്
നീ നീ അല്ലെ ഡീ എന്റെ പെണ്ണിന്റെ കൈ പൊള്ളിച്ചത്
കാർത്തി അച്ചുവിന്റെ നേർക്ക് വിരൽ ചൂണ്ടി ചോദിച്ചു
അവളുടെ കൈയിൽ വീണതിന് ഞാൻ എങ്ങനെയാ ഉത്തരവാദി ആകുന്നെ
പിന്നെയും എന്തോ ദേഷ്യത്തോടെ പറയാൻ ആഞ്ഞ കാർത്തിയെ അനു പിടിച്ചു വച്ചു അച്ചുവിനെ ദേഷ്യത്തോടെ നോക്കി
ഏട്ടാ പ്ലീസ് ഇപ്പൊ ഒരു പ്രശ്നം ഉണ്ടാക്കരുത് ഇത് ഹോസ്പിറ്റലിലാണ് ദേ കുഞ്ഞേച്ചി വയ്യാതെ കിടക്കുകയാ ഇപ്പോഴാ ഒന്ന് മയങ്ങിയത് ഇത്രയും സമയം വേദന കൊണ്ട് കരയുകയായിരുന്നു
അനു അത്രയും പറഞ്ഞതും കാർത്തി ഒന്ന് ശാന്തമായി ഐഷുവിന്റെ അരികിൽ പോയി ഇരുന്നു
അവളുടെ മുഖം അവനിലും വല്ലാതെ നോവ് ഉണർത്തി കരഞ്ഞു കരഞ്ഞു മുഖമൊക്കെ വീർത്തിട്ടാണുള്ളത്, അവളുടെ നെറ്റിയിൽ മെല്ലെ ചുണ്ട് ചേര്ത്ത അവൻ അച്ചുവിനെ ഒന്ന് ദേഷ്യത്തോടെ നോക്കി
ഏട്ടാ ഡ്രിപ് തീർന്നാൽ കുഞ്ഞേച്ചിയെ ഡിസ്ചാർജ് ചെയ്യും ദേ ഈ ഗുളികയും ഓയിന്മെന്റ് പുരട്ടാനുമുണ്ട്
ഹ്മ്മ്
കുറച്ചു കഴിഞ്ഞപ്പോഴേക്കും സന്ദീപും എത്തി, അനു തന്നെയാണ് സന്ദീപിനെ വിളിച്ച പറഞ്ഞത് കാർത്തി എന്തേലും പ്രശ്നമുണ്ടാക്കുമെന്ന് അനുവിന് ഉറപ്പാണ് ഒരു ധൈര്യത്തിന് വേണ്ടി വിളിച്ചതാണ് സന്ദീപിനെ
എന്താ എന്താ പറ്റിയെ
ഐഷുവിന്റെ അവസ്ഥ കണ്ട് സന്ദീപ് ചോദിച്ചു
ചായ കൈയിൽ വീണതാ
ഇങ്ങനെയോ
സന്ദീപിന്റെ ചോദ്യം കേട്ട് കാർത്തി തലയുയർത്തി നോക്കി
അനു നീ അവിടെ ഉണ്ടായിരുന്നോ
കാർത്തി പെട്ടെന്ന് തന്നെ ചോദിച്ചു
ഇല്ല എനിക്ക് ഇന്ന് നേരത്തെ ക്ലാസ്സ് കഴിഞ്ഞിരുന്നു വന്നപ്പോ തന്നെ കുഞ്ഞേച്ചിയുടെ കരച്ചിലാണ് കേട്ടത് അമ്മ തണുത്ത വെള്ളം കൈയിൽ ഒഴിക്കുന്നുണ്ടായിരുന്നു
കാർത്തി വീണ്ടും എന്തോ ചോദിക്കാൻ വന്നപ്പോഴേക്കും ഇത്രയും ആൾക്കാർ ഇങ്ങനെ കൂടി നിൽക്കാൻ പറ്റില്ല ഒരാള് മാത്രം നിന്നിട്ട് ബാക്കി എല്ലാവരോടും പുറത്ത് പോകാൻ ഒരു നേഴ്സ് വന്നു പറഞ്ഞു
അത് കേട്ട ഉടനെ അച്ചു പുറത്തിറങ്ങി ഒപ്പം സന്ദീപും അനുവും
അമ്മ അവരുടെ കൂടെ നിന്നോ ഞാൻ നിന്നോളം ഇവിടെ ഡ്രിപ് കഴിയാനായി ഡോക്ടർ ഇപ്പൊ വരുമായിരിക്കും
ഹ്മ്മ്
ഈ നേരം വരെയായിട്ടും അമ്മ ഒരക്ഷരം മിണ്ടിയിരുന്നില്ല
കണ്ണ് തുറന്നപ്പോൾ തന്നെ ഐഷു കണ്ടത് അവളെ തന്നെ നോക്കിയിരിക്കുന്ന കാർത്തിയെയാണ്
കണ്ണേട്ടാ…
ആ വിളിയിൽ തന്നെയുണ്ടായിരുന്നു അവള് അനുഭവിക്കുന്ന വേദന
മയക്കം വിട്ട് ഉണർന്നപ്പോൾ തന്നെ ഐഷുവിന് വേദന എടുക്കാൻ തുടങ്ങിയിരുന്നു. എന്നിട്ടും കാർത്തിയുടെ മുന്നിൽ അവള് ചിരിയോടെയാണ് കിടക്കുന്നത്
ഇതിനാണോ ഡീ നീ വീട്ടിൽ പോയത്
അവന്റെ ചോദ്യം കേട്ട് ഐഷു വല്ലാതായി
അത് അത് ചായ വീണതാ
എങ്ങനെ
ഞാൻ ഞാൻ അറിയാതെ തട്ടിയപ്പോൾ
അതെങ്ങനെയാ കൈ ഒട്ടാകെ വീണത്
അത്
അപ്പോഴേക്കും ഡോക്ടർ വന്നു.
ബിപി ഷൂട്ട് ഔട്ട് ആയതുകൊണ്ടാണ് ഡ്രിപ് ഇടേണ്ടി വന്നത്. നന്നായി പേടിച്ചിരുന്നു ആള്. വലത്തേ കൈ കൂടുതൽ ശ്രദ്ധിക്കണം ഇൻഫെക്ഷൻ ആവാൻ പാടില്ല പൊള്ളിയത് ആയത് കൊണ്ട് ഇപ്പൊ ഒന്നും കെട്ടി വെക്കാനും പറ്റില്ല അത്കൊണ്ടാണ് പറയുന്നത് നന്നായി ശ്രദ്ധിക്കണം ഇത് ഇപ്പൊ തൊലിയിൽ മാത്രമേ പൊള്ളൽ ഏറ്റിട്ടുള്ളു എന്തോ ഭാഗ്യം കൊണ്ട് വേറെ നരവിനൊന്നും പറ്റിയല്ല so be careful and take rest.
അത്രയും പറഞ്ഞു ഐഷുവിനെ ഒന്ന് കൂടെ പരിശോധിച്ചിട്ട് ഡോക്ടർ പോയി
ഡോക്ടർ പോയതിന് പിന്നാലെ സന്ദീപും വന്നു
ഡിസ്ചാർജ് ആയോ
ഹ്മ്മ്
എന്ന പോകാം അല്ലെ
ഹാ
കാർത്തി ഐഷുവിനെ ഇടത്തെ കൈയിൽ പിടിച്ചു എഴുന്നേൽപ്പിച്ചു. ഐഷുവിന്റെ കണ്ണുകൾ കാർത്തിയിലാണെങ്കിലും കാർത്തി അവളെ മൈൻഡ് ചെയ്യാനേ പോയില്ല
പുറത്തു ബാക്കിയുള്ളവർ കാത്തിരിക്കുന്നുണ്ടായിരുന്നു
മോനെ ഐഷുവിനെ വീട്ടിലേക്ക് കൂട്ടാം
സുമായാണ് ചോദിച്ചത്
വേണ്ട ഞാൻ എന്റെ കൂടെ കൂട്ടിക്കോളം
അവൾക്ക് ആ കൈയും വെച്ച് ഒന്നും ചെയ്യാൻ കഴിയില്ലാ എല്ലാത്തിനും ഇപ്പൊ ഒരാള് സഹായത്തിനു വേണ്ടി വരും
സുമ അവനെ കാര്യങ്ങൾ പറഞ്ഞു ബോധിപ്പിക്കാൻ ശ്രമിച്ചു
അത് ഞാൻ നോക്കിക്കോളാം അവളുടെ കാര്യങ്ങൾ നോക്കുന്നതില എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല അതോണ്ട് അവളെ എന്റെ കൂടെ തന്നെ വരും എന്തെ വരില്ലേ
അവസാനം ഐഷുവിനെ നോക്കിയായിരുന്നു ചോദ്യം
ഐഷു ചിരിയോടെ തലയാട്ടി, ഐഷുവിന് ഉറപ്പുണ്ടായിരുന്നു കാർത്തി അവളെ എവിടെയും വിടില്ലയെന്ന്
ഇവിടെ അധിക സമയം നിൽക്കേണ്ട കൈക്ക് ഇൻഫെക്ഷൻ ആവും ഇനി ഏതായാലും കാർത്തിയുടെ വീട്ടിലേക്ക് പോകാം വാ
സന്ദീപ് അവസാനം ഒരു തീരുമാനത്തിൽ എത്തി
നീ ഓട്ടോ ആണോ എടുത്തത്
ഹ്മ്മ്
എന്ന ഐഷുവും അമ്മയും അതില് വാ ഞാനും അനുവും കാറിൽ വന്നോളാം
ഹാ
കാർത്തി അതും പറഞ്ഞു മുന്നിൽ നടന്നു ഐഷുവും അമ്മയും കാർത്തിയുടെ കൂടെ ഓട്ടോയിലും അച്ചുവും അനുവും സന്ദീപിന്റെ കൂടെ കാറിലും കാർത്തിയുടെ വീട്ടിലേക്ക് തിരിച്ചു
നമ്മള് എന്തിനാ അവന്റെ വീട്ടിൽ പോകുന്നത്
അച്ചു കാറിൽ കേറുന്നതിന് മുന്നേ ചോദിച്ചു
സന്ദീപിന് അത് കേട്ട് ദേഷ്യമാണ് വന്നത് അനു പിന്നാലെ വരുന്നത് കണ്ട് അവൻ ദേഷ്യം ഒന്ന് അടക്കി
വരുന്നുണ്ടെങ്കിൽ നിനക്ക് വരാം
അത്രയും പറഞ്ഞു സന്ദീപ് കാറിൽ കേറി. പിന്നെ സന്ദീപിനോടുള്ള ദേഷ്യത്തിൽ അച്ചു ഫ്രണ്ടിൽ കേറി ഡോർ വലിച്ചടച്ചു പിന്നിൽ ഇരുന്ന അനു വരെ ഞെട്ടിപ്പോയി
കാർത്തി ഐഷുവിനേ ഹാളിൽ ഇരുത്തി ഒരു ഗ്ലാസിൽ വെള്ളം കൊണ്ട് വന്നു അവൾക്ക് കൊടുത്തു, ഐഷു ഗ്ലാസ്സ് വാങ്ങുമ്പോൾ അവനെ ഒന്ന് നോക്കി എവിടെ ആള് നോ മൈൻഡ്
അമ്മ എന്താ അവിടെ നിൽക്കുന്നെ ഇവിടെ ഇരിക്കുന്നെ
സുമയോട് ഐഷുവിന്റെ അടുത്ത് ഇരിക്കാൻ പറഞ്ഞു
കാർത്തിയുടെ ശ്രദ്ധ മുഴുവൻ ഐഷുവിന്റെ കൈയിലേക്കാണ് അത് ശ്രദ്ധിച്ചത് പോലെ ഐഷു അവനോട് വേദനയൊന്നുമില്ലന്ന് പറഞ്ഞു
അവൻ അവളെ കനത്തിൽ ഒന്ന് നോക്കി ഐഷു പെട്ടെന്ന് തന്നെ തല താഴ്ത്തി ഇരുന്നു
കുറച്ചു കഴിഞ്ഞപ്പോൾ ബാക്കിയുള്ളവരും വന്നു
ഐഷു എങ്ങനെയാ കൈക്ക് ചായ വീണത്
സന്ദീപാണ് ഐഷുവിനോട് ch
അത് അത് ഞാൻ അറിയാതെ തട്ടി പോയതാ ഏട്ടാ
അങ്ങനെ തട്ടി പോയതാണെങ്കിൽ ഇത്രയും പൊള്ളൽ ഏൽക്കില്ലല്ലോ
ചായ വീണ അവളുടെ കൈ പൊള്ളി ഇനി ഇപ്പൊ അതിനെ പറ്റി പറഞ്ഞിട്ട് കാര്യമൊന്നുമില്ലല്ലോ
അച്ചു ഒരു പുച്ഛത്തോടെ സന്ദീപിനെ നോക്കി പറഞ്ഞു
നീ മിണ്ടരുത് നിന്നോട് ചോദിച്ചാൽ മാത്ര ഉത്തരം പറഞ്ഞാൽ മതി
സന്ദീപിന്റെ ശബ്ദം ഉയർന്നപ്പോൾ തന്നെ അച്ചു ഒന്ന് ഞെട്ടി
പിന്നെ ഒന്ന് സംശയിച്ചു കൊണ്ട് സന്ദീപ് അച്ചുവിന് നേരെ നടന്നു
ഐഷുവിന്റെ കൈ എങ്ങനെയാ പൊള്ളിയത്
ഇത്തവണ ചോദ്യം അച്ചുവിനോടാണ് അവന്റെ ചോദ്യത്തിൽ ആദ്യം ഒന്ന് പതറിയെങ്കിലും പിന്നെ ഒരു പുച്ഛത്തോടെ തന്നെ മറുപടി കൊടുത്തു
അവള് പറഞ്ഞല്ലോ പിന്നെ എന്താ
അത് കളവാണെന്ന് ഇവിടെ നിൽക്കുന്ന എല്ലാവർക്കും അറിയാം അല്ലെ ഐഷു
അത് കേട്ടപ്പോൾ ഐഷു ഒന്ന് ഞെട്ടി കാർത്തിയെ നോക്കി അവൻ മുഷ്ടി ചുരുട്ടി പിടിച്ചു നിൽക്കുകയാ ദേഷ്യം മുഴുവൻ അവന്റെ മുഖത്തു പ്രതിഫലിക്കുന്നുണ്ട്
ഇവള് മനഃപൂർവം ഐഷുവിന്റെ കൈയിൽ തട്ടിയിട്ടതാണ്
സുമയുടെ ശബ്ദം കേട്ട് എല്ലാവരും അവരെ നോക്കി
അനുവും ഐഷുവും എന്തിന് അച്ചു പോലും ഞെട്ടി കാരണം ഇന്നേവരെ അച്ചുവിനെ ഒന്ന് ശകാരിക്കുക കൂടി ചെയ്തിട്ടില്ല ആ അമ്മയാണ് എല്ലാവരുടെ മുന്നിൽ നിന്നും സ്വന്തം മകളെ ചൂണ്ടി കാണിച്ചത്
കാർത്തി നേരെ അച്ചുവിന്റെ അടുത്ത് ചെന്ന് അവളുടെ കൈയിൽ പിടിച്ചു മുഖം നോക്കി ഒന്ന് കൊടുത്തു
അച്ചു അവനെ ഊക്കോടെ തള്ളി മാറ്റി
നിങ്ങൾക്ക് എന്താ ഭ്രാന്താണോ അവര് നുണ പറയുകയാ
അല്ല ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടതാ ഐഷു ചായ ആക്കി സ്റ്റോവിൽ നിന്ന് ഇറക്കി വെക്കുമ്പോഴാണ് ഇവള് ചെന്ന് തട്ടിയത് മോൾടെ കൈയിൽ ആയത് ഭാഗ്യം ഇല്ലെങ്കിൽ തിളച്ച ചായ മുഴുവൻ ദേഹത്ത് മറിയുമായിരുന്നു
സുമ ഒരു കിതപ്പോടെ പറഞ്ഞു
കാർത്തി വീണ്ടും അവളുടെ നേർക്ക് വന്നു മുടിയിൽ കുത്തി പിടിച്ചു മറ്റേ കവിളിലും ഒന്ന് കൊടുത്തു അവളെ തള്ളി താഴെയിട്ടു
അതെ ഞാൻ തന്നെയാ ചെയ്തത് ഇവളുടെ തല വഴിയേ ഒഴിക്കാനാണ് എനിക്ക് തോന്നിയത് അങ്ങനെ ഇവള് സന്തോഷത്തോടെ ജീവിക്കുന്നത് എനിക്ക് ഇഷ്ടമല്ല
എത്രയൊക്കെ കൊണ്ടിട്ടും അച്ചു വീണ്ടും കാർത്തിയെ നോക്കി പറഞ്ഞു
ഐഷു കാർത്തിയെ നോക്കിയപ്പോൾ അവൻ വീണ്ടും അച്ചുവിന്റെ അരികിലേക്ക് പോകുന്നത് കണ്ട് അവള് അവന്റെമുന്നിൽ പോയി നിന്ന് വേണ്ട എന്ന് കരഞ്ഞു കൊണ്ട് പറഞ്ഞു
നിങ്ങൾക്ക് നാണമില്ലേ നിങ്ങളുടെ മുന്നിൽ ഇട്ട് അല്ലെ ഇവൻ എന്നെ തല്ലിയത് എന്നിട്ട് ഒന്നും പറയാതെ ഇങ്ങനെ നിൽക്കാൻ എങ്ങനെ കഴിയുന്നു
താഴത്ത നിന്ന് എഴുന്നേറ്റു അച്ചു സന്ദീപിനോട് ചോദിച്ചു.
അച്ചുവിന്റെ ചുണ്ട് ഒക്കെ പൊട്ടി ചോര വരുന്നുണ്ട് മുടിയൊക്കെ ആകെ അലങ്കോലമായി കിടക്കുകയാണ്
നീ എന്റെ ഭാര്യയാണെന്ന് പറയുന്നതിൽ പകരം നാണക്കേട് വേറെ ഇല്ല നീ നീയൊക്കെ എന്ത് ജന്മമാണ് i feel pity for u
ഒരു തരം ദേഷ്യവും സങ്കടവും എല്ലാം അവന്റെ വാക്കുകളിൽ നിറഞ്ഞിരുന്നു
കൊള്ളാം അല്ലെങ്കിലും നിങ്ങൾക്ക് എന്നെ ഇഷ്ടമല്ലല്ലോ ഇവള് ആണല്ലോ എല്ലാവർക്കും പുണ്യവതി
അച്ചു ഒരു തരം ഭ്രാന്തോടെയാണ് പറയുന്നത്
ഇപ്പൊ ഇറങ്ങിക്കോണം എന്റെ വീട്ടിൽ നിന്ന്
കാർത്തിയുടെ ശബ്ദം ആ വീട് ആകെ പ്രധിധ്വനിക്കുന്നുണ്ടായിരുന്നു
അല്ലെങ്കിലും നിന്റെ വീട്ടിൽ സ്ഥിര താമസത്തിന് വന്നതൊന്നുമല്ല ഞാൻ നിന്റെ ഭാര്യ ഇല്ലേ ഇവള് ഇവളെ ഞാൻ അങ്ങനെ വെറുതെ വിടില്ല
അതും പറഞ്ഞു ഐഷുവിന്റെ അടുത്തേക്ക് പോകാൻ തുടങ്ങിയ അച്ചുവിനെ സന്ദീപ് വലിച്ചു രണ്ട് കവിളിലും മാറി മാറി തല്ലി
വാ ഇവിടെ നിന്നെ മര്യാദ പഠിപ്പിക്കാൻ പറ്റുമോ ഇല്ലയോ എന്ന് ഞാൻ നോക്കട്ടെ
അതും പറഞ്ഞു അവളെ കാറിലേക്ക് കൊണ്ട് ഇരുത്തി, സന്ദീപിന്റെ കണ്ണീർ അച്ചുവിന്റെ കൈവെള്ളയിൽ പോയി വീണു കാർ ലോക്ക് ചെയ്ത് സന്ദീപ് കാർത്തിയുടെ അടുത്ത് പോയി
സോറി
കാർത്തി പക്ഷെ സന്ദീപിന് ഒരു മറുപടിയും കൊടുത്തില്ല അവനെ ഒന്ന് നോക്കിയത് കൂടി ഇല്ല , സന്ദീപ് ഐഷുവിനെ നോക്കി അവള് പതിയെ പുഞ്ചിരിക്കാൻ ശ്രമിച്ചു അവളുടെ കവിളിൽ ഒന്ന് തട്ടി അവൻ സുമയെയും അനുവിനെയും നോക്കിയിട്ട് കാറിൽ കേറി
തുടരും

by