രചന – മാതു
ആരാ ബാക്കിൽ ഇന്ദു പേടി യോടെ ചോദിച്ചു . ദേ ആരാന്നാ ഞാൻ ചോദിച്ചേ അവള് വീണ്ടും ചോദിച്ചു . അവള് അടുത്ത് കണ്ട ഒരു മര കഷ്ണം കൈയിൽ എടുത്തു മറഞ്ഞു നിൽക്കുന്ന ആ രൂപത്തിന് അടുത്തേക്ക് ചേന്നു .
അവള് പേടി യോടെ ആ മരക്കഷ്ണം കൊണ്ട് പുറം നോക്കി ഒന്ന് കൊടുത്തു . അയ്യോ എന്റെ നടു പോയെ ആ അടി കിട്ടിയ ആളു കിടന്നു കരയാൻ തുടങ്ങി .
അയ്യോ രാജി ആന്റി ആയിരുന്നോ . ഞാൻ അറിഞ്ഞില്ല ഇന്ദു പറഞ്ഞു . അയ്യോ എടി സാമ ദ്രോഹി എന്റെ നടു നീ അടിച്ചൊരു പരുവം ആക്കിയില്ലേ .
ഇയ്യോ എനിക്കു വയ്യേ എന്റെ നടുവ് വേദനിക്കുന്നെ അവര് കിടന്നു അലറി വിളിച്ചു . പെട്ടന്ന് അങ്ങോട്ട് മാളു വന്നു അയ്യോ എന്ത് പറ്റി അമ്മേ അവള് ചോദിച്ചു .
എന്റെ നടുവ് നോക്കി ഈ പെണ്ണ് അടിച്ചു മോളെ അവര് മാളൂനെ നോക്കി പറഞ്ഞു . സോറി ആന്റി സത്യം മായിട്ടും എനിക്കു ആളു പോയതാ ഇന്ദു പറഞ്ഞു.
ടി നീ ആ ലച്ചൂന് വേണ്ടി എന്റെ അമ്മേ മനഃപൂർവം അപകടം പെടുത്താൻ നോക്കിയത് അല്ലെ മാളു അവളെ നോക്കി പറഞ്ഞു .
അയ്യെടാ അതിനു നിന്റെ അമ്മ ആരാ ടി ഞാൻ ഒന്ന് താണ് തന്നു എന്ന് വെച്ച് എന്നെ ഭരിക്കാൻ വന്നാൽ ഉണ്ടെല്ലോ ഇന്ദു കുറച്ചു ദേഷ്യം ത്തിൽ പറഞ്ഞു .
പെട്ടന്ന് അങ്ങോട്ട് കണ്ണനും ലച്ചൂ വും കൂടി വന്നു . എന്താ ഇവിടെ കണ്ണൻ ചോദിച്ചു . മോനെ കണ്ണാ നിന്റെ പെങ്ങള് എന്റെ നടു തല്ലി ഒടിച്ചട അവര് പറഞ്ഞു .
ഇന്ദു എന്താ ഈ കേൾക്കുന്നേ കണ്ണൻ ചോദിച്ചു . അതു ഏട്ടാ ഞാൻ കള്ളൻ ആണെന്ന് വിചാരിച്ചു അടിച്ചതാ എന്റെ പുറകിൽ ആരോ ഒളിച്ചു നിൽക്കുന്ന പോലെ തോന്നി . ഞാൻ വിചാരിച്ചു കള്ളൻ ആണെന്ന് അപ്പൊ സ്വയം രക്ഷ ക്കു വേണ്ടി ചെയ്തതാ ഇന്ദു പറഞ്ഞു .
അല്ല ആന്റി എന്താ ഈ സമയത്തു ഇവിടെ വന്നു ഒളിച്ചു നിന്നെ സാദാരണ ഇങ്ങോട്ട് വരാറുള്ളത് അല്ലല്ലോ ലെച്ചു ചോദിച്ചു . അതു പിന്നെ ഞാൻ കാറ്റു കൊള്ളാൻ വന്നതാ അവര് തപ്പി തടഞ്ഞു പറഞ്ഞു .
കാറ്റു കൊള്ളാനോ കാറ്റു കൊള്ളാൻ നിങ്ങൾക്ക് എന്റെ റൂമിന്റെ ബാൽക്കണിയെ കിട്ടി ഒള്ളോ ഇന്ദു ചോദിച്ചു . അത് പിന്നെ എന്റെ ഏട്ടന്റെ വീടാ ഞാൻ ഇഷ്ട്ടം ഉള്ളടത്തു നിൽക്കും .
മതി മതി എല്ലാരും പോയ് കിടക്കാൻ നോക്കു കണ്ണൻ പറഞ്ഞു . അവൻ ലച്ചൂ നെയും കൂട്ടി അവിടെ നിന്നും പോയ് .
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
മാളൂന്റെ മുറിയിൽ ആഹ് ഒന്ന് പതുക്കെ തിരുമ്മു പെണ്ണെ രാജി പറഞ്ഞു . ദേ മിണ്ടാതെ കിടന്നോ ഓരോന്നു ഒപ്പിച്ചു വെച്ചിട്ട് ചുമ്മാ മനുഷ്യ നെ മെനക്കെടുത്താൻ മാളു മുഷിച്ചിൽ ഓടെ പറഞ്ഞു .
അതിനു ഞാൻ എന്തോ ചെയ്‌തെന്ന നീ ഈ പറയുന്നേ . അവര് ചോദിച്ചു. അമ്മ ഒന്നും ചെയ്തിലെ പിന്നെ എന്തിനാ ആ ഇന്ദു ന്റെ മുറിയിൽ പോയ്. പാത്തു നിന്നെ മാളു ചോദിച്ചു .
ആ അതോക്കെ ഉണ്ട് . ഇവിടുത്തെ ഇന്ദു വും ആ തമ്പുരാൻ മഠത്തിലെ ചെറുക്കനും മായി സ്നേഹത്തില്ല . അവര് പറഞ്ഞു . ആരു ആ ലച്ചൂ ന്റെ ആങ്ങള നന്ദു വും മായോ മാളു ചോദിച്ചു .
അതേടി മോളെ ഞാൻ ഒളിച്ചു നിന്നു കേട്ടതാ അവള് അവനോടു കൊഞ്ചി കുഴയുന്നത് . ആ വിവാഹം ഒരുക്കലും നടക്കാൻ പാടില്ല ഞാൻ അതു എങ്ങനെ എങ്കിലും മുടക്കും .
പകരം നിന്നെ ഞാൻ തമ്പുരാൻ മഠത്തിലെ മരുമകൾ ആക്കും അങ്ങനെ ആ കുടുംബം നീ നിന്റെ കൈ പിടിയിൽ ഒതുക്കണം അങ്ങനെ എങ്കിലും ആ ലച്ചൂ ന്റെ അഹങ്കാരം കുറയട്ടെ .
കോടി കണക്കിന് സ്വത്തുള്ള തമ്പുരാൻ മഠത്തിലെ മരുമകൾ ആകുവാന്നു വെച്ചാൽ ചില്ലറ കാര്യം ആണോ . അവര് മാളു നോട് പറഞ്ഞു .
എത്ര നല്ല നടക്കാത്ത സ്വപ്നം മാളു പറഞ്ഞു . ദേ ഞാൻ ഒരു കുത്ത് വെച്ച് തന്നാൽ ഉണ്ടെല്ലോ ആ നന്ദു നെ കെട്ടിയാൽ പിന്നെ നീ ആരാ അവര് അവളോട് ചോദിച്ചു . ആരാ അവള് സംശയം ത്തോടെ ചോദിച്ചു .
തമ്പുരാൻ മഠത്തിലെ തമ്പുരാട്ടി അല്ലെ നീ അവര് പറഞ്ഞു . ദേ അമ്മേ അത്യാഗ്രഹം മൂത്തു ചുമ്മാ ഓരോ പണി ഒപ്പിച്ചു വെച്ചാൽ ഉണ്ടെല്ലോ .
എനിക്കു ഇഷ്ട്ടം കണ്ണേട്ടനെയാ ഞാൻ കണ്ണേട്ടനെ കെട്ടു . എന്താ വേണ്ട തെന്നു എനിക്കു അറിയാം അതിന്റ ഇടക്ക് അമ്മ കേറി വേറെ മണ്ട തരാം ഒന്നും ഒപ്പിച്ചു വെക്കരുത് . അവള് അതു പറഞ്ഞിട്ട് അവിടെ നിന്നും പോയ്.
കണ്ണേട്ടനെ കേട്ടതൊല്ലന്നു നോക്കി ഇരുന്നാൽ മതി അവൻ ഇപ്പൊ കെട്ടും ഇവള് ഒരു കാലത്തും നന്നാവാൻ പോകുന്നില്ല അവര് പറഞ്ഞു .
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
പിറ്റേന്ന് കോളേജിൽ അതെ നമ്മുടെ പടുത്തം തീർന്നില്ലേ ഇനി എന്താ നിങ്ങളുടെ ഒക്കെ പ്ലാൻ ഗായു ചോദിച്ചു . എന്ത് പ്ലാൻ എനിക്കു നന്ദു ഏട്ടനെ കെട്ടണം ഇന്ദു പറഞ്ഞു .
ലച്ചൂ നിയോ അവര് ലച്ചൂ നോട് ചോദിച്ചു എന്ത് പ്ലാൻ ഈ പഠിത്തം കഴിഞ്ഞേന്റെ ഷിണം തീർക്കാൻ കണ്ണേട്ടനെ കൂട്ടി ട്രിപ്പ് പോകണം ലച്ചൂ പറഞ്ഞു .
ദേ സച്ചു ഏട്ടൻ ഇങ്ങോട്ട് വരുന്നു ഇന്ദു പറഞ്ഞു . എന്താ മൂന്നു എണ്ണം കൂടി ഇവിടെ പരിപാടി സച്ചിൻ ചോദിച്ചു . ഞങ്ങള് ചുമ്മ സംസാരിച്ചു നിന്നതാ ലച്ചൂ പറഞ്ഞു . മ് ലാസ്റ്റ് sem എക്സാം തുടങ്ങുവാ മറ്റേ നാള് . മുന്നും നന്നായി പഠിക്കുന്നുടോ സച്ചു ചോദിച്ചു .
പിന്നെ ഞങ്ങള് മുന്നും ഭയങ്കര പഠിത്തം മ ഇനി ചോദ്യം പേപ്പർ കൈയിൽ കിട്ടിയാൽ മതി ഇന്ദു പറഞ്ഞു മ് ആയി കോട്ടെ അത് പറഞ്ഞു സച്ചിൻ അവിടെ നിന്നും പോയ് .
💜💜💜💜💜💜💜💜💜💜💜💜💜
വൈകിട്ടു കോളേജ് കഴിഞ്ഞു ഇന്ദു വും ഗായു വും ലച്ചൂ വും കോളേജിൽ ലുടെ നടന്നു വേരുവായിരുന്നു . അതെ നിങ്ങള് പൊക്കോ ഞാൻ അമ്മുട്ടി യെ ഒന്ന് കണ്ടിട്ടേ വരുന്നുള്ളു ലച്ചൂ പറഞ്ഞു .
ഏയ് നീ ഒറ്റക്കോ ഇന്ദു ചോദിച്ചു അതെ ഞാൻ ഒറ്റക്ക പോകുന്നെ അവളോട് ഞാൻ ചെല്ല വെന്ന് പറഞ്ഞായിരുന്നു . അതു പറഞ്ഞു ലച്ചൂ അവിടെ നിന്നും പോയ് .
അവള് സച്ചിന്റെ വീട്ടിൽ എത്തി വീട് അടഞ്ഞു കിടക്കുന്ന കണ്ടപ്പോ കതകിൽ കൊട്ടി. ഇതു എന്താ അമ്മുട്ടി ഇതു എവിടെ പോയ് അവള് മനസിൽ വിചാരിച്ചു .
പെട്ടന്ന് കതക് തുറക്കുന്ന ശബ്‌ദം കേട്ടു അവള് അങ്ങോട്ട് നോക്കി . സിദ്ധാർഥ് ഒരു ഷോർട്സ് മാത്രം ഇട്ടു അവളുടെ മുമ്പിൽ നിൽക്കുവാ .
ലെവ ലേശം പോലും വെളിവില്ല നന്നായി മദ്യ പിച്ചിട്ട് ഉണ്ടന്ന് അവൾക്ക് മനസിൽ ആയി . ആ ആരിത് ലച്ചൂ വോ കേറി വാ അവൻ പറഞ്ഞു .
അമ്മു എവിടെയാ അവള് ചോദിച്ചു .അവള് ട്യൂഷന് പോയ് ഇപ്പൊ വരും നീ ഇങ്ങോട്ട് കേറി വാ അവൻ പറഞ്ഞു .
ഇല്ല ഞാൻ പോകുവാ ദാ ഇതു അവള് വരുമ്പോൾ കൊടുത്താൽ മതി കൈയിൽ ഉള്ള കവറു അവന് നേരേ നീട്ടി പറഞ്ഞു .
ഹ അങ്ങനെ അങ്ങ് പോയാൽ എങ്ങനെയാ എന്തെങ്കിലും കുടിച്ചിട്ട് പോയാൽ മതി അല്ലങ്കിൽ അമ്മുന് അതു സങ്കടം ആകും സിദ്ധാർഥ് പറഞ്ഞു .
വേണ്ട ഞാൻ പോകുവാ വീട്ടിൽ എന്നെ അനോഷിക്കും അവള് പറഞ്ഞു . അതു പറഞ്ഞാൽ പറ്റില്ല എന്തെകിലും കുടിച്ചിട്ട് പോയാൽ മതി അവൻ നിർബന്ധിച്ചു അകത്തേക്ക് വിളിപ്പിച്ചു .
അവൻ അടുക്കളയിൽ പോയ സമയം ലച്ചൂ അവിടെ ഇരിക്കുവാന് . അയാൾക്ക് ലെവ ലേശം പോലും വെളിവില്ല . കണ്ണൊക്കെ ചുവന്നു കിടക്കുന്നു . കണ്ടിട്ട് തന്നെ പേടി ആകുന്നു . ഇവിടെ നിന്നും പോകുന്ന താ നല്ലത് . അതു പറഞ്ഞു . അവള് അവിടെ നിന്നും പെട്ടന്ന് പോയ് .
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
തമ്പുരാൻ മഠത്തിൽ ഗായു മാറി നിന്ന് പഠിക്കുവായിരുന്നു പെട്ടന്ന് അവളെ ഗിരി വന്നു ചുറ്റി പിടിച്ചു . ഏയ് എന്താ ഗിരി ഏട്ടാ ഇതു ആരെങ്കിലും കാണും കേട്ടോ അവള് പറഞ്ഞു .
ഓ പിന്നെ എന്റെ പെണ്ണിനെ ഇങ്ങനെ ചേർത്ത് പിടിക്കാൻ എനിക്കു തോന്നി . ആരെങ്കിലും കാണുവെന്നു വെച്ച് എനിക്ക് അതു വേണ്ടാന്ന് വെക്കാൻ പറ്റുവോ അവൻ ചോദിച്ചു .
ഹും ഇങ്ങനെ ഒരു സാധനം . അവള് പറഞ്ഞു . അവൻ അവളെ തിരിച്ചു നിർത്തി കെട്ടി പുണർന്നു . അതെ ഇന്ദു വും നന്ദു വും മായി ഉള്ള കല്യാണം ഉടെനെ നടക്കും . അത് കഴിഞ്ഞു നമ്മുടെ കാര്യം വീട്ടിൽ പറയണം അവൻ പറഞ്ഞു .
അയ്യോ എനിക്കു പേടി ആകുന്നു അച്ഛനും അമ്മയും ഒക്കെ സമ്മതിക്കുവോ ഗായു ചോദിച്ചു . അതൊക്കെ സമ്മതിക്കും പെണ്ണെ അവൻ അവളെ ഒന്നും കൂടി ചേർത്ത് പിടിച്ചു .
പെട്ടന്ന് അങ്ങോട്ട് നന്ദു വന്നു ആ കാഴ്ച കണ്ട് അവൻ ദേഷ്യം കൊണ്ട് വിറച്ചു . ഡാ ഒരു അലർച്ച യോടെ നന്ദു ഗിരി യുടെ അടുത്തേക്ക് ചേന്നു .
തുടരും ❤️

by