15/04/2026

എന്റെ മാത്രം തെമ്മാടി : ഭാഗം 57

രചന – ചിലങ്ക

ഗാർഡനിൽ ഇരിക്കുകയായിരുന്നു ഹര…. അവന്റെ മനസ്സ് ആകെ വിഷമത്തിൽ ആയിരുന്നു…ഇത്ര ദിവസം ആയിട്ടും എന്റെ സ്നേഹം അവൾക്ക് മനസ്സിലായില്ല പോലും ഹും…..അവൻ ആരോടെന്നില്ലാതെ പറഞ്ഞു….. അല്ലെങ്കിൽ തന്നെ എനിക്ക് എന്തിന്റെ കേടായയിരുന്നു….. ഒരു തേപ്പ് കിട്ടിയിട്ട് വിണ്ടു ഒരുത്തിയെ പ്രേമിക്കേണ്ട കാര്യം ഉണ്ടായിരുന്നോ എനിക്ക് ?? അതും തലയ്ക്കു വെളിവ് ഇല്ലാത്തവളെ ശേ…………….. ഹ്മ്മ്… അല്ലെങ്കിൽ തന്നെ ഇതല്ല ഇതിന് അപ്പുറം കേൾക്കണം ഞാൻ…… എന്തിന്റെ കേടായിരുന്നു….. എന്ത് കൈ വിഷം ആണോ അവൾ എനിക്ക് കലക്കി തന്നത്….. … ആര് എന്ത് കലക്കി തരുന്ന കാര്യം ആ ഹരു …… അവന്റെ അടുത്ത് ഇരുന്ന് കൊണ്ട് കിച്ചു ചോദിച്ചതും അവൻ ദേഷ്യം ത്തിൽ അവളെ നോക്കി…

ഒരു ഇളി നൽകി….. നീ എന്തിനാ ഇങ്ങോട്ട് വന്നത്. ശല്യം…. ഭർത്താവ് എവിടെ ആണോ അവിടെ അല്ലെ ഭാര്യ…. കേട്ടിട്ടില്ലേ പൂ മുഖ വാതിക്കൽ സ്നേഹം വിടർത്തുന്ന പൂത്തിങ്കൾ ആകുന്നു ഭാര്യ …. കിച്ചു ഞാൻ ദേഷ്യത്തിൽ ഇരിക്ക മാറി പൊയ്ക്കോ…… അവൻ കലിപ്പിൽ പറഞ്ഞതും അവൾ എഴുന്നേറ്റ് അവന്റെ മടിയിൽ കേറി യിരുന്നു… ഹര ദേഷ്യത്തിൽ അവളെ തെള്ളി താഴെ ഇട്ടു… ദ കിടക്കുന്നു മൂടും കുത്തി താഴെ എടാ കാലമാട എന്റെ നടും നീ ഓടിച്ചല്ലോ അവൾ നിലത്ത് കടന്ന് കൊണ്ട് വിളിച്ചു കൂവി….. കണക്കായ് പോയ്‌… ചൊറിയാൻ വന്നോട്ടല്ലേ…. അവളുടെ ഒരു കോപ്രായം…… കോപ്രായമോ…. ഞാൻ ഒന്ന് റൊമാന്റിക് ആയതല്ലേ ഹരു….. മൂടും തട്ടി എഴുന്നേറ്റ് കൊണ്ട് കിച്ചു പറഞ്ഞതുo അവൻ കണ്ണുതള്ളി അവളെ നോക്കി…. എന്തോന്ന് റൊമാൻസൊ…. തോന്നുമ്പോൾ തോന്നുമ്പോൾ നിറം മാറാൻ നീയാരാ അന്യനോ….. അല്ലടോ അന്യന്റെ അമ്മുമ്മ….. ദേ…… അവൻ എന്തോ പറയാൻ വന്നതും ഫോൺ റിങ് ചെയ്തു.

അതിൽ തെളിഞ്ഞ പേര് കണ്ട് അവൻ ഒന്ന് ഞെട്ടി കിച്ചു വിനെ നോക്കി…. കിച്ചു സംശയത്തോടെ ഫോണിൽ നോക്കിയതുo പ്രിയ കാളിങ്……….. കിച്ചു കലിപ്പൊടെ അവനെ നോക്കി… ആ നോട്ടം മനസ്സിലായതും അവൻ ഉള്ളിൽ ചിരിച്ചു കൊണ്ട് ഫോൺ അറ്റൻഡ് ചെയ്തു ഹലോ…… ——————– ഹ പ്രിയു.. പറയടാ….. സുഖo ആണോ നിനക്ക് …. മതി. സകല ഒലിപ്പീരോടെ ഉള്ള അവന്റെ പറച്ചിൽ കേട്ട് അവളുടെ മുഖം തക്കാളി പോലെ ചുവന്നു….. ———=-=———- ഹ എന്താ ചെയ്യാ…. ഒരു മറുതയെ കെട്ടേണ്ടി വന്നു…. ഇപ്പോഴാ ശരിക്കും നിന്റെ വില എനിക്ക് മനസ്സിലായത്…. മറുതയോ ———————– എന്താ അത് സാരമില്ല ഇപ്പോഴുo എന്നെ ഇഷ്ടം ആണെന്നോ ശോ എനിക്ക് വയ്യ…….. എന്റെ… മു…… ബാക്കി പറയുന്നതിന് മുന്നേ കിച്ചു അവന്റെ ഫോൺ പിടിച്ചു മേടിച്ചു……..

ഹര ദേഷ്യം നടിച്ചു അവളെ നോക്കി… എടി ഉരംപ്പെട്ടവളെ നിനക്ക് മയക്കി പഞ്ചാര അടിക്കാൻ ഈ മണുകുണനെ കിട്ടിയുളളു അല്ലെ…. മണുംകുണനോ 😪( ഹര ) നാട്ടിൽ വേറെ എത്ര നല്ല ആണുങ്ങൾ ഉണ്ടടി…ഏപ്പരാച്ചി… എന്നിട്ട് ഇയാളെ തന്നെ വേണം അല്ലെ നിനക്ക്….. നിനക്ക് എന്ത് വേണമെഡി ഹരന് ഇപ്പോഴും എന്നോട് ഇഷ്ടം തന്നെയാ അത് അവന്റെ സംസാരത്തിൽ നിന്നും മനസ്സിലായതാ….. ഫോൺ കൊടുക്കടി എന്റെ ഡാർലിംഗ് ന്…. ഡാർലിംഗോ….. എടി ..ഇത് എന്റെ ഭർത്താവ് ആടി…. നിന്നെ ഒക്കെ ഉണ്ടല്ലോ മുള്ളൂമുരിക്ക് കൊണ്ട് ചന്തി അടിച്ചു പൊട്ടിക്കണം………. പന്ന #-₹*+₹+%+%+%++%+%+%++%-₹=₹-%-%%—- പിന്നെ അങ്ങോട്ട് പൂര തെറി ആയിരുന്നു .

അത് കേട്ട് ഹര ഇരുന്നയിടത്തു നിന്നും അവളെ നോക്കി….. ഫ……. ഇനി ഇയാളെ എങ്ങണും നീ വിളിച്ചെന്നു ഞാൻ അറിഞ്ഞാൽ മോളെ പ്രിയേ നിന്റെ പ്രിയപ്പെട്ടയിടത്ത് ഒക്കെ ഞാൻ മുളക് പൊടി കലക്കി ഒഴിക്കും വെച്ചിട്ട് പോടീ നാറി….. അതും പറഞ്ഞ് അവൾ ഫോൺ കട്ട്‌ ചെയ്ത് ഹര യെ നോക്കി… വാ തുറന്ന് നിൽക്കുന്ന അവന്റെ തലയ്ക്കു ഒരു കൊട്ട് കൊടുത്ത് ഫോൺ കയിൽ കൊടുത്തു….. ഇപ്പോൾ ഇത് ആവർത്തിച്ചു…. ഇനി മേലാൽ… ആ കൂതറ നിങ്ങളെ വിളിച്ചെന്നു ഞാൻ അറിഞ്ഞാൽ എന്റെ തനി കൊണം നീ കാണും ഭർത്തു…. ഇടഞ്ഞാൽ ഞാൻ മഹാ ചെറ്റയാ……. ഇടഞ്ഞില്ലെങ്കിലോ…?? ഒരു ഫ്ലോയിൽ അവൻ ചോദിച്ചു.. ഇടഞ്ഞില്ലെങ്കിലു.. കൈ ചുണ്ടി അത്രയും പറഞ്ഞു കൊണ്ട് അവൾ അവിടെ നിന്നും നടന്നു ഇവിടെ ഇപ്പോൾ എന്താ നടന്ന എന്ന മട്ടിൽ ഹരു വും… വീണ്ടും അവന്റെ ഫോൺ റിങ് ചെയ്തതും പ്രിയ ദേഷ്യം കൊണ്ട് അവന്റെ മുഖം വലിഞ്ഞു … എടി…. നേരത്തെ അവൾ ഇവിടെ നിന്നോണ്ടാ നിന്റെ തൊലിഞ്ഞ സംസാരം കേട്ട് ഞാൻ മിണ്ടാതെ നിന്നത് .

അവൾ പറഞ്ഞത് ഓർമ ഉണ്ടല്ലോ?? ഇനി ഞങളുടെ ലൈഫിൽ നീ വന്നാൽ പൊന്നു മോളെ നിന്റെ പപ്പും പൂടയും അവൾ പറിച്ചെടുക്കും……. ഓർത്തോ…. അത്രയും പറഞ്ഞ് അവൻ ഫോൺ കട്ട്‌ ചെയ്തു… !!!!!!!!!!!!!!!!!!!!!!!! രാത്രി യിലെ പ്ലാനിങ് ൽ ആയിരുന്നു മറിയാമ്മയും കാത്തുവും അപ്പോഴാണ് കിച്ചു അവിടേക്ക് വന്നത്…. എന്താ ഇവിടെ ഒരു പ്ലാൻ രണ്ടാളും….. ഞങൾ ഒരാളുടെ തപസ് ഇളക്കാൻ പ്ലാൻ ചെയ്യുവാ മോളെ……. കാത്തു അവളുടെ കാലിൽ തട്ടികൊണ്ട് പറഞ്ഞു…. എനിക്കും ഇളക്കണം….. ഫ…… നീ പോയ്‌ നിന്റെ കെട്ടിയോനെ ഇളക്കടി… വോ അയാളെ ഇളക്കാൻ വല്ല vim മതി…. നിങ്ങൾ ഇത് ആരെ ഇളക്കുന്ന കാര്യമാ പറയുന്നേ……. നിന്റെ കുഞ്ഞേട്ടനെ….( മറിയാമ്മ ) വോ അങ്ങനെ… ഹ്മ്മ്… എന്താ പ്ലാൻ കേൾക്കട്ടെ…….. ( കാത്തു ) ഹ്മ്മ് ഞാനും….. ജാനു ഫ്രഷ് ആയി ഓടി അവരുടെ അടുത്തേക്ക് വന്നു..

ഒരു ഐറ്റം ഡാൻസ് ആണ് ഞങൾ പ്ലാൻ ചെയ്തേക്കുന്നത്…….( കാത്തു ) ശരിക്കും….. ( ജാനു ) യാ …………. അപ്പൊ രാത്രി യിൽ ശബരിയുടെ തപസ്സു നമ്മളുടെ മറിയാമ്മ ഇളക്കുന്നു…… എല്ലാരും പരസ്പരം കൈ കൊടുത്തു…. ***********-****-******** പ്ലാൻ വർക്ക്‌ ഔട്ട്‌ ആകാൻ വേണ്ടി പെണ്ണുങ്ങൾ നാലു പേർ ഒഴികെ ബാക്കി എല്ലാർക്കും ഉറക്ക ഗുളിക കലക്കി കൊടുത്തു ….. പാവം… ശബരി രാത്രി വൈകിയാണ് വന്നത്…. കയിൽ ഫയലുമായി ഹാളിലെ ഡോർ തുറന്നതും ലൈറ്റ് അണഞ്ഞതും ഒരുമിച്ചായിരുന്നു. പ്ലാൻ a…. ലൈറ്റ് ഓൺ ആകുമ്പോൾ അതാ കാണുന്നു നേരിയ സാരിയിൽ അപ്സരസ്സിനെ പോലെ നിൽക്കുന്ന പെൺ കുട്ടി അതെ മറിയാമ്മ…… അവൻ കണ്ണ് ഒന്നും കൂടി തിരുമ്മി ഒന്നും കൂടി നോക്കി… അതെ എന്റെ മറിയാമ്മ തന്നെ…… അവൻ അടുമുടി അവളെ ഒന്ന് നോക്കി…..

നേരിയ സാരിയിൽ മാറു എല്ലാം വ്യക്തമായി കാണാമായിരുന്നു……. അവന്റെ ഉള്ളിലെ കോഴി ഉണരാൻ തുടങ്ങി….. ലെ ഞാൻ —അല്ല നമ്മൾ കേസ്….അതിന്റ ഇടയിൽ റൊമാൻസ് വേണോ…. ലെ ശബരി —പ്ലീസ്… വിട്ടിൽ വന്നാൽ ഞാൻ നോർമലാ… അത് വേ ഇത് റെ….. അവന്റെ കയിൽ ഉള്ള ഫയൽ സോഫയിൽ വെച്ച് അവളുടെ അടുത്തേക്ക് വന്നു…. ശരിക്കും ഹോട് ലുക്കിൽ ആയിരുന്നു മറിയാമ്മ… അവൻ അടുത്ത് വരുന്തോറൂം അവളുടെ ഹൃദയം വല്ലാതെ ഇടിക്കാൻ തുടങ്ങി….. ബാക്കി മൂന്ന് പെണ്ണുങ്ങളും ഒളിഞ്ഞു നിന്ന് അത് കാണാൻ തുടങ്ങി….. ഐഡിയ വർക്ക്‌ ഔട്ട്‌ ആകുന്നുണ്ട്……… ( കിച്ചു) ആരുടെ ഐഡിയയാ ഈ എന്റെ ( കാത്തു ) ആ സാരി ആരുടേയാ എന്റെ …. ( ജാനു) പക്ഷെ പാട്ട് ആരുടെ യാ എന്റെ…. അതും പറഞ്ഞ് കിച്ചു പാട്ട് പ്ലേ ചെയ്യാൻ തുടങ്ങി….

” മുസുമ്പി കുള്ളമമ്മി ചിള പാളത്തുമ്മ… “(2) സോങ് പ്ലേ ആയതും മറിയാമ്മ ഞെട്ടി അവളുമാരെ നോക്കി… ശബരി അവളുടെ അടുത്തേക്ക് ഉള്ള നടത്തം നിർത്തി ഞെട്ടി നിൽക്കുകയാണ്…. പെണ്ണുങ്ങൾ എല്ലാം പാട്ട് നിർത്താനുള്ള പെടാപാടിൽ ആണ്…. ബാക്കി പാട്ട് പ്ലേ ആയിക്കൊണ്ട് ഇരുന്നു പാസും ദരെ പുവ ദരെ പുളുപളത്തുമ്മ… പാസും ദരെ…——– എടി കിച്ചു ഇതിന്റ വയർ ഏന്ത്യ്……. ജാനു അവിടെ എല്ലാം നോക്കി…. ഓഫ് അക്കടി ……. പട്ടികളെ… അവസാനം പാട് പെട്ട് എല്ലാം നിർത്തി….. ശബരി കൈ മാറിൽ പിടഞ്ഞു കൊണ്ട് അവളെ നോക്കി നിന്നും…. മറിയാമ്മ അവനെ ചമ്മിയ ചിരിയോടെ നോക്കി…. ജാനുവും കാത്തുവും കിച്ചു വിനെ നോക്കി….. സത്യം ആയിട്ടും ഞാൻ ഇതല്ല ഉദേശിച്ചത്‌……. വളിച്ച ചിരി ചിരിച്ചു കൊണ്ട് കിച്ചു പറഞ്ഞതും ബാക്കി രണ്ടും അവളുടെ കാലിൽ ഒറ്റ ചവിട്ട്…..

എന്റെ അമ്മച്ചി……. കിച്ചു വേദന കൊണ്ട് അലറി……… ശബരി എത്തി നോക്കിയതും അതാ നിൽക്കുന്നു മൂന്നും….. ഓഹോ പ്ലാനിങ് ആയിരുന്നു അല്ലെ….. ഇങ്ങോട്ട് വന്നോ മൂന്നും…… കലിപ്പിൽ ശബരി പറഞ്ഞതും മൂന്നും അവന്റെ മുന്നിൽ ഹാജർ ആയി…… എന്താടി മറിയാമ്മേ ഈ വേഷം കെട്ടിന്റെ ഉദേശിച്ചo.. അല്ല നിങ്ങൾ എല്ലാരുടെയും പ്ലാൻ എന്തായിരുന്നു ഏഹ് ??? ഗൗരവത്തോടെ അവൻ ചോദിച്ചതും എല്ലാരും പരസ്പരം മുഖം നോക്കി…. അത് പിന്നെ ആങ്ങളെ….നീ മറിയാമ്മ യോട് ഇപ്പോൾ ഒരു മൈൻഡ് ഇല്ലല്ലോ അതുകൊണ്ട്…….. ( ജാനു ) അതുകൊണ്ട് എന്നെ മയക്കാൻ ഉള്ള പ്ലാൻ ആയിരുന്നു അല്ലെ ?? ഹ്മ്മ്…… നാലും മൂളി…… ഇത് ആരുടെ ബുദ്ധിയാ ….. നിന്റെ ആണോടി മറിയാമ്മേ……….. അവൻ കലിപ്പിൽ ചോദിച്ചതും അവൾ പേടിയോടെ അതെ എന്ന് തലയാട്ടി ….

പക്ഷെ സോങ് എന്റെ സെലെക്ഷൻ ആയിരുന്നു കുഞ്ഞേട്ടാ….. ( കിച്ചു ) ശബരി അവളുടെ അടുത്ത് വന്ന് കാതിൽ പിടിച്ച് തിരുകി…. അവൾ വേദന കൊണ്ട് പുളഞ്ഞു… അഹ് …. കുഞ്ഞേട്ട വേദനിക്കുന്നു….. സിറ്റുവേഷൻ അനുസരിച്ചു പാട്ടിടാൻ അറിയില്ലേ നിനക്ക് …. മൂഡ് ഇല്ലാണ്ടാക്കിയില്ലേ.. നീ…….അവൻ കലിപ്പിൽ പറഞ്ഞതും എല്ലാം വാ പുളച്ച് അവനെ നോക്കി….—– അവൻ ഒന്ന് ചിരിച്ചു കൊണ്ട് റൂമിലേക്ക് പോയ്‌… പോകുന്നതിന് മുന്നേ മറിയാമ്മേ നോക്കി ഉമ്മ കൊടുക്കാനും മറന്നില്ല……. അവളുടെ മുഖം നാണം കൊണ്ട് ചുവന്നു… ഇവനെ ആണോ വശികരിക്കാൻ നോക്കിയത് കഷ്ടം തന്നെ ദാസാ….. പോയ്‌ കിടന്ന് ഉറങ് പെണ്ണുങ്ങളെ….. ജാനു അതും പറഞ്ഞ് റൂമിലേക്ക് പോയ്…..

മറിയാമ്മയും കാത്തുവുo പരസ്പരം നോക്കിയിട്ട് കിച്ചു വിനെ ഒന്ന് നോക്കി…. അവൾ ഒരു ഇളി നൽകി ക്കൊണ്ട് അവിടെ നിന്നും വലിഞ്ഞു.. . . ******************* തന്റെ ഫോണിലെ നഗ്നമായ മറിയാമ്മയുടെ ഫോട്ടോയിൽ നോക്കി കിടക്കുകയായിരുന്നു അലക്സി…. അവന്റെ ചുണ്ടിൽ ക്രൂര മായ ചിരി വിരിഞ്ഞു…. ഇത് വെച്ച് നിന്നെയും അവളേയും പൂട്ടും ഞാൻ അധികം വൈകാതെ…. . അവൻ അതിൽ നോക്കി മന്ദ്രിച്ചു………….. അതെ സമയം തന്റെ കയിൽ ഉള്ള ഫയൽ എടുത്ത് മറിച്ചു കൊണ്ട് ശബരി വിജയ് ഭാവത്തിൽ ചിരിച്ചു….. നീ ആരാണെന്ന് അറിഞ്ഞിട്ടും ഞാൻ ഒന്നും ചെയ്യാതെ നിൽക്കുന്നത് എന്തിനാണെന്ന് അറിയാവോ….?? ഒരു നിയമത്തിനും വിട്ട് കൊടുക്കാതെ നിന്നെ ഒക്കെ ഇഞ്ചി ഇഞ്ചയി കൊല്ലാൻ വേണ്ടി മാത്രം ….. അവൻ ഒന്ന് പുച്ഛിച്ചു കൊണ്ട് ചിരിച്ചു