രചന – കാന്താരി
ഐശു മുന്നിൽ പോയപ്പോൾ കുറച്ചു കഴിഞ്ഞു ഞങ്ങളും ചെന്നു. ഉത്സവം കുറെ കൂടിയിട്ടുണ്ടെങ്കിലും നാട്ടും പുറത്തേ ഉത്സവം അത്…. അതൊരു ഭംഗി തന്നെയാണെന്ന് ഇവിടെ വന്നപ്പോഴാണ് മനസിലായത് , ഞാനതങ്ങനെ ആസ്വദിച്ചു നിന്നപ്പോഴാണ് അജു അത് പറഞ്ഞത് “അതാഡാ… ഐശുന്റെ അമ്മ തനിച്ചു നിൽക്കുന്നു… പോയി സംസാരിക്..” ഇതൊരു നല്ല അവസരമാണെന്ന് മനസിലാക്കി കൊണ്ട് ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു. പുള്ളിക്കാരി നല്ല പ്രാർത്ഥനയില്ലാണ് അത് തീരും വരെ ഞാൻ കാത്തു നിന്നു. പ്രാർത്ഥന കഴിഞ്ഞു അമ്മ തിരിഞ്ഞതു എന്റെ നേർക്ക്. എന്നെ പെട്ടന്ന് കണ്ടത്തിന്റെ പതർച്ച ആ മുഖത്തുണ്ടായിരുന്നു. “ഞാനൊരു പ്രശ്നം ഉണ്ടാകാൻ വേണ്ടി വന്നതല്ല… അമ്മ വെറുതെ ഒച്ച വെച്ച് പ്രശ്നം ഉണ്ടാകരുത്… ” “എന്താ… നിനക്ക് വേണ്ടത് ” “എനിക്ക് വേണ്ടാതെന്താണെന്ന് അമ്മക്ക് അറിയാം… പക്ഷേ ഞാനിപ്പോ അത് പറയാനല്ല വന്നത്… നമുക്ക് കുറച്ചു മാറി നിന്ന് സംസാരിക്കാം ” എന്റെ സംസാരത്തില്ലേ സീരിയസ്നസ് മനസിലായതു കൊണ്ടാണോ… അതോ പ്രശ്നം ഉണ്ടാവാണ്ടാന്ന് കരുതിയിട്ടനോ… അറിയില്ല അമ്മ എന്റെ കൂടെ വന്നു.
‘ഈ അമ്മായിതെവിടെ പോയി….കുറെ നേരമായി ഞാൻ അമ്മയെ തപ്പി നടക്കുന്നു. എന്റെ ദേവിയെ… എന്റമ്മയെ കാണുന്നില്ല എനിക്ക് അമ്മയെ കാണണം…. ‘ അമ്മയെ കാണാത്ത വിഷമത്തിൽ ഞാനവിടെ കിടന്നു കരയുമെന്ന് തോന്നിയത് കൊണ്ടാണെന്നു തോന്നുന്നു ദേവി എന്റെ അമ്മയെ എന്റെ മുന്നിൽ എത്തിച്ചു തന്നു. ‘ഹോ… ന്റെ ദേവീ.. താങ്ക്സ് ‘ ദേവിയോട് താങ്ക്സും പറഞ്ഞു ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു. “എന്ത് പറ്റി അമ്മേ… അമ്മ കരഞ്ഞോ.. ” “ഹേയ്… ഇല്ല അത് കണ്ണിൽ പൊടി പോയതാ… ” “എവിടെ ഞാൻ നോക്കട്ടെ.. ” “അത് പോയി മോളെ… കുഴപ്പമൊന്നുമില്ല.. നടക്ക് നമുക്ക് വലം വെച്ചിട്ട് വരാം.. ” അങ്ങനെ ഞാനും അമ്മയും തൊഴുതു വലംവെച്ചു, പിന്നെ ഉത്സവ പറമ്പ് മൊത്തം കറങ്ങൽ തുടങ്ങി . ഒരു കടയിൽ കേറി പൊട്ട് നോക്കി കൊണ്ടിരുന്നപ്പോൾ പെട്ടന്ന് എന്നെ ആരോ കൈയിൽ പിടിച്ചു കടയുടെ പിന്നിലെക്ക് കൊണ്ട് പോയി.
പിടി വീണപ്പോൾ തന്നെ മനസിലായി അത് സിദ്ധുവേട്ടനാണെന്ന് പിന്നെ ഒന്നും നോക്കിയില്ല അങ്ങ് കെട്ടി പിടിച്ചു. കുറച്ചു കഴിഞ്ഞു ഏട്ടന്റെ കൈകൾ എന്റെ ശരീരത്തിൽ പരാതി നടന്നു ആ സ്പർശം ഏട്ടന്റെതു അല്ലെന്ന് തോന്നിയപ്പോൾ പെട്ടന്ന് കുതരി മാറി കൊണ്ട് ഞാനായളെ പിടിച്ചു പിന്നിലേക്ക് തള്ളി. എന്റെ പ്രതീക്ഷകൾ തല്ലി തകർന്നത് പോലെയായി അത് സിദ്ധുവേട്ടൻ ആയിരുന്നില്ല… അത് നന്ദൻ ആയിരുന്നു. “ച്ചേ…. നാറി നിനക്ക് എന്തിന്റെ കേടാ… ” “അതിനു ഞാനെന്ത നിന്നെ ചെയ്തേ… നീയല്ലേ എന്നെ കേറി പിടിച്ചേ… ” ‘ഓ… അത് ശരിയാണല്ലോ… വേണ്ടാത്ത പണിയൊക്കെ ഞാൻ തന്നെ ആണല്ലോ ചെയ്തു കൂട്ടിയെ… എന്നാലും ഇമേജ് ഇടിയാൻ പാടില്ല… ഐശു കോമൺ അറ്റാക്ക്… ‘ ഞാൻ എനിക്ക് തന്നെ കോൺഫിഡൻസ് കൊടുത്തു കൊണ്ട് നന്ദനെ അറ്റാക് ചെയ്യാൻ തുടങ്ങി. അവനോടു തർക്കിച്ചു കൊണ്ടിരുന്നപ്പോൾ പെട്ടന്ന് കറന്റ് പോയി.
ഐശുന് ഒരു സെറ്റ് കുപ്പിവള വാങ്ങി.അത് കൊടുക്കാൻ വേണ്ടി അവളെ തപ്പി നടക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി, ഇവളെവിടെ പോയോ എന്തോ… “ഡാ… സിദ്ധു എനിക്കിനിയും സഹിക്കാൻ വയ്യ ഇതെവിടെയെങ്കിലും ഇറക്കി വെക്കണം… ” “അതിനു നീയെന്താ എടുത്തു നടക്കുന്നെ… ” “എടാ… എനിക്ക് മൂത്രമൊഴിക്കണം പിടിച്ചു നിർത്താൻ തുടങ്ങിയിട്ട് കുറച്ചു നേരമായി… ” “അതായിരുന്നോ കാര്യം … ആ കടയുടെ പിന്നിലെക്ക് പോ.. ഞാനും വരാം… നീ അങ്ങനെ പറഞ്ഞപ്പോൾ എനിക്കും മുട്ടുന്നു…. .” ഞങ്ങൾ കാര്യസാധ്യത്തിനു പോയപ്പോഴാണ് ഐശുവും നന്ദനും കൂടി കടയുടെ പിന്നിൽ നിന്ന് അടി ഉണ്ടാകുന്നതു കണ്ടത്. അവനിട്ടു രണ്ടു പൊട്ടിക്കാൻ വീണ്ടും ഒരവസരം കിട്ടിയപ്പോൾ അതെങ്ങനെ കൊടുക്കുമെന്ന് ഞങ്ങൾ ആലോചിച്ചു അപ്പോഴതാ ഞങളുടെ അടുത്ത് മെയിൻ സ്വിച്ച് പിന്നൊന്നും ആലോചിക്കാതെ അജു പോയി ഫ്യൂസ് ഊരി. പിന്നങ്ങോട്ട് അടിയുടെ പിടിയുടെ പൊടി പൂരം തന്നെ ആയിരുന്നു. ഇന്നത്തെ അടിയിൽ നന്ദന്റെ ബോധം പോയെന്ന് ഉറപ്പാക്കിയപ്പോൾ അജു പോയി ഫ്യൂസ് കുത്തി.
“ഡീ… കണ്ണ് തുറക്ക്… ” ആരോ കണ്ണ് തുറക്കാൻ പറഞ്ഞപ്പോഴാണ് ഞാൻ കണ്ണ് തുറന്നു എന്താ സംഭവിച്ചതെന്ന് നോക്കിയത്. കറന്റ് പോയപ്പോൾ കണ്ണാടച്ചതാണ്… പേടി കൊണ്ടൊന്നുമല്ല പിന്നെ ചെറിയ ഒരു ഭയം. കണ്ണ് തുറന്നപ്പോൾ മുന്നിൽ കണ്ട കാഴ്ച കണ്ടു ഞാൻ പൊട്ടി ചിരിച്ചു “😂😂😂😂” “എടി… മെല്ലെ ചിരിക്ക്….നിന്റെ കൊല ചിരി കേട്ടു ആളുകൾ ഓടി വരും… ” ഒരു വിധം എങ്ങനെയോ ഞാൻ ചിരി അടക്കി പിടിച്ചു. നന്ദന്റെ കിടപ്പ് അത് വല്ലാത്ത കോമഡി തന്നെയാ… യ്യോ… എനിക്ക് വയ്യ. “നോക്ക് ഏട്ടാ.. അവന്റെ കിടപ്പ്… എന്തൊക്കെ ഡയലോഗ് ആയിരുന്നു അവൻ എന്നോട് പറഞ്ഞേ … സിദ്ധുനോട് പറഞ്ഞേക് എന്നെ കിടത്തിയിട്ട് നിന്നെ കൊണ്ട് പോവാൻ പറ്റില്ലന്ന്. ഇതെന്റെ നാടാ… ഇവിടെ ഞങ്ങൾ പറയുന്നതാ നിയമം… ഇതൊക്കെ പറഞ്ഞവൻ കിടക്കുന്ന കിടപ്പ് കണ്ടോ… ” അവൾ പറയുന്നത് കേട്ടപ്പോൾ എനിക്കും സത്യം പറഞ്ഞാൽ ചിരി വന്നു. “നമുക്ക് കുറച്ചു മാറി നിന്ന് ചിരിക്കാം… ഇവിടെ നിൽക്കുന്നത് അത്ര പന്തിയല്ല… ” ഐശുനെയും വിളിച്ചു കൊണ്ട് ഞങ്ങൾ അവിടുന്ന് മാറി.
ഞാനാഗ്രഹിച്ചത് പോലെ വാങ്ങിയ കുപ്പിവളകൾ അവളുടെ കൈകളിൽ ഇട്ടു കൊടുത്തു. അപ്പൊ അവൾ ചിരിച്ച ഒരു ചിരിയുണ്ട് മക്കളെ… ഹോ… സഹിക്കാൻ പറ്റുന്നില്ല കെട്ടിപിടിചോരുമ്മ കൊടുക്കാൻ തോന്നി പോയി. അതിനുള്ള സ്ഥലം അനുയോജ്യമാല്ലത്തത് കൊണ്ട് എല്ലാം അടക്കി കൊണ്ട് ഞാൻ നിന്നു. അവിടുന്ന് തിരിച്ചു പോരും നേരം ആരൊക്കെയോ ചേർന്ന് നന്ദനെ എടുത്തു കൊണ്ട് പോവുന്നത് കണ്ടു, അത് കണ്ടു ഞാനും അജുവും കൂടി ചിരിച്ചപ്പോൾ ആരുടെയോ കൈ എന്റെ ചുമലിൽ വന്നു പതിച്ചു. ഞങ്ങൾക്കുള്ളതു കിട്ടാൻ സമയമായെന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് ഞങ്ങൾ തിരിഞ്ഞു നോക്കി, പുറകിൽ നിൽക്കുന്നയാളെ കണ്ടു ഞങ്ങൾ രണ്ടാളും ഒരുമിച്ചു ഞെട്ടി (തുടരും )

by