രചന – കാന്താരി
അമ്മായിയെയും കാവ്യയെയും കൊണ്ട് സിദ്ധുവും അരുണും ഹോസ്പിറ്റലിൽ എത്തിയതും അവരെ ആദ്യം തന്നെ casualty യിലേക്ക് കൊണ്ട് പോയി.
കുറച്ചു സമയം കഴിഞ്ഞു ഇതിവിടൊന്നും നിൽക്കില്ലന്ന് കണ്ടു ഡോക്ടർ അവരെ icu വിലെക്ക് കൊണ്ട് പോയി.
പിന്നെ വയർ കഴുകലായി, ഡ്രിപ്പ് ഇടലായി. അതോടെ അമ്മയും മോളും തളർന്നു കിടപ്പായി.
“സാർ… നിങ്ങളെ ഡോക്ടർ വിളിക്കുന്നുണ്ട് ”
ഒരു നേഴ്സ് വന്നു പറഞ്ഞതും സിദ്ധുവും അരുണും ഡോക്ടറുടെ അടുത്തേക്ക് ചെന്നു.
“സീ ഡോക്ടർ അരുൺ. രണ്ടാൾക്കും ഫുഡ് ഇൻഫെക്ഷൻ തന്നെയാണ് stomach clean ചെയ്തു ഇപ്പൊ ഡ്രിപ് ഇട്ടിട്ടുണ്ട്. എന്നാലും രണ്ടാളുടെയും ബോഡി നല്ല വീക് ആയിട്ടുണ്ട് അത് കൊണ്ട് രണ്ടു ദിവസം ഇവിടെ അഡ്മിറ്റ് ആകട്ടെ. എല്ലാം ഒന്ന് ഓക്കേ ആയതിനു ശേഷം ഡിസ്ചാർജ് ചെയാം… പോരെ.
ഇനി ഡോക്ടർക്ക് വേറെ ഒപിന്യൻ ഉണ്ടെങ്കിൽ പറയാം… ”
“നോ നോ നോ… ഡോക്ടർ പറഞ്ഞത് പോലെ തന്നെ നടക്കട്ടെ. വീട്ടിൽ കൊണ്ട് പോയാൽ പിന്നെയും എന്തെങ്കിലും പറ്റി ഇങ്ങോട്ട് തന്നെ കൊണ്ട് വരേണ്ടി വരും. അതിലും നല്ലത് ഇവിടെ അഡ്മിറ്റ് ചെയുന്നത് തന്നെയാണ്.
അല്ലെ സിദ്ധു… ”
ഡോക്ടർ ചോദിച്ചതിന് അരുൺ മറുപടി പറഞ്ഞു സിദ്ധുവിനെ വിളിക്കുമ്പോഴാണ് ആലോചനയിൽ ഇരുന്ന സിദ്ധു ഉണർന്നത്.
“എന്താ… എന്താ പറഞ്ഞത് സോറി ഞാൻ പെട്ടന്ന് എന്തോ ഓർത്ത് പോയി ”
“അല്ല. അമ്മായിയെയും കാവ്യയെയും ഇവിടെ അഡ്മിറ്റ് ചെയുന്നതല്ലേ നല്ലതെന്നു ഡോക്ടർ പറയുന്നു. എനിക്കും അത് തന്നെയാണ് നല്ലതെന്നു തോന്നുന്നു ”
“അങ്ങനെ തന്നെ ആകട്ടെ. അവർ ഓക്കേ ആയിട്ട് ഡിസ്ചാർജ് ചെയ്താൽ മതി ”
“ഓക്കേ. മെഡിസിൻ ഒക്കെ സിസ്റ്റർ പറഞ്ഞു തരും അത് വാങ്ങി കൊടുത്താൽ മതി.
പിന്നെ ഡ്രിപ് കഴിഞ്ഞാൽ അവർക്ക് കഴിക്കാൻ എന്തെങ്കിലും ലൈറ്റ് ആയിട്ട് കൊടുത്തേക്ക് ഫുൾ ക്ലിയർ ചെയ്തതല്ലേ ”
“ഓക്കേ താങ്ക്സ് ഡോക്ടർ ”
ഡോക്ടർ പറഞ്ഞതും നന്ദി പറഞ്ഞു കൊണ്ട് സിദ്ധുവും അരുണും ഡോക്ടറുടെ റൂമിൽ നിന്നും ഇറങ്ങി.
“അളിയൻ എന്താ അവിടിരുന്നു ആലോചിച്ചത്”
“അത് പിന്നെ… നമുക്കൊഴിക്കെ അവർക്ക് രണ്ടാൾക്കും മാത്രം ഫുഡ് ഇൻഫെക്ഷൻ എങ്ങനെ വന്നെന്ന ഞാനലോചിച്ചതു ”
ഡോക്ടറുടെ റൂമിൽ നിന്നും ഇറങ്ങിയതും അരുൺ സിദ്ധുനോട് ചോദിച്ചത് കേട്ടു സിദ്ധു മറുപടി പറഞ്ഞതും അത് കേട്ടു അരുൺ ഒന്ന് ചിരിച്ചു. അരുൺ ചിരിക്കുന്നത് കണ്ടപ്പോൾ സിദ്ധു അവനെ ഒന്ന് നോക്കി.
“എന്താ അളിയൻ ചിരിക്കുന്നെ ”
“എന്റളിയാ… ഞാനെങ്ങനെ ചിരിക്കാതെ ഇരിക്കും. അവർക്ക് രണ്ടാൾക്കും ഇൻഫെക്ഷൻ വരാൻ കാരണം… അത് നമ്മുടെ രണ്ടാളുടെയും സഹദർമിണികൾ രണ്ടാളുമാ ”
അരുൺ പറഞ്ഞതും സിദ്ധു രാവിലതെ കാര്യങ്ങൾ ഒന്നു കൂടി ആലോചിച്ചു നോക്കി.
(അതെ. ഞാൻ കറി എടുക്കാൻ പോയപ്പോൾ ഐശു അത് തടഞ്ഞു. പോരാത്തതിന് ഇന്ന് അമ്മക്ക് പകരം ഐശുവും ദേവുവുമാണ് അടുക്കളയിൽ നിന്നും എല്ലാം എടുത്തു വെച്ചതും എല്ലാവരെയും വിളിച്ചു ഭക്ഷണം കഴിക്കാൻ പറഞ്ഞതും )
“അളിയാ… അളിയൻ കൂടുതൽ ആലോചിച്ചു നിൽക്കാതെ. രണ്ടെണ്ണത്തിന്റെയും രാവിലതെ കളി കണ്ടപ്പോൾ തന്നെ എനിക്ക് കാര്യം മനസിലായതാ… പിന്നെ അപ്പൊ പറഞ്ഞാൽ കാര്യം വഷളവുമെന്ന് അറിയുന്നത് കൊണ്ട് ഞാനൊന്നും പറയാത്തത. തത്കാലം നമ്മൾ ഇക്കാര്യം അറിഞ്ഞത് അവളുമാർ അറിയണ്ട. ഇനി എന്തോക്കെ കാട്ടി കൂട്ടുമെന്ന് നോക്കാം എന്നിട്ട് ബാക്കി കാര്യം നോക്കാം ”
ആലോചിച്ചു സിദ്ധു ദേഷ്യത്തിൽ നിൽക്കുന്നത് കണ്ടു അരുൺ പറഞ്ഞതും ദേഷ്യം കണ്ട്രോൾ ചെയ്തു സിദ്ധു നിന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
“പോയവരുടെ വിവരമൊന്നുമില്ലലോ.
ഇനി തള്ളയും മോളുമെങ്ങാനും വടിയായോ ”
പൂമുഖ വാതിക്കൽ ചിന്താവിഷ്ടയായി ഇരുന്നു കൊണ്ട് ദേവു അടുത്തിരിക്കുന്ന ഐശുനോട് ചോദിച്ചു.
“ഓ… പിന്നെ ഒന്ന് വയറിളകിന്ന് വെച്ച് ആരും ചത്തോന്നും പോവില്ല”
“എന്നാലും നമ്മൾ ചെയ്തത് ഇത്തിരി കൂടി പോയോ… ”
ഒന്നാലോചിച്ചു കൊണ്ട് ദേവു പറഞ്ഞതും അത് കേട്ടു ഐശുന് ചൊറിഞ്ഞു കേറി.
“ദെയ് പെണ്ണെ… ഒറ്റ ചവിട്ടു അങ്ങ് തന്നാൽ ഉണ്ടല്ലോ. പ്രതികാരം ചെയ്യാൻ കൂടെ നിന്നിട്ട് വെറുതെ പുണ്യാളൻ ചമയല്ലേ… ”
“അല്ലടി. ഇതെന്തായാലും നമ്മളാ ചെയ്തതെന്ന് എല്ലാവരും അറിയും. അത് കൊണ്ട് ഇനി എന്തൊക്കെ വരുമെന്ന ടെൻഷനിൽ പറഞ്ഞു പോയതാ… ”
“എന്തായാലും ചെയ്യാനുള്ളതു ചെയ്തു. ഇനി പറഞ്ഞിട്ട് കാര്യമില്ല ”
എന്ന് പറഞ്ഞു കൊണ്ട് ഐശു താടിക്ക് കൈ കൊടുത്തു ഇരുന്നു.
“നീയൊന്നു ഏട്ടനെ വിളിച്ചു നോക്ക്. എന്താ അവിടുത്തെ സിറ്റുവേഷൻ എന്ന് അറിയാലോ ”
“അത് വേണോ… ”
“വിളിക്കടി… ”
ദേവു നിർബന്ധിച്ചതും ഐശു ഫോൺ എടുത്തു സിദ്ധുവിനെ വിളിച്ചു. കുറച്ചു നേരം ബെൽ അടിച്ചതിനു ശേഷം സിദ്ധു കാൾ എടുത്തു.
“ഹലോ സിദ്ധുവേട്ടാ… അമ്മായിക്ക് എങ്ങനെ ഉണ്ട് കുറഞ്ഞോ ”
കാൾ എടുത്തതും ഒറ്റ ശ്വാസത്തിൽ ഐശു ചോദിച്ചത് കേട്ടു സിദ്ധു ഒന്നും മിണ്ടിയില്ല. പിന്നെ ഒന്നാലോചിച്ച ശേഷം സിദ്ധു പറഞ്ഞു തുടങ്ങി.
“കുറച്ചു സീരിയസ് ആണ് ഐശു…
വയറിന്റെ ഉള്ളിൽ പല ഭാഗത്തും പൊള്ളൽ ഏറ്റിട്ടുണ്ട്. അത് കണ്ടു ഡോക്ടർ പറഞ്ഞു എന്തൊ ആസിഡ് കാരണമാണ് ഇങ്ങനെ ഉണ്ടായത് എന്ന് ഫോർ example സോപ് പൊടി യിലൊക്കെ ഉള്ളത് പോലെ”
“ആ… ആണോ ഇനി ഇപ്പൊ എന്താ ചെയ്യാ ”
കരച്ചിൽ അടക്കി വെച്ച് കൊണ്ട് ഐശു ചോദിച്ചു. അത് കേട്ടു സിദ്ധുവിനു ചിരി വന്നെങ്കിലും അതടക്കി വെച്ച് അവൻ തുടർന്നു.
“ഇനി ഇപ്പൊ ചെയ്യാൻ ഒന്നുമില്ല എല്ലാം അവയവത്തിലേക്കും ആസിഡ് പ്രവേശിച്ചു കഴിഞ്ഞു. സൊ ഇനി ദൈവം വിചാരിക്കണം അവരെ രക്ഷിക്കാൻ.
ആ പിന്നെ അമ്മയോട് പറഞ്ഞു നിങ്ങൾ രണ്ടും ഇവർക്ക് കഴിക്കാൻ കുറച്ചു കഞ്ഞിയും കൊണ്ട് വാ… ഞാൻ ആദിയെ വിളിച്ചു പറഞ്ഞിട്ടുണ്ട് അവൻ വരുമ്പോൾ അവന്റെ കൂടെ പോരെ ”
“ഹാ… ”
സിദ്ധു പറഞ്ഞ കാര്യങ്ങൾ കേട്ടതും കിളി പോയ അവസ്ഥയിൽ ഐശു ഇരുന്നു പോയി. അത് കണ്ടു ദേവു അവളുടെ അടുത്തേക്ക് ചെന്നു.
“എന്ത് പറഞ്ഞേടി ഏട്ടൻ ”
“ഹേ… ജയിലിൽ പോകാൻ റെഡിയായിക്കൊ അമ്മായി ചവാൻ കിടക്കുവാ ”
“അയ്യോ… നമ്മളിപ്പോ എന്ത് ചെയ്യും ”
“കുറച്ചു കഞ്ഞി എടുത്തു വെക്ക് ഹോസ്പിറ്റലിൽ പോകാം ”
“കഞ്ഞി കൊടുത്താൽ കോംപ്രമൈസ് ആവുമോ ”
പേടിയോടെ ദേവു ചോദിച്ചതും ഐശു അവളെ ഒന്ന് നോക്കിയ ശേഷം അകത്തേക്ക് നടന്നു.
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
ഐശുവും ദേവുവും റെഡിയായി കഞ്ഞിയും എടുത്തു പുറത്തേക്കു ഇറങ്ങിയതും ആദി കാറുമായി എത്തി അത് കണ്ടു അവർ രണ്ടും വണ്ടിയിൽ കേറി.
“എന്ത് പറ്റി രണ്ടാൾക്കും മൗന വ്രതമാണോ… ഒന്നും മിണ്ടുന്നില്ല. അല്ലെങ്കിൽ ഈ വണ്ടി മറിച്ചിടെണ്ടത് ആണല്ലോ ”
ഹോസ്പിറ്റലിൽ പോകെ രണ്ടാളും മിണ്ടാതെ ഇരിക്കുന്നത് കണ്ടു ആദി ചോദിച്ചു.
“ഏട്ടാ… രണ്ടാളെ കൊന്നാൽ എത്ര വർഷം ജയിലിൽ കിടക്കേണ്ടി വരും ”
“അതിപ്പോ കൃത്യമായി അറിയില്ല എന്നാലും ഒരാളെ കൊന്നാൽ 8 വർഷം. രണ്ടാളെ ആകുമ്പോൾ 16 വർഷം കിടക്കേണ്ടി വരും. എന്തേയ്… ”
“ഒന്നുല ചുമ്മ അറിഞ്ഞു വെക്കാൻ ചോദിച്ചതാ”
ആദി പറഞ്ഞതും അത് കേട്ടു മറുപടി പറഞ്ഞു കൊണ്ട് ദേവു ഐശു നെ ഒന്ന് നോക്കി.
“സി..ദ്ധുവേട്ടാ… ഒന്ന് വരുവോ ”
ബെഡിൽ തളർന്നു കിടക്കുന്ന കാവ്യ സിദ്ധുവിനെ കൈ കാണിച്ചു വിളിച്ചു. അത് കണ്ടു സിദ്ധു അവളുടെ അടുത്ത് ചെന്നിരുന്നു.
“എന്താ മോളെ… ”
“സോറി ഏട്ടാ… ഒന്നും വേണമെന്ന് വെച്ചിട്ടല്ല. എന്റെ സ്വാർത്ഥത കൊണ്ട് ചെയ്തു പോയതാ.. ഏട്ടൻ എന്നോട് ക്ഷമിക്കണം.
ഇനി എന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒന്നും തന്നെ ഉണ്ടാവില്ല ”
“സാരമില്ല മോളെ… എല്ലാം കഴിഞ്ഞില്ലേ. നീ ചെയ്തത് തെറ്റ് തന്നെയാണ് എന്നാലും ഇപ്പൊ അത് മനസിലാക്കി നീ സോറി പറഞ്ഞല്ലോ അത് മതി. നീ വിഷമിക്കാതെ ”
കുറ്റ ബോധത്തിൽ കാവ്യ പറഞ്ഞു കരഞ്ഞതും സിദ്ധു അവളെ സമാധാനിപിച്ചു പറഞ്ഞതു കേട്ടു കാവ്യ ഒന്ന് ചിരിച്ചു.
അവൾ ഒന്നേഴുനേൽക്കാൻ ശ്രമിച്ചതും അത് കണ്ടു സിദ്ധു അവളെ താങ്ങി നേരെ ഇരുത്തി അവളെ ചേർത്ത് പിടിച്ചു.
ദേവുനെയും കൂട്ടി കാവ്യയെ അഡ്മിറ്റ് ആക്കിയ റൂമിലെക്ക് കേറി ചെന്ന ഐശു അകത്തേ ആ കാഴ്ച കണ്ടു അനങ്ങാൻ പറ്റാതെ നിന്നു പോയി. ഓരോന്ന് പറഞ്ഞു സിദ്ധുവിനെ ചാരി ഇരിക്കുന്ന കാവ്യയും അവളെ ചേർത്ത് പിടിച്ചു ഇരിക്കുന്ന സിദ്ധുവും ആ രംഗം നോക്കി നിൽക്കവേ ഐശുവിന്റെ കണ്ണുകൾ നിറഞ്ഞു വന്നു.
എന്തോ പറഞ്ഞു വന്ന സിദ്ധു പെട്ടന്ന് വാതിക്കൽ നോക്കിയതും തങ്ങളെ നോക്കി കണ്ണ് നിറച്ചു നിൽക്കുന്ന ഐശുവിനെ കണ്ടു ഒന്ന് ഞെട്ടി. പിന്നെ കാവ്യയെ അവിടെ കിടത്തി ഐശുവിന്റെ അടുത്തേക്ക് ചെല്ലാൻ നിന്നതും ദേഷ്യത്തിൽ കണ്ണ് രണ്ടും തുടച്ചു ഐശു അവിടെ നിന്നും തിരിഞ്ഞു നടന്നു.
(തുടരും )

by