രചന – കൽക്കി
അല്ല കണ്ണേട്ടൻ വന്ന സ്ഥിതിക്ക് ഇനി ഞാൻ ക്ലാസ്സിൽ കേറണോ 😁 നമുക്ക് ഒരുമിച്ച് പൊക്കുടേ…..”
തലച്ചോറിഞ്ഞോണ്ട് നിൽക്കുന്ന ഗായത്രിയുടെ നേരെ അത്കേട്ടതും ഗൗതമോന്ന് ചിറഞ്ഞൊന്നു നോക്കി.
“ഹീ.. ഹീ…… എന്തോ ഒരു ക്ഷീണം പോലെ അതാ…..”
“ഹ്മ്മ് നിന്റെ ക്ഷീണൊക്കെ എനിക്ക് മനസിലാവുന്നുണ്ട്. നീ ഇവിടെ പഠിക്കാൻ തന്നെ വരുന്നതാണോടി…..”
ഓഹോ…. അങ്ങനെയോ….. മനസിൽ പറഞ്ഞുകൊണ്ട് ഗായത്രി അവനെ നോക്കിയൊന്നു ചിരിച്ചു.
ഇവളുടെ ചിരി അത്ര ശെരിയല്ലലോ.
“അതെ ഏട്ടാ…. ഒരാളുടെ സെക്യൂരിറ്റി പണി ചെയ്താ അതിനു ശമ്പളം കിട്ടുവോ… “അഗ്നിയെ ഇടംകണിട്ട് നോക്കികൊണ്ടാണ് ഗായത്രിയുടെ ചോദ്യം.
“അല്ല…. അത്… പിന്നെ….”
“എന്താ ഏട്ടാ” 😌
“അല്ല നമുക്ക് ഒരുമിച്ച് പോകാന്ന് പറയാരുന്നു ഞാൻ. ഡൌട്ട് ഒക്കെ പോകുന്നവഴി തീർത്ത പോരെ….” പല്ലുകടിച്ചോണ്ട് ഗൗതമൻ ചോദിച്ചതും ഗായത്രിയെന്ന് വെളുക്കനെ ചിരിച്ചു തലയാട്ടി.
പതിയെ തിരിഞ്ഞ ഗൗതമൻ കാണുന്നത് തന്നെ സൂക്ഷിച് നോക്കി നിൽക്കുന്ന അഗ്നിയെയാണ്. അവളുടെ മുഖത്തിന് നേർക് വിരലുകൊണ്ടുവന്ന് അവനൊന്ന് ഞൊടിച്ചു. ശബ്ദം കേട്ടതും അഗ്നി ഒന്ന് മിഴിച്ചു നോക്കി. അവളുടെ നിൽപ്പ് കണ്ടതും ഗൗതമനു ചിരി പൊട്ടി.
“എന്ത് ആലോചിച്ച് നിൽകുവാ ടീച്ചറെ” 🤭
“ഹ്മ്മ്.. മ്മ്… മ്മ്ഹഹ്മ്മ്….”
(ഹെയ് ഒന്നൂല്ല ഗായത്രി ഞാൻ വെറുതെ…. )
ചമ്മലോടെ പറഞ്ഞു തീർത് മുഖം ചെരിച്ചതും തന്നെ നോക്കി ചിരിയോടെ നിൽക്കുന്ന ഗൗതമനെ കണ്ട് അവളൊന്ന് ഉമിനീരിറക്കി. അപ്പോഴും വാവാച്ചി അവന്റെ തോളിൽ ചാഞ്ഞുകിടപ്പുണ്ടായിരുന്നു.
🍁🍁🍁🍁🍁🍁
“ഇപ്പോ വരാന്ന് പറഞ്ഞു മനുഷ്യനെ പോസ്റ്റ് ആക്കിയിട്ടു കണ്ണേട്ടൻ പോയിട്ട് നേരം എത്രയായി. എന്താണാവോ ഇത്ര താമസിക്കുന്നത്.”
ഗൗതമന് പുറത്ത് എന്തോ ആവശ്യമുണ്ട് അത്കഴിഞ്ഞു വന്ന് ഗായത്രിയെ കൂട്ടാം എന്ന് പറഞ്ഞിരുന്നു. താമസിച്ചതിനു ആളിത്തിരി കലിപ്പായിരിക്കുവാ.
അവളുടെ പരാതിപറച്ചിൽ കേട്ട് അഗ്നി ചിരിയോടെ ഇരികുവാണ്.
“ടീച്ചർ വേണെങ്കിൽ പൊക്കോ…. ഏട്ടൻ ഇപ്പോ വന്നോളും”. ഗായത്രി അഗ്നിയോടായി പറഞ്ഞതും വേണ്ടെന്ന രീതിയിൽ അവൾ തലയാട്ടി.
“മ്മ്ഹ്ഹ്…. മ്മ്മ്…. മ്മ്ഹമ്മ…. മ്മ്ഹമ്മ….”
(സാരയില്ല… ഇനി നിന്റെ ഏട്ടൻ വന്നിട്ട് പോകാം. വാവാച്ചി എന്തായാലും ഉറക്കം ആയില്ലേ…. അതോണ്ട് കുഴപ്പില്ല.)
അതും പറഞ്ഞു അഗ്നി മടിയിൽ ചാഞ്ഞുകിടന്ന് ഉറങ്ങുന്ന വാവച്ചിയുടെ നെറ്റിമേൽ ഒന്ന് തലോടി.
രണ്ടുപേരും അക്കാദമിയോട് ചേർന്നുള്ള തണൽമരത്തിനരികിലെ സിമന്റ് ബെഞ്ചിൽ ഇരിക്കുവാണ്.
“വാവച്ചിക്ക് ഒട്ടും വാശിയും ബഹളവും ഒന്നും ഇല്ലല്ലേ ടീച്ചറെ….”
അത്കേട്ടതും അഗ്നിയിൽ ഒരു ചിരി മിന്നി. മറുപടി ഒന്നും പറയാതെ അവന്റെ നെറ്റിമേൽ അവളൊരു കുഞ്ഞുമുത്തം കൊടുത്തു.
അതറിഞ്ഞെന്ന പോൽ ഒരു ചിണുങ്ങലോടെ അവളുടെ മാറിലേക് വാവാച്ചി ഒന്നുകൂടെ ചേർന്നു.
“ഹ്ഹ്മ്മ്… മ്മ്ഹഹ…. മ്മ്..”
(ദേ നിന്റെ ഏട്ടൻ വന്നല്ലോ…. )
ഗേറ്റ് കടന്ന് വന്ന ബുള്ളറ്റ് പാർക്ക് ചെയ്ത് താങ്കൾക്കരികിലേക് നടന്ന് വരുന്ന ഗൗതമനെ ചൂണ്ടി അഗ്നി പറഞ്ഞു. കുറച്ചധികം പാക്കറ്റുകൾ രണ്ട് കൈകളിലൂമായുണ്ട്. മുണ്ടിന്റെ ഒരറ്റം പാക്കറ്റിനൊപ്പം ഒരുകയ്യിൽ ഏറ്റിപ്പിടിച്ചിട്ടുണ്ട്. വിയർപ്പൊഴുകുന്ന നെറ്റിത്തടം മറുതോളാൽ തുടച്ചുകൊണ്ട് ഒരു ചിരിയോടെ അവൻ അവർക്കരികിലേക് വന്നുനിന്നു. അഗ്നി ഇരുന്നിടത്തുനിന്ന് എണീക്കാൻ തുടങ്ങിയപ്പോഴേ ഇരുന്നോളാൻ പറഞ്ഞു അവന് കൈയാട്ടിയിരുന്നു.
“ഇത് എവിടെ പോയതാ ഏട്ടാ…. ഷോപ്പിംഗിനോ… ഇത് കുറെയുണ്ടല്ലോ….”
“ഹാ ഷോപ്പിംഗിന് തന്നെ…പക്ഷെ നിനക്കല്ല… ” അവൻ അതും പറഞ്ഞു അഗ്നിയെ നോക്കി. എന്നാൽ അവൾ അവനെ ശ്രദ്ധിക്കാതെ വെയിലേറ്റ് തിളങ്ങുന്ന അവന്റെ ലോക്കറ്റിൽ നോക്കി ഇരിക്കുകയാണ്. അവളുടെ നോട്ടം എങ്ങോട്ടാണെന് മനസിലാക്കിയ ഗൗതമൻ ചുണ്ടിൽ ഒരു ചിരിയുടെയും കണ്ണിൽ നനവോടെയും അവളെ തന്നെ നോക്കി നിന്നു.
‘ഖോ….. ഖോ….. ഖോ…..”
ഗായത്രിയുടെ അസ്ഥാനത്തുള്ള ചുമയാണ് അഗ്നിയെയും ഗൗതമനെയും പരിസരബോധത്തിലേക്ക് കൊണ്ടുവന്നത്. പെട്ടെന്ന് തന്നെ രണ്ടുപേരും ഗായത്രിയെ തിരിഞ്ഞു നോക്കി. അഗ്നി ഒരു പതർച്ചയോടെയാണ് നിക്കുന്നതെങ്കിൽ അവളുടെ ആ ഭാവം ഒരു കുസൃതി ചിരിയോടെ ആസ്വദിക്കുവാണ് ഗൗതമൻ.
“ഇന്നാ ഇത് തനിക്കാ…..”കൈലുള്ള പാക്കറ്റ് ഒക്കെ അഗ്നിയുടെ നേരെ നീട്ടികൊണ്ട് ഗൗതമൻ പറഞ്ഞു.
മനസിലാകാത്ത പോലെ അവളൊന്നു നെറ്റിച്ചുളിച്ചു.
“ഹഹമ്മ്മ്”
(എനിക്കോ…..)
“വാങ്ങിച്ചോ ടീച്ചറെ….. എന്റെ ഏട്ടൻ മേടിച്ചതല്ലേ….”
“ഹാ വാങ്ങിക്കെന്റെ ടീച്ചറെ…. ഒന്നല്ലെ ഞാൻ ഇത് അവിടുന്നു ചുമന്നോണ്ട് എങ്കിലും വന്നതല്ലേ…”
അപ്പോഴും അത് വാങ്ങിക്കാതെ സംശയത്തോടെ നിൽക്കുവാണ് അഗ്നി.
“ഹ്ഹ്മ്മ്…. മ്മ്ഹഹമ്മ്മ്… മ്മ്ഹ്ഹ്….”
(ഇപ്പോ ഇതിന്റെ ആവശ്യൊന്നു എനിക്കില്ല ഗായത്രി…നി നിന്റെ ഏട്ടനെ പറഞ്ഞോന്നു മനസിലാക്കു…. എനിക്ക് ഇതൊന്നും വാങ്ങാൻ കഴിയില്ല.)
ഗായത്രി അതുകേട്ട് ഗൗതമനു നേരെ തിരിഞ്ഞു.
“ടീച്ചറിന് മേടിച്ചതല്ലന്നെ…. ഇത് മുഴുവൻ ദേവൂട്ടനുള്ളതാ….. കുറച്ച് ഉടുപ്പൊക്കെയാ…. ഒരുപാട് നാളായി വിചാരിക്കുന്നു…. ഇപ്പോഴാ നടന്നതെന്നു മാത്രം….” വാവച്ചിയുടെ നേർക്ക് നോക്കികൊണ്ടാണ് അവന് പറഞ്ഞത്.
“ഹാ പിടിക്കെന്റെ ടീച്ചറെ…എന്റെ കൈ വേദനിക്കണുണ്ട്ട്ടോ….”
അതോടെ ആയപോഴേക്കു ഒരു മടിയോടെ ആണെങ്കിലും അഗ്നി അത് മേടിച് അവൾകരിലേക് വെച്ചു. ഗായത്രി അതുകണ്ടതും ചിരിയോടെ ഗൗതമനെ നോക്കിയെങ്കിലും അവൻ നോക്കിയത് നിറഞ്ഞ കണ്ണുകൾ അവരിൽ നിന്ന് മറക്കാൻ ശ്രമിക്കുന്ന അഗ്നിയെയാണ്.
ചേർത്പിടിക്കാൻ ഉള്ളം കൊതിച്ചെങ്കിലും മനസിനെ അവന് പിടിച് വെച്ചു.
“ടീച്ചറെ ഇത്കൊണ്ട് എങ്ങനെയാ അവിടേം വരെ നടക്കണത്. വാവേച്ചി എണീക്കോടെ ചെയ്ത വല്യ പാടായിരികുലോ…. അത്രക്ക് വല്യ ലോഡ് അല്ലെ ഇത്…” കവർ എല്ലാം നോക്കികൊണ്ട് ഗായത്രി ഗൗതമനെ നോക്കി കണ്ണുരുട്ടി.
അപ്പോഴാണ് അഗ്നിയും അതേപറ്റി ആലോചിച്ചത്. നടക്കാൻ അധികം ഇല്ലെങ്കിലും ഇതെല്ലാം കൂടെ ഉണ്ടെങ്കിൽ അത് ബുദ്ധിമുട്ട് ആകുലോ.
“ഹാ ഒരുവഴിയുണ്ട് ഏട്ടൻ ടീച്ചറെ വീട്ടിൽ കൊണ്ടുപോയി വിട്ടിട്ട് വാ എന്നാ…”
അത് കേട്ടതും രണ്ടുപേരിലും ഒരുപോലെ ഞെട്ടൽ ഉണ്ടായി. എന്നാൽ ഗൗതമന്റെ ഞെട്ടൽ ഒരു ചിരിയിലേക് വഴി മാറിയിരുന്നു. അപ്പോഴും വെപ്രാളത്തോടെ നിൽക്കുവാണ് അഗ്നി.
“ഹ്ഹ്മ്മ്… മ്മ്ഹ്ഹ്… മ്മ്ഹ്ഹ്… മ്മ്ഹ്ഹ്…”
(അത് വേണ്ട ഗായത്രി… ഞാൻ ഒരു ഓട്ടോക്ക് പൊക്കോളാം… ശരിയാവില്ല…)
“ഹേയ്… എന്ത് ശരിയാവില്ലന്ന്…. ഇതിപ്പോ ഓട്ടോ കിട്ടണെങ്കിലും അങ്ങ് മാറേണ്ട…. ഇതാണെങ്കിൽ ഒരു തൊല്ലയും ഇല്ല… ഏട്ടൻ കൊണ്ടുവിട്ടോളും…അല്ലെ ഏട്ടാ…”
അഗ്നിയുടെ പകപ്പ് കണ്ട് അമർത്തി ചിരിച്ചോണ്ട് ഗൗതമൻ തലകുലുക്കി.
“ഹ്ഹ്മ്മ്… ഹ്ഹ്മ്മ്”
(അത്…..)
“അതും ഇല്ല ഇതും ഇല്ല…. ഇങ്ങു വാ….”
ഗായത്രി അവിടിരുന്ന എല്ലാം പാക്കറ്റും എടുത്തു മുന്നിലേക്ക് നടന്നു.അത് കണ്ടതും അഗ്നി അന്തംവിട്ട് അവളെ തന്നെ നോക്കി. അവളുടെ നിൽപ്പ് കണ്ടതും ഗൗതമൻ അവളോട് മുന്നിലേക്ക് നടക്കാനായി കണ്ണുയർത്തി കാട്ടി.
ഒരു നിമിഷം കഴിഞ്ഞ് അഗ്നി വാവച്ചിയെ തോളിലേക് എടുത്ത് കിടത്തി അവിടെ നിന്നും എഴുനേറ്റു. തന്നെത്തന്നെ നോക്കി നിൽക്കുന്ന ഗൗതമനെ കണ്ടതും വെപ്രാളംത്തോടെ അവൾ മുന്നിലേക്ക് നടന്നു… അവൾക്പുറകിലായി ഒരു ചിരിയോടെ ഗൗതമനും.
“മ്മ്…. മ്മ്ഹ.. മ്മ്മ്…”
എനിക്ക് വാവച്ചിയെ കൊണ്ട് ഇതിൽ കേറാൻ അറിഞ്ഞുട…. 🥺
അത്കേട്ടതും ഗായത്രി അവളെ ഒന്ന് നോക്കി മിഴിച്ചു നിന്ന് പൊട്ടി ചിരിച്ചു.അവളുടെ ചിരികണ്ടതും അഗ്നി ഒന്ന് മുഖം കോട്ടി. അപ്പോഴും അഗ്നിയുടെ ഓരോ ഭാവവും നോക്കിക്കണ്ട് ബുള്ളറ്റിൽ ചിരിയോടെ ഇരിക്കുവാണ് ഗൗതമൻ.
“ടീച്ചർ ചുരിദാർ അല്ലെ ഇട്ടേക്കണേ…. പിന്നെ എന്താ പേടിക്കാൻ ഉള്ളത്…”
ഗായത്രി അതും പറഞ്ഞു അഗ്നിയുടെ കൈയിൽ നിന്നും വാവച്ചിയെ എടുതോണ്ട് അഗ്നിയോട് കേറാനായി പറഞ്ഞു. അവൾ കേറിയതും വാവച്ചിയെ എടുത്ത് കൈകളിലായി കിടത്തികൊടുത്തു.
“ദേ ഇനി ഒരു കൈകൊണ്ട് ഏട്ടനെ ഒന്നുപിടിച്ചിരുന്ന മതി.” ” കേട്ടതും അഗ്നി ഒന്ന് വിറച്ചിരുന്നു.
“പിടിച്ചിരിക്കെന്റെ ടീച്ചറെ ഞാൻ വണ്ടി എടുക്കാൻ പോകുവാണെ…”
മുന്നിൽ നിന്ന് ഗൗതമന്റെ ശബ്ദം ഉയർന്നതും അഗ്നി പയ്യെ അവന്റെ തോളിലായി കൈയമർത്തിരുന്നു. വെപ്രാളം കൊണ്ടോ പേടികൊണ്ടോ അവളുടെ കൈകളൊന്ന് വിറച്ചിരുന്നു.
അവളുടെ കൈകളുടെ സ്പർശനം ഏറ്റതും അവനും ഒരുനിമിഷം നിഛലമായി.
“പയ്യെ പോണേ ഏട്ടാ….. അവിടെ കൊണ്ട് സേഫ് ആയിട്ട് എത്തിച്ചേക്കണേ…”
ഒരു കുസൃതി ചിരിയോടെ പറഞ്ഞതും അവന് ചിരിച്ചുകൊണ്ട് തലയാട്ടി… അഗ്നി ഗായത്രിയുടെ നേരെ തിരിഞ്ഞ് പോകുവാന്ന് യാത്ര പറഞ്ഞു.
വണ്ടി മുന്നോട്ടേക്ക് എടുത്തതും തോളിലെ കൈ പെട്ടെന്ന് താഴേക്കു ഊർന്നുപോയി. പേടിയോടെ അഗ്നി ചാടിക്കേറി പിടിച്ചത് ഗൗതമന്റെ കുർത്തയുടെ കൈകളിലായിരുന്നു. പിടുത്തം ഒന്ന് ഉറപ്പായപ്പോൾ ഒരു ആശ്വാസത്തോടെ ഒന്ന് നിശ്വസിച്ചു തോളിലായി വീണ്ടും പിടിച്ചു.
എന്നാൽ ഗൗതമന്റെ മനസ്സിൽ അപ്പോൾ ഉണ്ടായിരുന്നത് ഒരു ചെറിയ ആൺകുട്ടിയും അവന്റെ തോളോടുചേർന്ന് നിൽക്കുന്ന ഒരു കൊച്ചു പാവാടകാരിയിലുമായിരുന്നു. അവളുടെ ചെറു കൈവിരലുകൾ അവനെ ചേർത്ത പിടിക്കാതെ അവന്റെ ഷർട്ടിന്റെ കൈയിൽ കൊരുത്തുപിടിച്ചിട്ടുണ്ടായിരുന്നു.
“മണിക്കുട്ടി”…..❣️
ഗൗതമൻ മനസ്സിൽ പറഞ്ഞുകൊണ്ട് മുന്നിലേക്ക് വണ്ടി പായിച്ചു. കുറച്ചു അഗ്നിയുടെ വീടിനുമുന്നിലായി വണ്ടി നിർത്തി അവളെ തല ചെരിച്ചോന്നു നോക്കി.അമ്പരപ്പോടെ വണ്ടിയിൽ നിന്ന് ഇറങ്ങി അവനെ തന്നെ സൂക്ഷിച് നോക്കി അഗ്നിയൊന്നു.
അത് കണ്ടതും ഗൗതമൻ അവളെ നോക്കി ചിരിച്ചു. ശേഷം പറഞ്ഞു…
“ഗായച്ചി പറഞ്ഞ് ടീച്ചേർന്റെ വീടൊക്കെ എനിക്കറിയാന്നെ….”
അത്കേട്ടതും അവളിലും ഒരു ചിരി വിടർന്നിരുന്നു.
“ഹ്ഹ്മ്മ്… മ്മ്ഹ്ഹ്… മ്മ്ഹ്ഹ്… മ്മ്ഹ്ഹ്…”
(താങ്ക്സ്….ഇവിടെ വരെ കൊണ്ട് ആകിയതിനും പിന്നെ….)
അവനെ തന്നെ നോക്കി അവളൊന്നു നിന്നു. ശേഷം അബദ്ധം പറ്റിയെന്നപോലെ നാക്കൊന്ന് കടിച് അവൾ ബാഗിലെക് കൈയിട്ടു.
“With my pleasure ടീച്ചറെ…..”
ചുണ്ടിൽ ഒരു ചിരിഒളിപ്പിച്ചോണ്ട് കൈലിരുന്ന പാക്കറ്റ് എല്ലാം അവൾക്ക് നേരെ നീട്ടി അവന് പറഞ്ഞു.
അത് കേട്ടതും ഒരു അത്ഭുതംത്തോടെ അവനെ തന്നെ നോക്കി അവൾ അത് വാങ്ങി.
“പൊക്കോ…”
അവൻ പറഞ്ഞതും അവൾ ചിരിയോടെ അകത്തേക്ക് കയറി.
“ടീച്ചറെ ഒന്നവിടെ നിന്നെ…”
ഗൗതമന്റെ വിളികേട്ടതും അവൾ പയ്യനെ തിരിഞ്ഞ് അവന്റെ നേർക്ക് നടന്നടുത്തു.
അവൾ പുരികമുയർത്തി നോക്കിയതും കൈവെള്ളയിൽ ഒതുങ്ങി ഇരുന്ന ഒരു ചെറിയ പാക്കറ്റ് അവൾക് നേരെ നീട്ടിയിരുന്നു അവൻ.
കൈന്നീട്ടി അത് വാങ്ങി അവൾ സംശയത്തോടെ അവനെ നോക്കിയതും.
“ഇത് ടീച്ചർക്ക്… അമ്മൂട്ടിക്ക് ഉള്ള ചോക്ലേറ്റ് അതിൽ ഉണ്ട്….” നേരത്തെ വാങ്ങിയ പാക്കറ്റുകൾ ചൂണ്ടി അവൻ പറഞ്ഞു.
“ഇനി പോട്ടെ…. ” ഗൗതമൻ ബുള്ളറ്റിൽ ഇരുന്നൊണ്ട് തന്നെ എത്തിനിന്ന് അരികിൽ നിന്ന അഗ്നിയുടെ തോളിൽ കിടന്ന വാവച്ചിയുടെ നെറുകിലായി ഒരുമ്മ കൊടുത്തു. അവന്റെ നിശ്വാസം മുഖത്ത് ഏറ്റതും ഒരു വിറയലോടെ അവൾ ഇരുകണ്ണും ഇറുക്കെ പൂട്ടിയിരുന്നു.
ഒരുനിമിഷം അങ്ങനെ തന്നെ നിന്ന് പയ്യെ പിൻവാങ്ങി ചിരിയോടെ ബുള്ളറ്റിലേക് നേരെ ഇരുന്നു. അപ്പോഴും കണ്ണടച്ച് നിൽക്കുന്ന അഗ്നിയെ കണ്ട് ചിരിയമർത്തി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടേക്ക് എടുത്തു.
വണ്ടിയുടെ ശബ്ദം കേട്ടതും ഒറ്റകണ്ണ് തുറന്ന് അവൾ ഒരു കൈയെടുത്ത നെഞ്ചിലേക് അമർത്തിവെച്ചു. ആഹ് നിന്നനിൽപ്പിൽ അവനെ തന്നെ അവൾ നോക്കി നിൽക്കുന്നത് മിററിൽ കൂടി ഗൗതമൻ കാണുന്നുണ്ടായിരുന്നു. കുറച്ച് മുൻപേയുള്ള അവളുടെ പ്രതികരണം ഓർത്തതും അടക്കിവെച്ച ചിരി അവനിൽ പൊട്ടിയിരുന്നു.
( തുടരും )

by