രചന – കാന്താരി
“നിയിതെന്താ…പറയുന്നേ… ഇത്ര ദിവസം ഉണ്ടായിട്ട് ഒന്നും പറയാതെ… ഈ അവസാന നിമിഷത്തിലാണോ ഇതൊക്കെ പറയുന്നേ… ” “സിദ്ധു…. എനിക്കറിയാം എല്ലാം വൈകി പോയെന്ന് പക്ഷേ ഞാനെന്താ ചെയ്യ ” “നിനക്കിതു നേരത്തേ എന്നോട് പറയാമായിരുന്നു… എന്തിനാ നീയികാര്യം എന്നിൽ നിന്ന് മറച്ചു വെച്ചത്.. ” ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ പെട്ടന്ന് എന്റെയനിയത്തി റൂമിലേക്കു കേറി വന്നു “അല്ല നിങ്ങളിവിടെ സംസാരിച്ചു നിക്കുവാണോ അവിടെ എല്ലാവരും നിങ്ങളെ അനേഷിക്കുന്നു ” “നീ പൊക്കോ ഞങ്ങളിതാ… വരുന്നു ” അവളെ പറഞ്ഞു വിട്ടു കുറച്ചു കഴിഞ്ഞു ഞങ്ങൾ റൂമിൽ നിന്നിറങ്ങി… ഞങ്ങളെ കണ്ടപ്പോൾ എല്ലാവരും ഒന്ന് ഞെട്ടി പെട്ടന്ന് അച്ഛൻ എന്റെ അടുത്തേക്ക് പാഞ്ഞു വന്നു “എന്താ.. ഇതു സിദ്ധു… ഇവനെന്താ ഈ വേഷത്തിൽ.. ” “അച്ഛാ… ചൂടാവല്ലേ… ഞാനൊരു കാര്യം പറഞ്ഞോട്ടെ.. ഞാനും ദേവുവുമായുള്ള കല്യാണം നടക്കില്ല.. ” അത് കേട്ടപ്പോൾ എല്ലവരും നിശബ്ദരായി “ഇതെന്താ നീയീ പറയുന്നേ… സിദ്ധു… ” ” അശ്വന്തും ദേവുവും തമ്മിൽ ഇഷ്ട്ടത്തില്ലാണ്..അത് കൊണ്ട് … ” ഞാനതു പറഞ്ഞതും ചെറിയച്ചന്റെ കൈ അശ്വന്തിന്റെ കരണതു പതിഞ്ഞതും ഒന്നിച്ചു
“ഞങ്ങളെ നാണം കെടുത്താൻ വേണ്ടിയാണോ നിയിത് പറഞ്ഞത്… ഇങ്ങനൊരു ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ പറയാമായിരുന്നില്ലേ… നാണം കെട്ടവനെ… ” “പേടിയായിരുന്നു അച്ഛാ… ഞാനിതു പറഞ്ഞാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും എന്നാലോചിച്ചപ്പോൾ…..പറയാനുള്ള ധൈര്യമെനിക്ക് കിട്ടിയില്ല ” കരഞ്ഞു കൊണ്ട് അവനത് പറഞ്ഞപ്പോൾ എല്ലാവർക്കും സങ്കടമായി. ചെറിയച്ചൻ എന്റെ അടുത്തേക്ക് വന്നു “മോനെ നീ ഞങ്ങളോട് ക്ഷമിക്ക്.. ഇനി ഒന്നും ചെയ്യാൻ പറ്റില്ലാലോ.. ” “ഹേയ്.. അതൊന്നും സാരമില്ല ചെറിയച്ചാ… സ്നേഹിക്കുന്നവർ തമ്മിൽ ഒന്നിക്കുന്നതല്ലേ നല്ലത്… അയ്യോ… സമയമായി വാ നമുക്ക് പോവാം… ” കൂടുതൽ ചർച്ചകൾ ഒന്നും ഉണ്ടാവാതിരിക്കാൻ വാച്ചിൽ നോക്കി ഞാൻ പറഞ്ഞു. അച്ഛനും അമ്മയും സങ്കടത്തോടെ എന്നെ നോക്കിയപ്പോൾ ഒന്ന് കണിറുക്കി കാണിച്ചു കൊണ്ട് ഞാൻ അവരോടൊപ്പമിറങ്ങി….
എന്റെ സ്ഥാനത് അശ്വന്തിനെ കണ്ടപ്പോൾ അമ്മാവൻ ഞങ്ങളെല്ലാവരെയും നോക്കി പിന്നെ അച്ഛൻ പോയി കാര്യങ്ങൾ പറഞ്ഞപ്പോൾ അമ്മാവൻ സമ്മതിച്ചു അങ്ങനെ എന്റെ കല്യാണം കാണാൻ വന്നവരുടെ കൂടെ അവരിൽ ഒരാളായി നിന്നുകൊണ്ട് അവരൊന്നിക്കുന്നത് സന്തോഷത്തോടെ നോക്കി നിന്നു ഞാൻ. കല്യാണകാര്യങ്ങളും അവരുടെ വിരുന്നുമൊക്കെ കഴിഞ്ഞപ്പോൾ അതിന്റെ കൂടെ ഞങളുടെ ലീവും കഴിഞ്ഞു. ഇന്ന് ഞങ്ങൾ തിരിച്ചു പോവുകയാണ്. പാക്കിംഗ് ഒക്കെ ചെയുമ്പോഴാണ് സെന്റിയടിച്ചു കൊണ്ട് അച്ഛനും അമ്മയും വന്നത് “എന്താ രണ്ടാളുടെയും മോന്ത ഇങ്ങനെ… ” കളിയാക്കി ഓരോന്ന് പറഞ്ഞിട്ടും രണ്ടാളും ഒന്നും തന്നെ മിണ്ടുന്നില്ല. ഞാൻ അവരുടെ നടുക്ക് കേറിയിരുന്നു “പറ മക്കളെ… എന്തു പറ്റി… ” “മോനെ… ഞങ്ങൾക്ക് നല്ല വിഷമം ഉണ്ട്… എത്ര സന്തോഷിച്ചതാ നിന്റെ കല്യാണം കൂടാൻ… അതൊക്കെ ഇങ്ങനായില്ലേ… ”
“ഇതൊക്കെ ഒരു കാര്യമാണോ…. അമ്മേ.. എന്തായാലും താലി കെട്ടുന്നതിന്നു മുൻപ് അവൻ വന്നു പറഞ്ഞത് നന്നായി… ഒരു പക്ഷേ കല്യാണം കഴിഞ്ഞിട്ട് അറിഞ്ഞാൽ അത് ഇതിനെക്കൾ വിഷമം ആവില്ലയിരുന്നോ… സാരമില്ല.. അമ്മേ… അമ്മയുടെ മരുമകൾ ഇപ്പോ എന്നെയും കാത്തു എവിടെയെങ്കിലും കാത്തിരിക്കുന്നുണ്ടാവും… ഞാനവളെ കണ്ടെത്തിയിട്ട് വേഗം തന്നെ കൊണ്ട്വരാം… അത് വരെ രണ്ടാളും ഒന്ന് വെയിറ്റ് ചെയ്യ്.. .. ” എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ വണ്ടിയിൽ കേറി… എല്ലാവരെയും ഫേസ് ചെയ്യാൻ മടിയായത്തിനാൽ അശ്വന്തും ദേവുവും വണ്ടിയിൽ തന്നെ ഇരുന്നു. എനിക്കവരുടെ സിറ്റുവേഷൻ കണ്ടപ്പോൾ ചിരി വന്നു. ഞാനും അശ്വന്തും ഒരു സ്ഥലതാണ് ജോലി ചെയുന്നത് അത് കൊണ്ട് ഞങ്ങൾ അവിടെ ഒരു വീടെടുതാണ് താമസം അങ്ങനെ ഞങ്ങൾ അങ്ങോട്ടേക്ക് യാത്രയായി.
കല്യാണം ഞാനായിട്ട് മുടക്കാനിരുന്നതാണ് എന്തായാലും ബുദ്ധിമുട്ടാതെ കാര്യങ്ങൾ നല്ല രീതിയിൽ എനിക്കനുകൂലമായി തന്നെ നടന്നു … സിദ്ധു.. നീ…നീയെന്റെയാണ് ഇനി ആരെദിർതാലും നിന്നെ എനിക്ക് തന്നെ കിട്ടും അതിനുള്ള വഴിയൊക്കെ എനിക്കറിയാം… ഇനി നിന്റെ തിരിച്ചു വരവ് അത് നമ്മുടെ കല്യാണത്തിന് വേണ്ടിയായിരിക്കും ഒരു വിജയഭാവത്തോടെ അവൾ സിദ്ധു വിന്റെ ഫോട്ടോയിൽ നോക്കി കൊണ്ട് പറഞ്ഞു. ഇന്നലെ രാത്രിയാണ് വീട്ടിൽ എത്തിയത്. ഒന്ന് ഫ്രഷായിട്ട് ബെഡില്ലേക്ക് വീണതാണ് ബോധമില്ലാതെ നല്ല പോലെ ഉറങ്ങി. രാവിലെ അശ്വന്ത് വന്നു വിളിച്ചപ്പോഴാണ് എഴുന്നേറ്റത്.. “ഡാ… നീ വേഗം എഴുനേറ്റ് റെഡിയായി വാ… നമുക്ക് അമ്പലത്തിൽ പോയിട്ട് വരാം… ” “അമ്പലത്തില്ലോ… നിങ്ങൾ പോയിട്ട് വാ.. ഞാനില്ല… ” “അതൊന്നും പറ്റില്ല നീ എഴുനേറ്റു വേഗം വാ… ഞങ്ങൾ വെയിറ്റ് ചെയ്യാം… ” എന്നെ എഴുനെല്പിചിട്ട് അവൻ പുറത്തേക്കു പോയി… മടിയോടെയാണെങ്കിലും ഞാൻ വേഗം റെഡിയായി അവരോടൊപ്പം ചെന്നു.
“നിങ്ങൾ നടന്നോ ഞാൻ വണ്ടി പാർക്ക് ചെയ്തിട്ട് വരാം… ” വണ്ടി പാർക്ക് ചെയ്തിട്ട് വണ്ടിയിൽ നിന്നെറങ്ങി തിരിഞ്ഞതും ഒരാളുമായി ഞാൻ കൂട്ടിയിടിച്ചു. പെട്ടന്നായതിനാൽ ഞാനിടിച്ച ആൾ താഴെ വീണു അപ്പോഴാണ് ഞാൻ ആളെ കണ്ടത്. കഷ്ടകാലം കൊണ്ട് ഞാനിടിച്ചത് ഒരു പെണ്ണിനെയായിരുന്നു അവളുടെ ഫ്രണ്ട്സ് ആണെന്ന് തോന്നുന്നു അവർ ഓടി വന്നു അവളെ എഴുനെല്പിച്ചു ഇനിയിവിടെ നിന്നാൽ അവള്ന്മാർ എന്നെ പൊങ്കാലയിടും അത് കൊണ്ട് ഒരു സോറി പറഞ്ഞു ഞാൻ മുങ്ങാൻ നിന്നതും എന്റെ നീക്കം മനസിലായിക്കി കൊണ്ട് അവൾ എന്നെ പിന്നിൽ നിന്നും വിളിച്ചു… (തുടരും… )

by