20/04/2026

രാധാകൃഷ്ണ : ഭാഗം 59 & 60

രചന – കൃഷ്ണ

നന്ദു നീ നിന്റെ കണ്ണന്റെ വാക്ക് കേൾക്കാതെ പോകുവാണോ . രാജീവും മായി നമ്മുടെ ലച്ചൂന്റെ വിവാഹം നടന്നിരുന്നു എങ്കിൽ അവൾക് സന്തോഷം കിട്ടുവന്നു നിനക്ക് തോന്നുന്നുണ്ടോ . കണ്ണൻ നന്ദു നോട്‌ വിളിച്ചു പറഞ്ഞു .

അവൻ കണ്ണനെ തിരിഞ്ഞു നോക്കി . ശെരിയാ ഞാൻ ചെയ്തത് തെറ്റ് തന്നെയാ അതിനു നീ എന്നെ എത്ര വേണമെങ്കിലും തല്ലിക്കൊ. പക്ഷെ എന്നോട് നീ ഇങ്ങനെ ഒരിക്കലും മിണ്ടാതെ ഇരിക്കരുത് .

നിനക്ക് അറിയില്ലേ നിന്റെ കണ്ണനെ . നമ്മള് ചെറുപ്പം മുതൽ ഒരുമിച്ചു കളിച്ചു വളർന്നവർ അല്ലെ ലച്ചൂ നെ നിന്നെക്കാൾ കാര്യം മായി അല്ലെ ഞാൻ നോക്കിട്ട് ഉള്ളത് .

അവളെ ഞാൻ അല്ലെ എടുത്തോണ്ട് നടന്നു വളർത്തിയത് . ആ അവള് എന്റെ കൈയിൽ സുരക്ഷിത ആയിരിക്കും . കണ്ണൻ നന്ദു നെ നോക്കി പറഞ്ഞു .

അവൻ മറുപടി ഒന്നും പറയാതെ അതെല്ലാം കേട്ടോണ്ട് നിന്നു . ഇപ്പൊ ഞങ്ങള് നല്ല സ്നേഹത്തില അവൾക്ക് എന്നെ ജീവന അവള്ക്ക് എല്ലാം സത്യങ്ങളും അറിയാം ഞാൻ എല്ലാം അവളോട്‌ തുറന്ന് പറഞ്ഞിട്ട് ഉണ്ട് .

ഓഹോ അപ്പൊ എല്ലാർക്കും എല്ലാം സത്യം ങ്ങളും അറിയാം ഞാനാ മണ്ടൻ എല്ലേ നന്ദു അവനോടു പറഞ്ഞു . ഡാ ഞാൻ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞത് അല്ല കണ്ണൻ അവനോട് പറഞ്ഞു .

നീ ഇതിന്റ പേരിൽ എന്റെ ഇന്ദുനെ ഉപേക്ഷിക്കരുത് അവൾക്ക് നീ എന്ന് വെച്ചാൽ ജീവന . പ്പ ##$#%%@# പന്ന ഡാഷ് മോനെ നീ എന്താടാ വിചാരിച്ചേ ഇതിന്റെ പേരിൽ ഞാൻ എന്റെ ഇന്ദു നെ ഉപേഷിക്കുവെന്നോ

അതിനല്ല തമ്പുരാൻ മഠത്തിലെ റാം നന്ദ തമ്പുരാൻ . ശ്രീ മംഗലത്തെ കൃഷ്‌ണേന്ദു വിനെ സ്നേഹിച്ചേ അവൾക് ഞാൻ മോഹം കൊടുത്തിട്ടുണ്ടങ്കിൽ അവളെ ഞാൻ കെട്ടി ഇരിക്കും .. നന്ദു പറഞ്ഞു .

കണ്ണൻ അവനെ കെട്ടി പിടിച്ചു . എന്നിട്ട് അവിടെ നിന്നും പോകാൻ തുടങ്ങി . ഡാ വൈകിട്ടു നമുക്ക് ഒന്ന് കുടേണ്ട . പോയ്‌ ഒരു കുപ്പി വാങ്ങി കൊണ്ട് വാടാ നന്ദു അവനെ നോക്കി പറഞ്ഞു .

പോടാ പുല്ലേ കണ്ണൻ അവനെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു . നന്ദു വും അവനെ നോക്കി ചിരിച്ചു .

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

രാത്രി യിൽ ലച്ചൂ റൂമിൽ കണ്ണൻ വലിച്ചു വാരി ഇട്ടേക്കുന്ന ഡ്രസ്സ്‌ മുഴുവൻ മടക്കി വെക്കുവായിരുന്നു . ഈ കണ്ണേട്ടൻ ഇതു എവിടെ പോയ്‌ കിടക്കുവാ രാവിലേ ഒരു മിന്നായം പോലെ ഞാൻ കണ്ടതാ അവള് തന്നെ പറഞ്ഞു .

അൽപ്പം നേരം കഴിഞ്ഞു കണ്ണൻ അങ്ങോട്ട് വന്നു .. മദ്യ ത്തിന്റെ ലഹരി യിൽ അവന്റെ കാല് നിലത്തു ഉറക്കുന്നിലായിരുന്നു . ആഹാ ഇതാര് . ശ്രീ മംഗലത്തെ കൃഷ്ണ തപസോ ലച്ചൂ താടിയിൽ കൈ വെച്ചു പറഞ്ഞു .

ഡി ലച്ചൂ നിനക്ക് എന്നെ ഇഷ്ട്ടം അല്ലേടി . അവൻ ലച്ചുനോട് ചോദിച്ചു . ഇതെന്താ ഇപ്പൊ ഇങ്ങനെ പതിവില്ലാത്ത ചോദ്യങ്ങൾ ഒക്കെ അവള് അവനോടു ചോദിച്ചു .

കണ്ണൻ വെച്ചു വേച്ചു ലച്ചൂ ന്റെ അരികിൽ വന്നിരുന്നു നിന്റെ ചേട്ടൻ എല്ലാം സത്യം ങ്ങളും അറിഞ്ഞു . ഞാൻ നിന്നെ കെട്ടിയത് ഉൾപ്പെടെ എല്ലാം കണ്ണൻ അവളോട്‌ പറഞ്ഞു .

അയ്യോ എന്നിട്ട് എന്നിട്ട് ഏട്ടൻ എന്ത് പറഞ്ഞു . അവള് ടെൻഷൻ ഓടെ അവനോടു ചോദിച്ചു . പറയുക അല്ല അവൻ ചെയ്തു . കണ്ണൻ പറഞ്ഞു . ചെയ്തന്നോ എന്ത് ചെയ്‌തെന്ന് ലച്ചൂ സംശയം ത്തോടെ ചോദിച്ചു .

അവൻ എന്റെ നെഞ്ചിൽ ചവിട്ടി കരണം നോക്കി ഒന്ന് തന്നു കണ്ണൻ അവളെ നോക്കി പറഞ്ഞു . ലച്ചൂ അത് കേട്ടു ചിരിക്കാൻ തുടങ്ങി . അയ്യോ എന്റെ അമ്മേ എനിക്കു വയ്യായെ . കണക്കിന് കിട്ടി കാണും എല്ലേ എന്റെ ഏട്ടന്റെ കൈയിൽ നിന്നു

അവള് അവനെ നോക്കി കളിയാക്കി ചിരിച്ചു . കണ്ണൻ അവളെ യും കൊണ്ട് പെട്ടന്ന് കട്ടിലിലേക്ക് മറിഞ്ഞു . ഏയ് എന്താ ഇതു കണ്ണേട്ടാ അവള് അവനോടു ചോദിച്ചു . എനിക്കു തല്ലു കിട്ടിയെന്നു പറഞ്ഞപ്പോ നിനക്ക് എന്താടി ഇത്ര സന്തോഷം .മ് അവൻ അവളോട്‌ ചോദിച്ചു .

ഹും കള്ള് നാറിറ്റു വയ്യ ഒന്ന് മാറ് മനുഷ്യ അവള് അവനെ നോക്കി പറഞ്ഞു . ഇല്ല ഞാൻ മാറില്ല നമുക്ക് ഇങ്ങനെ കുറച്ചു നേരം കെട്ടി പിടിച്ചു കിടക്കാം അവൻ പറഞ്ഞു .

ദേ കണ്ണേട്ടാ എഴുനേൽക്കുന്നുടോ എഴുനേറ്റു പോയ്‌ കുളിച്ചേ ദേ ഈ ഡ്രസ്സ്‌ ഒക്കെ ആകെ മുഷിഞ്ഞു അവള് പറഞ്ഞു . അവൻ അതൊന്നും ശ്രെദ്ധിക്കുക പോലും ചെയ്യാതെ അവളെ പിന്നെയും ഇറുകെ കെട്ടി പിടിച്ചു ..

ലച്ചൂ അവനെ ദേഹത്ത് നിന്നും തള്ളി മാറ്റി അവനെ നിർബന്ധം പിടിച്ചു കുളിക്കാൻ ആയി കേറ്റി വിട്ടു . തിരികെ അവൻ കുളി കഴിഞ്ഞു ഇറങ്ങി വന്നപ്പോൾ അവനുള്ള ഡ്രസ്സ്‌ അവന്റെ കൈയിൽ ലച്ചൂ കൊടുത്തു.

അവൻ ഒരു ടവ്വൽ മാത്രം മാണ് ഉടുത്തേക്കുന്നെ . ഒരു കൈ കൊണ്ട് തല തോർത്തുന്നുണ്ട്. കണ്ണേട്ടാ ദേ ഈ ഡ്രസ്സ്‌ ഇടൂ അവള് കൈയിൽ ഉള്ള ഡ്രസ്സ്‌ കൊടുത്തിട്ട് പറഞ്ഞു . അവൻ അവളുടെ കൈയിൽ നിന്നും ആ ഡ്രസ്സ്‌ വാങ്ങി വലിച്ചെറിഞ്ഞു .

എന്നിട്ട് അവളെ ദേഹത്തോട് ചേർത്തു നിർത്തി . ലച്ചൂ നീ ഈ ഡ്രെസ്സിൽ ക്യൂട്ടായിട്ടുണ്ട് കാണാൻ അവൻ അവളോട്‌ പറഞ്ഞു . അവൻ എന്നിട്ട് അവളുടെ ചുണ്ട് ലക്ഷ്യം മാക്കി വന്നു .

അവള് വിരല് കൊണ്ട് ആ ഉമ്മ തടഞ്ഞു എന്താ മോന്റെ ഉദ്ദേശ്യം അവള് അവനോടു ചോദിച്ചു . ദുരുദ്ദേശ്യം അവൻ അവളെ നോക്കി മീശ പിരിച്ചു പറഞ്ഞു .

അയ്യെടാ അവള് അവനെ തള്ളി മാറ്റി അവിടെ നിന്നും ഓടാൻ തുടങ്ങി . അവൻ അവളെ കൈയിൽ പിടിച്ചു അവന്റെ നെഞ്ചത്ത് ഇട്ടു . അവളുടെ ടി ഷർട്ടിൽ പിടിത്തം ഇട്ടു . അത് അവൻ ഊരി മാറ്റി . അവളെയും കൊണ്ട് കട്ടിലിലേക്ക് മറിഞ്ഞു .

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
തമ്പുരാൻ മഠത്തിൽ രാവേറെ ആയിട്ടും ഗായു നെ നിദ്ര ദേവി വന്നു പുൽകി ഇല്ല . അവള് ഇൻസ്റ്റ ഗ്രാമിൽ ഗിരി യുടെ ഫോട്ടോയും നോക്കി കിടക്കുവാന് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ട് .

ഗിരി ഏട്ടൻ പെണ്ണ് കാണാൻ പോയിട്ട് യാതൊരു വിവരവും ഇല്ലല്ലോ . ആ പെണ്ണ് ഇനി എന്നേക്കാൾ സുന്ദരി ആകുവോ . എന്തായാലും ഇൻസ്റ്റയിൽ ഒരു മെസ്സേജ് അയച്ചു നോക്കാം തിരിച്ചു മറുപടി കിട്ടവോ .

അവള് അവന് ഒരു ഹായ് അയച്ചു. പക്ഷെ ആ സമയം അവൻ ഓൺലൈനിൽ ഇല്ലായിരുന്നു. ഗിരി ഏട്ടൻ എന്താ ഓൺലൈനിൽ വരത്തെ അവള് വിരല് കടിച്ചോണ്ട് ചിന്തിച്ചു .

പെട്ടന്ന് അവള് ക്ലോക്കിൽലോട്ട് നോക്കി സമയം 12 കഴിഞ്ഞു പാവം നല്ല ഉറക്കം മായിരിക്കും . എന്തായാലും നാളെ റിപ്ലൈ കിട്ടുവോന്നു നോക്കാം അതു ഓർത്തു അവള് നെറ്റ് ഓഫ്‌ ചെയ്തു കിടന്നു .

കണ്ണന്റെ വിയർപ്പ് പറ്റി പിടിച്ച നഗ്ന മായ നെഞ്ചിൽ തല വേച്ചു കിടക്കുവാന് ലച്ചൂ . കണ്ണേട്ടാ അവള് കണ്ണനെ നോക്കി വിളിച്ചു . അവന്റെ അടുത്ത് നിന്നും പ്രേതികരണം ഒന്നും ഇല്ലായിരുന്നു .

ഡാ കള്ള കണ്ണാ അവള് കണ്ണന്റെ നെഞ്ചിൽ ഒറ്റ ഇടി കൊടുത്തു . ഇയ്യോ . ടി കുള്ളത്തി നീ എന്റെ നെഞ്ചും കൂടു തകർത്തല്ലോ . അവൻ നെഞ്ചിൽ കൈ വെച്ച് പറഞ്ഞു .

.അതെ കണ്ണേട്ടാ പുറത്തു ഇപ്പൊ നല്ല നിലാവ് കാണും അല്ലെ അവള് അവനോടു ചോദിച്ചു . മ് കാണുവായിരിക്കും അവൻ അവളെ ചേർത്ത് പിടിച്ചു പറഞ്ഞു .

എന്നാൽ വാ നമുക്ക് ആ ബാൽക്കണിയിൽ പോയ്‌ ഇരിക്കാം അവള് പറഞ്ഞു . എന്റെ പൊന്ന് ലച്ചൂ എനിക്കു നല്ല ഷിണം തോന്നുന്നു . ഞാൻ ഒന്ന് ഉറങ്ങട്ടെ .

കണ്ണേട്ടാ പ്ലീസ് പ്ലീസ് കണ്ണേട്ടാ എഴുന്നേൽക്കും നമ്മൾക്ക് കുറച്ചു നേരം പുറത്തു പോയി ഇരിക്കാം അവള് അവനെ നിർബന്ധിച്ചു കൊണ്ടിരുന്നു . ഹ എന്റെ പൊന്നു കൊച്ചേ ഒന്ന് ചുമ്മ ഇരി അവൻ അവളെ നോക്കി പറഞ്ഞു

അവള് അവനെ നോക്കി ചുണ്ട് കൂർപ്പിച്ചു ഓ ഇനി അതിന്റെ പേരിൽ ഇനി മുഖം വീർപ്പിക്കണ്ട വാ നമുക്ക് ആ ബാൽക്കണിയിൽ പോയ്‌ ഇരിക്കാം അവൻ കോട്ടുവാ ഇട്ടു അവളെ നോക്കി പറഞ്ഞു

ബെഡ് ഷീറ്റ് വാരി ചുറ്റി അവൻ അവളെയും കൊണ്ടു ബാൽക്കണിയിൽ പോയ്‌ ഇരുന്നു . ഒരു കുളിർ കാറ്റു അവരെ രണ്ടു പേരെയും തഴുകി പോയ്‌

നല്ല തണുപ്പ് ഉണ്ട് എല്ലേ കണ്ണേട്ടാ അവള് കണ്ണനെ നോക്കി പറഞ്ഞു . മ് ഇപ്പൊ അങ്ങനെ ആയോ നീ അല്ലെ നിലാവ് കാണണം എന്ന് പറഞ്ഞു എന്നെ വിളിച്ചോണ്ട് വന്നെ അവൻ അവളോട്‌ പറഞ്ഞു .

ഓ ഇപ്പൊ വന്നു വന്നു കണ്ണേട്ടനു എന്നോട് ഒരു സ്നേഹം ഇല്ല അവള് പറഞ്ഞു . എന്റെ ലച്ചൂ ഞാൻ നിന്നെ സ്നേഹിക്കുന്നില്ലന്നു മാത്രം പറയരുത് . സ്നേഹം ഇല്ലങ്കിൽ നിന്റെ കൂടെ ഞാൻ ഈ മഞ്ഞതു ഇങ്ങനെ ഇരിക്കുവോ അവൻ അവളോട്‌ ചോദിച്ചു.

അത് പിന്നെ എനിക്കു അറിയില്ലേ എന്റെ സുന്ദരൻ കണ്ണേട്ടൻ അവള് അവന്റെ തടിയിൽ പിടിച്ചു പറഞ്ഞു. അൽപ്പം നേരം കഴിഞ്ഞു . അവരുടെ ചുറ്റിനും കുറച്ചു മിന്നാ മിനുങ്ങു കൾ വട്ടം ഇട്ടു പറന്നു . കണ്ണേട്ടാ ദേ മിന്നാ മിന്നി അവള് അതിശയം ത്തോടെ പറഞ്ഞു .

നല്ല ഭംഗി ഉണ്ടല്ലേ കണ്ണേട്ടാ അവള് അവനോടു പറഞ്ഞു . അവരുടെ ചുറ്റിനും വട്ടം ഇട്ടു പറക്കുന്ന മിന്നാ മിനുങ്ങു കളെ കൈയിൽ ആക്കി കണ്ണന്റെ മുഖത്തോട് അടുപ്പിച്ചു .

തുടരും ❤

അവള് അവരുടെ ചുറ്റിനും വട്ടം ഇട്ടു പറക്കുന്ന മിന്നാ മിനുങ്ങു കളെ കൈയിൽ ആക്കി . അവന്റെ മുഖത്തോടു അടുപ്പിച്ചു .

അവൻ അവളെ ഒന്നും കൂടി അവന്റെ ശരീരത്തിൽ അവളെ ചേർത്ത് ഇരുത്തി . ലച്ചൂ നിന്റെ ഇവിടുത്തെ മറുക് എനിക്ക് ഇഷ്ട്ടം മ കേട്ടോ . അവൻ അവളുടെ മാറിൽ തൊട്ടൊണ്ട് പറഞ്ഞു .

അയ്യേ വൃത്തി കെട്ടവൻ. എവിടെ ക്കൊക്കെയാ കണ്ണു പോകുന്നെ പ്പോ ഞാൻ പോകുവാ അതു പറഞ്ഞു അവള് അവിടെ നിന്നും എഴുനേറ്റ് .

അവിടെ ഇരിക്കടി വെറുതെ കിടന്നു ഉറങ്ങിയാ എന്നെ ഇളക്കിയത് നീ യാ. എന്നിട്ട് നീ പോകുവാണെന്നോ . അവൻ പറഞ്ഞു . അത് പിന്നെ എന്നോട് ഇങ്ങനെ വഷള തരാം പറയുന്നത് കൊണ്ട് അല്ലെ അവള് പറഞ്ഞു .

ഞാൻ എന്റെ ഭാര്യ യോട് അല്ലെ പറയുന്നേ പിന്നെ എനിക്കു അപ്പുറത്തെ വീട്ടിലെ പെണ്ണിനോട് പറയാൻ പറ്റുവോ അവൻ അവളുടെ കവിളിൽ പിടിച്ചോണ്ട് ചോദിച്ചു .

ആഹാ നിങ്ങള് വേറെ ആരുടെ അടുത്തേലും ഇങ്ങനെ അടുപ്പം കാണിക്കാൻ ചെല്ലുവാനെ അവളെയും കൊല്ലും നിങ്ങളെയും കൊല്ലും എന്നിട്ട് ഞാനും ചാകും .

ഓഹ്‌ ഇതു പോലൊരു കുശുമ്പി . അവൻ അവളുടെ മുടിയിൽ പിടിച്ചു വലിച്ചോണ്ട് പറഞ്ഞു . അവള് അവന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു .

അവൻ അവളുടെ കുഞ്ഞു മുഖം കൈ കുമ്പിളിൽ എടുത്തു . ലച്ചൂ എനിക്കു നിന്റെ ഈ കവിള് കടിച്ചു തിന്നാൻ തോന്നുവാ ഞാൻ തിന്നോട്ടെ അവൻ അവളോട്‌ ചോദിച്ചു .

മ് തിന്നോ . എന്റെ കണ്ണേട്ടൻ അല്ലെ അവള് അവനെ നോക്കി പറഞ്ഞു . അവൻ ആവേശത്തോടെ . അവളുടെ കവിളുകൾ നുണയാൻ തുടങ്ങി . ലച്ചൂ നാണം കൊണ്ട് പൂത്തുലഞ്ഞു . അവളുടെ കൈ കൾ അവന്റെ മുടിയിൽ കോർത്തു

ഇക്കിളി ആകുന്നു കണ്ണേട്ടാ അവള് ചിരിച്ചോണ്ട് പറഞ്ഞു. അവൻ അവളുടെ കവിളിൽ ആഴത്തിൽ തന്നെ പല്ലുകൾ ചേർത്ത് . ആ ദുഷ്ടൻ എന്റെ കവിള്
നന്നായി വേദനിച്ചു കേട്ടോ അവള് പറഞ്ഞു .

അത് പിന്നെ നീ അല്ലെ പറഞ്ഞെ ഞാൻ എന്ത് വേണമെകിലും ചെയ്തോളാൻ . അവൻ അവളോട്‌ പറഞ്ഞു . നിനക്ക് വേദനിച്ചോ . അവൻ അവളോട്‌ ചോദിച്ചു . വേദനിച്ചെന്ന രീതിയിൽ അവള് തല കുലിക്കി .

ബാൽക്കണിയിൽ അടർന്നു വീണ ചെമ്പക പൂവ് എടുത്തു അവൻ അവളുടെ കവിളിൽ മെല്ലെ തലോടി . ഇപ്പൊ സുഖം തോന്നുന്നുണ്ടോ അവൻ അവളോട്‌ ചോദിച്ചു. ഉണ്ടെന്ന രീതിയിൽ അവള് മൂളി . .

അവൻ അവളെ കോരി എടുത്തു മുറിയിൽ കൊണ്ട് പോയ്‌ കിടത്തി . രണ്ടു പേരും എപ്പോഴോ ഉറക്കത്തെ കൂട്ടു പിടിച്ചു .
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
പിറ്റേന്ന് തമ്പുരാൻ മഠത്തിൽ . ഗിരി ഏട്ടൻ എന്താ ഞാൻ അയച്ച മെസ്സേജ് ഇതു വരെയും നോക്കാതെ ഇരുന്നേ എന്നോട് ഉള്ള ഇഷ്ട്ടം ഇനി മാറിയോ . ഗായു തന്നെ പറഞ്ഞു

പെട്ടന്ന് അങ്ങോട്ട് ഗിരിയും നന്ദുവും കൂടി കാറിൽ അങ്ങോട്ട് വന്നു . ഗിരി യെ കണ്ടപ്പോ ഗായു ന്റെ മുഖം വിടർന്നു . അവള് ഹോളിലേക്ക് ഓടി വന്നു .

ആഹാ ഇതാരാ ഗിരി മോനോ പെണ്ണ് കാണാൻ പോയ്‌ ട്ട് എന്തായി ഗായു ന്റെ അമ്മ സുധ ചോദിച്ചു .. ആ അതു ഒരുമാതിരി ഉറപ്പിച്ച മട്ട അമ്മേ .

നല്ല പെൺ കുട്ടിയ ഞാൻ പ്രേതിക്ഷിച്ചതിലും സുന്ദരി . ഗിരി പറഞ്ഞു . അത് കേട്ടു ഗായു ന്റെ മുഖം വാടി . നിങ്ങള് ഇരിക്ക് ഞാൻ എന്തങ്കിലും കുടിക്കാൻ എടുക്കാം .

സുധ പറഞ്ഞു . ഗായു അടുക്കളയിൽ ലേക്ക് വാ അവര് ഗായു നോട് പറഞ്ഞു . അൽപ്പം നേരം കഴിഞ്ഞു . ഗായു ജ്യൂസ് മായി അങ്ങോട്ട്‌ വന്നു

ഏട്ടാ ദാ ജ്യൂസ് എടുക്കു അവള് നന്ദു നെ നോക്കി പറഞ്ഞു . അവൻ ഒരു ഗ്ലാസ്‌ ജ്യൂസ് എടുത്തു . അവള് ഗിരി യുടെ അരികിൽ വന്നു നിന്നു . .

അവളെ കണ്ടപ്പോ അവൻ ഫോണിൽ നോക്കാൻ തുടങ്ങി . ജ്യൂസ് അവള് അവന്റെ അടുത്ത് വന്നു പറഞ്ഞു . എനിക്കു വേണ്ട അവൻ അവളെ നോക്കാതെ തന്നെ പറഞ്ഞു

അവൾക്ക് വല്ലാത്ത വിഷമം തോന്നി ആ ജ്യൂസ് അവിടെ വെച്ചിട്ട് അവള് അകത്തേക്ക് കേറി പോയ്‌ .

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

.. ശ്രീ മംഗലത് അമ്മുട്ട വന്നു . ആഹാ ഇതാര് സച്ചു ഏട്ടനോ . ഇന്ന് അമ്മുട്ടിയും ഉണ്ടെല്ലോ ഇന്ദു അവരെ കണ്ടോണ്ട് പറഞ്ഞു .

ചേച്ചി അമ്മ എവിടേയാ ഇന്ദു വേച്ചി അമ്മുട്ടി ഇന്ദു നോട് ചോദിച്ചു . അവള് മുറിയിൽ ഉണ്ട് . ഇന്ദു പറഞ്ഞു. അമ്മുട്ടി പെട്ടന്ന് ലച്ചൂന്റെ മുറി ലക്ഷ്യം മാക്കി ഓടി .

ലച്ചൂ മുറിയിൽ കണ്ണാടിയുടെ മുമ്പിൽ നിന്നു കണ്ണൻ ഇന്നലെ കടിച്ച പാട് നോക്കുവാന് . ഇതു കുറച്ചു വലിയ പാട് ആണെല്ലോ . ഇതു മതി ആ ഇന്ദു ഇനി കളിയാക്കാൻ . അവള് ഓരോന്നും മനസിൽ പറഞ്ഞു..

അപ്പോ അങ്ങോട്ട്‌ അമ്മുട്ടി ഓടി കേറി വന്നു . ചേച്ചി അമ്മേ അവള് ഓടി വന്നു ലച്ചൂ നെ കെട്ടി പിടിച്ചു. ആഹാ ആരിത് അമ്മുട്ടിയോ ഇത് എപ്പോ വന്നു ലച്ചൂ അവളോട്‌ ചോദിച്ചു കുറച്ചു നേരം മായി അവള് പറഞ്ഞു .

അതെ പിന്നെ ഒരു വലിയ വിശേഷം ഉണ്ടായി . അമ്മുട്ടി ലച്ചൂ നോട് പറഞ്ഞു എന്ത് വിശേഷം ലച്ചൂ ചോദിച്ചു . അതു എന്റെ വെല്യ ട്ടൻ വന്നു .. അമ്മു പറഞ്ഞു .

വെല്യേട്ടണോ ലച്ചൂ സംശയം ഭാവത്തിൽ ചോദിച്ചു . അതെ എന്റെ കാണാതായ വെല്യേട്ടൻ അമ്മുട്ടി പറഞ്ഞു .

ചേട്ടച്ഛന്റെ അതെ പോലെ യാ ഇരിക്കുന്നെ . കഴിഞ്ഞാ ദിവസം എന്നെ കാണാൻ വന്നു . മോളെ ന്നു വിളിച്ചു ഒരുപാട് സമ്മങ്ങളും തന്നു ..

ആഹാ കൊള്ളാമല്ലോ . ഇപ്പൊ എന്റെ അമ്മുട്ടിടെ വിഷമം ഒക്കെ മാറിയോ . ലച്ചൂ ചോദിച്ചു . മ് ഏറെ കുറെ . ഇപ്പൊ എനിക്കു ആരെക്കെയോ ഒള്ള തോന്നലാ . . അമ്മുട്ടി പറഞ്ഞു .

എന്നിട്ട് ആളു എന്തിയെ . ദേ എന്റെ കൂടെ വന്നിട്ടുണ്ട് താഴെ . അമ്മുട്ടി പറഞ്ഞു . മോളുടെ കൂടെ യോ എന്നിട്ട് എവിടെ ലച്ചൂ . അതിശയം ത്തോടെ ചോദിച്ചു .

ഞാൻ ഇവിടെ തന്നെ ഉണ്ട് ലച്ചൂ . പെട്ടന്ന് ലച്ചൂ മുറിക്കു പുറത്തു നിൽക്കുന്ന ആളെ കണ്ട് ഞെട്ടി . .

സച്ചു വേട്ടനെ പോലെ തന്നെ ഉണ്ട് . സച്ചു ഏട്ടൻ അവള് വിളിച്ചു . സച്ചിൻ അല്ല സിദ്ധാർഥ് . ഞാൻ അപ്പോഴേ പറഞ്ഞില്ലേ അമ്മുട്ടി ലച്ചൂ നു ആളു മറുവെന്നു . അവൻ അമ്മു നോട് പറഞ്ഞു .

തുടരും ❤️