25/04/2026

ശിവാഞ്ജലി : ഭാഗം 11

രചന – ഫൗസിയ നൗഫൽ

അനു പോയതും ഞാൻ ലൈറ്റ് ഓഫ് ചെയ്ത് ഉറങ്ങാൻ കിടന്നു… ഇടയ്ക്ക് എപ്പോഴോ കണ്ണ് തുറന്നപ്പോൾ എന്റെ അടുത്ത് കിടന്നുറങ്ങുന്ന ശിവേട്ടനെ ആണ് കണ്ടത്…
ഞാൻ വേഗം തന്നെ എഴുന്നേൽക്കാൻ ശ്രമിച്ചു. അപ്പോഴാണ് എന്നെ ചുറ്റി പിടിച്ചു കിടക്കുന്ന ശിവേട്ടന്റെ കൈകളെ കണ്ടത്… ശിവേട്ടന്റ കൈ മാറ്റാൻ ശ്രെമിക്കുമ്പോഴും അത് ഒന്ന് കൂടി മുറുകി……

എന്താടി….. നിനക്ക് ഉറക്കം ഇല്ലേ……
ആ ചോദ്യം കേട്ടപ്പോൾ ആണ് ശിവേട്ടൻ ഉറങ്ങിയട്ടില്ല എന്ന് മനസ്സിലായത്…..

ശി….. ശിവേട്ടൻ.. എന്താ.. ഇവിടെ… വന്നു കിടക്കുന്നത്….
ഉള്ളിലുള്ള ഭയം പുറത്തു കാട്ടാതെ ഞാൻ എങ്ങനെയോ ചോദിച്ചു…

അത് കൊള്ളാം….അത് എന്ത് ചോദ്യ അഞ്ജു….. ഞാൻ പിന്നെ നിന്റെ കൂടെ അല്ലാതെ വേറെ എവിടെ കിടക്കാനാ….
നീ എന്തായാലും എന്റെ മുറിയിലേക്ക് വന്നില്ല… അപ്പൊ പിന്നെ ഞാൻ ഇങ്ങോട്ട് വരാന്നു വെച്ചു… എന്റെ ഭാര്യയെ എങ്ങന ഒറ്റക്ക് കിടത്ത……
അതുകൊണ്ടാ ഞാൻ ഇങ്ങോട്ട് വന്നത്….. എന്റെ അഞ്ജുക്കുട്ടി തല്ക്കാലം കിടന്നുറങ്ങാൻ നോക്ക്……

ശിവേ…. ശിവേട്ടാ…. അത്… പിന്നെ…. ഈ കൈ… ഒന്ന്… മാറ്റോ….

അതെന്താ…. നിനക്ക് ഞാൻ കെട്ടിപിടിച്ചു കിടക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ……
മിണ്ടാണ്ട് കിടന്നുറങ്ങാൻ നോക്ക്……..

ശിവേട്ടാ.. അത്…. പിന്നെ…. ഞാൻ…. എനിക്ക്….
ഞാൻ എന്തെങ്കിലും പറയും മുന്നേ ശിവേട്ടന്റെ അധരങ്ങൾ എന്റെ ചുണ്ടുകളെ സ്വന്തമാക്കി കഴിഞ്ഞിരുന്നു……
പെട്ടന്ന് ഞാൻ ശിവേട്ടനെ തള്ളിമാറ്റി കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു………

അപ്പോഴാണ് എനിക്ക് മനസ്സിലായത് ഞാൻ കണ്ടത് സ്വപ്നം ആയിരുന്നു എന്ന്…… ക്ലോക്കിലേക്ക് നോക്കിയാപ്പോൾ സമയം 3മണി……. വെളുപ്പാൻ കാലത്ത് കാണുന്ന സ്വപ്നം ഫലിക്കും എന്നാണല്ലോ…. പിന്നെ കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല. എങ്ങനെ ഒക്കെയോ നേരം വെളുപ്പിച്ചെടുത്തു…..

❤❤❤••••••••••••••••❤❤❤

രാവിലെ തന്നെ കുളിച്ചു അടുക്കളയിലേക്ക് ചെന്നു… അമ്മ കാര്യായിട്ട് നല്ല പണിയിലാണ്….. അമ്മയെ സഹായിക്കാൻ ഞാനും ഒപ്പം കൂടി….
അനു എഴുന്നേറ്റട്ടില്ല…..ഇനി അമ്മേടെ വക രണ്ട് തല്ല് കൊണ്ടല്ലേ പെണ്ണ് എണീക്കു…..

ആ….. മോളെ…. ശിവൻ എഴുന്നേറ്റ് കാണും… നീ അവനു ഈ ചായ കൊണ്ട് കൊടുക്ക്…..

അയ്യോ…. ഞാൻ എങ്ങും ഇല്ല…. അമ്മേടെ പുന്നാര മോനു അമ്മ തന്നെ കൊണ്ട് കൊടുത്താൽ മതി…. ഇനി രാവിലെ തന്നെ എന്നെ കണ്ടിട്ട് വേണം അതും പറഞ്ഞു എന്റെ മെക്കിട്ടു കേറാൻ…..

അഞ്ജു…. മോളെങ്കിലും അമ്മ പറയുന്നത് കേൾക്ക്… നിങ്ങൾ രണ്ടാളും ഇങ്ങനെ വാശി കാണിച്ചോണ്ടിരുന്നാൽ ഇത് എങ്ങും എത്തില്ല…. അവനോട് പറഞ്ഞിട്ട് കാര്യമില്ല…. മോളെ നീ അമ്മ പറയുന്നത് അനുസരിക്ക്……

അമ്മേ… ഞാൻ….. എനിക്ക്….. പേടിയാ…..

അതൊന്നും ഇല്ല… നീ ഇത് കൊണ്ട് പോയി കൊടുക്ക്…. അവൻ എന്തേലും പറഞ്ഞാൽ എന്നോട് പറഞ്ഞാൽ മതി…….
അമ്മ തന്ന ധൈര്യത്തിൽ ഞാൻ ശിവേട്ടന്റെ മുറി ലക്ഷ്യമാക്കി നടന്നു…..
മുറിയുടെ മുന്നിൽ എത്തിയപ്പോൾ ഞാൻ ആദ്യം ഒന്ന് മടിച്ചു….. പിന്നെ വരുന്നത് വരട്ടെ എന്ന് കരുതി ഡോർ തുറന്നു അകത്തേക്ക് കയറി………
എനിക്ക് ചെറിയ ഒരു പേടി ഉണ്ടായിരുന്നു…. ഇന്നലെ സ്വപ്നത്തിൽ കണ്ടത് പോലെ എന്തെങ്കിലും……
ഞാൻ ആ മുറിയിൽ ഒന്നും ശിവേട്ടനെ കണ്ടില്ല വേഗം തന്നെ തിരിച്ചു നടന്നു……

ഡീ…. നീ…. എന്തിനാ….. ഇങ്ങോട്ട് വന്നത്…..
ആ ചോദ്യം കേട്ടപ്പോളാണ് ശിവേട്ടൻ മുറിയിൽ തന്നെ ഉണ്ടെന്നു മനസ്സിലായത്……

അത്…… ചായ…….

നീ എന്തിനാ… ചായയുമായി വന്നത്…. അമ്മ എവിടെ……..

അമ്മ അടുക്കളയിൽ ഉണ്ട്… പണിയിലാണ്……
അമ്മ പറഞ്ഞിട്ടാ ഞാൻ……

ഹും….. ഇങ്‌ കൊണ്ടുവാ…….
ഞാൻ പതിയെ ചായയുമായി ശിവേട്ടന്റെ അരികിലേക്ക് നടന്നു….. ശിവേട്ടന്റെ മുഖത്തേക്ക് നോക്കാൻ എനിക്ക് പേടിയായിരുന്നു…..
ഞാൻ ചായ കപ്പ്‌ ശിവേട്ടന് നേരെ നീട്ടി…
പക്ഷേ ശിവേട്ടൻ അത് വാങ്ങാതെ എന്നെ തന്നെ നോക്കി നിൽക്കുവായിരുന്നു

ശിവേട്ടാ….. ചായ….. എനിക്ക് പോണം……
ആ നിൽപ് അത്ര പന്തി അല്ലെന്നു തോന്നിയത് കൊണ്ട് ഞാൻ ശിവേട്ടനെ വിളിച്ചു……
പക്ഷേ ആൾക്ക് ഒരു കുലുക്കവും ഇല്ല….

ശിവേട്ടാ……
ഞാൻ ആ കടുവയെ തട്ടി വിളിച്ചു……

എന്താടി…… നീ എന്തിനാ ഇങ്ങനെ കിടന്നു ബഹളം വെയ്ക്കുന്നത്…..

അത് കൊള്ളാം.. ഇപ്പൊ എനിക്കായി കുറ്റം… നിങ്ങൾക്ക് ചായ വേണോങ്കിൽ ഇന്ന പിടിക്ക് എനിക്ക് പോയിട്ട് വേറെ പണിയുണ്ട്…..
ചായ കപ്പ് ശിവേട്ടന്റെ കൈയിലേക്ക് വെച്ചു കൊണ്ടുത്തു ഞാൻ പുറത്തേക്ക് നടന്നു…..

ഡി…. ഒന്ന് നിന്നെ……

മ്…. എന്താ……

നീ ഒന്നിങ് വന്നേ….എനിക്ക് ഒരു കാര്യം പറയാനുണ്ട്…..

എന്താന്ന് വെച്ച പറ…. ഞാൻ ഇവിടെ നിന്ന് കേട്ടോളം….

നീ… ഇങ്ങോട്ട് വരുന്നോ… ഞാൻ അങ്ങോട്ട് വരണോ… ഏതാ നല്ലത്…….

ശിവേട്ടന്റെ ആ ചോദ്യത്തിൽ എന്തോ ഒരു പന്തികേട് തോന്നിയത് കൊണ്ട് ഞാൻ ശിവേട്ടന്റെ അടുത്തേക്ക് ചെന്നു….

മ്…. എന്താ…..വേഗം പറ….. എനിക്ക് പോണം…..

നിനക്ക് എന്താ അഞ്ജു ഇത്ര ഗൗരവം… ഞാൻ നിന്നെ പിടിച്ചു തിന്നതൊന്നും ഇല്ല……
നിന്റെ നിൽപ്പ് കണ്ടാൽ ഞാൻ എന്തോ നിന്നെ കൊല്ലാൻ പോകുവാണെന്നു തോന്നും……

“അത് ഇപ്പൊ ഏതായാലും ഒന്ന് തന്നെ ആണല്ലോ “ഞാൻ ശിവേട്ടൻ കേൾക്കാതെ പറഞ്ഞു….

ഏഹ്….. നീ എന്തെങ്കിലും പറഞ്ഞോ…….

ഞാൻ ഒന്നും പറഞ്ഞില്ല….. ശിവേട്ടന് എന്താ പറയാനുള്ളത്….. എന്തെങ്കിലും ഉണ്ടേൽ പറ… എനിക്ക് പോണം……എനിക്ക് ഇന്ന് ഓഫീസിൽ…..

ഈ താലി നീ അഴിച്ചു വെച്ചതല്ലേ പിന്നെന്തിനാ വീണ്ടും എടുത്തിട്ടത്…..
ഞാൻ പറഞ്ഞു തീരും മുന്നേ ശിവേട്ടൻ ചോദിച്ചു…..

അത്…. ഞാൻ….. എനിക്ക്…അത് പിന്നെ……
ഞാൻ അവിടെ നിന്ന് വിയർക്കാൻ തുടങ്ങി……
എനിക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു…..

ഞാൻ… ഞാൻ പോണു….. അമ്മ തിരക്കും…..

ഓ…. അപ്പൊ…. നിനക്ക്… ഇപ്പോഴും അതിനു ഒരുത്തരം ഇല്ല….. നീ ഇന്നലെ ഇങ്ങോട്ട് വരാൻ നേരം എടുത്തിട്ടതായിരിക്കും….. അല്ലെ…..

അല്ല… ശിവേട്ടാ…. ഈ താലി കഴിഞ്ഞ ഒന്നരകൊല്ലായിട്ട് എന്റെ കഴുത്തിൽ ഉണ്ട്….. ശിവേട്ടൻ അമേരിക്കയിലേക്ക് പോയ അന്ന് ഞാൻ എന്റെ കഴുത്തിൽ എടുത്തിട്ടതാണ്…..

അത് കേട്ടതും ശിവനൊന്ന് ഞെട്ടി…. അത് അവനു പുതിയ അറിവായിരുന്നു…. എങ്കിലും അവൻ അത് പുറത്തു കാണിച്ചില്ല…..

നീ ഇവിടെ ഉണ്ടെന്നു ഞാൻ അച്ചുനെ വിളിച്ചു പറഞ്ഞിട്ടുണ്ട്….. നീ ഒന്ന് അമ്മയെ വിളിച്ചേക്ക്… ഇന്നലെ എല്ലാവരും വല്ലാതെ ടെൻഷൻ ആയതാണ്…..

അഞ്ജു എനിക്ക് ഒരു കാര്യം കൂടി അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്……
ശിവേട്ടൻ അത് പറഞ്ഞപ്പോൾ ഞാൻ എന്തെന്ന് രീതിയിൽ ശിവേട്ടനെ നോക്കി…..

നിനക്ക് ആ താലിയോട് മാത്രെ സ്നേഹമുള്ളോ…. അത് കെട്ടിയ ആള് ഇവിടെ ജീവനോടെ നിൽപ്പുണ്ട്….. എന്നിട്ടും…….
ശിവേട്ടൻ പറയാൻ വന്നത് മുഴുവപ്പിക്കാതെ എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് നിന്നു……. ഞാൻ എന്ത് പറയണം എന്നറിയാതെ നിന്നു…..
എന്റെ മറുപടിക്കായി. ശിവേട്ടൻ കണ്ണെടുക്കാതെ നോക്കി കൊണ്ട് നിന്നു……

ചേച്ചി……. ചേച്ചി…..
അനു പെട്ടന്ന് കേറിവന്നപ്പോൾ ശിവേട്ടൻ നോട്ടം പിൻവലിച്ചു…..

ഏട്ടന് ചായ കൊടുക്കാൻ വന്നിട്ട് ഇത് എത്ര നേരായി…… ചേച്ചിക്ക് ഇന്ന് ഓഫീസിൽ പോണം എന്ന് പറഞ്ഞിട്ട്…… വേഗം പോയി റെഡി ആവാൻ നോക്ക്…. വാ…….
അതും പറഞ്ഞു അനു എന്നെ വലിച്ചോണ്ട് പോയി…..
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ എന്നെ നിരാശയോടെ നോക്കി നിൽക്കുന്ന ശിവേട്ടനെ കണ്ടപ്പോൾ എന്റെ ഉള്ളൊന്ന് പിടച്ചു……….

❤❤❤•••• •• ••••••••❤❤❤

അമ്മേ…. ഞാൻ… പോകുവാ……

അഞ്ജു…. മോളെ…. ഒന്ന് നിൽക്ക്…..
ശിവൻ കൊണ്ടാക്കും… മോള് ഒറ്റയ്ക്ക് പോകണ്ട…….

അത് വേണ്ടമ്മേ… ഞാൻ പൊയ്ക്കോളം……

അതെന്താ…. എന്റെ കൂടെ വന്നാൽ കുഴപ്പം… ഞാൻ ആരേം പിടിച്ചു തിന്നതൊന്നും ഇല്ല……
ശിവേട്ടനെ കണ്ടപ്പോൾ മനസ്സിലായി ആള് കുറച്ചു ദേഷ്യത്തിലാണെന്ന്…. ചിലപ്പോൾ രാവിലത്തെ സംഭവം അതായിരിക്കും…..

ശിവാ… നീ രാവിലെ തന്നെ എങ്ങോട്ടാ……
നീ എങ്ങോട്ടെങ്കിലും പോകുവാണോ…..

ആ… അമ്മേ ഞാൻ പറയാൻ മറന്നു…. ഞാൻ ഇനി ഇവിടെ തന്നെ ഉണ്ടാകും…. തിരിച്ചു പോകുന്നില്ല…. ഞാൻ വർക്ക്‌ ചെയ്ത കമ്പനിയുടെ ഇവിടത്തെ ഓഫീസിലേക്ക് ട്രാൻസ്ഫർ ആയി… എനിക്ക് ഇന്ന് ജോയിൻ ചെയ്യണം……സമയമില്ല…..
അമ്മേ…. അവളോട് വരുന്നെങ്കിൽ വരാൻ പറ…..
അതും പറഞ്ഞു ശിവേട്ടൻ കാറിൽ കയറി….
നല്ല ദേഷ്യത്തിലാണ് ശിവേട്ടൻ….. രാവിലെ വലിയ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല… ഇനി ഈ കടുവ പെട്ടന്നൊന്നും ഇണങ്ങും എന്ന് തോന്നുന്നില്ല…….

അഞ്ജു…. മോള് ചെല്ല്… അവൻ നിന്നെ നോക്കി ചെല്ലുവാ….. വെറുതെ ഇനി അവനെ ദേഷ്യപ്പെടുത്തണ്ട….
അമ്മ നിർബന്ധിച്ചപ്പോൾ ഞാൻ ശിവേട്ടനൊപ്പം കാറിൽ കയറി……

കുറെ നേരത്തേക്ക് ഞങ്ങൾക്കിടയിൽ മൗനം മാത്രമായിരുന്നു………

ശി….. ശിവേട്ടാ….. എന്നെ ബസ് സ്റ്റോപ്പിൽ ഇറക്കിയാൽ മതി.. ഞാൻ പൊയ്ക്കോളം…. ശിവേട്ടൻ വെറുതെ ബുദ്ധിമുട്ടണ്ട…….

ഓഹ്…. എന്റെ ബുദ്ധിമുട്ടിനെ കുറിച്ചൊക്കെ നിനക്ക് ഓർമ്മയുണ്ടോ….. ഭാഗ്യം……

അതെന്താ ശിവേട്ടാ…. അങ്ങനെ പറഞ്ഞത്….. ശിവേട്ടന് ഇന്ന് ജോയിൻ ചെയ്യാന്നുള്ളതല്ലേ… ലേറ്റ് ആവണ്ടന്നു കരുതി പറഞ്ഞതാ……

എന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം നീ അതിൽ ഇടപെടാൻ വരണ്ട……കഴുത്തിൽ കിടക്കുന്ന താലിയുടെ ബലത്തിൽ ആണ് നീ അത് പറയുന്നതെങ്കിൽ അത് വേണ്ട…. ആദ്യം നീ എന്നെ ഒരു ഭർത്താവ് ആയി അംഗീകരിക്ക് എന്നിട്ട് എന്റെ കാര്യങ്ങളിൽ ഇടപെടാൻ വന്നാൽ മതി………ഞാൻ നാട്ടിലേക്ക് വന്നപ്പോൾ നിനക്ക് ഡിവോഴ്സ് തരണം എന്ന് തന്നെയാ കരുതിയത്… പക്ഷേ നീ എന്നെ കാണാൻ വീട്ടിലേക്ക് വന്നപ്പോൾ അഴിച്ചു വെച്ച താലി നിന്റെ കഴുത്തിൽ കണ്ടപ്പോൾ ആ മനസ്സിൽ ഞാൻ ഉണ്ടെന്ന് കരുതി…….. പക്ഷേ അത് വെറുതെ ആണെന്ന് മനസ്സിലായി…….
ശിവേട്ടൻ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് നല്ല വിഷമം തോന്നി…. ശിവേട്ടനോട് എനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടല്ല പക്ഷേ……. എനിക്കത് പറയാൻ കഴിയുന്നില്ല…….എന്റെ കണ്ണുകൾ നിറഞ്ഞത് ശിവേട്ടൻ കാണാതെ ഞാൻ തുടച്ചു…..
എന്നെ ഓഫീസിൽ ഇറക്കി ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ശിവേട്ടൻ പോയി…….

ദിവസങ്ങൾ കഴിയുംതോറും ശിവേട്ടൻ എന്നിൽ നിന്ന് അകലാൻ തുടങ്ങി…..ഇപ്പൊ എന്നെ കണ്ടാൽ പോലും ഒരു വാക്ക് പോലും മിണ്ടാറില്ല…….. ഞാൻ അങ്ങോട്ട് ചെന്നാൽ എന്നെ മൈൻഡ് ചെയ്യാതെ പോകും…….
എനിക്ക് അതിൽ നല്ല സങ്കടം ഉണ്ടായിരുന്നു……
ഇനിയും മിണ്ടാതിരുന്നാൽ ചിലപ്പോൾ ശിവേട്ടന് ഞാൻ ആരും അല്ലാതായി തീരും എന്നെനിക്ക് തോന്നി………

_________________❤❤❤❤

ശിവാ……മോനെ….. അഞ്ജു ഇതുവരെ വന്നിട്ടില്ല…. അവൾ നിന്നോട് എന്തെങ്കിലും പറഞ്ഞായിരുന്നോ……..

എന്നോട് ഒന്നും പറഞ്ഞില്ല…….പിന്നെ കൊച്ചുകുട്ടി ഒന്നും അല്ലല്ലോ……. അവൾ വന്നോളും…….
അമ്മ വന്നെന്തെങ്കിലും കഴിക്കാൻ നോക്ക്……

ശിവാ….. നീ ഇത് എന്ത് വാർത്തനമാ പറയുന്നത്…. ഒന്നുമില്ലെങ്കിൽ അവൾ നിന്റെ ഭാര്യ അല്ലെ……..

ഭാര്യ…….. വേണ്ടമ്മേ……. ഇനി അത് അമ്മ പറയരുത്…….ഞാൻ മാത്രം അങ്ങനെ കണ്ടത് കൊണ്ട് കാര്യം ഇല്ല….. അത് അവൾക്കും തോന്നണം……..ഞാൻ വന്നിട്ട് ഇപ്പൊ ഒരു മാസം ആവാറായി ഇതുവരെ അവൾക്ക് എന്നെ ഒരു ഭർത്താവ് ആയി കാണാൻ കഴിഞ്ഞോ……
അവൾക്ക് എന്നോട് എന്തെങ്കിലും ഇഷ്ടം ഉണ്ടായിരുന്നേൽ അവൾ ഇങ്ങനെ പെരുമാറോ……
എന്റെ കൂടെ ഒരു മുറിയിൽ പോലും കിടക്കാൻ താല്പര്യം ഇല്ലാത്തവൾ ആണ് ഇനി എന്റെ കൂടെ ജീവിക്കാൻ പോകുന്നത്…..

ശിവാ……നീ…. അങ്ങനെ പറയരുത്……അവൾക്ക് നിന്നോട് ഒരിഷ്ടക്കുറവും ഇല്ല…. ഇഷ്ട കൂടുതലേ ഉള്ളൂ………..
ജീവിക്കുന്നെങ്കിൽ അത് നിന്റെ കൂടെ ആണെന്നും പറഞ്ഞ അന്ന് അവൾ ഈ വീട്ടിൽ കേറി വന്നത്……നിന്നോട് സംസാരിക്കാൻ പേടി ആയത് കൊണ്ടാ അവൾ ഒന്നും മിണ്ടാത്തത്…….
ശിവാ…. നീ ഒന്നിങ് വന്നേ……
സാവിത്രി ശിവന്റെ കൈ പിടിച്ചു വലിച്ചു അഞ്ജുന്റെ മുറിയിലേക്ക് നടന്നു……..

ശിവാ…… ദേ…. നീ ഇത് കണ്ടോ…… അവൾക്ക് നിന്നെ ഇഷ്ടമില്ലാത്തത് കൊണ്ടാണോ ഈ കാണിച്ചു വെച്ചേക്കുന്നത്……..

ശിവന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല……ആ മുറിയിൽ നിറയെ ശിവന്റെ ഫോട്ടോസ് ആയിരുന്നു….. ചില ഫോട്ടോയിൽ അഞ്ജുവും ഉണ്ട്….. അത് എഡിറ്റ്‌ ചെയ്ത് കേറ്റിയതാണ്……..അത് കണ്ടപ്പോൾ ശിവന്റെ കണ്ണ് നിറഞ്ഞു……

ശിവാ…..നീ ഒന്ന് പോയി അന്വേഷിക്ക്….. ഞാൻ കുറെ നേരായി വിളിക്കുന്നു…. അവളുടെ ഫോൺ സ്വിച്ച് ഓഫ്‌ ആണ്……
അവൾ ഇത്രയും വൈകാറില്ല…….
ഒന്ന് ചെല്ല് ശിവാ……….
സാവിത്രി പറഞ്ഞു തീർന്നതും മുറ്റത് ഒരു കാർ വന്നു നിന്ന ശബ്ദം കേട്ടു…….
ശിവനും സാവിത്രിയും ആരാണെന്ന് നോക്കാൻ ഉമ്മറത്തേക്ക് ചെന്നു……..

______________________❤❤❤❤❤

തുടരും…………