രചന – കൽക്കി
“മോളെ….. എന്താ ആലോചിചാ ഇരിക്കുന്നെ…..”
പുറത്തെ ചാരുപടിയിൽ ഇരിക്കുകയാണ് അഗ്നി. ഇവിടേക്ക് വന്നിട്ട് ഇപ്പോ നാല് ദിവസായി…… വേറൊരാളുടെ വീട്ടിൽ ഇങ്ങനെ നില്കുന്നത് അവൾക്കൊരു ബുദ്ധിമുട്ട് ആയി തോന്നി തുടങ്ങിയിരുന്നു. അതുകൊണ്ട് നാളെ അമ്മൂട്ടിടെ ക്യാമ്പ് കഴിയുന്ന ദിവസം തന്നെ അവളെയും കൂട്ടി നേരെ വീട്ടിലേക് പോയാലോന്നുള്ള ആലോചനയിൽ ആണ് അഗ്നി.
അപ്പോഴാണ് പുറകിൽ നിന്ന് ഗൗരിയമ്മേടെ വിളി കേട്ടത്. ഗൗതമന്റെ അമ്മയാണ് ഡോക്ടർ. എന്നോട് അമ്മെന്ന് വിളിച്ചോളാൻ പറഞ്ഞിരുന്നു. ഇവിടെ ഗൗതമന്റെ ചെറിയച്ഛനും കുടുംബവും കൂടെയുണ്ട്…. അച്ചുവേട്ടന്റെ ( ആര്യൻ )അച്ഛനും അമ്മയും, അവൻ ഒറ്റ മോൻ ആണ്.
“മോളെ….. എന്താ എന്ത് പറ്റി…. വല്ലാണ്ട് ഇരിക്കണെ…..”
അഗ്നി കയ്യിലുള്ള നോട്ടിൽ കുറിപ് എഴുതി അവർക്ക് നേരെ തിരിച്ചു.( ഇനിയുള്ള അഗ്നിയുടെ ഡയലോഗ് എഴുതി കാണിക്കുന്നതായിട് സങ്കല്പിക്കണെ)
ഹ്ഹ്മ്മ്… മ്മ്ഹ്ഹ്….
(ഒന്നുമില്ല അമ്മേ… ഞാൻ എന്തോ ഓർത്തിരുന്നു പോയതാ..)
ഹ്ഹ്മ്മ്.. മ്മ്ഹ്ഹ്…
(അമ്മേ വാവാച്ചി….)
“അവൻ കണ്ണന്റെ കൂടെയാണ് മോനെ…. അവനെയൊന് നിലത്തിരുത്താൻ സമ്മതകില്ല കുറുമ്പൻ…”
ശരിയാണ് ഇവിടെ വന്നത് തൊട്ട് ഗൗതമന് ഒപ്പം തന്നെയാണ് വാവാച്ചി…. കൂടെ അച്ചുവേട്ടനും ഉണ്ടാകും….വാവാച്ചിയുടെയും അച്ചുവേട്ടന്റെയും പ്രായം ഒരുപോൽ ആണെന്ന് തോന്നും ചിലപ്പോൾ.
ഓർത്തുപോൾ ചിരിയോടെ തലയാട്ടി.
ഹ്മ്മ്.. മ്മ്ഹത്തെ..
(അമ്മ ഇരിക്ക്…)
അഗ്നി ഇരുന്നിടത് നിന്ന് ഒന്ന് ഒതുങ്ങിമാറിയപ്പോൾ ഗൗരി അരികിലായി ഇരുന്നു.
ഹ്മ്മ്.. മ്മ്ഹമാണ്… മ്മ്ഹ്ഹ്… മഹമ്മ….
(അമ്മ എന്തിനാ ഇവിടുന്ന് അത്രയും ദൂരമുള്ള ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നത്…)
അഗ്നിയുടെ ചോദ്യം കേട്ടതും ഗൗരി ഒരു മന്ദഹാസത്തോടെ തല ഉയർത്തി.
(ഞാൻ അന്ന് എന്റെ ഒരു പ്രൊഫസറെ കാണാൻ ആയിട്ടാ അവിടെയെത്തിയത്… പക്ഷെ അന്ന് അവിടുത്തെ ഗൈനക്കിനു എന്തോ എമർജൻസി വന്ന് പോകേണ്ടി വന്നു. അതുകൊണ്ട് പ്രൊഫസർ പറഞ്ഞിട്ടാണ് ഞാൻ കേസ് അറ്റൻഡ് ചെയ്തത്.)
അഗ്നി അവർ പറയുന്നത് ശ്രദ്ധയോടെ കേട്ടിരിക്കുകയാണ്. അത് കണ്ടതും ഗൗരി വാത്സല്യത്തോടെ അവളെ ഒന്ന് തഴുകി.
നമുക്ക് ഹോസ്പിറ്റൽ ഉണ്ട്… അവിടെയാണ് ഞാൻ. ചിത്രമംഗലം ഹോസ്പിറ്റൽ കേട്ടിട്ടുണ്ടോ അഗ്നി….
അവൾ അതിശയത്തോടെ തലകുലുക്കി.
ഹ്ഹ്മ്മ്.. മ്മ്ഹ്ഹ്… മ്മ്ഹ്ഹ്…
( അന്ന് വാവാച്ചിയേയും കൊണ്ട് പോയത് അവിടെക്കാ…)
“ഹാ അതെയോ…. നന്നായി… ഒരൂസം മോളെ അമ്മ കൊണ്ടുപോവട്ടോ..
മോള് ഇവിടൊക്കെ ഒന്ന് നടന്ന് കാണ്…. അകത്തു ഇത്തിരി ജോലിയുണ്ട് അമ്മയ്ക്ക്.”
അമ്മ അത് പറഞ്ഞു അകത്തേക്ക് നടന്നു. കുറച്ച് നേരം കൂടെ അവിടെ ഇരുന്ന് എനിക്ക് മടുപ്പായി തുടങ്ങിയപ്പോ ഒന്ന് പുറത്തേക്ക് ഇറങ്ങാം എന്ന് വിചാരിച് മുറ്റത്തേക് ഇറങ്ങി.
ഇവിടെ വന്നതിൽ പിന്നെ ഇത് ആദ്യമാണ്. വീടിന്റെ പുറകിലേക്കായി സ്ഥലം ഒക്കെയുണ്ട്….
അഗ്നി ഓരോന്നും കണ്ട് പുറകിലേക്ക് നടന്നു. കുറച്ചങ്ങു ചെന്നതെ ഗൗതമന്റെ ഉച്ചത്തിലുള്ള ശബ്ദം കേൾക്കാൻ തുടങ്ങിയിരുന്നു…. അഗ്നിയുടെ കാലുകൾ പയ്യെ അങ്ങോടട്ടേക് ചലിച്ചു.
കണ്ട കാഴ്ച അഗ്നിയിൽ ഒരു ചിരിയായി മാറിയിരുന്നു.
പറമ്പിന്റെ അതിരിലായുള്ള ഒരു ചെറിയ കൈത്തോട്. അവിടെ അരികിലായി ഗൗതമന്റെ പാദങ്ങളിൽ ഇരുത്തിയിരിക്കുകയാണ് വാവച്ചിയെ. കുഞ്ഞിന്റെ കാലു വെള്ളത്തിൽ മുട്ടണ തരത്തിൽ. ഇടക്കിടക്ക് ഗൗത്മൻ കാലുയർത്തി അവനെ ശുണ്ഠിപിടിപ്പിക്കുന്നുണ്ട്.
വെള്ളം തൊട്ടാ അപ്പൊ കരയുന്ന ആളാ… ഇപ്പോ കണ്ടില്ലേ വെള്ളത്തിൽ നിന്ന് പൊക്കുമ്പോൾ ചിണുങ്ങുന്നത്.
രണ്ടുപേരും അവരുടേതായ ഒരു ലോകത്തിലാണ്. ചുറ്റിനുമുള്ളതൊന്നും അവർ ശ്രദ്ധിക്കുന്നുമില്ല.കുറച്ചു നേരം അവിടെ തന്നെ നിന്നതിനു ശേഷം അഗ്നി വീണ്ടും തിരിഞ്ഞു നടന്നു.
🍁🍁🍁🍁🍁🍁
വീടിനു മുന്നിലെത്തിയതേ കണ്ടു മുന്നിലായി നിർത്തിയിരിക്കുന്ന കാർ. ഒരു സങ്കോച്ഛത്തോടെ അവൾ പടികടന്ന് കേറി. ഗൗരിയമ്മയോടായി ആരോ സംസാരിച്ചു നിൽക്കുന്നുണ്ട്. പുറം തിരിഞ്ഞു നില്കുന്നത്കൊണ്ട് ആളെ കാണാൻ കഴിയുന്നില്ല.
ഒരു സംശയത്തോടെ അവൾ അവിടെ തന്നെ നിന്നതും ആൾ പെട്ടെന്ന് പിന്തിരിഞ്ഞു നോക്കി.
ആളുടെ മുഖത്ത് ഒരു ചിരി മിന്നിയപോലെ. കൈയാട്ടി വിളിച്ചതും അഗ്നി ഒരു പരുങ്ങലോടെ മുന്നിലേക്ക് നടന്നു.
“മോൾക്ക് മനസ്സിലായോ കണ്ണന്റെ അച്ഛനാ”
.അമ്മ പറഞ്ഞതും അറിയാം എന്നുള്ള രീതിയിൽ ഞാൻ തലയാട്ടി. ഇവിടെ മുറിക്കുള്ളിൽ പല ഫോട്ടോകളിലും ഈ മുഖം കണ്ടിട്ടുള്ളതാണ്.
അടുത്ത് വായോ… ദേവച്ഛൻ എന്ന് മോൾക്ക് വിളിക്കാം എന്നെ… സങ്കടപ്പെടേണ്ട…. കണ്ണൻ എല്ലാം പറഞ്ഞിട്ടുണ്ട്.
എന്നെ നോക്കിനിൽക്കുന്ന ആഹ് മിഴികൾ ഒന്ന് നിറഞ്ഞപോലെ… അതോ തോന്നിയതാകുമോ…. സങ്കടം വിങ്ങി നിൽക്കണ പോലെ… അഗ്നി അതോർത് നിന്നു.
“അതെ ഭാര്യേ….. തന്റെ മഹാദേവൻ രണ്ട് ആഴ്ച്ചക്ക് ശേഷം മടുത്തു വന്നിരിക്കുവാ…. എന്നെ പുറത്ത് നിർത്താൻ ആണോ പരുപാടി.”
പെട്ടെന്ന് ദേവച്ഛൻ പറയണ കേട്ടപ്പോൾ ഞാനും അമ്മയും ചിരിച്ചു.
“ദേവേട്ടൻ വായോ….. ” അമ്മയോടൊപ്പം കേറിപോകുമ്പോഴും ഇടക്കൊന്നു തിരിഞ്ഞു.
ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും മനസ് സങ്കർഷപെടുകയാണ്. ഒരു അസ്വസ്ഥത തന്റെ ചുറ്റിനും ഉണ്ടാകുന്നു.
അഗ്നി ഓർത്തുകൊണ്ട് അവരുടെ പുറകിലായി അകത്തേക്ക് നടന്നു.
🍁🍁🍁🍁🍁🍁🍁
മുത്തശ്ശിയോട് സംസാരിക്കാം എന്നുള്ള ഓർമയിൽ മുറിയിലേക് കയറിയതാണ് അഗ്നി. ഒരു ഫോട്ടോയിൽ നോക്കി കണ്ണ് തുടക്കുന്ന മുത്തശ്ശിയെയാണ് കണ്ടത്… മുന്നിലെ എന്റെ നിഴലനക്കം കണ്ട് മുഖമുയർത്തി നോക്കിയ എന്നെ കണ്ട് മുത്തശ്ശി മുഖത്ത് ഗൗരവം വരുത്തി.
“എന്താ കുട്ടിയെ…. ഇതുവഴി….”
ഒന്നുമില്ലെന്നുള്ള രീതിയിൽ തലയാട്ടികൊണ്ട് അവൾ അവരുടെ കയ്യിലെ ഫോട്ടോയിലേക് ഉറ്റുനോക്കി.
അവളുടെ നോട്ടം ശ്രദ്ധിച്ച മുത്തശ്ശി ഒന്നുകൂടി മുരടനക്കി.
ഫോട്ടോയിലേക് കൈചൂണ്ടി അതാരാ എന്നുള്ള ഭാവത്തിൽ അവൾ ചോദിച്ചു.
ചോദ്യം മനസിലാക്കിയപോലെ അവളെയൊന്നു തറപ്പിച്ചു നോക്കി അവർ.
“കുട്ടിയ്ക് എന്താ ആവശ്യന്ന് വെച്ച ഗൗരിയോടോ വസുന്ധരയോടോ പറയുക. അനാവശ്യായിട് ഒന്നിലും ഇടപെടാതെ ഇരിക്കുക. മനസ്സിലായോ..”
അഗ്നി അത് കേട്ടതും വല്ലായ്‌മയോടെ തലയനക്കി പുറത്തേക്ക് ഇറങ്ങി.
എന്ത്കൊണ്ടോ ആഹാ മറുപടി അവളെ വേദനിപ്പിച്ചിരുന്നു. ഒരിക്കലും മറ്റൊരു ഉദ്ദേശത്തിൽ ചോദിച്ചതല്ലാ… മുത്തശ്ശി കരയുവായിരുന്നു എന്നുറപ്പുണ്ട്.. അതാണ് ചോദിക്കാൻ ഉണ്ടായ കാരണവും.
വാടിയ മുഖത്തോടെ അവൾ പയ്യെ നടന്ന് നീങ്ങി. പുറത്തേക്ക് എത്തിയതേ കണ്ടു എല്ലാവരും കൂടി കളിപറഞ്ഞു ഇരിക്കുന്നത്. ചെറിയച്ഛനും ചെറിയമ്മയും അധികം സംസാരത്തിനു വരാറില്ല.. ഇഷ്ടക്കേട് ഒന്നും പ്രകടിപ്പിക്കണില്ല… എന്നാൽ അടുപ്പോം ഇല്ല താനും.
എല്ലാരുടെയും ഇടയിലേക്ക് കയറി ചെല്ലാൻ മനസുവരാത്തോണ്ട് അഗ്നി വീണ്ടും തിരിഞ്ഞു മുറിയിലേൽക് നടന്നു. എന്നാൽ അവളുടെ മുഖഭാവവും തിരിഞ്ഞുള്ള നടത്തവും ഗൗതമൻ ശ്രദ്ധിച്ചിരുന്നു.
🍁🍁🍁🍁🍁🍁🍁🍁
അഗ്നിയുടെ പോക്ക് നോക്കി നിന്ന ഗൗതമൻ പയ്യെ അവിടുന്ന് ആരും ശ്രദ്ധിക്കാത്ത വണ്ണം എഴുനേറ്റു. മുകളിലേക്കുള്ള ഗോവണി കയറാൻ തുടങ്ങവേ പെട്ടെന്നു കൈകളിലായൊരു പിടി വീണു.
തിരിഞ്ഞ് നോക്കിയപ്പോൾ ഒറ്റപുരികം പൊക്കി ഉരുട്ടി നോക്കുന്ന ആര്യനെയാണ് കണ്ടത്.
ശവത്തിന് പുറകെ വരാൻ കണ്ട നേരം.
“കണ്ണാ എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം.”
പതിവില്ലാത്തതരം കടുപ്പം ശബ്ദത്തിൽ വന്നതും ഗൗതമന്റെ മുഖം ഒന്ന് ചുളിഞ്ഞു.
“വാ…..” പറഞ്ഞുകൊണ്ട് ഗോവണികയറി ആര്യൻ മുന്നിലായി നടന്നു. ഗൗതമൻ പുറകെയും.
റൂമിൽ കയറിയ ഉടനെ അകത്തുനിന്ന് വാതിൽ കുറ്റി ഇട്ട് ആര്യൻ ഗാതമന് മുന്നിലായി വന്നു നിന്നു.
“എന്റെയടുത്തു നിന്ന് നീ എന്തേലും മറയ്ക്കുന്നുണ്ടോ കണ്ണാ…”
പെട്ടെന്നുള്ള ചോദ്യത്തിൽ അവനൊന്നു പതറി. എന്നാൽ അത് മറക്കാൻ എന്നോണം അവൻ മൃദുവായി ചിരിച്ചു.
“എന്ത് മറക്കാൻ… നിനക്കെന്താ വല്ല വട്ടുമു…….
പറഞ്ഞു തീർക്കുന്നതിനു മുന്നേ മുഖത്തിന് നേരെ നീട്ടിയ ഫോൺ കണ്ട് ഗൗതമൻ ഒന്ന് ഞെട്ടി.
മറുപടി പറയാൻ ആകാതെ അവനൊന്നു കുഴഞ്ഞു.
“ഇന്നലെ ലാപ് നീ തന്നപ്പോൾ അതിൽ ഉണ്ടായിരുന്നതാ…. അവളുടെ ഫോട്ടോ…… എന്തെ ഇനി നിനക്കൊന്നും പറയാൻ ഇല്ലേ….. “പരിഹാസത്തോടെ ആര്യൻ പറഞ്ഞു നിർത്തി.
“എടാ ഞാൻ അത്…..”
“കണ്ണാ കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഞാൻ മനസിലാക്കിയ കാര്യം വെച്ച് നോക്കുകയാണെകിൽ നീ ഇനി ഒരു കള്ളം പറഞ്ഞു ഫലിപ്പിക്കേണ്ടതില്ല. അവളോടുള്ള നിന്റെ ഓരോ നോട്ടവും ഭാവവും ഗായച്ചിടെ ടീച്ചറിനോട് എന്നപോലെ അല്ല.”
ആര്യൻ പറയുന്നത് കേട്ട് ഞാൻ കണ്ണടച് പയ്യെ ജനലിലേക്ക് തല ചാരി.
“നിന്റെ മനസ്സിൽ കുട്ടികാലം തൊട്ടേ ഒരുപേരെ ഉണ്ടായിട്ടുള്ളു. എനിക്കറിയാം. നടക്കില്ലെന്നു പല തവണ നിന്നോട് പറഞ്ഞിട്ടുള്ളതുമാണ് ഞാൻ. എന്നിട്ടും ഈ മാറ്റം ഇത്രപെട്ടന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല കണ്ണാ.
“നിനക്ക് അവൾ ആരാണെന്ന് അറിയുമോ.”
കണ്ണുകൾ തുറക്കാതെ ഗൗതമൻ പറഞ്ഞത് കേട്ട് ആര്യന്റെ മുഖമൊന്നു ചുളിഞ്ഞു.
“അറിയാൻ എന്തിരിക്കുന്നു. നീ തന്നെയല്ലേ പറഞ്ഞത് അവൾ ടീച്ചറാണ് പേര് അഗ്നിമിത്ര എന്നാണെന്നുമൊക്കെ.”
മടുപ്പോടെ തലവെട്ടിച്ചു കൊണ്ട് ആര്യൻ കട്ടിലിനു നേരെ നടന്നു.
” മണികർണിക ”
പൊടുന്നനെയുള്ള അവന്റെ വാക്കുകൾ കേട്ട് ആര്യൻ അവിശ്വാസനീയതയോടെ തിരിഞ്ഞു.
“കണ്ണാ……”
ഗൗതമൻ പയ്യെ തിരിഞ്ഞുകൊണ്ട് ശാന്തമായി അവനെ നോക്കി.
“അതെ പാർവതിയമ്മയുടെയും മാധഛന്റയും മകൾ. ഈ വീട്ടിലെ സന്തതി.
ദേവയുടെ മണിക്കുട്ടി.””
ഒരു തുള്ളി കണ്ണുനീർ ഇറ്റ്വീഴ്ത്തികൊണ്ട് അവൻ പറഞ്ഞു.
( തുടരും )

by