രചന – കാർത്തിക ശ്രീ
അറിയാനുള്ള ആകാംഷയോടെ ഉള്ളിലെ വേദന മറച്ചുപിടിച്ചു.. നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് വാമി അർജുന്റെ അരികിലേക്ക് ചുവടുവെച്ചു…
തൊട്ടടുത്ത അവളുടെ സാമിപ്യമറിഞ്ഞ അവൻ ബാക്കി പറയാൻ തുടങ്ങി….
ഡിഗ്രി അവസാനവർഷമാണ് ഞാൻ അവളെ ആദ്യമായി കണ്ടത്… ആദ്യവർഷ വിദ്യാർത്ഥിയായി പേടിയോടെ എന്നെ വന്നിടിച്ച അവൾ കടന്നുകയറിയത് എന്റെ ഹൃദയത്തിലേക്കായിരുന്നു… ഫ്രഷേഴ്‌സ് ഡേയുടെ അന്ന് അവൾ പാടിയ പാട്ട് കേട്ടായിരുന്നു ആ പരിപാടിയിലേക്ക് ഞാൻ കടന്നുവന്നത് … പിന്നീടുള്ള ഓരോ ദിവസത്തിലും അവളെ ഞാൻ കാണാറുണ്ടായിരുന്നു… ഞാൻ കോളേജ് ചെയർമാനായപ്പോൾ കണ്ടു അവളുടെ കണ്ണുകളിൽ മറ്റൊരു ഭാവം… എനിക്കുള്ള അതേ പ്രണയം അവൾക്കും എന്നോടുണ്ടെന്നു തിരിച്ചറിഞ്ഞ നിമിഷമായിരുന്നു ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ചത്…
സ്വപ്നത്തിൽ എന്ന പോലെയായിരുന്നു വാമി എല്ലാം കേട്ടുനിന്നത്…തന്റെ പ്രണയം അത് തനിക്ക് സ്വന്തമായിരുന്നു എന്ന് അവൾക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല….
പിറന്നാൾ ദിനത്തിൽ എന്നെ തിരഞ്ഞു കാണാതായപ്പോൾ ഉള്ള നിന്റെ കണ്ണുകളിലെ നിരാശ ഞാൻ കണ്ടിരുന്നു…
അനു നിനക്കായി തന്ന പിറന്നാൾ സമ്മാനം എന്റേതായിരുന്നു… ഈ കണ്ണൻ എന്നും നിന്റേത് മാത്രമെന്നു പറയാതെ പറഞ്ഞതായിരുന്നു അത്… എന്തുകൊണ്ടോ നിനക്കതു മനസിലാക്കാൻ കഴിഞ്ഞില്ല… എന്റെ സാമിപ്യം നിന്നിൽ വരുത്തുന്ന മാറ്റങ്ങൾ തിരിച്ചറിഞ്ഞിരുന്നു ഞാൻ… ഭ്രാന്താണ് പെണ്ണെ നീ എനിക്ക്… എന്റെ ശ്വാസനിശ്വാസം പോലും നീ ആണ് വാവേ… മിക്കപ്പോഴും നിന്നിലേക്ക് മാത്രം ഒതുങ്ങിപോയിരുന്നു ഞാൻ…ചേർത്ത് പിടിക്കാൻ ആഗ്രഹമുണ്ടെങ്കിലും പലപ്പോഴും കണ്ടില്ല എന്ന് നടക്കേണ്ടി വന്നിട്ടുണ്ട് നിന്നെ… കലോത്സവത്തിന് നീ എന്റെ കൂടെ ഉണ്ടായതായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളിൽ ഒന്ന്… കോളേജിൽ നിന്നു പോകുമ്പോൾ നിന്നോട് പറയാതിരുന്നത് അറിയാതെ എന്റെ ഉള്ളിലെ കാര്യങ്ങൾ പുറത്തുവരും എന്ന് പേടിച്ചാണ്… അല്ലെങ്കിലും നിന്നോട് എനിക്ക് യാത്ര പറയാൻ കഴിയുമോ???
പിന്നീടും പല തവണ ഞാൻ നിന്നെ കാണാൻ വന്നിട്ടുണ്ട്… പലപ്പോഴും പ്രണയം തുറന്നു പറയാൻ ദേവ് പറഞ്ഞപ്പോഴും എന്റെ ജീവിത സാഹചര്യങ്ങൾ എന്നെ പിന്നോട്ട് വലിച്ചു… എന്റെ കഷ്ടപ്പാടിലേക്ക് നിന്നെ കൂട്ടാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു…
പിന്നീട് അങ്ങോട്ട് നല്ലൊരു ജോലിക്ക് ശ്രമിക്കുകയായിരുന്നു… എങ്കിലും നീ എനിക്ക് നഷ്ട്ടമാകുമോ എന്ന പേടി ഉണ്ടായിരുന്നു… അനു നിന്നെ വിളിക്കുമ്പോൾ പലപ്പോൾ ഞാൻ കൂടെ ഉണ്ടാകാറുണ്ട് … നിന്റെ ശബ്‍ദം കേൾക്കാൻ വേണ്ടി… IAS കിട്ടി ട്രെയിനിങ് സമയത്താണ് നിന്റെ അച്ഛനും അമ്മയും മരിച്ചത് അറിഞ്ഞത്.. വീട്ടിൽ വരണമെന്നും ചേർത്തുപിടിച്ചു നിന്റെ
കൂടെ ഞാൻ ഉണ്ടെന്നും പറയാൻ ആഗ്രഹിച്ചിരുന്നു…. പക്ഷേ പറ്റാതെ പോയി.. നീ ബാംഗ്ലൂരിൽ പോയതും ബാക്കി വിവരങ്ങളും ഞാൻ അനു വഴി അറിയുന്നുണ്ടായിരുന്നു…
ഇന്ന് നീ ഇവിടെ വരാൻ കാരണവും ഞാൻ ആണ്..ഈ പരിപാടിപോലും നിന്നെ ഇവിടെ എത്തിക്കുവാൻ ഞാൻ തെരഞ്ഞെടുത്ത വഴിയാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ നീ???.. ഇനിയും നിനക്ക് വേദന നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല വാമി… നേരത്തെ ഞാൻ അങ്ങനെ പറഞ്ഞപ്പോഴേങ്കിലും നിനക്ക് എന്നെ ഇഷ്ടമാണെന്നു പറയും എന്ന് ഞാൻ വിചാരിച്ചു… അപ്പോഴും നീ സ്വയം വേദനിക്കുക മാത്രമാണ് ചെയ്തത്…
“എന്തിനാണ് വാമി നീ എന്നെ ഇങ്ങനെ സ്നേഹിക്കുന്നേ??? സ്വയം വേദനിക്കുന്നേ??? ഒരു പ്രതീക്ഷയും ഇല്ലാതെ ഇത്രയും നാൾ എന്നെ മാത്രം ആലോചിച്ചു… മതി മോളെ…ഇത്രയും നാളിലെ വിരഹം മതി… ഇനി നീ എനിക്കുവേണ്ടി വേദനിക്കരുത്…”
നിന്നോട് ചോദിക്കേണ്ട എന്നറിയാം എങ്കിലും…
“ഈ വാമിക എന്ന വാമിക്ക് സമ്മതമാണോ കണ്ണന്റെ മാത്രം വാവയാകാൻ??”
“കണ്ണേട്ടാ…” എന്ന വിളിയോടെ അവന്റെ നെഞ്ചിലേക്ക് വീണവൾ സമ്മതമറീക്കുമ്പോൾ അവൻ അവളെ ഇരു കൈകൾ കൊണ്ടും പൊതിഞ്ഞു പിടിച്ചിരുന്നു… ഇനി ആർക്കും വിട്ടുകൊടുക്കില്ല എന്നപോലെ..
ഇതുവരെ അവർ അനുഭവിച്ച വിരഹവും വേദനയും മറക്കാൻ എന്നപോലെ അർജുൻ വാമിയുടെ നെറ്റിത്തടത്തിൽ അവന്റെ ആദ്യചുംബനം നൽകുമ്പോൾ രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…
കുറച്ചു സമയത്തിന് ശേഷം ഒരുമിച്ചു പുറത്തിറങ്ങുമ്പോൾ അവരെ കാത്തിരുന്നവരുടെ കണ്ണുകളിൽ തെളിഞ്ഞത് സന്തോഷം മാത്രമായിരുന്നു… ഇനി ഒരിക്കലും അവരെ വേർപിരിക്കരുതേ എന്ന പ്രാർത്ഥന മാത്രമായിരുന്നു…
പൂർവവിദ്യാർത്ഥി സംഗമം കഴിഞ്ഞു എല്ലാരും പിരിഞ്ഞു പോകുമ്പോഴും കണ്ണനും അവന്റെ വാവയും അവരുടെ മാത്രം ലോകത്തായിരുന്നു…..ഇനിയുള്ള അവരുടെ ജീവിതത്തിലേക്ക് ഒന്നിച്ചു കൈ ചേർത്തുപിടിച്ചു വാകമര ചുവട്ടിലൂടെ അവർ നടന്നു നീങ്ങുമ്പോൾ പഴയ സഖാവിനും അവന്റെ സഖിക്കുമായി വാകമരം പൂക്കൾ പൊഴിക്കുന്നുണ്ടായിരുന്നു…
🍁🍁🍁🍁🍁🍁🍁🍁🍁🍁
ഇനി അവർ ജീവിക്കട്ടെ…
അർജുനും വാമിയും ഇന്നത്തോടെ വിടപറയുകയാണ്…
എന്റെ മനസ്സിൽ കഥ എങ്ങനെ ഉണ്ടായിരുന്നോ അതുപോലെ തന്നെയാണ് എഴുതി അവസാനിപ്പിച്ചത്… ആദ്യ കഥയായതുകൊണ്ട് അതിന്റെതായ തെറ്റുകൾ ഉണ്ടായിട്ടുണ്ടെന്നറിയാം…
എന്നെ support ചെയ്ത എല്ലാർക്കും ഒത്തിരി സ്നേഹം…😘😘
കഥയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പറയണേ..
❤️ഒരുപാട് സ്നേഹത്തോടെ❤️

by