രചന – അമീന
അച്ഛമ്മേ ഞാൻ കൊണ്ട് പോകുവാ ഇവളെ….. ഒരു ഭ്രാന്ത് ആശുപത്രിയിലേക്കും അല്ല എന്റെ വീട്ടിലേക്ക്…… ഞാൻ നോക്കിക്കോളാം എന്റെ ശിവയെ…… മോളെ അത്….. വേണ്ടെന്ന് മാത്രം പറയരുത് ഋഷിയേട്ടാ….. എന്റെ ശിവയെ ആ പഴയ ശിവയാക്കി ഞാൻ തിരിച്ചു കൊണ്ട് വരാം….. കുറച്ചു ദിവസം അത്രയും മാത്രമേ ഞാൻ ചോദിക്കുന്നുള്ളു……. പാറു കൊണ്ട് പോകോട്ടെ ഋഷി….. (രുദ്ര് ) അതെ ഏട്ടാ, പാറു അടുത്തുള്ളത് ശിവക്കും ഒരു ആശ്വാസമാണ്…..(അഭി ) എല്ലാരും കൂടെ കൂടെ നിർബന്ധിച്ചു തുടങ്ങിയതും ഋഷി സമ്മതം മൂളി…… ഞങ്ങൾ ഇന്ന് തന്നെ മോളെ കൊണ്ട് പോകുവാട്ടോ….. പാറുവിന്റെ അച്ഛൻ രാജീവ് പറഞ്ഞു നിർത്തിയതും എല്ലാരുടെയും മുഖത്തൊരു സങ്കടം നിഴലിച്ചു….. അമ്മയോട് പറയണ്ടേ…. (ഋഷി ) വേണ്ട ഈ അവസ്ഥയിൽ മായമ്മയെ കൂടി കണ്ടാൽ അത് കൂടുതൽ വിഷമം ആകും…. പുറത്തോട്ട് നോക്കി ഇരിക്കുന്ന ശിവയെ നോക്കി അഭി പറഞ്ഞു നിർത്തിയതും എല്ലാരും അതിനോട് ശെരി വെച്ചു……
ശിവേ വന്നേ നമ്മുക്കൊന്ന് കുളിക്കാം…..(പാറു ) വേണ്ട…. വേണ്ട…. അച്ഛൻ ഇപ്പൊ വരും പുത്തൻ ഉടുപ്പുമായി എന്നിട്ടേ ഞാൻ കുളിക്കുന്നുള്ളു…… അച്ഛൻ പുത്തൻ ഉടുപ്പ് എന്റെ കൈയിൽ ഏലപ്പിച്ചിട്ടുണ്ട്… ഒരു കവർ പാറു ശിവയുടെ കൈയിലേക്ക് വെച്ച് കൊടുത്തു…… ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ ആ കവർ തുറന്ന് നോക്കി…… വെള്ള ഗോൾഡൻ ബീഡ്‌സ് പിടിപ്പിച്ച ബ്രോഡ് നെക്ക് ടോപ്പും അതെ കളറിലെ പലസോ പാന്റും ആയിരുന്നു അതിൽ…… വിടർന്ന കണ്ണുകളോടെ ശിവ ആ ഡ്രസ്സ് മൂക്കിനോട് അടിപ്പിച്ചു അതിന്റെ പുതു മണം ആസ്വദിക്കാൻ തുടങ്ങി…… ഇനി നമ്മുക്ക് കുളിക്കാം….. ഹ്മ്മ്….. അവൾ തലയാട്ടി….. അവളുടെ പാറി പറന്ന മുടിയിൽ കുറച്ചു എണ്ണ വെച്ച് കൊടുത്തുകൊണ്ട് പാറു അവളെ ബാത്‌റൂമിലേക്ക് പറഞ്ഞായിച്ചു….. പുതിയ ഡ്രസ്സ് ഇട്ടു തലയിൽ തോർത്ത് കെട്ടി പുറത്തേക്കു വരുന്ന ശിവയെ കണ്ടതും പാറുവിനു എന്തെന്നില്ലാത്ത സന്തോഷം തോന്നി….
സുന്ദരി ആയല്ലോ… ഒരു പുഞ്ചിരിയോടെ പാറു അവളെ കസേരയിലേക്ക് ഇരുത്തി…. നീളൻ മുടി നന്നായി തൊകർത്തി കുളി പിന്നൽ ഇട്ടു കൊടുത്തു….. കണ്ണിൽ ചെറുതായി കരി മഷി എഴുതിയും ചന്തന കുറിയും ചെറിയ വട്ട പൊട്ടും തൊട്ടു കൊടുത്തു….. അത് കണ്ടതും അച്ഛമ്മയുടെ കണ്ണുകൾ നിറഞ്ഞു….. ഇപ്പൊ എല്ലാം സെറ്റ്….. അവളുടെ ഡ്രെസ്സുകൾ ഒക്കെ പാക്ക് ചെയ്തു പാറു അവളെയും കൊണ്ട് പുറത്തേക്കിറങ്ങി…… സുമിത്രയും മാധവനും അവളെ നിറഞ്ഞ മനസ്സോടെ അനുഗ്രഹിച്ചു…. രുദ്ര് അവളെ പുണർന്നു കൊണ്ട് കാറിൽ കൊണ്ടിരുത്തി….. കണ്ണിൽ പടർന്ന നനവ് ആരും കാണാതെ ഒളിപ്പിച്ചു കൊണ്ട് അവൻ അവളെ യാത്രയാക്കി….. ആ കാറ് കണ്ണിൽ നിന്നും മറഞ്ഞു പോകുന്നവരെ എല്ലാരും ഉമ്മറത്ത് തന്നെ നിന്നു….. സന്ധ്യ വിളക്ക് കത്തിക്കനോ, തല്ലു കൂടാനോ, തുളസി തറയിൽ വെള്ള ഒഴിക്കാനോ ഇനി തന്റെ ശിവ കുട്ടിയില്ല….. അച്ഛന്റെ മരണത്തെക്കാൾ ശൂന്യത ഇന്ന് ശിവ പോയപ്പോൾ തനിക്ക് അനുഭവ പെടുന്നു……
വേദനയോടെ അഭി അകത്തേക്ക് കേറി….. ഒരു കാർ പുറത്തു വന്ന് നിന്നപ്പോഴാണ് എല്ലാരും ശിവയുടെ ഓർമ്മയിൽ നിന്നും പുറത്ത് വന്നത്….. ഹരി മോനായിരുന്നോ….. കുറച്ചൂടെ നേരത്തെ വന്നിരുന്നെങ്കിൽ ശിവ മോള് പോകുന്നത് കാണാമായിരുന്നല്ലോ……. (സുമിത്ര ) ശിവ മോൾ എവിടെപ്പോയി…. (മഹി ) വല്ല വട്ടിനും ചിക്കത്സക്ക് പോയതാവും മഹിയേട്ടാ…. തുഷാരെ…..😡 മഹിയുടെ ഭാവം മാറിയതും തുഷാര പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല….. എവിടെ മായ…. (രേവതി ) അകത്തുണ്ട്….. സുമിത്ര എല്ലാരേയും അകത്തേക്ക് സ്വീകരിച്ചു….. ഇന്ന് ജോത്സ്യരു വരുന്ന ദിവസമല്ലേ അതാ ഞങ്ങൾ നേരത്തെ ഇങ്ങ് പോന്നത്….. (മാധവി ) ഹ്മ്മ്…. മാധവി ചെറിയമ്മ എന്നാ തിരിച്ചു പോകുന്നത്… (അഭി ) ഇനിയിപ്പോ ഞാനും ലെച്ചുവും ഉടനെയൊന്നും തിരിച്ചു പോകുന്നില്ല…. ദാസ് ഏട്ടൻ ഇന്നലെ വൈകുന്നേരം പോയി കുറച്ചു ദിവസായില്ലേ ജോലിയിൽ നിന്ന് മാറി നിക്കുന്നു….. മാധവിയുടെ സംസാരത്തിലെ മാറ്റം രുദ്ര് ഉൾപ്പെടെ എല്ലാരേയും ഞെട്ടിച്ചു കളഞ്ഞു…..
ഇല്ലെങ്കിൽ ഇപ്പൊ ചോദിച്ച ചോദ്യത്തിന് അവർ വേറെ പലതും പറഞ്ഞേനെ….. അല്ല ജ്യോത്സയർ എപ്പോ വരുമെന്ന പറഞ്ഞത്…. (സേതു ) 11.30ക്ക്…. ഹ്മ്മ്….. പിന്നെയും കുറച്ചു നേരം സംസാരിച്ചിരുന്നപ്പോയെക്കും ഒരു കാർ വന്ന് ഉമ്മറത്ത് നിന്നു….. ജ്യോൽസ്യർ ആണ് എല്ലാരും വരുക….(മാധവൻ ) എന്താ മാധവ ചടങ്ങ് ഒക്കെ കഴിഞ്ഞോ….. ചെറിയ രീതിയിലൊക്കെ കഴിഞ്ഞു….. ഹ്മ്മ്…. ഒന്ന് മൂളിക്കൊണ്ട് അദ്ദേഹം അകത്തേക്ക് കേറി….. ഈശ്വരന്മാരെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് അദ്ദേഹം കവടി നിരത്തി….. മായമ്മ ഉൾപ്പെടെ എല്ലാവരും അദ്ദേഹത്തിന് ചുറ്റും ഭക്തിയോടെ ഇരുന്നു….. ശിവാനിയുടെ ജാതകത്തിൽ ചെറിയൊരു ദോഷമുണ്ട്….. ആദ്യ അതിനുള്ള പൂജകൾ നടത്തുക……. ഏട്ടന്റെ മരണവുമായി ഇതിന് എന്താ ബന്ധം……(മായ) ഒരുപക്ഷെ ശിവാനിയുടെ ജാതക ദോഷം കൊണ്ടായിരിക്കും വളർത്തച്ഛനായ മോഹനനും അപത്തു ഉണ്ടായത്….. വളർത്തച്ചാനോ….. ഹരിയുടെ ചോദ്യം കേട്ട് എല്ലാരുമൊന്ന് നടുങ്ങി….
കുട്ടികൾക്കൊന്നും ഇതിനെ കുറച്ചു അറിവില്ലേ…. ഇല്ല പണിക്കരെ കുട്ടികളോടൊന്നും ഇതിനെപറ്റി പറഞ്ഞിട്ടില്ല…… (മാധവൻ ) ഹ്മ്മ്….. ആ കുട്ടി ഇല്ലാത്ത സ്ഥിക്ക് ഇപ്പൊ ഇതിനെ പറ്റി പറയുന്നതിൽ വിരോധമുണ്ടോ….. ഇല്ല, ഒരു വിരോധവും ഇല്ല, താങ്കൾ പറഞ്ഞോളും….. മായയുടെ ഉറച്ച ശബ്ദത്തിന് മുന്പിൽ എല്ലാരും നിശബ്ദം ആയി….. നിങ്ങൾക്ക് അറിയാലോ ശിവാനിയെ ഗർഭം തരിച്ചു 4 ആം മാസത്തിലാണ് അവളുടെ അച്ഛൻ ഗോപാ കുമാർ ആക്‌സിഡന്റ് പറ്റി മരിക്കുന്നത്….. ശിവാനിയെ പ്രസവിച്ച അന്ന് തന്നെ അമിത രക്ത സ്രാവത്തെ തുടർന്ന് അമ്മ ശ്രീ ദേവിയും മരിച്ചു….. അന്ന് ആ കുട്ടിയുടെ ജാതകം എഴുതുമ്പോൾ ഞാൻ പറഞ്ഞിരുന്നു ആ കുട്ടിയുടെ ജാതകത്തിൽ കുറച്ചു ദോഷങ്ങൾ ഉണ്ടെന്നും പരിഹാര ക്രിയകൾ ചെയ്തു മാറ്റണമെന്നും…… മരണം ദൈവ നിച്ഛയമാണ് അതിൽ ആ കുട്ടിക്ക് പങ്കില്ല പക്ഷെ ആ കുട്ടിയുടെ ജീവിതത്തിൽ ഇനിയൊരു ദുരന്തം ഉണ്ടാവരുത്…… എന്തായാലും മോഹനന്റെ ചടങ്ങുകൾ നടത്തുന്ന ഒപ്പം ഞാൻ എഴുതി തരുന്ന കുറച്ചു പൂജകൾ കൂടി ചെയ്യുക, അതോടെ എല്ല പ്രശ്നവും തീരും…… യാത്ര പറഞ്ഞു അദ്ദേഹം അവിടുന്ന് ഇറങ്ങി…….
ഓഹോ അപ്പൊ ജാതക ദോഷം ഉണ്ടായിട്ടും ഇല്ലാന്ന് കള്ളം പറഞ്ഞതായിരുന്നല്ലേ….. (തുഷാര ) അച്ഛനു ഇതിൽ വലിയ വിശ്വാസം ഒന്നുമില്ല അമ്മായി, ഇത് ഒരു ആക്‌സിഡന്റ് തന്നെയാണെന്ന ഞങ്ങളുടെ വിശ്വാസം….. അല്ലെങ്കിൽ തന്നെ ഇത്രയും നാളും ഇവിടെ ആർക്കും ഒരു കുഴപ്പവും ഉണ്ടായില്ലല്ലോ…… അഭി പറഞ്ഞത് തന്നെയാ എനിക്കും പറയാനുള്ളത്…. ഗോപൻ മദ്യപിച്ച് വണ്ടി ഓടിച്ചതാണ് അന്ന് ആക്‌സിഡന്റ് ഉണ്ടാകാൻ കാരണം….. ഇനി എല്ലാരും എന്റെ കുട്ടിയെ ഒരു കൊലയാളിയായി കാണരുത് അപേക്ഷയാണ്…… എല്ലാരോടുമായി മാധവൻ ഒരു അനിഷ്ട്ടത്തോടെ പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി….. എന്തായാലും പൂജ മുടക്കണ്ട എല്ലാം മുറ പോലെ നടക്കട്ടെ….. (മഹി ) അതിനോട് എല്ലാരും ശെരിവെച്ചു അപ്പോഴും മായ മറ്റൊരു ലോകത്തായിരുന്നു…… തന്റെ ഭർത്താവ് മരിച്ചത് ശിവയുടെ ജാതക ദോഷം കൊണ്ട് തന്നെയാണെന്ന് അവർ ഉറച്ചു വിശ്വസിച്ചു…… ഒറ്റ നിമിഷം കൊണ്ട് അവരുടെ മനസ്സിൽ ശിവ ഒരു കരടായി മാറിയിരുന്നു……
ദിവസങ്ങൾ പിന്നെയും കടന്നു പോയി….. ഇതിനിടയിൽ ശിവ അറിയാതെ അവൾക്ക് വേണ്ടിയുള്ള പൂജയും മറ്റും മുറ പോലെ നടന്നു…. ഒന്നുമറിയാതെ ആ പെണ്ണ് തന്റെ പാറുവിന്റെ ഒപ്പം മറ്റൊരു ലോകത്തും…… 2 മാസത്തിനു ശേഷം…… അമ്മേ അച്ഛാ…. ഇറങ്ങട്ടെ….. പോയി വാ മോളെ…. പാറുവിന്റെ അമ്മ ശിവയുടെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു….. ഇനി പഴയതൊന്നും ഓർത്ത് മനസ്സ് വിഷമിക്കരുത് എല്ലാം ഒരു സ്വപ്നം പോലെ മറന്നു കളഞ്ഞേക്കണം….. പാറുവിന്റെ അച്ഛന്റെ വാക്കുകൾക്ക് പുഞ്ചിരിയോടെ അവൾ തലയാട്ടി….. സമയം കിട്ടുമ്പോയാക്കെ ഇങ്ങോട്ടേക്കു ഓടി വന്നേക്കണം ഞങ്ങളെ കാണാൻ….. ഞാൻ വരും….. അമ്മേ…. അവൾ ഇരുവരെയും ഇറുക്കെ പുണർന്നു….. ആ പഴയ ശിവയിലെക്ക് അവൾ പൂർണമായും മാറി കഴിഞ്ഞിരിക്കുന്നു, യാഥാർത്ഥ്യം അംഗീകരിക്കാൻ പഠിച്ചിരിക്കുന്നു……
ഒരു പുഞ്ചിരിയോടെ പാറു അവളെ നോക്കി നിന്നു….. ശിവ അവിടുന്ന് പോന്നിട്ട് രുദ്രും അഭിയും, അച്ഛമ്മയും മാത്രമേ അവളുടെ കാര്യം അന്വേഷിച്ചു വിളിച്ചിട്ടുള്ളു….. ആദ്യമൊക്കെ ഹരിയേട്ടൻ വിളിക്കുമായിരുന്നു പിന്നെ പിന്നെ അതും നിലച്ചു….. എങ്കിലും രുദ്ര് വിളിച്ചു നാലു ചളി അടിക്കുമ്പോയേക്കും ശിവയുടെ എനർജി കൂടുമായിരുന്നു…. എടി പെണ്ണെ സ്വപ്നം കണ്ടോണ്ട് നിക്കാതെ വണ്ടിയെടുക്ക്….. ശിവ തട്ടി വിളിച്ചപ്പോഴാണ് പാറു സ്വാബോധത്തിലേക്ക് വന്നത്…. ഒരു ചമ്മിയ ഇളിയോടെ അവൾ കാർ സ്റ്റാർട്ട് ചെയ്തു….. ഒന്നുടെ എല്ലാരോടും യാത്ര പറഞ്ഞു ശിവ മുമ്പിലെ സീറ്റിലേക്ക് കേറിയിരുന്നു….. അച്ഛൻ ഇല്ലാത്ത ശ്രീ മങ്കലം ശൂന്യമാണെന്ന് അറിയാം, പക്ഷെ സത്യം ഉൾക്കൊണ്ടെ മതിയാവു, എന്റെ അവസ്ഥ കണ്ട് ഇനിയൊരിക്കലും മായമ്മയുടെയും മറ്റുള്ളവരുടെയും കണ്ണ് നിറയരുത്….. എന്തൊക്കെയോ ഓർത്ത് കണ്ണുകൾ നിറഞ്ഞു, പതിയെ സീറ്റിലേക്ക് ചാരിയിരുന്നു കണ്ണുകൾ അടച്ചു…..
ശിവേ എണീക്ക് വീട് എത്തി….. പാറു കുലുക്കി വിളിച്ചതും അവൾ കണ്ണുകൾ തിരുമി പുറത്തേക്കിറങ്ങി…. ശിവയെ കണ്ടതും അച്ഛമ്മയും അച്ചാച്ചനും പുറത്തേക്കിറങ്ങി വന്നു…. അച്ഛമ്മേ അച്ഛാച്ച…. നിറഞ്ഞ പുഞ്ചിരിയോടെ അവൾ അവരെ ഇറുക്കെ പുണർന്നു….. അച്ഛമ്മേയുടെ കുട്ടി മിടുക്കി ആയല്ലോ….. അവർ അവളുടെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു…… എന്തോ ഓർത്ത പോലെ അവൾ അച്ഛൻ ഉറങ്ങുന്ന മണ്ണിലേക്ക് ഓടി….. മോളെ ഇപ്പൊ അങ്ങോട്ടേക്ക് പോവണ്ട… (അച്ചാച്ചൻ ) പേടിക്കണ്ട അച്ചാച്ച ഞാനിപ്പോ വരാം…… ഒരു പുഞ്ചിരിയോടെ അവൾ മുന്പോട്ട് നടന്നു….. നിറ മിഴികളോടെ അല്പ്പ നേരം അവൾ അങ്ങനെ നിന്നും….. കണ്ണടച്ച് നിന്നു ഒരുപാട് പരിഭവം പറഞ്ഞു…… ഒരു ഇളം തെന്നൽ അവളെ തലോടി കടന്നു പോയതും അവളിൽ ഒരു ഉണർവ് വന്നു….. കുറച്ചു നേരം കൂടി അവിടെ നിന്നതിനു ശേഷം അവൾ വീട്ടിലേക്ക് നടന്നു…..
അഭിയേട്ട….. ശിവയെ കണ്ടതും നിറ മിഴികളോടെ അവൻ അവൾക്കരികിൽ വന്നു….. ആ നെഞ്ചിൽ പറ്റി ചേർന്ന് കിടക്കുമ്പോൾ വല്ലാത്തൊരു സന്തോഷം അവളെ വന്ന് പൊതിഞ്ഞു……. എത്ര നാളായി മോളെ നിന്നെയൊന്നു കണ്ടിട്ട്…. അഭി അവളുടെ തലയിൽ തലോടി.. രണ്ട് പേരുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞു…… അമ്മയും ഋഷി ഏട്ടനും എന്തേ….. ശിവയുടെ ചോദ്യം കേട്ടതും അഭിയുടെ മുഖമൊന്ന് വാടി,എങ്കിലും അത് പുറത്തു കാട്ടാതെ അവൻ അവളെയും കൂട്ടി അകത്തേക്ക് നടന്നു….. അച്ഛമ്മ പാറുവിനെ സൽക്കരിക്കുന്ന തിരക്കിലാണ്…. എല്ലാവരുടെയും കണ്ണുകളിൽ പാറുവിനോടുള്ള ബഹുമാനവും കടപ്പാടും നിറഞ്ഞു നിൽക്കുന്ന പോലെ….. അമ്മ എവിടെ…. അമ്മ വരും ഇപ്പൊ ഈ ചായ കുടിക്കു മോള്, ഒരുപാട് യാത്ര ചെയ്തതല്ലേ….. അച്ഛമ്മ അവളെ പാറുവിന്റെ ഒപ്പം പിടിച്ചിരുത്തി…… അപ്പോയെക്കും ഉമ്മറത്ത് മറ്റൊരു കാർ വന്ന് നിന്നു…… (തുടരും )

by