രചന – അഹം
“””അഭിമന്യു….. “‘
പേര് വിളിച് മുൻപോട്ട് നോക്കിയപ്പോൾ പുറത്തു നില്കുന്നവരിൽ നിന്നും പ്രേസേന്റ് പറയുന്ന ശബ്ദം കേട്ട് അങ്ങോട്ട് നോക്കിയ സച്ചു ചിരിയോടെ അടുത്തുള്ളവനോട് സംസാരിക്കുന്ന ആളെ കണ്ട് നടുങ്ങി
കണ്ണുകൾ നിറഞ്ഞു……കൈയിലെ രജിസ്റ്റർ ഒരു വിറയലോടെ താഴെ വീണു….
“” മനുവേട്ടൻ…… “‘ ശബ്ദം തൊണ്ടയിൽ കുടുങ്ങി ഞ്ഞെരിഞ്ഞമർന്നു
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷
എന്തോ വീഴുന്ന ശബ്ദം കേട്ട് കിരണിനോട് സംസാരിച്ച് നിന്നിരുന്ന മനു തിരിഞ്ഞു നോക്കി……..
മുൻപിൽ നിൽക്കുന്നവളെ കണ്ടപ്പോൾ പകച്ചു പോയി അവൻ…… വിശ്വസിക്കാനാവാത്ത വിധം കണ്ണുകൾ ഇറുക്കെ ചിമ്മി അടച്ചു…..
ഇവളെന്താ ഇവിടെ…..
ദൈവമേ…..
ഇതായിരുന്നോ ഇവളുടെ ജോലി….. ഇവളാണോ ഞങ്ങളുടെ ന്യൂ ടീച്ചർ ….. എന്നോടീ ചതി വേണ്ടായിരുന്നു ദേവി……
ഒരു നിമിഷം കൊണ്ട് അവൻ സകല ദൈവങ്ങളെയും പ്രാകി…..
കണ്ണ് തുറന്ന് നോക്കുമ്പോൾ അവനെ പോലെ തന്നെ പകച്ചു നിൽക്കുന്ന സച്ചുവിനെ കണ്ട് മനുവിന്റെ മുഖം ദയനീയതയിലേക്ക് വഴിമാറി….
“” മിസ്സ്….. ഞങ്ങള് കയറട്ടെ….. “”
ഡോറിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന മിഥുനിന്റെ ചോദ്യത്തിൽ ഞെട്ടിയ സച്ചു താഴെ വീണ രജിസ്റ്റർ കൈയിൽ എടുത്തുകൊണ്ട് കയറി ഇരിക്കാൻ പറഞ്ഞു…..
തന്റെ മുൻപിലൂടെ കടന്ന് പോകുന്ന മനുവിനെ അവൾ അടിമുടി ഒന്ന് നോക്കി…..
അവിടവിടായി കീറി പറഞ്ഞ ജീനും നരച്ച പോലെ ഉള്ള ഒരു ഡെനിം ടി ഷർട്ടും…..
രാവിലെ വീട്ടിൽ നിന്ന് എക്സിക്യൂട്ടീവ് ലുക്കിൽ ഇറങ്ങിയ ആ മനുഷ്യൻ തന്നെ ആണൊ ഇത്….
ദൈവത്തിന് പരീക്ഷിച്ചു മതി ആയില്ലേ…..
സച്ചുവിന്റെ കണ്ണുകൾ നീറി തുടങ്ങി…..
ഇത് എന്തൊരു വിധിയാ കണ്ണാ എനിക്ക് തന്നത്…..
ഗുരുവിനെ അച്ഛന്റെയും അമ്മയുടെയും സ്ഥാനത്ത് കാണുന്ന എനിക്ക് എങ്ങനെ ഈ ബന്ധം അംഗീകരിക്കാൻ പറ്റും….
തന്റെ സ്റ്റുഡന്റിനെ എങ്ങനെ ഭർത്താവായി കാണും…..
പറ്റില്ല അത് മാത്രം തനിക് കഴിയില്ല……
പഠിക്കുന്ന കാലത്ത് തന്റെ പിറകെ നടന്ന അർജുന്റെ പ്രണയഭ്യർത്ഥന നിരസിച്ചതിനുള്ള ഒരേ ഒരു കാരണം സെയിം ഏജ് ആണെന്നതായിരുന്നു….. എന്നിട്ട് ഇതിപ്പം എന്നെക്കാളും ഇളയവൻ….. അനിയന്റെ പ്രായമുള്ളവൻ….. അവനെ ഭർത്താവായി മനസ്സിൽ പ്രതിഷ്ഠിച്ചു…… അവനെ കേറി മനുവേട്ടാ എന്നൊരു വിളിയും വിളിച്ചു………
എല്ലാവരും കൂടി വല്ലാത്തൊരു കുരുക്കിലാ എന്നെ പെടുത്തിയിരിക്കുന്നത്…..
എറണാകുളത്തേക്ക് വരുമ്പോൾ ഒരുമിച്ച് ജീവിക്കണം …. മനുവേട്ടന്റെ…..അല്ല മനുവിന്റെ മനസ്സ് മാറ്റണം…. നല്ലൊരു ജീവിതം തുടങ്ങണമെന്നൊക്കെ ആയിരുന്നു സ്വപ്നം…. പ്രണയിച്ചു തുടങ്ങിയിരുന്നു അവനെ…..
എല്ലാം എട്ടു നിലയിൽ പൊട്ടിയല്ലോ എന്റെ കണ്ണാ…..
ഒരു നെടുവീർപ്പോടെ സച്ചു ക്ലാസ്സിനെ നോക്കി……. അറ്റന്റൻസ് എടുത്ത് തുടങ്ങി…..
“”എടാ….. ആ മറിയാമ്മയ്ക്ക് പകരം വന്നത് നല്ല അടിപൊളി പീസ് ആണല്ലോ….. നാടൻ സുന്ദരി……നോക്കിയെടാ എന്താ ഒരു എടുപ്പ്…. അല്പം കറുത്തിട്ടാണെലും കാണാൻ കൊള്ളാം…. ഇവിടത്തെ മോസ്റ്റ് മോഡേൺ പിള്ളേര് വഴി മാറും……”‘
സച്ചുവിനെ നോക്കികൊണ്ട് മനു സീറ്റിൽ ഇരിക്കുമ്പോഴാ കിരൺ മിഥുനോടും അൽഫിയോടും പറയുന്നത് കേട്ടത് …..
“‘എന്ത് കൊള്ളാമെന്നാ മോനെ കാട്ടുകോഴി…..”‘
കിരണിന്റെ കൈയിൽ തട്ടി അൽഫി ചോദിച്ചു…..
“” മുഖവും…. പിന്നെ എല്ലാം…… ഇവളെനിക്ക് പണി ഉണ്ടാക്കും മോനെ…… “‘
കള്ളചിരിയോടെയുള്ള കിരണിന്റെ വർത്തമാനം കേട്ട് മനുവിന്റെ ടെമ്പർ തെറ്റി തുടങ്ങിയിരുന്നു…..
തൊട്ടടുത്ത് ഇരിക്കുന്ന കിരണിന്റെ കൈയിൽ ഒന്ന് അമർത്തി പിടിച്ചവൻ…..
“”എന്തോന്നടാ എന്റെ കൈപിടിച്ച് പൊരിക്കുവോ….””
കൈതടവികൊണ്ട് മനുവിനെ ദേഷിച്ച് നോക്കി അവൻ…..
“” ടാ… ടാ… ടാ…. മറ്റവനെ…. ഒരു അധ്യാപികയെ പറ്റി ഇങ്ങനെ ആണോടാ ചിന്തിക്കുന്നതും പറയുന്നതും….. ഗുരു ദൈവത്തിന് തുല്യമാണെന്ന് നീയൊക്കെ ഇനി എന്നാടാ പഠിക്കുന്നത്….. ഗുരുവിനെ മറ്റേ കണ്ണോണ്ട് കാണാതെടാ മറ്റവനേ……”‘
കിരണിനെ ചെറഞ്ഞ് നോക്കികൊണ്ട് മനു പറഞ്ഞു…..
“” എന്തോ…. എങ്ങിനെ….. സാർ ഒന്നുടെ ഒന്ന് പറഞ്ഞാട്ടെ….. ആസ്ഥാന കോഴി പട്ടം അഴിച്ചു വെച്ചെന്ന് കരുതി നീ അങ്ങ് വല്യ പുണ്യാളൻ കളിക്കല്ലേ മോനെ മനുവേ…..ഈ കോളേജിലെ പെൺകുട്ടികളെയും ടീച്ചേഴ്സിനെയും എന്തിനേറേ പറയുന്നു അടിച്ചു വാരാൻ വരുന്ന ശാന്തേച്ചിയെ വരെ വെറുതെ വിടാത്തവനാ ഈ പറയുന്നത്….. നീ ഈ അടുത്ത കാലത്ത് ഒന്ന് പെണ്ണ് കെട്ടി നാന്നായെന്ന് വെച്ച് എന്നെ നന്നാക്കാൻ നോക്കണ്ട…. നീ നിന്റെ കെട്യോളെ വായിനോക്കുന്നവന്മാരെ പോയി ഉപദേശിക്ക്…… എന്റെ പെങ്ങളെങ്ങനെയെങ്കിലും അവളുടെ കെട്യോനെ ഒന്ന് കാണട്ടെ………. ഇവൾ എനിക്ക് ഉള്ളതാ…. ഞാൻ ഇവളെ വളച്ചൊടിച്ച് കുപ്പിയിലാക്കും……. കണ്ടിട്ട് കെട്ടിയതാണെന്ന് തോന്നുന്നില്ല…..പഠിപ്പിക്കുന്ന ടീച്ചറെ കെട്ടിയ ക്രെഡിറ്റ് എനിക്ക് ഇരിക്കട്ടെടാ…..””‘
കിരണിന് മാത്രമേ മനുവിന്റെ കല്യാണം കഴിഞ്ഞതറിയൂ…. അതുകൊണ്ട് ശബ്ദം താഴ്ത്തി അവൻ പറഞ്ഞു…..
“” അത് എന്തായാലും നിനക്ക് കിട്ടാൻ പോകുന്നില്ല…. ആ ക്രെഡിറ്റ് ഞാൻ എടുത്തു കഴിഞ്ഞു മോനെ ….. നീ പറഞ്ഞ നിന്റെ പെങ്ങളാടാ അത്…..”‘
മനുവിന്റെ പറച്ചിൽ കേട്ട് കിരൺ അവനെ ഞെട്ടി നോക്കി…..
ദയനീയമായി മനുവിനെ നോക്കിയ നോട്ടം പിന്നീടൊരു കളിയാക്കളിലേക്ക് നീണ്ടു …..
“”ഇത്…. ആണൊ അത്…..””
കിരണിന്റെ നോട്ടത്തിൽ മനു ദയനീയമായി തല കുലുക്കി…..
“”അടിപൊളി…..”‘
പൊട്ടിവന്ന ചിരി ചുണ്ടുകളാൽ ഞെരിച്ചിട്ടും കടിച്ചമർത്താനാവാതെ കിരൺ പൊട്ടി ചിരിച്ചു പോയി…..
രജിസ്റ്റർ മടക്കി വെച്ച് നോക്കുമ്പോൾ സച്ചു കേൾക്കുന്നത് മനുവിന്റെ തൊട്ടടുത്തുള്ളവന്റെ പൊട്ടിച്ചിരിയാണ്…. മനു അവനെ ദയനീയമായി നോക്കുന്നുമുണ്ട്…..
“” what’s going on there….. “”
മനു അവിടെ ഉണ്ടെങ്കിലും ഒരു ടീച്ചർ എന്ന നിലയിൽ അനാവശ്യ ബഹളങ്ങൾ അനുവദിക്കാൻ സാധിക്കാത്തതുകൊണ്ട് അവൾ മനുവിനെ ശ്രദ്ധിക്കാതെ ഗൗരവത്തിൽ കിരണിനോട് ചോദിച്ചു…
“” നതിങ് പെങ്ങളെ…. ഊപ്സ് സോറി മിസ്സേ…. “”
പറ്റിയ അബദ്ധത്തിൽ നാവ് കടിച്ചുകൊണ്ട് കിരൺ പറഞ്ഞു…..
കിരണിന്റെ വിളി കേട്ട് അൽഫിയും മിഥുനും അവനെ നോക്കി…..
“” ഇങ്ങനെ എന്നെ നോക്കണ്ട…. ഇനി നിങ്ങൾക്കും ഈ മിസ്സ് പെങ്ങൾ മാത്രമാ…. “‘
“” ഏതു വകയിൽ….. “”
ആൾഫിയുടെയും മിഥുനിന്റെയും ശബ്ദം ഒരുമിച്ച് മുഴങ്ങി…..
” പല വകയിൽ…. കൂടുതൽ ചോദ്യം വേണ്ട കിരൺ പറഞ്ഞതങ്ങു കേട്ടാമതി….. “‘
മനുവിന്റെ പല്ലുകൾ ഞെരിഞ്ഞമർന്നു……
“” നീ ഇപ്പൊ തന്നെ എല്ലാ പല്ലും പൊട്ടിച്ചുകളയണ്ട…. ആ ബോയ്സിന്റെ സൈഡ് ഒന്ന് നോക്ക്…. എല്ലാവന്മാരും ഉറങ്ങിക്കിടന്ന കോഴികളെ പറത്തി വിടുന്നുണ്ട്…. പല്ലുകൾ നിനക്ക് ഇനിയും ആവശ്യം വരും….””
കളിയാക്കി ചിരിച്ചുകൊണ്ട് കിരൺ മനുവിന്റെ കൈയിലൊന്നമർത്തി….
മനുവിന്റെ കണ്ണുകൾ ഉണർന്നിരിക്കുന്ന കോഴികൾക്കിടയിലും സച്ചുവിലും പാറി നടന്നു……
സച്ചുവിന്റെ കണ്ണുകളും മനുവിൽ ആയിരുന്നു….. പക്ഷെ മനസ്സ് നീറി കൊണ്ടിരുന്നു… മുന്നിൽ കാണുന്ന സത്യത്തെ ഉൾകൊള്ളാനാവാതെ…….
സ്വപ്നങ്ങളെല്ലാം കണ്മുൻപിൽ ചീട്ടുകൊട്ടാരം പോലെ തകർന്നിരിക്കുന്നു….
മനു പഠിക്കുന്നത് എന്തായാലും എന്റെ വീട്ടുകാരോ മനുവിന്റെ വീട്ടുകാരോ അറിയില്ലെന്ന് ഉറപ്പാ….. പക്ഷെ എന്നെക്കാളും ഇളയവനാണെന്ന് ഞാൻ ഒഴിച്ച് എല്ലാവർക്കും അറിയാമായിരിക്കും…. എന്നോട് ഒരു വാക്ക് പോലും ആരും പറഞ്ഞില്ല….
എങ്ങനെ ഞാൻ സ്നേഹിക്കും ഇവനെ… കഴിയില്ല എനിക്ക്….
പക്ഷെ ഈ താലി…. അത്…. അതെന്തു ചെയ്യും ഞാൻ…. പെട്ടെന്ന് അറുത്തു മാറ്റാൻ പറ്റുന്ന ഒന്നാണോ ഇത്…. അതിന് കഴിയുമോ തനിക്ക്….. ഇല്ല…. കഴിയില്ല…. ഈ താലിയും അത് കെട്ടിയ ആളും ഒന്നും ഒഴിവാക്കാൻ പറ്റാത്ത വിധം മനസ്സിൽ നിറഞ്ഞു കിടക്കുന്നുണ്ട്…. പക്ഷെ പണ്ടത്തെ പോലെ സ്നേഹിക്കാനോ അംഗീകരിക്കാനോ പറ്റുന്നില്ല…..
മേലെപ്പാട്ട് ദേവി നൽകിയ ഈ നിയോഗം ഇപ്പോൾ നെഞ്ചിനേയും മനസ്സിനെയും ചുട്ടുപൊള്ളിക്കുന്നു……….
ക്ലാസ്സിലെ ബഹളം കാരണം ചിന്തകളെ ഒരുഭാഗത്തേക്ക് മാറ്റിവെച്ച് അവൾ മുൻപോട്ട് വന്നു….
“” എന്റെ പേര് സൗപർണിക…. ഞാൻ നിങ്ങൾക്ക് സ്ട്രാറ്റേജിക് മാനേജ്മെന്റ് ആണ് എടുക്കുന്നത്….മറിയാമ്മ മിസ്സ്‌ന് പകരം വന്നതാണ് … ആദ്യം വർക്ക് ചെയ്തത് പാലക്കാട് ആയിരുന്നു….. നമുക്ക് നാളെ മുതൽ ക്ലാസ്സ് സ്റ്റാർട്ട് ചെയ്യാം അല്ലെ…….. ഇന്ന് നിങ്ങളെ പരിചയപ്പെടാം…. ഓക്കേ……….”
ചിരിയോടെ പറഞ്ഞുകൊണ്ട് സച്ചു ഫസ്റ്റ് ബെഞ്ചിന്റെ അടുത്തേക്ക് നടന്നു…..
ഓരോരുത്തരെയും പരിചയപ്പെട്ട് അവസാനം മനുവിന്റെ ബെഞ്ചിൽ എത്തി….
അൽഫിയും മിഥുനും കഴിഞ്ഞ ശേഷം കിരൺ എഴുന്നേറ്റു….
“”എന്റെ പേര് കിരൺ…. ഞാനും അഭിയും ചൈൽഡ്ഹുഡ് ഫ്രണ്ട്‌സ് ആണ്…. പിന്നെ… എന്നോ….”
ആദ്യം നെറ്റി ചുളിഞ്ഞെങ്കിലും അവൻ അഭി എന്ന് പറഞ്ഞത് ആരെ ആണെന്ന് മനസ്സിലായിപ്പോൾ സച്ചുവിന്റെ മുഖം കനത്തു….
“”മതി…. മതി…. നെക്സ്റ്റ്…..”‘
കിരണിനെ തുടരാൻ അനുവദിക്കാതെ സച്ചു മനുവിനടുത്തേക്ക് നീങ്ങി….
“” അഭിമന്യു…. വീട് തൃശൂർ…. നാട്ടിൽ എല്ലാവരും മനു എന്ന് വിളിക്കും….. ഫ്രണ്ട്‌സ് അഭി എന്നും…. “‘
“”മ്മ്………”‘
ഒന്ന് മൂളിക്കൊണ്ട് മനുവിനോട് ഇരിക്കാൻ പറഞ്ഞ് അവൾ പോഡിയത്തിലേക്ക് നടക്കുമ്പോൾ കണ്ടിരുന്നു ബോയ്സിന്റെ സൈഡിൽ നിന്നും അവളെ തന്നെ ഉറ്റു നോക്കുന്ന കോഴിക്കൂട്ടങ്ങളെ…..
എല്ലാവരെയും പരിചയപെട്ടു കഴിയുമ്പോഴേക്കും ബെൽ അടിച്ചു….
ബുക്കും രജിസ്റ്ററും എടുത്ത് പോകാൻ ഒരുങ്ങിയ സച്ചുവിന് നേരെ ബോയ്സിന്റെ ഫസ്റ്റ് ബെഞ്ചിൽ നിന്നും ഒരു ചോദ്യം ഉയർന്നു….
“” മിസ്സേ മാരീഡ് ആണൊ… അതുകൂടി ഒന്ന് പറഞ്ഞിട്ട് പോ….. “‘
“”ആഹാ….. വന്നല്ലോ ചോദ്യം…. ഞാൻ കാത്തിരിക്കുവായിരുന്നു…. Too late….”‘
മനുവിന്റെ ചുമലിൽ ഒന്നടിച്ച് കിരൺ ഊറി ചിരിച്ചു….
മനുവിന്റെ കണ്ണുകൾ സച്ചുവിൽ ആയിരുന്നു….
ഡോറിനടുത്തേക്ക് നടന്ന സച്ചു ബോയ്സിന്റെ ഭാഗത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കി……
ഒന്ന് തലകുലുക്കി വീണ്ടും മുൻപോട്ട് നടന്നു….
“”ആളുടെ പേരെന്താ…. എന്താ ചെയ്യുന്നേ….. അതുകൂടി പറ മിസ്സേ…..??””‘
ഇത്തവണ ഗേൾസിന്റെ ഭാഗത്തു നിന്നാണ് ശബ്ദം വന്നത് …..
സച്ചുവും മനുവും ഒന്ന് ഞെട്ടി………..
ഇതൊക്കെ ആസ്വദിച്ച് ചിരിച്ച് കിരണും….
സച്ചുവിന്റെ കണ്ണുകൾ മനുവിലേക്ക് നീങ്ങി…..
മനുവിന്റെ കണ്ണുകൾ ആ ചോദ്യം ചോദിച്ച മൈഥിലിയിലേക്കും……..
തുടരും…..

by