The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – മാതു
രാത്രിയിൽ ആരുടെയോ ഞരക്കവും മൂളലും കേട്ടാണ് ലച്ചൂ ഉണർന്നത് . മുറിയിലെ ലൈറ്റ് ഇട്ടു നോക്കിയപ്പോ കണ്ണനാണു . എന്താ എന്ത് പറ്റി അവള് അടുത്ത് ചേന്നു കാര്യം തിരക്കി . കാലും കയ്യും വല്ലാതെ വേദനിക്കുന്നു . സഹിക്കാൻ പറ്റുന്നില്ല . എനിക്കു ഒരു pain killar, തരുമോ കണ്ണൻ ചോദിച്ചു . ..
ഏയ് എന്താ ഈ പറയുന്നേ ഡോസ് കൂടിയ ഗുളിക യാ എല്ലാം. രാത്രി യിൽ കഴിച്ചത് അല്ലെ ഇനിയും എങ്ങനാ ഗുളിക കഴിക്കുന്നേ അവള് ചോദിച്ചു . പ്ലീസ് ലച്ചൂ എനിക്കു വേദന സഹിക്കാൻ പറ്റുന്നില്ല കാലിനും കൈക്കും ഒക്കെ നല്ല വേദന ഉണ്ട് . എല്ലു പൊട്ടി പോകുന്ന വേദന യാ അവൻ കണ്ണു നിറച്ചു പറഞ്ഞു. ….
നിങ്ങള് ഇതു എന്താ ഈ പറയുന്നേ ഗുളിക കഴിച്ചു നിങ്ങൾക്ക് എന്തങ്കിലും പറ്റി പോയാൽ ഞാൻ വേണം എല്ലാവരോടും ഉത്തരം പറയാൻ അവള് അവനെ നോക്കി പറഞ്ഞു . എനിക്കു വേദനിക്കുന്നു ഞാൻ ഇപ്പൊ ചത്തു പോകും . അവൻ കണ്ണു നിറച്ചു പറഞ്ഞു . ….
.
അവള് മേശ പുറത്ത് ഇരുന്ന ഓയിൽ മെന്റ് എടുത്തു കണ്ണന്റെ കാലിലും കയ്യിലും പതിയെ തേച്ചു കൊടുത്തു . അയ്യോ ലച്ചൂ എനിക്കു വയ്യ ഞാൻ ഇപ്പോ ചാകും എല്ലു പൊട്ടി പോകുന്ന വേദന യാ അവൻ കരഞ്ഞോണ്ട് പറഞ്ഞു . ..
ഞാൻ പോയ് അച്ഛനെയും അമ്മയെയും വിളിച്ചോണ്ട് വരാം ലച്ചൂ പറഞ്ഞു . വേ വേണ്ട. വെറുതെ അവരെ ബുദ്ധിമുട്ടിക്കേണ്ട അവർക്ക് ഒക്കെ വലിയ സങ്കടം ആകും അവൻ വേദന കടിച്ചു പിടിച്ചു പറഞ്ഞു . ……
അവള് അൽപ്പം നേരം കൂടി കാല് തിരുമ്മി കൊടുത്തു. ലച്ചൂ മതി ഇപ്പൊ എനിക്ക് വേദന കുറച്ചു കുറവുണ്ട് നീ കിടന്നോ കണ്ണൻ പറഞ്ഞു . നിങ്ങള് ഉറങ്ങിട്ടെ ഞാൻ ഉറങ്ങുന്നുളു അവള് പറഞ്ഞു . .
.
അവന്റെ തല എടുത്തു അവളുടെ മടിയിൽ എടുത്തു വെച്ചു എന്നിട്ട് തല പതിയെ മസ്സാജ് ചെയ്തു കൊടുത്തു . അവനു കുറച്ചു സുഖം തോന്നി അവളുടെ കര സ്പർശം മൂലം വേദന മറക്കുന്ന പോലെ പെട്ടന്ന് അവൻ ഉറക്കത്തെ. കൂട്ടു പിടിച്ചു . …
അവൻ ഉറങ്ങിയെന്നു മനസിൽ ആയതു പതിയെ ബെഡിൽ കിടത്തി അവള് അവന്റെ നെറുകയിൽ ചുണ്ട് ചേർത്തു . ലൈറ്റ് ഓഫ് ചെയ്തു അവളും ഉറക്കത്തെ കൂട്ടു പിടിച്ചു .
.
പിറ്റേന്ന് നേരം പുലർന്നപ്പോ ലച്ചൂ എഴുന്നേറ്റു . കുളി കഴിഞ്ഞു ഒരു ചുരിദാർ എടുത്തു ഇട്ടു നേരേ അടുക്കളയിൽ പോയ് . അവനു കഴിക്കാൻ ഉള്ള ഫുഡ്‌മായി വന്നു . അവനെ ബ്രെഷ് ചെയ്യിച്ചു ഫുഡ് വാരി കൊടുത്തു . അവളുടെ പ്രേവർത്തി അവനെ സന്തോഷിപ്പിക്കുന്നുണ്ടങ്കിലും . ആ മുറിയിൽ തന്നെ ചടഞ്ഞു കൂടി ഇരുന്നിട്ട് വല്ലാത്ത ബുദ്ധിമുട്ട് തോന്നി . ..
അവള് ഭക്ഷണം കൊടുത്തിട്ട് പോകാൻ ഒരുങ്ങി അതെ താങ്ക്സ് അവൻ അവളെ നോക്കി പറഞ്ഞു . എന്തിനു അവള് സംശയം രൂപേണ ചോദിച്ചു . ഇന്നലെ എനിക്കു വേദന എടുത്തപ്പോ നീ ഞാൻ ഉറങ്ങുന്നത് വേരേയും എന്റെ അടുത്ത് ഇരുന്നിലെ അതിനാ . അവൻ പറഞ്ഞു . മ് അവള് ഒന്ന് മൂളി എന്നിട്ട് അവിടെ നിന്നും പോയ് . …
അൽപ്പം സമയം കഴിഞ്ഞു അങ്ങോട്ട് ഗായു വന്നു ലച്ചൂ പുറത്ത് . ചെടിക്ക് വെള്ളം നനച്ചോണ്ട് നിൽക്കുവായിരു . ലച്ചൂ ഗായു അവളെ നോക്കി വിളിച്ചു . ആ ഗായു നീ ഇന്ന് കോളേജിൽ പോയില്ലേ ലച്ചൂ ചോദിച്ചു . …..
ഇല്ല ഇന്ന് ഞാൻ ലീവെടുത്തു ഗായു പറഞ്ഞു. കണ്ണേട്ടനു ഇപ്പൊ എങ്ങെനെ ഉണ്ട് ഗായു ചോദിച്ചു . ആ വലിയ മാറ്റം ഇല്ല കുറയായിരിക്കും ലച്ചൂ പറഞ്ഞു . നീ വാ ലച്ചൂ അവളെ അകത്തേക്ക് വിളിച്ചു . …
ദ ആ കാണുന്ന മുറിയിൽ ഉണ്ട് നീ പോയ് സംസാരിക്കു ഞാൻ പോയ് ചായ എടുക്കാം ലച്ചൂ പറഞ്ഞു . ഗായു കണ്ണനെ കാണൻ മുറിയിലേക്ക് ചേന്നു . കണ്ണേട്ടാ അവള് കണ്ണനെ ചെന്നു വിളിച്ചു. …
അവൻ കണ്ണു തുറന്നു നോക്കി ആ ഇതാര് ഗായു വോ വ അവൻ അവളെ വിളിച്ചു . വേദന ഇപ്പൊ കുറവുണ്ടോ ഗായുചോദിച്ചു . മ് ഉണ്ട് അവൻ പുഞ്ചിരി ചോണ്ട് പറഞ്ഞു . ലച്ചൂ ഇപ്പൊ ഇഷ്ട്ടത്തോടെ ആണോ കണ്ണേട്ടനോട് പെരുമാറുന്നെ ഗായു ചോദിച്ചു . ..
മ് ഒരു രോഗിക്ക് തേരേണ്ട പരിഗണന നൽകുന്നുണ്ട് . അവൻ വേദന യോടെ പറഞ്ഞു . കണ്ണേട്ടാ ഗായു അവനെ നിസ്സഹായത യോടെ നോക്കി . ഞാൻ തെറ്റുകാരനല്ലേ ഗായു അവളെ സ്വന്തം മാക്കാൻ ആണേലും അവളോട് ഞാൻ ചെയ്തത് തെറ്റ് തന്നെയാ അതു അവളുടെ മനസിൽ ഒരു ഉണങ്ങാത്ത മുറിവായി കിടപ്പുണ്ട് . കണ്ണൻ പറഞ്ഞു. .
അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലെ കണ്ണേട്ടാ അവൾക്ക് ഇപ്പൊ ഏട്ടനോട് ദേഷ്യം ഒന്നും കാണില്ല . ഞാൻ സംസാരിക്കാം അവളോട്. ഗായു പറഞ്ഞു . .
ഏയ് അതൊന്നും വേണ്ട ഗായു അവള് വലിയ വാശി കാരിയാ . ആരും പറഞ്ഞാലും കേൾക്കില്ല. പിന്നെ എന്നെ ഇപ്പൊ ഒരു കുറവും കുടെതെയാ നോക്കുന്നെ അത് തന്നെ വലിയ കാര്യം മാ കണ്ണൻ പറഞ്ഞു . ….
പെട്ടന്ന് ലച്ചൂ അങ്ങോട്ട് ചായ യും മായി വന്നു . ലച്ചൂ വും ഗായു വും മാറി നിന്നും സംസാരിക്കാൻ തുടങ്ങി . ടി നീ ഇപ്പോഴും കണ്ണേട്ടനോട് പഴയ ദേഷ്യം വെച്ചോണ്ട് ഇരിക്കുവാണോ ഗായു ചോദിച്ചു . മ് എന്താ അയാള് നിന്നോട് അങ്ങനെ പറഞ്ഞോ . ലച്ചൂ ചോദിച്ചു .
…..
ഇല്ല എനിക്ക് അങ്ങനെ തോന്നി ഗായു പറഞ്ഞു . മ് അങ്ങനെ പെട്ടന്ന് ഒന്നും എനിക്കു മറക്കാൻ പറ്റില്ല . പിന്നെ ഇപ്പോ ഞാൻ നോക്കുനുണ്ടങ്കിൽ അതു ഒരു രോഗിയോടു ഉള്ള പരിഗണന യാ . ലച്ചൂ പറഞ്ഞു . …
ലച്ചൂ നീ ഇത് എന്തൊക്കെയാ പറയുന്നേ കഷ്ട്ടം ഉണ്ട് കേട്ടോ . ഗായു പറഞ്ഞു . എന്ത് കഷ്ട്ട അവള് ദേഷ്യം ത്തോടെ ഗായു നെ നോക്കി . ടി നീ എല്ലാം ഷമിക്കടി നമ്മളൊക്കെ മനുഷ്യൻ മാരല്ലേ നാളെ നമുക്ക് എന്താ സംഭവികുന്നത് പറയാൻ പറ്റില്ല . ..
അത് കൊണ്ട് ഉള്ള ഈ ചെറിയ ജീവിതം സന്തോഷത്തോടെ ജീവിച്ചു തീർക്കണം . ഞാൻ കണ്ണേട്ടനെ ന്യായികരിക്കുവല്ല . ഏട്ടൻ ചെയ്തത് തെറ്റ് തന്നെയാ . അതിനുള്ള ശിക്ഷ എന്നാ പോലു നീ ഒരുപാട് വേദനിപ്പിച്ചില്ലേ . …
അറിയാതെ ആണെങ്കിലും ഇപ്പൊ ആക്സിഡന്റിന്റെ രൂപത്തിൽ ഒരു പാട് വേദനിക്കുന്നിലെ ഇത്രയും ഒക്കെ പോരെ നിനക്ക് ഇല്ല തെറ്റും ക്ഷമിക്കാൻ . കണ്ണേട്ടൻ ഒരു പാവം മാടി മനസു നിറയെ നിന്നോട് ഉള്ള സ്നേഹം മാ …
നിന്റെ ഒരു നിറഞ്ഞ പുഞ്ചിരി മതി ഏട്ടന്റെ മനസു നിറയാൻ . നീ ഒന്ന് സ്നേഹത്തോടെ പെരുമാറു . സന്തോഷത്തോടെ നിങ്ങള് ജീവിക്കു ഗായു പറഞ്ഞു . ഞാൻ ഇറങ്ങട്ടെ എനിക്ക് കുറച്ചു ഷോപ്പിംഗ് ഉണ്ട് അതു പറഞ്ഞു ഗായു അവിടെ നിന്നും പോയ് . ..
ലച്ചൂ ബാൽക്കണിയിൽ ഇരിക്കുവായിരുന്നു . ഗായു പറഞ്ഞകാര്യം ങ്ങൾ അവളുടെ മനസിലൂടെ കടന്നു പോയ് . അവള് പറഞ്ഞതൊക്കെ ശരിയാ പക്ഷെ എന്തോ ഒന്ന് എന്നെ അയാളിൽ നിന്നും അകറ്റുന്നു എനിക്കു മനസു തുറന്നു സ്നേഹിക്കാൻ പറ്റുന്നില്ല . അവള് ഓരോന്നും ചിന്തിച്ചു . ..
.
ആ അമ്മേ…. പെട്ടന്ന് റൂമിൽ നിന്നും ഒരു അലർച്ച കേട്ടു അതു കണ്ണേട്ടന്റെ ശബ്ദം ആണെല്ലോ . ലച്ചൂ ഓർത്തു അവള് മുറിയിൽ ചേന്നു നോക്കി അപ്പോ അവൻ നിലത്തു വീണു കിടക്കുവായിരുന്നു . …
അയ്യോ ഇത് എങ്ങനെയാ വീണേ അവള് ചേന്നു അവനെ എടുത്തു പൊക്കി . അതു ഞാൻ ഇവിടെ ഇങ്ങനെ ഇരുന്നപ്പോ വല്ലാത്ത മടുപ്പ് . ഒന്ന് എഴുന്നേറ്റു നടക്കാൻ നോക്കിയതാ . കണ്ണൻ പറഞ്ഞു . .
നിങ്ങൾക്ക് എന്താ ഇത്ര ബുദ്ധി ഇല്ലേ കാലിനും കൈക്കും ഒക്കെ നല്ല പൊട്ടലുണ്ട് എന്നിട്ടും ഒറ്റയ്ക്ക് നടക്കാൻ നോക്കുവോ ആരെങ്കിലും . എഴുന്നേൽക്കണം എങ്കിൽ എന്നെ വിളിച്ചാൽ പോരായിരുന്നോ . അവള് ദേഷ്യം ത്തോടെ ചോദിച്ചു . ..
അവൻ അവളെ തന്നെ നോക്കി ഇരുന്നു . നിനക്ക് ബുദ്ധിമുട്ട് ആയല്ലേ അവൻ ചോദിച്ചു . ആ പിന്നെ ഭയങ്കര ബുദ്ധിമുട്ട് ആയി അവള് പറഞ്ഞു . അവൻ മുഖം കുനിച്ചു . …..
…
ഇവിടെ ഇരിക്കു ഞാൻ പോയ് കഴിക്കാൻ എന്തങ്കിലും എടുക്കാം എന്നിട്ട് മരുന്നു കഴിക്കണം. അതു പറഞ്ഞു അവള് അവിടെ നിന്നും പോയ് . ……
വൈകിട്ടു കണ്ണൻ ഫോണിൽ നോക്കി കിടക്കുവായിരുന്നു . ലച്ചൂ അങ്ങോട്ട് ചൂട് വെള്ളം മായി വന്നു അവള് അതു ബാത്‌റൂമിൽ കൊണ്ട് ഒഴിച്ചു . അതെ നിങ്ങൾക്ക് കുളിക്കണ്ടേ . ഇത്രയും നാളും ദേഹം വെറുതെ തുടക്കുവായിരുന്നു വെല്ലോ അവള് ചോദിച്ചു . ..
വേണം ഞാൻ ഇതു എങ്ങനെ നിന്നോട് പറയൂവെന്ന് വിചാരിച്ചു ഇരിക്കുകായിരുന്നു . കണ്ണൻ മടിച്ചു മടിച്ചു പറഞ്ഞു . മ് എങ്കിൽ വാ നമുക്ക്. കുളിക്കാം അവള് പറഞ്ഞു . എ നീയും എന്റെ കൂടെ കുളിക്കാൻ വേരുവനോ അവൻ ചെറിയ ചമ്മലോടെ ചോദിച്ചു . .. ..
അയ്യടാ താൻ ആളു കൊള്ളാമല്ലോ തനിക്കു എന്റെ കൂടെ തന്നെ കുളിക്കണം അല്ലെ വയ്യാത്ത ആളല്ലേ ഒന്ന് സഹായിക്കാം എന്ന് വെച്ചപ്പോ . അത് മുതലെടുക്കാൻ ശ്രെമിക്കുന്നോ . ലച്ചൂ ചോദിച്ചു . ..
ഞാൻ അത് പിന്നെ കണ്ണൻ വാക്കുകൾ കിട്ടാതെ തപ്പി കളിച്ചു. മ് മതി മതി വാ എഴുന്നേൽക്കു അവള് അവനെ പതിയെ എടുത്തു പൊക്കി. സൂക്ഷിച്ചു എഴുന്നേൽക്കു അവള് അവനോടു പറഞ്ഞു. ..
അവള് അവനെ ബാത്‌റൂമിൽ കൊണ്ട് ഇരുത്തി ദേഹത്ത് ചൂടുവെള്ളം മെല്ലെ ഒഴിച്ചു കൊടുത്തു . വളരെ സൂക്ഷിച്ചു സോപ്പു ദേഹത്തു തേച്ചു കൊടുത്തു. എന്തോ വല്ലാത്ത സുഖം അവനു തോന്നി . ..
അവളുടെ സാമിപ്യം വും ഗന്ധ വും അവൻ കൂടുതൽ ആഗ്രഹിച്ചു അവൾക് പനിനീർ പൂവിന്റെ ഗന്ധം മാണെന്ന് അവനു തോന്നി. ഈ നിമിഷം പെട്ടന്ന് കഴിഞ്ഞു പോകരുത് എന്ന് അവൻ മനസു കൊണ്ട് ആഗ്രഹിച്ചു . …
കുളി കഴിഞ്ഞു ലച്ചൂ അവന്റെ തല തോർത്തി കൊടുത്തു . ഡ്രസ്സ് ചെയിഞ്ചു ചെയ്യാൻ പറഞ്ഞിട്ട് അവള് പുറത്തു നിന്നു . അവൻ ഒരു കൈ കൊണ്ട് എങ്ങനെ ഒക്കെ യോ മുണ്ട് ഉടുത്തു . എന്നിട്ട് അവളെ വിളിച്ചു . ..
.
അവള് അവനെ പതിയെ എടുത്തു പൊക്കി . പക്ഷെ അവന്റെ മുണ്ട് അഴിഞ്ഞു പോകാൻ തുടങ്ങി . അവള് അതു പെട്ടന്ന് തന്നെ മുറുക്കി ഉടുത്തു കൊടുത്തു . രണ്ടു പേരും വല്ലാതെ ആയി . ശോ ഇപ്പൊ സസ്പെൻസ് പൊളിഞ്ഞേനെ അവൻ തമാശ രൂപേണ പറഞ്ഞു . അവള് അവനെ കൂർപ്പിച്ചു നോക്കി . കട്ടിലിൽ മേലെ ഇരുത്തി . റ്റി ഷർട്ട് ഇട്ടു കൊടുത്തു . ..
ദിവസങ്ങൾ പെട്ടന്ന് തന്നെ കടന്നു പോയ് . കണ്ണന് ചെറിയ മാറ്റങ്ങൾ കണ്ടു തുടങ്ങി . കൈയിലെ കേട്ടു അഴിച്ചു മാറ്റി . കൈ അവൻ മെല്ലെ അനക്കാൻ തുടങ്ങി . ..
സച്ചിൻ കണ്ണനെ കാണാൻ വന്നു അവൻ കണ്ണന്റെ റൂമിൽ കേറാൻ തുടങ്ങി യപ്പോൾ . ലച്ചൂ അവനെ വിളിച്ചു സച്ചു ഏട്ട. അവള് അവനെ ഇരു പിരുക്കവും പൊക്കി കാണിച്ചു . അവൻ ലച്ചൂ നെ കണ്ടോണ്ട് പതുങ്ങി . അല്ല ഇതു എങ്ങോട്ടാ ഈ കേറി പോകുന്നേഅവള് ചോദിച്ചു . സച്ചിൻ അവളെ നോക്കി ഒരു വളിച്ച ചിരി പാസ്സാക്കി . .
തുടരും