രചന :ഷംസിയ
ഹരി വിറയലോടെ തന്റെ അടുത്തേക്ക് ഒാരോ ചുവടും വെച്ച് വരുന്ന നന്ദൂനെ ഹൃദയ മിടിപ്പോടെ നോക്കി. ദച്ചു ആവേശത്തോടെ ഹരിയുടെ കാറില്‍ നിന്ന് തലയിട്ട് നോക്കി.എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്നവള്ക്കറിമായിരുന്നു. നന്ദു നടന്ന് ചെന്ന് ഹരിയുടെ അടുത്ത് മുട്ട് കുത്തിയിരുന്നു
”അഭിനന്ദ് ഞാന്‍ ചുമ്മാ അവളെ കളിപ്പാക്കാന് വേണ്ടി ചെയ്തതാ.,,എന്നെയൊന്നും ചെയ്യരുത് ദച്ചു എനിക്കിപ്പോള്‍ പെങ്ങളുടെ സ്ഥാനത്താണ്.,,
ഹരി നന്ദൂന് നേരെ കൈ കൂപ്പി പറഞ്ഞതും അവനൊന്ന് പുച്ഛത്തോടെ ഹരിയെ നോക്കി”നീ നിന്റെ പെങ്ങളോട് ഇങ്ങനെയാകും പെരുമാറുന്നത് അല്ലെ.,
നന്ദൂന്റെ ഗൗരവത്തോടെയുള്ള ചോദ്യത്തിന് ഹരിക്ക് മറുപടി ഇല്ലായിരുന്നു.”ആരോ അറിഞ്ഞ് പണിതിട്ടുണ്ടല്ലൊ.,നന്ദു ഹരിയെ മൊത്തത്തിലൊന്ന് നോക്കി.”എത്രകിട്ടിയാലും നന്നാവില്ലെന്ന് ദൃഢനിശ്ചയം ചെയ്തത് കൊണ്ടാകും ഒറ്റക്കാലും കൊണ്ട് എന്റെ പെണ്ണിനെ നോവിക്കാനിറങ്ങിയത്.,, അതോ ഇനി കിട്ടിയത് കുറഞ്ഞ് പോയത് കൊണ്ടാണോ ?നന്ദൂന്റെ ചോദ്യത്തിന് ഹരി ഉമിനീരിറക്കി അവനെ നോക്കി
”പ്ലീസ് അഭിനന്ദ് ഞാനിനി ഒന്നിനും വരില്ല.,
വീട്ടില്‍ അടങ്ങി ഒതുക്കി ഇരുന്നോളാം.,
ദച്ചൂന്റെ നിഴല്‍ വട്ടത്ത് പോലും ഞാന്‍ വരില്ല.,, ഹരിയുടെ സംസാരത്തില്‍ പേടികാണാമായിരുന്നു
”അതല്ലെങ്കിലും നിന്നെ ഞാന്‍ വീട്ടിലിരുത്തിച്ചോളാം. ദച്ചൂന്റെ നിഴല്‍ വട്ടത്തെന്നല്ല അവളെ പേര് പോലും നീ ഉച്ചരിച്ച് പോകരുത്.,,നന്ദു കടുപ്പത്തില്‍ പറഞ്ഞതും ഹരി പെട്ടന്ന് തലയാട്ടി.’ഈ നന്ദേട്ടന് എന്ത് നോക്കി നില്‍ക്കുവാ.,അവനിട്ട് രണ്ടെണ്ണം പൊട്ടിക്ക്.,,ദച്ചൂന് ക്ഷമ കെട്ടിരുന്നു.
”നീ ജയില്‍ നിന്നറങ്ങിയ ഉടനെ എന്റെ അപ്പനെ വന്ന് ഭീഷണിപ്പെടുത്തിയിരുന്നു എന്ന് കേട്ടു.,
സത്യാണോ ? നന്ദൂന്റെ ചോദ്യത്തിന് ഹരിയൊന്ന് പതറി”അത് പിന്നെ പേടിപ്പിക്കാന്‍ വേണ്ടി.,
അല്ലാതെ ഞാനൊരു പ്രശ്നത്തിലും പോയിട്ടില്ല സത്യം.,, ഹരി പറഞ്ഞു.’ഹ്മ്., ശെരി.,എന്റെപ്പന് ആക്സിഡന്റ് പറ്റിയത് ഹരി അറിഞ്ഞ് കാണുമല്ലൊ.,,’അറിഞ്ഞു.,,കേട്ടപ്പോള്‍ സങ്കടം തോന്നി.,,ഹരിയുടെ സംസാരം കേട്ട് നന്ദു ഒന്ന് ചിരിച്ചു
”നീ വല്ലാതെ വിനയം വാറി വിതറേണ്ട.,,
സങ്കടം പോലും നീ സന്തോഷിച്ച നിമിഷമാകും എന്നെനിക്കറിയാം.,എനിക്കറിയേണ്ടത് ഒന്ന് മാത്രം എന്റെപ്പന്റെ അപകടത്തില്‍ നിനക്കെന്തെങ്കിലും പങ്കുണ്ടോ ?നന്ദൂന്റെ ചോദ്യം കേട്ട് ഹരി വിളറി വെളുത്തു.”ദൈവത്തിന് നിരക്കാത്തത് പറയല്ലെ.,
ഇന്നലെ രണ്ട് പോലീസ്ക്കാര് സ്റ്റേഷനിലേക്കെന്നെ വിളിപ്പിച്ച് ഇതേ കാര്യം ചോദ്യം ചെയ്തിരുന്നു.,,
എനിക്കൊരാളെ കൊല്ലാനുള്ള ധൈര്യമൊന്നും ഇല്ല.,
ദച്ചൂനെ കെട്ടാന്‍ പറ്റാത്ത സങ്കടവും അന്നത്തെ നാണക്കേടും ഒാര്‍ത്ത് മാത്രമാണ് ചെറിയ ചെറിയ കള്ളത്തരങ്ങള്‍ ഒപ്പിക്കുന്നത്.,അല്ലാതെ ഞാനത്തരക്കാരന് അല്ല.എന്നെ അറിയാതെ പോലും സംശയിച്ചേക്കല്ലെ.,പിന്നെ ഞാന്‍ അടി കൊണ്ട് കാലൊടിഞ്ഞ് ഒരു പരുവമായി കിടന്നപ്പോയാണ് നിന്റെ അപ്പന്റെ ആക്സിഡന്റ് നടന്ന്.,
ഹരി പറഞ്ഞതും നന്ദു ഒന്നമര്‍ത്തി മൂളി’ശെരി.,
നിനക്ക് രണ്ട് തരണം എന്ന് കരുതിയതാണ് പക്ഷെ നിന്റെകിടപ്പ്കണ്ടിട്ട്തരാനുംതോന്നുന്നില്ല.,എന്തായാലും എണീക്ക്.,മര്യാദക്ക് നടന്നാല്‍ നിനക്ക് കൊള്ളാം.,,
ഇല്ലെങ്കില്‍ ഇതാകില്ല എന്റെ മറുപടി.,ഈ കാലില്‍ പ്ലാസ്റ്ററിടാന്‍ കാലുണ്ടാകില്ല.,ഞാനതങ് വെട്ടിക്കളയും.,കെട്ടോടാ.,,നന്ദൂന്റെ ശബ്ദം ഉയര്‍ന്നു”ഞാന്‍ നന്നായി.,ഇതോടെ നന്നായി.,
എന്റെ ശരീരം മൊത്തം ഏതോ അലവലാതികള്‍ തല്ലി ചതച്ചതാണ്.,ഇനി താങ്ങൂല.,ദൈവത്തെ ഒാര്‍ത്ത് വെറുതെ വിടണം.,
ഹരി പേടിയോടെ പറഞ്ഞു.”എന്നാ വാ എണീക്ക് ഞാന്‍ പിടിക്കാം.,,നന്ദു ഹരിക്കടുത്ത് നിന്നെണീറ്റ് അവന്റെ കൈ പിടിച്ച് എഴുന്നേല്പിച്ചു.ഹരിയുടെ വീഴ്ച്ചയില്‍ അവന്റെ നെറ്റിയൊക്കെ പൊട്ടി ചോര മുഖത്തൂടെ ഒലിച്ചിറങ്ങുന്നുണ്ട്. നന്ദൂനെ കണ്ട ഞെട്ടലില്‍ ഹരി അതിന്റെ വേദന പോലും അറിഞ്ഞിട്ടില്ലായിരുന്നു.”ഞാന്‍ പൊക്കോട്ടെ.,,
നന്ദു ഹരിയുടെ വാക്കിംങ് സ്റ്റിക്ക് എടുത്ത് കൊടുത്തതും ഹരി അത് വാങ്ങി നന്ദൂനെ നോക്കി ചോദിച്ചു.”ഹ്മ്.., വേഗം സ്ഥലം വിടാന്‍ നോക്ക്.,,
ഇനി മുതല്‍ വീട്ടിലിരുന്നോണം.,,
ദച്ചു എന്നല്ല ഒരു പെണ്ണിന്റെ നേരെയും നിന്റെ കണ്ണ് നീളാന്‍ പാടില്ല.,ഇത് അവസാന വാണിംങാണ്. നന്ദു പറഞ്ഞതും ഹരി അവന്റെ കാറിന്റെ അടുത്തേക്ക് നടന്നു
ഹരിയുടെ കാറിലിരിക്കുന്ന ദച്ചു ഇതെല്ലാം കണ്ട് കിളി പോയിരിക്കായിരുന്നു. നന്ദു ഹരിയെ ചവിട്ടി വീഴ്ത്തിയ ശേഷം അവനെ നന്നായി പെരുമാറും എന്ന് കരുതി ത്രില്ലടിച്ചിരുന്ന ദച്ചു ആകെ നിരാശയിലായി. ഹരിക്കിട്ട് പൊട്ടിച്ചില്ലെന്ന് മാത്രമല്ല നന്ദു അവനെ എണീപ്പിക്കാന്‍ സഹായിച്ചതെല്ലാം കണ്ട് ദച്ചൂന് വല്ലാതെ പെരുത്ത് കയറി.”ഭാര്യയെ കയറി പിടിച്ചവനെ വെറുതെ വിട്ടേക്കുന്നു ദുഷ്ടന്.
ഇതിലും ഭേതം എന്റെ ചേട്ടമ്മാരാണ്ഹരിക്കിട്ട് ഇരുട്ടടി എങ്കിലും കൊടുത്തില്ലെ.,ഇനി ഇങ്ങോട്ട് വരട്ടെ ദച്ചൂന്നും വിളിച്ച്., ദച്ചു പിറു പിറുത്ത് ഹരീടെ കാറില്‍ നിന്നിറങ്ങാന്‍ നോക്കി. വേദനയുള്ള കാല് നിലത്ത് കുത്താതെ അവള് മറ്റെ കാല് നിലത്ത് കുത്തി ഇറങ്ങാന്‍ നോക്കിയതും ഒരു ശബ്ദം കേട്ട് ദച്ചു തല ഉയര്‍ത്തി നോക്കി
തന്റെ കാല് കീഴില്‍ മറിഞ്ഞടിച്ച് വീണ ഹരിയെ കണ്ട് ദച്ചു തറഞ്ഞ് നിന്നു.ആരെങ്കിലും കാണുന്നതിന് മുമ്പ് പോകാം., ദച്ചു ഒറ്റക്കാലില്‍ കൊക്കി ചാടി അവളെ സ്ക്കൂട്ടിയില്‍ കയറിയിരുന്നു .ഹരിക്ക് സംസാരിക്കാന്‍ പോലും പറ്റാത്ത വിധം വേദന അവനെ മുറുകിയിരുന്നു.”ഇവനെ അങ്ങനെ വെറുതെ വിടാന്‍ പറ്റില്ല.,നീ പറഞ്ഞില്ലെങ്കിലും ഈ തെണ്ടി നിന്നെ വഴിയില്‍ തടഞ്ഞ് വെച്ച് ശല്യപ്പെടുത്താറുണ്ടെന്ന് എനിക്കറിയാം.,
അതിന് പുറമെ അവന്റൊരു ഫോണ്‍ വിളിച്ചുളള ഭീഷണി.,ആരടാ നീ ഗുണ്ടയോ.,ദച്ചൂന്റെ ജീവിതത്തില്‍ നിനക്കൊരു സ്ഥാനവും ഇല്ല
ഇനിയെങ്കിലും മനസ്സിലാക്കി സ്വയം നന്നായി ജീവിക്കാന്‍ നോക്ക്.,,നന്ദൂന്റെ വാക്കുകളെല്ലാം ഹരി മിണ്ടാതെ കേട്ട് നിന്നു.എന്തെങ്കിലും തിരിച്ച് പറഞ്ഞാല്‍ അടിക്ക് പുളിസ്റ്റോപ്പ് ഉണ്ടാകില്ലെന്നവനറിയാം
അപ്പോയാണ് ആ വഴി ഒരു ഒാട്ടോക്കാരന് വന്നത്.”എന്താ ഇവിടെ എന്തെങ്കിലും പ്രശ്നമുണ്ടോ ? ഒാട്ടോക്കാരന് ഇറങ്ങി വന്നു.ഹരിയുടെ മുഖത്ത് നിന്നൊലിക്കുന്ന രക്തം കണ്ട് അയാളാകെ പേടിച്ചു
”എന്താ എന്താ പ്രശ്നം.,ഈ കുട്ടി മെഡിക്കല്‍ ഷോപ്പിലെ രവീന്ദ്രന്റെ മകളല്ലെ.,,സ്ക്കൂട്ടിയില്‍ ഇരിക്കുന്ന ദച്ചൂനെ നോക്കി അയാള്‍ ചോദിച്ച
”അതെ ചേട്ടാ.,,ചേട്ടന് പൊക്കോ ഇവിടെ കുഴപ്പമൊന്നും ഇല്ല.,ആ ചേട്ടനൊന്ന് വീണതാ.
ദച്ചു അയാളെ പറഞ്ഞയക്കാന്‍ നോക്കി
”ചേട്ടന് നില്ക്ക്.,ഇവനെ ഒന്ന് വണ്ടിയിലേക്ക് കയറ്റണം.,,ഇവിടെ അടുത്തുള്ള ഏതെങ്കിലും ആശുപത്രിയിലേക്ക് വിട്ടാല്‍ മതി.,,നന്ദു പെട്ടന്ന് കയറി പറഞ്ഞു.ഒാട്ടോ ഡ്രൈവറും നന്ദുവും കൂടെ ഹരിയെ പിടിച്ച് വണ്ടിയില്‍ കയറ്റി. ”ചേട്ടന് വിട്ടോ ഞാന്‍ പിറകെ വരാം.,നന്ദു ദച്ചു ഇരിക്കുന്ന സ്ക്കൂട്ടിയില്‍ കയറി സ്റ്റാര്‍ട്ടാക്കി
ദച്ചൂനെ മുന്നില്‍ ഇരുത്തിയവന് ഒാട്ടോക്ക് പിറകിലായി വണ്ടിയോടിച്ചു.”നന്ദേട്ടന് വേറെ പണിയില്ലെ അവനെ ആശുപത്രിയില്‍ കൊണ്ട് പോയി ശുശ്രൂഷിക്കാന്‍. ദച്ചു ഇഷ്ടക്കേടോടെ മുഖം വീര്‍പ്പിച്ചു.”അവനെ മാത്രമല്ല നിന്നെയും ഡോക്ടറെ കാണിക്കാനാണ്.,,ആശുപത്രിയില്‍ കാണിച്ചിട്ട് വേണം.,,അവന്റെ തന്തയോടും തള്ളയോടും രണ്ട് പറയാന്‍.,,നന്ദൂന്റെ മുഖത്ത് ദേഷ്യം അയഞ്ഞിരുന്നില്ല.”ഹെ നന്ദേട്ടന് ഹരിയുടെ വീട്ടിലേക്ക് പോകാണോ ?അതൊന്നും വേണ്ട അവന്റെ അമ്മക്കിപ്പോള് എന്നെ കാണുന്നതെ ഇഷ്ടമല്ല.,
ദച്ചു പറഞ്ഞതും നന്ദു ഒന്നും മിണ്ടിയില്ല
”നന്ദേട്ടാ നിങ്ങളോടാണ് പറഞ്ഞത്.,
ഹരിയുടെ വീട്ടിലേക്ക് പോകാന്‍ പറ്റില്ലെന്ന്.,,
ദച്ചു കടുപ്പത്തില്‍ പറഞ്ഞു”ച്ഛീ..,, മിണ്ടാതെ നില്‍ക്കെടീ.,അല്ലെങ്കില്‍ തന്നെ മന്ഷ്യന് പിടി വിട്ട് നില്ക്കാണ്.,,അതിന്റെ ഇടക്കവളെ കൊണ കൊണ വര്‍ത്താനം. ഇനി വായ തുറന്നാല്‍ ആ കവറിലുള്ള തക്കാളി ഞാന്‍ വായിലിടും.,നന്ദു ദച്ചു കടയില്‍ നിന്ന് വാങ്ങിയ കവറിലേക്ക് ചൂണ്ടിയതും അവള് വായ പൊത്തി മിണ്ടാതെ ഇരുന്നു
*(തുടരും..)*

by